രുദ്രവീണ: ഭാഗം 53

രുദ്രവീണ: ഭാഗം 53

എഴുത്തുകാരി: മിഴിമോഹന

മണിവർണ്ണ”””””””””””””””വ്യത്യസ്തമായ ചായ കൂട്ടുകളാൽ എഴുതിയ മനോഹരമായ ലിപി…. മണിവർണ്ണയുടെ കൊത്തി വരച്ച ചിത്രത്തിലേക്കു അവർ കണ്ണ് നട്ടു……. വീണയുടെ കണ്ണിന്റെ അതേ തിളക്കം…………….. രുദ്രൻ ആ രണ്ടു കണ്ണിലും മാറി മാറി നോക്കി……………… അടുത്ത താളുകളിലെ അക്ഷരങ്ങളിലേക്ക് അവൻ മിഴി നട്ടു………. മിഴിവർണ്ണയുടെ കഥ ഇവിടെ തുടങ്ങുകയാണ്….  ഏട്ടാ………………. പുറകിൽ നിന്നുള്ള വിളി കാതോർത്തു ജയദേവൻ നിന്നു…….. എന്താ മണിക്കുട്ടി……….. കയ്യിൽ ഒരു കെട്ടു താമരപ്പൂക്കളുമായി അവൾ അണച്ചു കൊണ്ടു നിന്നു……. ഇത്…. ഇത് കൊടുക്കുവോ…. ആ നുണക്കുഴി ഒന്നു തെളിഞ്ഞു…….. നാണം കൊണ്ടു മുഖം ചുമന്നു തുടുത്തു…… ആർക്കു…..? ഓഓഓ…. ഒന്നും അറിയാൻ പാടില്ലാത്തതു പോലെ…

ചിത്തേട്ടന്… മ്മ്മ്….. നീ ചിത്തേട്ടൻ എന്ന് വിളിക്കുന്നതെ അവനു ദേഷ്യം ആണ്….. വെറുതെ അല്ല കുട്ടി നിന്നെ അവൻ അകറ്റി നിർത്തുന്നത് നിക്ക്‌ വയ്യ അവന്റെ ചീത്ത കേൾക്കാൻ…. ഏട്ടാ… കഷ്ടം ഉണ്ടട്ടോ ഞാൻ ഏട്ടനോട് അല്ലാണ്ട് ആരോടാ പറയാ…. അത്രക് ഇഷ്ട നിക് ന്റെ ചിത്തേട്ടനെ…… പക്ഷേ ന്നെ… ന്നെ…. ന്തിനാ ചിത്തേട്ടൻ….. അവളുടെ കണ്ണ് നിറഞ്ഞു മണിക്കുട്ടി നിന്റെ സ്നേഹം അവൻ ഒരിക്കൽ മനസ്സിൽ ആക്കും… മണിവർണ്ണ സിദ്ധാര്ഥന് തന്നെ ഉള്ളതാണ് ജയദേവൻ ജീവിച്ചിരിക്കുവാണേൽ അവന്റെ കൈയിൽ നിന്നെ ഞാനും ഏല്പിച്ചിരിക്കും…. അയ്യോ…… “””””അമ്മാവൻ… അവൾ ഒന്നും ഞെട്ടി കൊണ്ടു ഓടി മാറി….. ദൂരെ നിന്നും കറുപ്പ് വേഷധാരി ആയ ജലന്ധരൻ മൂന്നും കൂട്ടി ചുവപ്പിച്ച ചുണ്ടുകൾ ആ ചുവപ്പ് സമ്മാനിച്ച കറുത്ത പല്ലുകൾ കണ്ണിൽ തീഷ്ണത….

അയാൾ തോളിൽ കിടന്ന കറുത്ത തുണി വശത്തേക്കു പുതച്ചു കൊണ്ടു ജയദേവന്റെ അടുത്തേക് വന്നു…. ഗർർർർ….. വായിൽ കിടന്ന മുറുക്കാൻ ഒന്നു കാർക്കിച്ചു…. താൻ ന്താ ഇവിടെ…… അവനെ അടിമുടി നോക്കി അയാൾ… അത് വലിയ കാർന്നോരെ കാണാൻ… (മണിവർണ്ണയുടെ മുത്തശ്ശൻ ) ന്താ അവളുമായിട്ടു ഒരു… ഒരു…. അയാളുടെ മുഖത്തു ശൃങ്കാരം നിറഞ്ഞു… സുഹൃത്തുക്കൾ പങ്കിട്ടു തുടങ്ങിയോ….. ഛെ “”””””ജയദേവൻ മുഖം തിരിച്ചു കൊണ്ടു അയാളെ കടന്നു പോയി……… അമ്മാവനാണ് പോലും ആ കുട്ടിക്ക് സമാധാനം കൊടുത്തിട്ടുണ്ടോ അയാൾ അച്ഛനും അമ്മയും ഇല്ലാത്ത ആ കുട്ടിയെ സിദ്ധാര്ഥന് അവിടെ നിന്നു രക്ഷിച്ചു കുടെ……… ഇന്നു അവനെ കൊണ്ടു സമ്മതിപ്പിക്കണം അവളെ കൂടെ കൂട്ടാൻ……

ജയദേവൻ പൊറുപൊറുത്തു കൊണ്ടു പാടം കടന്നു…….. ഘർറ്…. “””വീണ്ടും മുറുക്കാൻ കാർക്കിച്ചു കൊണ്ടു ജലന്ധരൻ അവനെ തന്നെ നോക്കി നിന്നു……… സിദ്ധാർത്ഥ….”””””””ജയദേവന്റെ വിളി കേട്ടതും ഓലമേഞ്ഞ ചെറിയ പുരയിൽ നിന്നും സിദ്ധാർത്ഥൻ ഇറങ്ങി വന്നു….. മ്മ്മ്… എന്തെ നിന്റെ ശബ്ദത്തിനു ഒരു കനം.. സിദ്ധാർത്ഥൻ ഒരു പുരികം ഉയർത്തി അവനെ നോക്കി… സിദ്ധാർത്ഥ കഷ്ടമാണ് കേട്ടോ മണിവർണ്ണയുടെ അവസ്ഥ…. അവൾക് എന്ത് പറ്റി ഇരികത്തൂർ മനയുടെ ഐശ്വര്യം അല്ലെ അവൾ….. സിദ്ധാർത്ഥൻ പുച്ഛിച്ചു…. ഞാൻ അത് അല്ല പറഞ്ഞത് അവൾക് നീ എന്ന് പറഞ്ഞാൽ ജീവൻ ആണ്…. അടിച്ചു തളിക്കാരിയുടെ മകനെ ഇരികത്തൂർ മനയിലെ കൊച്ച് തമ്പുരാട്ടി പ്രണയിക്കണ്ട….

സിദ്ധാർത്ഥൻ കൈ പുറകിൽ കെട്ടി മുകിലോട് നോക്കി നിന്നു നീയും ഈരികത്തൂർ മനയിലെ രക്തം അല്ലെ സിദ്ധാർത്ഥ അവളുടെ ഇളയ അമ്മാവന്റെ മകൻ ആ ബന്ധം നിനക്ക് നിഷേദിക്കൻ പറ്റുവോ….. നിഷേധിക്കുന്നു……എന്റെ അച്ഛനെ അവിടെ നിന്നും പടി അടച്ചു പിണ്ഡം വച്ചതാണ് ഞങ്ങൾ ഇപ്പോൾ ആ മനയിലെ ആരും അല്ല സിദ്ധാർത്ഥൻ തറപ്പിച്ചു പറഞ്ഞു….. സിദ്ധാർത്ഥ അതിനു നിന്റെ മണിക്കുട്ടി എന്ത് പിഴച്ചു……… മണിക്കുട്ടി…… “””ആ പേര് കേട്ടതും സിദ്ധാർത്ഥന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നു…. നീ അല്ലെ അവളെ മണിക്കുട്ടി എന്ന് വിളിച്ചത് എന്നെ കൊണ്ടു വിളിപ്പിച്ചത് നീ അല്ലെ അവളുടെ ചിത്തേട്ടൻ ആയതു അവൾക് മോഹം നൽകിയത്… ഞാൻ അവൾക്കു മോഹം കൊടുത്തിട്ടില്ല ഒരുമിച്ചു കളിച്ചു വളർന്നപ്പോൾ അവളിലെ എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നപ്പോൾ ഞാനും സ്വയം ഒഴിഞ്ഞു മാറിയതാണ്…. അത്… അത് ഇനി എന്നും അങ്ങനെ ആയിരിക്കും….. അവൻ തിരിഞ്ഞു നടന്നു…

സിദ്ധാർത്ഥ നീ നിന്റെ മനസാക്ഷിയോട് ചോദിച്ചു നോക്കു….നീ അവളെ സ്നേഹിക്കുന്നുവോ എന്ന്…. സിദ്ധാർത്ഥൻ ഒരു നിമിഷം നിന്നു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി….. മണിക്കുട്ടി…. “””എന്റെ മണിക്കുട്ടി……….  ഇരികത്തൂർ മനയിലെ വലിയ തിരുമേനിക്കു സിദ്ധാർത്ഥൻ കുഞ്ഞിനെ ഒന്നു കാണണം എന്ന് പറഞ്ഞു…… കാര്യസ്ഥൻ പൊതുവാൾ സിദ്ധാർത്ഥന്റെ വീട്ടിലേക്കു വന്നു…. എന്നെ എന്തിനാണ് കാണുന്നത്…. സിദ്ധാർത്ഥൻ മുഖം ചുളിച്ചു…… കുഞ്ഞേ എത്ര ആയാലും അദ്ദേഹം കുഞ്ഞിന്റെ മുത്തശ്ശൻ അല്ലെ…. തെറ്റ് ചെയ്തു പോയി നിരവയറുമായി നിന്റെ അമ്മയെയും അച്ഛനെയും അവിടെ നിന്നു ഇറക്കി പിണ്ഡം വച്ചതിന്റെ വേദന അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട്……. അത് കൊണ്ടു…..? കുഞ്ഞു ഒന്നു വന്നു കാണു…..ജലന്ധരൻ കുഞ്ഞ് ഇപ്പോൾ അവിടെ ഇല്ല… അദ്ദേഹത്തിന് കുഞ്ഞിനോട് എന്തോ സംസാരിക്കാൻ ഉണ്ട്…. സിദ്ധാർത്ഥ നീ അദ്ദേഹത്തെ ഒന്നു പോയി കാണു പ്രായം ആയ ആളോട് വേണോ നിന്റെ വാശി….

ജയദേവൻ അവിടേക്കു വന്നു…. മ്മ്മ്…. ഞാനും പോകാം… നീ കുടെ വരു….. അവർ ഇരികത്തൂർ മനയിലേക്കു കടന്നു…. അച്ഛന്റെ തറവാട്……. അവന്റെ മനസ്‌ മന്ത്രിച്ചു….. വശത്തെ കാലാഭിരവന്റെ ശിൽപം….. അത് കൂടുതൽ തിളങ്ങി നില്കുന്നു……. അവൻ കാലെടുത്തു മനയിലേക്കു വച്ചതും മണിവർണ്ണ ഓടി വന്നു…. ആ മുഖത്തു ചെറിയ നാണം പടർന്നു……..അവളുടെ കയ്യിൽ തൂങ്ങി അവളുടെ കുഞ്ഞ് സഹോദരൻ മാനവനും അവൻ അവരെ നോക്കാതെ അകത്തേക്കു കയറി…… അവിടെ കുറെ രോഗികൾ അവരെ ചികില്സിക്കുന്ന വലിയ തിരുമേനി….. മുത്തശ്ശൻ……… അവന്റെ നാവിൽ നിന്നും അതാണ് വീണത്… അതേ മുത്തശ്ശൻ…. വരു അയാൾ വാല്സല്യപൂർവം അവനെ അടുത്തു വിളിച്ചു അവനെ കൊണ്ടു പൂജാമുറി ലക്ഷ്യം ആക്കി നടന്നു……. ഞാൻ എന്തിനാണ് വിളിപ്പിച്ചത് എന്ന് മനസ്സിൽ ആയോ…… ഇല്ല അവൻ തലയാട്ടി…….. അയാൾ പൂജ മുറിയിൽ വച്ചിരിക്കുന്ന ആഭൂതപൂർവം ആയി തിളങ്ങുന്ന മുത്തു അവനെ ചൂണ്ടി കാണിച്ചു……..

ഇത്‌ എന്താണെന്നു അറിയുമോ…….. കേട്ടിട്ടുണ്ട് പണ്ട് മനയിലെ ഏതോ കാരണവർ ഹൈദരാബാദിൽ നിന്നും കൊണ്ടു വന്നതാണ് ഇതാണ് ഈ മനയുടെ ഐശ്വര്യം എന്ന്…… സിദ്ധാർത്ഥൻ അത്രയും പറഞ്ഞു അയാളെ നോക്കി….. ചുമ്മാ കൊണ്ടു വന്നത് അല്ല കുട്ടി……..ഹാ…. . അയാൾ ഒന്നും ഇരുത്തി മൂളി…. പണ്ട് ഹൈദരാബാദിൽ ഇന്ദുചൂഡൻ എന്ന് പറഞ്ഞ ശിവഭക്തൻ ഉണ്ടായിരുന്നു അദ്ദേഹം പൂജിച്ച മഹേശ്വരന്റെ അമ്പിളി കലയിലെ മുത്താണ്…. അദ്ദേഹത്തെ ഈ മുത്തു മോഷ്ടിച്ചു ഇന്ന് ആരോപിച്ചു രാജാവിന്റെ ആൾകാർ ബലമായി പിടിച്ചു കൊണ്ടു പോയി അദ്ദേഹത്തിന്റെ പെണ്ണ് സത്യഭാമയെ സ്വന്തം ആകാൻ ഉള്ള രാജാവിന്റെ നീക്കം ആയിരുന്നു അത്…..എന്നാൽ അത് സത്യഭാമയുടെ ജീവൻ തന്നെ ഇല്ലാതാക്കി…. പക്ഷേ രാജാവിന്റെ ആൾക്കാരെ ആക്രമിച്ചു ഇന്ദുചൂടിന്റെ സുഹൃത്തായ വിഷ്ണുവര്ധന് തിരുമേനി അതായതു ഈ മനയിലെ കുട്ടി പറഞ്ഞ കാരണവർ അത് കൈവശപ്പെടുത്തി ഇന്ദുചൂഡൻ തിരിച്ചു വരുമ്പോൾ തിരികെ നൽകാൻ ആയിരുന്നു ഉദ്ദേശ്യം…….. .

പക്ഷേ അത് കൊണ്ടു അവിടെ നിന്നാൽ ആപത്തു ആണെന്ന് മനസ്സിൽ ആക്കിയ അദ്ദേഹം കേരളത്തിലെക് അതായത് ഇരികത്തൂർ മനയിലേക്കു തിരിച്ചു വന്നു…… മാസങ്ങളോളം അദ്ദേഹം അത് ഇവിടെ സൂക്ഷിച്ചു… പക്ഷേ അത് എത്തേണ്ട കയ്കളിൽ എത്തിക്കാതെ അദ്ദേഹത്തിന് ഉറക്കം ഇല്ലായിരുന്നു…പക്ഷേ വിധി അദ്ദേഹത്തെ മരണത്തിന്റെ രൂപത്തിൽ തോൽപിച്ചു…. അദ്ദേഹം എഴുതിയ ഗ്രന്ധത്തിൽ ഇന്ദുചൂഢന്റെ സത്യഭാമയുടെയും പുനർജ്ജന്മം പറയുന്നു അവർക്ക് അതിലുടെ ഉണ്ടാകുന്ന മകൻ ഈ മുത്തു കേദ്രനാഥിൽ എത്തിക്കണം………അതിനു….. ഞാൻ… ഞാൻ എന്ത് ചെയ്യണം…. സിദ്ധാർത്ഥൻ സംശയത്തോടെ അയാളെ നോക്കി….. ലക്ഷണശാസ്ത്ര പ്രകാരം നീ കൗമാരം പിന്നിട്ടപ്പോൾ ഞാൻ മനസ്സിൽ ആക്കി നീയാണ് ഇന്ദുചൂഢന്റെ പുനർജന്മം എന്ന്…..

വളരും തോറും മണിവർണ്ണയിലെ മാറ്റം അവൾ…. അവൾ ആണ് ഇന്ദുചൂഡന്റെ സത്യഭാമ എന്നാ സത്യവും ഞാൻ മനസ്സിൽ ആക്കി……. മുത്തശ്ശാ……… അവൻ അയാളെ വിളിച്ചു.. അതേ സിദ്ധാർത്ഥ…. നീ ഈ മുത്തു മാത്രം അല്ല എന്റെ കുട്ടിയേയും ഇവിടെ നിന്നു രക്ഷിക്കണം… നിങ്ങക് ജനിക്കുന്ന പുത്രൻ അവന്റെ കൈവശം ഈ മുത്തു നൽകി അവന്റെ കൈകൊണ്ട് കേദാര്നാഥിലേ മഹാദേവന്റെ നടയിൽ വയ്ക്കണം…. സമ്മതം അല്ല്ലേ എന്റെ കുട്ടിക്ക്…… അല്ലെങ്കിൽ ഈ മന നശിച്ചു പോകും……… സിദ്ധാർത്ഥൻ മണിവർണ്ണയുടെ മുഖത്തേക്കു നോക്കി…… അവളുടെ വികസിക്കുന്ന നുണകുഴികൾ കണ്ടപ്പോൾ അവനിൽ എന്നും ഇല്ലാത്ത ആവേശം പൂണ്ടു……. മറുത്തു പറയാൻ അവനു തോന്നിയില്ല അർഹത ഇല്ലാത്തതു കൊണ്ടു തന്റെ മുറപ്പെണ്ണിനെ അവൻ അകറ്റി നിർത്തി.. പക്ഷേ ഇപ്പോളും മുത്തശ്ശന്റെ സമ്മതത്തോടെ അവളെ തനിക്കു ലഭിക്കാൻ പോകുന്നു……

രണ്ടു പേരിലും ചെറു നാണം വിടര്ന്നു…… സിദ്ധാർത്ഥ.. “””””ജയദേവൻ അവന്റെ തോളിൽ പിടിച്ചു കണ്ണ് ചിമ്മു കാണിച്ചു…… മുത്തശ്ശൻ ആ മുത്തു അവന്റെ കൈയിലേക്ക് ഭദ്രം ആയി കൊടുത്തു…. ശേഷം അവന്റെ കൈയിലേക്ക് മണിവർണ്ണയുടെ കൈ പിടിച്ചു ഏല്പിച്ചു…… അമ്മ ഇല്ലാത്ത എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു… ഇനി ഈ രണ്ടു നിധിയും ഈ മനയിൽ സുരക്ഷിതം അല്ല രണ്ടും നിന്റെ കൈയിൽ ഭദ്രം ആയിരിക്കണം സിദ്ധാർത്ഥ….. അയാൾ അവരുടെ കൈ നെഞ്ചോട്‌ ചേർത്തു……. മനയുടെ ഇടനാഴിയിലൂടെ സിദ്ധാർത്ഥന്റെ കൈ പിടിച്ചു മണിവർണ്ണ നടന്നു… അവൻ ആ മുത്തു ജയദേവന്റെ കൈൽ കൊടുത്തു അവർ മുൻപോട്ട് നടന്നു……… ഇത്‌ എല്ലാം കേട്ടു കൊണ്ടു രണ്ടു കണ്ണുകൾ മനയുടെ അഴിക്കുള്ളിൽ തീഷ്ണതയോടെ കത്തി നിന്നു………….  രുദ്രൻ ആ ഗ്രന്ധം അടച്ചു…… ഇനി ബാക്കി നാളെ വായിക്കം…….. ആരായിരിക്കും രുദ്രേട്ട ആ അഴിയിൽ കൂടി നോക്കി നിന്നത്…. വീണ അവന്റെ മുഖത്തേക്കു നോക്കി…. അത് ഇവൻ ആയിരിക്കും….

രുദ്രന് ചന്തുവിനെ ചൂണ്ടി കാണിച്ചു….. ഞാനോ “”””””””” അല്ല ഉണ്ണി ജയദേവൻ ആയി അപ്പൊ നിനക്ക് എന്തേലും റോൾ വേണ്ടേ അതിനു നൈസ് ആയിട്ടു ജലന്ധരൻ ആക്കിയത് ആണ്….. പോടാ മരപ്പട്ടി…. കൊച്ചിരിക്കുന്നു അത് കൊണ്ടു ഞാൻ ഒന്നും പറയുന്നില്ല….. നീ പറഞ്ഞോടാ എല്ലാം കേൾക്കാൻ ഉള്ള ത്രാണി ഇപ്പോൾ അവൾക്കുണ്ട് അല്ലേടി… പോ… അവിടുന്ന് അവൾ അവന്റെ കൈയിൽ പിച്ചി… വാ കുറെ നേരം ആയില്ലേ നമുക്കു വീട്ടിലേക്കു പോകാം ചന്തു പടവിൽ നിന്നും എഴുനേറ്റു…….. അവൻ മുൻപിലും രുദ്രനും വീണയും പുറകിലയും നടന്നു…. ചന്തു ജലന്ധരൻ ആണോ കാര്യസ്ഥാൻ ആണോ ഒളിഞ്ഞു നോക്കിയത് എന്ന് ആലോചിച്ചു കൊണ്ടു എന്തൊക്കെയോ പറയുണ്ട്…. രുദ്രന് അത് ഒന്നും ശ്രദ്ധിയ്ക്കതെ… വീണയുടെ ഇടുപ്പിലൂടെ കൈ ഇട്ടു അവളെ ചന്തു കാണാതെ ചുംബിക്കുവാണ്….. അപ്പോ ബാക്കി കഥ നാളെ… അവർ ഒന്നു പ്രണയിക്കട്ടെ അല്ലെ……………………………… (തുടരും) ……………….

രുദ്രവീണ: ഭാഗം 52

Share this story