സാഫല്യം: ഭാഗം 14

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവേറെ കഴിഞ്ഞപ്പോഴാണ് വൈശാഖ് കണ്ണുകൾ തുറന്നത്..... കുറെ സമയമെടുത്തു അവൻ എവിടെയാണ് എന്ന് മനസ്സിലാക്കുവാൻ..... ആദ്യം തന്നെ അവൻ ഇരുട്ടിൽ തന്നെയായിരുന്നു...... കുറച്ചുസമയം കണ്ണുകൾ തിരുമ്മി..... അതിനുശേഷം താൻ എവിടെയാണ് എന്ന് അവൻ നോക്കി..... തനിക്ക് പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ആണ് എന്ന് തോന്നി...... കുറച്ച് അകലെയായി നല്ല തണുത്ത കാറ്റ് വീശുന്നത് പോലെ തോന്നി...... എങ്ങിനെയോ മെല്ലെ തപ്പിത്തടഞ്ഞു അവൻ എഴുന്നേറ്റു പുറത്തേക്കുള്ള വാതിൽ ആഞ്ഞു കൊട്ടി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അത് പുറത്തുനിന്നും പൂട്ടിയിരിക്കുകയാണ് എന്ന് അവന് മനസ്സിലായത്...... അവൻ കുറേ പ്രാവശ്യം തട്ടിയെങ്കിലും പുറത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല....... കുറച്ചു സമയം കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം ഒരു തിരശ്ശീലയിൽ എന്നതുപോലെ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു........ വേദനയോടെ അവന്റെ മനസ്സിലേക്ക് ദേവികയുടെ മുഖം തെളിഞ്ഞുവന്നു..... വിവാഹം കഴിഞ്ഞില്ല.....! അതിനു മുൻപ് താൻ ഇവിടെ വന്നിരിക്കുന്നത്...... ആരായിരുന്നു കാറിൽ വന്നത്....? എന്താണ് നടക്കുന്നതൊന്നും അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... താൻ ഏതോ ഒരിടത്ത് ആണ് എന്ന് മാത്രം അവന് മനസ്സിലായിരുന്നു..... ആ നിമിഷവും അവൻറെ മനസ്സിൽ വേദന ഉണർത്തിയത് ദേവികയുടെ കരഞ്ഞ മുഖമായിരുന്നു......

നിശ്ചയിച്ച വിവാഹം നടക്കാതെ വന്നപ്പോൾ അവളും അവളുടെ അച്ഛനും അനുഭവിക്കുന്ന വേദന എത്രത്തോളം ആയിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു അവന്..... വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഗൗതമന് ഫോൺ വന്നത്.... പെട്ടെന്ന് തന്നെ അവൻ ഫോൺ എടുത്തു..... "സാറെ അയാൾ എഴുനേറ്റു എന്ന് തോന്നുന്നു...... എന്താ ചെയ്യേണ്ടത്.....? " ഇപ്പോൾ ഒന്നും ചെയ്യേണ്ട..... അവിടെ കിടക്കട്ടെ ഒരു ദിവസം...... നാളെ രാവിലെ ഭക്ഷണം കൊടുക്കാൻ വേണ്ടി തുറന്നാൽ മതി...... ഏതായാലും ഒരു ഒന്നര മാസം അവൻ അവിടെ തന്നെ കിടക്കട്ടെ...... അവൻ രക്ഷപ്പെട്ടു പോകാൻ സമ്മതിക്കരുത്..... " ഇല്ല സാറേ..... " ശരി..... "ഗൗതമൻ വർഷങ്ങളായി സ്വപ്നം കണ്ട സ്വപ്നത്തിലാണ് വൈശാഖ നീ റീത്ത് വയ്ക്കാൻ തുടങ്ങിയത്.... അത് ഞാൻ എങ്ങനെ സഹിക്കും....? എൻറെ പെങ്ങളും ഞാനും ഒക്കെ അനുഭവിക്കേണ്ട സ്വത്ത് വേറെ ഏതെങ്കിലും ഒരുത്തി അനുഭവിക്കുന്നത് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുമോ....? നിന്നെ എനിക്ക് ജീവനോടെ തന്നെ വേണം..... എന്റെ പെങ്ങളെ കെട്ടാൻ.... അത് കഴിഞ്ഞു നീ ജീവിക്കണോ വേണ്ടയോ എന്നുള്ളത് ഗൗതമൻ തീരുമാനിക്കും..... അവൻറെ കണ്ണിൽ കൂടിലത തിളങ്ങി.... 💚💚💚💚💚🌼🌼🌼🌼🌼💚💚💚💚💚

ആ രാത്രി പലവട്ടം ശ്രമിച്ചെങ്കിലും ദേവികയ്ക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല...... തൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു രാത്രിയാണ് ഇത് എന്ന ബോധം അവൾക്കുണ്ടായിരുന്നു..... തൊട്ട് അരികിൽ കിടക്കുന്നവനും ഉറങ്ങിയിട്ടില്ല എന്ന് അവൾക്ക് വ്യക്തമായിരുന്നു..... രണ്ടുപേരുടെയും മനസ്സിൽ പലവിധത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പിടിവലി നടത്തുകയായിരുന്നു..... മൗനത്തിന്റെ വത്മീകത്തിൽ കൂട് കൂട്ടി ഒടുവിൽ വെളുപ്പിന് എപ്പോഴോ രണ്ടുപേരെയും നിദ്ര തേടി എത്തി തുടങ്ങിയിരുന്നു...... സ്ഥിരം എഴുന്നേൽക്കുന്ന സമയത്ത് തന്നെ ദേവികയ്ക്ക് ഉറക്കം വിട്ടിരുന്നു..... ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം നാലേ മുക്കാൽ ആയി എന്ന് അവൾക്ക് മനസ്സിലായി.... അടുത്തുകിടക്കുന്ന റോയ് നല്ല ഉറക്കം ആയതുകൊണ്ട് അവനെ ഉണർത്താതെ പുറത്തേക്ക് മുറി തുറന്ന് ഇറങ്ങി..... വീട്ടിൽ ആരും ഉണർന്നിട്ട് ഇല്ല എന്ന് അവൾക്ക് മനസ്സിലായി..... മുറിയിലേക്ക് വന്ന് ഒരു ചുരിദാർ എടുത്തു അടുക്കള വാതിൽ തുറന്ന് ഇറങ്ങി ബാത്റൂമിലേക്ക് കയറി...... കുളികഴിഞ്ഞുവന്നാൽ ഒരു പ്രാർത്ഥന ശീലം ഉള്ളതാണ്..... അവൾ നോക്കിയപ്പോൾ ഹോളിലെ മുറിയിൽ ഒരു തീപ്പെട്ടിയും മെഴുകുതിരിയും ഇരിക്കുന്നത് കണ്ടു......

പിന്നീട് ഒന്നും നോക്കിയില്ല അവൾ തീപ്പെട്ടി എടുത്തതിനുശേഷം മെഴുകുതിരി യിലേക്ക് പകർന്നു.... ശേഷം തിരുസ്വരൂപത്തിന്റെ മുൻപിലേക്ക് നോക്കിക്കൊണ്ട് പ്രാർത്ഥിച്ചു..... ദിവസവും വിളക്കുവച്ച് പ്രാർത്ഥിക്കുന്ന കൃഷ്ണനും ഇപ്പോൾ പ്രാർത്ഥിക്കുന്ന ക്രിസ്തുവും എനിക്ക് നൽകുന്നത് ഒരേ സന്തോഷം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്..... ദൈവങ്ങളെല്ലാം ഒന്നുതന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്..... എൻറെ അവസ്ഥ എൻറെ മനസ്സിൻറെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല..... എന്താണെങ്കിലും മുൻപോട്ടുള്ള ജീവിതത്തിൽ എനിക്ക് ശക്തി നൽകണം..... പെട്ടന്ന് തന്നെ അടുത്തുള്ള പള്ളിയിൽ നിന്ന് മണി കേട്ടു..... ഈ കാഴ്ച കണ്ടു കൊണ്ടായിരുന്നു സിസിലി വന്നിരുന്നത്..... പെട്ടെന്ന് അവളെ കണ്ടതും സിസിലി അവളെ തന്നെ തുറിച്ചു നോക്കിയിരുന്നു..... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ദേവികയും അവിടെ തന്നെ നിന്നു..... ഒന്നും മിണ്ടാതെ സിസിലി പോയപ്പോൾ ദേവിക എന്തുചെയ്യണമെന്നറിയാതെ നിന്നു..... പിന്നീട് അടുക്കളയിലേക്ക് ചെന്നു...... അപ്പോൾ സിസിലി കട്ടൻചായക്ക് വെള്ളം വയ്ക്കുകയായിരുന്നു..... അവളെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ അവർ നിന്നു...... എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ദേവികയ്ക്ക് അറിയുമായിരുന്നില്ല...... അവസാനം എന്തും വരട്ടെ എന്ന ഭാവത്തിൽ അവൾ വിളിച്ചു..... "അമ്മേ ഞാൻ എന്തെങ്കിലും സഹായിക്കണോ....? രൂക്ഷമായ ഒരു നോട്ടമായിരുന്നു അതിന് മറുപടിയായി അവൾക്ക് ലഭിച്ചിരുന്നത്.....

" നല്ല മരുമകൾ ആകാനുള്ള ഭാവമാണോ..... അതിനാണോ രാവിലെ നീ മെഴുകുതിരി കത്തിച്ച് എന്നെ കാണിക്കാൻ വേണ്ടി പ്രാർത്ഥിച്ചത്...... ആ വാക്ക് അവളുടെ ഹൃദയഭിത്തിയിൽ തുളച്ചു കയറി.... കുട്ടികാലം മുതലേ ഉള്ള ശീലം ആണ് അഭിനയം എന്ന് പറയുന്നത് ..... " അങ്ങനെ ആരെയും കാണിക്കാൻ വേണ്ടി ഒന്നുമല്ല..... ഞാൻ എൻറെ വീട്ടിലും രാവിലെ ഈശ്വരനെ പ്രാർഥിച്ചാണ് തുടങ്ങാറുള്ളത്...... ഇവിടെ ആണെങ്കിലും ഈശ്വരൻ ഒന്നു തന്നെയല്ലേ..... അവളുടെ ആ വാക്കിൽ തന്നെ സിസിലിയുടെ മനസ്സ് അല്പം തണുത്തിരുന്നു..... " അങ്ങനെയൊക്കെ പറയാൻ കൊള്ളാം കൊച്ചേ..... പക്ഷേ നീ എന്തൊക്കെ പറഞ്ഞാലും ഒരു അന്യമതക്കാരി ആണ്.... ഞങ്ങടെ പള്ളിയിലോ ഈ കല്യാണം ഒന്നും നാട്ടുകാരോ പള്ളികാരോ ഒന്നും അംഗീകരിക്കാൻ പോകുന്നില്ല...... ഏതായാലും നീ അവനെ കെട്ടി..... നിങ്ങൾ തമ്മിൽ സ്നേഹിച്ചു..... ഇനിയിപ്പോ ഒന്നും ചെയ്യാൻ പറ്റത്തില്ല....... മറ്റുള്ളവരെ നോക്കുമ്പോൾ ഒരു അന്യജാതിയിൽ പെട്ട കല്യാണം തന്നെയല്ലേ...... അവർ പറഞ്ഞത് അവളുടെ ഹൃദയത്തിൽ ഒരു നോവ് പടർത്തിയിരുന്നു..... എങ്കിലും ഒരു അമ്മയുടെ മനോവിഷമം ആയി കണ്ടു അവളത് മറന്നിരുന്നു..... " അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടാകുമെന്ന് അറിയാം.....

പക്ഷേ ഒന്നും മനപൂർവ്വം ആയിരുന്നില്ല...... എങ്ങനെയൊക്കെയോ അത്രയും പറഞ്ഞു...... രൂക്ഷമായ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൗനമായിരുന്നു അവരുടെ മറുപടി...... അത് ദേവികയും പകുതി ആശ്വാസത്തിന്റെ തിരി തെളിയിച്ചിരുന്നു..... കുറേസമയം കഴിഞ്ഞപ്പോഴും അവർ ചെയ്യുന്ന ജോലിയിൽ തന്നെ വ്യാപൃതയായിരുന്നു..... തേയിലപ്പൊടി ഇടുകയും പഞ്ചസാരയും ഇടുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു..... അവൾ എന്തുചെയ്യണമെന്നറിയാതെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... കുറേ സമയം കഴിഞ്ഞിട്ടും അവർ ചെയ്യുന്നത് നോക്കിനിൽക്കുകയായിരുന്നു എന്ന് കണ്ടു ദേവിക അവസാനം ഒരു വലിയ പാത്രമെടുത്ത് അതിൽ നിന്നും അല്പം മാവ് എടുത്തതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...... "ചപ്പാത്തിക്ക് മാവു കുഴയ്ക്കാൻ അറിയാമെങ്കിൽ കുറച്ച് മാവ് കുഴയ്ക്ക്.... ദേവികയ്ക്ക് ആശ്വാസം തോന്നിയിരുന്നു...... സിസിലി ഒരുപക്ഷേ തന്നെ അടുക്കളയിൽ നിന്നും പറഞ്ഞുവിടും എന്നായിരുന്നു അവൾ പ്രതീക്ഷിച്ചത്..... അവൾ പെട്ടെന്ന് തന്നെ അപ്പുറത്തുള്ള സ്റ്റൗവിലേക്ക് കുറച്ചു വെള്ളം വച്ചു...... അതിനു ശേഷം തിളച്ച വെള്ളത്തിൽ മാവ് നന്നായി കുഴച്ചു..... അവളുടെ ഓരോ പ്രവർത്തികളും നോക്കി കാണുകയായിരുന്നു സിസിലി.....

ഒറ്റനോട്ടത്തിൽതന്നെ അവളൊരു പാവമാണ് എന്ന് അവർക്ക് മനസ്സിലായിരുന്നു...... അത് തന്നെയായിരിക്കും തൻറെ മകൻ അവളെ ഇഷ്ടപ്പെടാൻ ഉണ്ടായ കാരണം എന്നും അവർക്ക് തോന്നിയിരുന്നു..... തൻറെ മകന് ഒരിക്കലും തെറ്റു പറ്റില്ല എന്ന് അവർക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു..... മാവു കുഴച്ചു കഴിഞ്ഞ് വീണ്ടും എന്തൊക്കെയോ ജോലികൾ ചെയ്യുവാൻ വേണ്ടി അവൾ സിസിലി നോക്കുന്നുണ്ടായിരുന്നു..... "കുറച്ചുനേരം അങ്ങനെ ഇരിക്കട്ടെ ചപ്പാത്തിക്ക് നല്ല മയം കിട്ടും..... ഇനിയിപ്പോ എല്ലാവരും എഴുന്നേൽക്കുമ്പോൾ ചായ കൊടുത്താൽ മതി..... എല്ലാരും എഴുനേറ്റ് വരാൻ കുറെ സമയം എടുക്കും..... റോയ്ച്ചൻ കട്ടൻ ചായ കുടിക്കില്ല..... അവന് കട്ടൻകാപ്പി ആണ് ഇഷ്ട്ടം.... നീ കട്ടൻ ചായ കുടിക്കുമൊ....? എങ്കിൽ ഇതിൽ നിന്ന് എടുത്തു കുടിച്ചോ.....? അവളുടെ നേരെ ഒരു ഗ്ലാസ് നീക്കിവെച്ചു കൊണ്ട് അവർ കട്ടൻ ചായ കുടിക്കാൻ തുടങ്ങിയിരുന്നു..... കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും അടുക്കളയിലേക്ക് റോസിയും എഴുന്നേറ്റ് വന്നിരുന്നു..... റോസിയെയും കൂടി കണ്ടപ്പോഴേക്കും ദേവിക വല്ലാതെയായി..... രണ്ടുപേരും തന്നെ മാറിമാറി നോക്കുകയാണ് അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു...... " നിങ്ങൾ മിന്ന് ഒന്നും കെട്ടിയില്ലേ കൊച്ചേ..... അവസാനം മൗനത്തിന് വിരാമമിട്ടുകൊണ്ട് റോസി അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..... പെട്ടന്ന് ആകാംഷയോടെ സിസിലി ശ്രേദ്ധിച്ചു......

ആ മുഖഭാവം കണ്ടപ്പോൾ ആ ചോദ്യം അവരും ഏറെ ആഗ്രഹിച്ചിരുന്നു എന്ന് തോന്നിയിരുന്നു....... "ഇല്ല അങ്ങനെ ഒരു ചടങ്ങും ഉണ്ടായിരുന്നില്ല...... ഒപ്പ് മാത്രമേയുള്ളായിരുന്നു.... രണ്ടു പേരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ദേവിക കണ്ടിരുന്നു..... അവൾക്ക് അതിൻറെ അർത്ഥം മനസ്സിലായിരുന്നില്ല..... " നീ കുറച്ച് വെള്ളം എടുത്ത് ബാത്റൂമിലേക്ക് വയ്ക്ക് റോസി.... അവനും അവളും ഒക്കെ എഴുന്നേറ്റ് വരുമ്പോൾ ഇതൊക്കെ ആവശ്യമായിരിക്കും...... എനിക്കാണെങ്കിൽ കാലും അനക്കാൻ ഒട്ടും വയ്യ..... ഇന്നലെ ആണെങ്കിൽ വൈകിട്ട് ഒരു നേരം കഴിച്ചതെയുള്ളൂ..... ഉച്ചയ്ക്ക് പോലും ഒന്നും കഴിച്ചിട്ടില്ല....... തലകറങ്ങുവാ... അവരുടെ സംസാരം കേട്ടപ്പോൾ ദേവിക പറഞ്ഞു...... "വെള്ളം ഞാൻ കോരി വയ്കാം ചേച്ചി..... " അതൊന്നും വേണ്ട കൊച്ചേ.... എന്നിട്ട് വേണം അവൻ പറയാൻ നിന്നെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു എന്ന്.. അല്ലെങ്കിൽ തന്നെ നീ വന്നു കഴിഞ്ഞേ പിന്നെ ഞങ്ങളെ കണ്ടുകൂടാ..... ഞാൻ വെച്ചോളാം.... ഒന്നും മിണ്ടാതെ റോസി പുറത്തേക്കിറങ്ങി പോയപ്പോൾ ദേവികയ്ക്ക് ഒരു വേദന തോന്നുന്നുണ്ടായിരുന്നു..... " നീയെന്നാ കുറച്ച് സവാളെടുത്ത് അരിയാമെങ്കിൽ ചെയ്യ് കൊച്ചേ..... രാവിലത്തേക്ക് മുട്ടക്കറിക്ക് അത് എടുക്കാം....

അവർ പറഞ്ഞപ്പോൾ അത് കേൾക്കാൻ എന്നപോലെ അവൾ പെട്ടെന്ന് തന്നെ സവാള എടുത്ത് അരിയാൻ തുടങ്ങിയിരുന്നു..... സമയം ആറുമണിയോടെ അടുത്തപ്പോൾ സിസിലി തന്നെ ദേവികയൊടെ പറഞ്ഞു കുറച്ചു കട്ടൻകാപ്പി ഇട്ടു കൊടുത്തു....... "എഴുന്നേൽക്കുമ്പോൾ തന്നെ അവന് നിർബന്ധം ആണ്..... വലിയ ആശ്വാസത്തോടെ തന്നെ അവൾ തലയാട്ടി ഗ്ലാസ്സിലേക്ക് പകർന്ന് മുറിയിലേക്ക് നടന്നു..... അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു റോയി എന്ന് അവൾക്ക് തോന്നിയിരുന്നു...... ഒരുവേള അവനെ വിളിക്കണോ വേണ്ടയോ എന്ന് അവൾ ചിന്തിച്ചു.... ആ നിമിഷം തന്നെ അവൻറെ ഫോണിലെ അലാറം ശബ്ദം കേട്ടു.... ആ ശബ്ദം കേട്ട് കണ്ണുകൾ തുറന്ന് അവൻ മുൻപിൽ നിൽക്കുന്ന ദേവികയെ ആണ് കണ്ടത്..... ഒരു നിമിഷം അവളെ കണ്ട് അവൻ അത്ഭുതപ്പെട്ടുപോയി...... പിന്നീട് ബോധം വീണ്ടെടുത്ത് പോലെ ഒന്ന് എഴുന്നേറ്റ് ഇരുന്നു...... " താൻ എപ്പോഴാണ് എഴുന്നേറ്റ് പോയത്.... ഞാനറിഞ്ഞു പോലുമില്ലല്ലോ..... ഞാൻ പോകുമ്പോൾ നല്ല ഉറക്കമായിരുന്നു റോയ്ച്ചായൻ..... ആദ്യമായി റോയ്ച്ചായൻ എന്ന് അവൾ വിളിച്ചപ്പോൾ അവൻ ഞെട്ടി പോയിരുന്നു..... ആ ഞെട്ടൽ അവളും ശ്രദ്ധിച്ചിരുന്നു..... ഇന്നലെ താൻ പറഞ്ഞതിന്റെ പ്രതിഫലനമാണ് അത് എന്ന് അവനു തോന്നിയിരുന്നു...... അറിയാതെ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... കയ്യിലിരുന്ന ചായഗ്ലാസ്‌ അവനുനേരെ അവൾ നീട്ടി.....

അവൻ ചായ കുടിച്ചു കൊണ്ട് നിന്നിട്ടും അവളിൽ ഒരു ഒരു മാറ്റവുമില്ലാതെ അവിടെ ചുമരിൽ ഭിത്തിയോട് ചേർന്ന് നില്ക്കുന്നത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി..... " ഞാൻ പൊക്കോട്ടെ..... പതിഞ്ഞ ശബ്ദത്തിൽ തല ചരിച്ച് സമ്മതം അറിയിച്ചു...... അവൾ അടുക്കളയിലേക്കു ചെന്ന് ബാക്കി ജോലികൾ വ്യാപൃതയായി..... പെട്ടെന്ന് തന്നെ അവൾ അടുക്കളയിലെ ഒരാളായി എന്ന് തോന്നിയിരുന്നു.... ഓരോ ജോലികളും പിന്നീട് സിസിലി പറയാതെ തന്നെ ചെയ്യാൻ തുടങ്ങിയിരുന്നു..... ചായ എടുക്കുവാനായി അടുക്കളയിലേക്ക് വന്ന് തങ്കച്ചൻ ഒരു നിമിഷം അവളെ കണ്ട് മനസ്സിലാക്കാതെ സിസിലിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു..... ഭർത്താവിൻറെ നോട്ടത്തിൻറെ അർഥം മനസ്സിലായത് പോലെ അവർ അയാളോട് പറഞ്ഞു.... " അന്തിച്ചു നോക്കണ്ട നിങ്ങടെ മരുമകൾ തന്നെയാണ്..... ഇന്നലെ പുന്നാരമോൻ വിളിച്ചു കൊണ്ടു വന്നതാ..... ഇതൊക്കെ അറിയണമെങ്കിൽ ബോധം ഉണ്ടാകണം...... അവർ വീണ്ടും ഭർത്താവിനെ പറ്റി പദം പറച്ചിൽ തുടങ്ങിയപ്പോൾ പേടിയോടെ ദേവിക അയാളുടെ മുഖത്തേക്ക് നോക്കി..... ഒരു പുഞ്ചിരി ആയിരുന്നു ആ മുഖത്ത് ഉണ്ടായിരുന്നത് എന്ന് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നിയിരുന്നു..... പെട്ടന്ന് തലേ ദിവസത്തെ ചില ചിത്രങ്ങൾ അയാൾക്ക് ഓർമ്മ വന്നിരുന്നു....... തിരികെ ഒരു പുഞ്ചിരി നൽകി ദേവിക.... പെട്ടെന്നാണ് ചായ കുടിച്ചു ബാക്കി ആയ ഗ്ലാസ്സുമായി റോയി അടുക്കളയിലേക്ക് വന്നത്......

അടുക്കള പടിയിൽ വന്ന റോയിയെ കണ്ടതും റോസി പെട്ടെന്ന് ഒന്ന് സിസിലിയെ ചൊറിഞ്ഞു.... അതിൻറെ അർത്ഥം മനസ്സിലാക്കി സിസിലി പറഞ്ഞു.... " കൊച്ചേ.... നമ്മുടെ മുറ്റത്ത് കറിവേപ്പിൽ നിന്ന് ഒരു തണ്ട് ഇങ്ങ് പറിച്ച് കൊണ്ടുവാ..... അവൾ പെട്ടെന്ന് തന്നെ മുറ്റത്തേക്ക് പോയിരുന്നു..... ഒന്നും മിണ്ടാതെ തിരികെ പോകാൻ തുടങ്ങുന്ന റോയിയെ റോസി വിളിച്ചു..... "റോയ്ച്ച ...... എനിക്ക് ഗൗരവമായ ഒരു കാര്യം പറയാനുണ്ട്...... പെട്ടെന്ന് എന്താണ് എന്ന അർത്ഥത്തിൽ റോസിയുടെ മുഖത്തേക്ക് അവൻ നോക്കി..... " എന്നാണെങ്കിലും ഈ കല്യാണം നടന്നു...... ഇനിയിപ്പോ ഒന്നും ചെയ്യാൻ പറ്റത്തില്ല..... നിങ്ങൾ രണ്ടുപേരും അത് നിയമപരമായി രജിസ്റ്റർ ചെയ്തു.... ഇനി ചെയ്യാൻ പറ്റുന്ന ഒരു കാര്യം നമ്മുടെ പള്ളിയിൽ വെച്ച് നിങ്ങടെ ഒരു മിന്നുകെട്ടു നടത്തുക എന്നുള്ളതാണ്..... ഏതായാലും ഭാഗ്യത്തിന് അവിടെ വച്ചു മിന്നുകെട്ടു ഒന്നും നടന്ന് ഇല്ലല്ലോ...... അതുകൊണ്ട് എത്രയും പെട്ടെന്ന് അവളോട് നമ്മുടെ പള്ളിയിലേക്ക് ചേരാനുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ പറയണം...... അങ്ങനെ ആകുമ്പോൾ നമ്മുടെ പള്ളിയിൽ വെച്ച് തന്നെ നടത്താമല്ലോ..... അതിനെക്കുറിച്ചുള്ള ബാക്കി കാര്യങ്ങൾ നീ എന്താണെങ്കിലും നോക്കണം...... പുറത്ത്നിന്നും കയറിവന്ന ദേവിക ഇതുകേട്ടു കൊണ്ടായിരുന്നു വന്നത്...... ഒരു നിമിഷം അവളുടെ നെഞ്ചിൽ ഒരു ഇടിവെട്ട് ആയിരുന്നു..... വർഷങ്ങളായി താൻ കണ്ടു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ മാറി മറ്റൊരു വിശ്വാസത്തിലേക്ക് ഒരു പറിച്ചുനടൽ...... ഒരുനിമിഷം അവൾ ആ വാർത്ത കേട്ടു നടുങ്ങി പോയിരുന്നു..........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story