സാഫല്യം: ഭാഗം 15

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" അത് എന്തിനാണ് ഇപ്പോൾ അങ്ങനെ ഒരു തീരുമാനം... അതിൻറെ അത്യാവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...... എടുത്തു അടിച്ചപോലെയുള്ള റോയിയുടെ മറുപടിയിൽ റോസി ചേച്ചിക്ക് അല്പം ദേഷ്യം തോന്നിയിരുന്നെങ്കിലും ആവിശ്യം തങ്ങളുടെ ആയതുകൊണ്ട് അത് മുഖത്ത് കാണിക്കാതെ തന്നെ അവർ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..... "എടാ ഏതായാലും ആ പെങ്കൊച്ചിനെ നമ്മുടെ കൂട്ടത്തിൽ കൂട്ടണം.... ഇല്ലാതെ നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നും സാധിക്കില്ല...... അതുകൊണ്ട് ഇതിനെപ്പറ്റി കാര്യമായി ആലോചിക്കുന്നത് തന്നെയാണ് നല്ലത്...... ഇപ്പോൾ ആകുമ്പോൾ അധികം ആരും അറിയാൻ പോകുന്നില്ല..... റോസി പരമാവധി സ്നേഹത്തോടെ തന്നെ ആ അവനോട് പറഞ്ഞു... " ഞാൻ വിവാഹം കഴിച്ചത് അവളെ രജിസ്റ്റർ ഓഫീസിൽ വെച്ചാണ്.... ഞാൻ ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ട്...... അതുപോലെതന്നെ അവളും ഒരു മതത്തിൽ വിശ്വസിക്കുന്നു..... ചെറുപ്പം മുതലേ അവളിൽ അടിയുറച്ച ആ വിശ്വാസത്തിന് ഒരുവിവാഹത്തിന് പേരിൽ മായ്ച്ചുകളയാൻ ഞാൻ ഒരുക്കമല്ല ചേച്ചി....... എന്താണെങ്കിലും അങ്ങനെയൊരു തീരുമാനത്തിന് ഞാൻ യോജിക്കുന്നില്ല...... ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട് എന്ത് കാര്യത്തിലും......

ആ വിശ്വാസം അതുപോലെതന്നെ നിലനിൽക്കുന്നതാണ് ഏറ്റവും നല്ലത്...... ചേച്ചി ആണെങ്കിൽ ഒരു ദിവസം പെട്ടെന്ന് ചേച്ചി വിശ്വസിച്ച് വിശ്വാസത്തിൽ നിന്നും മാറി മറ്റൊരു മതത്തിലേക്ക് പോകാൻ പറഞ്ഞാൽ സ്വീകരിക്കുമോ.....?ആർക്കും കഴിയില്ല...... അതുകൊണ്ട് അതിനെ പറ്റി ഒരു ചർച്ച വേണ്ട..... റോയ് തീർത്തു പറഞ്ഞു.... "ഇതൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ അവൾ നിന്നെ സ്നേഹിച്ചത്...... എന്താണെങ്കിലും നീ മറ്റൊരു ജാതിക്കാരൻ ആണ് എന്നും നിന്നോടൊപ്പം ജീവിക്കണമെങ്കിൽ ഇങ്ങനെ ഒരു വിവാഹം അത്യാവശ്യമാണെന്നും ഒക്കെ അറിയാവുന്ന കാര്യം തന്നെ ആയിരുന്നില്ലേ.......? റോയിയെ ഉത്തരം മുട്ടിക്കാൻ വേണ്ടി റോസി പറഞ്ഞു... "ഇല്ല..... വിവാഹത്തിനു മുൻപേ ഞാൻ അവളോട് പറഞ്ഞിരുന്നു...... ഞാൻ അവളെ മതം മാറ്റാനും പോകുന്നില്ലെന്ന്...... ആ വിശ്വാസത്തിൽ തന്നെയാണ് അവൾ എന്നെ സ്നേഹിച്ചത് പോരെ...... ഇനി ഈ കാര്യത്തെ പറ്റി ഒരു ചർച്ച വേണ്ട....... അത്രയും പറഞ്ഞ് അടുക്കളയിൽ നിന്നും ഇറങ്ങി പോകുന്നവനെ കണ്ടപ്പോൾ ദേവികയ്ക്ക് ഒരു ബഹുമാനമായിരുന്നു തോന്നിയിരുന്നത്..... ഇതിനു മുൻപ് ഒരിക്കൽ പോലും താൻ അയാളെ ശ്രദ്ധിച്ചിട്ടില്ല..... പക്ഷേ അടുത്തറിഞ്ഞ നിമിഷം മുതൽ ഈ മനുഷ്യൻ തന്നിൽ തീർക്കുന്നത് അത്ഭുതം മാത്രമാണ്.......

തന്റെ മനസ്സിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുനക ആണ് അവൻ എന്ന് അവൾ ഓർക്കുകയായിരുന്നു....... ഇങ്ങനെ എത്ര ആളുകൾ ഉണ്ടാവും നമുക്ക് ചുറ്റും...... ഇത്ര കാലത്തിനിടയിൽ ഒരു പുഞ്ചിരി അല്ലാതെ മറ്റൊന്നും അയാളിൽ നിന്നും തനിക്ക് ലഭിച്ചിട്ടില്ല..... തിരിച്ച് താനും നൽകിയിട്ടില്ല..... പക്ഷേ ഇപ്പോൾ മനസ്സിൻറെ ഒരുകോണിൽ അയാൾ നിറഞ്ഞുനിൽക്കുകയാണ്...... തനിക്ക് ആരാണെന്ന് പോലും അറിയാത്ത ഒരാൾ തന്നിൽ അവകാശിയായി...... മാത്രമല്ല അയാളുടെ ഓരോ ചെയ്തികളും തന്നെ അയാളിലേക്ക് അടുപ്പിക്കുകയാണ്....... ജീവിതത്തിലാദ്യമായി ഒരു പുരുഷനോട് ആരാധന തോന്നുന്നത് എന്ന് ദേവിക അറിയുന്നുണ്ടായിരുന്നു...... അയാൾക്ക് ആയി ഹൃദയം ഒരു സ്ഥാനം ഒരുക്കാൻ ഒരുങ്ങുന്ന പോലെ അവൾക്ക് തോന്നിയിരുന്നു....... പക്ഷെ മറ്റാരോടും പറയാൻ ധൈര്യം ഇല്ല.... എന്തിനു അവനോട് പോലും അത് പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല...... പിന്നീട് തിരികെ അടുക്കളയിലേക്ക് കയറി ചെന്ന ദേവികയോടെ അമ്മയും ചേച്ചിയും സംസാരിച്ചില്ല....... അങ്ങനെയായിരുന്നു അവർ അവരുടെ പ്രതിഷേധം തീർത്തിരുന്നത്...... ഒരുകണക്കിന് റോയ് അത് പറയേണ്ടായിരുന്നു എന്ന് പോലും അവൾക്ക് തോന്നിയിരുന്നു...... കുറച്ചു മുൻപ് വരെ ഇവരുടെ ശീതസമരത്തിന് ഒരു അയവ് വന്നതായിരുന്നു...... അത് വീണ്ടും വർധിച്ച് രീതിയിൽ മുന്നോട്ടു പോവുകയാണ്..... ഇങ്ങനെ മുന്നോട്ടു പോകുന്നത് ശരിയല്ല എന്ന് അവൾക്കും തോന്നിയിരുന്നു......!

അവൾ മേലെ മുറിയിലേക്ക് ചെന്നു..... അവൾ മുറിയിലേക്ക് ചെല്ലുന്ന നിമിഷം ജോജി കുളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു....... തോർത്ത് തലയിൽ കെട്ടിബനിയൻ ഊരിയിട്ട് അവൻ കുളിക്കാൻ പോകാനായി നിൽക്കുകയായിരുന്നു...... പെട്ടെന്ന് അവളെ കണ്ടപ്പോൾ അവൻ എന്താണ് എന്ന അർത്ഥത്തിൽ അവളെ ഒന്ന് നോക്കി..... " ചേച്ചി പറഞ്ഞ കാര്യം ഞാൻ കേട്ടു എന്തിനാ അതിനെ എതിർത്തത്..... അങ്ങ് സമ്മതിച്ചു കൊടുത്ത പോരായിരുന്നോ......? എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടാകും എന്ന് കരുതി ആണെങ്കിൽ അതൊന്നും സാരമില്ല....... എന്ത് കാര്യത്തിനും നേരിടാനുള്ള മനശക്തി ആയിട്ടാണ് ഞാൻ ഇവിടെ വന്നത്.....! അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.... "അതിൻറെ ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്...... ഞാൻ പറഞ്ഞതെല്ലാം കേട്ടു എന്ന് പറഞ്ഞതുകൊണ്ട് ഒരിക്കൽ കൂടി അത് ആവർത്തിക്കേണ്ടല്ലോ....... അതിൻറെ ആവശ്യമില്ല താൻ വിശ്വസിക്കുന്നത് എന്തോ അതിൽ തന്നെ തനിക്ക് തുടർന്ന് വിശ്വസിക്കാം..... നമ്മൾ തമ്മിൽ വിവാഹം കഴിച്ച പേരിൽ തന്റെ വിശ്വാസം എതിർക്കാൻ ഞാൻ വരില്ല...... തന്റെ ആണൊരുത്തനിൽ നിന്നും ലഭിച്ച ഏറ്റവും വലിയ ഒരു വാക്ക് ആയിരുന്നു അത് എന്ന് അവൾക്ക് തോന്നിയിരുന്നു..... പിന്നീട് ഒന്നും പറയാതെ അവൻ അവളെ മറികടന്ന് ബാത്റൂമിലേക്ക് നടന്നിരുന്നു......

അവൾ വീണ്ടും മുറിയിൽ മാറി കിടന്ന് വിരികളും മറ്റും വൃത്തിയാക്കി കൊണ്ടും അവിടെ ഓരോ ജോലികൾ ചെയ്തു കൊണ്ടും ഒക്കെ നിന്നു..... അത് കഴിഞ്ഞപ്പോൾ മേല്ലെ അടുക്കളയിലേക്ക് നടന്നു..... അവിടെ ചൂടൻ ചർച്ചകൾ ആണ് തന്നെ കണ്ടപ്പോഴേക്കും സ്വിച്ച് ഇട്ടപോലെ സംസാരം എല്ലാം നിശബ്ദം ആയിരുന്നു...... ആ നിമിഷം അവൾക്കും വല്ലാതെ വന്നിരുന്നു...... " അമ്മച്ചി ചായയില്ലെ... നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അകത്തേക്ക് കയറി വന്ന് റാണിയുടെ ശബ്ദമായിരുന്നു വീണ്ടും അടുക്കള ശബ്ദമുഖരിതം ആക്കിയത്..... അവളെ കണ്ടപ്പോൾ ദേവികയ്ക്കും ആശ്വാസം തോന്നിയിരുന്നു...... സിസിലി പകർന്നുകൊടുത്ത ചായ കൈയ്യിലെടുത്തു കൊണ്ട് ദേവികയുടെ അരികിലായി വന്നു നിന്നുകൊണ്ട് റാണി പറഞ്ഞു..... " ചേട്ടായി ഇന്ന് സ്റ്റാൻഡിൽ പോകുന്നുണ്ടോ ചേച്ചി...... അപ്പോഴാണ് ആ കാര്യത്തിന് പറ്റി അവളും ചിന്തിച്ചത്.... "ഞാൻ ചോദിച്ചില്ല...... പതിഞ്ഞ രീതിയിൽ മറുപടി കൊടുത്തു...... അവളിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആയി..... പെട്ടെന്ന് തന്നെ സിസിലി പറഞ്ഞു....... "അവൻ ഇനി എന്തിനാ അവിടെ പോകുന്നത്..... പെണ്ണുമ്പിള്ളയ്ക്ക് കൂട്ടിരിക്കാൻ പോവല്ലേ...... ഇന്ന് എന്നല്ല ഇനിയങ്ങോട്ട് ഒരിക്കലും അവൻ സ്റ്റാൻഡിൽ ഒന്നും പോകും എന്ന് എനിക്ക് തോന്നുന്നില്ല...... അവർ അത് പറഞ്ഞുകൊണ്ട് നിൽക്കുന്നതിനിടയിൽ ആയിരുന്നു റോയി കുളികഴിഞ്ഞ് തോർത്തും ദേഹത്തെ പുതച്ചുകൊണ്ട് അകത്തേക്ക് കയറി വന്നിരുന്നത്.....

അവനെ കണ്ടപ്പോഴേക്കും അറിയാതെ റാണി ചിരിച്ചു പോയിരുന്നു..... "ചേട്ടായി ഇന്ന് ഓട്ടോ സ്റ്റാൻഡ് പോകുന്നുണ്ടോ എന്ന് ഞാൻ ചോദിക്കുകയായിരുന്നു ചേച്ചിയൊടെ..... ആ സന്ദർഭം ഒന്ന് അയക്കാൻ വേണ്ടി തന്നെ റാണി അവൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " പിന്നെ പോകാതെ......! അവളുടെ മുഖത്തേക്ക് നോക്കി റോയ് പറഞ്ഞു..... " കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ പോണോ ചേട്ടായി.... ചേച്ചി ഇവിടെ ഒന്ന് സെറ്റ് ആയിട്ട് ചേട്ടായിക്ക് പോയാൽ പോരെ..... എനിക്കാണെങ്കിൽ എക്സാം നടക്കാ ഇല്ലായിരുന്നെങ്കിൽ ഞാൻ ലീവ് എടുത്തേനേ... റാണി പറഞ്ഞു... " അതെന്നാ ഇവിടെ ഉള്ളവരൊക്കെ ഇവളെ പിടിച്ച് തിന്നുമോ....? റോസിയുടെ ചോദ്യം കേട്ടപ്പോഴേക്കും റോയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.... " അതിന് ഞാൻ എവിടെ പോകാനാ..... അത്ര ദൂരം ഒന്നുമല്ലല്ലോ..... ഉച്ചയ്ക്ക് കഴിക്കാൻ വരുകയും ചെയ്യും....... പിന്നെ ഇവിടെ ചേച്ചി പറഞ്ഞതു പോലെ ആരും അത്ര ഉപദ്രവകാരികൾ ഒന്നുമല്ലല്ലോ...... ദേവിക്ക് അങ്ങനെ പേടിയൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല തൻറെ മുഖത്തേക്ക് നോക്കി..... ഉണ്ടോടോ? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു... ഇല്ല എന്ന ഭാവത്തിൽ അവൾ ഒന്ന് തലയാട്ടി...... പിന്നീട് മറ്റൊന്നും പറയാതെ അകത്തേക്ക് കയറി പോയവന് പിന്നാലെ പോകണോ അതോ അടുക്കളയിൽ തന്നെ നിൽക്കണോ എന്നുള്ള രീതിയിൽ അവിടെ നിന്നു..... നിസ്സഹായനായി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ റാണിക്ക് സഹതാപം തോന്നിയിരുന്നു.....

" ചേച്ചി ചേട്ടന്റെ അടുത്തേക്ക് ചെല്ല്. ഷർട്ട് മറ്റോ ഉണ്ടെങ്കിൽ തേച്ചു കൊടുക്കു.... റാണി പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നിയിരുന്നു..... അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്നപ്പോഴേക്കും റോയി പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു....... " ഷർട്ടോ മറ്റോ തേക്കാൻ ഉണ്ടെങ്കിൽ ഞാൻ തേക്കാം...... വാതിലിന്റെ അരികിൽ പതുങ്ങി നിന്ന് പറയുന്നവളെ നോക്കി അവൻ പറഞ്ഞു.... " ഞാൻ അങ്ങനെ ഷർട്ട് ഒന്നും തേക്കെറില്ല.... എങ്കിലും ഇന്നത്തേക്ക് ആ കാക്കി ഷർട്ട്‌ തേച്ചോ.... അതും പറഞ്ഞ് അലമാരയിൽ നിന്നും ഒരു കാക്കി ഷർട്ട് എടുത്ത് അവൾക്കുനേരെ നീട്ടി..... " അത്ര നന്നായി തേക്കുക ഒന്നും വേണ്ട.....!ചെറുതായിട്ടൊന്ന് ഒന്ന് തൂത്തു വിട്ടാൽ മാത്രം മതി..... മുന്നിലത്തെ മുറിയിൽ പത്രം വായിച്ചു കൊണ്ടിരുന്ന തങ്കച്ചൻ ഇത് കണ്ടുകൊണ്ടായിരുന്നു അവിടേക്ക് വന്നിരുന്നത്...... മരുമകളെ കണ്ടപ്പോൾ അയാളുടെ മനസ് നിറഞ്ഞിരുന്നു...... അവളെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചു..... അതിനുശേഷം വാത്സല്യപൂർവ്വം അയാൾ പറഞ്ഞു.... "എന്തിനാ മോളെ വന്ന ദിവസം തന്നെ ഇതൊക്കെ ചെയ്യുന്നത്..... "സാരമില്ല അച്ഛാ.... ഞാൻ തന്നെ ചെയ്തോളാം.... " സിസിലി യോടൊ റാണിയോട് പറയാമായിരുന്നില്ലേ......? " എനിക്ക് ചെയ്തു പരിചയം ഉണ്ട് അച്ഛാ... സാരമില്ല ഞാൻ തന്നെ ചെയ്തോളാം.....

അവളുടെ അച്ഛൻ എന്ന വിളി അയാളുടെ ഹൃദയത്തിൽ തന്നെ ആയിരുന്നു തറച്ചത് ..... ദേവികയ്ക്കും സന്തോഷം തോന്നിയിരുന്നു...... ഈ വീട്ടിൽ സ്നേഹത്തോടെ തന്നോട് സംസാരിക്കാൻ റാണിക്കും റോയിക്കും ശേഷം ഒരാൾ കൂടി ഉണ്ടായല്ലോ എന്ന സമാധാനം.... ഷർട്ട് തേച്ചു കഴിഞ്ഞ് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് സിസിലി അവളെ വിളിക്കുന്നത്..... " അവൻ പോകുന്നെങ്കിൽ കഴിക്കാനുള്ളത് ഒക്കെ മേശപ്പുറത്തേക്ക് എടുത്തു വെച്ചേക്ക്.... സമ്മത ഭാവത്തിൽ തലയാട്ടി അവൾ ഷർട്ടുമായി അകത്തേക്ക് ചെന്നപ്പോഴേക്കും റോയി തയ്യാറായി കഴിഞ്ഞിരുന്നു..... സ്ഥിരം കാണുന്നതുപോലെ ഒരു വെള്ളമുണ്ടും അതിനു ചേരുന്ന ഗ്രേയിൽ വെള്ള കുത്തുകൾ ഉള്ള ഒരു ഷർട്ടും ആയിരുന്നു അവൻ അണിഞ്ഞിരുന്നത്..... " റാണി പറഞ്ഞതുപോലെ ഒറ്റയ്ക്ക് നിൽക്കാൻ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.....? ഞാൻ പോയാലും ഉച്ചയ്ക്ക് ഇനി വരും...... ഉച്ചയ്ക്ക് ചോറ് ഇവിടെ വന്നാണ് ചിലപ്പോൾ കഴിക്കാറ്..... എന്തെങ്കിലും വലിയ ഓട്ടം ഉണ്ടെങ്കിൽ മാത്രമേ ഉച്ചയ്ക്ക് വരാതിരിക്കാറുള്ളൂ...... ഇന്നിപ്പോൾ നേരത്തെ ഏറ്റ കുറച്ചു ഓട്ടം ഉണ്ടായിരുന്നു.... അല്ലാരുന്നെങ്കിൽ ഇന്ന് പോവില്ലാരുന്നു..... പിന്നെ ഈ അമ്മച്ചിയും ചേച്ചിയും ഒന്നും അത്ര പ്രശ്നകാർ ഒന്നുമല്ല......

ഞാനും കൂടി ഉള്ളതുകൊണ്ട് ആണ് തന്നോട്‌ ഓരോന്ന് പറയുന്നത്..... ഞാൻ ഇവിടുന്നു ഇറങ്ങി പോയിക്കഴിഞ്ഞാൽ അവർ ആരും ഒന്നും പറയില്ല..... നിങ്ങൾ പെണ്ണുങ്ങൾ മാത്രമാകുമ്പോൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്..... ഇടയ്ക്ക് കയറി ഞാൻ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവർക്കും തന്നോട് എന്തെങ്കിലും ദേഷ്യം തോന്നുന്നത്.... തങ്ങൾ തമ്മിൽ ആകുമ്പോൾ കുഴപ്പമില്ല.... അതല്ല ഒറ്റയ്ക്ക് ഡീൽ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പോകാതിരിക്കാം.... " വേണ്ട സാരമില്ല...... എനിക്ക് രാവിലെ തന്നെ തോന്നിയിരുന്നു അമ്മയും ചേച്ചിയും ഒക്കെ രാവിലെ എന്നോട് നന്നായി സംസാരിച്ചിരുന്നു..... പിന്നെ പള്ളിയിലേക്ക് പോകുന്ന പ്രശ്നം വന്നപ്പോൾ പിന്നെ മിണ്ടാതെ ആയത്..... നിഷ്കളങ്കമായ അവളുടെ സംസാരം കേട്ടപ്പോൾ അവനു ചിരിയാണ് വന്നത്.... പക്ഷേ അവൻ അത് സമർത്ഥമായി ഒളിപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു..... " കുഴപ്പമില്ല ഞാൻ പോയിട്ട് വരാം..... വൈകുന്നേരം വേണമെങ്കിൽ വീട്ടിലേക്ക് പോകാം..... രാഘവേട്ടൻ വിഷമിച്ചിരിക്കുകയാകും....

വീട്ടിലേക്ക് പോകുന്ന കാര്യം അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു.... " കഴിക്കുന്നില്ലേ.....! "ഉണ്ട്.... അവളുടെ കയ്യിൽ നിന്നും ഷർട്ട് വാങ്ങിയതിനുശേഷം അവൻ പറഞ്ഞു..... "താൻ എടുത്തുവെച്ചോ.... ഞാൻ വരാം.....! അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി പ്ലേറ്റുകളും എല്ലാവർക്കും ഉള്ള ഭക്ഷണവും മേശപ്പുറത്ത് വെച്ചിരുന്നു..... അവളുടെ ഓരോ പ്രവർത്തികളും റോസിയും നോക്കുന്നുണ്ടായിരുന്നു....... ഭക്ഷണമെല്ലാം എടുത്തുവെച്ച് കഴിഞ്ഞപ്പോഴേക്കും റെഡിയായി റാണിയും എത്തിയിരുന്നു.... ദേവിക തന്നെയായിരുന്നു രണ്ടുപേർക്കും ഭക്ഷണം വിളമ്പിയിരുന്നത്..... " താനും കൂടി ഇരിക്ക്.... തൻറെ അരികിലെ കസേര നീക്കി കൊണ്ട് റോയ് അത് പറഞ്ഞപ്പോൾ അവൾക്ക് മടി തോന്നിയിരുന്നു.... " വേണ്ട ഞാൻ പിന്നെ കഴിച്ചോളാം.... " എപ്പോഴെങ്കിലും കഴിക്കണ്ടേ..... അത് ഇപ്പോഴായാൽ എന്താ... ഇത് കേട്ട് സിസിലിക്ക് എന്തോ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.... അവർ പുറത്തേക്ക് വന്നു കൊണ്ട് റോയിയോട് ചോദിച്ചു.... "അതെന്താ നീ ഇവിടെ നിന്ന് പോയി കഴിഞ്ഞാൽ ഞങ്ങൾ ഇവളെ പട്ടിണികിടത്തും എന്ന് പേടിച്ചാണോ.....? സിസിലി അത് പറഞ്ഞതും ഒരു നിമിഷം ദേവികയ്ക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു.... റോയിയുടെ മുഖത്ത് ദേഷ്യം തെളിയുന്നത് അവൾ കണ്ടിരുന്നു..............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story