സാഫല്യം: ഭാഗം 16

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" ഇവളെയും കൂട്ടി ഞാൻ ഇവിടെ വന്ന നിമിഷം മുതൽ അമ്മച്ചി തുടങ്ങിയതാണ്.... ഇത്രയും സമയം ഞാൻ മൗനമായി ഇരുന്നത് മറ്റൊന്നും കൊണ്ടല്ല..... ചാച്ചന്റെയും അമ്മച്ചിയുടെയും ആഗ്രഹം ആണ് എൻറെ വിവാഹം കാണണമെന്നത്..... എൻറെ സാഹചര്യം മറ്റൊന്ന് ആയതുകൊണ്ട് അത് എനിക്ക് സാധിച്ചില്ല...... എന്നുവച്ച് എന്നെ വിശ്വസിച്ച് ഇറങ്ങിവന്ന ഒരു പെണ്ണിനെ അങ്ങനെയങ്ങ് വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..... ഞാൻ കൊണ്ടുവന്നവൾ ഞാൻ കഴിച്ചില്ലെങ്കിലും കഴിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ...... അതുകൊണ്ടാണ് പറഞ്ഞത്..... റോയ് ദേഷ്യത്തോടെ പറഞ്ഞു.... "ദേവി ഇരിക്ക്... ദേഷ്യപ്പെട്ട് തന്നെ അവൻ പറഞ്ഞു... ദേഷ്യപെട്ട് നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കി ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ഭയന്ന് തന്നെ അവളിരുന്നു..... അവൻ തന്നെയാണ് പാത്രത്തിലേക്ക് അവൾക്ക് ഭക്ഷണം വിളമ്പിയത്...... ഒന്നും സംസാരിക്കാതെ സിസിലി അടുക്കളയിലേക്ക് പിൻവാങ്ങിയിരുന്നു..... ഇനി മകനോട് സംസാരിച്ചാൽ ഒരു യുദ്ധം തന്നെ അവിടെ നടക്കും എന്ന് അവർക്ക് മനസ്സിലായി കഴിഞ്ഞിരുന്നു...... "ഇവിടെ അങ്ങനെ ഒരാൾ കഴിച്ചതിനുശേഷം അടുത്തയാൾ കഴിക്കാം.... അങ്ങനെയൊന്നുമില്ല ഭക്ഷണം ആകുമ്പോൾ എല്ലാവരും കഴിക്കും..... പിന്നെ ഞാൻ കഴിക്കുമ്പോൾ ഒക്കെ താൻ കഴിച്ചോളണം..... ഭർത്താവ് കഴിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ ഭാര്യ കഴിക്കാവു എന്ന നിയമമൊന്നും ഒരിടത്തുമില്ല......

വിശക്കുമ്പോൾ കഴിച്ചോണം..... അതിന് ഞാൻ കഴിച്ചൊന്നു നോക്കണ്ട കാര്യം ഇല്ല...... വാതിൽ മറവിൽ ഒളിച്ചു നിൽക്കുന്ന അമ്മയുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞതിനുശേഷം എഴുന്നേറ്റ് പോകാൻ തുടങ്ങിയവനെ കണ്ട് അവൾ പെട്ടെന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അവന് ചിരി വരുന്നുണ്ടായിരുന്നു..... "പതുക്കെ കഴിച്ചാൽ മതി...... താൻ കഴിച്ചതിനുശേഷം മാത്രമേ ഞാൻ പോകുന്നുള്ളൂ..... അവൻറെ വർത്തമാനം കേട്ട് റാണി പോലും ചിരിച്ചു പോയിരുന്നു...... ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവളാണ് പാത്രങ്ങളുമായി അടുക്കളയിൽ പോയത്...... കഴുകിയതിനുശേഷം ആണ് അടുക്കളവാതിൽ വന്ന അവൻ പറഞ്ഞത്..... "ദേവി ഞാൻ ഇറങ്ങുകയാണ്..... പെട്ടെന്ന് തന്നെ ഇട്ടിരുന്നു ചുരിദാറിൽ കൈ തുടച്ചു കൊണ്ട് അവൾ അവനോടൊപ്പം ഇറങ്ങി ചെന്നിരുന്നു....... അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അതിനുശേഷം അവൻ ഓട്ടോയിലേക്ക് കയറിയിരുന്നു..... പെട്ടെന്നാണ് അപ്പുറത്തുനിന്നും ശോഭന ചേച്ചി വരുന്നത്..... അവരെ കണ്ടതോടെ അവൾ മെല്ലെ അകത്തേക്ക് വലിഞ്ഞിരുന്നു...... പോകാൻ തുടങ്ങുന്ന റോയിയുടെ അരികിലായി അവർ വന്ന് നിന്നു.... " എന്നാലും റോയ്ച്ച ..... നീ ഒരു പെങ്കൊച്ചിനെ വിളിച്ചു കൊണ്ടു വരും എന്ന് ഞങ്ങൾ ആരെങ്കിലും കരുതിയോ.....? അവർ മൂക്കത്ത് വിരൽ വച്ചു.... " ഇതൊക്കെ അങ്ങനെ എല്ലാരോടും പറഞ്ഞിട്ട് ചെയ്യാൻ പറ്റുന്ന കാര്യമാണോ ശോഭന ചേച്ചി..... അത്രയും മാത്രം അവൻ പറഞ്ഞു......

" എന്നാലും സുന്ദരി ഒരു കൊച്ച് ആണ് കേട്ടോ..... ഞാൻ ഇന്നലെ കണ്ടപ്പോൾ തന്നെ വീട്ടിൽ ചെന്ന് പറയുവായിരുന്നു...... ഇത്രയും സുന്ദരിയായ ഒരു പെൺകൊച്ച് നമ്മുടെ നാട്ടിൽ ഒന്നും ഇല്ല എന്ന്..... അതുമാത്രമല്ല എനിക്കറിയാം ആ കൊച്ചിനെ..... നമ്മുടെ രാഘവന്റെ മോളല്ലേ.... ഒരു ദു സ്വഭാവവും ഇല്ലാത്ത കൊച്ച്.... ആരോടെങ്കിലും ഒന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല..... നടക്കുന്നതു പോലും ഭൂമിക്ക് വേദനിക്കുമോന്ന് ഭയന്ന്..... ഏതായാലും നീ കണ്ടുപിടിച്ച ഒരു നല്ല പെങ്കൊച്ചിനെ ആണല്ലോ..... നിനക്കും നിന്റെ കുടുംബത്തിനും ചേരുന്ന കൊച്ചു തന്നെ ആണ് അത്........ അതും പറഞ്ഞു ശോഭന അകത്തേക്ക് കയറി പോകുമ്പോൾ റോയുടെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞിരുന്നു.... " അതെ പോകാമോ.....? ചിരിയോടെ റാണി ചോദിച്ചപ്പോഴാണ് റോയ് അതിൽ നിന്നും മുക്ത ആയത്.... ആ ഒരു ചിരിയോടെ തന്നെ അവൻ പോകാം എന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്യുകയും ചെയ്തിരുന്നു..... പെട്ടെന്ന് അകത്തേക്ക് ഒന്ന് പാളി നോക്കിയിരുന്നെങ്കിലും അകത്തുനിന്നും പ്രതീക്ഷിച്ച മുഖം മാത്രം അവൻ കണ്ടിരുന്നില്ല...... 💚💚💚💚💚💚💚💚💚💚💚💚💚💚 സ്ലാബിൽ കിടന്ന എല്ലാ പാത്രങ്ങളും കഴുകുന്നതിനിടയിലും ഇടക്കിടെ അവൾ സിസിലിയെ നോക്കുന്നുണ്ടായിരുന്നു......

സിസിലി അവിടെ ഇരുന്ന് തേങ്ങ പൊതിക്കുന്ന തിരക്കിലാണ്..... ഇടയ്ക്ക് അവളെ പാളി നോക്കുന്നുണ്ട്.... എങ്കിലും കണ്ണുകൾ പരസ്പരം ഇടയുമ്പോൾ രണ്ടുപേരും നോട്ടം അവസാനിപ്പിക്കും.... അവൾ തന്നെ അങ്ങോട്ട് കയറി ചോദിച്ചു.... " അമ്മയും ചേച്ചിയും ഒന്നും കഴിക്കുന്നില്ലേ..... " നീ എന്തിനാ കൊച്ച് ഞങ്ങളുടെ കാര്യം ഒക്കെ അറിയുന്നത്.... നീയും നിൻറെ കെട്ടിയോനും കഴിച്ചല്ലോ...... റോസി ആയിരുന്നു മറുപടി പറഞ്ഞത്...... അവൾക്ക് സങ്കടം തോന്നിയിരുന്നു...... " നിങ്ങളുടെ ആരുടെയും ഇഷ്ടം ഇല്ലാതെ ഞാൻ ഈ വീട്ടിലേക്ക് കയറിവന്നത്..... അത് വലിയൊരു തെറ്റ് തന്നെയാണ്...... എനിക്കറിയാം..... പക്ഷേ ചേച്ചിയും അമ്മയും എന്നോട് ഇങ്ങനെ പെരുമാറുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല..... അറിയാതെ അവൾ വിങ്ങിപ്പൊട്ടി പോയിരുന്നു..... ഇനിയും നിന്നാൽ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് അവൾ അകത്തേക്ക് പോയിരുന്നു..... അത് കണ്ടു സിസിലിക്കും റോസിക്കും അല്പം വേദന തോന്നിയിരുന്നു..... " ആ കൊച്ചു ഒരു പാവമാണെന്ന് തോന്നുന്നു അമ്മച്ചി...... അതിനോട് നമ്മൾ ഇങ്ങനെയൊക്കെ കാണിക്കുന്നത് കർത്താവ് തമ്പുരാൻ പൊറുക്കുകയില്ല..... അവസാനം അവൾ പോയി കഴിഞ്ഞപ്പോൾ റോസി സിസിലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...... " നിനക്കറിയാലോ ആ കൊച്ചിനോട് എനിക്കൊരു ഇഷ്ടക്കേട് ഇല്ല.....

പിന്നെ ഞാൻ ഇങ്ങനെ ഒന്നും ചെയ്തില്ലെങ്കിൽ അവൻ ജീവിതത്തിൽ ആ പെങ്കൊച്ചിനെ പള്ളിയിലേക്ക് ചേർക്കാൻ പോകുന്നില്ല..... നീയൊന്നു ഓർത്തു നോക്കിക്കേ പള്ളിക്കാരുടെ മുഖത്ത് നമ്മൾ എങ്ങനെ നോക്കും....... മാത്രമല്ല കല്യാണം നടത്തേണ്ട...... അതിന് ഇവൻ ഇങ്ങനെ ഒരു പെൺകൊച്ചിനെ വിളിച്ചുകൊണ്ട് പള്ളിയും പട്ടക്കാരും വേണ്ടെന്നു പറഞ്ഞു നടക്കുകയാണെങ്കിൽ എന്താകുമെന്ന് ആണ് നിൻറെ മനസ്സിൽ..... " അവൻ മനസ്സിൽ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു മാറ്റം വരില്ല അമ്മച്ചി....... നമ്മൾ എന്തൊക്കെ പറഞ്ഞാലും അവൻറെ തീരുമാനത്തിൽ നിന്നും അവൻ മാറാൻ പോകുന്നില്ല....... ഏതായാലും സംഭവിച്ചത് സംഭവിച്ചു ഇനിയിപ്പോ അതിൻറെ ബാക്കിയെ പറ്റി ചിന്തിച്ചാൽ പോരെ....... ഞാൻ ഏതായാലും രാവിലെ തന്നെ തിരിച്ചു പോകാൻ പോവാ.... ഇന്നലെ തൊട്ട് ജോസച്ചായൻ എന്നെ കിടന്നു വിളിക്കുക ആണ്.... രണ്ട് പിള്ളേര് അവിടത്തെ അമ്മച്ചിയെയും ഒക്കെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ ഇങ്ങോട്ട് വന്നത്....... റോസി പറഞ്ഞു... " ഇവൻറെ ഈ പ്രവർത്തിക്ക് ജോസ് എന്തേലും നിന്നോട് പറഞ്ഞൊ....? സിസിലി മടിച്ചു മകളോട് ചോദിച്ചു.... " അച്ചായൻ അങ്ങനെ ഒന്നും ഇടപെടില്ല..... അമ്മച്ചിക്ക് അറിയാവുന്നതല്ലേ...... പിന്നെ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്, ജോസചായനെ കൊണ്ട് സംസാരിപ്പിക്കാം.... അളിയൻ പറഞ്ഞാൽ തള്ളിക്കളയാൻ പറ്റില്ലല്ലോ.... റോസി അത് പറഞ്ഞപ്പോൾ ഒരു പ്രതീക്ഷയുടെ നാളം സിസിലിയിൽ ഉദിച്ചു....

" നീ ഒന്ന് ചോദിച്ചു നോക്ക് ജോസിനോട് .... "അങ്ങനെയാണെങ്കിൽ പള്ളിയിൽ വെച്ച് ചെറിയൊരു കെട്ടുകല്യാണം എങ്കിലും നടത്താമായിരുന്നു.... റോസി തൻറെ ആഗ്രഹം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ശോഭന കയറിവന്നത്...... പെട്ടെന്ന് രണ്ടുപേരും സംസാരം നിർത്തി..... "പുതുപ്പെണ്ണ് എവിടെ.... ചിരിയോടെ ശോഭന വന്ന ആദ്യം നോക്കിയത് അടുക്കളയിലാണ്..... പരസ്പരം മുഖത്തോട് മുഖം നോക്കി റോസിയും സിസിലിയും.... " നിങ്ങൾ ഇന്നലെ തന്നെ അതിനെ ഇറക്കിവിട്ടോ...? തമാശ രൂപേനെ ശോഭന ചോദിച്ചപ്പോൾ സിസിലിക്കും റോസിക്കും അത് ഇഷ്ടപ്പെട്ടില്ല.... " അത് എന്താ ശോഭനേ .... ഞാൻ വീട്ടിൽ വരുന്നവരെയൊക്കെ ഇറക്കിവിടുവാണോ.....? സിസിലി ഇഷ്ടപ്പെടാത്ത രീതിയിൽ തന്നെ ചോദിച്ചിരുന്നു.... " അല്ല ആ കൊച്ചിനെ രാവിലെ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ..... റോയ് പോകുന്നത് കണ്ടു..... എൻറെ സിസിലി അതിനെ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു..... സിസിലി ഒരുമാതിരി വേദനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ ഒന്നും പറയാനും ചോദിക്കാനും പോകണ്ട.... ഒന്നുമല്ലെങ്കിലും നമ്മുടെ കൊച്ചനെ വിശ്വസിച്ച് കൂടെ ഇറങ്ങി വന്നതല്ലേ...... ഇവിടെ എന്തെങ്കിലുമൊക്കെ ഒരു നടന്നൊന്ന് ന്യൂസ് പിടിക്കാൻ വന്നതാണെങ്കിലും ശോഭന പറയുന്നതിലും കാര്യമുണ്ട് എന്ന് സിസിലിക്ക് മനസ്സിൽ തോന്നിയിരുന്നു..... ദേവികയോട് ഉള്ള ശീതയുദ്ധം അവസാനിപ്പിക്കണമെന്ന് അവർക്ക് തന്നെ മനസ്സിൽ തോന്നി തുടങ്ങി.....

പക്ഷേ അത്രപെട്ടെന്നൊന്നും അങ്ങനെ അത് മനസ്സിൽ നിന്നു പോകുന്നില്ല...... 💚💚💚💚💚💚🥀🥀🥀🥀🥀💚💚💚💚💚💚 ഒരുപാട് മനസ്സ് വേദനിച്ചതുകൊണ്ടാണ് കരഞ്ഞുകൊണ്ട് അവിടെനിന്നും മുറിയിലേക്ക് വന്നത്.....പക്ഷേ വരേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു...... ഇനി എങ്ങനെയാണ് തിരിച്ച് അടുക്കളയിലേക്ക് ചെല്ലുന്നത്..... അവൾക്ക് ഒരു വിഷമം തോന്നിയിരുന്നു...... നന്നായി അവൾ കരഞ്ഞിരുന്നു.... എന്തു ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോഴാണ് മുറിയിലേക്ക് കയറി റോസി വന്നത്...... "ദേവികെ..... അവൾ വിളിച്ചപ്പോൾ ദേവിക എഴുനേറ്റു.... " കൊച്ചു വിഷമിക്കേണ്ട..... കൊച്ചിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...... ഞങ്ങളുടെ വിഷമം കൊണ്ട് പറഞ്ഞു പോയതാ...... റോസി അവളുടെ അരികിൽ വന്ന് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു..... " വലിയ പൈസയൊന്നും ഇല്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാത്ത കുടുംബക്കാർ തന്നെയാണ് ഞങ്ങൾ.... ചാച്ചന്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് പൈസ ഇല്ലാണ്ടായി പോയി എന്നെ ഉള്ളൂ...... പക്ഷെ റോയി അവൻ ഒരു നല്ല കൊച്ചന് ആണ്.... ഒരിക്കലും അവൻ ഇങ്ങനെയൊന്നും ചെയ്യുമെന്ന് ഞങ്ങൾ വിചാരിച്ചില്ല...... അതുമാത്രമല്ല അവൻറെ കല്യാണത്തെക്കുറിച്ച് ഞങ്ങൾക്കൊക്കെ ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരുന്നു...... അങ്ങനെ ഒരു കൊച്ച് അല്ല കൊച്ച് എന്നല്ല ഞാൻ പറഞ്ഞത്..... പള്ളിയിൽ വെച്ച് കല്യാണം നടത്തണം എന്ന് എനിക്കും അമ്മച്ചിക്കും നല്ല ആഗ്രഹമുണ്ട്..... കൊച്ച് അവനോട് പറഞ്ഞു സമ്മതിപ്പിക്കണം..... " ഞാൻ പറഞ്ഞതാ ചേച്ചി.... എനിക്ക് സമ്മതമാണെന്ന്....

" കൊച്ചു പറയേണ്ട രീതിക്ക് പറഞ്ഞാൽ അവൻ കേൾക്കും.... സ്നേഹത്തോടെ ഇരിക്കുന്ന സമയത്ത് പറഞ്ഞാൽ മതി.... ഇപ്പോ തന്നെ കൊച്ച് ഒന്ന് ഓർത്തു നോക്കിക്കേ..... ഇനി കൊച്ച് ജീവിക്കേണ്ടത് ഈ വീട്ടിൽ അല്ലേ...... അപ്പൊ ഈ വീട്ടിലെ ആചാരങ്ങളിൽ വിശ്വസിക്കേണ്ടത് അല്ലേ.... പോട്ടെ ഈ നിമിഷം മുതൽ കൊച്ച് അവൻറെ ഭാര്യയാണ്.... മരിക്കുന്നതും അവൻറെ ഭാര്യയായി തന്നെ ആയിരിക്കില്ലേ..... ആ സമയത്ത് എവിടെ അടക്കും....? പള്ളിയിലോ അതോ വീടിൻറെ മുറ്റത്തോ....? ഞങ്ങടെ സമുദായത്തിൽ അങ്ങനെ ഒരു നിയമം ഇല്ലാട്ടോ..... പള്ളിയിൽ അടക്കണം എന്നാണ്.... അതിനൊക്കെ കൊച്ച് പള്ളിയിലേക്ക് ചേരുക തന്നെ വേണം..... അതുപോലെ നിങ്ങൾക്ക് ഒരു കൊച്ച് ഉണ്ടാകട്ടെ അതിന്റെ മാമോദിസ നടത്തണെൽ അമ്മ പള്ളിയിൽ വേണ്ടേ.... ഏതായാലും നിങ്ങൾ സ്നേഹിച്ചപ്പോൾ തന്നെ അറിയാവുന്ന കാര്യമാണ് അവൻ ക്രിസ്ത്യാനി ആണെന്നുള്ള കാര്യം..... ഇനി അവൻറെ മതവുമായി ഒത്തു പോകാനാണ് കൊച്ച് ശ്രമിക്കേണ്ടത്..... റോസി പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നിയിരുന്നു.... "ഞാൻ പറയാം ചേച്ചി..... "പറഞ്ഞാൽ പോരാ..... പറഞ്ഞു സമ്മതിപ്പിക്കണം..... ചില കാര്യങ്ങൾ ഒന്നും ആണുങ്ങൾ സമ്മതിക്കില്ല..... നമ്മൾ പെണ്ണുങ്ങൾ വേണം സമ്മതിപ്പിക്കാൻ..... എനിക്കും നിന്നോട് ഒരു പിണക്കവുമില്ല...... അമ്മച്ചി പറഞ്ഞതുപോലെ എൻറെ അനിയൻറെ കല്യാണം നല്ലരീതിയിൽ കാണാൻ എനിക്ക് ആഗ്രഹമില്ലേ..... നിനക്കും ആഗ്രഹം ഇല്ലേ നല്ല ഒരു വിവാഹം.... ഒരിക്കലും അവൻ വിളിച്ചുകൊണ്ടുവന്ന് പെൺകൊച്ചിനെ വിഷമിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല..... എനിക്കും വളർന്നുവരുന്ന രണ്ട് കൊച്ചുങ്ങൾ ഉള്ളത് ആണ്.... നിൻറെ വിഷമം എനിക്ക് മനസ്സിലാകും.....

നാളെ ഒരു വീട്ടിലേക്ക് എന്റെ കുഞ്ഞുങ്ങൾ കയറി പോകുമ്പോൾ ആരെങ്കിലും ഇങ്ങനെ അവളോട് ഇടപെട്ടാൽ എനിക്ക് വിഷമം ആകും..... പക്ഷേ ഇഷ്ടക്കേട് ഉണ്ടായിട്ടല്ല..... അത് മാത്രം ഓർത്താൽ മതി..... പിന്നെ കൊച്ച് വിഷമിച്ചിരിക്കുക ഒന്നും വേണ്ട..... ഞാനും അമ്മയും കഴിക്കാൻ പോകുവാ...... നീ അടുക്കളയിലോട്ടു വാ...... ചിരിയോടെ റോസി അത്രയും പറഞ്ഞപ്പോൾ അവളുടെ മനസ്സിലും ഒരു കുളിർമ തോന്നിയിരുന്നു..... പിരിമുറുക്കം ബാധിച്ച മനസ്സിന് റോസിയുടെ വാക്കുകൾ അല്പം ബലം നൽകുന്നത് പോലെ...... അപ്പോഴാണ് വീട്ടിലേക്ക് ഒന്നു വിളിച്ചില്ലല്ലോ എന്ന അവൾ ഓർത്തത്..... കുറച്ച് സമയം കൂടി കഴിഞ്ഞിട്ട് വിളിക്കാം എന്ന് വിചാരിച്ചു..... മനസ്സിനെ ഒന്ന് പാകപ്പെടുത്തിയതിനുശേഷം വിളിക്കുന്നതാണ് നല്ലത്..... ഇല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോഴേക്കും താൻ പൊട്ടി പോകും..... അങ്ങനെ പറഞ്ഞാൽ അത് അവർക്ക് സഹിക്കാൻ പറ്റുന്നത് ആയിരിക്കില്ല..... പെട്ടെന്ന് തന്നെ അവൾ അടുക്കളയിലേക്ക് ചെന്നു..... ആ നിമിഷം ശോഭനയെ അവിടെ കണ്ടില്ല...... അടുക്കളയിൽ ഇരുന്ന് റോസിയും സിസിലിയും ആഹാരം കഴിക്കുകയായിരുന്നു.... അവളെ കണ്ട് ഒന്ന് തല ഉയർത്തി നോക്കിയെങ്കിലും അവർ അവളോട് കാര്യമായി ഒന്നും പറയാത്തത് അവൾക്ക് ആശ്വാസമായി തോന്നി..... പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ അവൾ നിൽക്കുന്നത് കണ്ടപ്പോൾ റോസി തന്നെ അവളോടൊപ്പം വന്ന് ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി...... ആ വീടുമായുള്ള അപരിചിതത്വം കുറച്ചു മാറി എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു....

അമ്മയെ അടുക്കളയിൽ ഓരോ ജോലികളും മറ്റും ചെയ്തുകൊണ്ട് നിന്നിരുന്നു...... പിന്നീട് മേല്ലെ മുറിയിലേക്ക് പിൻവാങ്ങി...... മുറി മുഴുവൻ നന്നായി ഒന്ന് തൂത്തതിന് ശേഷം എല്ലാം ഒന്ന് അടുക്കിപ്പെറുക്കി..... അത് കഴിഞ്ഞ് റോയിയുടെ ഷർട്ടുകൾ ഒക്കെ എടുത്തു കൊണ്ട് അവ നനക്കാനായി പോയിരുന്നു....... ഇതിനിടയിൽ സിസിലിമായുള്ള ശീതയുദ്ധം അവസാനിക്കുന്നുണ്ടായിരുന്നു..... ചെറിയ ചെറിയ ആവശ്യങ്ങൾക്ക് ഇരുവരും തമ്മിൽ സംസാരിക്കാൻ തുടങ്ങി...... സമയം ഉച്ചയോടെ അടുത്തപ്പോൾ സിസിലിയോട് ഒരുമിച്ച് നിന്ന് ചെറിയ ജോലികളൊക്കെ അവൾ ചെയ്യാൻ തുടങ്ങിയിരുന്നു..... ഉച്ചയ്ക്ക് മുൻപേ റോസി പോയിരുന്നു..... അതുകൊണ്ടുതന്നെ സംസാരിക്കാൻ സിസിലിക്കും മറ്റാരുമുണ്ടായിരുന്നില്ല..... റോസിയെ കൊണ്ടുചെന്ന് ആകാനായി തങ്കച്ചനും ഒപ്പം പോയിരുന്നു..... തിരികെ വരുമ്പോൾ മകൾ എന്തെങ്കിലും നൽകുമെന്ന് അയാൾക്കറിയാമായിരുന്നു..... ആ ഒരു തുക മുന്നിൽകണ്ടാണ് മകൾക്കൊപ്പം പോകാനായി അയാൾ തയ്യാറായത്..... ദേവികയോടുള്ള അനിഷ്ടം കുറച്ചു കുറഞ്ഞു തുടങ്ങിയിരുന്നു സിസിലിക്ക്..... ഉച്ചയോടെ അടുത്തപ്പോൾ വീട്ടുമുറ്റത്ത് ഒരു വാഹനം വന്ന് ഹോൺ അടിച്ചപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ വർദ്ധിക്കുന്നതായി ദേവികയ്ക്ക് തോന്നിയിരുന്നു..... ഒപ്പം മനസ്സിൽ ഒരു മഞ്ഞുകട്ട വീണ സുഖവും..... പ്രതീക്ഷിച്ച എന്തോ വന്നതുപോലെ...... കാലുകൾക്ക് വേഗതകൂടി അടുക്കളയിൽ നിന്നും പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് അവൾ ഇറങ്ങിയിരുന്നു................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story