സാഫല്യം: ഭാഗം 19

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വെറുതെ തന്നോടുള്ള വിദ്വേഷത്തിന് പുറത്ത് അവർ പറഞ്ഞതല്ല അത് എന്നും അവരുടെ മനസ്സിൽ നിന്ന് വന്ന വേദനയായിരുന്നു അതെന്നും മനസ്സിൽ ആയിരുന്നു...... അതുകൊണ്ട് തന്നെ അവൻ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ചെന്നിരുന്നു..... അമ്മയുടെ അരികിൽ ചെന്ന് അമ്മയെ ഒന്ന് ചേർത്തുപിടിച്ചു..... ദേഷ്യത്തോടെ അവൻറെ കൈ തട്ടിമാറ്റി ആയിരുന്നു അവർ അതിനുള്ള പ്രതിഷേധം കാണിച്ചത്...... " അമ്മച്ചിയെ....... അവൻ ഒരിക്കൽകൂടി വിളിച്ചപ്പോൾ അവരുടെ പ്രതിഷേധങ്ങൾ ഒക്കെ അലിഞ്ഞു പോയിരുന്നു.... " ഞാൻ എന്ത് ചെയ്താലും അതിന് എന്തെങ്കിലും ഒരു ന്യായം ഉണ്ടാകുമെന്ന് അമ്മച്ചിയ്ക്ക് അറിയില്ലേ..... എന്നെ വിശ്വസിച്ച് എൻറെ കൂടെ ഇറങ്ങി വന്ന ഒരു പെൺകൊച്ച് ആണ്...... അപ്പോൾ അവളെ ഞാൻ വിഷമിപ്പിക്കുന്നത് ശരിയാണോ......? ഒരു പെൺകൊച്ചിനെയും നീ വിഷമിപ്പിക്കരുത് എന്ന് എന്നെ പഠിപ്പിച്ചു തന്നിട്ടുള്ളത് അമ്മച്ചി തന്നെയല്ലേ...... ആ അമ്മച്ചി ആണോ ഇങ്ങനെയൊക്കെ പറയുന്നത്....? അവൾക്കും അവളുടെ വിശ്വാസങ്ങളില്ലേ....? എന്നിട്ടും നമ്മുടെ വീട്ടിൽ വഴക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടി എല്ലാ സഹിച്ച് എന്നോട് അവൾ പറഞ്ഞത് ആണ് അവൾക്ക് സമ്മതമാണെന്ന്...... ഞാനാ വേണ്ടന്ന് പറഞ്ഞത്..... എത്ര ഒക്കെ പറഞ്ഞാലും ഉള്ളിൽ സങ്കടം കാണും അമ്മച്ചി..... ഒരു പെങ്കൊച്ചിന്റെ മനസ്സ് വേദനിപ്പിച്ചു അമ്മച്ചിക്ക് സന്തോഷം വേണോ....? അതുകൊണ്ട് അമ്മച്ചി എന്നോട് പിണക്കം കാണിക്കല്ലേ.....

അവളെ മറ്റൊരു മതത്തിലേക്ക് ഞാൻ നിർബന്ധിച്ചു മതം മാറ്റിയിട്ട് ഞാൻ ഈ മീശ വെച്ചു കൊണ്ട് നടക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ.....? പാവം കൊച്ചാണ് അമ്മച്ചി.... ഞാനിന്നുവരെ എടുത്തിട്ടുള്ള ഒരു തീരുമാനങ്ങളും തെറ്റ് ആയിട്ടില്ല എന്ന് അമ്മച്ചിക്ക് അറിയാലോ..... എന്ത് കാര്യവും ചാടി കേറി തീരുമാനിക്കുന്ന ഒരാളല്ല ഞാൻ...... നന്നായി ആലോചിച്ച് മാത്രമേ എന്ത് കാര്യത്തിലും തീരുമാനം എടുക്കുകയുള്ളൂ.... അപ്പോൾ എന്റെ ജീവിതത്തിൻറെ കാര്യത്തിൽ ഞാൻ അങ്ങനെ ചുമ്മാ ചാടിക്കേറി ഒരു തീരുമാനമെടുക്കുമെന്ന് അമ്മച്ചിക്ക് തോന്നുന്നുണ്ടോ......? അവരുടെ തോളിൽ കിടന്ന തോർത്ത്‌ ശരിക്ക് ഇട്ടു അതുകൊണ്ട് കണ്ണുനീർ ഒപ്പി അവൻ പറഞ്ഞു.... " മോനേ റോയ്..... സിസിലി അവനെ നോക്കി വിളിച്ചു... "അവൾ അവളുടെ മതത്തിൽ തന്നെ വിശ്വസിക്കട്ടെ...... അത്രയ്ക്ക് അത്യാവശ്യം വരുവാണെങ്കിൽ നമുക്ക് എന്നാന്നു വെച്ച് ആലോചിച്ച് ചെയ്യാം.... ഇതിൻറെ പേരിൽ അമ്മച്ചീ ഇനി ഈ വീട്ടിൽ എൻറെ സ്വസ്ഥത കളയരുത്....... അവൻറെ വാചകത്തിൽ അവർക്ക് വല്ലാതെ വേദന തോന്നിയിരുന്നു..... സത്യമാണ് ഓർമ്മവച്ച കാലം മുതൽ വീടിനു വേണ്ടി കഷ്ടപ്പെട്ടിട്ട് ഉള്ളവനാണ്...... ഒരിക്കലും ഒരു പരാതിയും പറഞ്ഞിട്ടില്ല..... നല്ല രീതിയിൽ തന്നെ പെങ്ങളുടെ വിവാഹം ഒറ്റയ്ക്ക് നിന്നാണ് നടത്തിയത്..... അപ്പന്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് നഷ്ടമായത് അവന്റെ ഭാവി ആയിരുന്നു ...... എന്നിട്ടും ഒരു പരാതിയും പറയാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അമ്മച്ചിയുടെ കണ്ണുനീര് കണ്ടു പഠിത്തം പാതി വഴിയിൽ നിർത്തി ജോലിക്ക് വേണ്ടി ഇറങ്ങിയതാണ്........

അവനു വേണ്ടി അവൻ ഇന്നുവരെ ഒരു കാര്യങ്ങളും ചെയ്തിട്ടില്ല...... ആദ്യമായാണ് അവന്റെതായ ഒരു ഇഷ്ടം അവൻ കണ്ടെത്തുന്നത്...... അതിൽ തെറ്റു പറയാനും പാടില്ല...... മറുപടിക്ക് കാക്കാതെ അടുക്കളയിൽ നിന്നും ഇറങ്ങി പോകുന്നവനെ കാണെ സിസിലിക്കും വേദന തോന്നിയിരുന്നു..... തൻറെ മകനെ മനസ്സിലാക്കുവാൻ തനിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുന്നത്........ ഒരു കണക്കിന് പറഞ്ഞാൽ അവൻ ചെയ്തത് വലിയൊരു കാര്യമല്ലേ..... ഒന്നും നോക്കാതെ ഒരു മാർഗ്ഗവും ഇല്ലാത്ത ഒരു പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടുക എന്ന് പറഞ്ഞാൽ അത്ര നല്ല മനസ്സുള്ള ഒരുവനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്....... അവളെ അവളുടെ വിശ്വാസത്തിൽ തന്നെ അടിയുറച്ച് നിർത്തിക്കൊണ്ട് ഒരു ജീവിതം നൽകുക എന്ന് പറയുന്നതും നല്ല ഒരു പുരുഷലക്ഷണം തന്നെയാണ്...... അവനെ താൻ കുറ്റം പറയാൻ പാടില്ല എന്ന് സിസിലി ചിന്തിക്കുകയായിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടിരുന്നു രണ്ടാളും പോയി കഴിഞ്ഞു എന്ന് സിസിലിക്ക് മനസ്സിലായി...... ഇനിയും ഈ പോര് വേണ്ട എന്ന് അവർ മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞിരുന്നു...... 💚💚💚💚❤️❤️❤️❤️💚💚💚💚❤️❤️❤️❤️💚💚💚💚 " വീട്ടിലേക്ക് പോകുമ്പോൾ എന്തെങ്കിലും വാങ്ങണ്ടെ..... മൗനത്തെ ഭേദിച്ച് കൊണ്ട് റോയ് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് അവൾക്കും അറിയില്ലായിരുന്നു..... " ഒന്നും വാങ്ങേണ്ട..... പതിഞ്ഞ രീതിയിൽ അവൾ പറഞ്ഞു..... "അങ്ങനെയല്ലല്ലോ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ എന്തെങ്കിലും വാങ്ങേണ്ടത് അല്ലേ...... അടുത്തുള്ള ഒരു ബേക്കറിയുടെ മുൻപിൽ വണ്ടി നിർത്തി അവൻ..... താൻ വേണ്ട എന്ന് പറഞ്ഞിട്ടും അവൻ എന്തൊക്കെയോ വാങ്ങി കൊണ്ടുവന്നു അവളുടെ കൈകളിലേക്ക് കൊടുത്തിരുന്നു.......

വീടിന് അടുത്തേക്കുള്ള സമയം അടുക്കുന്തോറും അവൾക്ക് മനസ്സിൽ വല്ലാത്ത ഒരു സമാധാനം നിറഞ്ഞിരുന്നു...... അല്ലെങ്കിലും അങ്ങനെയാണല്ലോ എവിടെ പോയി വരുമ്പോഴും തിരികെ നമുക്ക് പരിചിതമായ ആ വഴി കാണുമ്പോൾ മനസ്സിലലയടിക്കുന്ന സമാധാനത്തിന് അതിരുകളില്ല..... നമ്മുടെ സ്വപ്നങ്ങളിൽ നിറഞ്ഞ വഴിതാര...... നമ്മുടെ എല്ലാ മോഹങ്ങളും അവിടെയായിരുന്നു..... നമുക്കു മാത്രം പരിചിതമായ ഒരുപിടി സന്തോഷങ്ങൾ നൽകുന്ന ഇടം........ വീട്ടുമുറ്റത്ത് ഓട്ടോ കൊണ്ടുവന്ന് നിർത്തിയപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലേക്ക് വരുന്ന ഒരു അതിഥിയെ പോലെയായിരുന്നു അവൾക്ക് തോന്നിയിരുന്നത്...... ചാടിയിറങ്ങി വീടിനകത്തേക്ക് കയറുമ്പോൾ എല്ലാവരെയും കാണുവാൻ ആയിരുന്നു മനസ്സ് ആദ്യം തന്നെ തുടിച്ചത്.... " ദേവൂ ചേച്ചി...... ഓടിവന്ന സ്നേഹത്തോടെ ഗോപൂ കൈകളിൽ പിടിച്ചപ്പോൾ ദേവികയ്ക്ക് വലിയ സന്തോഷം തോന്നിയിരുന്നു...... "അച്ഛൻ എവിടെ.....? കൈയ്യിലെ കവറുകൾ അവളുടെ കൈയ്യിൽ കൊടുത്തൂ കൊണ്ട് ദേവിക ചോദിച്ചു... " ഇപ്പൊ വരും..... നിങ്ങൾ വരുന്ന കാര്യം ചേട്ടൻ വിളിച്ചു പറഞ്ഞിരുന്നു..... അപ്പോൾ അച്ഛൻ പുറത്തേക്കിറങ്ങിയത് ആണ്.... ഇപ്പോൾ വരും...... ചേട്ടൻ കയറി വയോ.... വലിയ സ്നേഹത്തോടെ റോയിയെ അവൾ ക്ഷണിക്കുന്നത് കണ്ടപ്പോഴാണ് അവനൊപ്പം ഉണ്ടായിരുന്നല്ലോ എന്നകാര്യം ഒരു നിമിഷത്തേക്കെങ്കിലും താൻ വിസ്മരിച്ചു പോയി എന്ന് സത്യം ദേവിക ഓർക്കുന്നത്..... " വരാം.... നിങ്ങൾ സംസാരിക്കു, രാഘവേട്ടൻ വരട്ടെ..... ഞാൻ ഇവിടെ നിൽക്കാം..... "ചേച്ചി വാ അമ്മ ചേച്ചിയെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു..... "അമ്മേ കാണുന്നില്ലേ....? ഗോപിക അകത്തേക്ക് പോയപ്പോൾ ദേവിക അവൻറെ അരികിലേക്ക് വന്നു ചോദിച്ചു.... " പിന്നെ കാണണം....

ഞാൻ അമ്മയെ കാണാതെ പോകുമൊ ഇവിടെ വരെ വന്നിട്ട്.... താൻ അകത്തേക്ക് ചെല്ലു.... തനിക്ക് അല്ലേ ഇപ്പോ വീട്ടുകാരെ മാറിനിന്നതിൻറെ വിഷമം..... ഒക്കെ എല്ലാവരെയും ചെന്ന് കണ്ടു മതിയാവും വിശേഷങ്ങളൊക്കെ പറ..... അത് കഴിഞ്ഞിട്ട് ഞാൻ വരാം...... റോയ് പറഞ്ഞപ്പോൾ സന്തോഷത്തോടെ തന്നെ അവൾ അകത്തേക്ക് കയറി ഇരുന്നു..... തനിക്ക് പരിചിതമായ സ്ഥലങ്ങളിലൊക്കെ താൻ ഒരു അതിഥി ആയതു പോലെ അവൾക്ക് തോന്നിയിരുന്നു...... അടുക്കള പൂർണമായും ഗോപിക ഏറ്റെടുത്തു എന്ന് അവൾക്ക് തോന്നി...... എങ്കിലും അരികിലേക്ക് ചെന്നു നിന്നു.... " നീ മാറിക്കെ ഞാൻ ചെയ്യാം.... തേയില ഇടാൻ തുടങ്ങിയ അവളുടെ കയ്യിൽ നിന്നും തേയില പൊടിയും പഞ്ചസാരയും വാങ്ങിക്കൊണ്ട് ദേവിക പറഞ്ഞു...... "ചേച്ചി വിളിച്ചപ്പോൾ പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞെങ്കിലും ഞങ്ങളൊക്കെ ഭയങ്കര വിഷമത്തിലായിരുന്നു..... എങ്ങനെ ചേച്ചി അവിടെ കുഴപ്പം വല്ലതും ഉണ്ടോ......? ഉള്ളിൽ നിറഞ്ഞ സംശയത്തോടെ ഗോപിക ചോദിച്ചു.... "ഒരു കുഴപ്പമില്ല..... ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...... അവരെല്ലാവരും നല്ല ആളുകള്...... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാ..... ഗോപികയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.... " അയാൾ.... ആ വൈശാഖൻ ചേച്ചിയെ പിന്നെ വിളിക്കോ മറ്റോ ചെയ്തോ.....? മടിച്ചുമടിച്ച് ആയിരുന്നു ഗോപിക ചോദിച്ചത്, പരമാവധി ശബ്‌ദം താഴ്ത്തിയും..... ആ പേര് കേട്ടതും അവളുടെ മനസ്സിൽ ഒരു വല്ലായ്മ തോന്നിയിരുന്നു..... " ഇല്ല....! ഒറ്റ വാക്കിൽ ദേവിക മറുപടി ഒതുക്കി.... " ചതിയൻ എന്തൊക്കെയായിരുന്നു അയാൾ ഇവിടെ വന്ന് തേനിൽ പുരട്ടിയ വാക്കുകൾ ആയി പറഞ്ഞത്..... അവസാനം രജിസ്ട്രാർ ഓഫീസിനു മുൻപിൽ വരെ കൊണ്ട് നിർത്തി നമ്മളെ അയാൾ നാണംകെടുത്തി... ഗോപികയുടെ വാക്കുകളിൽ ദേഷ്യം വന്നിരുന്നു......

അയാൾക്ക് അച്ഛനെ ഇത്ര പേടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ഇതിനൊക്കെ മുന്നിട്ടിറങ്ങിയത്.... " അതൊക്കെ കഴിഞ്ഞില്ലേ ഗോപു..... ഞാൻ ആദ്യമേ പറഞ്ഞതല്ലേ എത്താത്ത കൊമ്പാണ് അത് എന്ന്.... അതിൽ പിടിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല എന്ന്.... നിങ്ങളുടെ നിർബന്ധത്തിനു ഞാൻ നിന്ന് തരുക ആയിരുന്നില്ലേ.... ആ ഓർമയിൽ അവളുടെ ചിന്തകൾ പിന്നിലേക്ക് സഞ്ചചരിച്ചു.... " അതുകൊണ്ട് ചേച്ചിക്ക് ജീവിതം നഷ്ടമായി എന്ന് തോന്നുന്നുണ്ടോ......? ഗോപികയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല...... "അച്ഛൻ ഇന്നലെ ഉറങ്ങിയിട്ടില്ല..... അച്ഛൻ കാരണമാണ് ചേച്ചിയുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ വന്നതെന്ന് അച്ഛനെ വലിയ വിഷമം ആയിരുന്നു.... പിന്നെ അച്ഛൻ ഉള്ള ആകെ സമാധാനം ചേട്ടൻ നല്ലവനാണെന്ന് ഉള്ളത് ആണ്... എങ്കിലും പെട്ടെന്ന് ചേച്ചിയെ സ്നേഹിക്കാൻ ഒക്കെ ചേട്ടനെ കഴിയൂമൊ.....? ഗോപിക പറഞ്ഞു... " എനിക്ക് ഇതുവരെ പരിചയമില്ലാത്ത ഒരാളായിരുന്നു റോയ്ച്ചായൻ.... പക്ഷേ ഒറ്റ ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് നല്ലൊരു മനുഷ്യനാണ് അദ്ദേഹം...... ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ല മനുഷ്യൻ....... നമ്മുടെ അച്ഛൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എനിക്ക് വിശ്വാസം ഉള്ളത് ഇപ്പോൾ അദ്ദേഹത്തെ മാത്രമാണ്....... ദേവിക വാചാല ആയി തുടങ്ങി.... "ഒറ്റദിവസംകൊണ്ട് ചേച്ചി ആളുടെ ഫാൻ ആയിട്ട് മാറിയോ...? കളിയാക്കി കൊണ്ട് അവൾ അത് പറഞ്ഞപ്പോഴാണ് അവളുടെ കഴുത്തിൽ കിടക്കുന്ന മാല ഗോപിക കണ്ടത്.... " പുതിയ മാല വാങ്ങിയൊ...? ചേട്ടനാണോ....? കൊള്ളാലോ..... വീണ്ടും അവൾ കളിയാക്കലിന്റെ മേമ്പൊടിയോടെ പറയാൻ തുടങ്ങി..... "

കഴുത്തിൽ മിന്നില്ലന്ന് അവിടെ അടുത്തുള്ളവർ ഒക്കെ പറയാൻ തുടങ്ങി..... അപ്പോൾ റോയ്ച്ചായൻ വാങ്ങിയിട്ട് വന്നതാ.... പാതി ജാള്യതയോടെ ദേവിക പറഞ്ഞു... "റോയിച്ചായനോ....? നേരത്തെ അയാൾ ഇയാൾ എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ടിരുന്നത്...... ഇപ്പൊ റോയ്ച്ചായൻ ആയി.... ദൈവമേ ഓരോരുത്തരുടെ മാറ്റം...... ഗോപിക കളിയാക്കാൻ തുടങ്ങി..... ഒന്നും മിണ്ടാതിരുന്നു ദേവിക... " ഞാൻ അമ്മയെ ഒന്ന് കാണട്ടെ..... അതും പറഞ്ഞ് അവൾ അമ്മയുടെ മുറിയിലേക്ക് കയറി...... ആ മുറി തനിക്ക് വളരെ പ്രിയപ്പെട്ടതാണ് ആ നിമിഷം അവൾ അറിയുകയായിരുന്നു...... ഇന്നലെ മുതൽ ഈ നിമിഷം വരെ താൻ അനുഭവിച്ച മാനസിക സംഘർഷം എത്ര വലുതായിരുന്നു എന്ന് അവൾ അറിഞ്ഞു...... ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു...... ഇടവിടാതെ എല്ലാ വിശേഷങ്ങളും അമ്മയോട് പറഞ്ഞു...... എല്ലാവർക്കും തന്നോട് സ്നേഹം ആണെന്ന് തന്നെയാണ് പറഞ്ഞത്...... താൻ പറയുന്നതിൽ അല്പമൊക്കെ കള്ളം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും തനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ല എന്ന് അമ്മയുടെ മുഖത്തെ സമാധാനം വിളിച്ചു പറഞ്ഞിരുന്നു..... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉമ്മറത്ത് അച്ഛൻറെ സംസാരം കേട്ടപ്പോൾ അവിടേക്ക് ഓടി..... റോയ്ച്ചായനോട് എന്തോ പറഞ്ഞു നിൽക്കുകയാണ് അച്ഛൻ.... കയ്യിൽ ഒരു പൊതിയും ഉണ്ട്....... പുറത്തേക്കിറങ്ങി എന്ന് ഗോപിക പറഞ്ഞപ്പോൾ തന്നെ താൻ ഇത് ഉദ്ദേശിച്ചിരുന്നു ..... എന്തെങ്കിലും വാങ്ങാൻ വേണ്ടി ആകും എന്ന്..... തന്നെ കണ്ടതും ഓടിവന്നു മുഖത്തേക്ക് നോക്കി..... തന്റെ വിടർന്ന മുഖത്തുനിന്നും അച്ഛൻറെ മുഖത്ത് ഒരു സമാധാനം ഉടലെടുക്കുന്നത് കണ്ടിരുന്നു..... അച്ഛൻ കൊണ്ടുവന്ന പൊതി വാങ്ങി ഗോപിക അകത്തേക്ക് കൊണ്ടു പോയി.... അവൾക്ക് പിറകെ ദേവിക ചെന്നു.... അവൾ പൊതി അഴിച്ചു തുടങ്ങിയിരുന്നു..... പിന്നീട് ചായയും ഉഴുന്നുവടയും ആയി ഞങ്ങൾ രണ്ടാളും ഉമ്മറത്തേക്ക് എത്തുമ്പോൾ അച്ഛൻ റോയ്ച്ചായനും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു....

" എന്തിനാ രാഘവേട്ടാ ഇതൊക്കെ വാങ്ങിയത്..... ഞാൻ ഇവിടെ ആദ്യായിട്ട് വരുന്നത് ഒന്നും ആയിരുന്നില്ലല്ലോ..... ചായ ഗ്ലാസ്‌ എടുത്തുകൊണ്ടു റോയ് പറഞ്ഞു... " ഇതുവരെ വന്നത് പോലെ അല്ലല്ലോ റോയ് ഇപ്പോഴത്തെ ഈ വരവ്.... വളരെ നന്ദിയോടെ തന്നെ അച്ഛൻ അത് പറഞ്ഞപ്പോൾ ആളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞിരുന്നത് ദേവിക കണ്ടിരുന്നു.... വീണ്ടും ഒരുപാട് വിശേഷം പറഞ്ഞു.... അവസാനം അച്ഛൻ പറഞ്ഞു... " റോയ് എനിക്ക് സ്വന്തമെന്നു പറയാൻ ഈ മൂന്ന് സെൻറ് സ്ഥലം മാത്രമേ ഉള്ളൂ എന്ന് അറിയാലോ...... ഞാനിപ്പോ ഇത് പണയം വെക്കാൻ ഉള്ള കാര്യങ്ങൾ നോക്കുക ആണ്... ഒന്നും മനസ്സിലാവാതെ റോയി അയാളുടെ മുഖത്തേക്ക് നോക്കി..... " ഒരുപാട് ഒന്നും തരാൻ ഇല്ല എങ്കിലും എൻറെ മോൾക്ക് ആയിട്ട് എന്തെങ്കിലും ഒക്കെ ഞാൻ കരുതണ്ടേ..... എനിക്കങ്ങനെ നീക്കിയിരിപ്പ് ഒന്നുമില്ലെന്ന് റോയിക്ക് അറിയാല്ലോ.... റോയുടെ അവസ്ഥയും മറ്റൊന്നല്ല എന്ന് എനിക്കറിയാം..... എനിക്കറിയാത്ത അല്ലല്ലോ തൻറെ അവസ്ഥകൾ ഒക്കെ.... ഒരു പെങ്ങളും കൂടി ഉണ്ടെന്ന് അറിയാം...... അവരൊക്കെ റോയിയുടെ വരുമാനം വിചാരിച്ചാണ് കഴിയുന്നതെന്നും അറിയാം...... ഒരുപാട് ഒന്നും തരാൻ പറ്റിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ എൻറെ മോൾക്ക് വേണ്ടി ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്..... കുറച്ച് സാവകാശം എനിക്ക് തരുവാണെങ്കിൽ ഈ വീടും പറമ്പും പണയം വെച്ചിട്ട് ആണെങ്കിലും ഞാൻ വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാം...... അച്ഛൻ അത് പറഞ്ഞപ്പോൾ ആദ്യം ആളുടെ നോട്ടം എത്തിയത് തൻറെ മുഖത്തേക്ക് തന്നെയായിരുന്നുവെന്ന് ദേവിക ശ്രദ്ധിച്ചിരുന്നു.... " സ്ത്രീധനം തരുന്ന കാര്യമാണോ രാഘവേട്ടൻ ഉദ്ദേശിച്ചത്....? ഗൗരവത്തോടെ റോയ് പറഞ്ഞു... " അങ്ങനെ സ്ത്രീധനം ഒന്നുമല്ല റോയ്.... എന്നാലും ഇവൾക്ക് വേണ്ടി എന്തെങ്കിലും ഞാൻ ചെയ്യണ്ടേ.....? " ചെയ്യണം.....! ഗൗരവമായിത്തന്നെ റോയി പറഞ്ഞു................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story