സാഫല്യം: ഭാഗം 22

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആഗ്രഹിച്ച മുഖം കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു..... ആ മിഴികൾ വിട്ട് പോരാൻ മടിച്ചു അവനിൽ തന്നെ ഉടക്കി...... ഒരു പ്രത്യേക സന്തോഷം അവളിൽ നിറയുന്നത് അത്ഭുത പൂർവ്വം അവൾ അറിഞ്ഞിരുന്നു...... ഓട്ടോയിൽ നിന്നും ഇറങ്ങിയ ശേഷം ആദ്യം കണ്ണിൽപെട്ടത് അവളുടെ വിടർന്ന കണ്ണുകൾ തന്നെയായിരുന്നു...... ആ മുഖം തന്നിലാണ് എന്ന് ആ നിമിഷം അവന് തോന്നിയിരുന്നു...... അവളുടെ അരികിലേക്ക് വന്ന് ഒരു പുഞ്ചിരി നൽകി ഒന്നും സംസാരിക്കാതെ അവൻ അകത്തേക്ക് കയറിയപ്പോൾ പേരറിയാത്തൊരു നൊമ്പരം വീണ്ടും അവളിൽ ഉടലെടുക്കുന്നത് അത്ഭുത പൂർവ്വം അവൾ അറിഞ്ഞിരുന്നു.... അവൻറെ പിന്നാലെ ചെന്നു.... ഹോളിൽ കയറുന്നതിനു മുൻപ് അവൻറെ അരികിലായി ആ സാന്നിധ്യം അവനും അറിഞ്ഞിരുന്നു..... അവൾക്ക് തന്നോട് എന്തോ പറയാനോ ചോദിക്കാനോ ഉണ്ടെന്നു തോന്നിയത് കൊണ്ട് തന്നെ അവിടെനിന്ന് അവളുടെ മുഖത്തേക്ക് എന്ത് എന്ന അർത്ഥത്തിൽ അവനൊന്നു നോക്കി....... ഇരുവരിലും തിങ്ങി നിന്ന നിശബ്ദതയുടെ മതിൽക്കട്ടുകൾ ഭേദിച്ചു അവൾ ചോദിച്ചു.... "എന്താ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വരാഞ്ഞത്...... അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചിരുന്നില്ല..... തന്റെ കണ്ണിൽ നിറഞ്ഞ പ്രണയത്തിന്റെ അലയൊലികൾ അവൻ കണ്ടുപിടിക്കുമോന്ന് അവൾ ഭയന്നു...... " സമയം കിട്ടിയില്ല....! ഒറ്റവാക്കിൽ അവൻ മറുപടി ഒതുക്കിയപ്പോൾ അവൾക്ക് വേദന തോന്നി..... "എന്നിട്ട് ഒന്നും കഴിച്ചില്ലേ ഇതുവരെ.... ആവലാതിയോടെ അവൾ ചോദിച്ചു... "കഴിച്ചു.....! താനോ..? അവൾ തലയിളക്കി.... രണ്ടുപേരും വിരഹത്താൽ നൊന്ത് വിശപ്പ് മറന്നു പോയിരുന്നു എന്ന് ആ ഹൃദയങ്ങൾ നിശബ്ദമായി വിളിച്ചു പറഞ്ഞു.....

കൂടുതൽ എന്തെങ്കിലും അവൾ ചോദിക്കുന്നതിനു മുൻപ് റോസിയും ജോസും ഹാളിലേക്ക് വന്നിരുന്നു... " ആഹ് അളിയൻ കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല... നിറഞ്ഞ പുഞ്ചിരിയോടെ അവൻ ജോസിന്റെ അടുത്തേക്ക് ചെന്നപ്പോൾ ആദ്യമായാണ് അത്രയും പുഞ്ചിരിയോടെ അവനെ താൻ നേരിട്ട് കാണുന്നത് എന്ന് അവളും ചിന്തിക്കുകയായിരുന്നു...... ആ പുഞ്ചിരിക്ക് പോലും ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് ആ നിമിഷം അവൾ അറിഞ്ഞു..... അവൾ പോലും അറിയാതെ ഒരു പ്രണയ മരംഹൃദയത്തിൽ വളരുന്നുണ്ട് എന്ന് അവൾ അറിഞ്ഞു തുടങ്ങുകയായിരുന്നു..... " അളിയൻ ഏതായാലും എന്നെ കല്യാണത്തിന് ക്ഷണിച്ചില്ല .... എങ്കിലും ഇത്രടം വരെ വന്നു..... അത് എന്റെ കടമയല്ലേ..... തമാശ ആയിട്ടാണെങ്കിലും ജോസ് പറഞ്ഞത് റോയുടെ ഹൃദയത്തിൽ എവിടെയോ കൊണ്ടിരുന്നു.... അവൻറെ മുഖത്തെ പുഞ്ചിരി മായുന്നത് കണ്ടു കൊണ്ട് തന്നെ റോയിയോട് ആയി അയാൾ പറഞ്ഞു..... " ഞാൻ കളിയാക്കിയത് ഒന്നുമല്ല അളിയോ.... ചുമ്മാ ഒരു സന്ദർഭത്തിന് വേണ്ടി പറഞ്ഞു എന്നേയുള്ളൂ..... ഹ ചുമ്മാ പറഞ്ഞതാ അളിയാ..... തോളിൽ തട്ടി ജോസ് പറഞ്ഞു.... " അതൊക്കെ പോട്ടേ.... മ് നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാം..... റോയിയെ വിളിച്ച് പുറത്തേക്ക് ജോസ് ഇറങ്ങിയപ്പോൾ വീണ്ടും അവൻറെ അസാന്നിധ്യം നൽകുന്ന നൽകുന്ന വേദന തിരിച്ചറിഞ്ഞു ദേവിക.... ഇത്രയും അടുത്ത് ഉണ്ടായിട്ടും..... അവൾ മെല്ലെ അടുക്കളയിലേക്ക് ചെന്നു, റോസി എന്തോ ചെയ്യുന്നുണ്ടായിരുന്നു..... അവളും ഓരോ ജോലിയിൽ വ്യാപ്രിത ആകാൻ നോക്കി.... എന്തൊക്കെയോ കാര്യങ്ങൾ റോസി ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും വ്യക്തമായി മറുപടി കൊടുക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നില്ല......

അവളുടെ മനസ്സ് അപ്പോഴും അവന്റെ സാന്നിധ്യം കൊതിക്കുകയായിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു...... ഓടിച്ചെന്ന് അവനോട് എന്തൊക്കെയോ മിണ്ടാൻ, പക്ഷേ എനിക്ക് സാധിക്കുന്നില്ല...... കുറേസമയം ആ ഭാഗത്തേക്ക് റോയിയെ കണ്ടില്ല..... മുറ്റത്തെ കാര്യമായി സംസാരിക്കുന്നത് കാണാം...... ഇടയ്ക്ക് ഒരു പുഞ്ചിരി കാണുന്നുണ്ടായിരുന്നു..... അവൻറെ ആ പുഞ്ചിരിക്ക് വല്ലാത്ത ഒരു സൗന്ദര്യമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു....... പിന്നീട് അടുക്കളയിൽ സിസിയുടെയും റോസിയുടെയും ഒപ്പം ദേവികയും കൂടിയിരുന്നു.... സവാള അരിയാനും ഉണ്ടാക്കുവാനും മസാല പൊടിക്കാനും ഒക്കെ.... ഇതുവരെ സിസിലി ദേവികയോട് നല്ല രീതിയിൽ സംസാരിച്ചിട്ടില്ല, എങ്കിലും റോസി ഇതിനോടകം തന്നെ ദേവികയുമായി നല്ല രീതിയിൽ അടുത്തിരുന്നു....... റോസിയുടെ വീട്ടിലേ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ വിശേഷങ്ങളും എല്ലാം പറഞ്ഞുകൊണ്ട് റോസി ശരിക്കും ഒരു ചേച്ചി ആയി മാറിയിരുന്നു..... റോസി വീട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ വലിയ സന്തോഷവും സിസിലിക്കു ഉണ്ടായിരുന്നു..... പതിയെ പതിയെ ആ വീടിനോടുള്ള അപരിചിതത്വം മാറി വരുന്നതായി ദേവികയ്ക്ക് തോന്നിയിരുന്നു...... ഇങ്ങോട്ട് പിന്നീട് റോയിയെ കണ്ടില്ല എന്നതൊഴിച്ചാൽ ആ ദിവസം അവൾക്ക് സന്തോഷപ്രദമായി തോന്നി...... കുറച്ചു സമയങ്ങൾക്ക് ശേഷം വാതിലിനരികിൽ റോയിയുടെ മുഖം കണ്ടിരുന്നു...... പെട്ടെന്ന് പ്രതീക്ഷയോടെ അവൾ മുഖത്തേക്ക് നോക്കി...... " ഞാനിപ്പോ പുറത്തേക്ക് പോകുന്നുണ്ട്, എന്തേലും വേണെങ്കിൽ വാങ്ങിക്കൊണ്ട് വരാം...... അടുക്കളയിൽ നിന്ന് റോയ് പറഞ്ഞു.... "എന്നായേലും മേടിക്കണ്ടേ അമ്മച്ചി.... അവൻ സിസിലിയോട് ചോദിച്ചു....

" ഈ സമയത്തിന് ബീഫ് കിട്ടത്തില്ല.... ഒരു ചിക്കൻ മേടിക്കട.... പിന്നെ കിട്ടുവാണെങ്കിൽ കുറച്ച് കപ്പയും കൂടി മേടിച്ചോ....? സിസിലി മിക്സിയിൽ മസാല ഇട്ടു കൊണ്ട് പറഞ്ഞു...... "ആഹ്.... ചാച്ചൻ എന്തിയെ.... അത് ചോദിച്ചപ്പോഴെ സിസിലിയുടെ മുഖം ദേഷ്യത്താൽ നിറയുന്നത് റോയി കണ്ടിരുന്നു..... അപ്പോൾ തന്നെ റോസി കണ്ണടച്ച് ഇരുവരും തമ്മിൽ വഴക്കാണ് എന്ന് കാണിച്ചിരുന്നു..... അതിൽനിന്നുതന്നെ കൂടുതലൊന്നും ചോദിക്കേണ്ട എന്ന് റോയിക്ക് തോന്നിയതുകൊണ്ട് ദേവികയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് വരാൻ എന്നപോലെ വിളിച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു... പ്രതീക്ഷയോടെ അവൾ ജോലി ഒതുക്കി അവൾ പുറത്തേക്ക് ചെന്നപ്പോൾ അവൻ കുട്ടികളെ കളിപ്പിച്ചുകൊണ്ട് ഇരിക്കുക ആണ്..... അവനെ കണ്ടപ്പോൾ മുതൽ കുട്ടികൾ അവന്റെ പുറകിൽ നിന്ന് മാറിയിട്ടില്ല, അതിൽ നിന്ന് തന്നെ അവനും കൂട്ടുകളും തമ്മിൽ ഉള്ള അടുപ്പം അവൾക്ക് മനസിലായി.... അവളെ കണ്ടു അവൻ അടുത്തേക്ക് ചെന്നു.... "എന്തേ വിളിച്ചേ.... പ്രതീക്ഷയോട് അവൾ ചോദിച്ചു..... "തനിക്ക് എന്തേലും വാങ്ങണോ....? ഗൗരവത്തോടെ ചോദിച്ചു... "വേണ്ട..! അവൾ ചുമൽ കൂച്ചി.... "എങ്കിൽ അകത്തേക്ക് ചെന്നോ... വേറെ ഒന്നും സംസാരിക്കാതെ കുട്ടികളെയും കൂട്ടി അവൻ നടന്നപ്പോൾ ഒരു കുഞ്ഞു പരിഭവം അവൾക്ക് തോന്നിയിരുന്നു..... എന്തിനാണ് തൻറെ മനസ്സ് അവന് വേണ്ടി ഇത്രയും സ്വാർത്ഥമായി ആഗ്രഹിക്കുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു..... പക്ഷെ ഒരു കാര്യം അവൾക്ക് പകൽ പോലെ വ്യക്തമായി തുടങ്ങിയിരുന്നു,റോയ് എന്ന പ്രണയം തൻറെ മനസ്സിൽ വേരുറച്ചു തുടങ്ങി.. ..

താൻ പോലുമറിയാതെ താൻ അവനെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്...... ഓരോ നിമിഷവും അവൻറെ ഒരു ഒരു നോട്ടം പോലും ലഭിക്കുന്നില്ലെങ്കിൽ തന്റെ മനസ്സ് അസ്വസ്ഥമാക്കുന്നുണ്ട്..... അവനുവേണ്ടി തൻറെ ഹൃദയം പിടക്കുന്നുണ്ട്..... തന്നിൽ അവൻ ഒരു ഘടകം ആയി എന്നും അവൾ മനസ്സിലാക്കുകയായിരുന്നു..... റോസിയുടെ കുട്ടികളുമായി വളരെ പെട്ടെന്ന് തന്നെ ദേവിക അടുത്തിരുന്നു........ അവർക്ക് പെട്ടെന്ന് തന്നെ ദേവികയുടെ സ്വഭാവം ഇഷ്ടപ്പെട്ടിരുന്നു...... കുറച്ചുനേരം കഴിഞ്ഞപ്പോൾ ചായ ഉണ്ടാക്കിയപ്പോഴും അന്നമോൾക്ക് ചായ കൊടുക്കാൻ ദേവിക ആൻറി തന്നെ വേണമായിരുന്നു..... റാണി കൂടി വന്നപ്പോഴേക്കും ആ വീട്ടിൽ ഒരു ഉത്സവത്തിൻറെ പ്രതീതി ആയിരുന്നു..... അടുക്കളയിൽ ഇരുന്ന് വർത്തമാനം പറയാൻ തുടങ്ങി എല്ലാരും....... ഇതിനിടയിൽ റോസിയും റാണിയും തമ്മിൽ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒക്കെ നടക്കുന്നതൊക്കെ കണ്ട നിമിഷം ദേവികയ്ക്ക് ഗോപികയെ ഓർമ്മ വന്നിരുന്നു...... ഗോപൂ ഇങ്ങനെയായിരുന്നു എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്കുണ്ടാക്കുയിരുന്നു..... പക്ഷേ ഇതുപോലെ തന്നെ ഇരുവരും തമ്മിൽ വലിയ സ്നേഹമായിരുന്നു........ കുട്ടിക്കാലം മുതലേ വലിയ ബന്ധുക്കൾ ഒന്നുമില്ലാതെ വളർന്നത് ആയിരുന്നതുകൊണ്ട് തന്നെ ഈ വീട്ടിലെ കളിചിരികൾ കണ്ടപ്പോൾ ഒരു നിമിഷം ദേവികയുടെ മനസ്സു നിറഞ്ഞിരുന്നു..... ഇത്തരം അനുഭവങ്ങൾ ഒക്കെ തനിക്ക് അന്യമായിരുന്നു..... അമ്മയുടെ കിടപ്പു കൂടി ആയപ്പോൾ പൂർണമായും തങ്ങൾ അനാഥരായതുപോലെ ആയിരുന്നു.......

എങ്കിലും തങ്ങൾ നാലുപേരും ചേർന്ന ആ വീട് അത് തങ്ങളുടെ സ്വർഗ്ഗം തന്നെയായിരുന്നു അവൾ ഓർക്കുകയായിരുന്നു...... ഓരോ ചിന്തകൾ കയറി കണ്ണുകൾ കലങ്ങി തുടങ്ങിയപ്പോൾ അവൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്നു..... മുറിയിലെത്തിയതും ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു പ്രതീക്ഷിച്ചതുപോലെ ഗോപു തന്നെയായിരുന്നു ഫോൺ എടുത്തിരുന്നത്..... " ചേച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ ചേച്ചി ഇപ്പൊ ഇങ്ങോട്ട് വിളി ഒക്കെ വളരെ കുറവാണ് കേട്ടോ..... ഞാൻ എപ്പോഴും ഓർക്കും ചേച്ചി ഇല്ലാതെ എനിക്ക് എന്തൊരു സങ്കടം ആണെന്ന് അറിയോ..... ഒറ്റ ശ്വാസത്തിൽ അവൾ അത്രയും പറഞ്ഞപ്പോൾ തന്നെ തൻറെ മനസ്സിൽ വല്ലാത്ത വേദന തോന്നിയിരുന്നു...... ഇവിടെ വന്നതിനുശേഷം വീട്ടിലേക്ക് വിളിക്കാൻ പലപ്പോഴും മറന്നു പോകുന്നു...... കാരണം പോലും അവ്യക്തമാണ്....... തൻറെ മനസ്സ് ഇപ്പോൾ മറ്റൊരു രീതിയിലാണ് ചലിക്കുന്നത് എന്ന് അവൾക്ക് തോന്നി...... അത് റോയ് എന്ന വ്യക്തിയിൽ മാത്രം ആയി മാറിയിരിക്കുന്നു..... " എങ്കിലും സാരമില്ല ചേച്ചി ചേട്ടന് ചേച്ചിയെ അത്ര ഇഷ്ടമായതുകൊണ്ടല്ലേ ഞങ്ങളെപ്പോലും മറക്കുന്നത്..... ചേച്ചി നന്നായി ജീവിച്ചാൽ മാത്രം മതി...... ചേച്ചിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് മാത്രം എന്നും ഞാൻ പ്രാർത്ഥിക്കുന്നത്....... അവളുടെ വാക്കുകളിൽ ആ കരുതലും സ്നേഹവും എല്ലാം തെളിഞ്ഞു....... ആ നിമിഷം അവൾ തന്റെ ചേച്ചി ആണെന്ന് ഓർമ്മിപ്പിച്ചിരുന്നത് പോലെ തോന്നിയിരുന്നു ദേവികയ്ക്ക്..... വീണ്ടും കുറച്ച് സമയം വീട്ടുകാര്യങ്ങളും അമ്മയുടെയും അച്ഛനെയും വിശേഷങ്ങളൊക്കെ പറഞ്ഞതിനു ശേഷമാണ് ഫോൺ വെച്ചത്......

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ ഒരു കണ്ണുനീർ ഉറവ തന്നെ പൊട്ടുന്നതായി ദേവികയ്ക്ക് തോന്നിയിരുന്നു...... പൊട്ടനാണ് മുറി തുറന്ന് റോയി അകത്തേക്ക് വന്നത്....... അവനെ കണ്ടപ്പോഴേക്കും എവിടെയോ പോയ ഉത്സാഹം ഒക്കെ തിരികെ വരുന്നതും അവൾ അറിഞ്ഞിരുന്നു..... അപ്രതീക്ഷിതമായ മുറിയിൽ പെട്ടെന്ന് അവളെ കണ്ടപ്പോൾ ഒരു ഞെട്ടൽ അവനിലേക്കും ഉണ്ടായിരുന്നു...... "എന്തുപറ്റി...... പെട്ടെന്ന് അവളുടെ കലങ്ങിയിരിക്കുന്നു കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു..... " ഞാൻ വെറുതെ വീട്ടിലേക്ക് വിളിക്കാൻ..... കുറേ സമയമായി വീട്ടിലേക്ക് വിളിച്ചിട്ട്...... വീട്ടിലേക്ക് വിളിച്ചത് ആയിരിക്കും അവളുടെ കണ്ണുകൾ നിറയാനുള്ള കാരണം എന്ന് അവന് തോന്നിയിരുന്നു..... കൂടുതൽ ചോദിച്ചു അവളെ വേദനിപ്പിക്കണ്ട എന്ന് തോന്നി അവൻ മുറിയിൽ നിന്ന് പിൻവാങ്ങി..... അടുക്കളയിൽ കുറേ നേരം നിന്ന് കഴിഞ്ഞപ്പോൾ അവസാനം സിസിലി തന്നെയായിരുന്നു അവളോട് പോയി കുളിച്ചു വരാൻ പറഞ്ഞത്..... സിസിലിയുടെ ആ പ്രവർത്തി അവളിൽ വല്ലാത്ത അൽഭുതം ഉളവാക്കിയിരുന്നു.... അത് കണ്ട് റോസിയും റാണിയും അവളെ നോക്കി സംതൃപ്തയോടി ചിരിക്കുന്നതും കണ്ടിരുന്നു..... പെട്ടെന്ന് തന്നെ മുറിയിൽ പോയി ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയിരുന്നു. .. കുളി കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഉച്ചത്തിലുള്ള പ്രാർത്ഥന കേൾക്കാമായിരുന്നു...... കുറച്ചുസമയം കൂടി ശ്രദ്ധിച്ചപ്പോഴാണ് അത് തങ്കച്ചൻ ആണ് എന്ന് അവൾക്ക് മനസ്സിലായത്.... അടുക്കളയിലേക്ക് കയറി വന്നപ്പോൾ വീർത്തിരിക്കുന്ന സിസിലിയുടെ മുഖം കണ്ടപ്പോൾ തന്നെ അയാൾ മദ്യപിച്ചിട്ട് ഉണ്ടാകും എന്ന് അവൾക്ക് തോന്നിയിരുന്നു..... "

ഇതുപോലെത്തെ ഒരു മോനെയും മരുമോനെയും കിട്ടണമെങ്കിൽ അങ്ങേര് പുണ്യം ചെയ്യണം..... കൊണ്ട് കൊടുത്തിരിക്കുകയാണ് മോനും മരുമോനും കൂടെ..... മക്കളുടെ പ്രവർത്തിയിൽ ഉള്ള ദേഷ്യവും സങ്കടവും അവരുടെ വാക്കുകളിൽ നിറഞ്ഞിരുന്നു..... ഒന്നും പറയണ്ട എന്ന് റോസി അവളെ നോക്കി കണ്ണടച്ച് കാണിച്ചിരുന്നു..... അവൾ തലയാട്ടി മുറിയിലേക്ക് പോയി...... അപ്പോഴും തങ്കച്ചന്റെ പ്രാർത്ഥനയും ഗാനവും ഒക്കെ കേൾക്കാമായിരുന്നു..... അവൾ മുറിയിലേക്ക് എത്തി കണ്ണാടിയിൽ നോക്കി തലമുടി കൊതുമ്പോൾ ആണ് റോയ് വീണ്ടും മുറിയിലേക്ക് വന്നത്... കുളികഴിഞ്ഞു വന്നതിനാൽ വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു അവളുടെ കഴുത്തിലും മാറിലും..... അതുകൊണ്ട് തന്നെ അവളെ കണ്ടപ്പോൾ ആ നിമിഷം അവൻറെ ഉള്ളിൽ കുറച്ചുദിവസങ്ങളായി മൊട്ടിട്ട പ്രണയം തലപൊക്കുന്നത് ആയി അവൻ അറിയുന്നുണ്ടായിരുന്നു.... ഒരു നിമിഷം അവളുടെ കഴുത്തിൽ ഒട്ടിക്കിടക്കുന്ന താൻ അണിയിച്ച് മിന്നിലേക്ക് അവൻറെ നോട്ടം പതിഞ്ഞു പോയിരുന്നു..... തൻറെ പെണ്ണിൻറെ അവകാശി താൻ ആണ് എന്ന് ഒരു ചിന്ത അവനിൽ തുടങ്ങിയിരുന്നു..... ഒരു നിമിഷം കണ്ണെടുക്കാതെ അവളെ നോക്കി നിന്നു പോയിരുന്നു..... പെട്ടെന്ന് അവൻറെ നോട്ടത്തെ നേരിടാനാവാതെ അവൾ എന്താണ് എന്ന് അവനോടു ചോദിച്ചു.... " ഞാനിവിടെ ഫോൺ വച്ചു... അത് എടുക്കാൻ വേണ്ടി വന്നതാ, അത്രയും പറഞ്ഞു ചാർജിൽ ഇട്ട ഫോൺ എടുത്ത് കൂടുതൽ സമയം അവളെ അഭിമുഖീകരിക്കാതെ അവൻ പുറത്തേക്കിറങ്ങി പോയിരുന്നു.. എല്ലാവരും ഒരുമിച്ചിരുന്ന് ആയിരുന്നു രാത്രിയിൽ ഭക്ഷണം കഴിച്ചത് ........

മീൻ പൊരിച്ചതും ചിക്കൻ കറിയും ചോറും കപ്പയും എല്ലാമുണ്ടായിരുന്നു..... എല്ലാവരും കൂടുന്ന ദിവസം ആയതുകൊണ്ട് തന്നെ സിസിലി ആരോടും പിണക്കം ഒന്നും കാണിക്കാൻ പോയില്ല..... എല്ലാ ദിവസത്തെയും പോലെ തന്നെ തങ്കച്ചൻ അന്നും പട്ടിണിയായിരുന്നു..... മദ്യം അകത്തുചെന്നതോടെ അയാൾ ഉറങ്ങി കഴിഞ്ഞിരുന്നു...... മദ്യം കഴിച്ചിട്ടുണ്ടെങ്കിലും ജോസും റോയിയും അത് പുറത്ത് കാണിച്ചിരുന്നില്ല...... എങ്കിലും റോയി അധികം ആരോടും സംസാരിക്കാതെ ഇരുന്നപ്പോൾ തന്നെ സിസിലിക്ക് കാര്യം മനസ്സിൽ ആയിരുന്നു..... അതാണ് റോയിയുടെ ശൈലി എന്നും അവർക്ക് അറിയാമായിരുന്നു...... പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചതിനുശേഷം റോയ് എഴുന്നേറ്റ് പോയിരുന്നു .. ശേഷം ഒരു കുളി കഴിഞ്ഞ് മുറിയിലേക്ക് പോകുന്നത് കണ്ടിരുന്നു..... അവൻ ഒന്നും സംസാരിക്കാത്തത് ദേവികയ്ക്ക് ഒരു വേദന തോന്നിയിരുന്നു...... അതിൻറെ വേദന അവളുടെ മുഖത്ത് പ്രകടമായിരുന്നു..... അത് കണ്ടിട്ട് എന്നവണ്ണം റാണി അവളുടെ അരികിലേക്ക് വന്നു പറഞ്ഞു..... " ചേച്ചി വിഷമിക്കേണ്ട കേട്ടോ ചില ദിവസം ഇങ്ങനെയാണ് ചേട്ടായി..... ആരോടും ഒന്നും സംസാരിക്കില്ല.... മനസ്സിലാവാതെ അവൾ റാണിയുടെ മുഖത്തേക്ക് നോക്കി.... " മനസ്സിലായില്ലേ......? റോസി ചോദിച്ചു.... " എന്താ ചേച്ചി .... ദേവിക ചോദിച്ചു..... " എപ്പോഴും ഒന്നും ഇല്ല കൊച്ചേ.... ജോസ്ച്ചായൻ വരുമ്പോഴേ ഉള്ളു.... കൂട്ടുകാരുടെ കൂടെ കുടിച്ച് ഞങ്ങൾ കണ്ടിട്ടില്ല...... ചിലപ്പോൾ ജോസച്ചായനു കമ്പനി കൊടുക്കാൻ വേണ്ടി ആയിരിക്കും...... ഞങ്ങൾ ഇവിടെ വരുന്ന ദിവസം രണ്ടു പേരും ചെറിയ ഒരു കുപ്പി വാങ്ങിയിട്ടുണ്ട്...... ചെറുതായിട്ട് കഴിക്കും.... അന്നേദിവസം മൗനവ്രതത്തിലാണ് റോയ്. എന്തെങ്കിലും പറഞ്ഞു പോയ ഞാനും അമ്മച്ചിയും മനസ്സിലാക്കും എന്ന് വിചാരിച്ചിട്ട് ആയിരിക്കും.... പണ്ടുതൊട്ടേ അങ്ങനെയാണ്.... കുടിച്ചു കഴിഞ്ഞാൽ പിന്നെ വലിയ സംസാരം ഒന്നുമില്ല..... ആരോടും.... സത്യം പറഞ്ഞ അവനെ കൊണ്ട് ഒരു ശല്യവും ഇല്ലന്ന് സാരം....

ചിരിയോടെ റോസി പറഞ്ഞപ്പോൾ ദേവികയും അറിയാതെ ചിരിച്ചു പോയി ഇരുന്നു...... എങ്കിലും അവൻ മദ്യപിക്കും എന്നുള്ളത് അവളിൽ ചെറിയ ഒരു നിരാശ പടർത്തിയിരുന്നു...... ആഹാരം എല്ലാം കഴിച്ചതിനു ശേഷം തിരികെ മുറിയിലേക്ക് ചെന്നപ്പോഴും റോയി ഉറങ്ങിയിരുന്നില്ല.... പക്ഷേ അവൻ നേരത്തെ കിടന്നിരുന്നു...... അവളെ കണ്ടപ്പോഴേക്കും അവൾക്ക് കിടക്കാൻ ഉള്ള സ്ഥലം ഇട്ടതിനുശേഷം റോയ് കിടന്നിരുന്നു...... അവൾക്ക് എന്തോ ചോദിക്കാനുണ്ട് എന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.... അത് മനസ്സിലാക്കിയത് പോലെ തന്നെ റോയി എഴുനേറ്റ് ഇരുന്ന് അവളോട് ചോദിച്ചു... " തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ..? അവന്റെ പെട്ടന്ന് ഉള്ള ചോദ്യത്തിൽ അവൾ ഒന്ന് പതറി... പിന്നെ മടിച്ചു മടിച്ചു ചോദിച്ചു..... " എന്താ എന്നോട് ഒന്നും സംസാരിക്കാതെ ഇരുന്നത് ഇന്നത്തെ ദിവസം...... രണ്ടും കൽപ്പിച്ച് അവളങ്ങനെ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതിരിക്കുന്ന ആ മിണ്ടാപൂച്ച പെണ്ണിൽ നിന്നും അത്തരം ഒരു സംസാരം അവൻ പ്രതീക്ഷിച്ചില്ല എന്ന് അവൻറെ മുഖത്തെ ഞെട്ടൽ വിളിച്ചു പറഞ്ഞിരുന്നു...... "ഓ... അത് ആണോ.... അത് ഞാൻ അങ്ങനെ..... ഞാൻ ചില ദിവസങ്ങളിൽ കുറച്ചു കഴിക്കും.... എന്നും ഒന്നും ഇല്ല ചില വിശേഷദിവസങ്ങളിൽ ഈസ്റ്ററിനോ ക്രിസ്തുമസിനോ അല്ലെങ്കിൽ ഇത് പോലെ അളിയനോ മറ്റൊ വരുന്ന ദിവസങ്ങളിൽ ഒക്കെ അല്പം കഴിക്കും.... വല്ലപ്പോഴും.. രണ്ട് പെഗ്..... അത് കഴിഞ്ഞാൽ ഞാനങ്ങനെ ആരോടും മിണ്ടാറില്ല...... എന്തെങ്കിലും പറഞ്ഞുപോയ നമ്മുടെ ഉള്ളിൽ കിടക്കുന്ന വെള്ളത്തിൻറെ പുറത്ത് പറഞ്ഞതാണെന്ന് ആൾക്കാർ വിശ്വസിക്കും....... ഒന്നും മിണ്ടാതിരുന്നാൽ കുഴപ്പമില്ലല്ലോ...... നിഷ്കളങ്കമായ അവൻറെ സംസാരം കേട്ടപ്പോൾ അവനോടുള്ള ഇഷ്ടം ഒരു മടങ്ങു കൂടുന്നതായാണ് അവൾക്ക് തോന്നിയത്...... "

അതിനു മുൻപ് തൊട്ടെ എന്നോട് ഒന്നും സംസാരിക്കുന്നില്ലായിരുന്നല്ലോ.... രാവിലെ ഒന്നും പറഞ്ഞില്ല, ഉച്ചയ്ക്ക് കഴിക്കാൻ വന്നില്ല..... അതാ ഞാൻ ചോദിച്ചത്.... തന്നെ അവൾ ഉച്ചയ്ക്ക് കാത്തിരുന്നു എന്നുള്ളതിനുള്ള ഒരു മറുപടി ആയിരുന്നു അതെന്ന് അവന് തോന്നിയിരുന്നു..... ആ നിമിഷം അവന് ഒരു വേദന തോന്നിയിരുന്നു..... ഉച്ചയ്ക്ക് മനപൂർവം വരാതിരുന്നത് ആണ്.... അവളെ കണ്ടാൽ എന്തെങ്കിലും സംസാരിക്കാതിരിക്കാൻ തനിക്ക് കഴിയില്ല അവളോട് അകലം കാണിക്കാൻ കഴിയുന്നില്ല..... പക്ഷേ കഴിഞ്ഞ ദിവസം അവൾ രാത്രിയിൽ പറഞ്ഞത് ഹൃദയത്തുടിപ്പുകളിൽ വല്ലാത്ത വേദനയുണ്ടാക്കിയിരുന്നു...... അതുകൊണ്ടാണ് ചെറിയ പരിഭവം കാണിച്ചത് .... പക്ഷേ അതു പരിഹരിക്കാൻ തനിക്ക് കഴിയില്ല...... അവർ സ്നേഹിച്ചവർ ആണ്...... താനാണ് അനുവാദമില്ലാതെ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നവൻ........ " അത് തനിക്ക് തോന്നിയതായിരിക്കും...... ഞാൻ രാവിലെ തൊട്ടേ തിരക്കിലായിരുന്നു..... അതാണ് ഞാൻ ഒന്നും മിണ്ടാതെ പെട്ടെന്ന് പോയത്...... കള്ളം ആണ് അവൻ പറഞ്ഞത് എന്ന് തന്നെ അവൾക്ക് മനസ്സിലായി..... " ഞാനൊരു കാര്യം ചോദിച്ചാ വിഷമം തോന്നരുത്......? അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.... "ഇല്ല..... പറയടോ.... "ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ....?. എന്നോട് ഇഷ്ടം കേട് എന്തെങ്കിലും തോന്നുന്നുണ്ടോ.....? നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുകളോടെ ചോദിക്കുന്നവളെ കണ്ടപ്പോൾ അവന്റെ ഹൃദയം നീറി... "എനിക്ക് അല്ലല്ലോ തനിക്ക് അല്ലേ ഇഷ്ടക്കേട് ഒക്കെ.. .... അവൻറെ ആ മറുപടിയിൽ അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു....................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story