സാഫല്യം: ഭാഗം 23

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" എനിക്കോ......?എന്തിനാ.....! അരുതാത്തതെന്തോ കേട്ടതുപോലെ ആയിരുന്നു അവളുടെ മുഖഭാവം എന്ന് അവന് തോന്നിയിരുന്നു...... " താൻ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടല്ല ഞാൻ തന്റെ ജീവിതത്തിലേക്ക് വന്നത് തന്നെ....... ഞാൻ സമ്മതം ചോദിച്ചിരുന്നു എങ്കിലും ആ ഒരു സാഹചര്യത്തിൽ തനിക്ക് ഒരുപാട് ചിന്തിക്കാനുള്ള അവസരവും ഉണ്ടായിരുന്നില്ല..... അത് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്...... പക്ഷേ എന്നെ സ്നേഹിക്കാനും ഉൾക്കൊള്ളാനും ഒക്കെ എനിക്ക് കുറച്ചു സമയം വേണ്ടിവരും എനിക്ക് അറിയാം...... അതുകൊണ്ടാണ് ഞാൻ തന്നോട് അധികം ഒന്നും സംസാരിക്കാതെ ഇരുന്നത് പോലും..... ഒരു ഏകാന്തത തനിക്ക് ആവിശ്യം ആണ് എന്ന് തോന്നിയിരുന്നു..... പക്ഷേ കഴിഞ്ഞ ദിവസം എനിക്ക് മനസ്സിലായി തൻറെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഉണ്ടാകാൻ ഒരു അവസരവും ഇല്ല എന്ന്..... ഇന്നലെ രാത്രി താൻ വൈശാഖന്റെ പേര് പറഞ്ഞു കരയുകയായിരുന്നു.......! ഹൃദയം തകർന്ന രീതിയിൽ ഉള്ള അവന്റെ വെളിപ്പെടുത്തലിൽ നിന്ന് തന്നെ അവൻറെ മനസ്സിനുള്ളിൽ ഉള്ള അവന്റെ സ്വസ്ഥത കെടുത്തുന്ന പ്രശ്നം ഇതാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു..... കഴിഞ്ഞ ദിവസം താൻ വൈശാഖിനെ സ്വപ്നം കണ്ടു എന്നുള്ളത് നേരാണ്...... ഒരു പക്ഷേ അവൻറെ പേര് പറഞ്ഞായിരിക്കും താൻ അലറിവിളിച്ച് എഴുന്നേറ്റതും..... അത് റോയ് തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി....... വിവാഹം നടക്കാത്തത്തിന്റെ പേരിൽ താൻ അയാളെ സ്വപ്നം കണ്ടതാണ് എന്നാണ് റോയിക്ക് തോന്നിയിരുന്നത്...... എങ്ങനെയാണ് ഇതിൻറെ സത്യാവസ്ഥ ഈ മനുഷ്യനെ പറഞ്ഞു മനസ്സിലാക്കുന്നത് എന്ന് ആ നിമിഷം അവൾ ചിന്തിക്കുകയായിരുന്നു.....

" നമ്മൾ പ്രേമിച്ച് കല്യാണം കഴിച്ചത് ഒന്നുമില്ലെന്ന് എനിക്കും അറിയാം..... തനിക്കും അറിയാം...... പക്ഷേ കല്യാണം കഴിച്ച സമയം തൊട്ട് എൻറെ മനസ്സിൽ എൻറെ സ്വന്തം എന്ന് പറയാൻ ഒരൊറ്റ പെണ്ണിൻറെ മുഖം മാത്രമേ ഉള്ളൂ...... അത് എപ്പോഴും അങ്ങനെതന്നെയായിരിക്കും..... തനിക്ക് എന്നെ സ്നേഹിക്കാൻ പറ്റിയാലും ഇല്ലെങ്കിലും എന്നും അങ്ങനെ തന്നെ ഇരിക്കും...... കാരണം ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺ കൊച്ചിനോട് ഇത്രയൊക്കെ അടുത്ത സംസാരിക്കുന്നതും ഇങ്ങനെ അടുത്ത് ഇടപെടുന്നതും...... എനിക്കറിയില്ല അത് പറഞ്ഞു തരാൻ....... എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒക്കെ ....... റാണിയോട് അല്ലാതെ മറ്റൊരു പെൺ കൊച്ചിനോട് ഒരു ഇഷ്ടം തോന്നുന്നത്...... ഞാൻ എല്ലാം തുറന്നു പറയുന്ന ആളാണ് അതാണ് തനിക്ക് വിഷമം തോന്നരുത്.... എന്റെ സ്വഭാവം നേരെ വാ നേരെ പൊ ആണ്..... തന്നോട് ഉള്ള പിണക്കം അല്ല.... അവൻ അവളെ ഓർമിപ്പിച്ചു " ഒരിക്കലും എനിക്ക് ഒരു അർഹതയുമില്ല നിങ്ങൾ തമ്മിൽ സ്നേഹിച്ചവർ ആണ്..... ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചവരാണ്...... പല പ്രശ്നങ്ങൾ കൊണ്ട് അത് സാധിച്ചില്ല...... ആ അവസരത്തിൽ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് ഞാൻ...... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ...... എന്നെ ഉൾക്കൊള്ളാൻ തനിക്ക് ഒരുപാട് സമയം വേണ്ടിവരും എന്ന് എനിക്ക് അറിയാം...... എങ്കിലും നമ്മളെ സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ മറ്റൊരാൾ ആണെന്ന് അറിയുമ്പോൾ അത് അവർ തമ്മിൽ സ്നേഹിച്ചവർ ആണെങ്കിൽ പോലും ഏതൊരാൾക്കും വിഷമം ഉണ്ടാകുന്ന കാര്യം ആണ്.... അങ്ങനെ ഒരു വിഷമം ഉണ്ടായി.....

അല്ലാതെ തന്നോട്‌ ഇഷ്ട്ടകുറവ് ഒന്നും ഇല്ല..... എനിക്ക് ഇഷ്ടമാണ്.....! ഇഷ്ടം മാത്രമേ തോന്നിയിട്ടുള്ളൂ......! വിവാഹം കഴിഞ്ഞ് ഇത്രയും ദിവസം ആയിട്ടും ഇതുവരെ തന്നോട് അവൻ ഇത്രയും തുറന്നു സംസാരിച്ചിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി...... ഒരുപക്ഷേ അവൻ അല്പം മദ്യപിച്ചിരുന്നതുകൊണ്ടായിരിക്കും അവൻറെ മനസ്സിൽ ഉള്ളതൊക്കെ പുറത്തേക്ക് വന്നത് എന്നും അവൾക്ക് തോന്നിയിരുന്നു....... "കിടന്നോ......! കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത് എന്ന് അവനു തോന്നി....... അതുകൊണ്ടായിരിക്കും അവൻ തന്നെ തൻറെ ഇടതുകൈ കണ്ണിനു മുകളിൽ വെച്ച് ഉറക്കം നടിച്ചു കിടന്നിരുന്നു...... പെട്ടെന്ന് തന്നെ അവൾ അരികിൽ ആയി കിടന്നിരുന്നു...... ഇതൊന്നും സത്യമല്ല എൻറെ മനസ്സിൽ നിങ്ങൾ മാത്രമേ ഉള്ളൂ നിങ്ങളുടെ ഒരു പരിഭവം പോലും എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്ന് ഉറക്കെ വിളിച്ചു പറയണം എന്ന് അവൾക്ക് തോന്നിയിരുന്നു.... പക്ഷെ വാക്കുകൾ തൊണ്ടകുഴിയിൽ കുരുങ്ങി കിടക്കുകയായിരുന്നു....... എന്തുകൊണ്ടോ അത് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല...... പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നതും അവൾ ആയിരുന്നു..... അവൾ എഴുന്നേറ്റ് പോകുമ്പോൾ റോയ് നല്ല ഉറക്കത്തിലാണ്..... തലേന്ന് രാത്രി അവൻ പറഞ്ഞ ഒരു വാക്കു മാത്രം അവളുടെ ഹൃദയത്തിൽ ഉടക്കി കിടന്നു..... " എനിക്ക് ഇഷ്ടമാണ്.....! ഇഷ്ടം മാത്രമേ തോന്നിയിട്ടുള്ളൂ......!" എന്ന് ഒരു വാക്ക്...... ആ വാക്കിൽ ലഭിച്ച സന്തോഷം അവളുടെ ചൊടിയിൽ ഒരു പുഞ്ചിരിയായി പരിണമിച്ചിരുന്നു..... നാളുകൾ ആയി വിഷാദം മാത്രം സ്വന്തം ആയി അവകാശപെടാൻ ഉള്ള മനസ്സിൽ ഒരു കുളിർതെന്നൽ പോലെ അവന്റെ വാക്കുകൾ പറന്നിറങ്ങി.....

ആ വാക്ക് അവളിൽ വല്ലാത്ത ഒരു ഊർജ്ജം നിറച്ചിരുന്നു..... ഇന്നല തന്നെ അവനോട് മറുപടി ഒന്നും പറയാതിരുന്നത് താൻ ഇന്നലെ അവനോട് എന്തുപറഞ്ഞാലും അത് ഇന്ന് ഓർത്തിരിക്കുന്നു എന്നുപോലും ഉറപ്പില്ലാത്തതാണ്..... ഇന്ന് രാവിലെ പൂർണബോധത്തോടെ അവനോട് ഈ കാര്യത്തിന് പറ്റി സംസാരിക്കണം എന്നും ദേവിക തീരുമാനിച്ചിരുന്നു...... കാലത്തെ അടുക്കളയിൽ എത്തിയപ്പോൾ ഒരു അപരിചിതത്വം അവൾക്ക് തോന്നിയിരുന്നില്ല..... സ്വന്തം വീട്ടിലെ അടുക്കളയിൽ വന്നു നിൽക്കുന്നത് പോലെ തന്നെയായിരുന്നു തോന്നിയത്...... ഇന്നലെ ഒരു ദിവസം കൊണ്ട് ഈ വീട്ടിലുള്ളവരെല്ലാം തനിക്ക് പ്രിയപ്പെട്ടവരായി മാറി എന്ന് അവൾ മനസ്സിലാക്കിയിരുന്നു...... അവൾ പെട്ടെന്ന് തന്നെ ചായക്ക് ഉള്ള വെള്ളം വെച്ചു........ ഇപ്പോൾ ഈ വീട്ടിലെ ദിനചര്യകൾ ഒക്കെ തനിക്ക് പരിചിതം ആണെന്ന് തോന്നിയിരുന്നു....... സിസിലി എഴുന്നേറ്റ് വന്നപ്പോഴേക്കും എല്ലാവർക്കുമുള്ള കാപ്പി തയ്യാറായിരുന്നു........ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ച് ഒരു ഗ്ലാസ്സിലേക്ക് അല്പം കാപ്പി പകർന്ന അവരുടെ കൈകളിലേക്ക് അവൾ കൊടുത്തിരുന്നു..... അത് വാങ്ങാതിരിക്കാൻ അവർക്കും കഴിഞ്ഞിരുന്നില്ല...... ശേഷം മറ്റൊരു ഗ്ലാസ്സിലേക്ക് പകർന്ന് റോയിയുടെ അരികിലേക്ക് പോയിരുന്നു...... അവൾ നടന്നു നീങ്ങുമ്പോൾ സിസിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... അവൾ ചെന്നപ്പോഴും റോയി ഉണർന്നില്ല...... ഒരുപക്ഷേ ഇന്നലത്തെ ആലസ്യം ആയിരിക്കാം അതിന് പിന്നിലെന്ന് അവൾ ഓർത്തു...... അവൻറെ ശരീരത്തിൽ ഇന്നർ ബനിയൻ ഇല്ലാത്തതിനാൽ അവനെ തൊട്ട് വിളിക്കാൻ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു.......

അപ്പോൾ തന്നെ അലാറം അടിച്ചു..... അതിനാലാവാം അവൻ പെട്ടെന്ന് തന്നെ മിഴികൾ തുറന്നിരുന്നു..... കുളിച്ച് മുന്നിൽ നിൽക്കുന്ന ആ പെണ്ണിനെ ആയിരുന്നു അവൻ ആദ്യം കണ്ടിരുന്നത്....... കണ്ണിനു കുളിർമയുള്ള ഒരു കാഴ്ചയായിരുന്നു അത് എന്ന് അവന് തോന്നിയിരുന്നു....... പെട്ടെന്ന് മുണ്ട് ശരിയാക്കിയിട്ട് അവൻ എഴുന്നേറ്റിരുന്നു...... ശേഷം അവളുടെ കയ്യിൽ നിന്നും കാപ്പി വാങ്ങി....... അവളെ അഭിമുഖീകരിക്കാൻ എന്തോ മടി അവന് തോന്നി...... തലേന്ന് രാത്രി അവളോട് പറഞ്ഞതെല്ലാം അവൻറെ ഓർമയിൽ തെളിഞ്ഞു വന്നു...... വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയിരുന്നു അവന്..... ഒന്നും പറയേണ്ടിയിരുന്നില്ല...... പറയണം എന്ന് കരുതി പറഞ്ഞതും അല്ല..... അവൾ ചോദിച്ചപ്പോൾ ഉള്ളിൽ കിടക്കുന്ന മദ്യത്തിൻറെ ധൈര്യത്തിൽ പുറത്തേക്ക് വന്നുപോയതാണ്..... ഇതൊന്നും അവളോട് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല..... താൻ അവളെ സ്നേഹിക്കുന്നു എന്നത് സത്യമാണ്.... പക്ഷെ അവൾ ഒരിക്കലും വൈശാഖനെ ഓർമ്മയ്ക്കാൻ പാടില്ല എന്ന് പറയാൻ തനിക്ക് യാതൊരു അവകാശവുമില്ല...... തന്നെപ്പറ്റി എന്തായിരിക്കും അവൾ ചിന്തിച്ചിട്ടു ഉണ്ടാക്കുന്നത്, എന്ന് ഒരു നിമിഷം അവൻ ആലോചിച്ചിരുന്നു........ അതുകൊണ്ടുതന്നെ അവളുടെ മുഖത്ത് നോക്കാൻ അവന് ഒരു ജാള്യത തോന്നിയിരുന്നു........ കള്ളം പിടിക്കപ്പെട്ട കൊച്ചു കുട്ടികളെ പോലെ തന്നെ അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റേവിടെയോ ദൃഷ്ടിയുന്നി...... തന്നെ അഭിമുഖീകരിക്കാൻ മടിച്ചു ഇരിക്കുന്നവനെ കണ്ടപ്പോൾ അവൾക്ക് ചിരിയായിരുന്നു തോന്നിയത്....... എങ്ങനെ പറഞ്ഞു തുടങ്ങും എന്ന് അവൾക്കും അറിയില്ലായിരുന്നു..... കടന്ന് പോയികൊണ്ടിരുന്ന ഓരോ നിമിഷത്തിലും ആരാദ്യം സംസാരിക്കും എന്ന മത്സരം ആയിരുന്നു ഇരുവരും തമ്മിൽ.... അവസാനം മൗനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു രണ്ടും കൽപ്പിച്ച് അവൾ പറയാൻ തുടങ്ങി.....

" എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..... പെട്ടെന്ന് കാപ്പി ഒന്ന് മൊത്തി അവൻ അവളുടെ മുഖത്തേക്ക് നോക്കി...... " ഇന്നലെ എന്നോട് സംസാരിച്ച ഒരു കാര്യത്തെപ്പറ്റി...... "ദേവി ഞാൻ ഇന്നലെ അല്പം കഴിച്ചിട്ട് ഉണ്ടായിരുന്നു...... എന്തേലും അതിര് വിട്ട് പറഞ്ഞിട്ടുണ്ട് എങ്കിൽ അതു കൊണ്ട് പറഞ്ഞത് ആണ്..... താൻ ക്ഷമിക്ക്....! മദ്യം ഉള്ളിൽ കിടന്നത് കൊണ്ട് ഞാൻ തന്നോട് എന്തോ പറഞ്ഞതാണ്..... അതൊന്നും മനസ്സിൽ വയ്ക്കേണ്ട....... അവൻ കുറ്റബോധത്തോടെ പറഞ്ഞു.... " ഇന്നലെ അങ്ങനെ മദ്യം കഴിച്ചത് കൊണ്ടായിരിക്കും മനസ്സിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞത്...... പറഞ്ഞത് നന്നായി ഇല്ലെങ്കിൽ എൻറെ മനസ്സിൽ ഈ കാര്യം അറിയാത്തൊരു നൊമ്പരം ആയേനെ..... ഞാൻ എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കുമോന്ന് എനിക്കറിയില്ല....... പക്ഷേ ഒരു കാര്യം മാത്രം ഞാൻ പറയാം...... ഒരിക്കൽ പോലും എനിക്ക് വൈശാഖ് സാറിനോട് പ്രണയം തോന്നിയിട്ടില്ല...... ആ ഒരു രീതിയിൽ ഞാൻ സാറിനെ കണ്ടിട്ടുമില്ല...... പരിചയപ്പെട്ട കാലം മുതൽ പ്രണയമാണെന്ന് പറഞ്ഞു സർ എൻറെ പിന്നാലെ കൂടിയതാണ്..... ഒരിക്കലും എനിക്ക് അയാളോട് അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല..... ബഹുമാനം ഉണ്ടായിരുന്നു, ഇഷ്ടം ഉണ്ടായിരുന്നു..... പക്ഷേ അതൊരിക്കലും പ്രണയമായിരുന്നില്ല...... ഇത് ഞാൻ ഇപ്പോൾ റോയ്ച്ചായന്റെ മുൻപിൽ നല്ല കുട്ടി ആവാൻ വേണ്ടി പറയുന്നതൊന്നും അല്ല..... ഇതിൽ കൂടുതൽ എങ്ങനെ പറയണമെന്ന് എനിക്കറിയില്ല....... വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്...... അങ്ങനെയൊരു ചിന്ത ഉണ്ടെങ്കിൽ അത് വെറും തോന്നലാണ്........ ഈ വിവാഹം നടക്കരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു ആളായിരുന്നു ഞാൻ...... കാരണം അങ്ങനെയൊരു ജീവിതം ഞാൻ ആഗ്രഹിച്ചിട്ടില്ല..... പിന്നെ എനിക്ക് കിട്ടിയ ജീവിതം അവിചാരിതമായി ആണെങ്കിലും സ്വർഗ്ഗ തുല്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്......

എൻറെ ജീവിതത്തിലെ ഏറ്റവും വലിയ " സാഫല്ല്യം " ആണ് നടന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...... താലികെട്ടിയ നിമിഷം മുതൽ ഈ സമയം വരെ ആദ്യമായും അവസാനമായും എൻറെ മനസ്സിൽ ഒരു ഒറ്റ പുരുഷനെ ഉള്ളൂ...... അത് എൻറെ മുൻപിലിരിക്കുന്ന ആളാണ്...... ചിലപ്പോൾ ഇത് എൻറെ കഴുത്തിൽ കേട്ടിയ നിമിഷം മുതൽ ആയിരിക്കാം..... കഴുത്തിൽ കിടന്ന മിന്നിൽ കൈ വച്ചു അവൾ പറഞ്ഞു.... " പക്ഷേ എൻറെ മനസ്സിന് മറ്റ് അവകാശികൾ ഒന്നും ഒരിക്കലും ഇനി ഉണ്ടാവില്ല...... എങ്ങനെ അത്രയും കാര്യം അവന്റെ മുഖത്തേക്ക് നോക്കി പറയാനുള്ള ധൈര്യം തനിക്ക് വന്നു എന്ന് ദേവികയ്ക്ക് അറിയില്ലയിരുന്നു...... പക്ഷേ ഇത്രയും പറഞ്ഞ് ആ മുറിയിൽ നിന്നും തിരിച്ചിറങ്ങി പോകുമ്പോൾ അവളുടെ മനസ്സിൽ ഒരു സമാധാനം തെളിഞ്ഞിരുന്നു..... അവന്റെ ഹൃദയത്തിൽ ഒരു സന്തോഷവും അവളുടെ മനസ്സിൽ ഒരു സമാധാനം നിഴലിച്ചിരുന്നു....... ഒരു രാത്രിയും പകലും നീണ്ടുനിന്ന മനസ്സിന്റെ പിരിമുറുക്കം ആണ് ഈ നിമിഷം അവസാനച്ചിരിക്കുന്നത് എന്ന് സമാധാനപൂർവം റോയ് ഓർത്തു...... വെറുതെ ആണെങ്കിലും മനസ്സിൽ ഒരു വേദന ഉണ്ടായിരുന്നു..... അവൾക്ക് തന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു...... പക്ഷേ ഇപ്പോൾ അവളുടെ വാക്കുകൾ തനിക്ക് നൽകുന്നത് പുത്തൻ പ്രതീക്ഷ തന്നെയാണ്...... അവളുടെ മനസ്സിൽ താൻ മാത്രമേയുള്ളൂ എന്ന അറിവ് അവനിൽ വല്ലാത്ത സന്തോഷം നിറഞ്ഞു..... 💚💚💚💚💚💚💚💚💚💚💚💚💚💚💚 അത്രയും അവനോട് പറഞ്ഞു കഴിഞ്ഞു എങ്കിലും അവനെ അഭിമുഖീകരിക്കുവാൻ അവൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു അവൻ പോകുന്നതുവരെ ഇല്ലാത്ത തിരക്കുകൾ ഉണ്ടാക്കി അവൾ ഓരോ ജോലികളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു....... അവസാനം അവൻ ഭക്ഷണം കഴിക്കുന്ന നേരമായപ്പോൾ അവൾക്ക് അവന് മുൻപിലേക്ക് വരാതെ വയ്യ എന്ന് ആയിരുന്നു...... അതുകൊണ്ട് തന്നെ അവൾ അവൻറെ അരികിലേക്ക് വന്നു,

ആ സമയത്ത് അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മായും പോലെ അവൾക്ക് തോന്നിയിരുന്നു....... പാത്രത്തിൽ നിന്നും ഇഡലി എടുത്ത് അവൻറെ പ്ലേറ്റിലേക്ക് വയ്ക്കുമ്പോൾ ഇടം കണ്ണാൽ അവൻ അവളെ ഒന്നു നോക്കിയിരുന്നു...... അതോ അവൾക്ക് തോന്നിയതാണോ എന്ന് അവൾ ചിന്തിച്ചു....... എല്ലാവരും ഇരിക്കുന്നതിനാൽ അധികമൊന്നും അവനു സംസാരിക്കാൻ ഉണ്ടായിരുന്നില്ല...... രാവിലെ തന്നെ റോസിയും ജോസും പോകും എന്ന് പറഞ്ഞതുകൊണ്ട് പിന്നീട് അവരെ പറ്റി ആയി ചർച്ച..... ഇടയിൽ വിവാഹം പള്ളിയിൽവച്ച് നടത്തുന്നില്ലെന്ന് സിസിലിയുടെ അഭിപ്രായം വന്നപ്പോൾ ജോസ് തന്നെ അതിനു തടയിട്ടു...... "അവരുടെ ജീവിതം ജീവിക്കേണ്ടത് അവരല്ലേ അമ്മച്ചി..... അവർ തീരുമാനിക്കട്ടെ..... അവർ ആണ് ഈ കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടത്.... സമ്മതം ഉള്ള സമയത്ത് അങ്ങനെ ചെയ്യട്ടെ.... ജോസ് കൂടി പറഞ്ഞതോടെ ആ സംസാരത്തിന് ഒരു അടിവര ആയിരുന്നു..... ആരും അറിയാതെ പ്രണയം കൈമാറിയിരുന്ന മിഴികൾ പരസ്പരം കോരുക്കുന്നുണ്ടായിരുന്നു..... മൗനത്തിന്റെ ചില്ലയിൽ ആരും അറിയാതെ പ്രണയം കൂട് കൂട്ടാൻ തുടങ്ങി..... എന്തോ പറയുന്നതിനിടയിൽ ജോസ് " അല്ലേ അളിയാ..... എന്ന് ചോദിച്ചപ്പോഴും അവളുടെ മുഖത്തേക്ക് തന്നെ മിഴികൾ നട്ട് തന്നെ ഇരിക്കുകയായിരുന്നു റോയ്...... ജോസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..... പെട്ടെന്ന് തന്നെ റോസിയെ ഒന്ന് തട്ടാനും ജോസ് മാറുന്നില്ല.... " അളിയാ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടംപോലെ സമയമുണ്ട്.... . ഞങ്ങൾ അങ്ങ് പോയിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.....! അല്പം സ്വകാര്യമായി റോയിയുടെ ചെവിയുടെ അരികിൽ ചെന്ന് പറഞ്ഞപ്പോൾ ആണ് റോയ്ക്ക് സ്ഥലകാലബോധം തിരികെ കിട്ടിയത്..... " എന്താ അളിയനും അളിയനും കൂടി ഒരു കുശുകുശുക്ക്... സിസിലി അവിടെനിന്ന് ചോദിച്ചപ്പോൾ റോയിയുടെ മുഖമായിരുന്നു ആദ്യം ചമ്മിയത്....

അതിന് കാരണം എന്താണെന്ന് അറിയില്ലെങ്കിലും ജോസിന്റെ നോട്ടം പെട്ടെന്ന് തന്നിലേക്ക് എത്തിയപ്പോൾ തന്നെ സംബന്ധിക്കുന്ന എന്തോ ആണ് എന്ന് മനസ്സിലാക്കി അവൾ അടുക്കളയിലേക്ക് വലിഞ്ഞിരുന്നു. ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച് റോയ് ആ ചമ്മൽ മാറ്റി.... ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ജോസ് റോയുടെ അരികിലേക്ക് വന്നിരുന്നു.,... " അളിയാ എനിക്ക് നിങ്ങളുടെ ജീവിതത്തിൽ അഭിപ്രായം പറയാനുള്ള യാതൊരു അവകാശവുമില്ല..... എങ്കിലും നമ്മൾ ജീവിക്കുന്ന സമൂഹത്തിലാണ്..... സമൂഹത്തെ പറ്റി ഉള്ള കാഴ്ചപ്പാട് കൊണ്ട് ഞാൻ പറയുകയാണ്, രണ്ടു മതത്തിൽ ഒക്കെ ജീവിക്കാൻ കഴിയും, പക്ഷെ ഒരു കാര്യം ഞാൻ പറയാം നാളെ നിങ്ങൾക്ക് ഒരു കൊച്ചു ഉണ്ടാകുമ്പോൾ അതിന്റെ ജാതി ചോദിക്കുമ്പോൾ എന്തായിരിക്കും പറയുന്നത്, അതുകൊണ്ട് ഞാൻ പറഞ്ഞിട്ട് അമ്മച്ചി പറയുന്നതുപോലെ പള്ളിയിൽ വച്ച് ഒരു കെട്ട് നടത്തുന്ന തന്നെയാണ് നല്ലത്..... ജോസ് തന്റെ അഭിപ്രായം പറഞ്ഞു.... "തൽക്കാലം ഞാൻ അതിനൊന്നും താല്പര്യപ്പെടുന്നില്ല അളിയാ..... അളിയ എൻറെ ജീവിതത്തിൽ എനിക്ക് തോന്നിയിട്ടുള്ള ചില തീരുമാനങ്ങൾ ഒക്കെ ഉണ്ട് ..... ഞാൻ അവളെ സ്നേഹിച്ചു കല്യാണം കഴിച്ചു കൊണ്ടു വന്നതാ എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ഒരു പെണ്ണ്...... അവളുടെ ജാതി മാറ്റി ഉള്ള സ്നേഹം ഒന്നും വേണ്ട അളിയാ...... അവളുടെ വിശ്വാസങ്ങളിൽ തന്നെ നിലനിൽക്കട്ടെ...... പിന്നെ ഞങ്ങൾക്ക് ഉണ്ടാവുന്ന കൊച്ചിന്റെ കാര്യം അല്ലേ..... അത് മനുഷ്യ കുഞ്ഞായി തന്നെ വളരും..... വളർന്ന വലുതാകുമ്പോൾ അതിന് ഇഷ്ട്ടം ഉള്ള വിശ്വാസത്തിൽ വളരട്ടെ...... അതിന് അവളുടെ വിശ്വാസങ്ങൾ മാറ്റേണ്ട ആവശ്യം ഇല്ലല്ലോ...... അവന്റെ തീരുമാനമാണ് അത് എന്ന് ആ മറുപടിയിൽ നിന്ന് തന്നെ ജോസിന് മനസ്സിലായിരുന്നു..... ഇനി ഈ കാര്യത്തിൽ ഒരു സംസാരം വേണ്ട എന്ന് ജോസ് ആ നിമിഷം തന്നെ റോസിയുടെ പറഞ്ഞിരുന്നു..... റോസി അത് സിസിലിയെയും ഓർമിപ്പിച്ചു.....................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story