സാഫല്യം: ഭാഗം 31

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

തൻറെ പ്രണയത്തെ അവന്റെ മുൻപിൽ തുറന്നു പറഞ്ഞു ചാരിതാർത്ഥ്യത്തിൽ അവളും.... ഏറെ നാളായി കേൾക്കാൻ ആഗ്രഹിച്ചത് എന്തോ അത് അവന്റെ പാതിയിൽ നിന്ന് കേട്ട സംതൃപ്തിയിൽ അവനും.... അവൻറെ രോമാവൃതമായ കൈകൾ അവളുടെ കൈകളുടെ മുകളിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... വീണ്ടും ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോകുന്നത് ദേവിക അറിഞ്ഞു..... " എനിക്കും അങ്ങനെ തന്നെയാ..... കുറച്ച് നിമിഷം പോലും തന്നെ കാണാതെ.....തന്നെ കാണാൻ വേണ്ടി മാത്രം എത്രവട്ടം ഞാൻ ഓരോ കാരണം ഉണ്ടാക്കി വന്നിരിക്കുന്നു...താനില്ലാതെ എനിക്ക് പറ്റില്ല എന്ന് തോന്നി..... തുറന്നുപറയാൻ ആദ്യമൊക്കെ മടിയായിരുന്നു.... പിന്നീട് തോന്നി, അർഹതയില്ലെന്ന്..... പക്ഷേ തന്നെ സ്വന്തമാക്കിയ നിമിഷം മുതൽ താൻ മാത്രം ആയിരുന്നു മനസ്സിൽ..... വെറുതെ പോലും എൻറെ ഓർമ്മകളിൽ താൻ നിറഞ്ഞുനിൽക്കാണ്.... അങ്ങനെയൊക്കെ ചിന്തിക്കാൻ തന്നെ പാടുണ്ടോ എന്ന് എനിക്ക് അറിയില്ല.....താൻ എന്നെ ആഗ്രഹിച്ച് വിവാഹം കഴിച്ചത് അല്ല...... പക്ഷേ തന്നെ എന്നെങ്കിലും പിരിയേണ്ടി വരുമോ എന്നൊരു ഭയം എൻറെ ഉള്ളിലുണ്ട്.....ഒരുപക്ഷേ അങ്ങനെയാണെങ്കിൽ ഞാൻ ചിലപ്പോ തകർന്നുപോകും...... സത്യസന്ധമായി പറയുന്നവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കരച്ചിൽ വന്നിരുന്നു അവൾക്ക്.. എന്തിനാണ് അവൻ ഇങ്ങനെ പറയുന്നത് എന്ന് അവൾക്ക് അറിയുമായിരുന്നില്ല.....

എങ്കിലും അവൻറെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവൾ ഇരുന്നു ..... "എന്നെങ്കിലുമൊരിക്കൽ അദ്ദേഹം തന്നെ തേടി വന്നാലോ..... ഒരുപാട് ഇഷ്ടപ്പെട്ടിട് ഉണ്ടാവുമെന്ന് എനിക്കറിയാം.....ആദ്യത്തെ കാഴ്ചയിൽ തന്നെ അദ്ദേഹത്തിൻറെ കണ്ണുകളിൽ തന്നെ എനിക്കത് മനസ്സിലായതാണ്.... ഒരുപക്ഷേ അയാൾ വന്നാൽ....? തന്നെ അയാൾ ചതിച്ചത് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.....വരുവാണെങ്കിൽ തീർച്ചയായും തനിക്ക് പോകേണ്ടിവന്നാൽ...... ഒരുപാട് ഞാൻ സ്നേഹിച്ചിട്ട് അവസാനം എനിക്ക് അത് സഹിക്കാൻ പറ്റിയില്ലെങ്കിൽ എന്ന് കരുതിയാണ് തന്നോട് ഞാൻ കൂടുതൽ സംസാരിക്കാതെ പോലും ഇരിക്കുന്നത്..... തന്റെ നല്ലൊരു ജീവിതത്തിന് ഒരിക്കലും ഞാനൊരു തടസ്സം ആകാൻ പാടില്ല..... തൻറെ കൈകൾക്ക് മേലെ ഇരുന്ന അവൻറെ കൈകളിൽ നിന്നും പെട്ടെന്ന് തന്നെ അവൾ കൈകൾ വലിച്ചു മാറ്റിയിരുന്നു..... അവൻ പറഞ്ഞതിന്റെ അർഥം എന്തെന്ന് തിരയുകയായിരുന്നു അവൾ....അവളുടെ മുഖത്ത് പൊടുന്നനെ നിരാശ പടർന്നു......അവളുടെ കണ്ണുകളിൽ ഉറവ പൊട്ടുന്നത് പോലെ ഒഴുകി തുടങ്ങിയിരുന്നു..... അത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ലെങ്കിലും അവളുടെ കണ്ണുനീർ തന്നെ ചുട്ടുപൊള്ളിക്കുന്ന താണ് എന്ന് അവന് മനസ്സിലായിരുന്നു.....

ഒരിക്കലും താൻ അങ്ങനെ പറയുമെന്ന് അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് അവന് മനസ്സിലായി.... " ദേവി..... അവൻ വിളിച്ചു എങ്കിലും അവനോട് സംസാരിക്കാൻ നിൽക്കാതെ അവൾ പെട്ടെന്ന് തന്നെ മുറിയിൽ നിന്നും പുറത്തേക്ക് പോയിരുന്നു...... മനസ്സിലുള്ളത് സത്യസന്ധമായി അവളോട് തുറന്നു പറഞ്ഞതാണ്..... അവളെ ഒന്ന് അതിരുവിട്ട സ്നേഹിക്കാൻ പോലും തനിക്ക് ഭയമാണ്...... എന്നെങ്കിലുമൊരിക്കൽ വൈശാഖൻ മടങ്ങി വരുകയാണെങ്കിൽ അയാൾ തന്നോട് ചോദിക്കില്ലേ....? അയാളുടെ സ്ഥാനത്തേക്ക് താൻ എന്തിന് വന്നു എന്ന്....? താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് അയാൾ തന്നെ കുറ്റപ്പെടുത്തിയാൽ താൻ കാരണം ഒരു പെൺകുട്ടിയുടെ നല്ല ജീവിതം നഷ്ടമായി എന്ന് തോന്നിയാൽ ജീവിതത്തിലൊരിക്കലും തനിക്ക് സമാധാനം കിട്ടില്ല...... അതുകൊണ്ടാണ് അവളെ ഒന്ന് ചേർത്ത് പിടിക്കാത്തത്......അവളോട് തോന്നുന്ന സകല വികാരങ്ങളും മനസ്സിൽ തന്നെ സൂക്ഷിക്കുന്നതാണ്.... അവൾ പറഞ്ഞതിൽ ഒരു നൂറിഷ്ടം കൂടുതലുണ്ട് തനിക്ക് അവളോട്...... പക്ഷേ അത് പറയുവാനോ അവളെ ചേർത്തു പിടിക്കുകയും തനിക്ക് സാധിക്കുന്നില്ല......അവൾ തന്റെ ഭാര്യയാണ് പക്ഷേ എങ്ങനെയാണ് അവൾ തന്റെ ഭാര്യയായിരുന്നത് എന്ന് തനിക്കും മക്കൾക്കും അറിയാവുന്ന കാര്യമാണ്....

മറ്റൊരാൾ അവളുടെ അവകാശിയായിരുന്നു..... മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ വിഡ്ഢിത്തമാണെന്നു് തോന്നുന്ന ഒരു കാര്യം....പക്ഷേ ഒരിക്കലും തനിക്ക് അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ സാധിക്കില്ല..... അവളും അവളുടെ അച്ഛനും ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല താൻ അവളെ വിവാഹം കഴിച്ചത്..... അതുകൊണ്ടുതന്നെ നാളെ വൈശാഖൻ തിരികെ വരുകയാണെങ്കിൽ അവിടെ കുറ്റക്കാരൻ താൻ ആവുന്നുണ്ട്.... താൻ തന്നെയാണ് കുറ്റകാരൻ....! കാത്തിരിക്കാഞ്ഞത് എന്താണ് എന്ന് അവളോട് ഒരു പക്ഷേ അവൻ ചോദിക്കില്ല..... പക്ഷേ അവൻറെ സ്ഥാനത്ത് താൻ എന്തിന് വന്നു എന്ന് ചോദിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും അവനുണ്ട്..... അങ്ങനെ ഒരു അവസരം വരുകയാണെങ്കിൽ സ്നേഹപൂർവ്വം ദേവികയ്ക്ക് ഒരു ശല്യവും ഉണ്ടാക്കാതെ അവളുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കുവാനും തയ്യാറാണ്.....പക്ഷേ പിന്നീട് റോയിയുടെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടായിരിക്കില്ല...... എവിടെയാണെങ്കിലും ദേവിക സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി...... √√√√√√√√√√💚💚💚💚💚💚√√√√√√√√ മുറിക്കുള്ളിൽ നിന്നും ഇറങ്ങിപ്പോയി അവൾ അടുക്കളയിൽ ചെന്നപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു....

അവൻ പറഞ്ഞത് അവളുടെ ഹൃദയത്തെ അത്രമേൽ തകർക്കാൻ കെൽപ്പുള്ള ഒരു വാക്ക് ആയിരുന്നു എന്ന് അവൾ ചിന്തിക്കുകയായിരുന്നു.... വൈശാഖ് തിരികെ വന്നാൽ തനിക്ക് സമ്മതമാണെങ്കിൽ തന്നെ പറഞ്ഞയക്കും അത്രേ..... അപ്പോൾ അത്രയും സ്നേഹം തന്നോട് ഉണ്ടായിരുന്നുള്ളൂ...... താൻ ഇത്രയും കാലം അവനെ മനസ്സുതുറന്ന് സ്നേഹിച്ചത് വെറുതെ ആയിരുന്നോ....? അങ്ങനെ വീണ്ടും അയാൾ വന്നാൽ തിരികെ പോകുന്ന ഒരു പെണ്ണായി ആയിരുന്നോ അവൻ കരുതിയിരുന്നത്....? അതിനർത്ഥം ഇപ്പോഴും അവൻ വിശ്വസിക്കുന്നത് താൻ പറഞ്ഞത് ഒന്നും സത്യം അല്ലായിരുന്നു എന്നല്ലേ....? തൻറെ മനസ്സിൽ ഇപ്പോഴും വൈശാഖ് എന്ന് തോന്നിയായിരുന്നു എന്ന് പറയും.....അത് ആർക്കും മനസ്സിലാകില്ല ..... അല്ലെങ്കിൽ തന്നെ ഒരാളുടെ വേദന അതേ തീവ്രതയിൽ മറ്റൊരാൾക്ക് മനസിലാക്കാൻ സാധിക്കുമോ....? ഒരിക്കലുമില്ല.....!അവനെ താൻ ആത്മാർത്ഥമായി ആണ് സ്നേഹിച്ചത്....!അവൻ ഇല്ലാതെ ഒരു ജീവിതം സാധ്യമാവുക പോലുമില്ല....... എന്നിട്ടും അവൻ പറഞ്ഞ വാക്ക്, ആ ഒരു വാക്കിൽ തന്റെ ജീവിതം അവസാനിക്കും പോലെ അവൾക്ക് തോന്നി..... പെട്ടെന്ന് തന്നെ കറണ്ട് പോയിരുന്നു..... ചുറ്റും പടർന്നത് തന്റെ ജീവിതത്തിലെ അന്ധകാരം ആണെന്ന് ആ നിമിഷം ദേവികയ്ക്ക് തോന്നിയിരുന്നു.... ആ ഇരുട്ടിനെ മറയാക്കി തന്നെ തന്റെ കണ്ണുനീരിനെ ഒഴുകി കളയുവാൻ അവൾ ഒരു വിഫല ശ്രമം നടത്തി..... ഇല്ല തേങ്ങലുകൾ പുറത്തേക്ക് വരുന്നുണ്ട്......

ഒരുവിധത്തിൽ അതെല്ലാം അവൾ കടിച്ചു പിടിക്കാൻ ശ്രമിച്ചിരുന്നു..... കുറച്ചു കഴിഞ്ഞപ്പോഴാണ് അവൻ അവിടെ ഇരുട്ടിൽ തന്നെ ഇരിക്കുകയാണല്ലോ എന്നോർത്തത്..... എങ്ങനെയോ തപ്പിത്തടഞ്ഞ് എഴുന്നേറ്റ ശേഷം ഗ്യാസ് ലൈറ്റർ ഉപയോഗിച്ച് ഗ്യാസ് കത്തിച്ചു...... അതിനുശേഷം ഗ്യാസിന്റെ അരികിൽ ഇരുന്ന മെഴുകുതിരി കത്തിച്ചതിനുശേഷം നേരെ അവരുടെ മുറിയിലേക്ക് ചെന്നു....... ചെറിയൊരു സ്റ്റീൽ ഗ്ലാസ് കമിഴ്ത്തി അതിനു മുകളിലേക്ക് മെഴുകുതിരി ഉറപ്പിച്ച് അവൻറെ മുറിയിലുള്ള മേശയുടെ പുറത്തേക്ക് കൊണ്ടുവന്ന് വെച്ചതിനു ശേഷം അവനെ ഗൗനിക്കാതെ നടന്നുപോകാൻ ആയി തുടങ്ങി.... " ദേവി.....! ഒരിക്കൽ കൂടി അവന്റെ വിളി കേട്ടപ്പോൾ നിൽക്കാതിരിക്കാൻ തോന്നിയിരുന്നില്ല.......... അല്ലെങ്കിലും അവൻറെ മുൻപിൽ താനെന്നും അശക്തിയായി പോവുകയാണ്..... താൻ പോലും അറിയാതെ തന്റെ മാനസിൽ വളർന്നവനാണ്...... താൻ പോലും ആഗ്രഹിക്കാതെ തൻറെ മനസ്സിലെ പ്രണയത്തിന് മുഴുവൻ അവകാശിയായവനാണ്.... അവൾ നിന്നു പോയിരുന്നു.... "ഞാൻ പറഞ്ഞത് വിഷമമായോ തനിക്ക്......? ആർദ്രമായ് സ്വരം....! അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു..... അതുവരെ പിടിച്ചുവെച്ച് തേങ്ങലുകളും പൊട്ടി കരച്ചിലുകളും എല്ലാം ഒറ്റ നിമിഷം കൊണ്ട് പുറത്തേക്ക് വന്നിരുന്നു..... ഒരു വലിയ കരച്ചിലായി അത് മാറി.....

അവൾ എത്ര നിയന്ത്രിച്ചിട്ടും ശബ്ദം വല്ലാതെ പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു..... അവൾ അനുഭവിച്ച മാനസിക വിഷമം എത്രത്തോളം ഉണ്ടായിരുന്നു എന്ന് ആ കരച്ചിലിൽ നിന്ന് തന്നെ റോയിക്ക് മനസ്സിലായിരുന്നു..... അവൻറെ അരികിലിരുന്ന് പൊട്ടിക്കരയുന്ന പെണ്ണിനെ ഇടം കയ്യാൽ അവൻ തഴുകി.... ആ ഒരു പ്രവർത്തി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..... അവൻറെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മെഴുകുതിരി വെട്ടത്തിൽ അവനു വ്യക്തമായി കാണാമായിരുന്നു അവൾ നന്നായി കരഞ്ഞതിന് അവശേഷിപ്പായി അവളുടെ ചുവന്ന മൂക്കിൻ തുമ്പും ചുവന്നു കിടക്കുന്ന കണ്ണുകളും, വീണ്ടും അവനിൽ ഒരു വേദന പടർത്തിയിരുന്നു.... " അങ്ങനെ ഒരാൾ വന്നു വിളിച്ചാൽ ഇറങ്ങിപ്പോകുന്ന ഒരു പെണ്ണായി ആണോ എന്നെ കരുതിയിരുന്നത്....? ഞാൻ പറയുന്നത് ഒന്നും മനസ്സിലായിട്ടില്ല എന്നാണോ പറഞ്ഞതിനർത്ഥം.... എൻറെ മനസ്സിൽ ഇപ്പോഴും ഞാൻ വൈശാഖ് സാറിന് സ്ഥാനം കൊടുക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ....? മനസ്സിലുള്ള സംശയങ്ങളെല്ലാം ചോദ്യങ്ങളായി അവൾ അവനു മുൻപിൽ നിരത്തി...... " നമ്മുടെ വിവാഹത്തിനുമുൻപ് ഒരിക്കൽപോലും റോയ്ച്ചായന് ഞാൻ ശരിക്കും നോക്കിയിട്ട് പോലുമുണ്ടായിരുന്നില്ല..... പക്ഷേ എന്ന് മുതലാണ് ഞാൻ റോയ്ച്ചായനെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്ന് എനിക്കറിയില്ല..... പക്ഷേ ഈ നിമിഷം വരെ എൻറെ മനസ്സിൽ റോയിച്ചായൻ അല്ലാതെ മറ്റാരും ഉണ്ടായിട്ടില്ല......

ഞാൻ ആദ്യമായും അവസാനമായും സ്നേഹിച്ചത് ഈ ഒരാളെ മാത്രമാണ്.... ഇനി ഏതു രീതിയിൽ അത് പറഞ്ഞുതരണം എനിക്ക് അറിയില്ല.... ഇനിയും എന്നെ വിശ്വാസമായില്ലെങ്കിൽ റോയ്ച്ചായൻ എന്നെ പറഞ്ഞുവിട്ടേക്ക്.... വൈശാഖ് സാർ വരുമ്പോൾ തിരിച്ചു പറഞ്ഞുവിടാൻ വേണ്ടി കാത്തിരിക്കുക ആണെങ്കിൽ എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ട് വിട്ടേക്ക്..... നാളെത്തന്നെ..... അങ്ങനെ മറ്റൊരാൾക്ക് വേണ്ടി എന്നെ നോക്കുക ആണെങ്കിൽ ഞാനിവിടെ നിൽക്കുന്നത് യാതൊരു അർത്ഥവും ഇല്ലല്ലോ..... എന്നെ ഒട്ടും സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ തിരിച്ചു പൊയ്ക്കോളാം.... ഒരിക്കലും റോയ്ചയന് ഒരു വേദനയായി ഞാൻ ഇവിടെ നിൽക്കില്ല...... പക്ഷെ എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ ഉണ്ടാവില്ല..... റോയ്ച്ചായൻ കരുതുന്നത് പോലെ ഒരു വൈശാഖ് സാറിന് ഒപ്പം ഒരു സന്തോഷകരമായ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല..... വൈശാഖൻ സാറിനെ അന്നും ഇന്നും ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല..... എൻറെ ജീവിത " സാഫല്യം " ഇതാണെന്ന് വിശ്വസിച്ചാണ് ഞാൻ ഈ നിമിഷം ഇവിടെ നിൽക്കുന്നത്.... പക്ഷേ മനസ്സിലാക്കേണ്ട ആളിന് എന്നെ മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ ഞാനിവിടെ തുടരുന്നതിൽ യാതൊരു അർത്ഥവും ഉണ്ടെന്നു തോന്നുന്നില്ല...... മനസ്സിലെ എല്ലാ വ്യഥകളും അവൾ തുറന്നു പറയുകയായിരുന്നു.... അവനും വല്ലാത്ത വേദന തോന്നിയിരുന്നു...

താൻ പറഞ്ഞ വാക്ക് അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് ആ നിമിഷം തന്നെ അവനു മനസ്സിലായി..... എന്ത് പറഞ്ഞാണ് താൻ ഈ പെണ്ണിനെ ആശ്വസിപ്പിക്കുന്നത്..... അവൾ ഇരുന്നത് ഇടതുഭാഗത്തായിരുന്നതുകൊണ്ടുതന്നെ അവൻ ഒറ്റക്കയ്യാൽ അവളെ വലിച്ചു തൻറെ നെഞ്ചിലേക്ക് ചേർത്തിരുന്നു..... അവന്റെ അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ അവളും വല്ലാതെ ഞെട്ടിപ്പോയിരുന്നു..... " അങ്ങനെ തിരികെ പറഞ്ഞുവിടാൻ അല്ലല്ലോ ഞാൻ കൂടെക്കൂട്ടിയത്..... അങ്ങനെയായിരുന്നെങ്കിൽ അന്നുതന്നെ തിരികെ വീട്ടിൽ കൊണ്ട് വിട്ടു എനിക്ക് പോകാമായിരുന്നില്ലേ.....? എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു പെണ്ണിനെ ഞാൻ എവിടേക്ക് പറഞ്ഞുവിടാൻ.....? ഈ മനസ്സ് അറിയാഞ്ഞിട്ടല്ല..... ഈ മനസ്സിൽ എത്രത്തോളം ഞാൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..... ഇനി നമുക്കിടയിലേക്ക് ആരും വേണ്ട..... നമ്മൾ മാത്രം മതി..... ഇനി ഇത് നമ്മുടെ മാത്രം സ്വർഗ്ഗമാണ്..... ഇനി ഈ കണ്ണ് ഞാൻ കാരണം നനയരുത്....! അവളുടെ കണ്ണുനീർ ഇടം കൈകൾ തുടച്ചു കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അവൾ പ്രണയപൂർവ്വം അവനെയൊന്ന് നോക്കിയിരുന്നു.....

അവന്റെ നെഞ്ചിൽ ചേർന്നുകിടക്കുന്ന തൻറെ രൂപം അവൾക്ക് തന്നെ ഒരു അത്ഭുതമായിരുന്നു...... ഒരിക്കൽ പോലും ഇങ്ങനെ ഒരു സന്ദർഭത്തെ കുറിച്ച് താൻ ചിന്തിച്ചിട്ടുപോലുമില്ല..... മേല്ലേ അവനിൽ നിന്നും അടർന്നു മാറാൻ അവൾ ശ്രമിച്ചിരുന്നുവെങ്കിലും, കുറച്ചുകൂടി ശക്തമായി അവൻറെ കൈകൾ അവളെ തന്നിലേക്ക് അടുപ്പിച്ചിരുന്നു.... " ദേ കൊച്ചേ ഇച്ചായന് വയ്യാതെ ഇരിക്കുക ആണ്...... ഒരുപാട് ബലം പിടിക്കല്ലേ.....? അവളുടെ കാതുകളിലേക്ക് അവൻ അത് പറഞ്ഞപ്പോൾ, അവളുടെ മുഖം ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനേക്കാൾ തിളക്കം ഉള്ളതായി തോന്നിയിരുന്നു..... അവൻ ഇങ്ങനെയൊക്കെ പറയുമോ എന്ന് പോലും അവൾ ചിന്തിച്ചു പോയിരുന്നു.... ഗൗരവം അല്ലാതെ മറ്റൊന്നും ആ മുഖത്ത് കണ്ടിരുന്നില്ല..... ഇതുവരെ അങ്ങനെ ഒരാളാണ് എന്ന് അവൾക്ക് തോന്നിയിരുന്നു..... പ്രണയത്തിൻറെ ഒരു പുതിയ ഭാവം അവനിൽ ഉണരുന്നത് അവൾ അറിഞ്ഞിരുന്നു..... അവന്റെ കൈവിരലുകൾ അവളുടെ മുടിയിൽ ഓടിനടന്നു..... അതുവരെ അറിയാത്ത ഒരു സുരക്ഷിതത്വം ആ നിമിഷം അവൾ അറിയുന്നുണ്ടായിരുന്നു.... തൻറെ ഉച്ചിയിൽ ഒരു ചൂടേറ്റപ്പോഴാണ് അവൻ ചുംബിച്ചത് ആണ് എന്ന് അവൾക്ക് മനസ്സിലായത് തന്നെ.... ഒരു നിമിഷം നാണവും മറ്റെന്തൊക്കെയോ വികാരങ്ങളും തന്നെ വലയം ചെയ്യുന്നത് ദേവിക അറിയുന്നുണ്ടായിരുന്നു.....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story