സാഫല്യം: ഭാഗം 34

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ പെട്ടെന്ന് തന്നെ പോയി വാതിൽ തുറന്നിരുന്നു..... മുൻപിൽ നിൽക്കുന്ന റാണിയെ കണ്ടപ്പോൾ അവൾക്ക് ചെറിയ പരിഭ്രമം തോന്നിയിരുന്നു എങ്കിലും അത് ആവുന്ന വിധം മുഖത്ത് വരുത്താതെ തന്നെയായിരുന്നു അവൾ റാണിയുടെ അരികിൽ എത്തിയത്..... " ചായ എടുത്തു വെച്ചിട്ട് നോക്കുമ്പോൾ ചേച്ചിയെ കണ്ടില്ല....... അതാ ഞാൻ വിളിക്കാൻ വന്നത്....." പെട്ടെന്ന് അകത്തുമുറിയിൽ റോയിയെ കണ്ടതോടെ റാണി വല്ലാതെ ആയിരുന്നു.... " ചേട്ടായി എപ്പോൾ വന്നു.....?? ഞാൻ അറിഞ്ഞില്ല..... ആ നിമിഷം അവിടേക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നിയത് പോലെ റാണി തിരിച്ച് അടുക്കളയിലേക്കു പോയിരുന്നു..... ആ സമയം ദേവികയ്ക്ക് ചെറിയൊരു ചമ്മൽ തോന്നിയിരുന്നു..... അവൾ ലേശം നാണത്തോടെ തന്നെ റോയിയുടെ മുഖത്തേക്ക് നോക്കി......! " അവൾക്കെന്തെങ്കിലും തോന്നിയിട്ടുണ്ടാവോ....? അവൻ ഗൗരവം മുഖത്ത് വരുത്തി നിൽക്കുക ആണ്.... " ഇപ്പൊ ഒന്നും തോന്നി കാണില്ല...... താൻ പരിഭ്രമം ഒക്കെ ആയിട്ട് അവൾക്ക് തോന്നാത്ത ഒന്നും തോന്നിപ്പിക്കാതേ ഇരുന്നാൽ മതി......

ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു.... പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഒരിക്കൽകൂടി അവൻ തൻറെ നെഞ്ചോട് ചേർത്തിരുന്നു...... ഇതൊക്കെ ഒരു അത്ഭുതം ആണോ എന്ന് സംശയം ആയിരുന്നു ആ നിമിഷവും ദേവികയുടെ മുഖത്ത്....... സംശയദൃഷ്ടിയോടെ നൽകുന്ന പെണ്ണിൻറെ മുഖം കണ്ടപ്പോൾ അവനും ചിരി വന്നു പോയിരുന്നു...... മുഖം വെട്ടിച്ച് നാണത്താൽ അവൻറെ നെഞ്ചിലേക്ക് അവൾ തലതാഴ്ത്തി കഴിഞ്ഞിരുന്നു..... അതിനുശേഷം അവനിൽ നിന്നും അടർന്നു മാറാൻ തുടങ്ങിയ നിമിഷം അവൾ പോകുന്നതിനു മുൻപ് അവൻ തന്നെ അവളെ പിടിച്ചു നിർത്തി മൊത്തത്തിൽ ഒന്നു നോക്കി.... തൻറെ മുടിയോ മീശയുടെ രോമങ്ങളോ ഒന്നും അവൾക്ക് ശരീരത്തിൽ പറ്റിപ്പിടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അവളെ അവൻ പുറത്തേക്ക് വിടുന്നത്..... എങ്കിലും പുറത്തേക്ക് ഇറങ്ങുവാനും റാണിയുടെ മുഖത്തേക്ക് നോക്കുവാനും ഒക്കെ അവനും ചെറിയ ഒരു ചമ്മൽ തോന്നിയിരുന്നു..... കുറച്ചുസമയം മുറിക്കുള്ളിൽ തന്നെയായിരുന്നു റോയ് തൻറെ സമയം തള്ളിനീക്കിയത്.....

അതിനുശേഷം പ്രാർത്ഥനയും എല്ലാം കഴിഞ്ഞപ്പോഴേക്ക് ആയിരുന്നു പുറത്തേക്ക് ഇറങ്ങി വന്നിരുന്നത്....... ഭക്ഷണം കഴിക്കുന്ന സമയത്തും പ്രണയാർദ്രമായ നോട്ടങ്ങൾ രണ്ടുപേരും പരസ്പരം കൈമാറിയിരുന്നു...... തമ്മിൽ ഉടക്കി പോയ മിഴികൾ കുറച്ചു നേരം എല്ലാം മറന്നു പോകും.... ഇരു മനസ്സുകളും പ്രണയം പങ്കിട്ട് നൽകുവാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്...... നാളെ മുതൽ ഓട്ടോയിൽ പോകാനാണ് റോയ് തീരുമാനിച്ചത് എന്ന് എല്ലാവരോടും പറഞ്ഞിരുന്നു...... രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് റാണിയും ദേവികയും ചോദിച്ചിട്ടും തനിക്ക് കുഴപ്പമൊന്നുമില്ലെന്നും നാളെ മുതൽ പോകുന്നതായിരിക്കും നല്ലത് എന്നും പറഞ്ഞിരുന്നു റോയ്....പിറ്റേന്ന് ഒന്നുടെ സിസിലി റോസിയുടെ വീട്ടിൽ മരുന്ന് വാങ്ങാൻ ആയി പോയിരുന്നു..... നാളെ വൈകുന്നേരം തന്നെ റോസിയുടെ വീട്ടിൽ നിന്നും അമ്മച്ചി തിരിച്ചുവിളിച്ചു കൊണ്ടുവരണമെന്നും തങ്കച്ചനോട് റോയി പറഞ്ഞിട്ടുണ്ടായിരുന്നു..... ഇപ്പോൾ കുടി ഒന്നുമില്ലാത്തതുകൊണ്ട് പറയുന്ന കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെ ചെയ്യും.....

അങ്ങനെ തന്നെ ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്തതായിരുന്നു .... എല്ലാവരും കിടക്കാനായി തീരുമാനം ആയി.... താൻ ആഗ്രഹിച്ച കുടുംബത്തിൻറെ സന്തോഷം തനിക്ക് തന്നവളെ നന്ദിയോടെ നോക്കുകയായിരുന്നു റോയ്..... അവൾ വന്നതിനുശേഷമാണ് ഇതൊരു വീട് ആയത് എന്ന് അവനു തോന്നിയിരുന്നു....... അതിനുമുൻപ് ഇങ്ങനെയൊന്നുമായിരുന്നില്ല പലരും പല ലോകങ്ങളിൽ ആയിരുന്നു..... വല്ലപ്പോഴും മാത്രമാണ് തമ്മിൽ മിണ്ടുന്നത്...... അമ്മച്ചിയും അപ്പച്ചനും സംസാരിക്കുന്നത് തന്നെ വഴക്ക് കൂടാൻ ആയിരുന്നു..... മദ്യപിച്ച് ഏതെങ്കിലും ഒരു സമയത്ത് കയറി വരുന്ന അപ്പച്ചൻ ഭക്ഷണം കഴിക്കുന്നത് തന്നെ വിരളമായിരുന്നു..... പക്ഷേ ഇപ്പോൾ അങ്ങനെയല്ല ഇപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു..... ചാച്ചൻ ഞായറാഴ്ചകളിലോ അല്ലെങ്കിൽ സന്ധ്യയിലോ മറ്റോ വല്ലപ്പോഴുമൊക്കെ ഇത്തിരി കുടിച്ചാൽ ആയി...... പുറത്തേക്ക് അധികം പോകാറില്ല എപ്പോഴും അവളെ സഹായിച്ചുകൊണ്ട് പരിസരങ്ങളിലും ഒക്കെ ഉണ്ടാകും....... കൃഷിയുടെ പരിപാടികളൊക്കെ ഏറ്റെടുത്തിരിക്കുന്നത് രണ്ടാളും കൂടി ആണ്....

വീടിൻറെ പിന്നാമ്പുറം ചെറിയൊരു പച്ചക്കറിത്തോട്ടം ഇരുവരും ചേർന്ന് ഉണ്ടാക്കിയിട്ടുണ്ട്...... എല്ലാംകൊണ്ടും തനിക്ക് സന്തോഷങ്ങൾ മാത്രം തന്നവളെ അവൻ നന്ദിയോടെ ഓർത്തു..... ഒപ്പം തന്റെ മനസ്സിലേക്ക് പ്രണയത്തിൻറെ കുളിർ കാറ്റ് വീശിയവൾ...... അവൾ കിടക്കാനായി വന്നപ്പോഴും അവൻ ചിന്തകളിൽ തന്നെയായിരുന്നു, അവളുടെ മുഖത്തേക്ക് ഏറെ പ്രണയത്തോടെ അവൻ നോക്കിയപ്പോൾ അവൻറെ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ നിന്നിരുന്നു..... ഒറ്റവലിക്ക് തന്നെ അവൻ അവളെ പിടിച്ച് തൻറെ മടിയിലേക്ക് ഇരുത്തി.... അവൻറെ അപ്രതീക്ഷിതം ആയ ആ നീക്കത്തിൽ അവളൊന്നു പതറിയിരുന്നു എങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തിരുന്നു..... അവളുടെ മുടി മാറ്റി ആ പുറം കഴുത്തിൽ തന്റെ താടി രോമങ്ങൾ കൊണ്ട് അവൻ ഇക്കിളി കൂട്ടിയിരുന്നു...... ഒരു നിമിഷം അവൾ ഒന്ന് പുളഞ്ഞു പോയിരുന്നു.... അത് കണ്ട് വീണ്ടും അവന് ചിരിയായിരുന്നു വന്നിരുന്നത്..... "റോയ്ച്ചായാ....! തരളമായി അവൾ വിളിച്ചു..... " എന്തോ........!! ഒരു താളത്തിൽ അവൻ മൂളി.... പിന്നെ അവളുടെ പുറത്ത് ചെറിയ ഒരു നനുത്ത സ്പർശം സമ്മാനിച്ചു..... ",എങ്ങനെയാ ഞാൻ തന്നോട് നന്ദി പറയുന്നത്..... എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായോ അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്....

.ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു സമയമാണിത്..... ശരിക്കും താനാണ് ഇത്രയും സന്തോഷം നിറഞ്ഞ ഒരു ജീവിതം എനിക്ക് സമ്മാനിച്ചത്........ എങ്ങനെയൊക്കെ നന്ദി പറഞ്ഞാലും അത് തീരില്ല.....! തൻറെ മുഖം അവിടെത്തന്നെ വിശ്രമം കൊണ്ടായിരുന്നു അവൻ പറഞ്ഞത്.... " നന്ദിയും കടപ്പാടും ഒക്കെ പറയേണ്ടത് ഞാനല്ലേ..... അവളുടെ ആ വാക്കുകളിൽ അവനും ആർദ്രമായി പോയിരുന്നു..... അവളുടെ മുഖത്തേക്ക് അലിവോടെ അവൻ ഒരു നിമിഷം നോക്കി നിന്നു പോയി ...... അവൾ വെറും ഒരു ഭാര്യ മാത്രമല്ല എന്ന് ആ നിമിഷം റോയി മനസ്സിലാക്കുകയായിരുന്നു.... തൻറെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്ന പ്രിയപ്പെട്ടവൾ.... എന്നും തൻറെ മനസ്സിൽ അവളുടെ സ്ഥാനം ഇവരിൽ ഭദ്രമായിരിക്കും..... മെല്ലെ അവൻ മുഖം അയച്ചപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്നു മാറി കട്ടിലിലേക്ക് ഇരുന്നു..... പൊടുന്നനെ അവൻ അവളുടെ മടിയിലേക്ക് കിടന്നു..... "ഒന്ന് മസാജ് ചെയ്യ് ദേവി..... അവൻ പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു..... അവൻ അവളുടെ നീണ്ട മുടിയിൽ കോരുത് വലിച്ചു......

ഏറെ സന്തോഷം നിറഞ്ഞ അവസ്ഥയിലൂടെ രണ്ടുപേരും കടന്നു പോയി...... ശേഷം രണ്ടുപേരും കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി..... വീണ്ടും മുറിയിൽ സുഖകരമായ ഒരു മൗനം നിറഞ്ഞിരുന്നു.... അകന്നു കിടക്കുന്നവളുടെ അരികിലേക്ക് ചേർന്ന് അവളെ തൻറെ കരങ്ങളിൽ ഒതുക്കി ആയിരുന്നു അവൻ കിടന്നിരുന്നത് ..... ആ നിമിഷം അവളുടെ മൂർദ്ധാവിൽ ഒന്നു ചുംബിക്കുവാനും അവൻ മറന്നിരുന്നില്ല...... ഭാവിയെപ്പറ്റിയുള്ള ഒരു ആകുലതകളും ആശങ്കങ്ങളും ഇല്ലാതെ സുരക്ഷിതമായ കരങ്ങളിൽ അന്നവൾ വിശ്രമപൂർവ്വം നിദ്രയെ പുൽകാൻ തയ്യാറെടുത്തു...... പരിശുദ്ധമായ പ്രണയത്തിന്റെ ഭാവം അല്ലാതെ രതിയുടെ ഒരു വികാരങ്ങളും ആ നിമിഷം ആ മുറിക്കുള്ളിൽ നിലനിന്നിരുന്നില്ല..... അവൾ ആഗ്രഹിച്ച സംരക്ഷണം അവനിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു വേണമെങ്കിൽ അവളെ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നു പക്ഷേ അതിനുമപ്പുറം അവളിലെ നന്മകളും അവളെയും അറിഞ്ഞു സ്നേഹിച്ചതു കൊണ്ട് തന്നെ അവൾക്ക് തന്നോട് മോഹം നൽകാൻ വീണ്ടും അവൻ സമയം നൽകുകയായിരുന്നു.....

അവനിലേക്കുള്ള ദൂരം കുറയുന്നതിന് അനുസരിച്ച് അവളിൽ താൻ എന്ന ആഗ്രഹം ഉണ്ടാവുന്ന സമയം എപ്പോഴാണ് അപ്പോൾ മാത്രം അവൾ തന്റെ സ്വന്തം ആയാൽ മതി എന്ന് മനസ്സിൽ ചിന്തിക്കുകയായിരുന്നു അവൻ..... ഒരിക്കലും തൻറെ സുഖത്തിനു വേണ്ടി അവളിലെ സ്ത്രീയുടെ മനസ്സ് മനസിലാക്കാതെ ഇരിക്കുവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.... വീണ്ടും വീണ്ടും അവനോടുള്ള ബഹുമാനം അവൾക്കും കൂടി വരികയായിരുന്നു...... അവളുടെ കരങ്ങളും അവൻറെ വയറിനു മുകളിൽ അമർന്നിരുന്നു...... ആ രാത്രി അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു രാത്രി ആണെന്ന് അവളോർത്തു...... ഒരു പ്രശ്നങ്ങളും തന്നെ അലട്ടാതെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് താൻ ഉറങ്ങുന്നതെന്ന് മനസ്സിലാക്കുകയായിരുന്നു ആ നിമിഷം അവൾ..... അവളിൽ അവൻ നൽകിയ പരിരക്ഷയുടെ കവചം സംരക്ഷണം തീർത്തപ്പോൾ അവനിൽ അവളുടെ സ്നേഹത്തിൽ അടിമപ്പെട്ട് പോയൊരു ഹൃദയം വസന്തം നെയ്യുക ആയിരുന്നു...... രാവിലെ ഉണർന്നപ്പോഴാണ് രണ്ടുപേരും രാത്രിയിൽ കിടന്ന് കിടപ്പ് ഒന്ന് തിരിഞ്ഞു പോലും കിടന്നിട്ടില്ല എന്ന് അറിയുന്നത്..... അവനിൽ നിന്നും അടർന്നുമാറി എഴുന്നേറ്റ് പോകുമ്പോഴും അവൻ ഉറക്കമായിരുന്നു അവനെ ഉണർത്താതെ അവൾ എഴുന്നേറ്റ് പതിവ് ജോലികളിലേക്ക് കടന്നിരുന്നു.....

കുറച്ചു കഴിഞ്ഞപ്പോൾ റാണിയും എഴുന്നേറ്റു വന്നു...... അവളും സഹായിക്കാനായി റാണിയും കൂടി..... ഒരുപാട് നേരം അടുക്കളയിൽ നിൽക്കാറുണ്ടായിരുന്നവളെ കോളേജിൽ പോകാൻ റെഡി ആയി കൊള്ളാനും പറഞ്ഞു ഉന്തിത്തള്ളി ബാത്റൂമിലേക്ക് അയച്ചതിന് ശേഷം ആണ് അവന് കാപ്പിയുമായി അവൾ ചെന്നിരുന്നത്..... അപ്പോഴേക്കും ഉറക്കമുണർന്ന ഇരിക്കുകയായിരുന്നു റോയ്..... കാപ്പി കൊണ്ട് അവന്റെ കൈകളിൽ കൊടുത്തപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ആ വിരലുകളിൽ ഒന്ന് സ്പർശിക്കുവാൻ അവൻ മറന്നിരുന്നില്ല...... ഒരു ചിരി അവന് സമ്മാനിച്ചു വീണ്ടും അടുക്കളയിലെ തിരക്കുകളിലേക്ക് അവളോടി...... രാവിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു കഴിഞ്ഞ് അവളോട് യാത്ര പറയുന്നത് പോലെ അവൻ അടുക്കളയിലേക്ക് വന്നപ്പോൾ, അവൾ എന്തു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു..... പെട്ടെന്ന് തന്നെ പുറകിലൂടെ ചെന്ന് പരിസരം മുഴുവൻ ഒന്ന് വീക്ഷിച്ചു ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളെ വയറിലൂടെ തന്നോട് ചേർത്ത് പിടിച്ചു...... പിൻകഴുത്തിൽ ഒരു ചൂട് നിശ്വാസത്തോടെ ചുംബനം നൽകിയിരുന്നു...... ആ സാന്നിധ്യം അറിഞ്ഞപ്പോൾ ഒരിക്കൽ കൂടി അവനോട് അവൾ ചേർന്നിരുന്നു....... ശേഷം തിരിഞ്ഞ് ആദ്യമായി പ്രിയപ്പെട്ടവന്റെ കവിളിൽ അവൾ ഒരു ചുംബനം നൽകി.....

. തന്റെ ആദ്യചുംബനം..... അത്ഭുതപ്പെട്ട് പോയിരുന്നു റോയിയും..... ആ നിമിഷം അധികനേരം പിന്നീട് അവനെ നോക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല..... അവൾ മുഖം മാറ്റി കളഞ്ഞിരുന്നു..... എങ്കിലും അവളുടെ മുഖം അവന് നോക്കിയ ശേഷം ഒരിക്കൽ കൂടി അവളുടെ ചുണ്ടുകൾക്ക് നേരെ അവന്റെ അധരങ്ങൾ വന്ന നിമിഷമായിരുന്നു ഒരു സ്റ്റീൽ ഗ്ലാസ്സ് താഴേക്ക് വീണത്..... ശബ്ദം കേട്ട് പെട്ടെന്നായിരുന്നു റോയ് മാറിയത്..... ഡൈനിങ് റൂമിൽ നിൽക്കുന്ന തങ്കച്ചനെ അവൻ കണ്ടതും അവൻ വല്ലാതെ ആയി..... അവനെ നോക്കാൻ മടിച്ചു അയാൾ തിരിഞ്ഞു നടന്നു...... ചാച്ചൻ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാകുമോ എന്നൊരു സംശയം അവനിൽ ഉദിച്ചു..... അടുക്കളയിലേക്ക് വന്നതായിരിക്കാം തന്നെ ഇവിടെ നിന്നും കണ്ടതിനുശേഷം അപ്പുറത്തേക്ക് പോയതായിരിക്കും എന്ന് സ്വാഭാവികമായും അവൻ ഊഹിച്ചു.... എങ്ങനെ അങ്ങോട്ട് പോകും എന്ന് ഒരു നിമിഷം ഒരു വല്ലായ്മ അവൻറെ മുഖത്ത് ഉണ്ടാകുന്നത് ദേവിക അറിഞ്ഞിരുന്നു.... അത് കണ്ടപ്പോൾ അവൾക്ക് ചിരി ആയിരുന്നു വന്നത്.....

" ഞാൻ പോട്ടെ..... അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽകൂടി പ്രണയാർദ്രമായി അവൻ ചോദിച്ചു..... " സൂക്ഷിക്കണേ...... കുറേ ദിവസം കഴിഞ്ഞിട്ട് പോകുന്നതല്ലേ..... " ഈ വണ്ടി കൊണ്ടുനടക്കുന്നവർക്ക് ഇതൊക്കെ സ്വാഭാവികവും ആണ്.... പേടിക്കേണ്ട കാര്യമൊന്നുമില്ല.. " ഉച്ചയ്ക്ക് വരില്ലേ....? പ്രതീക്ഷയോടെ ഉള്ള ചോദ്യം.... "വരണോ...? ചിരിയോടെ അവളുടെ മുഖത്തേക്ക് ഒരിക്കൽകൂടി മുഖം അടുപ്പിച്ച് അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ വാതിൽക്കലേക്ക് നീങ്ങിയിരുന്നു..... അവളുടെ പരിഭ്രമം അവനും ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ അവളിൽ നിന്നും അവൻ മാറിയിരുന്നു... "വന്നില്ലെങ്കിൽ ഞാൻ ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല..... സ്വന്തം എന്ന പരിഭവത്തോടെ അവൾ പറഞ്ഞപ്പോൾ ചിരിയോടെ അവളെ ഒന്നു നോക്കി മീശപിരിച്ച ശേഷം അവനും പറഞ്ഞു.... " അപ്പൊ വരാതിരിക്കാൻ പറ്റില്ലല്ലോ..... അത്രയും പറഞ്ഞ് അവളുടെ കവിളിൽ തട്ടി, ഒരിക്കൽ കൂടി പോവാണ് എന്ന് പറഞ്ഞായിരുന്നു അവൻ പുറത്തേക്കിറങ്ങിയത്.... വാതിലിനു അരികിൽ എത്തിയതും ഓടി വന്നു പെട്ടന്ന് ഒരു ചുംബനം അവളുടെ കവിളിൽ നൽകി ഒന്ന് ചിരിച്ചു പറഞ്ഞു.... "ഏതായാലും നാണം കേട്ടു, എന്തേലും ഒരു ഗുണം വേണ്ടേ....

കുസൃതിയോടെ പറഞ്ഞിട്ട് പോയവനെ നോക്കിയപ്പോൾ നാണത്തിന്റെ അലയോലി അവളിൽ നിറഞ്ഞു..... വണ്ടിയുടെ അരികിൽ വരെ അവളും അവനെ അനുഗമിച്ചിരുന്നു..... 💚💙💚💙💚💙💚💙💚💙💚💙💚💙💚 " ഗൗതം സാർ ദിവസം കുറെയായി ഇയാളെ ഇനി ഇവിടെ ഇങ്ങനെ ഇട്ടാൽ അത് പ്രശ്നമാകും....? " നിനക്ക് എന്താ പ്രശ്നം....? അവൻറെ അച്ഛനും കൂടി അറിഞ്ഞിട്ടാണ് ഈ പരിപാടി.... അതുകൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടാകാൻ പോകുന്നില്ല .. ഒരു മാസം കൂടെ അവിടെ കിടക്കട്ടെ.... നിനക്ക് അവിടെ നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ....? " എനിക്ക് എന്ത് ബുദ്ധിമുട്ട്...? എനിക്ക് കുറച്ചു ചില്ലറ തടയുന്ന ഏർപ്പാടല്ലേ .... എനിക്ക് സന്തോഷം മാത്രമേയുള്ളൂ ഉള്ളൂ.... "എങ്കിൽ കൂടുതൽ ഒന്നും ആലോചിക്കണ്ട.... ഫോൺ കട്ട് ചെയ്തതിനു ശേഷം രുദ്രൻ അടുത്തുവന്ന് മറ്റൊരു ഗുണ്ടയോടായി പറഞ്ഞു..... " ഇയാൾ ഒരു മാസം കൂടി ഇവിടെ കിടക്കട്ടെ എന്ന് ഗൗതം സാർ പറയുന്നത്..... അയാളുടെ അച്ഛനും കൂടി അറിഞ്ഞിട്ടാണ്.... "ബെസ്റ്റ് ഫാമിലി..... മോനെ പൂട്ടി ഇടാൻ അപ്പനും കൂട്ടുനിൽക്കുന്നു... ഒരാൾ പറഞ്ഞപ്പോൾ അവർ രണ്ടുപേരും ആയി അല്പം ഉറക്കെ ചിരിച്ചു.... ഒരു ഉൾക്കിടിലത്തോടെ ആയിരുന്നു ഈ സംസാരം വൈശാഖൻ അകത്തെ മുറിയിൽ നിന്നും കേട്ടിരുന്നത്.... " ഗൗതം അവൻ എന്നെ ചതിക്കുകയായിരുന്നു.... വൈശാഖിന്റെ മനസ്സ് മന്ത്രിച്ചു... അപ്പോഴും ഒരു നേർത്ത ചിത്രമായി ദേവിക തെളിഞ്ഞു നിന്നിരുന്നു ഉള്ളിൽ........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story