സാഫല്യം: ഭാഗം 35

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സിസിലിയും എത്തിയിരുന്നു...... സിസിലിക്ക് വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്..... ചെറിയ രീതിയിൽ സുഖമായി വന്നിരുന്നുവെങ്കിലും ദേവിക സിസിലിയെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിച്ചിരുന്നില്ല..... പിന്നാമ്പുറത്തെ കൃഷിത്തോട്ടവും വീടിന്റെ വൃത്തിയും എല്ലാം കണ്ടപ്പോൾ അവരുടെ മനസ് നിറഞ്ഞിരുന്നു...... അതോടൊപ്പംതന്നെ ശോഭന സിസിലി ഇവിടെ ഇല്ലാത്ത ദിവസത്തെ വിശേഷങ്ങൾ എല്ലാം വളരെ കൃത്യമായി തന്നെ സിസിലിയുടെ അടുത്ത് പറഞ്ഞു കേൾപ്പിക്കുകയും ചെയ്തിരുന്നു...... അവർ ഒരു വാക്കുപോലും ദേവികയെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല എന്നത് അവരെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യമായിരുന്നു..... എല്ലാവരുടെയും കുറ്റം കണ്ടുപിടിക്കുന്ന ശോഭനയ്ക്ക് പോലും അവളെ പറ്റി യാതൊരു കുറ്റവും പറയാനില്ല എന്നത് അവരിൽ ഒരു സ്വകാര്യ അഹങ്കാരം വർധിപ്പിച്ചിരുന്നു...... അതോടൊപ്പം അവർക്ക് ഏറെ സന്തോഷം തോന്നിയത് തങ്കച്ചൻറെ മാറ്റമായിരുന്നു..... ഇങ്ങനെ അയാളെ കാണുവാൻ എത്രയോ കാലം ആഗ്രഹിച്ചിരുന്നു എന്നായിരുന്നു അവർ ചിന്തിച്ചിരുന്നത്......

എല്ലാംകൊണ്ടും തൻറെ കുടുംബത്തിലേക്ക് വന്ന മഹാലക്ഷ്മി തന്നെയാണ് അവൾ എന്ന് വിശ്വസിക്കാൻ ആയിരുന്നു അവർക്ക് ഇഷ്ടം...... ഉച്ചയായപ്പോഴേക്കും ഭക്ഷണം കഴിക്കുവാൻ റോയിയും എത്തിയിരുന്നു..... കുറെനാൾ കൂടിയാണ് അമ്മച്ചി വരുന്നത് എന്നതുകൊണ്ട് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നത്..... എല്ലാവർക്കും അത് സന്തോഷമുള്ള കാര്യവും ആയിരുന്നു..... എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു സിസിലി ആ കാര്യം പറഞ്ഞത്.... " ദേവികയുടെ വീട്ടീന്ന് ഇതുവരെ ആരും വന്നില്ലല്ലോ..... റോയ്ച്ച നീ അവരെ വിളിച്ച് ഒരു ദിവസം ഇങ്ങോട്ട് വരാൻ പറ...... ഏതായാലും ബന്ധുക്കൾ ആകുമ്പോൾ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഒക്കെ വരേണ്ടതല്ലേ..... അവർ ഇങ്ങോട്ട് ഒന്ന് വന്നിട്ട് വേണം നമുക്ക് അവിടെ വരെ പോകാൻ..... സിസിലിയുടെ ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് ദേവികയുടെ കണ്ണുകളും നിറഞ്ഞിരുന്നു..... "ഞാൻ പലവട്ടം പറഞ്ഞതാ അമ്മച്ചി..... പക്ഷേ ദേവിയുടെ അച്ഛന് ഇവിടെ വരാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ..... മറ്റൊന്നും കൊണ്ടല്ല അമ്മയോ ചാച്ചനോ എന്തെങ്കിലും പറയുമോ എന്നുള്ള മടിയാ ......"

അവൻ പറഞ്ഞു.....! "എങ്കിൽ പിന്നെ ഒരു ദിവസം നമുക്ക് അങ്ങോട്ട് പോകാം..... ദേവിയുടെ അമ്മയും വയ്യാതെ കിടക്കുകയാണ് എന്നല്ലേ പറഞ്ഞത്..... അമ്മയെയും നമുക്ക് കാണാം..... ഞായറാഴ്ച തന്നെ നമ്മുക്ക് എല്ലാവർക്കും കൂടെ അങ്ങോട്ട് പോകാം..... സിസിലിയുടെ തീരുമാനം ശരിയാണെന്ന് എല്ലാവർക്കും തോന്നിയിരുന്നു...... ആ നിമിഷം ദേവികയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു.... സന്തോഷംകൊണ്ടോ സങ്കടം കൊണ്ടോ അവളുടെ ഹൃദയവും നിറഞ്ഞിരുന്നു...... റോയ് അത് കാണുകയും ചെയ്തിരുന്നു...... ആരും കാണാതെ അവളുടെ മുഖത്തേക്ക് നോക്കി ചുണ്ടുകൊണ്ട് ഉമ്മ വയ്ക്കുന്നതുപോലെ അവൻ കാണിച്ചിരുന്നു..... ആ നിമിഷവും ആ കണ്ണുനീർ തുള്ളികൾക്കിടയിൽ നിന്നും ഒരു പുഞ്ചിരി ദേവിയുടെ മുഖത്ത് തത്തി കളിച്ചിരുന്നു....... ഭക്ഷണം കഴിച്ച് എല്ലാവരും പതിവ് ഉറക്കത്തിന് കയറിയപ്പോൾ റോയ് പോകാനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു......

പോകുന്നതിനു മുൻപ് അവന് തന്നെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു..... തൻറെ മനസ്സും അത് ആഗ്രഹിക്കുന്നണ്ടല്ലോ.... അതുകൊണ്ടുതന്നെ മുറിയിലേക്ക് ആയിരുന്നു അവൾ നേരെ ചെന്നിരുന്നത്...... പ്രതീക്ഷിച്ചത് പോലെ തന്നെ കാത്തുള്ള ഇരുപ്പാണ്..... പോകാൻ വേണ്ടി തന്നെയാണ് ഇല്ലെങ്കിൽ ഷർട്ട് ഒക്കെ ഊരി ഇട്ടേനെ.... " എന്തിനാ കണ്ണ് നിറഞ്ഞത്..... തന്റെ അരികിൽ പിടിച്ചു അവളെ ഇരുത്തി അവളുടെ മുടിയിഴകളിൽ ആർദ്രമായി തലോടിക്കൊണ്ട് അവളോട് ചോദിച്ചപ്പോൾ അവളറിയാതെ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..... അവൻ അവളെ തന്നോട് ചേർത്തു പിടിച്ചിരുന്നു..... " സന്തോഷംകൊണ്ട് .......! എത്രത്തോളം സുന്ദരമായ ഒരു ജീവിതമാണ് ഈശ്വരൻ എനിക്ക് വെച്ച് നീട്ടിയതെന്ന് ഓർത്തിട്ട്..... സന്തോഷംകൊണ്ട് അവൻറെ നെഞ്ചിലേക്ക് ചേർന്നിരുന്നു അവൾ..... അവളത് പറഞ്ഞപ്പോൾ അവൻറെ കൈകൾ ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തലോടുന്നുണ്ടായിരുന്നു.....അവസാനം അതൊരു ചുംബനം ആയി അവൻ അവളുടെ മൂർദ്ധാവിൽ പരിണമിച്ചു കഴിഞ്ഞിരുന്നു.....

" ഞാന് രാഘവേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞായറാഴ്ച വരുമെന്ന് ..... രാഘവേട്ടന് വലിയ സന്തോഷമായി...... പിന്നെ തൻറെ അമ്മയ്ക്ക് വലിയ വിഷമം ആയി എന്ന് ആണ് കേട്ടത്..... രണ്ടു ദിവസം തന്നെ അവിടേക്ക് കൊണ്ട് നിർത്താമൊന്ന് ആണ് രാഘവേട്ടൻ ചോദിക്കുന്നത്..... ഞാൻ എന്താ ഇപ്പൊ പറയാ..... ഏതായാലും ഞായറാഴ്ച അങ്ങോട്ട് പോകല്ലേ അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാൽമതി..... അമ്മയുടെ അടുത്തുനിന്ന് കുറച്ചുദിവസം സന്തോഷത്തോടെ ഇരിക്ക്...... അമ്മയുടെ അരികിലേക്ക് പോകുന്ന കാര്യം കേട്ടപ്പോൾ മുഖമൊന്നു വിടർന്നിരുന്നു എങ്കിലും ആ നിമിഷം തന്നെ മുഖം മങ്ങുകയും ചെയ്തിരുന്നു...... റോയിയെ പിരിഞ്ഞു നിൽക്കുന്നത് ആലോചിക്കാൻ പോലും വയ്യ...... രാവിലെ ഇവിടെ നിന്നും അവൻ പോയി ഉച്ചയ്ക്ക് വരുന്നത് വരെ തന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ ആണ്..... അപ്പോൾ രണ്ടു ദിവസം ആ സാന്നിധ്യമില്ലാതെ എങ്ങനെ കഴിയും.....?

റോയുടെ മനസ്സിലും ആ ചിന്ത തന്നെയായിരുന്നു വേട്ടയാടുന്നത്, പക്ഷേ അവളോട് പറഞ്ഞില്ല.....അവൾക്ക് വിഷമം ആയാലോ, അമ്മയോടൊപ്പം നിൽക്കണമെന്ന് അവൾക്കും ആഗ്രഹം ഉണ്ടാവില്ലേ......? കുടുംബത്തിൽ സന്തോഷം നിറച്ചവളാണ് തന്റെ സ്വാർത്ഥമോഹങ്ങൾക്ക് വേണ്ടി അവളുടെ മോഹങ്ങൾ ഒരിക്കലും കാണാതിരിക്കാൻ പാടില്ല..... " പിന്നെ നമ്മുടെ കവലയിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അവിടെ ഞാൻ തനിക്ക് ചെറിയ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്..... കമ്പ്യൂട്ടറും psc കോച്ചിംഗ് ഒക്കെ ഉണ്ട്..... തിങ്കളാഴ്ച മുതൽ വേണെങ്കിൽ പോയി തുടങ്ങാം ..... തിങ്കളാഴ്ചയൊ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എങ്ങനെയാണെന്ന് വച്ച് സൗകര്യംപോലെ പോയാൽ മതി...... അല്ലെങ്കിൽ അടുത്ത ആഴ്ച തൊട്ട് പോയാലും മതി...... ഒരു വർഷത്തേക്കുള്ള കമ്പ്യൂട്ടർ കോഴ്സ് ആണ്..... 6 മാസത്തെ psc കോച്ചിംഗ് ഉണ്ട്..... തനിക്ക് പഠിക്കണം എന്ന് ആഗ്രഹമായിരുന്നില്ലേ....?

നമുക്ക് ഓരോന്നോരോന്നായി പഠിക്കാം..... മൂന്നു മാസത്തേക്കുള്ള ഫീസ് ഞാൻ നേരത്തെ അടിച്ചിട്ടുണ്ട്...... അടുത്ത ആഴ്ച തൊട്ട് പോകണം എന്ന് പറയാൻ വേണ്ടി ഞാൻ തന്നെ കാത്തിരുന്നത്...... " തൻറെ മുഖത്തേക്ക് നോക്കി ഭാവഭേദമില്ലാതെ അവനു പറഞ്ഞപ്പോഴും അവൾക്കും സന്തോഷമായിരുന്നു..... എന്തെങ്കിലുമൊന്നു പഠിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..... ചെറുതെങ്കിലും അവൻറെ കഴിവിനൊത്ത് രീതിയിൽ തന്നെ ഉയർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്നുണ്ട്...... അവൾക്ക് വലിയ സന്തോഷം തോന്നിയിരുന്നു..... അവൻറെ അരികിലേക്ക് നീങ്ങി തന്നെ ചേർന്നിരുന്നു...... "താൻ ഇങ്ങനെ ഇരുന്നാൽ ഇന്നത്തെ വൈകിട്ട് ഓട്ടം നടക്കില്ല...... താനിങ്ങനെ അരികിലേക്ക് ചേർന്ന് ഇരിക്കുമ്പോൾ എനിക്ക് എങ്ങും പോകാതെ തന്റെ അരികിൽ ഇരിക്കാൻ തോന്നും..... അവൻ പറഞ്ഞപ്പോഴേക്കും അവൾ എന്തോ തെറ്റ് ചെയ്തതുപോലെ അവനിൽനിന്നും അകന്നു മാറിയിരുന്നു..... ഒരിക്കൽ കൂടി ചേർത്ത് പിടിച്ചു ആ കവിളിൽ അമർത്തി ഒന്ന് മുത്തിയിരുന്നു റോയ്..... " തനിക്ക് വേണ്ടി ചിലപ്പോൾ ഞാൻ ജോലിയൊക്കെ കളഞ്ഞു ഇവിടെ തന്നെ കൂടും.....

തന്നെക്കാൾ വലുതാണോടോ എനിക്ക് ഈ ലോകത്ത് മറ്റെന്തെങ്കിലും.....? അവൻറെ ആ ചോദ്യം മാത്രം മതിയായിരുന്നു ആ പെണ്ണിൻറെ മനസ്സ് നിറയാൻ...... സ്നേഹത്തോടെ ആർദ്രതയോടെ നോക്കിയ അവളുടെ കവിളിൽ ഒന്ന് തലോടി യാത്ര പറഞ്ഞു അവൻ വീണ്ടും ജീവിതം പച്ചപിടിപ്പിക്കാൻ ഉള്ള തിരക്കിലേക്ക് ഇറങ്ങി..... 💚💚💚💚💚💚💚💚💚💚💚💚💚💚 ഞായറാഴ്ച വൈകുന്നേരതേക്ക് ദേവികയുടെ വീട്ടിൽ പോകാം എന്നായിരുന്നു തീരുമാനിച്ചത്..... ഞായറാഴ്ച ദിവസമായപ്പോൾ തന്നെ വീട്ടിൽ ഭയങ്കര തിരക്ക് ഒക്കെ തുടങ്ങിയിരുന്നു...... തങ്കച്ചൻ കടയിൽ പോയി ബീഫ് വാങ്ങിക്കൊണ്ട് ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്..... അമ്മച്ചിയും റാണിയും കൂടി രാവിലെ തന്നെ പള്ളിയിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ഒക്കെ തുടങ്ങി...... റോയ് ഇപ്പോൾ പള്ളിയിൽ പോകില്ല മറ്റുള്ളവർ എന്തെങ്കിലും പറയുമെന്ന് കരുതി...... ദേവിക അവന്റെ അരികിൽ എത്തി പറഞ്ഞു.... "നമുക്ക് കൂടി പള്ളിയിൽ പോയാലോ റോയ്ച്ചായ......

അത്ഭുതത്തോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി..... " എന്നെ പള്ളിയിൽ കയറ്റാതെ ഇരിക്കുവാ....? നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടപ്പോൾ റോയിക്ക് ചിരിയാണ് വന്നത്.... " അങ്ങനെയൊന്നുമില്ല തനിക്ക് ബുദ്ധിമുട്ടാകും എന്നു വിചാരിച്ചിട്ടാ ഞാൻ പറയാതിരുന്നത്.... തനിക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് പോകാം...... " ആരെങ്കിലും കളിയാക്കിയാലോ....? " അതൊന്നും എനിക്ക് കാര്യം അല്ല..... അല്ലെങ്കിൽ തന്നെ എന്തിനാ കളിക്കുന്നേ....., ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയല്ലേ...... നമുക്ക് ആദ്യം രാവിലെ പോയി കുർബാന കാണാം തിരിച്ചുവരും വഴി അമ്പലത്തിൽ കയറി ഒന്ന് തൊഴാം നമ്മുടെ നാട്ടിലെ ഒരു മതേതര കുടുംബം ആകട്ടെ നമ്മുടെ...... ചിരിയോടെ റോയി അത് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നിയിരുന്നു..... ഇരുവരും പള്ളിയിൽ പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു സിസിലിക്കും തോന്നിയിരുന്നത്..... എല്ലാവരും ഒരുമിച്ച് തന്നെ ഒരുങ്ങി ആണ് പള്ളിയിലേക്ക് പോയിരുന്നത്.....

പള്ളിയിൽ കയറി സിസിലിയുടെ അരികിലായി തലയിൽ ഷോൾ ഇട്ടു സ്വരൂപത്തിനു മുൻപിലേക്ക് നോക്കിനിൽക്കുമ്പോൾ അവൾക്ക് നന്ദി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ....."സാഫല്യം" നിറഞ്ഞ ഒരു ജീവിതം തനിക്കു നൽകിയതിന്, പള്ളി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ പല ആളുകളും കുത്തുവാക്കുകൾ നിറഞ്ഞ രീതിയിൽ നോക്കുകയും പരിഹാസത്തോടെ ചിരിക്കുകയും ചെയ്യുന്നത് കണ്ടിരുന്നു, പക്ഷേ അതെല്ലാം മറക്കാൻ റോയിയുടെ ഒരു കരുതൽ മാത്രം മതിയായിരുന്നു..... അവനോടൊപ്പം തന്നെ അവളെ ചേർത്തു പിടിച്ച് ആയിരുന്നു അവൻ നടന്നിരുന്നത്...... പലപ്പോഴും അവൻ തനിക്ക് നൽകുന്ന പരിഗണനയാണ് അവനോടുള്ള ഇത്രയും വലിയ സ്നേഹത്തിന് കാരണമെന്ന് ദേവിക ഓർക്കുകയായിരുന്നു.....തിരികെ പോകും വഴി രണ്ടാളും അമ്പലത്തിലും കയറി പ്രാർത്ഥിച്ചു..... വൈകുന്നേരം തന്നെ എല്ലാവരും കൂടി ദേവികയുടെ വീട്ടിലേക്ക് പോകാനായി തയ്യാറായി എത്തിയിരുന്നു..... റോസിയെ വിളിച്ചുവെങ്കിലും തിരക്ക് കാരണം വരാൻ സാധിക്കില്ല എന്ന് പറഞ്ഞു.....

മറ്റൊരു ദിവസം റോസിയും ജോസും കൂടി വന്നു ദേവികയുടെ വീട്ടിലേക്ക് ഒരിക്കൽ കൂടി പോകാം എന്ന് പറയുകയും ചെയ്തു..... ഒട്ടും വരാൻ മാർഗ്ഗം ഇല്ലാഞ്ഞിട്ടാണ് എന്ന് ദേവിയുടെ പ്രത്യേകം പറഞ്ഞു, ആരെങ്കിലും റോസി അങ്ങനെ മനപ്പൂർവ്വം വരാതിരിക്കുന്നത് ആയിരിക്കില്ല എന്ന് അവൾക്കും ഉറപ്പായിരുന്നു..... റോസി ഇല്ല എന്നതൊഴിച്ചാൽ സന്തോഷത്തോടെ ആയിരുന്നു അവർ യാത്ര തിരിച്ചത്..... രാഘവനും ഗോപികയും സന്തോഷത്തോടെ തന്നെ ആ കുടുംബത്തെ സ്വീകരിച്ചു..... ഏറ്റവും സന്തോഷമുള്ള ജീവിതത്തിലൂടെ കടന്നുപോകുന്ന സന്തോഷം അവൻറെ മുഖത്ത് ഉണ്ടായിരുന്നു...... അവിടുത്തെ ഇല്ലായ്മകളും ദാരിദ്ര്യവും എല്ലാരേയും വേദനിപ്പിച്ചിരുന്നു...... മകനെ ഓർത്തു ആ മാതാപിതാക്കൾ അഭിമാനിച്ചു, അവർക്ക് സന്തോഷമുണ്ടായിരുന്നു ഇതുപോലൊരു പെണ്ണിനെ തന്നെ തൻറെ മകൻ തിരഞ്ഞെടുത്തല്ലോ...... ദേവികയുടെ അമ്മയെയും കണ്ട് സംസാരിച്ചു സിസിലി..... തന്റെ മകളെ പോലെയാണ് നോക്കുന്നത് എന്ന് അവരോട് പറയുവാൻ മറന്നില്ല.....

അതിനോടൊപ്പം ഒരു വലിയ നന്ദി അമ്മയോട് പറയാൻ ഉണ്ടായിരുന്നു സിസിലിക്ക്, മറ്റൊന്നുമായിരുന്നില്ല ഇത്രയും നല്ല ഒരു പെൺകുട്ടിയെ മകൾ ആക്കി വളർത്തി ഞങ്ങൾക്ക് സമ്മാനിച്ചതിന്..... ഇനി ഒരിക്കലും അവളെ നിങ്ങൾക്ക് തിരിച്ചു തരില്ല എന്ന് തന്നെയായിരുന്നു അമ്മയുടെ കൈകളിൽ പിടിച്ച് ചിരിയോടെ സിസിലി പറഞ്ഞിരുന്നത്..... ആ കണ്ണുകൾ നിറഞ്ഞപ്പോൾ തന്നെ അവർ എത്രത്തോളം സന്തോഷവതിയാണെന്ന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു..... ദേവികയെ അവിടെ നിർത്തിയതിനുശേഷം രണ്ടുദിവസം കഴിഞ്ഞ് വരണമെന്ന് ഓർമിപ്പിച്ചാണ് സിസിലി പോകാനായി ഇറങ്ങിയത്...... അപ്പോഴേക്കും റോയുടെ മുഖം മങ്ങി തുടങ്ങിയിരുന്നു.... അവൾ ഇല്ലാതെ പോകുന്ന കാര്യം വല്ലാത്ത വേദനയായിരുന്നു അവൾക്ക് .... അത് രണ്ടുപേർക്കും വേദന ആയിരിക്കും എന്ന് അറിയാമായിരുന്നു..... അവസാനം വെള്ളം കുടിച്ചിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങും മുൻപ് ദേവികയുടെ പുറകെ റോയി അടുക്കളയിലേക്ക് ചെന്നു.... ശേഷം ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളെ ഒരിക്കൽ കൂടി തന്നോട് ചേർത്തു പിടിച്ച് ആ കവിളിൽ മൃദുവായി ഒന്ന് മുത്തി.... അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.....

" രണ്ടു ദിവസത്തിൽ കൂടുതൽ എന്നെ ഒറ്റക്ക് ആക്കല്ലേ..... ഓടി അങ്ങ് വന്നേക്കണം...... ഞാൻ നോക്കി ഇരിക്കും...... ഏറെ പ്രണയത്തോടെ അങ്ങനെ അവൾ പറഞ്ഞപ്പോൾ അവളും ആർദ്രമായി പോയിരുന്നു...... അവൾ തൻറെ ചുണ്ടുകൾ ചേർത്ത് അവനെ ഒന്ന് അമർത്തി ചുംബിച്ചിരുന്നു...... അവൻ പെട്ടെന്ന് തന്നെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച്, നിമി നേരം കൊണ്ട് ആ അധരങ്ങൾ സ്വന്തമാക്കിയിരുന്നു..... അപ്രതീക്ഷിതമായി അവൻറെ പ്രവർത്തിയിൽ അവൾ നന്നേ ഭയന്നിരുന്നു..... അതിന്റെ പ്രതിഫലം പോലെ അവൾ വിയർത്തു തുടങ്ങി ... പക്ഷേ പ്രണയം ഉള്ളിൽ തിങ്ങുന്ന പ്രണയം .... ഒരു നിമിഷം അവനെ നോക്കുവാൻ പോലും മടി തോന്നി, അത്രമേൽ നാണം തന്നെ കീഴ്പ്പെടുത്തി എന്ന് അവൾക്ക് തോന്നിയിരുന്നു..... "റോയ്ച്ച പോവണ്ടേ .... തങ്കച്ചൻ പുറത്ത് നിന്ന് വിളിച്ചു ചോദിച്ചപോൾ രണ്ടുപേരും ചിന്തകളിൽനിന്നും ഉണർന്നത്......

ഒരിക്കൽ കൂടി പതിവുപോലെ അവളുടെ കാവിളി ൽ ഒന്ന് തട്ടി അതിനുശേഷം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴും അവൻ നൽകി പോയ പ്രണയം നിമിഷങ്ങളുടെ അനുഭൂതി യിൽ ആയിരുന്നു അവൾ.... അത് ഒരു പുഞ്ചിരിയായി അവളുടെ ചൊടിയിൽ പരിണമിച്ചു........ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚 വൈശാഖനു വേണ്ടി ഏർപ്പാട് ആക്കിയ ഗുണ്ടകൾ നന്നായി മദ്യപിച്ച് കിടന്ന ഒരു രാത്രിയിൽ അവർ രണ്ടുപേരും നന്നായി ഉറങ്ങിയിരുന്നു..... പുറത്തുനിന്ന് വാതിൽ പൂട്ടാൻ അവർ മറന്നു പോയത് കൊണ്ടായിരിക്കാം, വൈശാഖ് വെറുതെ ഒന്ന് തള്ളി നോക്കിയപ്പോൾ വൈശാഖന് അത് തുറക്കാൻ സാധിച്ചിരുന്നു...... പുറത്ത് എത്തിയപ്പോഴേക്കും അവർ രണ്ടുപേരും ഉറക്കമാണ് എന്ന് വൈശാഖൻ മനസ്സിലാവുകയും ചെയ്തു..... ഇതു തന്നെയാണ് ഏറ്റവും നല്ല സമയം എന്ന് അവന് തോന്നിയിരുന്നു..... അവൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് രക്ഷപെടാനുള്ള മാർഗങ്ങൾ തേടി........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story