സാഫല്യം: ഭാഗം 36

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

"രക്ഷപ്പെട്ട് ഇറങ്ങുന്നതിനിടയിൽ എന്തോ തട്ടി ഒരു ശബ്ദം കെട്ട് ആരോ ഒരാൾ ഉണർന്നു കണ്ടിരുന്നു..... കൂടെയുള്ള കൂട്ടാളിയെ കൂടി വിളിച്ച് ഉണർത്തിയിരുന്നു അയാൾ.... അവർ തന്റെ അരികിൽ വരവേ പ്രതീക്ഷ അറ്റു പോയിരുന്നു വൈശാഖിനു... എങ്കിലും വന്നവരോട് ഏറ്റു മുട്ടി അവൻ രക്ഷപെടാൻ ഒരു ശ്രേമം നടത്തി അവൻ , അവൻ പൂർണ്ണമായും രക്ഷപെടും എന്ന് മനസിലായതോടെ കൂട്ടാളികളിൽ ഒരാൾ കൈയിൽ കിട്ടിയ ഒരു ഇരുമ്പു വടി ഉപയോഗിച്ച് വൈശാഖിന്റെ കാലിന് നേരെ നന്നായി പ്രഹരിച്ചു..... വൈശാഖൻ വേദന കൊണ്ട് പുളഞ്ഞു..... എങ്കിലും ഒരു വിധത്തിൽ അവന്റെ കൈയ്യിൽ നിന്ന് ഇരുമ്പ് വടി പിടിച്ചു വാങ്ങി.... ഒരു വിധത്തിൽ രണ്ടുപേരുടെയും തലയിലേക്ക് അടിച്ചതിനുശേഷം വൈശാഖൻ രക്ഷപെടാൻ ശ്രമിച്ചിരുന്നു..... കാൽ വയ്യാതെ ഒത്തി ഒത്തി ആണെങ്കിലും അവൻ പുറത്തേക്കിറങ്ങി..... ശേഷം പുറത്തുനിന്ന് വാതിൽ പൂട്ടാൻ മറന്നില്ല അവൻ..... വാതിൽ ചവിട്ടിപൊളിച്ച് ആരേലും വരുന്ന സമയത്തിനുള്ളിൽ തന്നെ രക്ഷപ്പെടണം എന്ന് തീരുമാനിച്ചിരുന്നു അവൻ.....

കാലിന് ഒട്ടും വയ്യ, വേദനയാണ് ഒരുവിധത്തിൽ എങ്ങനെയൊക്കെയോ വാതിൽ തള്ളിത്തുറന്ന് പുറത്തെ അന്ധകാരത്തിലേക്ക് നടക്കുമ്പോൾ താൻ എവിടെയാണെന്ന് പോലും വൈശാഖന് ഓർമയുണ്ടായിരുന്നില്ല..... അതിനപ്പുറം ദിവസങ്ങളായി ആഹാരം പോലും കഴിക്കാത്ത ക്ഷീണവും അവനെ അലട്ടിയിരുന്നു..... ഒരുവിധത്തിൽ എങ്ങനെയൊക്കെയോ അവൻ പുറത്തെത്തിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു...... ചുറ്റും കാട് ആണ് എന്ന് അവന് തോന്നിയിരുന്നു........ അതിനിടയിൽ ഈ ഒരു കെട്ടിടം മാത്രമേ ഉള്ളൂ.... ഒരു പഴയ വീടാണെന്ന് അവനു തോന്നി...... മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ് എങ്ങനെയൊക്കെയോ മുൻപോട്ടു നടന്നു...... എപ്പോഴെങ്കിലും ഒരു പ്രതീക്ഷ വിദൂരമായി എവിടെയൊ ഉണ്ടായിരുന്നു..... ആ പ്രതീക്ഷയുടെ പുറത്തായിരുന്നു വൈശാഖൻ മുൻപോട്ടുള്ള ചുവടുകൾ വച്ചിരുന്നത്......

കുറച്ചു നടന്ന് ഇരുട്ടായതിനാൽ അവന് ഒന്നും കാണാൻ സാധിക്കുന്നില്ലയിരുന്നു...... ഇടയ്ക്ക് കാലുകൾ വഴുതി ഒരു മൂന്ന് കരണം മറിഞ്ഞു പോയിരുന്നു വൈശാഖ്...... ഒരു വിധത്തിലായിരുന്നു വഴുക്കലുള്ള ആ ഭാഗത്തു നിന്നും അവൻ എഴുന്നേറ്റത്.. .... ഉരുളൻ കല്ലുകളാണ് ചുറ്റും.... ഒന്ന് ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ വീഴുമെന്ന് അവന് ഉറപ്പായി....... പെട്ടെന്ന് അസഹനീയമായ വേദന നെറ്റിയിൽ തോന്നിയപ്പോൾ ആയിരുന്നു അവൻ നെറ്റിൽ തടവി നോക്കിയത്..... ചുടുചോരയുടെ അംശം കൈകളിൽ നിന്ന് നാസികയിലേക്ക് അടിച്ചപ്പോൾ മനസ്സിലായിരുന്നു നന്നായി നെറ്റി മുറിഞ്ഞിട്ടുണ്ട് എന്ന്....... ഒഴുകുന്ന രക്തം ഒരുവിധത്തിൽ ഒന്ന് തുടച്ചുമാറ്റി..... തുടയ്ക്കും തോറും തീവ്രമായി തന്നെ രക്തം ഒഴുകുകയായിരുന്നു...... അതൊന്നും വകവെക്കാതെ അതിജീവനം മാത്രം മുന്നിൽ കണ്ടുകൊണ്ട് അവൻ നടന്നു നീങ്ങി.......

ക്ഷീണം കീഴ്പ്പെടുത്താൻ ശ്രെമിക്കുമ്പോഴും തളർന്നു വീഴാതെ നടന്നു..... കുറെ നടന്നു ക്ഷീണിതനായി എങ്കിലും അവസാനം ഒരു പ്രതീക്ഷയുടെ വെട്ടം ദൂരെയെവിടെയോ അവൻ കണ്ടിരുന്നു...... അതൊരു സ്ട്രീറ്റ് ലൈറ്റ് ആണ് എന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെ പെട്ടെന്ന് ആ ഭാഗത്തേക്ക് നടന്നു..... പിന്നീട് പതിയെ റോഡിലേക്ക് കയറി..... ചെറിയ ആൾതാമസം ഉള്ള ഒരു സ്ഥലം ആണെന്ന് തോന്നി...... അവിടെ ഇവിടെ ചെറിയ കെട്ടിടങ്ങൾ ഒക്കെ കാണാം.... കുറച്ചു മുൻപിലായി കണ്ടത് ഒരു ഡിസ്പെൻസറി ആയിരുന്നു...... പെട്ടെന്ന് ഒരു പ്രതീക്ഷയിൽ അവിടേക്ക് കാലുകൾ ചലിച്ചു....... ചെറിയൊരു ഡിസ്പെൻസറി ആണ്.... ഒരു പക്ഷേ ആരെങ്കിലും ഉണ്ടാകും എന്ന് ഒരു പ്രതീക്ഷ പക്ഷേ താൻ ഇപ്പോൾ തളർന്നു വീഴും എന്ന് അവനു തോന്നിയിരുന്നു..... അതിനുള്ളിൽ എത്തിയപ്പോൾ ഒരു നഴ്സ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്......

തലയിൽ ചോരയൊലിപ്പിച്ച് നിൽക്കുന്ന വൈശാഖിനെ കണ്ടപ്പോൾ ആദ്യം അവർ ഭയന്നിരുന്നു..... " എന്തു പറ്റിയതാണ്....?? വളരെ ലാളിത്യത്തോടെ അവൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " ഞാൻ....... വെള്ളം..... അത്രയും മാത്രമായിരുന്നു അവൻ കുഴഞ്ഞ ശബ്ദത്തോടെ പറഞ്ഞത്...... അത് പറഞ്ഞപ്പോൾ തന്നെ അവൻ തലകറങ്ങി വീഴുകയും ചെയ്തിരുന്നു...... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ വന്ന നിമിഷംമുതൽ ദേവികയ്ക്ക് പറയാനുള്ളത് റോയിയുടെ വീട്ടിലെ വിശേഷങ്ങൾ ആണ്...... അമ്മയോടും ഗോപികയും അത് പറഞ്ഞിട്ടും പറഞ്ഞിട്ടും അവൾക്ക് മതിയാവുന്നുണ്ടായിരുന്നില്ല.... വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു റോയിയെ പറ്റി വാചാല ആവാൻ തുടങ്ങിയപ്പോൾ ഒരു ചെറുചിരിയോടെ ഗോപിക അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു...... പെട്ടെന്ന് തന്നെ അവൾ വിഷയം മാറ്റി.... വീണ്ടും പഴയ ദേവികയായി ആ വീട്ടിലൂടെ ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി......

താൻ നട്ടുവളർത്തിയ ഓരോ ചെടികൾക്കും അരികിലേക്ക് ചെന്നു..... അവയ്ക്ക് വീണ്ടും വളവും വെള്ളവും നൽകി ..... വീട്ടിൽ താൻ ഇപ്പോൾ ഒരു അതിഥി ആണെന്ന് അവൾ ഓർക്കുന്നുണ്ടെങ്കിലും, മറ്റൊരു വീട്ടിലെ കുടുംബിനി ആണ് എന്ന ചിന്ത അവളെ സന്തോഷിപ്പിച്ചു..... അതിനുമപ്പുറം പ്രിയപ്പെട്ടവൻ തനിക്ക് നൽകിയ അനുഭൂതികളും...... ആദ്യമായി അവൻ നൽകിയ പ്രണയ ചുംബനത്തിന്റെ അനുഭൂതിയുടെ ഓർമയിൽ പോലും അവൾ തരളിത ആയി പോയിരുന്നു..... വിടർന്നു നിന്നൊരു പുഞ്ചിരി മാത്രം ആ ഓർമയിൽ ചൊടിയിൽ ബാക്കി ആയി..... ❤️❤️❤️💚💚💚❤️❤️❤️💚💚💚❤️❤️❤️💚💚💚❤️❤️❤️ അന്ന് രാത്രി വീട്ടിൽ ആർക്കും വലിയ സന്തോഷമില്ലായിരുന്നു..... എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥനയും മറ്റും ചെയ്തിരുന്നു എങ്കിലും ദേവികയുടെ അസാന്നിധ്യം ആ വീടിനെ ചെറുതായി ഒന്നുമല്ല ബാധിച്ചതെന്ന് ഓരോ മുഖങ്ങളും പറയാതെ പറയുന്നുണ്ടായിരുന്നു.....

ഈ വീട്ടിലെ ഓരോ ഭാഗത്തും അവളുടെ ഒരു സാന്നിധ്യം ഉണ്ടായിരുന്നു..... അവളുടെ അദൃശ്യമായ ഒരു കരുതൽ ഉണ്ടായിരുന്നു..... അതെല്ലാം നഷ്ടമായതുപോലെ റോയിക്കും തോന്നിയിരുന്നു..... പ്രിയപ്പെട്ടവളെ പിരിഞ്ഞ് ഒരു നിമിഷം പോലും തനിക്ക് വയ്യ എന്ന് ഒരു സത്യം കൂടി മനസ്സിലാക്കുകയായിരുന്നു റോയ്.... ഇത്രമേൽ നീ എന്റെ ജീവിതത്തിൻറെ ഭാഗമായി മാറിയിരുന്നോ പെണ്ണേ..... അവൻ സ്വയം ചോദിച്ചു പോയി...... ആ വീടിൻറെ ഓരോ ഭാഗങ്ങളിലും ദേവികയുടെതായ എന്തൊക്കെയൊ ഉള്ളത് പോലെ അവനു തോന്നി...... മുറിയിലേക്ക് കയറിയപ്പോൾ ആ കണ്ണാടിയുടെ മുകളിൽ ഇരിക്കുന്ന ചെറിയ കറുത്തപൊട്ട് വീണ്ടും അവളെ തന്നെ ആയിരുന്നു ഓർമ്മിപ്പിച്ചു കൊടുത്തത്..... അവളില്ലാതെ പറ്റില്ല എന്ന സത്യത്തെ അവന്റെ മനസ്സ് തിരിച്ചറിഞ്ഞു..... ഒരു നിമിഷം പോലും അവളെ പിരിയാൻ തനിക്ക് സാധിക്കുന്നില്ല......

ക്ഷണികമായ വിരഹം പോലും തന്റെ മനസ്സ് അംഗീകരിച്ചു തരുന്നില്ല..... അപ്പോൾ ഒരിക്കൽ അവൾ തന്റെ ജീവിതത്തിൽ നിന്ന് പോവുകയാണെങ്കിലോ.....? അങ്ങനെ ചിന്തിക്കാൻ പോലും വയ്യ ചിന്തിക്കേണ്ട എന്ന് വിചാരിച്ചാലും ഓർമ്മകൾ അവിടേക്ക് തന്നെയാണ് എത്തുന്നത്..... എന്നെങ്കിലും അയാൾ വന്നാൽ....? വരില്ല അങ്ങനെ വിശ്വസിച്ചു അവൻ..... വരാൻ ആയിരുന്നു എങ്കിൽ എന്തുകൊണ്ട് ഇതുവരെ തന്നെ തേടി വന്നില്ല അയാൾ അങ്ങനെ ചിന്തിച്ചു അവൻ...... ഒരുപക്ഷേ ഈ വിവരം അറിഞ്ഞിട്ടുണ്ടാകും..... മറ്റൊരുവന്റെ ഭാര്യയെ ഇനി തേടി വരുന്നത് ശരിയല്ല എന്ന ചിന്തയിൽ ആയിരിക്കും, ഒരു പക്ഷെ അങ്ങനെയാണെങ്കിൽ തനിക്ക് സ്വസ്ഥമായി ഇനിയും അവളോടൊപ്പം ജീവിക്കാം..... അങ്ങനെ തന്നെയായിരിക്കും എന്ന് വിശ്വസിക്കാൻ റോയിക്കും ഇഷ്ടം........ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം കിട്ടുന്നില്ല...... പ്രിയപ്പെട്ടവളുടെ സാന്നിധ്യം അരികിലില്ല..... മറ്റൊരിടത്തു ഉറക്കം കിട്ടാതെ ഒരുവൾ ഞെളിവിരി കൊള്ളുകയായിരുന്നു.....

ഒട്ടും ഉറങ്ങാൻ സാധിക്കില്ല എന്ന് തോന്നിയ നിമിഷം ദേവിക എഴുന്നേറ്റ് അമ്മയുടെ അരികിലേക്ക് പോയി കിടന്നു..... അവിടെ ഒരുവൻ അവളില്ലായ്മയിൽ ഉരുകി അവളെ തന്നെ ഓർത്ത് ആ രാത്രി തള്ളി നീക്കുകയായിരുന്നു എന്ന് അവൾ അറിയുന്നുണ്ടായിരുന്നു...... 💙💙💙💚💚💚💙💙💙💚💚💚💙💙💙💚💚💚💙💙💙 പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ റാണി ആയിരുന്നു ചായയുമായി അവന് എത്തിയിരുന്നത്...... ആ നിമിഷവും ദേവികെ തന്നെയായിരുന്നു റോയ് ഓർത്തത്....... ഇല്ല അവൾ ഇല്ലാതെ ഇനിയൊരു ജീവിതം തനിക്ക് സാധ്യമാകില്ല എന്ന സത്യത്തിൽ തന്നെ അവൻ എത്തിയിരുന്നു...... സത്യമാണ് രാവിലെ താൻ ഉണരുന്നത് പോലും അവളെ ഓർത്തുകൊണ്ടാണ്...... അവളില്ലാതെ ഒരു നിമിഷം പോലും സാധിക്കില്ല..... എങ്ങനെയൊക്കെയൊ രാവിലത്തെ കാര്യങ്ങൾ ഒക്കെ ചെയ്ത് കഴിച്ചെന്നു വരുത്തി വീട്ടിൽ നിന്നും പതിവിലും നേരത്തെ തന്നെ ഇറങ്ങിയിരുന്നു......

സ്റ്റാൻഡിലേക്ക് പോയിട്ടും ഒന്നിനും ഒരു സന്തോഷം തോന്നുന്നില്ല....... എങ്ങനെയാണ് അവളുടെ വീട്ടിലേക്ക് പോകുന്നത്..... രാവിലെ തന്നെ താൻ അവിടേക്ക് ചെന്നാൽ എല്ലാവരും എന്തായിരിക്കും വിചാരിക്കുന്നത്....... ഇന്നലെ വൈകിട്ട് അവിടേക്ക് കൊണ്ടുപോയി വിട്ടതേയുള്ളൂ..... അതിനുള്ളിൽ തന്നെ താൻ അവിടെ ചെല്ലുമ്പോൾ എല്ലാവരും മോശമായി തന്നെയായിരിക്കും വിചാരിക്കുന്നത്...... അതുകൊണ്ടുതന്നെ അങ്ങോട്ട് പോകുന്ന ശ്രമം അവൻ ഉപേക്ഷിച്ചിരുന്നു...... ഒരുപക്ഷേ അവൾ കവലയിലേക്ക് വന്നാലോ എന്ന് പ്രതീക്ഷിച്ചു...... പക്ഷേ അതുണ്ടായില്ല...... രാഘവൻ കടയിലേക്ക് പോകുന്നത് കണ്ടിരുന്നു ഒട്ടു കാണാൻ സാധിക്കില്ല എന്ന് തോന്നിയ നിമിഷം റോയ് വണ്ടി സ്റ്റാർട്ട് ആക്കി..... ദേവികയുടെ വീടിനു മുൻപിൽ വണ്ടി നിർത്തി..... അവൻറെ വരവ് പ്രതീക്ഷിച്ചത് എന്നതുപോലെ അവൾ ആ നിമിഷം തന്നെ അകത്തു നിന്നും ഓടി വന്നിരുന്നു.....

ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ആ മുഖവും വിടരുന്നത് റോയ് അത്ഭുതത്തോടെ കണ്ടിരുന്നു...... പെട്ടെന്നായിരുന്നു അവൾക്ക് പുറമേ ഇറങ്ങിവന്ന് ഗോപികേ അവൻ കണ്ടത്..... പെട്ടെന്ന് തന്നെ അവൻ ഗൗരവം മുഖത്തേക്ക് തിരിച്ചുകൊണ്ടുവന്നു.... ശേഷം ചെറുചിരിയോടെ പടിക്കെട്ടുകൾ കയറി.... " ഇവിടെ അടുത്ത് ഒരു ഓട്ടം ഉണ്ടായിരുന്നു അപ്പോൾ ഇവിടെ കൂടെ കയറിയിട്ട് പോകാം എന്ന് കരുതി...... ചമ്മൽ മറയ്ക്കാൻ എന്നതുപോലെ ഗോപികയുടെ മുഖത്തേക്ക് നോക്കി ആയിരുന്നു റോയ് പറഞ്ഞത്..... "ഗോപിക ക്ലാസിനു പോയില്ലേ.....! "ഇല്ലാ ചേട്ടാ കുറേ ദിവസം കൂടി ചേച്ചിയെ കാണുക അല്ലെ..... ഒരു ദിവസം അവധി എടുത്തു.... ഗോപിക പറഞ്ഞു.... കാര്യം മനസ്സിലായിപ്പോഴേക്കും ദേവികയിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...... " വല്ലതും കഴിച്ചോ.....? ദേവിക ചോദിച്ചു.... " രാവിലെ കഴിച്ചിട്ടാണ് ഇറങ്ങിയത്...... " എങ്കിലും ഒരു ഇലയട കഴിക്കാമല്ലോ ചേട്ടാ.....

ചിരിയോടെ ഒരു പ്രത്യേക താളത്തിൽ ഗോപിക പറഞ്ഞപ്പോൾ അവൻ ചിരിച്ചു കാണിച്ചു..... " ഞാൻ എടുക്കാം...... അത് പറഞ്ഞു ധൃതിയിൽ ദേവിക അകത്തേക്ക് പോയിരുന്നു..... പെട്ടെന്ന് തന്നെ ഒരു പ്ലേറ്റ് രണ്ട് ഇല അട എടുത്തു. ... അവനു ഇഷ്ടപ്പെട്ട രീതിയിൽ കാപ്പിപ്പൊടി കൂട്ടി മധുരം കുറച്ച് കാപ്പിക്ക് ആയി വെള്ളവും അവൾ വച്ചിരുന്നു..... അവൻ വരും എന്ന് ഉറപ്പായിരുന്നു അവൾക്ക്.... അവൻ വരും എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു..... ഇന്ന് എന്തെങ്കിലും കാരണം ഉണ്ടാക്കി അവിടെ വരും എന്ന് അവൾ പ്രതീക്ഷിച്ചതായിരുന്നു...... തന്നെപ്പോലെ തന്നെയാണ് അവൻറെ മനസ്സെന്ന അവൾ ആ നിമിഷം അറിയുകയായിരുന്നു...... പെട്ടന്നാണ് തൻറെ പിന്നിൽ ഒരു സാന്നിധ്യം ദേവിക അറിഞ്ഞത്...... പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കാതെ അത് ആരാണ് എന്ന് അവൾക്ക് മനസിലായി..... ഇണയുടെ ഗന്ധം തിരിച്ച് അറിയാൻ വലിയ പ്രെയാസം ഇല്ലല്ലോ..... പിന്തിരിഞ്ഞു നോക്കാൻ അവൾക്ക് ഒരു അവസരം നൽകാതെ പുറകിലൂടെ അവൻ അവളെ തന്നോട് ചേർത്തു പിടിച്ചിരുന്നു......

താടി രോമങ്ങളാൽ അവളുടെ പിൻകഴുത്തിൽ ഇക്കിളി കൂട്ടിയപ്പോൾ അവൾ ഒന്ന് പിടഞ്ഞു...... അവളുടെ മാറ്റങ്ങൾ ശ്രെദ്ധയോടെ വീക്ഷിച്ചു അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി അവൻ, അവൻറെ മുഖത്തേക്ക് നോക്കിയവളുടെ കണ്ണുകൾ ക്ഷണനേരം കൊണ്ട് പോയത് വാതിലിലേക്ക് ആണ്...... അവളുടെ മനസ്സിൻറെ വ്യഥ അറിഞ്ഞിട്ട് എന്നതുപോലെതന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ... " ഗോപികയുടെ ഒരു കൂട്ടുകാരി റോഡിനരികിൽ വന്ന് എന്തൊക്കെയോ ബുക്ക് കൊടുത്ത് സംസാരിക്കാണ്, ഉടനെ ഇങ്ങോട്ട് വരില്ല..... അതുകൊണ്ടല്ലേ ഞാൻ ധൈര്യത്തോടെ ഇങ്ങോട്ട് കയറിവന്നത്..... ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ പല രാശികളും ഉയരുന്നത് അവൻ കണ്ടു..... " നിന്നെ കാണാതെ ഞാൻ ഇങ്ങനെ കരയിൽ പിടിച്ചിട്ട മീനിനെ പോലെ......

എനിക്ക് പറ്റുന്നില്ലട്ടോ തന്നെ കാണാതെ..... താൻ ഇനിയും ഒരു ദിവസം കൂടി ഇവിടെ നിൽക്കുക എന്ന് പറഞ്ഞാൽ എനിക്ക് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല..... അവളുടെ കഴുത്തിലും മുഖത്തും തലോടി അവൻ പറഞ്ഞു.... "എനിക്കും അങ്ങനെ തന്നെയാ...... ഇന്നലെ ഞാൻ ഉറങ്ങിയിട്ട് പോലും ഇല്ല..... " എങ്കിൽ താൻ വരുന്നോ എൻറെ കൂടെ....... പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിക്കുമ്പോൾ അവളുടെ ചൊടികൾ ഒന്ന് വിടർത്തി അവനുള്ള സമ്മതം അവൾ അറിയിച്ചിരുന്നു ... അവളുടെ തലമുടി ഇഴകളിൽ ആർദ്രമായി തലോടി മുടി ഒന്ന് ഒതുക്കി വച്ചു അവളെ തന്നോട് ചേർത്തു നിർത്തി കൊണ്ട് അവൻ പറഞ്ഞു ..... "വേണ്ട...... സാരമില്ലെടോ ഇതും ഒരു രസമല്ലേ...... കുറച്ചുദിവസം കാണാതിരിക്കുക.... അത് കഴിഞ്ഞ് ഏറെ സന്തോഷത്തോടെ കാണുക...... അതൊക്കെ ഒരു പ്രത്യേക സുഖം ആണ്..... അങ്ങനെ തന്നെ ഇരിക്കട്ടെ.....

അമ്മയ്ക്ക് പ്രതീക്ഷ കൊടുത്തത് രണ്ടു ദിവസം തന്നെ ഇവിടെ നിർത്താം എന്ന് അല്ലേ..... അങ്ങനെ തന്നെ ഇരുന്നോട്ടെ..... എനിക്ക് അത്രമേൽ കാണാൻ പറ്റാതെ വരുമ്പോൾ ഞാൻ ഇങ്ങനെ ഓടി വന്നോളാ..... ആർദ്രമായി അവൻ ഒക്കെ പറഞ്ഞപ്പോൾ ഒരു ആശ്വാസത്തിന് എന്നവണ്ണം അവൾ അവൻറെ നെഞ്ചിലേക്ക് ചാരിയിരുന്നു..... ആ നിമിഷം തന്നെ അവൻറെ കൈകൾ അവളെ വാരിപുണർന്നു...... അവളുടെ നെറ്റിയിൽ ഒരു ചുംബനവും ചാർത്തി..... ഹൃദയത്തിൽ പ്രിയപ്പെട്ടവൻ നൽകിയ പ്രണയത്തിന്റെ വിറയൽ അവൾ അറിഞ്ഞു..... 💚❤️💙💚❤️💙💚❤️💙❤💚❤️💙💚❤️💙💚 കുറേ സമയത്തിനുശേഷം ആയിരുന്നു വൈശാഖ് കണ്ണുകൾ തുറന്നിരുന്നത്..... ആദ്യമായി കണ്ടത് ഒരു ഡ്രിപ്പ് ബോട്ടിൽ ആയിരുന്നു..... അപ്പോൾ തന്നെ താനാ ഡിസ്പെൻസറിയിൽ ആണ് എന്ന് അവൻ മനസ്സിലായിരുന്നു...... അതിനുശേഷം കണ്മുൻപിൽ ഐശ്വര്യമുള്ള ഒരു പെൺകുട്ടിയുടെ രൂപവും..... അത് താൻ ആദ്യം കണ്ട നേഴ്സ് ആണ് എന്നും അവന് മനസ്സിലായി .......

അവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി ക്ഷീണം ഉള്ള മിഴികളോടെ അവൻ നോക്കി..... " എന്തു പറ്റിയതാ....? അവൾ ചോദിച്ചു.... " ഞാന് ഒരു ബിസിനസ്സുകാരനാണ് എന്നെ കുറെ ആളുകൾ ചേർന്ന് അപ്പുറത്തുള്ള ഒരു പഴയ വീട്ടിലെ പൂട്ടിയിരിക്കുകയായിരുന്നു...... അവരുടെ കണ്ണുവെട്ടിച്ച് ഞാൻ ഇങ്ങോട്ട് വന്നത്..... രക്ഷപ്പെടുന്നതിനിടയിൽ പറ്റിയ മുറിവ് ആണ് ഇത്...... ഒരു വിധത്തിൽ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ താൻ ഊഹിച്ചത് ആയി ചെറിയ എന്തൊക്കെയോ ബന്ധം ഉണ്ട് എന്ന് അവൾക്കും തോന്നിയിരുന്നു...... ആദ്യത്തെ തവണ അവനെ കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് തോന്നിയത് ആയിരുന്നു...... ഒരുപക്ഷേ അവനാരെയോ ഉപദ്രവിച്ചത് വരികയാണ് എന്നായിരുന്നു വിചാരിച്ചത്...... പക്ഷേ അവനെയാണ് ആളുകൾ ഉപദ്രവിക്കാൻ തുടങ്ങിയത് എന്ന് അവൾക്ക് മനസ്സിലായി...... " പോലീസ് സ്റ്റേഷൻ ഇവിടെ എവിടെയാ ഇവിടെ.....? അവൻ ചോദിച്ചു.... "അടുത്തൊന്നും പോലീസ് സ്റ്റേഷൻ ഇല്ല..... കുറേ അടിവാരത്തെക്ക് പോണം..... അവിടെ മാത്രമേ പോലീസ് സ്റ്റേഷൻ ഉള്ളൂ.... ഉണ്ടെന്ന് പറഞ്ഞാലും അങ്ങനെ വലിയ സജീവമായി ഒന്നുമില്ല..... "അവർ എന്നെ അന്വേഷിച്ചു വരും ചിലപ്പോ.....

എന്തെങ്കിലും ഒരു ഊഹം വെച്ച് ഡിസ്പെൻസറി ലേക്ക് വന്നാൽ നിങ്ങൾക്ക് അത് പ്രശ്നമാകും..... എനിക്ക് ഒരു ഓട്ടോറിക്ഷ വിളിച്ച് തരൂ, ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകാം........ അവൻ പറഞ്ഞതൊക്കെ പൂർണമായി വിശ്വസിക്കുവാൻ അവൾക്കും തോന്നിയില്ല..... അവളുടെ മുഖത്തെ സംശയ ഭാവം കണ്ടിട്ട് എന്നവണ്ണം അവൻ ഒരിക്കൽ കൂടി പറഞ്ഞു ..... "സത്യമായും ഞാൻ ആരെയും ഉപദ്രവിച്ചിട്ട് വന്നതല്ല ..... തനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കൂ, ഞാൻ എൻറെ പേര് പറയാം കടയുടെ പേരും നമ്പറും താരം, കടയുടെ വെബ്സൈറ്റിൽ നോക്കു..... അവൻ പറഞ്ഞു.... " കയ്യും കാലും നല്ല പൊട്ടലുണ്ട് ഈ സമയത്ത് എങ്ങനെ നിങ്ങൾ തന്നെ പോകുന്നത്..... ഒരുപക്ഷേ അവർ വീണ്ടും വന്ന് നിങ്ങളെ ഉപദ്രവിച്ചാലോ.... അവൾ ചോദിച്ചത് ശരിയായ കാര്യമാണ് എന്ന് അവനും മനസ്സിലായിരുന്നു...... ശരീരം നുറുങ്ങുന്ന വേദന തന്നെയാണ് തനിക്കുള്ളത്.... " തനിക്ക് എന്നെ രക്ഷിക്കാൻ പറ്റോ......? അവളുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ അവൻ ചോദിക്കുമ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story