സാഫല്യം: ഭാഗം 37

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" തനിക്ക് എന്നെ രക്ഷിക്കാൻ പറ്റോ......? അവളുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ അവൻ ചോദിക്കുമ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു.... √√√√√√√√√√√√√√√√√√√√√√√√√√√√√ " ഞാനോ.....? ഞാൻ എങ്ങനെ രക്ഷിക്കാൻ.....? അവൾ ഞെട്ടി ചോദിച്ചു..... " കുട്ടിക്ക് എനിക്ക് ഇവിടെ എവിടെയെങ്കിലും ഒരു താമസ സൗകര്യം ഒരുക്കാൻ പറ്റുമൊ...? ഒരുപാട് നാൾ ഒന്നും വേണ്ട എൻറെ കാലൊന്ന് ശരിയാവുന്നത് വരെ മതി......" അവൻ പ്രതീക്ഷയോട് ചോദിച്ചു..... "ബെസ്റ്റ്...... നിങ്ങളെ പൂട്ടി ഇട്ടു എന്ന് പറഞ്ഞ സ്ഥലം എനിക്ക് മനസ്സിലായി...... ഇവിടെയുള്ള വലിയൊരു മുതലാളിയുടെ വീട് ആണ് അത്..... അയാൾക്ക് ഇവിടെയുള്ള സ്വാധീനവും വളരെ വലുതാണ്.....

അതുകൊണ്ടുതന്നെ ഈ നാട്ടിൽ എവിടെ നിങ്ങളും എന്നാലും അവർ കണ്ടുപിടിക്കും..... ഡ്രിപ്പിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് അവൾ പറഞ്ഞു... "ആ മുതലാളിയുടെ മകൻ തന്നെയാണ് ഞാൻ......" ആ വെളിപ്പെടുത്തൽ അവളിൽ ഒരു വലിയ പ്രകമ്പനം സൃഷ്ടിച്ചിരുന്നു എന്ന് അവന് തോന്നിയിരുന്നു....... "കുട്ടി പറയുന്നത് വിശ്വനാഥൻ മലയാളിയെ പറ്റി അല്ലേ..... ആ വിശ്വനാഥൻ മുതലാളിയുടെ ഒരേയൊരു മകനാണ് ഞാൻ...... വൈശാഖ് വിശ്വനാഥൻ...." ആ വെളിപ്പെടുത്തൽ കേട്ട് അറിയാതെ അവളുടെ കണ്ണുകൾ മിഴിച്ചു പോയിരുന്നു..... " സ്വന്തം മോനേ എന്തിനാ അങ്ങനെ......" " അതൊക്കെ ഒരു നീണ്ട കഥയാണ് കുട്ടി.......പറഞ്ഞാൽ ഒരുപാട് ഉണ്ടാകും....... ആരെങ്കിലും എന്നെ അന്വേഷിച്ചു വരുന്നതിനു മുൻപ് താൻ എങ്ങനെയെങ്കിലും എവിടെയെങ്കിലും എനിക്ക് ഒരു ഇടം ശരിയാക്കി തരുമോ...?

ഈ ഒരു സഹായം ചെയ്യണം..... ദയവുചെയ്ത് താനെന്നെ ഈ സമയത്ത് സഹായിക്കാതെ ഇരിക്കരുത്...... അതിനുപകരം തനിക്ക് എന്തു വേണമെങ്കിലും ഞാൻ തരാം...... താൻ ചോദിക്കുന്ന പണം എൻറെ കാല് ശരിയായാൽ ഉടൻ ഞാൻ തനിക്ക് തരാം..... രണ്ടുവർഷം താൻ ജോലി ചെയ്താൽ കിട്ടുന്നതിന്റെ ഇരട്ടി തുക ഞാൻ തരാം എന്നെ എങ്ങനെയെങ്കിലും ഈ ഒരു സാഹചര്യത്തിൽ നിന്ന് രക്ഷിക്കണം...... ഞാൻ ഒരിക്കലും ഒരു പ്രശ്നക്കാരൻ അല്ല......." അവൻ തന്റെ നിരപരാധിത്വം പല വിധത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു..... "ഞാൻ എങ്ങനെ നിങ്ങളെ സഹായിക്കും.....? അഥവാ ഞാൻ നിങ്ങളെ സഹായിച്ചാൽ തന്നെ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ.....? അവളുടെ മനസ്സ് ഒന്ന് ഉലഞ്ഞു തുടങ്ങി എന്ന് അവൾക്ക് തോന്നി..... " കുട്ടിക്ക് ഒരു പ്രശ്നം ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം.......

"നിങ്ങൾക്ക് നിങ്ങളെ തന്നെ നോക്കാൻ വയ്യ, അപ്പോൾ ആണ് എന്നെ......" അവൾ ചുണ്ട് കൂർപ്പിച്ചു..... " ഞാൻ പറഞ്ഞില്ലേ ഒരുപാട് ദിവസം ഒന്നും വേണ്ട...... ഒരാഴ്ച അതിനുള്ളിൽ എൻറെ കാല് ശരിയാകും...... ആ സമയം കൊണ്ട് ഞാൻ എന്നെക്കൊണ്ട് തന്നെ സഹായിക്കാം...... ഒരിക്കലും ഞാൻ തന്നെ ചതിക്കില്ല...... അവൾ ഒരിക്കൻ കൂടി ആലോചിച്ചു നിന്നു.... " ഞാൻ നിങ്ങളെ സഹായിച്ച നിങ്ങൾ എനിക്കൊരു തുക തരാം എന്ന് പറഞ്ഞത് ഉറപ്പാണോ........?അതോ കാര്യം കഴിയുമ്പോൾ പറ്റിക്കുമൊ....? " ഒരിക്കലുമില്ല.....!!സത്യായിട്ടും തരാം..... എത്ര വേണം എന്ന് താൻ പറ..... "ഒരു അഞ്ച് ലക്ഷം രൂപ തരുമോ......? പെട്ടന്ന് ആ തുക കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി പോയിരുന്നു..... പക്ഷെ ആവിശ്യം തന്റെ ആയോണ്ട് സമ്മതിച്ചു.... " അഞ്ചു ലക്ഷം രൂപ തരാം....... കുഴപ്പമില്ല......! അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.

"എങ്കിൽ ഒരു സ്ഥലം ഉണ്ട് പക്ഷേ പുറത്തിറങ്ങാൻ പാടില്ല...... ഒരു മുറിക്കുള്ളിൽ തന്നെ ഇരിക്കണം...... കാൽ ശരിയാകുന്നതുവരെ........ അങ്ങനെയാണെങ്കിൽ ഞാൻ സഹായിക്കാം.... അവൾ പറഞ്ഞു..... " എന്തുവേണമെങ്കിലും ചെയ്യാം..... മുറിക്കുള്ളിൽ ഇരിക്കുകയൊ കട്ടിലിനടിയിൽ ഇരിക്കുവാ എന്തുവേണമെങ്കിലും ചെയ്യാം...... എനിക്ക് ഒരാഴ്ച താനൊരു സ്ഥലം കണ്ടുപിടിച്ച് തന്നേ പറ്റൂ..... എവിടെയാ സ്ഥലം......? " മറ്റെങ്ങും അല്ല...... എൻറെ വീട്ടിലാണ്.......!! " തൻറെ വീട്ടിലോ......? ഞെട്ടി അവൻ അവളുടെ മുഖത്തേക്ക് നോക്കി..... " തൻറെ വീട്ടിൽ ഉള്ളവരൊക്കെ ചോദിക്കില്ലേ ഞാനാരാണെന്ന്......? " അത് സാരമില്ല, ഞാൻ അതിന് എന്തെങ്കിലും കള്ളം പറഞ്ഞോളാം....... പിന്നെ എൻറെ വീട്ടിൽ അങ്ങനെ ഒരുപാട് ആളുകൾ ഒന്നുമില്ല....... ഞാനും എൻറെ അമ്മയും മാത്രമേ ഉള്ളൂ....... അതുകൊണ്ടാ പറഞ്ഞത് പുറത്തിറങ്ങാൻ പാടില്ല എന്ന്......

ന്റെ കല്യാണം കഴിഞ്ഞട്ടില്ല, പേര് ദോഷം ഉണ്ടാക്കി തരരുത്...... ഒരു മുറി തരും, മോശം സ്വഭാവങ്ങൾ എന്തെങ്കിലും കാണിച്ചാൽ എൻറെ വിധം മാറും......... രണ്ട് സ്ത്രീകൾ മാത്രമേ ഉള്ളു, എന്തും നടക്കും എന്നുള്ള വിചാരം ഒന്നും വേണ്ട....... " ഭീഷണി പോലെ അവൾ പറഞ്ഞു... " താൻ കരുതുന്ന പോലെ ഒരാൾ അല്ലടോ ഞാൻ...... ഞാൻ ഒരു പ്രശ്നക്കാരൻ അല്ല...... എന്നെക്കൊണ്ട് തനിക്കൊരു ബുദ്ധിമുട്ടുണ്ടാകില്ല..... എന്നെ സഹായിക്കുന്നത് കൊണ്ട് തനിക്ക് ഗുണം മാത്രമേ ഉണ്ടാകൂ....... അവളുടെ വാക്കുകളിൽ ഒരു പ്രതീക്ഷയുടെ തിരിനാളം കണ്ട വൈശാഖ് പറഞ്ഞു..... " ഈ അഞ്ചു ലക്ഷം രൂപ അടുത്ത മാസം പത്തിന് മുമ്പ് എനിക്ക് തരണം...... " എടൊ എൻറെ കാല് ശരിയായി ഞാൻ നാട്ടിൽ പോയാൽ പിറ്റേദിവസം തന്നെ തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുതരാം...... ഒരിക്കലും പറ്റികില്ല..... അതിനുവേണ്ടി തനിക്ക് വേണമെങ്കിൽ ഞാൻ ഒരു മുദ്രപത്രത്തിൽ ഒപ്പിട്ട് വരെ തരാം.......

ഒന്നരക്കോടി രൂപയുടെ ആസ്തി എൻറെ മാത്രം പേരിലുണ്ട് ഞാനൊരു ഒപ്പിട്ടു എന്നാൽ തനിക്ക് എന്തുവേണമെങ്കിലും ചെയ്യാവുന്നതാണ്..... അവൻറെ ആ വാക്കിൽ അവൾ വിശ്വസിച്ചിരുന്നു...... തീർച്ചയായും അവൻ കാശ് തരും എന്നുള്ളൊരു വിശ്വാസം അവർക്കുണ്ടായിരുന്നു........ "തൻറെ വീട്ടിലേക്ക് എങ്ങനെ പോകും.....? ഒരുപാട് ദൂരം ഉണ്ടോ.....? " ഒരുപാട് ദൂരം ഒന്നുമില്ല.....പക്ഷേ കുറച്ചു ദൂരമുണ്ട്..... നന്നായി നടക്കണം...... ഈ കാലു വച്ച് നിങ്ങൾ എങ്ങനെ അവിടെ വരെ നടക്കുക.......? " അത് ശരിയാണല്ലോ..... " വഴിയുണ്ട്...... ഞാനൊക്കെ റെഡിയാക്കി കൊള്ളാം.... അവളുടെ ആ വാക്കുകളിൽ അവനും ഒരു സമാധാനം തോന്നിയിരുന്നു...... ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഡിസ്പെൻസറി പൂട്ടി അവൾ പുറത്തേക്ക് പോയി..... കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നത് ജീപ്പുമായി ആണ്......

"പോകാം...... അവൻറെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ അവൻ സമ്മതത്തിൽ തലയാട്ടി...... എഴുന്നേൽക്കാനും നടക്കാനും അവന് അല്പം ബുദ്ധിമുട്ടുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ തന്നെ അവനെ ഒന്ന് എഴുന്നേൽക്കാൻ സഹായിച്ചിരുന്നു...... ഒരു വിധത്തിൽ അവനെ ജീപ്പിൽ കയറ്റിയതിനുശേഷം ജീപ്പിന്റെ ഡ്രൈവർ സീറ്റിലേക്ക് ഇരുന്നവളെ അത്ഭുതത്തോടെ ആയിരുന്നു അവൻ നോക്കിയത്..... " തനിക്ക് ജീപ്പ് ഓടിക്കാൻ അറിയോ......? അവൻ ചോദിച്ചു..... " ഇല്ലെങ്കിൽ പിന്നെ ഓടിക്കില്ലല്ലോ........ മാഷേ അപ്പം തിന്നാൽ പോരെ കുഴി എണ്ണണ്ട കാര്യമുണ്ടോ......? അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി അത്രയും പറഞ്ഞതിനുശേഷം അവൾ ജീപ്പ് സ്റ്റാർട്ട്‌ ആക്കി വിട്ടു...... അതിനുശേഷം വണ്ടി ഒരു ചെറിയ വീടിനു മുൻപിലേക്ക് നിർത്തിയിരുന്നു...... തീരെ പഴയ വീടാണെന്ന് ആ വീട് കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി......

ആ നിമിഷം അവന്റെ മനസ്സിലേക്ക് ഓർമവന്നത് ദേവികയുടെ വീടായിരുന്നു ...... ആ വീടിനെ ഓർമ്മിപ്പിക്കുന്നത് പോലെതന്നെയായിരുന്നു ഈ വീടും...... മൺകട്ടകൾ കെട്ടിയ ഒരു പഴയ വീട്....... "ഇതാണോ തൻറെ വീട് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.... " അതെ..... എന്തേ ചന്തം പിടിച്ചില്ലേ.......? അവൾ മറുചോദ്യം ചോദിച്ചപ്പോൾ കൂടുതലൊന്നും ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് അവനു തോന്നിയിരുന്നു....... " പിന്നെ ഇവിടെ ഞാൻ പറഞ്ഞിരിക്കുന്നത് എൻറെ കൂട്ടുകാരിയുടെ ചേട്ടനാണെന്ന് ആണ്.... അത് മാറ്റാൻ ഒന്നും നിൽക്കണ്ട....... അവളത് പറഞ്ഞപ്പോൾ അവൻ സമ്മത ഭാവത്തിൽ തലയാട്ടി...... അവൾ വാതിലിൽ മുട്ടിയപ്പോൾ ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീയാണ് വാതിൽ തുറന്നത്....... അത് അവളുടെ അമ്മ ആണെന്ന് മനസ്സിലാക്കാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല കാരണം അത്രയ്ക്ക് ഐശ്വര്യം നിറഞ്ഞ ആയിരുന്നു അവർക്ക്.......

അവളെ അതുപോലെതന്നെ വരച്ചു വച്ചേക്കുന്നു...... അവരുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു... " അമ്മേ ഇതാ ലാവണ്യയുടെ ഏട്ടൻ..... പേര്..... അവൻറെ മുഖത്തേക്ക് ചോദ്യഭാവത്തിൽ അവൾ നോക്കി...... " വൈശാഖ്...... അവൻ തന്നെ പരിചയപ്പെടുത്തി. " വൈശാഖ് ചേട്ടൻ..... കള്ളത്തരം ഒളിപ്പിക്കാനായി അവരുടെ മുഖത്ത് നോക്കാതെ ആയിരുന്നു അവൾ സംസാരിച്ചിരുന്നത്........ " ചേട്ടൻ റിസോർട്ടിന്റെ ആവിശ്യത്തിന് മൂന്നാറിൽ എത്തിയത് ആണ്..... അപ്പോൾ ഒരു ആക്സിഡൻറ് കാലിന് പറ്റുന്നത്..... ഇനിയിപ്പോ ലാവണ്യ ഒക്കെ ഇവിടെ വരുമ്പോൾ ഒരാഴ്ച എടുക്കും....... ഇവിടെ പുതിയൊരു റിസോർട്ട് വാങ്ങിയിട്ടുണ്ട്, അതിനുവേണ്ടി അവർ വരും..... അപ്പൊൾ എന്നെ വിളിച്ചു പറഞ്ഞത് ആണ്...... അത് വരെ ഒന്ന് നിൻറെ ഏട്ടനെ വീട്ടിൽ നിർത്തുമോ എന്ന്...... അങ്ങനെ അവൾ പറഞ്ഞാൽ പിന്നെ ഞാൻ എങ്ങനെയാ കേൾക്കാതിരിക്കുക.........

ഒരമ്മയുടെ ആകുലതയും ഭീതിയുമൊക്കെ അവരുടെ മുഖത്ത് വൈശാഖ് കണ്ടിരുന്നു....... " അമ്മ പേടിക്കേണ്ട...... ഞാൻ അങ്ങനെ കുഴപ്പക്കാരൻ ഒന്നുമല്ല........ അവരുടെ മുഖത്തെ ഭാവം കണ്ടിട്ട് എന്നത് വണ്ണം വൈശാഖ് പറഞ്ഞപ്പോൾ, അവർ അവൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു....... " അതുകൊണ്ട് അല്ല മോനേ....... ഞങ്ങൾ ഇവിടെ രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്...... ഇവൾ ആണെങ്കിൽ പ്രായം തികഞ്ഞ ഒരു പെൺകുട്ടി....... ഒരു പുരുഷൻ ഈ വീട്ടിൽ താമസിക്കുമ്പോൾ നാട്ടുകാരൊക്കെ അതിന് പല അർത്ഥം കാണും..... പിന്നെ ലാവണ്യ മോളെ ഞങ്ങൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ...... ആ കുട്ടി ഇല്ലായിരുന്നെങ്കിൽ എൻറെ കുഞ്ഞ് ഇപ്പൊ ഈ നിലയിലെങ്കിലും ഇവിടെ നിൽക്കൂ ....... കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവർക്ക് ഒരുപാട് കടപ്പാടുള്ള ഒരു വ്യക്തിയാണ് ലാവണ്യ എന്ന വൈശാഖന് മനസ്സിലായിരുന്നു........

അതുകൊണ്ട് തന്നെ ആയിരിക്കും അവൾ അമ്മയോട് അങ്ങനെ ഒരു കള്ളം പറഞ്ഞത് എന്നും അവന് തോന്നിയിരുന്നു...... " മോൻ ഒക്കെ വലിയ സൗകര്യത്തിൽ ജീവിച്ചവരല്ലേ ഈ വീടിൻറെ സൗകര്യങ്ങളൊക്കെ ഇഷ്ടാവോ....? " അങ്ങനെയൊന്നും കരുതണ്ട അമ്മേ...... ഇത് ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടല്ലേ......?പിന്നെ സൗകര്യങ്ങളൊന്നും നമ്മളായിട്ട് ഉണ്ടാക്കുന്നല്ലല്ലോ ഈശ്വരനായി തരുന്നതല്ലേ.....? അവൻറെ വാക്കിൽ നിന്ന് തന്നെ അവൻ ഒരു മാന്യനാണ് എന്ന് അവൾക്ക് തോന്നിയിരുന്നു..... അകത്തേക്ക് കയറി ഒരു മുറി അവനെ കാണിച്ചു കൊടുത്തു..... അതിനു ശേഷം അവൾ അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചത്.... "ആരാണ് ലാവണ്യ....? അവൾ കൂർപ്പിച്ചു അവനെ ഒന്ന് നോക്കി.... "നാളെ തന്റെ അമ്മ എന്നോട് ലാവണ്യയെ കുറിച്ച് ചോദിച്ചാൽ പറയണ്ടേ അതിനാണ്.... "എന്റെ കൂട്ടുകാരി ആണ്....! " തൻറെ പേരെന്താ...... " അതെ സാറിന് കുറച്ച് അന്വേഷണമൊക്കെ കൂടുതൽ ആണ് കേട്ടോ..... ഇത്തരം കാര്യങ്ങളൊക്കെ അറിയേണ്ട ആവശ്യം എന്താ....?

നമ്മൾ തമ്മിൽ ഒരു ഡീൽ ഉണ്ട് അത് കഴിയുന്നതുവരെ നമ്മുടെ ഐഡൻറിറ്റി അങ്ങോട്ടുമിങ്ങോട്ടും മറച്ചു വയ്ക്കുന്നതാണ് നല്ലത്..... പിന്നെ നിങ്ങൾ എന്നോട് നിങ്ങളെ പറ്റി പറഞ്ഞത് എനിക്ക് ഒരു വിശ്വാസം ഉണ്ടാകാൻ വേണ്ടിയാണ്...... അത് അത്യാവശ്യമായിരുന്നു...... " നന്ദിനിക്കുട്ടി......!! അകത്തു നിന്നും അമ്മയുടെ ഒച്ച കേട്ടപ്പോൾ അറിയാതെ വൈശാഖൻ ചിരിച്ചു പോയിരുന്നു..... അവളുടെ ചമ്മിയ മുഖം കണ്ടിട്ട് കൂർപ്പിച്ച് അവനെ ഒന്ന് നോക്കി ചവിട്ടി തുള്ളി അവൾ പുറത്തേക്ക് പോയിരുന്നു........ വൈശാഖൻ കട്ടിലിൽ ഇരുന്ന് കണ്ണുകൾ അടച്ചിരുന്നു..... അപ്പോഴും തെളിഞ്ഞ മുഖം ദേവികയുടെ രൂപം ആ കണ്ണുകളിൽ തെളിഞ്ഞു.....മിഴിവോടെ മികവോടെ.....💚 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 രണ്ടുദിവസം തള്ളിനീക്കുന്ന എന്ന് പറയുന്നത് ദേവികയും റോയിയും സംബന്ധിച്ചെടുത്തോളം വലിയൊരു കടമ്പ തന്നെയായിരുന്നു.....

പക്ഷേ അവൾ ആ ദൗത്യത്തിൽ വിജയിക്കുക തന്നെ ചെയ്തു..... തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയം സന്തോഷവും സങ്കടവും ഒരേ പോലെ വന്നു..... റോയ് കാണുക എന്നുള്ളത് സന്തോഷവും, അമ്മയെ പിരിയുക എന്ന സങ്കടവും അവളിൽ ഒരേ നാണയത്തിന് രണ്ട് വശങ്ങൾ പോലെ നിലനിന്നു..... രാഘവൻ കുറേ സാധനങ്ങളുമായി ആയിരുന്നു വന്നിരുന്നത്.. . വീട്ടിൽ വിളവെടുത്ത് കുറെ കാച്ചിലും ചേമ്പും ചേനയും കപ്പയും ഏത്തക്കെയും എല്ലാം മകളുടെ കവറിലേക്ക് അയാൾ കുത്തിനിറച്ചു..... അവിടെ അവൾക്ക് ഒന്നിനും കുറവില്ല എന്ന് അറിയാമെങ്കിലും തൻറെ ഒരു സന്തോഷത്തിന് അവൾ അതുകൊണ്ട് പോകട്ടെ എന്നായിരുന്നു മനസ്സിൽ വിചാരിച്ചിരുന്നത്...... കൃത്യസമയത്ത് തന്നെ പടിക്കൽ വന്ന റോയിയുടെ ഓട്ടോ ഹോൺ അടിച്ചിരുന്നു .... അതുവരെ മനസ്സിൽ തോന്നിയിരുന്ന വിഷമങ്ങൾ ഒക്കെ ഒരു നിമിഷം കൊണ്ട് മായുന്നത് ദേവിക അറിഞ്ഞു.....

ആ സാന്നിധ്യം അറിഞ്ഞപ്പോൾ ഒരു മായാലോകത്ത് എന്നതുപോലെ ചാടി ഓടി ആയിരുന്നു ദേവിക പുറത്തേക്ക് പോയിരുന്നത്.. . അവളുടെ വരവ് കണ്ട് ആ നിമിഷം റോയ് പോലും ഒന്ന് ചിരിച്ചു പോയിരുന്നു...... അവനിൽ മാത്രം തളച്ചിട്ട് ആ മിഴികൾ പ്രണയം കോരുത്ത് വച്ചു അവന്റെ മുഖത്ത് തന്നേ നിലകൊണ്ടു...... അത് മനസിലാക്കിയവൻ അവൾക്ക് മാത്രം കാണാവുന്ന പാകത്തിൽ ഒരു കണ്ണടച്ച് ചുണ്ടുകൊണ്ട് ഉമ്മ വയ്ക്കുന്നതുപോലെ ആംഗ്യം കാണിച്ചു..... ആ സമയം തന്നെ ആ പെണ്ണിൻറെ മുഖത്ത് തെളിഞ്ഞ കുങ്കുമചുവപ്പ് അവനിൽ പുരുഷനിലെ പ്രണയത്തെ ഉണർത്തി ഒരു വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചേരുന്നു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story