സാഫല്യം: ഭാഗം 9

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" പ്രതികരണം എന്തായിരിക്കും എന്ന് എനിക്കിപ്പോ ഉറപ്പു പറയാൻ കഴിയില്ല രാഘവേട്ടാ...... പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പു പറയാൻ കഴിയും...... ഞാൻ ഒരു പെങ്കൊച്ചിനെ കൂട്ടി അവിടേക്ക് ചെന്നാൽ ആരും എന്നെ ഇറക്കി വിടില്ല......... ചിലപ്പോൾ എന്തെങ്കിലും ഒക്കെ വഴക്ക് പറയുമായിരിക്കും....... സ്വാഭാവികമായും ഏതൊരു അച്ഛനും അമ്മയ്ക്കും ഉണ്ടാവുമല്ലോ സ്വന്തം മക്കളുടെ വിവാഹം ഒന്ന് കാണണം എന്നുള്ള ആഗ്രഹം........ തീർച്ചയായിട്ടും എൻറെ ചാച്ചനും അമ്മച്ചിയ്ക്കും ഉണ്ടാകും......... അതുകൊണ്ട് എന്താണെങ്കിലും അത്ര നല്ല സ്വീകരണം ആയിരിക്കില്ല...... എങ്കിലും ഞാൻ പറഞ്ഞില്ലേ എന്നെ ചോദ്യം ചെയ്യാനോ എൻറെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും പറയാനോ ആരും വരില്ല....... അവൻറെ ആ മറുപടിയിൽ നിന്ന് തന്നെ ആ വീട്ടിൽ തന്നെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികൾ ആണ് എന്ന് ദേവികയ്ക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു.......... എങ്കിലും എന്തിനെയും തരണം ചെയ്തല്ലേ സാധിക്കൂ എന്ന് അവൾക്ക് അറിയാമായിരുന്നു......... മുറിയിലേക്ക് ചെന്നതിനുശേഷം ഗോപിക കൂടി സഹായിച്ചിരുന്നു......

അങ്ങനെ കൊണ്ടുപോകാൻ പറയത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല....... ചെറിയ ഒരു കവറിൽ ഒതുങ്ങുന്ന കുറച്ച് സാധനങ്ങൾ എടുത്തു...... അത്ര കുഴപ്പം ഇല്ല എന്നു തോന്നിക്കുന്ന രണ്ടുമൂന്ന് ചുരിദാറുകളും മറ്റും പിന്നെ അമ്മയെ ഓർക്കാൻ ഒരു സാരി..... അങ്ങനെ ഓർമ്മിക്കാൻ ഒരു പ്രേത്യക വസ്തുവിന്റെ ആവിശ്യം ഇല്ല എങ്കിലും ഒറ്റക്ക് ആയി പോകുന്ന നിമിഷങ്ങളിൽ അതൊരു ബലം ആണ്...... വേറെ പ്രത്യേകിച്ച് തനിക്ക് കൊണ്ടുപോകാനായി ഒന്നും ഇല്ലായിരുന്നു........ അമ്മയുടെ മുറിക്കുള്ളിലേക്ക് കയറുമ്പോൾ പിറകെ റോയി കയറിവന്നത് അവൾ കണ്ടിരുന്നില്ല......... പെട്ടെന്ന് റോയിയെ അരികിൽ കണ്ടപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു........ അമ്മയുടെ അരികിൽ ചെന്ന് കാലിൽ തൊട്ടു നമസ്കരിച്ചു കൊണ്ടാണ് പറഞ്ഞത്..... രാവിലെ അമ്മയുടെ അനുഗ്രഹം വാങ്ങി രജിസ്ട്രാർ ഓഫീസിലേക്ക് പോകുമ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞ ആയിരുന്നു ഇരുന്നിരുന്നത്....... പക്ഷേ ഇപ്പോൾ താൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒഴുകുന്നത് അവൾ കണ്ടിരുന്നു........

ആ കാഴ്ച അവളിലും വേദന നിറച്ചിരുന്നു........ യാഥാർത്ഥ്യത്തിലേക്ക് അവളെ കൊണ്ടുവന്നത് "അമ്മേ " എന്ന റോയുടെ ആ വിളിയാണ്...... "അമ്മ വേദനിക്കുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ല...... മോളുടെ അവസ്ഥ എങ്ങനെ ആകും എന്ന് ഓർത്തിട്ട് ആണെങ്കിൽ അത് ഓർത്ത് പേടിക്കേണ്ട...... ഒരിക്കലും കണ്ണുനനയിക്കില്ല ഞാൻ....... അതിനപ്പുറം മറ്റൊരു വാക്ക് എനിക്ക് തരാൻ പറ്റില്ല........ അത്രയും പറഞ്ഞ് ആ മുറിയിൽ നിന്നും അവൻ ഇറങ്ങി പോകുമ്പോൾ അതുവരെ അവനോട് തോന്നിയ അകൽച്ച കുറച്ചു മാറിയതായി അവൾക്കും തോന്നിയിരുന്നു....... അമ്മയോട് യാത്ര പറഞ്ഞ് അവനെ അനുഗമിക്കുമ്പോൾ നിർവികാരം ആയിരുന്നു അവളുടെ മനസ്സ്...... തൻറെ ജീവിതം മറ്റേതൊരു ഒഴുക്കിലൂടെ ഒഴുകി ഏതോ ഒരു പുഴയിൽ ചെന്ന് ചേർന്നിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി...... ഇനി ആ പുഴയിൽ തന്നെ താൻ ജീവിതം നിലനിർത്തണം...... ഈ ഒഴുക്കിനൊപ്പം നീന്തുക അല്ലാതെ മറ്റൊന്നും തൻറെ മുൻപിൽ മാർഗ്ഗമില്ല...... തിരിച്ചു നീന്തിയാലും കര കാണാൻ കഴിയാത്ത അത്ര വലിയ തുരുത്തിലാണ് താനെന്ന് ദേവികയ്ക്ക് തോന്നിയിരുന്നു......

അവനോടൊപ്പം തിരികെ ഓട്ടോയിലേക്ക് കയറുമ്പോഴും മനസ്സ് ശൂന്യമായിരുന്നു....... തന്റെ ജീവിതം ഇനി എന്ത് എന്നോ ഏതെന്നോ അറിയാൻ കഴിയാത്ത ഒരു അവസ്ഥ..... ആ നിസ്സഹായതയുടെ തീയിൽ തന്നെ ഉരുകി നിൽക്കുകയായിരുന്നു അവൾ..... കുറച്ചു സമയത്തിനു ശേഷം വണ്ടി നിന്നപ്പോൾ മാത്രമാണ് വീട് എത്തി എന്ന് അവൾക്ക് മനസ്സിലായത്...... ഇറങ്ങുവാൻ അവൻ പറഞ്ഞപ്പോഴാണ് അവൾ കണ്ണ് തുറന്നു ചുറ്റും നോക്കിയത്..... അയൽക്കാരിൽ രണ്ട് മൂന്ന് പേർ വീടിന് മുൻപിൽ നിൽപ്പുണ്ട്...... അപ്പോൾ തന്നെ കാര്യം എല്ലാരും അറിഞ്ഞു എന്ന് അവന് മനസ്സിലായി...... അകത്തുനിന്നും അമ്മച്ചിയുടെ കരച്ചിലും പദം പറച്ചിലും കേൾക്കാം..... " എന്നാലും എന്നോട് ഇങ്ങനെ ചെയ്യാൻ തോന്നിയല്ലോ എൻറെ കർത്താവേ....... അതും സ്വന്തം ജാതി വല്ലോം ആണെങ്കിൽ പിന്നെ പോട്ടെന്നു വയ്ക്കാമായിരുന്നു..... ഇത്രകാലവും കല്യാണത്തെ പറ്റി പറയുമ്പോൾ ഇതിനായിരുന്നോ ദൈവമേ ഇങ്ങനെ അവൻ കള്ളത്തരം കാണിച്ചു കൊണ്ടിരുന്നത്.... ഇന്ന് രാവിലെ കൂടെ ഞാൻ അവനോട് ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞതാ.... അപ്പോൾ റാണി മോളെ കല്യാണം കഴിയട്ടെ അത് കഴിഞ്ഞിട്ട് അതിനെപ്പറ്റി ഞാൻ തീരുമാനിക്കുന്നു എന്നും പറഞ്ഞ് രാവിലെ ഇറങ്ങി പോയെ കൊച്ചൻ......

പതിവില്ലാതെ മുണ്ട് ഒക്കെ തേച്ചു പോയത് കണ്ടപ്പോഴേ എനിക്ക് തോന്നിയതായിരുന്നു..... എങ്ങോട്ടോ കല്യാണത്തിന് പോകാൻ ആണ് എന്ന്.... പക്ഷേ അവൻറെ കല്യാണത്തിന് തന്നെയാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എൻറെ കർത്താവേ.....! അവർ പദം പറഞ്ഞ് കരയുകയാണ്..... ഒരു നിമിഷം റോയ് രാവിലത്തെ സംഭവത്തെ കുറിച്ച് ഓർത്ത് പോയിരുന്നു. .. ... രാവിലെ മുണ്ട് തേക്കാൻ പറഞ്ഞപ്പോഴാണ് അമ്മ എവിടെ പോവുകയാണ് എന്ന് ചോദിച്ചത്..... ഒരു സുഹൃത്തിൻറെ കല്യാണം ഉണ്ട് എന്നും അത് കഴിഞ്ഞ് തിരികെ വന്നതിനു ശേഷമേ പോവുകയുള്ളൂ എന്നും അമ്മയോട് പറഞ്ഞിരുന്നു....... ആ സമയത്ത് തന്നെ ഇത്തിതാനത്തു നിന്നും മറ്റൊരു വിവാഹാലോചന വന്നു എന്ന് അമ്മ പറഞ്ഞിരുന്നു.... റാണിയുടെ വിവാഹം കൂടി കഴിഞ്ഞിട്ട് തന്റെ കാര്യം നോക്കിയാൽ മതി എന്ന് പറഞ്ഞാണ് ഇറങ്ങിയത്..... ആ സംഭവമാണ് അമ്മ ഇപ്പോൾ കരച്ചിലിന്റെ മേമ്പൊടിയോടെ ആരോടോ വിവരിക്കുന്നത്..... ഒരേസമയം റോയിക്ക് ദേഷ്യം കൂടി തോന്നിയിരുന്നു..... "ഇറങ്ങി വാ.....! അവളോട് ഒരിക്കൽകൂടി റോയ് പറഞ്ഞു...... പുറത്തിറങ്ങിയതും അവളെ നോക്കിയിരുന്നു പല മുഖങ്ങളും അവളിൽ ഒരു വല്ലായ്മ തോന്നി...... വലിയ സാമ്പത്തികം ഒന്നും ആ വീടിനു ഇല്ല എന്ന് അവൾക്ക് മനസിലായിരുന്നു.....

തങ്ങളുടെ വീട് വച്ചു നോക്കുമ്പോൾ കുറച്ചുകൂടി വലിയ വീട് എന്ന് അവൾക്ക് തോന്നിയിരുന്നുള്ളൂ...... ഷീറ്റിട്ട വീടാണ് ചെറുതായി തേച്ചിട്ടും ഉണ്ട്...... മഴ സമയത്ത് തുണി നനയാതിരിക്കാൻ ആയി ഒരു ടാർപ്പ വലിച്ച് മുന്നിൽ കെട്ടിയിട്ടുണ്ട്....... അവിടെ ആയിരിക്കും ഓട്ടോ ഇടുന്നത് എന്ന് അവൾക്ക് തോന്നിയിരുന്നു...... പുറത്തു കൂടി നിൽക്കുന്ന ഒരു പറ്റം സ്ത്രീകളുടെ നോട്ടം ദേവികയിലേക്ക് ചെന്നിരുന്നു...... അവരൊക്കെ അവളെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു...... "എൻറെ സിസിലി കൊച്ചൻ വന്നു..... ഇനി കരച്ചിൽ ഒന്നു നിർത്തി കൂടെ..... കൂടി നിന്ന അയൽക്കാരിൽ ആരോ ആണ് പറഞ്ഞത്..... അത് കേട്ടപ്പോഴേക്കും അവർ എഴുന്നേറ്റ് അലച്ചു തല്ലി മുറ്റത്തേക്ക് ഓടിയിരുന്നു.... റോയ്യുടെ ഒപ്പം ദേവികയെ കണ്ടതോടെ അവർക്ക് സങ്കടവും ദേഷ്യവും ഇല്ല ഒരുപോലെ വന്നിരുന്നു.... " എന്നാലും എൻറെ റോയ്ഛാ നിനക്ക് എങ്ങനെ തോന്നി.... ഇങ്ങനെ ചെയ്യാൻ... കൂടി നിന്നവരിൽ ആരോ അത് പറഞ്ഞതും അവർ വീണ്ടും സിസിലി പദം പറഞ്ഞു കരയുന്നത് കണ്ടു.... റോയിയുടെ ഇരുണ്ട മുഖം കണ്ടതോടെ കൂടിനിൽക്കുന്ന സ്ത്രീകളൊക്കെ കാര്യം മനസ്സിൽ ആയിരുന്നു...... അവർ പെട്ടെന്ന് ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റ് സ്വന്തം വീടുകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു......

ആ നിമിഷം റോയി ദേവികയുടെ കൈകളിൽ പിടിച്ചിരുന്നു.... അവൻറെ സ്പർശം അറിഞ്ഞ നിമിഷം ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയിരുന്നു.... " എന്നാലും എൻറെ റോയി നീ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ ആരും വിചാരിച്ചിരുന്നില്ല..... ഒന്നുമല്ലെങ്കിലും പ്രായം തികഞ്ഞ ഒരു പെൺകൊച്ചില്ലേ ഈ വീട്ടിൽ..... അവളെ നിർത്തി നീ ഇത് ചെയ്യാമോ....? അവളെ കുറിച്ചെങ്കിലും നീ ആലോചിക്കേണ്ടത് ആയിരുന്നു.... അടുത്ത വീട്ടിലെ ശോഭന ചേച്ചിയുടെ ഉപദേശത്തിന് മറുപടിയായി ഒന്നും അവന് പറയാനുണ്ടായിരുന്നില്ല.... " ഞാൻ ഒരു പെണ്ണിനെ കല്യാണം കഴിച്ചു...... എന്നെ വിശ്വസിച്ച് അവൾ എന്നോടൊപ്പം വന്നു..... എനിക്കിപ്പോ അകത്തോട്ട് കയറാൻ പറ്റുമോ ഇല്ലയോ....? സിസിലിയുടെ മുഖത്തേക്ക് നോക്കി റോയി അത് ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവർക്ക് അറിയുമായിരുന്നില്ല.... പെട്ടെന്നാണ് റോയിയുടെ കണ്ണുകൾ കുടിച്ച് ബോധമില്ലാതെ തിണയുടെ ഒരു മൂലയിൽ കിടന്നുറങ്ങുന്ന അപ്പച്ചൻറെ മുഖത്തേക്ക് പോയത്...... അത് കണ്ടതോടെ സിസിലിക്ക് കുറച്ചുകൂടി ആവേശം കൂടി..... അവർ കുറച്ചുകൂടി കരച്ചിൽ ഉച്ചത്തിലാക്കി..... നേരെ അയാളുടെ അരികിലേക്ക് പോയി അയാളെ തട്ടി വിളിക്കാൻ തുടങ്ങി..... " നിങ്ങൾ ഇങ്ങനെ കിടന്നോ....? പൊന്നുമോൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നിരിക്കുന്നത് നിങ്ങൾ അറിഞ്ഞില്ലേ മനുഷ്യ..... ഇങ്ങനെ കുടിച്ചു കിടന്നോ.... ഒന്ന് എഴുന്നേറ്റേ.... അവർ വീണ്ടും വീണ്ടും അയാളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു..... " അവൻ വിളിച്ചോണ്ട് വന്നെങ്കിൽ കൊച്ചിനെ കൊന്ത കൊടുത്തൂ അകത്തേക്ക് കയറ്റടി.... കുഴഞ്ഞ ശബ്ദത്തോടെ അയാൾ അത് പറഞ്ഞപ്പോൾ അവർക്ക് ദേഷ്യം കൂടുകയായിരുന്നു ചെയ്തിരുന്നത്.....

എല്ലാം കൂടി കണ്ടിട്ട് റോയ്ക്ക് തല പെരുക്കുന്നത് പോലെ തോന്നിയിരുന്നു..... രൂക്ഷമായി അവൻ സിസിലിയെ ഒന്നു നോക്കിയപ്പോഴേക്കും അവർ കരച്ചിൽ നിർത്തിയിരുന്നു....... " ഏതായാലും നടക്കാനുള്ളത് ഒക്കെ നടന്നു സിസിലി..... ഇനിയിപ്പോ തങ്കച്ചായൻ പറഞ്ഞത് പോലെ ഒരു കൊന്തയും ബൈബിളും എടുത്തു കൊച്ചിനെ പിടിച്ച് അകത്ത് കയറ്റാൻ നോക്ക്.... ശോഭന സിസിലിയെ ഉപദേശിക്കാൻ തുടങ്ങിയിരുന്നു..... " എൻറെ സമ്മതത്തോടെ ആയിരുന്നെങ്കിൽ കൊന്തയും ബൈബിൾ മാത്രമല്ല ഇവളുടെ കാലു കഴുകി വെള്ളം കുടിച്ചിട്ട് ഞാനിവിടെ അകത്തേക്ക് കയറ്റിയേനെ....... കണ്ണുനീർ തുടച്ച് വാശിയോടെ സിസിലി പറഞ്ഞു..... " അമ്മച്ചി ഒന്നും ചെയ്യേണ്ട ഞാൻ അകത്തോട്ട് കേറികൊള്ളാം...... ഇവിടുത്തെ നാട്ടുകൂട്ടം ഒന്ന് പിരിച്ചു വിട്ടാൽ മതി...... ഞാനും അവളും തന്നെ അകത്തോട്ട് കേറി കൊള്ളാം.... റോയിയുടെ സംസാരം കേട്ടപ്പോൾ വീണ്ടും സീസലിക്ക് ദേഷ്യം തോന്നിയിരുന്നു.... "കണ്ടോ കല്യാണം കഴിച്ചു കൊണ്ടു വന്നില്ല..... അതിനു മുമ്പേ എൻറെ ചെറുക്കന്റെ മനസ്സ് അവൾ മാറ്റി..... എന്ത് കൈവിഷം ആണെടി നീ എന്റെ ചെറുക്കന് കൊടുത്തത്... സിസിലി മൂക്ക് പിഴിഞ്ഞു.... ചുട്ടുപൊള്ളുന്ന പോലെ തോന്നിയിരുന്നു ദേവികയ്ക്ക് ...... ഇനി എന്തൊക്കെയാണ് ഈശ്വരാ താൻ നേരിടേണ്ടത് എന്നായിരുന്നു അവളുടെ മനസ്സിൽ ആ നിമിഷവും....... " എൻറെ സിസിലി ഇനിയിപ്പോ നമുക്ക് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ..... സംഭവം രജിസ്റ്റർ മാരേജ് ആണ്.....

ഈ കൊച്ചിനെ എന്തെങ്കിലും പറഞ്ഞു അതിന്റെ വീട്ടിൽ തിരിച്ചു കൊണ്ടുവിടാൻ പറ്റുമോ..... നമ്മുടെ ചെറുക്കനെ വിശ്വസിച്ചു ഇറങ്ങിവന്ന പെങ്കൊച്ച്..... നമുക്ക് ഇനി ഒന്നും ചെയ്യാൻ പറ്റുകയില്ല..... ഏതായാലും ചടങ്ങ് പോലെ ഒക്കെ ചെയ്യണം....... അല്ലെങ്കിൽ നിന്റെ മോൻ വിളിച്ചോണ്ട് വന്ന കൊച്ചിനെ കൈപിടിച്ചു അകത്തേക്ക് കയറ്റാൻ പറ്റിയില്ലെങ്കിൽ പിന്നെ നിന്റെ ജീവിതത്തിൽ എപ്പോഴും അതൊരു വിഷമം ആയിട്ട് കിടക്കും.... ശോഭന അങ്ങനെ പറഞ്ഞപ്പോൾ ഇനിയും താൻ എന്തൊക്കെ പറഞ്ഞിട്ടും യാതൊരു ഗുണവും ഇല്ലെന്ന് മനസിലാക്കി മനസ്സിലാ മനസ്സോടെ അകത്തേക്ക് പോയി ബൈബിൾ എടുത്തു കൊണ്ടുവന്നിരുന്നു സിസിലി.... ആ കാഴ്ച റോയിക്കും ഒരു സന്തോഷം നൽകുന്ന കാര്യമായിരുന്നു....... ഒരിക്കലും അമ്മച്ചി അവളെ അകത്തേക്ക് കയറ്റുമെന്ന് അവൻ വിചാരിച്ചിരുന്നില്ല...... എന്തിൻറെ പേരിലാണെങ്കിലും താൻ വിവാഹം കഴിച്ച പെണ്ണാണ് അവളെ സ്നേഹപൂർവ്വം തൻറെ അമ്മ തന്നെ അകത്തേക്ക് വിളിച്ചു കയറ്റുന്നതിനും വലിയ സന്തോഷം തനിക്ക് മറ്റൊന്നുമില്ല...... അവളുടെ കൈകളിലേക്ക് അവർ ബൈബിൾ നീട്ടി ഒരു നിമിഷം അത്ഭുത പൂർവ്വം ആണെങ്കിലും അവൾ യാന്ത്രികമായി കൈകൾ നീട്ടിയിരുന്നു..... ശേഷം കൊന്തയുടെ കുരിശു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് കുരിശു വരച്ച് ആ കൊന്ത അവളെ ഏൽപ്പിച്ചതിനുശേഷം അവളോട് അകത്തേക്ക് കയറാൻ പറഞ്ഞിരുന്നു...... അനുവാദത്തിനായി അവൾ റോയിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.... അവൻ കണ്ണാലെ സമ്മതം കാണിച്ചപ്പോൾ അവൾ അകത്തേക്ക് കയറി....

അവൾ അകത്തേക്ക് കയറിയ നിമിഷംതന്നെ സിസിലി അകത്തെ മുറിയിലേക്ക് കയറി കട്ടലിലേക്ക് കിടന്നിരുന്നു...... ഇനി അങ്ങോട്ട് അവരുടെ പ്രതിഷേധം ആയിരിക്കും എന്ന് റോയ്ക്ക് അറിയാമായിരുന്നു..... അല്ലെങ്കിലും അമ്മച്ചി അങ്ങനെയാണ് എന്തെങ്കിലും ഒരു കാര്യം ഇഷ്ടമില്ലാത്തത് ചെയ്യുകയാണെങ്കിൽ പിന്നീട് കുറച്ചു ദിവസത്തേക്ക് ആഹാരം ഉണ്ടാകാതെയും തങ്ങളോടെ മിണ്ടാതെയിരുന്നും ഒക്കെ ആയിരിക്കും പ്രതിഷേധം തീർക്കുന്നത്...... ഇനി കുറച്ചു ദിവസം ഇവിടെ പദം പറച്ചിലും കരച്ചിലും ആഹാരം ഉണ്ടാകാതിരിക്കലും ഒക്കെ ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു...... അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ തന്നെ ആ വീടിൻറെ അവസ്ഥ ഏകദേശം ഒക്കെ ദേവികയ്ക്ക് മനസ്സിലായിരുന്നു...... ചെറിയ വീടാണ് ഇടുങ്ങിയ രണ്ട് മൂന്ന് മുറികളും ഒരു ഹോളും ഒരു അടുക്കളയും ഉള്ള സാധാരണ ഷീറ്റിട്ട ഒരു വീട്....... എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അവളെ ശോഭന വന്നു വിളിച്ചു കൊണ്ട് ഒരു മുറിയിലേക്ക് കയറി..... ആ വീട്ടിൽ വച്ച് ഏറ്റവും വലിയ മുറി അതാണ് എന്ന് അവൾക്ക് തോന്നിയിരുന്നു..... " ഇതാണ് റോയിയുടെ മുറി..... കൊച്ചിനെ വേണെങ്കിൽ ഒന്ന് കുളിക്ക്..... വേണമെങ്കിൽ ഡ്രസ്സ് ഒക്കെ ഒന്ന് മാറിക്കോ...... കുളിക്കണം എങ്കിൽ കുളിമുറി പുറത്താണ്.... അവരോട് യാന്ത്രികമായി തല ആട്ടിയതിനു ശേഷം ഇനിയും എന്ത് ചെയ്യണമെന്നറിയാതെ ആ മുറിയിൽ തന്നെ അവൾ അന്തിച്ചു നിൽക്കുകയായിരുന്നു...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story