സാഗരം സാക്ഷി...❤️: ഭാഗം 11

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എട്ടാ ..... ഞാൻ പറഞ്ഞ കാര്യം എന്തായി ......?" വസുന്ധര അവർക്കിടയിലേക്ക് വന്നുകൊണ്ട് പറഞ്ഞതും സാഗർ ഇഷ്ടക്കേടോടെ അവിടുന്ന് എണീറ്റ് കൈ കഴുകി "എന്ത് കാര്യം ....?" ശ്രീധർ സംശയത്തോടെ ചോദിച്ചു "സാഗറും സരിഗയും തമ്മിലുള്ള വിവാഹക്കാര്യം ......!!"ബാഗ് കഴുത്തിലൂടെ ഇട്ടുകൊണ്ട് പുറത്തേക്ക് നടന്ന സാഗർ അത്‌ കേട്ട് ഒന്ന് നിന്നു "excuse me ....?" അവൻ അവർക്ക് നേരെ തല ചെരിച്ചുകൊണ്ട് ചോദ്യഭാവത്തിൽ നെറ്റി ചുളിച്ചു "ഈ വർഷത്തോടെ നിന്റെ പഠിപ്പ് കഴിയില്ലേ ..... ഇപ്പോഴേ എല്ലാം തീരുമാനിച്ചാലെ സമയത്തു എല്ലാം കൃത്യമായി നടക്കുള്ളൂ ..... നിങ്ങൾ അതൊന്നും ഇപ്പൊ ചിന്തിക്കണ്ട ...... ഞങ്ങൾ തീരുമാനിച്ചോളാം ....."

വസുന്ധര ഗൗരവത്തോടെ പറഞ്ഞതും സാഗർ ഒന്ന് പുച്ഛിച്ചു ചിരിച്ചു "ഡാഡ് ...... ഡാഡ് ഇതൊന്നും കേൾക്കുന്നില്ലേ .....?" അവൻ ശ്രീധറിന് നേരെ തിരിഞ്ഞതും ശ്രീധർ കണ്ണ് ചിമ്മി ചിരിച്ചു "നിന്റെ ഇഷ്ടമില്ലാതെ നിന്റെ വിവാഹം നടത്താൻ ഞാൻ ശ്രമിക്കുവോ ..... ആ വിഡ്ഢിത്തം ഞാൻ ചെയ്യില്ല ..... " ശ്രീധറിന്റെ മറുപടി കേട്ട് സാഗറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നു "വസൂ ..... ഇവന്റെ സ്വഭാവം നിനക്കറിയുന്നതല്ലേ ..... അവനു ഇഷ്ടപ്പെട്ട ..... അവനു പെർഫെക്റ്റ് എന്ന് തോന്നുന്ന ഒരാളെ അവൻ തന്നെ ചൂസ് ചെയ്യട്ടെ ..... അവന്റെ കാര്യത്തിൽ ഒരു അറേഞ്ച് മാര്യേജ് ഞാനും പ്രതീക്ഷിച്ചിട്ടില്ല ..... സൊ ഈ ടോപ്പിക്ക് നമുക്ക് ഇവിടെ അവസാനിപ്പിക്കാം ......"

ശ്രീധർ അതും പറഞ്ഞു കഴിക്കാൻ ഇരുന്നു "അമ്മ ഒന്ന് വന്നേ ....." സരിഗ വസുന്ധരയെ പിടിച്ചു വലിച്ചതും അവർ അവളുടെ കൈ തട്ടിമാറ്റി "ഇവന്റെ തല്ല് കൊള്ളിത്തരത്തിന് ഒക്കെ കൂട്ട്‌ നിൽക്കുന്നത് പോലെ ഇതിനും ഏട്ടൻ കൂട്ട്‌ നിൽക്കരുത് ..... ഇപ്പൊ തന്നെ ഇവന്റെ അനാവശ്യ ചിലവുകൾ ഓർത്തു മനുഷ്യന് സമാധാനം ഇല്ല ..... ഇനി ഏട്ടനെ പോലെ മോനും അന്യമതത്തിലെ പെണ്ണിനെ കൊണ്ട് വന്ന് ഇവിടെ വാഴിച്ചാൽ അപ്പോഴും ഏട്ടൻ അവനെ സപ്പോർട് ചെയ്യുമോ .....?" വസുന്ധരക്ക് കലിയിളകി ഓരോന്ന് വിളിച്ചു പറയാൻ തുടങ്ങി "സ്വന്തം ജീവിതം തകർന്നത് പോലെ ഇനി ഇവന്റെ ജീവിതം കൂടി തകരുന്നത് കാണണമായിരിക്കും ....." "Just stop it ....."

വസുന്ധര പറയുന്നതിനൊക്കെ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഇരുന്ന ശ്രീധറിനെ കണ്ട് സാഗർ അലറി "എന്റെ ഡാഡിനെ ക്വസ്റ്റ്യൻ ചെയ്യാൻ നിങ്ങൾക്ക് എന്ത് അർഹതയാ ഉള്ളത് ..... എന്റെ ഡാഡും അദ്ദേഹത്തിന്റെ വൈഫും തമ്മിൽ പല പ്രശ്നവും ഉണ്ടായിരിക്കും ..... അത് അവരുടെ പേർസണൽ ഇഷ്യൂ ..... നിങ്ങൾ അതിൽ കയറി തലയിടണ്ട ..... പിന്നെ ഇപ്പൊ എന്താ നിങ്ങളുടെ പ്രശ്നം ..... വിവാഹം തീരുമാനിക്കണം ..... അത്രയല്ലേ ഉള്ളു ....." അവൻ ദേഷ്യം കടിച്ചു പിടിച്ചു അവരോട് പറഞ്ഞു "തീരുമാനിച്ചോ ..... എങ്ങനെ വേണേലും തീരുമാനിച്ചോ ..... എനിക്ക് ഒരു എതിർപ്പും ഇല്ല ....." അവൻ പറയുന്നത് കേട്ട് വസുന്ധരയുടെ മുഖം വിടർന്നു സരിഗ നിറകണ്ണുകളോടെ അവനെ നോക്കി .....

ഒരുനിമിഷം ആനന്ദിന്റെ മുഖം മനസ്സിലേക്ക് കടന്നു വന്നു "തീരുമാനിക്കുന്നതൊക്കെ കൊള്ളാം .....കെട്ടാനുള്ള ചെക്കനെ കൂടി നോക്കിക്കോണം ..... " അവരെ ഒന്ന് പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞതും വസുന്ധരയുടെ മുഖം കടുത്തു അത് പ്രതീക്ഷിച്ചത് കൊണ്ടാവാം ശ്രീധർ ചിരിയോടെ ഫുഡ് കഴിച്ചു സരിഗയുടെ മുഖത്തു ആശ്വാസം വന്ന് നിറഞ്ഞതും അവൾ നന്ദിയോടെ അവനെ നോക്കി നിന്നു "സാഗർ ......!!!!" അവർ ദേഷ്യത്തോടെ ടേബിളിൽ ഇരുന്ന ഗ്ലാസ് എറിഞ്ഞുടച്ചതും സാഗർ വാതിൽക്കൽ നിന്ന് തിരിഞ്ഞു നോക്കി "അത് നിങ്ങടെ ഹസ്ബന്റ് വാങ്ങി വെച്ച തിങ്ങ്സ് അല്ല ഇങ്ങനെ എറിഞ്ഞുടക്കാൻ ....."

അവൻ അവരെ നോക്കി വെട്ടി തുറന്ന് പറഞ്ഞതും സരിഗ ചിരി കടിച്ചു പിടിച്ചു നിന്നു "ആ ജെസ്സിടെ വിത്തല്ലേ ..... ഇതിനപ്പുറം പറഞ്ഞാലും അത്ഭുതം ഇല്ല ....."അവൻ പോകുന്നനും നോക്കി വസുന്ധര ശ്രീധറിനെ പുച്ഛിച്ചതും അയാളുടെ മുഖത്തെ ചിരി മാഞ്ഞു "വസൂ ..... നീയെന്തിനാ ജെസ്സിയെ ഇതിലേക്ക് വലിച്ചിഴക്കുന്നെ ...... " അയാളുടെ ശബ്ദത്തിൽ വേദനയും ദേഷ്യവും ഒരുപോലെ കലർന്നിരുന്നു അവർ അതിന് ഒന്ന് പുച്ഛിച്ചുകൊണ്ട് അവിടെ നിന്നും പോയതും സരിഗ ശ്രീധറിനെ ദയനീയമായി നോക്കി തിരിഞ്ഞു നടന്നു എല്ലാവരും പോയതും ശ്രീധർ എണീറ്റ് കൈ കഴുകി സോഫയിലേക്കിരുന്നു ഒരു കടലിരമ്പം പോലെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിയതും ശ്രീധർ കണ്ണുകൾ ഇറുക്കിയടച്ചു

"ജെസ്സീക്ക ...... സഹപാഠി ആയിരുന്നവൾ തന്റെ എല്ലാമെല്ലാം ആകാൻ അധികസമയം വേണ്ടിയിരുന്നില്ല എന്റെ ഉള്ളിലെ പ്രണയം അവളെ അറിയിച്ചതോടെ ജെസീക്കയിൽ നിന്ന് എന്റെ മാത്രം ജെസ്സിയിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു പഠനം കഴിഞ്ഞു അവൾ ഫാഷൻ ഡിസൈനിങ്ങും മറ്റുമായി അവളുടെ പ്രൊഫഷനിലേക്ക് തിരിഞ്ഞെങ്കിലും ഞങ്ങളുടെ പ്രണയത്തിന് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ല ഇരുവീട്ടുകാരും ശക്തമായി എതിർത്തെങ്കിലും അതൊക്കെ മറി കടന്നു ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപ്പടുത്തു ..... ഒരുപാട് വിമർശനങ്ങൾക്കും വർഗീയലഹളകൾക്കും ഒടുവിൽ ഞങ്ങൾ ഒന്നായി

സാഗർ ജനിച്ചതോടെ എന്റെ വീട്ടുകാർക്ക് എന്നോടുള്ള ദേഷ്യം കുറേശെ കുറഞ്ഞു വന്നിരുന്നു ..... ഫ്ളാറ്റിലെ ഏകാന്തവാസത്തിനോട് യാത്ര പറഞ്ഞു ഞങ്ങൾ എന്റെ വീട്ടിലേക്ക് വന്നു ലോകമൊട്ടാകെ അറിയുന്ന ഫാഷൻ ഡിസൈനർ ആയി ശോഭിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ജെസിക്ക് കഴിഞ്ഞു അച്ഛൻ സ്വത്ത് ഭാഗം വെച്ചതോടെ ഞാൻ എന്റേതായ രീതിയിൽ ഒരു ബിസിനസ്സും തുടങ്ങി പതിയെ പതിയെ വസുവും ജെസിയും തമ്മിൽ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടായി തുടങ്ങി വീട്ടുകാർ കൊഞ്ചിച്ചു വളർത്തിയത് കൊണ്ട് ജെസ്സിക്ക് ദുർവാശിയും മുൻകോപവും ഒക്കെ കൂടുതലായിരുന്നു ..... പക്ഷെ അതൊക്കെ ന്യായമായ കാര്യങ്ങൾക്ക് മാത്രമേ അവൾ കാണിക്കാറുള്ളു

ഞാൻ അതിൽ ഇടപെടാൻ ശ്രമിക്കാത്തതായിരുന്നു എനിക്ക് പറ്റിയ തെറ്റ് അവരുടെ വഴക്ക് അവരായി തീർക്കട്ടെ എന്ന് ഞാനും കരുതി പക്ഷെ അതൊന്നും അങ്ങനെ പെട്ടെന്ന് തീരുന്നതായിരുന്നില്ല അതിനിടയിൽ ഞങ്ങൾക്ക് ഒരു കുഞ്ഞ്‌ കൂടി പിറന്നു ആ സമയത്തായിരുന്നു വസുവിന്റെ ഭർത്താവിന്റെ ബിസിനെസ്സ് ഒക്കെ തകർന്ന് വലിയ വലിയ കടങ്ങളൊക്കെ ഉണ്ടായത് ആ സമയത്തു വസു എന്റെ പേരിലുള്ള ചില പ്രോപ്പർടീസ് വിൽക്കാൻ ശ്രമിച്ചു ..... ജെസ്സി അതിനെ എതിർത്തു അച്ഛൻ വീതിച്ചു നൽകിയ സ്വത്തുവകകൾ അവളുടെ പേരിൽ ഉണ്ടായിട്ടും എന്റേത് വിൽക്കാൻ ശ്രമിച്ചത് ജെസ്സിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല അതിന്റെ പേരിൽ അവർ തമ്മിൽ വഴക്കും ബഹളവും ആയി

അന്ന് അച്ഛൻ രണ്ടുപേരോടും ആവുന്നത്ര പറഞ്ഞു നോക്കി ..... വിട്ട് കൊടുക്കാൻ രണ്ടുപേരും ഒരുക്കമല്ലായിരുന്നു "ഇല്ലാഞ്ഞിട്ടാണെങ്കിൽ ഞാൻ ഒരുപക്ഷെ വിട്ട് കൊടുത്തേനെ ..... പക്ഷെ സ്വന്തം സ്വത്ത് വകകൾ കൈയടക്കി വെച്ചിട്ട് അന്യന്റെ മുതൽ ആഗ്രഹിക്കുന്നതിൽ എന്ത് ന്യായമാണുള്ളത് ..... ഇതിപ്പോ എത്രാമത്തെ തവണയാ അഞ്ചും പത്തുമായി ലക്ഷങ്ങൾ വാങ്ങുന്നത് ..... നമുക്ക് രണ്ട് മക്കളുണ്ട് ..... അവർ നല്ല രീതിയിൽ വളരണമെന്ന് എനിക്കും ആഗ്രഹമുണ്ട് ..... അതുകൊണ്ട് ഞാൻ ഇതിന് സമ്മതിക്കില്ല ....." ഇതായിരുന്നു ജെസ്സിയുടെ നിലപാട് പക്ഷെ വസു ..... അമ്മയില്ലാതെ വളർന്നത് കൊണ്ട് അവളുടെ കണ്ണുനീർ കാണാൻ എനിക്ക് കഴിയുമായിരുന്നില്ല .....

ജെസ്സിയെ പോലെ തന്നെ എനിക്ക് വസുവും ഇമ്പോര്ടന്റ്റ് ആയിരുന്നു ..... അപ്പോൾ വസു കരഞ്ഞു പറഞ്ഞപ്പോൾ എനിക്ക് ജെസ്സിയെ എതിർക്കേണ്ടി വന്നു അത് വാഗ്‌വാദമായി ..... വഴക്കായി ...... ഒടുവിൽ എനിക്ക് അവളെ തല്ലേണ്ടി വന്നു കൂടെപ്പിറപ്പിന്റെ കൂടെ നിന്ന് അവളെ വേദനിപ്പിക്കേണ്ടി വന്നു ..... ജെസി എന്നെ മനസ്സിലാക്കും എന്ന് ഞാൻ കരുതി എന്റെ തെറ്റായിരുന്നു ..... അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ തല്ലിയത്‌ അവൾക്ക് ഒരു മാനക്കേട് ആയി തോന്നി അതിന് ശേഷം ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു വസു ആഗ്രഹിച്ചത് പോലെ എന്റെ കുറച്ചു പ്രോപ്പർടീസ് ഒക്കെ വിറ്റു ശേഖറിന്റെ (വസുവിന്റെ ഭർത്താവ് ) കടം ഒക്കെ തീർത്തു അതൊക്കെ ഞാൻ തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു .......

എന്നിട്ടും ജെസി എന്നോട് ക്ഷമിക്കാൻ തയ്യാറായില്ല വസുവിന്റെ മക്കൾക്കായി അവൾ ആവശ്യപ്പെടുന്നതെല്ലാം ഞാൻ അവൾക്ക് എത്തിച്ചു കൊടുത്തു അപ്പോഴൊക്കെ എന്റെ കുഞ്ഞുങ്ങളെ ഞാൻ മറന്നു ഇതൊക്കെ ജെസ്സിക്ക് എന്നോടുള്ള വെറുപ്പ് കൂട്ടി ഒരു അച്ഛനെന്ന നിലയിൽ ഞാൻ ഒരു പരാജയമാണെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത് പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് വന്ന എന്റെ കൈയിലേക്ക് ഞാൻ കെട്ടിയ താലി അഴിച്ചു വെച്ച് അവൾ എന്റെ ജീവിതത്തിൽ നിന്ന് തന്നെ പോകുവാണെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ തീക്കനൽ എരിയുന്നത്‌ ഞാൻ കണ്ടു മറുത്തു ഒരക്ഷരം പറയാനാവാതെ തറഞ്ഞു നിന്ന എന്റെ മുന്നിലൂടെ 1 വയസ്സ് തികയാത്ത കൈക്കുഞ്ഞിനെയും എടുത്ത് സാഗറിനെയും കൂട്ടി ഈ പടികൾ ഇറങ്ങി നിറഞ്ഞു വന്ന കണ്ണുകൾ തുടക്കാൻ പോലും കഴിയാതെ ഞാൻ നിലത്തേക്ക് വീണിരുന്നു പോയി

അപ്പോഴേക്കും സാഗർ ജെസ്സിയുടെ കൈ വിടുവിച്ചു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ പൊട്ടിക്കരഞ്ഞു പോയി ഞാൻ അന്ന് അവനു 5 വയസ്സായിരുന്നു ..... എന്നെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു എന്റെ കണ്ണ് തുടക്കുന്ന അവന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട് ഒരു അച്ഛന്റെ സ്നേഹവും കരുതലും വേണ്ടുവോളം ഞാൻ കൊടുത്തിട്ടില്ല അവന് ..... അവനെ ശ്രദ്ധിച്ചിട്ടില്ല ..... അതൊക്കെ ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിരുന്നു ജെസ്സി ബലം പ്രയോഗിച്ചു അവനെ കൊണ്ട് പോകാൻ നോക്കിയെങ്കിലും എന്നെ വിട്ട് എങ്ങും വരില്ലെന്ന് പറഞ്ഞു അവൻ ജെസ്സിയോട് തർക്കിച്ചു ഇന്ന് അവൻ എങ്ങനെ ആണോ അതുപോലെ ആയിരുന്നു അന്നും അന്ന് ജെസി എന്നെ ഒരുപാട് ക്ഷപിച്ചു

"എന്റെ കുഞ്ഞിനെ കൂടി എന്നിൽ നിന്നകറ്റിയപ്പോൾ തൃപ്തി ആയില്ലേ നിങ്ങൾക്ക് ..... ചെല്ല് ..... കൊണ്ട് പോയി നിങ്ങടെ പെങ്ങൾക്ക് ഇട്ട് കൊടുക്ക് ഇവനെ ..... എന്റെ കുഞ്ഞിന്റെ ജീവിതം കൂടി അവൾ തകർത്തു രസിക്കട്ടെ ....., ഒരു കാര്യം നിങ്ങൾ ഓർത്തോ ...... എന്റെ ജീവനാ ഇവൻ ..... ഇവനെ നിങ്ങൾക്ക് ഞാൻ വിട്ട് തരുമെന്ന് കരുതണ്ട നിങ്ങൾ ..... എന്നെയും എന്റെ മക്കളുടെയും ജീവിതത്തിൽ ഒരു കരടായി നിങ്ങൾ വന്നാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല ...... ജെസിയാ പറയുന്നേ ....." അതും പറഞ്ഞു അവൾ അവിടെ നിന്നും പോയത് ഒരു നോവായി ഇന്നും മനസ്സിലുണ്ട് സാഗറിനെ കിട്ടാൻ അവൾ നിയമപരമായി ശ്രമിച്ചെങ്കിലും അവന്റെ തീരുമാനത്തിൽ അവൻ ഉറച്ചു നിന്നു

ജെസിയെ ഇത്രയും പ്രകോപിപ്പിക്കാൻ മാത്രം എന്താണ് ഉണ്ടായതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല സാഗറിനെ വിട്ട് കിട്ടാതായപ്പോൾ അവൾ എന്റെ മുന്നിൽ വന്ന് എന്നെ ഒരുപാട് കുറ്റപ്പെടുത്തി "എന്റെ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാൻ ഇട വരരുത് ..... വന്നാൽ .......?" ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് നടന്നകന്ന അവളെ നോക്കി നിൽക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയാകും എന്ന് എങ്കിലും ബന്ധം വേർപെടുത്തിയിരുന്നില്ല ..... എന്നെങ്കിലും തിരികെ വരുമെന്ന് ഞാൻ വിശ്വസിച്ചു പക്ഷെ ഒരിക്കൽ പോലും ഞാൻ അവളെ അന്വേഷിച്ചില്ല .....

അതിന് മുതിരുമ്പോൾ ഒക്കെ അവളുടെ ഭീഷണി എന്നെ പിന്നോട്ട് വലിക്കും സാഗറിനെ പിരിഞ്ഞ്‌ അധികദൂരം പോകാൻ അവൾക്ക് കഴിയില്ല ഇവിടെ എവിടെയൊക്കെയോ തന്നെ അവൾ ഉണ്ടാകുമെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട് ജെസി പോയതിൽ പിന്നെയാണ് എനിക്ക് പറ്റിയ തെറ്റുകളൊക്കെ ഞാൻ തിരിച്ചറിയുന്നത് തെറ്റ് മുഴുവൻ എന്റേതായിരുന്നു ...... ഉറ്റവരെ ഉപേക്ഷിച്ചു എനിക്കൊപ്പം ഇറങ്ങി വന്നവളാണ് അവളെന്ന് ഞാൻ ഓർത്തില്ല അവളുടെ കുഞ്ഞു കുഞ്ഞു വാശികളൊക്കെ സാധിച്ചു കൊടുക്കാൻ സമയം കണ്ടെത്തിയിട്ടില്ല അവൾക്കും മക്കൾക്കും ഒപ്പം ഇരിക്കാൻ ശ്രമിച്ചിട്ടില്ല ഏപ്പൊഴും വസുവിന്റെ ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടത്തിലായിരുന്നു

പക്ഷെ വസു എന്റെ ജീവിതത്തെ കുറിച്ച് ഓർത്തില്ല ജെസി പോയത് അവൾ വലിയ ഒരു ആഘോഷമാക്കിയപ്പോൾ ജെസിയെ ഓർത്തു തേങ്ങുന്ന എന്നെയും എന്റെ മോനെയും അവൾ കണ്ടില്ല അമ്മയുടെ സാമീപ്യവും കരുതലും ആവശ്യമുള്ള ചെറുപ്രായത്തിൽ എന്റെ മോന് കടുത്ത അവഗണന മാത്രമേ വസുവിൽ നിന്ന് ലഭിച്ചിട്ടുള്ളൂ അപ്പോഴും എന്റെ സാഗറിന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടാവും വസുവിന്റെ സ്വഭാവം മനസ്സിലായി തുടങ്ങിയപ്പോ ഞാൻ സാഗറിലേക്ക് മാത്രമായി ഒതുങ്ങി എന്റെ സ്നേഹം മുഴുവൻ അവനു മാത്രമായി ഞാൻ പകുത്തു നൽകി അവന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുത്തു ..... അവന്റെ മമ്മ ആഗ്രഹിച്ചത് പോലെ നല്ല രീതിയിൽ തന്നെ അവൻ വളർന്നു

ഇന്ന് ഞാൻ ജീവിക്കുന്നത് പോലും അവന്റെ സന്തോഷത്തിന് വേണ്ടി മാത്രമാണ് ..... അവന്റെ സന്തോഷം നിറഞ്ഞ ജീവിതം ജെസി കാണണം ..... പ്രതികാരമല്ല ...... പ്രായശ്ചിത്തമാണ് അവനെ ഞാൻ വളർത്തി വഷളാക്കി എന്ന് ആരൊക്കെ പറഞ്ഞാലും എനിക്കത് ഒരു വിഷയമല്ല To me he is a perfect son ....! ചെറിയ കുരുത്തക്കേടുകൾ ഉണ്ടെങ്കിലും അവൻ ഒരിക്കലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കില്ല ..... ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് അത്രയും മതി ....." മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി ശ്രീധർ ഫോണും എടുത്ത് പുറത്തേക്ക് നടന്നു "Helooiii ....." ആനന്ദിന്റെ കാറിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിലാണ് പിന്നിൽ നിന്നൊരു വിളി കേട്ട് സാക്ഷി തിരിഞ്ഞു നോക്കിയത്

അപ്പോൾ ഒരു കൈ എളിയിൽ കുത്തി മറുകൈ കൊണ്ട് കഴുത്തിൽ കിടന്ന സ്വർണമാല വിരലിൽ കുരുക്കി നിൽക്കുന്ന സാഗറിനെ കണ്ടതും അവളുടെ മുഖം വീർത്തു "ഒന്ന് നിക്കന്നേ ....." അവനെ കണ്ടതും തിരിഞ്ഞു നടക്കാനൊരുങ്ങിയ സാക്ഷിക്കൊപ്പം ഓടിയെത്തിക്കൊണ്ട് അവൻ പറഞ്ഞു "തനിക്കെന്താടോ വേണ്ടേ .....?" അവൾ നീരസത്തോടെ ചോദിച്ചു "തൽക്കാലം ഇപ്പൊ ഒന്നും വേണ്ട ..... വേണ്ടപ്പോ ഞാൻ ചോദിക്കാതെ തന്നെ എടുത്തോളാം ....." അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞതും അവളുടെ മുഖം ചുളിഞ്ഞു "What you mean ....?" അവൾ അമർഷത്തോടെ ചോദിച്ചതും "nothing ...." അവൻ കണ്ണ് ചിമ്മി ചിരിച്ചു "അതേ നിക്ക് ...."

അവൾ അവനെ മറികടന്ന് പോകാൻ നിന്നതും അവൻ അവളുടെ മുന്നിൽ കയറി നിന്നു "തനിക്ക് എന്താ വേണ്ടേ ..... ഇങ്ങനെ ശല്യം ചെയ്യാതെ ഒന്ന് പറഞ്ഞു തുലക്ക് ....." അവൾ അതും പറഞ്ഞു അവനെ തുറിച്ചു നോക്കി "എനിക്ക് വേണ്ടതൊന്നും നിനക്ക് തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ..... കാരണം ഞാൻ ചോദിക്കുന്നതൊന്നും അത്ര എളുപ്പമുള്ളതായിരിക്കില്ല ......" ..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story