സാഗരം സാക്ഷി...❤️: ഭാഗം 12

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"തനിക്ക് എന്താ വേണ്ടേ ..... ഇങ്ങനെ ശല്യം ചെയ്യാതെ ഒന്ന് പറഞ്ഞു തുലക്ക് ....." അവൾ അതും പറഞ്ഞു അവനെ തുറിച്ചു നോക്കി "എനിക്ക് വേണ്ടതൊന്നും നിനക്ക് തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ..... കാരണം ഞാൻ ചോദിക്കുന്നതൊന്നും അത്ര എളുപ്പമുള്ളതായിരിക്കില്ല ......"അവൻ കൈ പാന്റ്സിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവിടെ നിന്നും മുന്നോട്ട് നടന്നു അതിനൊപ്പം അവന്റെ കൈ അവളുടെ വലതു കൈയിൽ പിടുത്തമിട്ടു "എങ്ങോട്ടാ .....? ഞാൻ നിന്നോട് സംസാരിക്കുന്നത് കണ്ടില്ലേ ....." അവൻ കുറച്ചു കളിയായും കാര്യമായും പറഞ്ഞതും അവൾ അവൻ പിടിച്ച കൈയിലേക്ക് ദേഷ്യത്തോടെ നോക്കി "കൈയെടുക്കേടോ ....."

അവൾ അമർഷത്തോടെ പറഞ്ഞതും അവനൊന്ന് പുഞ്ചിരിച്ചു അവൻ വിടുന്നില്ലെന്ന് കണ്ടതും അവൾ കൈ വലിച്ചെടുക്കാൻ നോക്കി അപ്പോഴും അവന്റെ പിടി അയഞ്ഞില്ല ..... അതുപോലെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു സാക്ഷിക്ക് ദേഷ്യം വന്നതും അവൾ ഇടതുകൈ അവന്റെ മുഖത്തിന് നേരെ ഓങ്ങിയതും അവൻ അതും പിടിച്ചു വെച്ചു രണ്ടു കൈയും പിടിച്ചു വെച്ച് അവൻ വലിച്ചതും അവൾ അവനിലേക്കായി അടുത്തു "സാഗർ .....!!!" സാഗർ പതിയെ തല ചെരിച്ചു നോക്കി മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യത്തോടെ നിൽക്കുന്ന സഞ്ജുവിനെ കണ്ട് അവരുടെ രണ്ടുപേരുടെയും മുഖത്തു പുച്ഛം നിറഞ്ഞു "അവളെ വിട് ..... വിടാൻ ......"

അവന്റെ ശബ്ദം അവിടമൊട്ടാകെ മുഴങ്ങി കേട്ടതും സാഗറിന്റെ മുഖം ചുളിഞ്ഞു "അത് പറയാൻ നീ ആരാ .....?" സാഗറിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "സാഗർ ...... ഞാൻ ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിക്കുന്നതാണ് നിന്റെ ശീലം ..... പക്ഷേ അതുപോലെ ഇവളെയും എന്നിൽ നിന്ന് പറിച്ചെടുക്കാൻ ഞാൻ സമ്മതിക്കില്ല ..... ഇവൾ എന്റേതാ ..... എന്റേത് മാത്രം ....." ഒരുതരം വാശിയോടെ അവനത് പറഞ്ഞു സാഗറിന്റെയും സാക്ഷിയുടെയും മുഖത്തു പുച്ഛം നിറഞ്ഞു സാക്ഷി സഞ്ജുവിനെ നോക്കി ചുണ്ട് കോട്ടി ചിരിച്ചത് സാഗർ സംശയത്തോടെ നോക്കി "സാഗർ അവളെ വിടാനാ നിന്നോട് ഞാൻ പറഞ്ഞെ .....?"

സഞ്ചു മുന്നോട് വന്നു സാഗറിനെ പിന്നിലേക്ക് തള്ളി ഒരടി അവൻ അനങ്ങിയില്ലെന്ന് മാത്രമല്ല അവന്റെ ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു "സാക്ഷി വാ ..... " സഞ്ജു സാക്ഷിയുടെ കൈയിൽ പിടിച്ചതും അവളാ കൈകൾ തട്ടിയെറിഞ്ഞു അവനെ രൂക്ഷമായി നോക്കി അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നിയിൽ ഭസ്മമാകുമോ എന്ന് പോലും അവനു തോന്നി "സാക്ഷി ..... നമ്മൾ തമ്മിൽ പല പ്രോബ്ലെംസും ഉണ്ടാവും .... അതൊക്കെ നമുക്ക് സംസാരിച്ചു തീർക്കാം ..... പ്ലീസ് ...." സഞ്ജു അവളെ നോക്കി പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു സാഗറിന്റെ കൈകളിൽ നിന്ന് അവളെ മോചിപ്പിക്കാൻ നോക്കി

"സാഗർ ..... മനസ്സിന് ഇഷ്ടപ്പെട്ടത് പൊരുതി നേടുന്നത് നിന്റെ ശീലമാണെന്ന് എനിക്കറിയാം ..... അങ്ങനെ ഒരിഷ്ടം സാക്ഷിയോട് നിനക്ക് ഉണ്ടെങ്കിൽ അത് നീ മറന്നേക്ക് ....!! കാരണം പുതിയത് കാണുമ്പോൾ പഴെയതൊക്കെ വലിച്ചെറിഞ്ഞാണ് നിന്റെ ശീലം ..... അങ്ങനെ വലിച്ചെറിയാൻ ഇവളെ ഞാൻ വിട്ട് തരില്ല സാഗർ ....." അവളുടെ ഒരു കൈ സഞ്ജുവും മറുകൈ സാഗറും പിടിച്ചിട്ടുണ്ട് നടുവിൽ നിൽക്കുന്ന സാക്ഷിയെ അടുത്തേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണ് സഞ്ജു അത് പറഞ്ഞത് അതിനും ഒരു പുഞ്ചിരി ആയിരുന്നു സാഗറിന്റെ മറുപടി "Too smart ..... ഞാൻ ആരോടും പറയാതെ കൊണ്ട് നടന്നത് നീ പെട്ടെന്ന് തന്നെ മനസ്സിലാക്കി .... Brilliant ....."

സാക്ഷിയെ ഒന്ന് നോക്കിയാണ് അവൻ സഞ്ജുവിനോട് അത് പറഞ്ഞത് "എല്ലാം മനസ്സിലാക്കിയ സ്ഥിതിക്ക് ഒന്ന് കൂടി പറയാം ..... ഞാൻ ഇവളെയും കൊണ്ടേ പോകൂ ....." അത് പറയുമ്പോൾ സാഗർ അവളുടെ കൈയിലെ പിടി വിട്ട് അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചിരുന്നു സാക്ഷി അവനെ നോക്കി കണ്ണുരുട്ടി അകന്ന് മാറാൻ ശ്രമിച്ചു "അത് നടക്കില്ല സാഗർ ..... അവൾ നിന്നെ സ്നേഹിച്ചിട്ടില്ല ..... അവൾ സ്നേഹിച്ചത് എന്നെയാണ് ...." അവൻ ഒരു തരം വാശിയോടെ പറഞ്ഞതും സാക്ഷിയുടെ മുഖം വലിഞ്ഞു മുറുകി "I don’t care .... " അവന്റെ മറുപടി കേട്ട് സഞ്ജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു "ഡോ .... കൈയെടുക്കടോ ..... എന്ത് ധൈര്യത്തിലാ ....."

"I love you ....." അവളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവൻ ഇടക്ക് കയറി പറഞ്ഞു അവളെ ഒന്നുകൂടി ചേർത്ത് നിർത്തി അവൻ കണ്ണ് ചിമ്മി ചിരിച്ചു അവൾ ആകെ ഞെട്ടി നിൽക്കുകയായിരുന്നു ..... അപ്പോഴേക്കും സഞ്ജു സാഗറിനെ ശക്തിയിൽ ചവിട്ടി സാക്ഷിയെ ചേർത്ത് പിടിച്ചതുകൊണ്ട് രണ്ട് പേരും കൂടി താഴേക്ക് വീണു വീണ വീഴ്ചയിൽ സാഗറിന്റെ കൈമുട്ട് നിലത്തു കിടന്ന കല്ലിൽ ഉറഞ്ഞു ചോര പൊടിഞ്ഞു സാക്ഷി അവന്റെ മുകളിൽക്കൂടി വീണത് കൊണ്ട് അവൾക്കൊന്നും പറ്റിയില്ല സാഗർ നീറ്റൽ തോന്നി കൈമുട്ട് നോക്കിയതും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു

അത് കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി അവൾ എണീറ്റ് മാറിയതും സാഗർ നിലത്തു നിന്ന് ചാടിയെണീറ്റ് ഒറ്റയടിക്ക് സഞ്ജുവിനെ നിലത്തേക്കിട്ടു "എന്റെ ദേഹം നൊന്താൽ ഞാൻ എന്താ ചെയ്യാന്ന് അറിഞ്ഞു വെച്ചിട്ട് നീ എന്തിനാ അത് ചെയ്തേ .....?" അവൻ സഞ്ജുവിന് അടുത്തായി കുനിഞ്ഞിരുന്നുകൊണ്ട് ചോദിച്ചതും സഞ്ജു ചാടി എണീക്കാൻ നോക്കി "ഡാ സാഗർ ....." അപ്പോഴേക്കും ജീവ എവിടെ നിന്നോ ഓടി വന്നിരുന്നു "ഡാ നീ വാ ..... നല്ല മുറിവ് ഉണ്ട് .... ഹോസ്പിറ്റലിൽ പോകാം ....." അത് പറഞ്ഞു ജീവ മുന്നോട്ട് വന്നതും സാഗർ ഒരുകൈകൊണ്ടു അവനെ തടഞ്ഞു "ഒരു 5 മിനിറ്റ് .... അതുവരെ ഈ വേദന ഇങ്ങനെ തന്നെ നിൽക്കണം .....

എന്നാലേ ഞാൻ അടിക്കുന്ന ഓരോ അടിക്കും അവന്റെ ഓരോ എല്ലും ഒടിഞ്ഞു നുറുങ്ങുള്ളൂ .... നീ അങ്ങോട്ട് മാറി നിൽക്ക്‌ ...." അതും പറഞ്ഞു സാഗർ അവന്റെ ഷർട്ടിൽ പിടിച്ചു എണീപ്പിച്ചു അവന്റെ മൂക്കിനിട്ട് ഒന്ന് കൊടുത്തതും പൈപ്പ് തുറന്ന് വിട്ടതുപോലെ ചോര ഒലിച്ചിറങ്ങി അവൻ മുഷ്ടി ചുരുട്ടി എവിടെയൊക്കെയോ ഇടിച്ചു ..... സഞ്ജുവിന്റെ എല്ലുകൾ ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു അവൻ കാറ്റുപോലെ വന്ന് അവനെ എടുത്ത് കറക്കി അറഞ്ചം പുറഞ്ചം തല്ലിയതും ജീവ ഒന്ന് തലകുടഞ്ഞു അവരെ നോക്കി "അമ്മാ .....!" ആ വിളിയോടെ സഞ്ജു നിലം പതിച്ചതും സാഗർ കൈ കുടഞ്ഞുകൊണ്ട് ജീവയുടെ അടുത്തേക്ക് നടന്നു "എന്തേ നിർത്തിയെ ....?"

ജീവ അവനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു "വേദന കുറഞ്ഞു ..... അതോണ്ട് അടിക്കാനുള്ള മൂഡ് പോയി ....." അതും പറഞ്ഞു അവൻ സാക്ഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവിടെ നിന്നും നടന്നു പോയി "അപ്പൊ വേദന കുറഞ്ഞില്ലായിരുന്നെങ്കിൽ ഇവന്റെ അവസ്ഥ .....?" നിലത്തു കിടന്ന് ഞെരങ്ങുന്ന സഞ്ജുവിനെ നോക്കി ജീവ സ്വയം ചോദിച്ചു പിന്നെ ബോധം വന്നതുപോലെ അവൻ ആംബുലൻസ് വിളിച്ചു വരുത്തി അവനെ കയറ്റി വിട്ടു അപ്പോഴേക്കും സാക്ഷി അവിടെ നിന്നും പോയിരുന്നു അപ്പോഴാണ് അവനു അലക്സിന്റെ കാൾ വന്നത് അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു "നീയിത് എവിടെയാടാ ....? എന്താ കോളേജിൽ വരാഞ്ഞേ ....? എപ്പോ ....? ശരി ....

ഞാൻ സാഗറിനെയും കൂട്ടി അങ്ങോട്ട് വരാം .... Ok ഡാ ...." അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് സാഗറിനോട് പോയി കാര്യം പറഞ്ഞു സാഗറും ജീവയും കൂടി പാർക്കിംഗ് ലക്ഷ്യമാക്കി നടന്നു "സാഗർ .....!" ഗാംഭീര്യമേറിയ ശബ്ദം കേട്ടതും സാഗർ തിരിഞ്ഞു നോക്കി അവിടെ ഒരുകൈ പിന്നിൽ കെട്ടി മറുകൈ കൊണ്ട് മുഖത്തെ കണ്ണട നേരെ വെക്കുന്ന പ്രിൻസിയെ നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു "What ....?" അവൻ അയാളെ നോക്കി ചോദിച്ചതും പ്രിൻസി അവന്റെ നേർക്ക് നടന്നു "ഇതൊരു കോളേജ് ആണ് .... നിനക്കു തോന്നുമ്പോ പോകാനും വരാനുമുള്ള പാർക്ക് അല്ല ....." അയാൾ ദേഷ്യത്തോടെ പറഞ്ഞതും "എനിക്ക് കണ്ണ് കാണാം പുഷ്പു ..... ഇത് പാർക്ക് അല്ലെന്ന് ....."

അവൻ ബൈക്കിൽ ചാരി നിന്ന് മറുപടി കൊടുത്തു "നീ കൂടുതൽ നെഗളിക്കണ്ട ..... ഇവിടെ നടന്നതൊക്കെ ഞാൻ അറിഞ്ഞു .... സഞ്ജയ് ഒരു കംപ്ലൈന്റ്റ് തന്നാൽ പിന്നെ നീ ഇവിടെ കാലു കുത്തില്ല ..... അവന്റെ കൈയിൽ നിന്ന് കംപ്ലൈന്റ്റ് വാങ്ങുന്നത് ഞാൻ ഏറ്റു ....." അയാൾ പുച്ഛത്തോടെ പറഞ്ഞു "കാലു കുത്തിക്കില്ലെന്ന് നിങ്ങൾക്ക് വാശി ആണെങ്കിൽ കുത്തുമെന്ന് ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു ..... അപ്പോ കംപ്ലൈന്റ്റ് വാങ്ങി വാ ..... ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാവും ..... ഇപ്പോ അല്പം തിരക്കിലാണ് ..... Bye പുഷ്പു ....." അവൻ അയാളെ നോക്കി ചുണ്ട് വിടർത്തി ഒന്ന് ചിരിച്ചു കൊടുത്തു "കേറടാ ....." പ്രിൻസിയെ നോക്കി ചുണ്ട് കോട്ടി അവൻ പറഞ്ഞതും ജീവ അവന്റെ പിന്നിൽ കയറി ഇരുന്നു

"പോട്ടെ .... മിസ്റ്റർ പുഷ്പു ....." അവൻ ബൈക്ക് ഒന്ന് റൈസ് ചെയ്ത്‌ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബൈക്ക് പറപ്പിച്ചു വിട്ടു ആ ബൈക്ക് ചെന്ന് നിന്നത് അലക്സിന്റെ വീട്ട് മുറ്റത്താണ് അവിടെ അവിടെയും ഇവിടെയുമായി കുറച്ചു ആളുകൾ നിൽപ്പുണ്ട് അടക്കം കഴിഞ്ഞു എന്ന് അവർക്ക് മനസ്സിലായി അവർ രണ്ടും കൂടി സിറ്റ്ഔട്ടിലേക്ക് കയറിയതും അലക്സ് അവിടെ ഇരിപ്പുണ്ടായിരുന്നു തലതാഴ്ത്തിയാണ് അവന്റെ ഇരുപ്പ് സാഗർ ചെന്ന് അവന്റെ തോളിൽ കൈ വെച്ചതും നിറഞ്ഞു ചുവന്ന കണ്ണുകളാൽ അലക്സ് അവനെ നോക്കി "എന്താടാ .....?" സാഗർ അവന്റെ അടുത്തായി ഇരുന്ന് കൊണ്ട് ചോദിച്ചതും അവൻ നിലത്തേക്ക് തന്നെ നോക്കിയിരുന്നു

അപ്പോഴേക്കും അകത്തു നിന്ന് സാറയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അലക്സ് അകത്തേക്ക് ഓടി .... പിന്നാലെ സാഗറും ജീവയും അവിടെ ഹാളിൽ കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞുടച്ചുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അലറുന്ന സാറയെ അലക്സ് ഓടി ചെന്ന് കെട്ടിപ്പിടിച്ചു "മമ്മാ ..... എന്താ മമ്മയീ കാണിക്കുന്നേ ...... ?" അലക്സ് സാറയെ ബലമായി പിടിച്ചു വെച്ചതും സാറ അവന്റെ നെഞ്ചിൽ അടിച്ചുകൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു അന്ന ഒരു കുറ്റവാളിയെ പോലെ നിലതിരുന്ന് തേങ്ങി കരയുന്നുണ്ട് ..... അവളെ ജോയിയും ജോയ് അടുത്തിരുന്നു ആശ്വസിപ്പിക്കുന്നുണ്ട് ജോർജിന് ആരെ സമാധാനിപ്പിക്കണമെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല തന്റെ എല്ലാമെല്ലാമായ ഭാര്യയെയോ ....?

അതോ ഇത്രയും കാലം സ്വന്തമെന്ന് കരുതി നെഞ്ചിലിട്ടു വളർത്തിയ അന്നയെയോ ....? അയാൾക്ക് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല "എനിക്ക് എന്റെ മോളെ വേണം റോയ് (അലക്സ് ) ..... എനിക്ക് വേണം എന്റെ കുഞ്ഞിനെ ...... എന്റെ മോളെ എനിക്ക് കൊണ്ട് താ ..... എന്റെ മോള് ..... എന്റെ മോള് ..... എനിക്ക് വേണോടാ അവളെ ..... അവള് അവള് എന്റെ മോളല്ലേ ..... അവളുടെ ജീവൻ ആദ്യമായി തുടിച്ചത് എന്റെ ഈ വയറ്റിലല്ലേ ..... എല്ലാരും കൂടി എന്നെ ചതിച്ചില്ലേ ..... എന്റെ കുഞ്ഞിനെ തട്ടിപ്പറിച്ചില്ലേ ....." സാറ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞതും അന്ന സാറയെ നോക്കി ചുണ്ട്‌ കടിച്ചു പിടിച്ചു വിതുമ്പി അവൾ കണ്ണീരോടെ ജോയിയെ നോക്കി അത് കണ്ടതും ജോർജ് വന്ന് അവളെ ചേർത്ത് പിടിച്ചു ..... അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു ""ഇച്ചായ ...... എന്റെ കുഞ്ഞിനെ കിട്ടിയില്ലെല് കര്‍ത്താവാണേ ഈ സാറ പിന്നെ ജീവിച്ചിരിക്കില്ല ....."..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story