സാഗരം സാക്ഷി...❤️: ഭാഗം 17

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ചേച്ചീ ..... ചേച്ചിയെ ഓർത്തു നീറുന്ന ഒരു പാവം അമ്മയാണത് ..... ഇനിയും അതിനെ വേദനിപ്പിക്കരുത് ..... താങ്ങാൻ കഴിയില്ല ആ പാവത്തിന് ....." ശിഖ സാറയെ നോക്കി പറഞ്ഞതും സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു "ഇല്ല ..... ഇതൊക്കെ നുണയാ ...." സാക്ഷി വിതുമ്പലോടെ പറഞ്ഞുകൊണ്ട് പിന്നോട്ട് നടന്നു "മോളെ ...." സാറ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുന്നോട്ട് വന്നതും അവൾ തിരിഞ്ഞു പുറത്തേക്ക് ഓടി അവൾ ഓടിയത് കണ്ട് ഒട്ടും ചിന്തിക്കാതെ സാഗർ അവൾക്ക് പിന്നാലെ ഓടി വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് ഓടിക്കയറാൻ നിൽക്കുന്ന സാക്ഷിയുടെ പിറകെ ഓടിച്ചെന്ന സാഗർ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ തൂക്കിയെടുത്തു

അവന്റെ നെഞ്ചോട് ചേർത്ത് തിരിച്ചു നിർത്തി അവൾ ഒരു പാവയെപ്പോലെ നിസ്സംഗയായി അവന്റെ കൈക്കുള്ളിൽ നിന്നു പതിയെ തല ചെരിച്ചു അവനെ ഒന്ന് നോക്കി ..... അവളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നിരുന്നു അവൻ അരുതെന്ന അർത്ഥത്തിൽ അവളെ നോക്കി തല ചലിപ്പിച്ചു അവൾ അവനെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "ഇമോഷൻസിനെ നമ്മൾ കണ്ട്രോൾ ചെയ്യണം ..... ഒരിക്കലും നമ്മളെ കണ്ട്രോൾ ചെയ്യാൻ ഇമോഷൻസിനെ അനുവദിക്കരുത് ....." അവന്റെ സ്വരം നേർത്തു ..... കൈകൾ അവളുടെ ഇടുപ്പിൽ മുറുകി ..... ഒന്നുകൂടി അവളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി "മോളേ ....." ഓടിവന്ന സാറ തേങ്ങലോടെ വിളിച്ചു

"വിട് ...... എനിക്ക് ..... എനിക്ക് പോണം ..... ഇവിടെ നിന്നാൽ എനിക്ക് ..... എനിക്ക് ഭ്രാന്ത് പിടിക്കും ....." അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്ന ദൈന്യത അവനു മനസ്സിലായതും അവൻ അവളെ വിട്ടു "സാക്ഷി ..... മോളെ ....." അലക്സ് വാത്സല്യത്തോടെ വിളിച്ചതും അവളത് കേൾക്കാത്ത ഭാവത്തിൽ അവിടെ നിന്നും ഓടി "റോയ് ....വേണ്ട ...... അവൾ പൊയ്ക്കോട്ടേ ..... അവളായി നിന്നെയും എന്നെയും നിന്റെ മമ്മയെയും അംഗീരിക്കുന്ന ഒരു ദിവസം വരും ..... അന്ന് ആരും നിർബന്ധിക്കാതെ തന്നെ ഇന്ന് ഇറങ്ങിപ്പോയ മണ്ണിലേക്ക് തന്നെ അവൾ തിരികെ വരും ..... " അത് പറയുമ്പോൾ ജോർജിന്റെ ശബ്ദം ഇടറിയിരുന്നു "ഇച്ചായാ എന്റെ കുഞ്ഞു .....?"

സാറ ജോർജിന്റെ നെഞ്ചിലേക്ക് വീണു വിങ്ങിപ്പൊട്ടിയതും "അവളെ ഒരു ഭ്രാന്തിയായി കാണാൻ വയ്യടോ എനിക്ക് ..... നമ്മുടെ മോളല്ലേ ..... നമ്മളെ വിട്ട് എവിടെ പോകാനാ ..... താൻ അവൾക്ക് കുറച്ചു സമയം കൊടുക്ക് ....." ജോർജ് സാറയെ ചേർത്തുപിടിച്ചു കണ്ണ് രണ്ടും തുടച്ചു കൊടുത്തു "പപ്പാ ..... അവളാകെ ഡിപ്രെസ്സ്ഡ് ആണ് .... ഞാൻ ഒന്ന് പോയി നോക്കാം ....." അലക്സ് അത് പറഞ്ഞു തീരും മുന്നേ സാഗറിന്റെ ബൈക്ക് അവിടെ നിന്നും പാഞ്ഞു പോയിരുന്നു "ഇച്ചായാ ..... പൊറുക്കണം ഈ പാപിയോട് ....." ഒക്കെ കണ്ടു നെഞ്ച് പൊട്ടി നിന്ന ജോയ് ജോർജിന്റെ കാൽക്കലേക്ക് വീണതും ജോർജ് അയാളെ പിടിച്ചെണീപ്പിച്ചു "പോട്ടെടാ ...... എന്റെ കുഞ്ഞിനെ ഇങ്ങനെ നോവിക്കണമെന്ന് കർത്താവ് തീരുമാനിച്ചിട്ടുണ്ടാവും .....

അല്ലെങ്കിൽ ഇത്രയേറെ വേദന എന്റെ മോള് അനുഭവിക്കേണ്ടി വരില്ലായിരുന്നു ....." ജോർജ് അത് പറഞ്ഞതും സാറ അയാളുടെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു  "helooiii ......" ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുമാറ്റാതെ മുന്നോട്ട് നടക്കുന്ന സാക്ഷിക്കൊപ്പം ബൈക്ക് ഓടിച്ചുകൊണ്ട് അവൻ വിളിച്ചതും അവൾ അവനെ നോക്കി അവളുടെ ചുവപ്പ് പടർന്ന ഉണ്ടക്കണ്ണുകൾ കണ്ടതും അവൻ കുസൃതിച്ചിരി ചിരിച്ചു അവൾ അവനെ വകവെക്കാതെ മുന്നൊട്ട്‌ നടന്നതും അവൻ ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി അവൾക്കൊപ്പം നടന്നെത്തി "സഞ്ജു തേച്ചൊട്ടിച്ചത് നിന്നെയാണല്ലേ 🤭....?" അവൻ അവളെ ആക്കി ചോദിച്ചതും അവൾ അവനുനേരെ കത്തുന്ന നോട്ടം തൊടുത്തു വിട്ടു

"എനിക്ക് തോന്നി ..... നിന്റെ അനിയത്തി ഫ്ലാഷ്ബാക്ക് ഒക്കെ പറഞ്ഞപ്പോഴാ കൺഫേം ആയത് ....." സാഗർ ചിരിച്ചു ..... സാക്ഷി അവനെ വകവെക്കാതെ കണ്ണ് രണ്ടും അമർത്തി തുടച്ചു മുന്നോട്ട് നടന്നു "നിനക്ക് അവനെ നല്ല ഇഷ്ടായിരുന്നല്ലേ ....." കുറച്ചുനേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു അതിനും ഒരു കൂർത്ത നോട്ടത്തിൽ അവൾ മറുപടി ഒതുക്കി "എന്ത് ജാടയാടി ..... ചുമ്മാതല്ല അവൻ നിന്നെ തേച്ചൊട്ടിച്ചത് ....." അവൻ ചുണ്ട് കോട്ടി പറഞ്ഞതും അവൾ കണ്ണ് രണ്ടും ഇറുക്കിയടച്ചു ദേഷ്യം നിയന്ത്രിച്ചു മുന്നോട്ട് നടന്നു "നിന്റെ വായിൽ എന്താ പഴം ആണോ ..... ഒന്നുമില്ലെങ്കിലും ചാവാൻ കിടന്ന നിനക്ക് ചോര തന്ന് രക്ഷിച്ചത് ഞാനല്ലേ ..... "

അവൻ ചുണ്ട് കടിച്ചു പിടിച്ചു പറഞ്ഞതും അവളൊന്ന് നിന്നു കാറ്റുപോലെ അവനുനേരെ തിരിഞ്ഞു കണ്ണുകൾ രക്തവർണമായിരുന്നു കൈയിൽ കിടന്ന കുപ്പിവള പൊട്ടിച്ചു ഒരു ഭ്രാന്തിയെപ്പോലെ കൈയിൽ തലങ്ങും വിലങ്ങും വരഞ്ഞു കുപ്പിവള കൈയിലേക്ക് കുത്തിയിറക്കിയതും മാംസം വിണ്ടുകീറി രക്തത്തുള്ളികൾ പുറത്തേക്ക് ചാടി "ഇനി ഈ പേര് പറഞ്ഞു വരില്ലല്ലോ ....." കൈയിലൂടെ ഒലിച്ചിറങ്ങുന്ന ചോര നോക്കി അവൾ ദേഷ്യത്തോടെ പറഞ്ഞതും അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു "നിനക്ക് ഒഴുക്കി കളയാൻ ആണോടി പുല്ലേ ഞാൻ എന്റെ ചോര തന്നത് .....?" അവളുടെ കവിളിൽ പിടി മുറുക്കി അവൻ ചോദിച്ചതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി

അവനതിനെ വെല്ലുന്ന നോട്ടം നോക്കി പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് ആ കൈ കെട്ടി വെച്ച് കൊടുത്തു അവളത് അഴിച്ചു മാറ്റാൻ നോക്കിയതും അവൻ അവളുടെ കൈ പിടിച്ചു വെച്ചു "അതിൽ തൊട്ടാൽ പിന്നെ നിന്റെ ശരീരത്തിൽ ചോര ഉണ്ടാവില്ല ..... പറഞ്ഞേക്കാം ....." സാഗർ കുറച്ചു ഗൗരവത്തോടെ അത് പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു ബൈക്കിന് നേരെ നടന്നു "കൈയെടുക്കെടാ എന്റെ ദേഹത്ത് നിന്ന് ....." അവൾ കൈ വലിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട് ചീറിയതും അവൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു "ഒരുപാടങ് നെഗളിച്ചാൽ നിന്നെ തൂക്കി എടുത്ത് നിന്റെ അപ്പന്റെ മുന്നിൽ കൊണ്ടുപോയി ഇട്ടുകൊടുക്കും ......

അത് വേണ്ടെങ്കിൽ കൂടുതൽ ബലം പിടിക്കാതെ വന്ന് കയറടി ......" അവൻ കൂളിംഗ് ഗ്ലാസ് എടുത്ത് വെച്ച് മിററിൽ നോക്കി മുടി ഒതുക്കുന്നതിനിടയിൽ പറഞ്ഞതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി "വന്ന് കേറടീ ...... " അവൻ ചുണ്ട് കോട്ടി പറഞ്ഞതും അവൾ അവനെ കണ്ണുരുട്ടി നോക്കി "ഞാൻ എന്ത് ആഗ്രഹിക്കുന്നോ അത് നടന്നിരിക്കണം ..... ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും ..... സൊ മിണ്ടാതെ വന്ന് കയറാൻ നോക്ക് ....." സാഗർ അത്രയും പറഞ്ഞിട്ടും അവൾ അവനെ തുറിച്ചു നോക്കി അതെ നിൽപ്പ് തുടർന്നു "okay .... നിന്നോട് ഞാൻ എന്റെ ഭ്രാന്ത് കാണിക്കില്ല ..... You are my Darling ..... " അവൻ വിരലുകൊണ്ട് ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു "Darling ......!"

അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന അവളെ നോക്കി സാഗർ കുസൃതിയോടെ വിളിച്ചു "വരുന്നില്ലെങ്കിൽ വരണ്ട .....ഞാൻ നിന്നെ കൊണ്ട് പൊയ്ക്കോളാം ..... Like this ....." അതും പറഞ്ഞു അവൻ ബൈക്കും സ്റ്റാർട്ട് ചെയ്തു അവളുടെ ഇടുപ്പിലൂടെ തൂക്കി എടുത്തു അവളെ അവന്റെ മുന്നിലിരുത്തി ബൈക്ക് പറപ്പിച്ചു വിട്ടു അവൾ ഒരുപാട് കുതറിയെങ്കിലും അവന്റെ ഇടതുകൈ അവളുടെ ഇടുപ്പിൽ വേർപെടാനാവാത്ത വിധം മുറുകിയിരുന്നു ആ യാത്ര ചെന്നവസാനിച്ചത് സാഗറിന്റെ വീട്ടു മുറ്റത്താണ് മുറ്റത്തു തന്നെ വസുവും സഞ്ജുവും ഉണ്ടായിരുന്നു സഞ്ജുവിന്റെ ദേഹം മുഴുവൻ പ്ലാസ്റ്റർ ചെയ്തിരിക്കുവായിരുന്നു

ബൈക്ക് കൊണ്ട് നിർത്തിയപ്പോൾ തന്നെ മുന്നിൽ ഇരിക്കാനോ നിൽക്കാനോ കഴിയാതെ നിൽക്കുന്ന സഞ്ജുവിനെ കണ്ട് അവൻ ചിരികടിച്ചു പിടിച്ചിരുന്നു സാക്ഷിയുടെ ഇടുപ്പിൽ നിന്ന് കൈകൾ വേർപെടുത്തി അവൻ അവളെ ഇറക്കി ..... ഒപ്പം അവനും ഇറങ്ങി സാക്ഷിയെ കണ്ടതും വസുവിന്റെ മുഖം ഒന്നുകൂടി കടുത്തു "സാഗർ ....!!" സാക്ഷിയുടെ മുഖത്ത് കണ്ണും നട്ട്‌ നിന്ന സാഗറിനെ നോക്കി വസു അലറി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story