സാഗരം സാക്ഷി...❤️: ഭാഗം 20

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഒരു കാര്യം കാത് തുറന്ന് വെച്ച് കേട്ടോ ..... ഇത് എന്റെ വീടാ ..... ഇവിടെ എന്ത് നടക്കണം ആര് വരണം എന്നൊക്കെ തീരുമാനിക്കാൻ ഇവിടെ ഞാൻ ഉണ്ട് ..... നീ അതിൽ കയറി ഇടപെടാൻ വരണ്ട .....നിന്നേക്കാൾ സ്വാതന്ത്ര്യം അമ്മുവിന് ഈ വീട്ടിലുണ്ട് ..... അവൾ വരുന്നത് നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ ഇറങ്ങിപ്പൊയ്ക്കോണം ..... മനസ്സിലായോ .....?" പട്ടാളം അവനുനേരെ വിരല് ചൂണ്ടി പറഞ്ഞതും അവൻ തലയും താഴ്ത്തി മുഷ്ടി ചുരുട്ടി നിന്നു "മനസ്സിലായോന്ന് .....?" അവൻ മറുപടി പറയാതെ നിൽക്കുന്നത് കണ്ട പട്ടാളം അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു ദേഷ്യത്തോടെ ചോദിച്ചതും അവനൊന്ന് മൂളി അതോടെ പട്ടാളം അവന്റെ ഷർട്ടിലെ പിടി വിട്ടു അവിടെ നിന്ന് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ അവൻ കണ്ടു അവളെ കൊഞ്ചിക്കുന്ന പട്ടാളത്തിനെയും അവനെ നോക്കി

പുച്ഛിക്കുന്ന അമ്മുവിനെയും ....! രണ്ട് പേരെയും ഒന്ന് നോക്കി അവൻ കണ്ണുകൾ ഇറുക്കിയടച്ചു ..... ദേഷ്യത്തെ നിയന്ത്രിച്ചുകൊണ്ട് അവൻ മുറിയിലേക്ക് പോയി  "സാറാ ..... വാ .... എന്തെങ്കിലും വന്ന് കഴിക്ക് ...." സിറ്റൗട്ടിൽ തന്നെ ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന സാറയുടെ കൈയിൽ പിടിച്ചു ജോർജ് പറഞ്ഞു "എന്റെ മോള് കഴിച്ചിട്ടുണ്ടാവുമോ .....?" അവർ പുറത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു "സാറാ ....." ജോർജ് ദയനീയമായി വിളിച്ചു "അജയേട്ടനെ ഒന്ന് വിളിച്ചു എന്റെ കുഞ്ഞിനെ ഒന്ന് കാണിച്ചു തരാൻ പറയുമോ ഇച്ചായ ....?" അവർ യാചനയോടെ ജോർജിന്റെ നെഞ്ചിലേക്ക് ചാരി ജോർജ് ഒന്ന് നിശ്വസിച്ചുകൊണ്ട് അജയനെ വിളിച്ചു കാര്യം പറഞ്ഞതും അജയൻ വീഡിയോ കാളിലൂടെ അവർക്ക് സാക്ഷിയെ കാണിച്ചു കൊടുത്തു അവരെ പോലെ അവളും സിറ്റൗട്ടിൽ ഇരിക്കുകയാണ് .....

എന്തൊക്കെയോ ചിന്തിച്ചു ആകാശത്തേക്ക് നോക്കി താടക്കും കൈ കൊടുത്താണ് ഇരിപ്പ് അവളെ കണ്ടതും സാറയുടെ കണ്ണ് നിറഞ്ഞു ഫോണിലൂടെ സാറാ വിരലോടിച്ചു ..... അവളുടെ ആ ഇരുപ്പ് കണ്ട് സാറാ വേദനയോടെ ജോർജിനെ നോക്കി ജോർജ് ആ കാൾ കട്ടാക്കി സാറക്ക് നേരെ തിരിഞ്ഞു "എന്നാ ഇച്ചായ എന്റെ കുഞ്ഞിനെ ഈ കൈകൊണ്ട് ഒന്ന് ചേർത്ത് പിടിക്കാൻ എനിക്ക് കഴിയാ .....?" സാറ പ്രതീക്ഷയോടെ ജോർജിനെ നോക്കി "കാത്തിരിക്കണം സാറാ ..... അവൾ നമ്മളെ തള്ളിപ്പറഞ്ഞിന്നിരിക്കും ...... ദേഷ്യപ്പെടും ..... അവഗണിക്കും ..... ഒക്കെ സഹിക്കാനുള്ള മനക്കട്ടി ഉണ്ടാവണം നമുക്ക് ...!

ഒന്ന് ചിന്തിച്ചാൽ നമ്മളൊക്കെ അനുഭവിച്ചതിനെക്കാളൊക്കെ യാതനകൾ ചെറുപ്രായത്തിൽ നമ്മുടെ മോൾ അനുഭവിച്ചതല്ലേ സാറാ ..... എല്ലാം സഹിച്ചു സഹിച്ചു അവളുടെ മനസ്സ് ഉറച്ചു പോയിരിക്കുന്നു അവൾക്ക് ചിന്തിക്കാനും നിന്നെ മനസ്സിലാക്കാനും നീ കുറച്ചു സമയം കൊടുക്ക് സാറാ ....." ജോർജ് സാറയെ അണച്ച് പിടിച്ചു നെറ്റിയിൽ മൃദുവായി ചുംബിച്ചു "നമ്മുടെ മോളല്ലേ ..... നമ്മളെ വിട്ട് എവിടെ പോകാനാ .....?" ജോർജ് സാറയുടെ കവിളിൽ കൈ വെച്ച് ചോദിച്ചതും അവർ അയാളുടെ നെഞ്ചിലേക്ക് ഒതുങ്ങിക്കൂടി ഇരുന്നു "സാറാ .....!" കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം ജോർജ് അവരെ വിളിച്ചു "ഒരു മകളെയോർത്തു നീ നെഞ്ചുനീറി കഴിഞ്ഞപ്പോൾ മറ്റൊരു മകളെ നീ മറന്നുപോയോ .....?"

അവരുടെ കണ്ണുകളിൽ നോക്കി ജോർജ് ചോദിച്ചതും സാറാ ജോർജിൽ നിന്നും അടർന്നു മാറി "ഇത്രയും കാലം നീ നെഞ്ചോട് ചേർത്ത് വളർത്തിയ നമ്മുടെ അന്നമോളെ വെറുത്തുപോയോ സാറാ നീ .....?" ജോർജിന്റെ ചോദ്യം കേട്ടതും സാറ കണ്ണും നിറച്ചു ഇല്ലെന്ന് തലയാട്ടി "സാക്ഷിയെ കുറിച്ച് ഓരോ നിമിഷവും ചിന്തിക്കുമ്പോഴും ഒരിക്കൽ പോലും അന്നയെ നീ ഓർത്തില്ലല്ലോ ..... അവളുടെ മനസ്സ് ഇന്ന് ഒരുപാട് ഉടഞ്ഞു പോയിരിക്കുന്നു ..... ഒന്ന് ആശ്വസിപ്പിക്കാൻ പോലും തനിക്ക് തോന്നിയില്ലേ .....?" ജോർജ് സാറയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സാറ കണ്ണും തുടച്ചു അവിടെ നിന്ന് എണീറ്റു ..! വേഗം അന്നയുടെ മുറി ലക്ഷ്യമാക്കി നടന്നു

അപ്പോഴേക്കും ജോയ് ബാഗും എടുത്ത് അന്നയെയും കൂട്ടി പുറത്തേക്ക് വന്നതും അലക്‌സും ശിഖയും ഒക്കെ അങ്ങോട്ട് വന്നു "ഏട്ടത്തി ..... ഞാൻ എന്റെ മോളെയും കൂട്ടി ഇവിടെ നിന്നും ഇറങ്ങുന്നു ..... ഇനിയും ഇവളെ ഇവിടെ നിർത്തിയാൽ എന്റെ മോള് വേദനിക്കുന്നത് കണ്ട് നീറി നീറി എനിക്ക് ജീവിക്കേണ്ടി വരും ..... ചെയ്തുപോയ അപരാധം ഒക്കെ ഏട്ടത്തി പൊറുത്തു തരണം ..... ഞാനോ എന്റെ മകളോ ഒരു ശല്യമായി നിങ്ങളുടെ ജീവിതത്തിലേക്ക് വരില്ല ....." ജോയ് അതും പറഞ്ഞു മുന്നോട്ട് നടന്നു ..... പിന്നാലെ കണ്ണും നിറച്ചു തലയും താഴ്ത്തി അന്നയും "ചാച്ചാ ......" അലക്സ്‌ ജോയിയുടെ കൈയിൽ പിടിച്ചു ദയനീയമായി നോക്കി ജോയ് അവനെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് അവന്റെ കൈ വേർപെടുത്തി മുന്നോട്ട് നടന്നു

"എന്റെ അനുവാദം ഇല്ലാതെ എന്റെ മോളെ കൊണ്ടുപോകാൻ നിനക്ക് കഴിയുമോ .....?" സാറയുടെ വാക്കുകൾ കെട്ട്‌ ജോയിയും അന്നയും ഒരുപോലെ നിന്നു ജോയ് തിരിഞ്ഞു നോക്കുമ്പോൾ അവർക്ക്‌ നേരെ പുറം തിരിഞ്ഞു നിന്നിരുന്ന സാറ പെട്ടെന്ന് അവർക്ക് നേരെ തിരിഞ്ഞു "ഇവളെക്കൂടി എന്നിൽ നിന്ന് പറിച്ചു മാറ്റാനാണോ നിന്റെ ഉദ്ദേശം ..... വീണ്ടും വീണ്ടും എന്തിനാ ജോയിച്ചാ എന്നെ വേദനിപ്പിക്കുന്നെ .....?" സാറയുടെ ശബ്ദത്തിൽ വേദന കലർന്നിരുന്നു ജോയ് കുറ്റബോധത്തോടെ സാറയെ നോക്കി നിൽക്കുന്നുണ്ട് "അന്നാ ..... നിനക്കും ഈ മമ്മയെ വേണ്ടേ .....?" കണ്ണും നിറച്ചു സാറ ചോദിച്ചതും തിരിഞ്ഞു നിന്നിരുന്ന അന്ന ഓടി വന്ന് സാറയെ കെട്ടിപ്പിടിച്ചു എല്ലാവരും ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു "മമ്മക്കല്ലേ ഈ മോളെ വേണ്ടാതായത് ....." അവൾ വിതുമ്പലോടെ പറഞ്ഞതും സാറ അവളെ അണച്ച് പിടിച്ചു "മമ്മ ..... ആകെ തകർന്നു പോയി .... മോള് മമ്മയോട് ക്ഷമിക്ക് ....."

സാറ അന്നയെ തുരുതുരാ ഉമ്മ വെച്ച് പറഞ്ഞതും അവൾ സാറയുടെ നെഞ്ചോട് ചേർന്ന് നിന്നു "പഴേത് പോലെ എന്റെ മകളായി ഞാൻ വളർത്തിക്കോട്ടെ ജോയിച്ചാ ഇവളെ .....?" യാചനയുടെ സ്വരത്തിൽ സാറ പറഞ്ഞതും കൂപ്പുകൈകളോടെ ജോയ് സാറക്ക് മുന്നിൽ വീണിരുന്നു "ഏട്ടത്തി വലിയവളാ ..... ഈ പാപി ചെയ്ത തെറ്റിന് എന്റെ കുഞ്ഞിനെ നോക്ക് കൊണ്ട് പോലും ശിക്ഷിക്കാതെ ഇങ്ങനെ സ്നേഹിക്കുന്നതിന് പകരം തരാൻ ഈ ജോയിയുടെ ജീവൻ മാത്രമേ ഉള്ളു ..... നന്ദിയുണ്ട് ..... ഒരുപാട് ....." അത്രയും പറഞ്ഞു ജോയ് പൊട്ടിക്കരഞ്ഞതും ജോർജ് അയാളെ പിടിച്ചുയർത്തി ചേർത്ത് നിർത്തി "വാ ...." ദൂരെ മാറി നിന്ന് സാറയും അന്നയും തമ്മിലുള്ള സ്നേഹപ്രകടനങ്ങളൊക്കെ നോക്കി നിൽക്കുന്ന ശിഖയെ സാറ കൈമാടി വിളിച്ചു

അവൾ അവർക്ക് നേരെ ചെന്നതും ഒരുകൈ കൊണ്ട് സാറ അവളെ ചേർത്ത് പിടിച്ചു "ഇതൊക്കെ കർത്താവിന്റെ തീരുമാനങ്ങളാണ് ജോയിച്ചാ ..... കണ്ടില്ലേ എനിക്കിപ്പോ മക്കൾ നാലാ ....." സാറ സന്തോഷത്തോടെ പറഞ്ഞതും ശിഖയും അന്നയും കണ്ണ് നിറച്ചു അവരെ നോക്കി നിന്നു  "നീ ഇന്നും അവനു ചീത്ത വാങ്ങി കൊടുത്തല്ലേ .....?" ചാടി തുള്ളി വീട്ടിലേക്ക് കയറി വരുന്ന അമ്മുവിനോടായി അവളുടെ അമ്മ രേവതി ചോദിച്ചു അതിന് അവളൊന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി "കാത്തു കാത്ത് കിട്ടിയത് കൊണ്ട് അച്ഛനും അമ്മാവനും കൂടി കൊഞ്ചിച്ചു വഷളാക്കി വച്ചേക്കുവല്ലേ ..... അതിന്റെ അഹങ്കാരമാ പെണ്ണിന് ....." അകത്തേക്ക് കയറിവരുന്ന ഭർത്താവ് അർജുനനെ നോക്കി രേവതി കണ്ണുരുട്ടിയതും അയാൾ അത് ചിരിച്ചു തള്ളി "നിങ്ങളിങ്ങനെ ചിരിച്ചു തള്ളിക്കോ .....

അവൾ ജീവമോനെ ഇങ്ങനെ ദ്രോഹിച്ചോണ്ടിരുന്നാൽ പുന്നാരമോൾക്ക് വേറെ ചെക്കനെ നോക്കേണ്ടി വരും ....." രേവതി നിന്ന് കലി തുള്ളിയതും അകത്തേക്ക് കയറിപ്പോയവൾ തിരികെ വന്നു "അങ്ങനെ നോക്കിയാൽ എല്ലാത്തിനേം ഞാൻ തട്ടും ..... ആ വായിനോക്കി എന്നെ തന്നെ കെട്ടും ..... ഇല്ലെങ്കിൽ കൊല്ലും ഞാൻ അവനെ ....." അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി മുറിയിൽ കയറി വാതിലടച്ചുകൊണ്ട് ഭിത്തി മറച്ചിരുന്നു കർട്ടൻ അവൾ വലിച്ചു മാറ്റി ആ ഭിത്തി മുഴുവൻ അവളുടെ പ്രണയമായിരുന്നു ജീവയോടുള്ള അവളുടെ അടങ്ങാത്ത പ്രണയം അവന്റെ പല പോസിലുമുള്ള ഫോട്ടോസും അവൾ കൈകൊണ്ട് വരച്ച കുറെ ചിത്രങ്ങളാലും ആ ഭിത്തി നിറഞ്ഞിരുന്നു ഒപ്പം അവളുടെ പ്രണയം അക്ഷരങ്ങളിലൂടെ കുറിച്ചിട്ടുണ്ട് അവൾ അതിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു ഓരോന്ന് ചിന്തിച്ചു

"ജീവ ..... ചെറുപ്പത്തിൽ എല്ലാവരും എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് നോക്കിയത് ..... എല്ലായിടത്തു നിന്നും സ്നേഹവും ലാളനയും മാത്രം കിട്ടി വളർന്ന എന്നെ അവൻ മാത്രമായിരുന്നു വെറുപ്പോടെ നോക്കിയിരുന്നത് പലപ്പോഴും എന്നെ വേദനിപ്പിച്ചിട്ടുണ്ട് ..... അപ്പോഴൊക്കെ അമ്മാവനോട് പറഞ്ഞു നല്ല തല്ല് വാങ്ങി കൊടുക്കും ..... അന്നവൻ കരയുമ്പോൾ താൻ അത് കണ്ട് കൈകൊട്ടി ചിരിച്ചിട്ടുണ്ട് ഞങ്ങൾ വളരുന്നതിനൊപ്പം ഞങ്ങളുടെ വഴക്കും വളർന്നു ..... ഞാൻ മനഃപൂർവം വഴക്കിന് പോയാലും പലപ്പോഴും അമ്മാവനെ പേടിച്ചു അവൻ ഒഴിഞ്ഞു മാറും പിന്നെ പിന്നെ ചുമ്മാ ഇരുന്നാൽ പോലും അവനെക്കുറിച്ചുള്ള ചിന്തയായി .....

അവനോട് വഴക്ക് കൂടുന്നതൊക്കെ ഓർക്കുമ്പോൾ ഒക്കെ മനസ്സിന് ഒരു കുളിരാണ് പിന്നീട് അവന്റെ ചിത്രങ്ങളൊക്കെ വരയ്ക്കാൻ തുടങ്ങി ..... തനിക്ക് അവനോട് പ്രണയമാണെന്ന് ബുദ്ധിയുറച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു അങ്ങനെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവനെ പിടിച്ചു കിസ് ചെയ്തു ഞാൻ എന്റെ പ്രണയം അവനെ അറിയിച്ചു അന്ന് അവൻ എന്നെ ഇഷ്ടമല്ലെന്നും മറ്റൊരു കുട്ടിയെ ഇഷ്ടമാണെന്നും എന്റെ മുഖത്ത് നോക്കി പറഞ്ഞു അത് എനിക്ക് അന്ന് ഒരു വലിയ അപമാനമായിരുന്നു ..... കുട്ടികളുടെ ഒക്കെ മുന്നിൽ വെച്ച് ഞാൻ ആകെ നാണം കെട്ടു അതിന് ശേഷം ഇഷ്ടം പറഞ്ഞു പോയിട്ടില്ല ..... കിട്ടുന്ന അവസരം മുഴുവൻ അവനെ ദ്രോഹിച്ചും തല്ല് വാങ്ങിക്കൊടുത്തും ഞാൻ പ്രതികാരം ചെയ്തു

പക്ഷെ എത്ര ശ്രമിച്ചിട്ടും അവനോടുള്ള ഇഷ്ടം ഒരു തരിമ്പ് പോലും കുറഞ്ഞിരുന്നില്ല എനിക്ക് അവനെ ഇപ്പോഴും ഇഷ്ടമാണെന്ന് അവനൊഴിച്ചു ബാക്കി എല്ലാവർക്കും അറിയാം അവന്റെ ദേഷ്യം കാണാൻ എനിക്ക് ഒത്തിരി ഇഷ്ടാ ..... എന്നോട് ദേഷ്യപ്പെടാൻ വേണ്ടി വെറുതെ ഓരോ കാരണമുണ്ടാക്കി അവനെ ശല്യം ചെയ്യുന്നത് എന്റെ സ്ഥിരം പരിപാടിയാണ് That much I love him .....! അത്രയേറെ ഇഷ്ടമാണെങ്കിലും എനിക്ക് അവനെ തോൽപ്പിക്കുന്നത് ഇന്നും ഒരു ഹരമാണ് ..... തോൽപ്പിച്ചു തോൽപ്പിച്ചു അവസാനം അവനെ എന്റെതാക്കണം ..... എന്നിട്ട് സ്നേഹിച്ചു സ്നേഹിച്ചു അവന്റെ വെറുപ്പിനെ പ്രണയമാക്കണം ..... എന്നോടുള്ള അടങ്ങാത്ത പ്രണയം ......!"

അവൾ ഓരോന്ന് ചിന്തിച്ചു കൂട്ടി അവന്റെ ഫോട്ടോയിൽ കണ്ണും നട്ട് അങ്ങനെ കിടന്നു  "hey ...." സാക്ഷി ക്ലാസ്സിലേക്ക് കേറാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് ആരുടെയോ വിളി കേൾക്കുന്നത് തിരിഞ്ഞു നോക്കിയപ്പോൾ അത് കോളേജ് ചെയർമാൻ ആയിരുന്നു .... അർജുൻ അവൾ അവനെ കണ്ട് ഒന്ന് ചിരിച്ചു "ഓർമ്മയുണ്ടോ ....?" അവൻ പുഞ്ചിരിയോടെ ചോദിച്ചു അവൾ ഉണ്ടെന്ന അർത്ഥത്തിൽ തല കുലുക്കി "പ്ലസ് ടു കഴിഞ്ഞതിന് ശേഷം പിന്നെ നിന്നെ കാണുന്നത് ഇപ്പോഴാ ...." അവൻ പുഞ്ചിരിയോടെ പറഞ്ഞു "ക്ലാസ്സ് തുടങ്ങാൻ ഇനിയും ടൈം ഉണ്ട് .... നമുക്ക് ഒന്ന് നടന്നാലോ .....?" അവന്റെ ക്ഷണം സ്വീകരിച്ചു അവനൊപ്പം അവൾ നടന്നു അർജുനും സാക്ഷിയും ചെറുപ്പം മുതൽ ഒരുമിച്ചു പഠിച്ചവരാണ് ..... പ്ലസ് ടൂ കഴിഞ്ഞു വീട്ടിലിരിക്കേണ്ടി വന്നപ്പോൾ അവൾ ബോധപൂർവം ഒഴിവാക്കിയ ഒരു നല്ല സുഹൃത്ത് "പിന്നെ ..... നിനക്ക് സുഖമല്ലേ ....?"

അവന്റെ ചോദ്യത്തിന് അവൾ പുഞ്ചിരിയിൽ മറുപടി ഒതുക്കി "അർജുൻ ..... നിന്നെ പ്രിൻസി വിളിക്കുന്നുണ്ട് ....." അവന്റെ ഫ്രണ്ട് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞു നോക്കി "എന്നാൽ നീ വിട്ടോ ..... പിന്നെ കാണാം ....." അവൻ അതും പറഞ്ഞു അവൾക്ക് നേരെ കൈ നീട്ടിയതും സാക്ഷി അവനു നേരെ കൈ നീട്ടുന്നതിന് മുന്നേ മറ്റൊരു കൈ വന്നു അവന്റെ കൈ പിടിച്ചു രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ അവിടെ പുഞ്ചിരിയോടെ നിൽക്കുന്ന സാഗർ ....! "ടച്ചിങ് ഒന്നും വേണ്ട ബ്രോ ... ഇതെന്റെ പ്രോപ്പർട്ടിയാ ....." അവൻ പതിവ് ചിരിയോടെ പറഞ്ഞുകൊണ്ട് അർജുന്റെ കൈ പിടിച്ചു തിരിച്ചു അവൻ പറയുന്നത് കേട്ട് അർജുൻ സാക്ഷിയെ നോക്കി നെറ്റി ചുളിച്ചു "നിന്നെ പുഷ്പു വെയിറ്റ് ചെയ്യുവാ.... വേഗം വിട്ടോ ..... " അതും പറഞ്ഞു അവൻ അർജുനെ തള്ളി പറഞ്ഞു വിട്ടു "ഞാനും ആ വഴിക്കാ .....

വേണേൽ ഞാൻ നിന്നെ ക്ലാസ്സിൽ ഡ്രോപ്പ് ചെയ്യാം ...." അവൻ അത് പറഞ്ഞതും സാക്ഷി കൈ രണ്ടും മാറിൽ കെട്ടി അവനെ ഒന്ന് ഇരുത്തി നോക്കി "ഓ വേണ്ടേൽ വേണ്ട ....." സാഗർ അതും പറഞ്ഞു ബാഗും കറക്കി മുന്നോട്ട് നടന്നു "അതേ ....." പെട്ടെന്ന് ഒന്ന് നിന്നുകൊണ്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു "ആ ചെയർമാൻ ആളത്ര ശരിയല്ല ..... നിനക്ക് അവൻ ഒട്ടും മാച്ച് അല്ല ..... സൊ കുറച്ചു ഡിസ്റ്റൻസ് ഇട്ട് നിന്നോ ....." അവൻ അതും പറഞ്ഞു ചൂളമടിച്ചു മുന്നോട്ട് നടന്നു "ഇല്ലെങ്കിൽ .....?" അവൾ ഗൗരവത്തോടെ ചോദിച്ചു "ഇല്ലെങ്കിൽ ..... അവൻ വീണ്ടും മെഡിക്കൽ ലീവ് എടുക്കേണ്ടി വരും ...." അവൻ അതും വിളിച്ചു പറഞ്ഞു മുന്നോട്ട് നടന്നു .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story