സാഗരം സാക്ഷി...❤️: ഭാഗം 21

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാനും ആ വഴിക്കാ ..... വേണേൽ ഞാൻ നിന്നെ ക്ലാസ്സിൽ ഡ്രോപ്പ് ചെയ്യാം ...." അവൻ അത് പറഞ്ഞതും സാക്ഷി കൈ രണ്ടും മാറിൽ കെട്ടി അവനെ ഒന്ന് ഇരുത്തി നോക്കി "ഓ വേണ്ടേൽ വേണ്ട ....." സാഗർ അതും പറഞ്ഞു ബാഗും കറക്കി മുന്നോട്ട് നടന്നു "അതേ ....." പെട്ടെന്ന് ഒന്ന് നിന്നുകൊണ്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു "ആ ചെയർമാൻ ആളത്ര ശരിയല്ല ..... നിനക്ക് അവൻ ഒട്ടും മാച്ച് അല്ല ..... സൊ കുറച്ചു ഡിസ്റ്റൻസ് ഇട്ട് നിന്നോ ....." അവൻ അതും പറഞ്ഞു ചൂളമടിച്ചു മുന്നോട്ട് നടന്നു "ഇല്ലെങ്കിൽ .....?" അവൾ ഗൗരവത്തോടെ ചോദിച്ചു "ഇല്ലെങ്കിൽ ..... അവൻ വീണ്ടും മെഡിക്കൽ ലീവ് എടുക്കേണ്ടി വരും ...."

അവൻ അതും വിളിച്ചു പറഞ്ഞു മുന്നോട്ട് നടന്നു അവൻ പോകുന്നതും നോക്കി ഒരു നെടുവീർപ്പിട്ട് അവൾ ക്ലാസ്സിലേക്ക് നടന്നു അവലിയ ക്ലാസ്സിലേക്ക് കയറി അവളുടെ സീറ്റിൽ പോയി ഇരുന്നു ജെറിയും അമ്മുവും വന്നിട്ടുണ്ടായിരുന്നു.... അന്ന ഇന്നും ലീവ് ആണെന്ന് മനസ്സിലായതും അവളൊന്ന് ശ്വാസം വലിച്ചു വിട്ടു "അന്ന ഞങ്ങളെ വിളിച്ചിരുന്നു..... അവൾ എല്ലാം പറഞ്ഞു സാക്ഷി...."അവൾ തല കുനിച്ചു എന്തോ ചിന്തിച്ചിരുന്നതും ജെറി അവൾക്ക് നേരെ വന്നിരുന്നു "എന്തിനാ സാക്ഷി ആ പാവം അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നെ....?" "ജെറി പ്ലീസ്.... നിങ്ങളെങ്കിലും എനിക്ക് കുറച്ച് സമാധാനം താ...." ജെറി പറഞ്ഞു തീർന്നതും സാക്ഷി അവനുനേരെ കൈ കൂപ്പി പറഞ്ഞു

"ശരി.... ഞാനായിട്ട് നിന്റെ സമാധാനം കളയുന്നില്ലേ.... " ജെറി ദേഷ്യത്തോടെ അവിടുന്ന് എണീറ്റതും സാക്ഷി അവന്റെ കൈയിൽ പിടിച്ചു "Am sorry jerry....!" അവളുടെ മുഖത്തെ ദൈന്യത കണ്ടതും അവനൊന്നു ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവിടെ ഇരുന്നു "ആരും നിന്നെ ഫോഴ്സ് ചെയ്യില്ല സാക്ഷി.... നിന്റെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് മാത്രം നീ ചെയ്യ്...."ജെറി അവളുടെ കവിളിൽ ഒന്ന് തട്ടി.... അമ്മു അവളെ ചേർത്തു പിടിച്ചു ധൈര്യം പകർന്നു അപ്പോഴേക്കും മെറിനും വന്നിരുന്നു അവൾ വന്നതും മൂന്നുപേരും മുഖത്ത് ഒരു ചിരി വരുത്തി അവളെ നോക്കി "എന്ത് പറ്റി.... Is there any problem....?" അവരുടെ മൂകത മനസ്സിലാക്കി അവൾ ചോദിച്ചതും മൂന്ന് പേരും ഒന്നുമില്ലെന്ന് പറഞ്ഞു

ഒന്ന് ചിരിക്കാൻ ശ്രമിച്ചു സാക്ഷി അതൊക്കെ മറന്ന് പതിയെ ആക്റ്റീവ് ആയി അവരോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി മെറിനുമായി വളരെ പെട്ടെന്ന് തന്നേ അവർ അടുത്തു സർ വന്നതും ജെറി അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു.... സർ ക്ലാസ്സ് തുടങ്ങിയതും അവർ ശ്രദ്ധയോടെ ഇരുന്നു •••••••••••••••••••••••••••° "നിങ്ങളെന്താ ഇവിടെ....? കോളേജിൽ പോയില്ലേ....?"വീടിന് പുറത്തേക്ക് ഇറങ്ങി വന്ന അലക്സ് സിറ്റ്ഔട്ടിൽ ഇരിക്കുന്ന സാഗറിനെയും ജീവയേയും കണ്ട് നെറ്റി ചുളിച്ചു "ഓ അവിടെ നീ ഇല്ലാഞ്ഞിട്ട് ഒരു സുഖമില്ല... ഞങ്ങൾ ഇങ്ങ് പോന്നു...."ഫോണിൽ തോണ്ടി ഇരുന്ന സാഗറാണ്‌ അവനു മറുപടി കൊടുത്തത് "ഉവ്വ.... ക്ലാസ്സിൽ ഇരിക്കാൻ മടി ഇല്ലാത്തോണ്ട് അല്ല.... അല്ല്യോ....?"

അലക്സ് കൈയും കെട്ടി അവനോട് ചോദിച്ചതും അവൻ ചുണ്ടിൽ ചിരി ഒളിപ്പിച്ചു ഫോണിൽ കുമ്പിട്ടിരുന്നു "ടാ.... ജീവാ...." അവരുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ മൗനമായി മറ്റെങ്ങോ നോക്കി ഇരിക്കുന്ന ജീവയുടെ തോളത്തു അടിച്ചുകൊണ്ട് അലക്സ് വിളിച്ചു "നിനക്കെന്താ പറ്റിയെ.... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ....?" അലക്സ് ജീവയുടെ അടുത്തായി ഇരുന്നതും ജീവ അവനെ കെട്ടിപ്പിടിച്ചു സാഗർ ഒരുകൈ കൊണ്ട് അവന്റെ തോളിൽ തട്ടി മറുകൈ കൊണ്ട് ഫോണിലും തോണ്ടി ഇരുന്നു "ജീവ....." "പ്ലീസ് ടാ...." അലക്സ് അവനെ അടർത്തി മാറ്റാൻ തുനിഞ്ഞതും ജീവ അവനെ നോക്കി ദയനീയമായി പറഞ്ഞു "അമ്മു അവനിട്ട് വീണ്ടും പണിത് കാണും...."

തന്നെ സംശയത്തോടെ നോക്കുന്ന അലക്സിനെ നോക്കി സാഗർ പറഞ്ഞതും അലക്സ് ഒന്ന് നെടുവീർപ്പിട്ടു "ജീവാ.... അവൾ എന്തെങ്കിലും ചെയ്യുമ്പോൾ അതിന് നീ ഇത്രയും ഡിസ്റ്റർബ്ഡ് ആകുന്നത് എന്തിനാ..... Just ignore mahn...." അലക്സ് അവനെ ആശ്വസിപ്പിച്ചു "അവൾ എന്ത് ചെയ്താലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല അലക്സേ.... എന്റെ പ്രോബ്ലം അവൾ അല്ല... അവൾ എന്ന വ്യക്തിക്ക് എന്റെ മനസ്സിൽ വെറുപ്പിന് വേണ്ടി പോലും സ്ഥാനം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... " ജീവ അവനിൽ നിന്ന് അടർന്നു മാറിക്കൊണ്ട് പറഞ്ഞു "പിന്നെന്താ നിന്റെ പ്രശ്നം....?" അലക്സ് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി "ആ.... നിങ്ങളെപ്പോ എത്തി....?"

പുറത്തേക്ക് വന്ന ജോർജ് അവരെ കണ്ട് ചോദിച്ചതും അവർ അവിടെ നിന്നും എണീറ്റു "ഇപ്പൊ വന്നതേ ഉള്ളു അങ്കിൾ...."സാഗർ ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു "എന്നിട്ട് ഇവിടെ ഇരിക്കുവാണോ.... റോയ് ഇവരെ അകത്തേക്ക് കൊണ്ട് പോ..... ഞാൻ അജയനെ ഒന്ന് കണ്ടിട്ട് വരാം...."അത്രയും പറഞ്ഞു ജോർജ് പുറത്തേക്ക് പോയതും അലക്സ് അവരെ കൂട്ടി അകത്തേക്ക് പോയി സാഗർ ഹാളിലെ സെറ്റിയിൽ നീണ്ടു നിവർന്നു കിടന്നുകൊണ്ട് ഫോൺ എടുത്ത് തോണ്ടാൻ തുടങ്ങി സാറ അവരെ കണ്ടതും കിച്ചണിൽ പോയി അവർക്കുള്ള ജ്യൂസുമായി വന്നു "ആഹാ.... സാറക്കൊച്ചിന്റെ സങ്കടം ഒക്കെ മാറിയല്ലോ....?"

ജ്യൂസ് വാങ്ങി സാഗർ പറഞ്ഞതും സാറ അവന്റെ തലയിലൊന്ന് തട്ടി ബാക്കിയുള്ളവർക്ക് ജ്യൂസ് കൊടുത്തു "അല്ല നമ്മുടെ അന്നമ്മ എവിടെപ്പോയി..... കാണുന്നില്ലല്ലോ....?"സാഗർ ജ്യൂസ് ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞതും "ഞാനിവിടെ ഉണ്ട് ചേട്ടായി....."ശിഖയോടൊപ്പം സ്റ്റെയർ ഇറങ്ങി വരുന്ന അന്ന അവനു മറുപടി കൊടുത്തു "നിനക്കൊക്കെ ക്ലാസ്സിന് പോയാൽ എന്താ.... ചുമ്മാ ഓരോ കാരണം ഉണ്ടാക്കി വീട്ടിൽ കയറി ഇരിക്കുവാ....?" കൈയിൽ ഇരുന്ന കാലിഗ്ലാസ് അടുത്തേക്ക് വരുന്ന അന്നയുടെ കൈയിൽ വെച്ചു കൊടുത്തുകൊണ്ട് സാഗർ പറഞ്ഞു "ഞങ്ങടെ കാര്യം അവിടെ നിക്കട്ടെ..... നിങ്ങളെന്താ ഇന്ന് ക്ലാസ്സിന് പോകാഞ്ഞേ....?"

അന്ന ഗ്ലാസ്‌ വാങ്ങി അവനെ നോക്കി പുരികം പൊക്കിയതും "ആഹ് ഇതാര്.... ശിഖയോ..... സുഖല്ലേ ശിഖാ....?"അവൻ ശിഖക്ക് നേരെ തിരിഞ്ഞുകൊണ്ട് അന്നയെ പാളി നോക്കിയതും അന്ന അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു "ഔച്...."അവൻ പുറം ഉഴിഞ്ഞു അവളെ നോക്കി കണ്ണുരുട്ടി "അല്ല.... ഇതെന്ത് പറ്റി.....?" എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന ജീവക്ക് നേരെ തിരിഞ്ഞുകൊണ്ട് അന്ന ചോദിച്ചു.... എന്നാൽ ജീവ അതൊന്നും കേട്ടിരുന്നില്ല "നിന്റെ അമ്മു ഇവന്റെ പൊക കണ്ടേ പോകൂ എന്നാ തോന്നുന്നെ....?" സാഗർ ഫോണിൽ കണ്ണും നട്ടിരുന്നുകൊണ്ട് പറഞ്ഞു "ഓ അപ്പൊ അതാണ് കാര്യം.... എന്റെ ചേട്ടായി അതൊരു വട്ട് പെണ്ണാ.... അവൾ തമാശക്ക് ഓരോന്ന് ചെയ്തു കൂട്ടുന്നതാ...

."അന്ന ജീവയുടെ തോളിൽ തട്ടി പറഞ്ഞതും അവൻ അവിടെ നിന്ന് ചാടി എണീറ്റു അത് കണ്ട് എല്ലാവരും ഞെട്ടി "തമാശ..... ഇതാണോ തമാശ....? അവൾ തമാശിക്കുന്നത് എന്റെ സന്തോഷങ്ങൾ തല്ലിക്കെടുത്തിയിട്ടാ.... പണ്ടും അത് അങ്ങനെ തന്നെയാ.... എന്റെ സുഖവും സന്തോഷവും ഇല്ലാതാക്കി സന്തോഷിക്കുന്നത് അവൾക്ക് തമാശ ആയിരിക്കും..... പക്ഷേ അത് എന്റെ ഉള്ളിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമല്ല അന്നാ...."അത്രയും പറഞ്ഞു അവൻ ദേഷ്യത്തിൽ പുറത്തേക്ക് പോയതും ശിഖ അവന്റെ ഭാവം കണ്ട് പേടിച്ചു നിൽക്കുന്നത് അവൻ കണ്ടു "ടാ ജീവാ...."അവന്റെ അവസ്ഥ കണ്ട് അലക്സും സാഗറും അവന്റെ പിന്നാലെ പോയി "മോള് പേടിക്കണ്ട.... അവനൊരു പാവാ.... ഉള്ളിലെ സങ്കടം കൊണ്ടാ ഇങ്ങനെ ഒക്കെ...." പകപ്പോടെ നിൽക്കുന്ന ശിഖയുടെ കവിളിൽ തലോടി സാറ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു •••••••••••••••••••••••••••••°

അമ്മുവും ജീവയും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അന്നയിൽ നിന്നറിഞ്ഞ ശിഖ വല്ലാതെ അസ്വസ്ഥയായിരുന്നു അമ്മുവിനോട് അവൾക്ക് വല്ലാതെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു അന്നയും ഈ കാര്യത്തിൽ അമ്മുവിനെ എതിർക്കുമെങ്കിലും എല്ലാവരുടെയും മുന്നിൽ വെച്ചു സുഹൃത്തിനെ ന്യായീകരിക്കാനെ അവൾക്ക് തോന്നിയുള്ളു "ആ ചേച്ചി എന്താ ഇങ്ങനെ.... ഒരാളെ വേദനിപ്പിച്ചിട്ടാണോ സ്വയം സന്തോഷം കണ്ടെത്തുന്നത്.... പ്രണയമാത്രേ.... ഇത് പ്രണയം ഒന്നുമല്ല.... ഭ്രാന്താ... നല്ല മുഴുത്ത ഭ്രാന്ത്....!"എന്ത് കൊണ്ടോ അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അന്നയോട് അത്രയും പറഞ്ഞു അവൾ അവിടെ നിന്നും പോയതും സിറ്റ്ഔട്ടിൽ ഇരിക്കുന്ന ജീവയെ കണ്ട് അവൾ അങ്ങോട്ട് നടന്നു സാഗറും അലക്സും കൂടി സാക്ഷിയെ കാണാൻ പോയിരിക്കുവാണ്....

ജീവയെ വിളിച്ചെങ്കിലും അവൻ ഇല്ലാന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ശിഖ ജീവയുടെ അടുത്ത് ചെന്ന് മുരടനക്കിയതും അവൻ തലയുയർത്തി നോക്കി അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചതും അവളും തിരിച്ചൊന്ന് പുഞ്ചിരിച്ചു "സോറി ഞാൻ.... നേരത്തെ ദേഷ്യം വന്നപ്പോൾ.... അറിയാതെ ഷൗട്ട് ചെയ്തതാ...." അവൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു "അതിന് ചേട്ടൻ എന്തിനാ സോറി പറയുന്നേ....?" അവൾ പുഞ്ചിരിയോടെ ചോദിച്ചതും അവനൊന്നു പതറി അവിടെ നിന്നും എണീറ്റു അപ്പോഴും പുഞ്ചിരിയോടെ അവനെ നോക്കുന്ന അവളുടെ നോട്ടത്തെ നേരിടാനാവാതെ അവൻ പുറത്തേക്കിറങ്ങി "അവർ വന്നാൽ ഞാൻ പോയെന്ന് പറഞ്ഞേക്ക്..."

പുറത്തേക്ക് ധൃതിയിൽ ഇറങ്ങുന്നതിനിടയിൽ ജീവ വിളിച്ചു പറഞ്ഞു ••••••••••••••••••••••••••••° "നിക്കെടാ അവിടെ....!"വീടിന്നുള്ളിലേക്ക് കയറാൻ നിന്ന ജീവയെ ഞെട്ടിച്ചുകൊണ്ട് പട്ടാളത്തിന്റെ ശബ്ദം ഉയർന്നു ഞെട്ടലോടെ അവൻ തലയുയർത്തി നോക്കിയതും അവിടെ കൈയിൽ വോക്കിങ് സ്റ്റിക്കും പിടിച്ചു നിൽക്കുന്ന രവിയെയും അയാൾക്ക് പിന്നിൽ പുച്ഛത്തോടെ നിൽക്കുന്ന അമ്മുവിനെ കണ്ട് അവന്റെ മുഖം മാറി "ഇന്ന് നീ കോളേജിൽ പോയില്ലേ....?"ദേഷ്യത്തോടെ അയാൾ ചോദിച്ചതും അവൻ അമർഷത്തോടെ അമ്മുവിനെ നോക്കി "ഛീ.... കണ്ണ് താഴ്ത്തെടാ അഹങ്കാരി...." അയാൾ അലറിയതും അവൻ മുഷ്ടി ചുരുട്ടി നിലത്തേക്ക് നോക്കി നിന്നു "കണ്ടവന്മാരോടൊപ്പം കറങ്ങി നടക്കാൻ അല്ല ഞാൻ ലക്ഷങ്ങൾ മുടക്കി നിനക്ക് അഡ്മിഷൻ വാങ്ങി തന്നത്...." അത് പറയുന്നതിനൊപ്പം കൈയിൽ ഇരുന്ന വോക്കിങ് സ്റ്റിക്ക് അവന്റെ പുറത്ത് വീനിരുന്നു ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story