സാഗരം സാക്ഷി...❤️: ഭാഗം 28

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

സാറയും ജോർജും അലക്സും സാക്ഷിയും അടങ്ങുന്ന ഒരു ചിത്രം നടുക്ക് നിൽക്കുന്ന സാക്ഷിയുടെ കഴുത്തിൽ കൈയ്യിട്ട് നിൽക്കുന്ന അലക്സും അവരെ ചേർത്തു പിടിച്ചു നിൽക്കുന്ന സാറയും ജോർജും ആ ചിത്രത്തിൽ ചുണ്ട് ചേർത്തുകൊണ്ട് അവൾ ഭിത്തിയിൽ ഒട്ടിച്ചു വെച്ചു അതിൽ നോക്കി പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞതും പിന്നിൽ കൈയും കെട്ടി നിൽക്കുന്ന സാഗറിനെ കണ്ട് അവൾ ഞെട്ടി "മ്മ്... എന്താ....?" അവൾ മുഖത്ത് ഗൗരവം നിറച്ചു നിന്നതും അവൻ അകത്തേക്ക് വന്ന് ബെഡിലേക്കിരുന്നു "ഇങ്ങനെയാണ് നിന്റെ പോക്കെങ്കിൽ ലൈഫ് ലോങ്ങ്‌ ഇങ്ങനെ ചിത്രം വരച്ചു ഇരിക്കാനെ പറ്റു...."കൈ രണ്ടും ബെഡിൽ ഊന്നി മുന്നിൽ കൈയും കെട്ടി നിൽക്കുന്നവളോടായി അവൻ പറഞ്ഞു "What you mean....?" അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു "ഇവർ നിന്റെ സ്വന്തമാണ്..... എപ്പോ വേണമെങ്കിലും നിനക്ക് അവരെ കാണാം... സംസാരിക്കാം....

ഒരു ഒളിയും മറയും അതിന് ആവശ്യമില്ല..... നിന്റെ മമ്മക്ക് നീ ജീവനാണ്.... അത് നീ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം...."അവൻ പറയുന്നതൊക്കെ കൈയും കെട്ടി അവൾ കേട്ട് നിന്നു "എത്ര അറുത്തു മാറ്റാൻ ശ്രമിച്ചാലും മമ്മയുമായി നിനക്കുള്ള ബന്ധം നിനക്ക് അത്ര എളുപ്പത്തിൽ അറുത്തു മാറ്റാൻ പറ്റില്ല.... ആ ബന്ധം അത്രയും പവർഫുൾ ആണ്...."അവൻ കൈ ചുരുട്ടി പിടിച്ചു പറഞ്ഞതും അവൾ അവനെ അടിമുടി നോക്കി "എന്നിട്ടാണോ നീ നിന്റെ മമ്മയെ വെറുക്കുന്നത്.... അവരെ അകറ്റി നിർത്തുന്നത്.....?" പ്രതീക്ഷിക്കാത്ത ചോദ്യം ആയതിനാൽ അവനൊന്നു അമ്പരന്നു "എന്റെ മമ്മയെ ഞാൻ വെറുക്കുന്നു എന്ന് നിന്നോടാരാ പറഞ്ഞെ....?"

അവൻ കൈയും കെട്ടി അവളെ നോക്കി മുഖം ചുളിച്ചു ചോദിച്ചു "അപ്പൊ നിനക്ക്....?" അവൾ ഞെട്ടലോടെ എന്തോ ചോദിക്കാൻ വന്നതും സാഗർ ബെഡിൽ നിന്നും എണീറ്റു "എല്ലാവരെയും പോലെ എന്റെ മമ്മയെ എനിക്കും ഇഷ്ടാണ്.....സ്വന്തം മമ്മയെ ഒരു കാരണവും ഇല്ലാതെ വെറുക്കാൻ ഞാൻ സാക്ഷി അല്ല...." അവളെ കൊള്ളിച്ചുകൊണ്ട് അവൻ പറഞ്ഞതും അവളുടെ മുഖം വീർത്തു "എനിക്ക് മമ്മയോട് വെറുപ്പില്ല....!" അവൾ അവനെ നോക്കി കണ്ണുരുട്ടി "Can you prove it....?" അവൻ പോക്കറ്റിൽ കൈയിട്ടു നിന്ന് ചോദിച്ചതും അവൾ അവനെ തറപ്പിച്ചു നോക്കി "നീ ഒന്ന് പോകുന്നുണ്ടോ...." അവന് മറുപടി കൊടുക്കാൻ കഴിയാതായപ്പോ അവൾ ചൂടായി "പോകാൻ സൗകര്യമില്ല...."

അവളെ നോക്കി ചുണ്ട് കോട്ടി അവൻ ബെഡിലേക്ക് മലർന്നു കിടന്നു "ഇറങ്ങിപ്പോടാ എന്റെ റൂമീന്ന്.... 😡" സാക്ഷി നിന്ന് കലി തുള്ളിയതും അവൻ അതൊക്കെ പുച്ഛിച്ചു തള്ളി "എനിക്ക് പോകണമെന്ന് തോന്നുമ്പോ ഞാൻ പോകും.... ഇറക്കി വിടാമെന്ന് നീ കരുതണ്ട...."അവൻ ഫോൺ എടുത്ത് അതിൽ തോണ്ടി അവളോട് പറഞ്ഞു "നീ പോകണ്ട.... ഞാൻ പൊയ്ക്കോളാം...."അവൾ അതും പറഞ്ഞു ദേഷ്യത്തിൽ ഡോറും വലിച്ചടച്ചു അവിടുന്ന് പോയതും സാഗർ പുഞ്ചിരിയോടെ കമിഴ്ന്നു കിടന്നു അവൾ പോയതും സാഗർ ഫോണും എടുത്ത് അവിടുന്ന് എണീറ്റു എന്തോ ഓർത്തു പുഞ്ചിരിച്ചുകൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു അവൻ ബാൽക്കണി വഴി താഴേക്ക് ഇറങ്ങിയതും സാക്ഷി സിറ്റ് ഔട്ടിൽ നിന്ന് അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു "അപ്പൊ ശരി.... ഞാൻ നാളെ വരാം...."

അവൾക്ക് കൈ വീശി കാണിച്ചു അവൻ പറഞ്ഞതും അവൾ അവനെ തറപ്പിച്ചു നോക്കി അകത്തേക്ക് കയറിപ്പോയി അത് കണ്ട് സാഗർ പുഞ്ചിരിയോടെ പുറത്തേക്കും നടന്നു ••••••••••••••••••••••••••••••° "ചേട്ടാ.... എന്റെ ചേച്ചി ഇപ്പൊ അമ്മാവന്റെ വീട്ടിലാ ല്ലേ....?"ബൈക്ക് യാത്രക്കിടയിൽ ശിഖയുടെ ചോദ്യം കേട്ട് ജീവ മിററിലൂടെ അവളെ നോക്കി "എന്തേ.... നിനക്ക് കാണണോ....?" അവന്റെ ചോദ്യം കേട്ടതും അവൾ തലകുലുക്കി "കൊറേ ആയില്ലേ ചേച്ചിയെ കണ്ടിട്ട്.... പാവം.... ഒറ്റക്ക് ഒരുപാട് വിഷമിക്കുന്നുണ്ടാവും....."ശിഖയുടെ ശബ്ദം നേർത്തു വന്നതും ജീവ പുഞ്ചിരിച്ചു "സങ്കടം മാറ്റാനല്ലേ ഒരുത്തൻ അങ്ങോട്ട് പോയേക്കുന്നത്...." ജീവയുടെ ശബ്ദത്തിൽ കുസൃതി നിറയുന്നതവൾ അറിഞ്ഞു "പോയ ആള് സങ്കടപ്പെടുവോന്നാ എന്റെ സംശയം...."ശിഖക്ക് ചിരി പൊട്ടി... ജീവ മിററിലൂടെ അത് നോക്കിക്കണ്ടു "അതെന്താ നിന്റെ ചേച്ചി അത്രക്ക് പ്രശ്നമാണോ....?

"ജീവ മുഖം ചുളിച്ചു "പ്രശ്നം ഒന്നുമല്ല..... പക്ഷേ ഇപ്പൊ അങ്ങോട്ട് പോയ മുതലിന്റെ സ്വഭാവം വെച്ചു നോക്കുമ്പോ ചിലപ്പോ പ്രശ്നം ആവും...."അവൾ കളിയായി പറഞ്ഞതാണെങ്കിലും അതിൽ കാര്യമുണ്ടെന്ന് അവന് തോന്നി സാഗറിനെ പോലെ അല്ല സാക്ഷി.... എല്ലാം സീരിയസായി കാണുന്ന സ്വഭാവമാണ് അവൾക്ക്..... ബോൾഡ് ആണ്..... തന്നേ പോലെ ചെറുപ്പത്തിൽ അവഗണനകൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് അവൾക്ക്.... അതൊന്നും അവളെ തളർത്തിയില്ല...... നൊമ്പരപ്പെടുത്തുന്ന ഭൂതകാലത്തിൽ നിന്ന് അവൾ സ്വയം കരുത്താർജിക്കുകയായിരുന്നു..... എന്നാൽ താനോ.....? എല്ലാം കേട്ടും സഹിച്ചും ഒരു അടിമയെ പോലെ കഴിഞ്ഞു കൂടി...... വേദനിപ്പിക്കുന്നവർക്കെതിരെ നാവുയർത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല...... ഒരുപക്ഷെ അതുകൊണ്ടാവും പ്രീയപ്പെട്ടതൊക്കെ നഷ്ടമാകുന്നത് ഒരു നോക്ക് കുത്തിയെ പോലെ കണ്ട് നിൽക്കേണ്ടി വരുന്നത്

"എന്താ ചേട്ടാ ആലോചിക്കണേ....?"ശിഖയുടെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത് "മ്മ്ഹ്മ്മ്..... ഒന്നുല്ല...." "ഞാൻ ഒരു കാര്യം ചോദിച്ചാൽ വെഷ്മാവോ....?"അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഇല്ലെന്ന് തലയാട്ടി "അഥവാ.... തെറ്റുകളൊക്കെ തിരുത്തി എല്ലാം മനസ്സിലാക്കി ആ ചേച്ചി ഇഷ്ടം പറഞ്ഞാൽ ചേട്ടൻ അക്‌സെപ്റ്റ് ചെയ്യോ....? ചേട്ടന് ക്ഷമിക്കാൻ പറ്റോ....?" അവളുടെ ചോദ്യത്തിലെന്ന പോലെ കണ്ണുകളിലും ആകാംക്ഷ നിറഞ്ഞിരുന്നു "ഇല്ല.... ഈ ജന്മത്തിൽ അല്ല അടുത്ത ജന്മങ്ങളിൽ പോലും അവളോട് ക്ഷമിക്കാൻ എനിക്കാവില്ല.....!" അവന്റെ ശബ്ദം പോലെ തീരുമാനവും ഉറച്ചതായിരുന്നു അപ്പോൾ "അങ്ങനെ ഒന്നും തീർത്തു പറയണ്ട....

ചിലപ്പോ മനസ്സ് മാറിയാലോ.....?" ശിഖ കളിയായി ചോദിച്ചതും ജീവ പെട്ടെന്ന് ബൈക്ക് നിർത്തി "എന്റെ അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റിയതോ..... അവരെ എനിക്ക് എതിരാക്കിയതോ ഒക്കെ ഒരുപക്ഷെ ഞാൻ ക്ഷമിച്ചെന്ന് വരും എന്നാൽ ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത നഷ്ടമാണ് അവൾ എനിക്ക് ഉണ്ടാക്കിയത്.... ഞാൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ പോലെ കൊണ്ട് നടന്ന എന്റെ പാവം അനിയത്തിയെ കൊന്നവളാ അവൾ.... എന്റെ.... എന്റെ കുഞ്ഞാറ്റയെ കൊന്ന കൊലപാതകിയാ അവൾ.... ആ അവളോട് ഞാൻ ക്ഷമിക്കില്ല..... ഒരിക്കലും....." ജീവയുടെ വെളിപ്പെടുത്തൽ അവളെ ഞെട്ടിച്ചു കേട്ടത് വിശ്വസിക്കാൻ അവൾക്കാവുന്നുണ്ടായിരുന്നില്ല എന്നാൽ ജീവ പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞ ഭാവത്തിൽ കണ്ണുകൾ ഇറുക്കിയടച്ചു അവൾ എന്തെങ്കിലും ചോദിക്കും മുന്നേ അവൻ വേഗം അലക്സിന്റെ വീട് ലക്ഷ്യമാക്കി പോയി

അവളെ അവിടെ ഡ്രോപ്പ് ചെയ്ത് അവൻ സാഗറിനെയും കാത്ത് ബൈക്കുമായി അവിടെ വെയിറ്റ് ചെയ്തു "അകത്തേക്ക് വാ ചേട്ടാ...."ശിഖയുടെ ക്ഷണം അവൻ നിരസിച്ചുകൊണ്ട് അവൻ അവിടെ തന്നേ ഇരുന്നു.... ഒരായിരം ചിന്തകൾ മനസ്സിനെ വീർപ്പു മുട്ടിക്കാൻ തുടങ്ങി "നേരത്തെ അവളോട് അറിഞ്ഞുകൊണ്ട് പറഞ്ഞതല്ല..... ഒരുനിമിഷം ദേഷ്യം നിയന്ത്രിക്കാനാവാതെ വായിൽ നിന്ന് വീണു പോയി.... സാഗറിനോട് മാത്രം പങ്കു വെച്ചിട്ടുള്ള രഹസ്യം.... എല്ലാവർക്കും മുന്നിൽ ഞാനായിരുന്നു തെറ്റുകാരൻ.... ഞാനായിരുന്നു കൊലപാതകി..... എന്റെ അച്ഛൻ പോലും അങ്ങനെ വിശ്വസിച്ചപ്പോൾ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ തനിക്കായില്ല.... അച്ഛനു മുന്നിൽ.... സമൂഹത്തിന് മുന്നിൽ സ്വന്തം പെങ്ങളെ കൊന്ന കൊലപാതകി ആകേണ്ടി വന്നു..... എന്തിന് വേണ്ടി....? ആർക്ക് വേണ്ടി....? എന്റെ കുഞ്ഞാറ്റയെ കൊന്നവളെ രക്ഷിക്കാനോ.... !

ഇനിയും ഇതൊക്കെ ചിന്തിച്ചിട്ട് എന്ത് കാര്യം..... എനിക്ക് എന്റെ കുഞ്ഞാറ്റയെ തിരികെ കിട്ടില്ല..... ഞാൻ പറഞ്ഞാൽ അച്ഛൻ വിശ്വസിക്കുകയുമില്ല.... ഇനി ഇതൊന്നും മറ്റുള്ളവർ അറിയേണ്ട ആവശ്യമില്ല.... സത്യം എനിക്കും എന്റെ കുഞ്ഞാറ്റക്കും അറിയാം.... അവൾക്കറിയാം അവളുടെ ഈ ഏട്ടൻ അവളെ നോവിക്കില്ലെന്ന്.... എനിക്ക് അത് മാത്രം മതി ...." "ജീവാ...."അലക്സിന്റെ വിളി കേട്ടാണ് ജീവ ചിന്തകൾക്ക് വിരാമമിട്ടത് "നീയെന്താടാ അവിടെ നിൽക്കുന്നെ.... അല്ല സാഗർ എവിടെ....?" അതും ചോദിച്ചു അലക്സ് പുറത്തേക്ക് ഇറങ്ങി വന്നു ലീനമ്മ മരിച്ചതിൽ പിന്നെ അലക്സും അന്നയും കോളേജിൽ പോയിട്ടില്ല.... സാറയാണ് ഇന്ന് ശിഖയെ ഉന്തി തള്ളി പറഞ്ഞു വിട്ടത് "അവൻ സാക്ഷിയെ കാണാൻ പോയെടാ...

"ജീവ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു "ഈശോയെ.... ഇവനിപ്പോ എന്തിനാ അവളെ കാണാൻ പോയെ....?" അലക്സ് നെഞ്ചിൽ കൈയും വെച്ചു ചോദിച്ചതും ജീവ കൈ മലർത്തി "പേടിക്കണ്ട ഇച്ചായാ.... ചേട്ടായിക്ക് വല്ലതും പറ്റിയാൽ ആയി.... എന്റെ ചേച്ചീടുത്തു ചേട്ടായീടെ നമ്പർ ഒന്നും ഏൽക്കൂല...."ശിഖ വിളിച്ചു പറയുന്നത് കേട്ട് അലക്സും ജീവയും പരസ്പരം നോക്കി ചിരിച്ചു അലക്സ് അവനെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി സാറ വിശേങ്ങളൊക്കെ തിരക്കി അവർക്കൊപ്പം കൂടി അധികവും അറിയേണ്ടത് സാക്ഷിയെ കുറിച്ചാണ്.... ജീവ അവളുമായി സംസാരിച്ചതൊക്കെ പറയുന്നത് പുള്ളിക്കാരി വലിയ ഉത്സാഹത്തോടെയാണ് കേട്ടിരുന്നത് ജീവക്ക് സാറയുടെ അവസ്ഥ കണ്ട് പാവം തോന്നി....

എങ്ങനെയെങ്കിലും എല്ലാം ശരിയാക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു അപ്പോഴേക്കും സഗറും എത്തിയിരുന്നു വന്ന നേരം തൊട്ട് അലക്സ് അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട് "നീ അവൾക്ക് ചീത്തപ്പേര് ഉണ്ടാക്കി കൊടുക്കോടാ....?" സാറാ എണീറ്റ് പോയതും അലക്സ് അവന്റെ ഷർട്ടിന് പിടിച്ചു ചോദിച്ചതും "ഞാൻ നിന്റെ പെങ്ങളെ ബ്രെയിൻ വാഷ് ചെയ്ത് നന്നാക്കാൻ വേണ്ടി പോകുന്നതാ.... അല്ലാതെ ഞാൻ അത്തരക്കാരൻ ഒന്നുമല്ല.... Trust me daa...."മുഖത്ത് നിഷ്കളങ്കത വാരി വിതറി അവൻ പറഞ്ഞതും അലക്സ് അവനെ അടിമുടി നോക്കി "സത്യായിട്ടും....."അവന്റെ നോട്ടം കണ്ട് സാഗർ പറഞ്ഞതും അലക്സ് അമർത്തി മൂളി "എന്നാൽ പിന്നെ ഞങ്ങളങ്ങോട്ട്.... വാടാ ജീവാ...."

അവൻ പെട്ടെന്ന് ജീവയേയും പൊക്കി അവിടുന്ന് മുങ്ങി പിന്നെ പൊങ്ങിയത് സ്വന്തം വീട്ടിലാണ് "എന്നാൽ ശരി..... ഞാൻ പോവാ...."ജീവ ബൈക്കിൽ നിന്ന് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞതും സാഗർ അവന്റെ കൈയിൽ പിടിച്ചു നിർത്തി ബൈക്കിന്റെ കീ ഊരി കൈയിൽ എടുത്തുകൊണ്ടു ജീവയേയും കൂട്ടി അകത്തേക്ക് നടന്നു "ഓഹ്.... വേദാളത്തെ ഇപ്പൊ ഇങ്ങോട്ടും കൊണ്ട് വന്ന് തുടങ്ങിയോ.....?"കയറി ചെന്നപ്പോൾ തന്നേ വസുന്ദരയുടെ വക പരിഹാസം സാഗർ അവരെ മൈൻഡ് ചെയ്യാതെ ജീവയുടെ കൈയിൽ പിടിച്ചു മുകളിലേക്ക് പോകാൻ തുനിഞ്ഞതും വസു അവരെ തടഞ്ഞു "എന്താ ഉദ്ദേശം....?" വസു മുന്നിൽ കയറി നിന്നതും സാഗർ ഒന്ന് നിശ്വസിച്ചു "That's none of your business...."

അതും പറഞ്ഞു അവരെ തള്ളി മാറ്റി സാഗർ മുന്നോട്ട് നടന്നതും "ഇവനെ കൂട്ടി ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താ....?" വസുവിനു വിടാൻ ഉദ്ദേശമില്ലായിരുന്നു "അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാ.... പിന്നെ അറിയണമെന്ന് നിർബന്ധം ആണെങ്കിൽ പറയാൻ എനിക്ക് സൗകര്യമില്ല...."അതും പറഞ്ഞു സാഗർ ജീവയെ കൂട്ടി മുകളിലേക്ക് നടന്നു "എന്താടാ ഇതൊക്കെ.... നീ എന്ത് ചെയ്യാൻ പോവാ....?" ജീവ അവന്റെ കൈ വിടുവിച്ചതും സാഗർ അവനുനേരെ തിരിഞ്ഞു "ഇനിമുതൽ നീ ഇവിടെയാണ്‌.... എന്റെ കൂടെ ഇവിടെ എന്റെ റൂമിൽ താമസിക്കും...".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story