സാഗരം സാക്ഷി...❤️: ഭാഗം 35

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശരി മമ്മാ.... ഞാൻ ശ്രദ്ധിച്ചോളാം....!" അവൻ ഫോൺ കട്ട് ചെയ്ത് നമ്പർ ഡിലീറ്റ് ആക്കി തിരിഞ്ഞതും ശിഖ ബാൽക്കണിയിലേക്ക് വരുന്നത് കണ്ടു അവളെ കണ്ടതും അവൻ ചുണ്ടിൽ ചിരിയൊളിപ്പിച്ചു കുറച്ചു മാറി നിന്നു... അവൾ ചുറ്റും നോക്കി അങ്ങോട്ട് വന്നതും ജീവ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കുറച്ചു മാറി നിന്നു അവൾ ഞെട്ടലോടെ തലയുയർത്തി നോക്കിയപ്പോൾ കാണുന്നത് അവളുടെ തൊട്ട് മുന്നിൽ നിൽക്കുന്ന ജീവയെയാണ് "മ്മ് എന്താ....?" അവളുടെ കൈയിൽ പിടി മുറുക്കി അവൻ പുരികമുയർത്തിയതും അവളൊന്ന് പരുങ്ങി "ഒ... ഒന്നുല്ല....!" അവൾ അവന്റെ മുഖത്ത് നോക്കാനാവാതെ തല കുനിച്ചു "നീ എന്നെയാണോ ഇത്രയും നേരം തപ്പി നടന്നത്.....?" അത് ചോദിക്കുമ്പോൾ ജീവയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു "ഏഹ്ഹ്... അ... അല്ലല്ലോ...."അവളുടെ കണ്ണുകളിലെ പിടപ്പ് അവന്റെ ചുണ്ടിൽ പുഞ്ചിരി നിറച്ചു "പിന്നെ ആരെയാ....?"

ജീവ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചതും അവളൊന്ന് ഞെട്ടി "അത്.... അത് ഞാൻ.... ചേച്ചിയെ നോക്കി.... വന്നതാ...." അവൾ വിറയലോടെ പറഞ്ഞതും ജീവയുടെ മുഖത്ത് കുസൃതി നിറഞ്ഞു... അവൻ അവൾക്ക് നേരെ തല കുനിച്ചതും അവളുടെ ഉള്ളിൽ പെരുമ്പറ കൊട്ടി "ആണോ....?" ജീവയുടെ നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞതും അവളൊന്ന് വിറച്ചു.... അവൾ മറുപടി പറയാനാവാതെ തല കുലുക്കി "സാക്ഷിയല്ലേ ഇപ്പൊ നിന്റെ മുന്നിലൂടെ താഴേക്ക് പോയത്....? " ജീവ ചിരി കടിച്ചമർത്തി ഗൗരവം നടിച്ചു "ആ... ആണോ... ഞാൻ.... ഞാൻ കണ്ടില്ല..." ജീവയിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു "ഹ്മ്മ് നീ കാണില്ല...." അവളെ ഇരുത്തി നോക്കി ജീവ അവളിലെ പിടി വിട്ടു.... അവൻ പിടി വിട്ടതും അവൾ ജീവൻ തിരിച്ചു കിട്ടിയത് പോലെ തിരിഞ്ഞോടി "പൊട്ടി പെണ്ണ്...." അവൾ ഓടുന്നതും നോക്കി അവൻ ചിരിയോടെ മൊഴിഞ്ഞു •••••••••••••••••••••••••••••••°

ജീവ വരുമ്പോൾ ശിഖ സോഫയിൽ ഇരിക്കുന്ന സാക്ഷിയുടെ മടിയിൽ കിടക്കുകയായിരുന്നു.... സാറ സാക്ഷിയുടെ മുടി വൃത്തിയിൽ പിന്നിൽ കെട്ടുന്ന തിരക്കിലായിരുന്നു ജോർജ് ആരോടോ ഫോണിൽ സംസാരിച്ചു സിറ്റ് ഔട്ടിൽ നിൽക്കുന്നുണ്ട് "ദാ ചേട്ടായി.... ഇത് കുടിച്ചേക്ക്....!" മഞ്ഞൾ ചേർത്ത പാല് സാഗറിന് നേരെ നീട്ടി അന്ന അത് പറഞ്ഞതും അവനത് വാങ്ങി കുടിച്ചു ഒറ്റ വലിക്ക് അത് കുടിച്ചുകൊണ്ട് അവൻ ചുണ്ട് തുടച് ഗ്ലാസ്‌ അവളെ ഏൽപ്പിച്ചു.... ജീവ വന്ന് സാഗറിന്റെ അടുത്തിരുന്നതും സാഗർ അവന്റെ മടിയിലേക്ക് വീണു കിടന്നു സാക്ഷി അലക്സിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു... വന്നിട്ടിത്തു വരെ അലക്സ് അവളോട് നേരാ വണ്ണം സംസാരിച്ചിട്ടില്ല.... ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്തിട്ടില്ല.... അതവളെ വല്ലാതെ നോവിച്ചു അലക്സ് അറിയാതെ പോലും അവളെ നോക്കുന്നില്ലെന്ന് കണ്ടതും സാക്ഷി ഒന്ന് ദീർഘമായി നിശ്വസിച്ചു അലക്സ് പെട്ടെന്ന് അകത്തേക്ക് പോകുന്നത് കണ്ടതും സാക്ഷി ശിഖയുടെ തല മടിയിൽ നിന്നും എടുത്തു മാറ്റി

അവന്റെ പുറകെ പോയി അലക്സ് മുറിയിൽ കയറി അവന്റെ വാച്ച് അഴിച്ചു വെച്ചു തിരിഞ്ഞപ്പോഴാണ് പിന്നിൽ നിൽക്കുന്ന സാക്ഷിയെ അവൻ കണ്ടത്... അവൻ അവളെ കാണാത്ത ഭാവത്തിൽ പുറത്തേക്ക് പോകാൻ നിന്നതും സാക്ഷി അവന്റെ കൈയിൽ പിടിച്ചു നിർത്തി "എന്തിനാ ഇങ്ങനെ അവോയ്ഡ് ചെയ്യണേ....?" അവളുടെ സ്വരം നേർത്തു.... അലക്സ് ചിരിച്ചു "നീയല്ലേ പറഞ്ഞത് ഞാൻ നിനക്ക് ശല്യമാണെന്ന്..... സമാധാനക്കേടാണെന്ന്..... പിന്നെ ഇപ്പൊ എന്ത് പറ്റി....?" അലക്സ് മാറിൽ കൈ പിണച്ചു കെട്ടി അവൾക്ക് മുന്നിൽ നിന്നു സാക്ഷിയുടെ തല താഴ്ന്നു..... അലക്സിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു "I.... I'm Sorry....!" അവൾ തലയുയർത്താതെ പറഞ്ഞു.... അലക്സ് അമർത്തി മൂളി അവിടെ നിന്നും നടന്നകന്നു സാക്ഷി ഒരു കുറ്റവാളിയെ പോലെ നിന്നു....! 'അരുതായിരുന്നു.... അങ്ങനെ ഒന്നും പറയരുതായിരുന്നു.... എത്ര ഒക്കെ ആയാലും സ്വന്തം കൂടെപ്പിറപ്പായിരുന്നില്ലേ.... സ്നേഹത്തോടെ വന്നപ്പോൾ ആട്ടിയോടിക്കാൻ പാടില്ലായിരുന്നു.....' അവളുടെ ഉൾമനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു... അവൾ ഓരോന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി ശിഖയോടും അന്നയോടും കളിച്ചും ചിരിച്ചും നടക്കുന്ന അലക്സിനെ അവൾ വിളറിയ ചിരിയോടെ നോക്കി കണ്ടു എന്തോ അവൾക്ക് വല്ലാതെ തോന്നി....

പപ്പയും മമ്മയും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നുണ്ടെങ്കിലും അലക്സിന്റെ സമീപനം അവളെ നോവിച്ചു ആ വീട്ടിൽ അവന്റെ മൗനം അവളെ ശ്വാസം മുട്ടിച്ചു.... അവനോട് മിണ്ടാതെ അവന്റെ മുന്നിൽ ജീവിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൾ അവളുടെ ബാഗും എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ട് സാറ അവളെ തടഞ്ഞു "മോള് ഇതെങ്ങോട്ടാ....?" സാറ വേവലാതിയോടെ ചോദിച്ചു.... ജോർജ് അവിടെ പാഞ്ഞെത്തി സാക്ഷിയുടെ കണ്ണുകൾ അവളെ ഉറ്റു നോക്കുന്ന അലക്സിൽ എത്തി നിന്നു "ഞാൻ.... ഞാൻ ഇവിടുന്ന് പോവാ....!" അവനെ തന്നെ നോക്കിയാണ് അവളത് പറഞ്ഞത് അത് കേട്ട് എല്ലാവരും ഞെട്ടി "ആഹാ.... നല്ല തീരുമാനം.... എന്താ ഇത് പറയാത്തെ എന്ന് ആലോചിക്കുവായിരുന്നു ഞാൻ....!" സാഗർ ഉടനടി പറയുന്നത് കേട്ട് ജീവ അവന്റെ കാലിന് നോക്കി ഒരു ചവിട്ട് കൊടുത്തിട്ട് മിണ്ടാതിരിക്കാൻ പറഞ്ഞു "അല്ലടാ.... ഇവിടെ ആകുമ്പോ രാത്രി ബാൽക്കണി വഴി വലിഞ്ഞു കയറാൻ നല്ല ബുദ്ധിമുട്ടാവും....!" അവൻ ജീവയുടെ ചെവിയിൽ രഹസ്യമായി പറഞ്ഞതും ജീവ കണ്ണുരുട്ടി "പോവാനോ....? എങ്ങോട്ട്....?"

ജോർജ് അവളുടെ കൈയിൽ പിടിച്ചു നിർത്തി ചോദിച്ചതും സാറ അവളുടെ ബാഗ് പിടിച്ചു വാങ്ങി എറിഞ്ഞു "എനിക്ക്.... എനിക്ക് ഇവിടെ പറ്റണില്ല....!" അവൾ അലക്സിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... അലക്സ് കൈയും കെട്ടി അവളെ നോക്കി അത് കണ്ട് അവൾ അവന് നേരെ നടന്നു.... അലക്സ് മറ്റെങ്ങോ നോക്കി നിന്നു സാഗർ സിനിമ കാണുന്ന ത്രില്ലിൽ താടക്ക് കൈയും കൊടുത്തിരുന്നു അവരെ ഉറ്റുനോക്കുന്നുണ്ട് "ഇച്ഛാ....!" അവൾ ആർദ്രമായി വിളിച്ചതും അലക്സിന്റെ കണ്ണുകൾ വിടർന്നു... ഞെട്ടലോടെ അവൻ അവൾക്ക് നേരെ തിരിഞ്ഞു.... ആ വിളി അവനെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു "അറിയാം എന്നോട് ദേഷ്യമാണെന്ന്.... അങ്ങനെയായിരുന്നല്ലോ ഞാൻ ഇച്ഛനെ വേദനിപ്പിച്ചത്....! ഇച്ഛന്റെ ദേഷ്യം ഏറ്റു വാങ്ങി ഇച്ഛനോട് മിണ്ടാതെ എനിക്ക് ഇവിടെ പറ്റണില്ല ഇച്ഛാ....! അതോണ്ട്.... ഞാൻ പോവാ....എനിക്കിവിടെ ജീവിക്കാനുള്ള അർഹത ഇല്ല.... എവിടെ പോയാലും നിങ്ങൾ എന്റെ സ്വന്തം അല്ലാതാകില്ല.... എനിക്കറിയാം ഇച്ഛന് എന്നെ ഒത്തിരി ഒത്തിരി ഇഷ്ടാ....

അതെനിക്ക് നന്നായിട്ട് അറിയാം എനിക്കൊരു പ്രശ്നം വന്നാൽ എനിക്ക് താങ്ങായി ഇന്നത്തെ പോലെ എന്നും ഇച്ഛൻ എനിക്കൊപ്പം ഉണ്ടാകുമെന്ന് എനിക്ക് അറിയാം....!" അവൾ പുഞ്ചിരിയോടെ പറഞ്ഞതും സാറ വായ പൊത്തി കരഞ്ഞു "മമ്മാ.... പപ്പാ.... എന്റെ സന്തോഷം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ പോകാൻ അനുവദിക്കണം....!" അവളുടെ ആവശ്യം കേട്ട് ജോർജ് നിസ്സഹായനായി സാറയെ നോക്കി "നിൽക്കടി അവിടെ...!" അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും അലക്സിന്റെ ശബ്ദം മുഴങ്ങിക്കേട്ടു " നീ ഇവിടെ തന്നെ ജീവിക്കും.... ഈ ഇച്ഛന്റെ പെങ്ങളായി.... പപ്പേടേം മമ്മേടേം മകളായായി....!" അലക്സിന്റെ വാക്കുകൾ കേട്ട് അവൾ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "ഇങ്ങോട്ട് വാടി പുല്ലേ...." കണ്ണിൽ നിറഞ്ഞ കണ്ണു നീരിനെ തട്ടി എറിഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു "I'm sorry Ichaa....!" അവൾ അവനെ വരിഞ്ഞു മുറുക്കി.... അലക്സ് അവളെ തലോടി "ഈ നിൽക്കുന്നവരൊക്കെ നിന്നേ സ്നേഹിക്കുന്നവരാ സാക്ഷി.... ആ അർഹത പോരെ നിനക്ക് ഇവിടെ നിൽക്കാൻ....?"അവളുടെ കവിളിൽ കൈ വെച്ച് അവൻ ചോദിച്ചതും അവൾ സാറയെയും ജോർജിനെയും നോക്കി സാറ കണ്ണും നിറച്ചു അവളെ തുറിച്ചു നോക്കുന്നുണ്ട് "ഈ പെണ്ണിനെ ഞാൻ കൊല്ലും ഇച്ചായാ....!"

അവർ കണ്ണുരുട്ടി പറഞ്ഞതും ജോർജ് പൊട്ടി ചിരിച്ചുകൊണ്ട് സാറയെ ചേർത്തു പിടിച്ചു.... സാക്ഷി അലക്സിന്റെ അടുത്തേക്ക് ചേർന്നു നിന്നതും സാറ അവളെ തുറിച്ചു നോക്കി "ഇനി ഇവിടുന്ന് പോകാൻ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ നിന്റെ മുട്ടുകാല് തല്ലി ഒടിച്ചു ആ റൂമിൽ ഇട്ട് പൂട്ടും ഞാൻ .... കേട്ടല്ലോ....?" സാറ ഉറഞ്ഞു തുള്ളിയതും സാക്ഷി പേടിയോടെ തല കുലുക്കി അതൊക്കെ കണ്ട് ജോർജും അലക്സും ഒരുപോലെ പൊട്ടി ചിരിച്ചു സാക്ഷി അവരെ നോക്കി മുഖം വീർപ്പിച്ചു തല ചെരിച്ചതും അവളെ നോക്കിയിരുന്ന സാഗർ അവൾക്ക് ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു... അത് കണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി.... അവൻ രണ്ട് കണ്ണും അടച്ചു കള്ളച്ചിരി ചിരിച്ചു സാറ അവളുടെ ബാഗ് പിടിച്ചു വാങ്ങി അകത്തേക്ക് പോയി അജയനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴേക്കും സാക്ഷിയുടെ തിങ്സ് ഒക്കെ അജയൻ എത്തിച്ചു കൊടുത്തു സാഗറും ജീവയും പിന്നെ അന്ന് അവിടെ തന്നെ താങ്ങി.... ജോർജ് അവരെ വിട്ടില്ല എന്ന് പറയുന്നതാകും ശരി രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന പോലെ സാഗറും ഹാപ്പി ജീവയും ഹാപ്പി ••••••••••••••••••••••••••••••°

"റോയ്.... അവരെ ഒക്കെ വിളിച്ചു വാ.... ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്...." രാത്രി ഡൈനിംഗ് ടേബിളിൽ ഫുഡ്‌ നിരത്തി വെച്ച് സാറ മുകളിലേക്ക് നോക്കി വിളിച്ചു അലക്സിനൊപ്പം ജീവയും സാഗറും താഴേക്ക് വന്നതും ജോർജ് മൂന്ന് പെണ്മക്കളെയും കൂട്ടി വന്നു ശിഖയെയും അന്നയെയും സാക്ഷിയെയും അയാൾ അടുത്തടുത്തായി പിടിച്ചിരുത്തി സാറ ബാക്കി ഉള്ളവർക്കൊക്കെ ഫുഡ്‌ വിളമ്പി കൊടുത്ത ശേഷം പെണ്മക്കൾക്ക് മൂന്ന് പേർക്കും വാരി കൊടുത്തു ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞ് സാറ സാക്ഷിക്കുള്ള റൂം ഒരുക്കുകയായിരുന്നു... ബെഡ് ഷീറ്റ് ഒക്കെ വിരിക്കുമ്പോഴാണ് സാക്ഷി മുറിയിലേക്ക് വന്നത്.... അവൾ മിണ്ടാത്തെ പിന്നിലൂടെ വന്ന് സാറയെ പുണർന്നു സാറ പുഞ്ചിരിച്ചു... അവരുടെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് ജോലി തുടർന്നു "മമ്മാ....!" "ആഹ്..!" അവളുടെ കൊഞ്ചലോടെയുള്ള വിളി ആസ്വദിച്ചു കൊണ്ട് സാറ പില്ലോ ഒക്കെ നേരെ ഇട്ടു

"ഞാനിന്ന് മമ്മേടേം പപ്പേടേം കൂടെ കിടന്നോട്ടെ....?" അവളുടെ നിഷ്കളങ്കമായ ആവശ്യം കേട്ട് സാറ പുഞ്ചിരിച്ചു "അതിനെന്തിനാ നീ അനുവാദം ചോദിക്കുന്നെ....?" ജോർജ് അകത്തേക്ക് വന്നുകൊണ്ട് അവളെ ചേർത്തു പിടിച്ചു ചോദിച്ചു "Come....!" ജോർജ് അവളെ ബെഡിലേക്ക് കൊണ്ട് പോയി കിടത്തി സാറ അവളെ പുതപ്പിച്ചു.... രണ്ടുപേരും അവളുടെ രണ്ട് വശത്തായി വന്ന് കിടന്നു സാറയും ജോർജും അവളുടെ രണ്ട് കവിളിലുമായി ഉമ്മ വെച്ചു.... സാക്ഷി രണ്ടുപേരുടെയും കൈ ചേർത്തു പിടിച്ചു കിടന്നു സാറ നനവ് പടർന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് സാക്ഷിയുടെ തലയിൽ തലോടി സാക്ഷി കണ്ണുകൾ ഇറുക്കിയടച്ചതും ജോർജും സാറയും അവളെ ചേർത്തു പിടിച്ചു കിടന്നു അങ്ങനെ അന്ന് ആദ്യമായി അച്ഛനമ്മമാരുടെ സ്നേഹത്തണലിൽ സാക്ഷി സുഖമായി ഉറങ്ങി.....അവളുടെ ഉറക്കത്തിനു സ്നേഹത്തിന്റെ കാവലായി അവളുടെ പപ്പയും മമ്മയും ഇടവും വലവും ഉണ്ടെന്ന വിശ്വാസത്തിൽ.....!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story