സാഗരം സാക്ഷി...❤️: ഭാഗം 36

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാനിന്ന് മമ്മേടേം പപ്പേടേം കൂടെ കിടന്നോട്ടെ....?" അവളുടെ നിഷ്കളങ്കമായ ആവശ്യം കേട്ട് സാറ പുഞ്ചിരിച്ചു "അതിനെന്തിനാ നീ അനുവാദം ചോദിക്കുന്നെ....?" ജോർജ് അകത്തേക്ക് വന്നുകൊണ്ട് അവളെ ചേർത്തു പിടിച്ചു ചോദിച്ചു "Come....!" ജോർജ് അവളെ ബെഡിലേക്ക് കൊണ്ട് പോയി കിടത്തി സാറ അവളെ പുതപ്പിച്ചു.... രണ്ടുപേരും അവളുടെ രണ്ട് വശത്തായി വന്ന് കിടന്നു സാറയും ജോർജും അവളുടെ രണ്ട് കവിളിലുമായി ഉമ്മ വെച്ചു.... സാക്ഷി രണ്ടുപേരുടെയും കൈ ചേർത്തു പിടിച്ചു കിടന്നു സാറ നനവ് പടർന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് സാക്ഷിയുടെ തലയിൽ തലോടി സാക്ഷി കണ്ണുകൾ ഇറുക്കിയടച്ചതും ജോർജും സാറയും അവളെ ചേർത്തു പിടിച്ചു കിടന്നു അങ്ങനെ അന്ന് ആദ്യമായി അച്ഛനമ്മമാരുടെ സ്നേഹത്തണലിൽ സാക്ഷി സുഖമായി ഉറങ്ങി.....അവളുടെ ഉറക്കത്തിനു സ്നേഹത്തിന്റെ കാവലായി അവളുടെ പപ്പയും മമ്മയും ഇടവും വലവും ഉണ്ടെന്ന വിശ്വാസത്തിൽ.....!

എന്നാൽ ഇതൊന്നും അറിയാതെ സാഗർ പതിവ് പോലെ സാക്ഷിയെ കാണാൻ രാത്രി അവളുടെ മുറിയിൽ എത്തി അവൻ പതിയെ അകത്തു കയറി മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കിയതും പെട്ടെന്ന് അവിടുത്തെ ലൈറ്റ് ഓൺ ആയി സാഗർ നെറ്റി ചുളിച്ചു മുന്നോട്ട് നോക്കിയതും മുന്നിൽ കൈയും കെട്ടി നിൽക്കുന്ന ജോർജിനെ കണ്ട് അവൻ പല്ലിളിച്ചു "മ്മ്... 🤨?" അവന്റെ നിൽപ്പ് കണ്ട് ജോർജ് പുരികം പൊക്കിയതും സാഗർ സാറയെ കെട്ടിപ്പിടിച്ചു ബെഡിൽ കിടന്നിറങ്ങുന്ന സാക്ഷിയെ ഒന്ന് നോക്കി ആ കാഴ്ച അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അതേ പുഞ്ചിരിയോടെ അവൻ ജോർജിന് നേരെ തിരിഞ്ഞതും ജോർജ് കൈയും കെട്ടി അതേ നിൽപ്പ് തന്നെയാണ് "എന്താടാ ഈ നേരത്ത്....?" സാഗറിനെ ഒന്ന് ഉഴിഞ്ഞു നോക്കി അയാൾ ചോദിച്ചതും സാഗർ ചുറ്റും ഒന്ന് കണ്ണോടിച്ചു "അത്.... അല്ല അങ്കിൾ.... എനിക്കൊരു ഡൌട്ട്...... Suppose ഞാൻ അങ്കിൾന്റെ മോളെ കെട്ടിയെന്ന് വെക്ക്.... അപ്പൊ ഞങ്ങൾക്ക് പിള്ളേരുണ്ടാവില്ല.... അപ്പൊ കുഞ്ഞിന് എന്ത് പേരിടും.... ആ കുഞ്ഞു ഹിന്ദു ആയിരിക്കോ അതോ ക്രിസ്ത്യൻ ആയിരിക്കോ....?"

അവന്റെ ചോദ്യം കേട്ട് ജോർജ് അവനെ അടിമുടി നോക്കി "കെട്ട് കഴിഞ്ഞില്ല.... അതിന് മുന്നേ പിള്ളേരും ആയി.... പോയി കിടന്നുറങ്ങേടാ..... അവന്റെ ഒരു ഡൌട്ട്.....!" ജോർജ് അവനെ ഗെറ്റ് ഔട്ട്‌ അടിച്ചു കൊണ്ട് അവന് മുന്നിൽ ഡോർ കൊട്ടിയടച്ചു ഡോർ അടച്ചു തിരിഞ്ഞ ജോർജ് കാണുന്നത് സാക്ഷിയെ കെട്ടിപ്പിടിച്ചു കണ്ണ് തുറന്ന് ചിരിയടക്കാൻ പാട് പെടുന്ന സാറയെ ആയിരുന്നു "ജെസീടെ വിത്ത് തന്നെ....!" സാറ ചിരിയടക്കി പറഞ്ഞതും ജോർജിലേക്കും ആ ചിരി പടർന്നു "കള്ള തെമ്മാടി....!" ജോർജ് എന്തോ ഓർത്തുകൊണ്ട് മൊഴിഞ്ഞതും സാറ പതിയെ എണീറ്റിരുന്നു "ഇച്ചായാ..... നമ്മുടെ മോൾക്ക് അവൻ പെർഫെക്ടാ..... അവൻ അവളെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുമെന്ന് എനിക്കുറപ്പാ .....!" ജോർജിന്റെ കൈ രണ്ടും ചേർത്തു പിടിച്ചു സാറ പറഞ്ഞു "അറിയാം സാറ.... എന്റെ മകൾക്ക് അവനെക്കാൾ പെർഫെക്ട് ആയ ഹസ്ബന്റിനെ വേറെ കിട്ടില്ലെന്ന്‌ കുറച്ചു കുരുത്തക്കേട് ഒക്കെ കൈയിൽ ഉണ്ടെങ്കിലും അവൻ ഒരു ചുണക്കുട്ടി തന്നെയാ.... അവന്റെ മമ്മയെ പോലെ....!" ജോർജ് പുഞ്ചിരിയോടെ പറഞ്ഞു നിർത്തി

"പക്ഷേ നമ്മൾ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ല.... അവനെ സാക്ഷി കൂടി മനസ്സിലാക്കണം..... മനസ്സിലാക്കും.....!" അത്രയും പറഞ്ഞു ജോർജ് സാക്ഷിയുടെ നെറ്റിയിൽ മുത്തി "എനിക്ക് അവനെ കാണുമ്പോഴൊക്കെ എന്റെ ജെസിയെയാ ഓർമ വരുന്നത്..... അവളുടെ കളിയും ചിരിയും കുരുത്തക്കേടും ഒക്കെ അതുപോലെ അവന് കിട്ടിയിട്ടുണ്ട്.... അന്ന് ഞാൻ ജെസിയുടെ ഇഷ്ടത്തിനൊപ്പം നിന്നിരുന്നെങ്കിൽ ജെസിയും സാഗറും ഇപ്പൊ നമ്മുടെ കൂടെ ഈ തറവാട്ടിൽ ഉണ്ടാകുമായിരുന്നു.....!" ജെസിയെ കുറിച്ചോർക്കുമ്പോൾ ജോർജിന് ഈ വിഷമം പതിവായിരുന്നു രണ്ട് ആങ്ങളമാരുടെ ഒരേ ഒരു പെങ്ങൾ.... സ്നേഹിച്ചും ലാളിച്ചും വളർത്തിക്കൊണ്ട് വന്നവൾ പെട്ടെന്നൊരു ദിവസം എല്ലാവരെയും മറന്ന് ഒരു അന്യജാതിക്കാരനൊപ്പം പോയപ്പോ ഒരു സഹോദരൻ ആയിട്ട് ചിന്തിക്കാനെ അയാൾക്കായുള്ളൂ അപ്പച്ചനും അമ്മച്ചിയും അവൾക്ക് വീട്ടിലേക്കുള്ള പ്രവേശനം വിലക്കിയപ്പോൾ എതിർക്കണമായിരുന്നെന്ന് ചിന്തിക്കാൻ വർഷങ്ങൾ വേണ്ടി വന്നു അയാൾക്ക് ഇന്ന് അവൾക്ക് ഭർത്താവും ഇല്ല സഹോദരങ്ങളും ഇല്ല....

എവിടെയാണെന്ന് പോലും അറിയില്ല ഒക്കെ ഓർത്ത് മനസ്സ് നീറാത്ത ദിവസങ്ങൾ അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ജോർജിന്റെ വിഷമം മനസ്സിലാക്കി ആ നെഞ്ചിൽ ചാരി ആശ്വസിപ്പിക്കാൻ സാറ അന്നും ഇന്നും കൂടെ ഉണ്ടായിരുന്നു ••••••••••••••••••••••••••••••° ജോർജ് നിഷ്കരുണം പുറത്താക്കിയിട്ടും സാഗർ അവിടെ തന്നെ ചുറ്റി തിരിഞ്ഞു "മ്യോനെ....." കോറസ് ആയുള്ള വിളി കേട്ടാണ് അവൻ തല ചെരിച്ചു നോക്കിയത് അപ്പോൾ തൊട്ടടുത്ത മുറിയുടെ വാതിൽക്കൽ നിൽക്കുന്ന അലക്സിനെയും ജീവയേയും കണ്ട് അവൻ ഊരക്ക് കൈ കൊടുത്തു "ഓ.... ഈ തെണ്ടികൾ ആയിരുന്നോ....?" അവൻ ചുണ്ടിനടിയിലിട്ട് പിറുപിറുത്തു "നിന്ന് കാല് കഴക്കണ്ട.... ഇങ് പോരെ....!" ജീവ അത് പറഞ്ഞതും അവൻ ഒരിക്കൽ കൂടി ആ അടഞ്ഞ ഡോറിലേക്ക് നോക്കി നെടുവീർപ്പിട്ടു "അത് ലോക്കാ..... നിന്നിട്ട് കാര്യമില്ല....!" അലക്സ് പറഞ്ഞതും അവൻ മനസ്സില്ലാമനസ്സോടെ അവർക്ക് നേരെ നടന്നു "നീയൊന്നും ഉറങ്ങിയില്ലേ.....!" അവൻ മുഖത്ത് ഒരു കള്ളച്ചിരി വരുത്തി അവരോട് ചോദിച്ചതും അലക്സ് അവനെ അടിമുടി നോക്കി

"പ്രായപൂർത്തിയായ പെങ്ങന്മാരുള്ള ചേട്ടന്മാർക്ക് ഇത്തരം സാഹചര്യങ്ങളിൽ ഉറക്കം വരില്ല മച്ചാ....!" സാഗറിന്റെ കഴുത്തിൽ കൈയിട്ടു വരിഞ്ഞു മുറുക്കി ബെഡിലേക്ക് തള്ളിക്കൊണ്ട് അലക്സ് പറഞ്ഞതും സാഗർ കഴുത്തിൽ കൈ വെച്ച് ഒന്ന് ഇളിച്ചു കൊടുത്തു അലക്സ് പറയുന്നത് കേട്ട് ജീവ ചിരിയടക്കി പിടിച്ചു "നീ ചിരിക്കണ്ട..... ഇന്ന് ബാൽക്കണിയിൽ നിനക്കെന്തായിരുന്നു പണി....? എന്റെ കൊച്ചിനെ നീ എന്നതാടാ ചെയ്തേ....?" അലക്സിന്റെ ചോദ്യം കേട്ട് ജീവയുടെ ഇളി ഒക്കെ താനേ നിന്നു "ഏഹ്ഹ്.... അതെപ്പോ..... ഇവനെന്നാ ചെയ്തേ....?" സാഗർ ഞെട്ടലോടെ ചാടി എണീറ്റു "ഒന്ന് പോയിനെടാ.... ഞാൻ ഒന്നും ചെയ്തില്ല.... Just ഒന്ന് സംസാരിച്ചു.... അതിനാ ഈ തെണ്ടി ഇങ്ങനൊക്കെ പറയുന്നേ....!" ജീവ സാഗറിനെ നോക്കി കണ്ണുരുട്ടി "അവൾ കൃത്യസമയത്ത് എസ്‌കേപ്പ് ആയത് കൊണ്ട് ഒന്നും ചെയ്തില്ല.... അല്ലാരുന്നേൽ കാണാർന്നു....!" അലക്സ് ബെഡിലേക്ക് വീണുകൊണ്ട് പറഞ്ഞു "ഡാ അളിയാ.... നീ ദേ ഇവനെപ്പോലെ എന്നെ കാണരുത്.... U know....? ഇന്ന് വരെ ഒറ്റ പെൺപിള്ളേരുടെ മുഖത്ത് പോലും ഞാൻ നോക്കിയിട്ടില്ല....!"

ജീവ നിഷ്കളങ്കമായ ഭാവം കണ്ട് സാഗർ പൊട്ടി ചിരിച്ചു "അതെയതെ.... മുഖത്ത് മാത്രം ഇവൻ നോക്കാറില്ല...." സാഗർ ചിരി കടിച്ചു പിടിച്ചു പറഞ്ഞു "പോടാ ***" അവന്റെ വായിൽ നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോ സാഗറിന് തൃപ്തിയായി "Thanks🙄....!" അവൻ ചെവി കുടഞ്ഞു നേരെ ബെഡിലേക്ക് മറിഞ്ഞു അവന്റെ മേലേക്ക് ചിരിച്ചുകൊണ്ട് ജീവയും വന്നു കിടന്നു..... അവർ രണ്ടും കിടന്നതും അലക്സ് അവരെ രണ്ടിനേം ചവിട്ടി അറ്റത്തേക്കിട്ട് കൊണ്ട് ബെഡിൽ നീണ്ടു നിവർന്നു കിടന്നു ആ ചവിട്ട് അത്ര പിടിക്കാത്തത് പോലെ സാഗറും ജീവയും കൂടി അവനെ എടുത്തിട്ട് പെരുമാറി മൂന്നും കൂടി ബെഡിൽ കിടന്ന് അടികൂടി കുത്തിമറിഞ്ഞു..... അവസാനം പൊട്ടി ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു കിടന്നുറങ്ങി •••••••••••••••••••••••••••••••° ഇന്നലത്തെ അടി പ്രശ്നം കാരണം സാഗറിന് അടുത്ത സസ്പെൻഷനും കിട്ടി.... ഇനി എക്സാം എഴുതാൻ മാത്രം അങ്ങോട്ട് ചെന്നാൽ മതി എന്നാണ് പുഷ്പുവിന്റെ ഓഡർ സാഗർ വലിയ ഉപകാരം എന്ന മട്ടിൽ സന്തോഷത്തോടെ സസ്പെൻഷൻ സ്വീകരിച്ചു സാഗർ ഇല്ലാത്ത കോളേജിലേക്ക് ഞങ്ങളും ഇല്ലെന്നായി ജീവയും അലക്സും....

ജോർജ് പിന്നെ എതിർക്കാൻ പോയില്ല.... പുഷ്പിവിനെ വിളിച്ചു കാര്യം പറഞ്ഞു സെറ്റ് ആക്കി സാക്ഷി കുറച്ച് റസ്റ്റ്‌ എടുക്കട്ടെ എന്ന് പറഞ്ഞു അവളെയും സാറ വീട്ടിൽ പിടിച്ചിരുത്തി പാവം ശിഖയും അന്നയും.... സാറ രണ്ടെണ്ണത്തിനെയും നോക്കി കണ്ണുരുട്ടിയപ്പോൾ മടി ഒക്കെ മാറ്റി ബാഗും എടുത്ത് ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങി "ഡാ ജീവ.... അന്നയെ ഞാൻ ഡ്രോപ്പ് ചെയ്യാം.... നീ ശിഖയെ സ്കൂളിൽ വിട്ടേക്ക്.....!" അലക്സ് ബൈക്കിന്റെ കീ ജീവക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞതും ജീവയുടെ മുഖം തെളിഞ്ഞു "വണ്ടി വിട് ചേട്ടോയ്...."അവൻ ബൈക്കിൽ കേറിയ ഉടൻ തന്നെ ശിഖ അവന്റെ ബാക്കിൽ ചാടിക്കയറി.... അവനൊന്നു അമ്പരന്നു "ആഹ്... വണ്ടി വിട് ചേട്ടാ....!" അവൾ നീട്ടി പറഞ്ഞതും അവൻ തലകുലുക്കി ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു സാഗർ തമ്പ്സ് അപ്പ് കാണിച്ചതും ആ ബൈക്ക് റോഡിലൂടെ പാഞ്ഞു "ഇവിടേം ഉണ്ട് ഒരുത്തി.... ക്ലാസ്സിനും പോകാതെ ഏത് നേരവും ഇവിടെ കയറി ഇരുന്നോളും....!" സാഗർ സാക്ഷിയെ നോക്കി ചുണ്ട് കോട്ടി "ക്ലാസ്സിന് പോയാലും നിന്റെ ബൈക്കിൽ ഞാൻ കേറില്ല....

ആ പ്രതീക്ഷ നിനക്ക് വേണ്ട....!" അവൾ സാറയുടെ മടിയിൽ കിടന്ന് അവനെ നോക്കി കണ്ണുരുട്ടി "അതിന് നിന്നോട് ആര് പറഞ്ഞു കയറാൻ.... ഈ സാഗർ വിചാരിച്ചാൽ നിന്നേ പോലെ ആയിരം പെൺപിള്ളേരെ ബൈക്കിൽ കയറ്റാൻ പറ്റും....!" അവൻ അവളെ നോക്കി ചുണ്ട് കോട്ടി.... സാക്ഷി അവനെ പുച്ഛിച്ചു "മോൾക്ക് വിശക്കുന്നുണ്ടോ.... മമ്മ ഫുഡ്‌ കൊണ്ട് വരട്ടെ....?" സാറ അവരുടെ വഴക്ക് കണ്ട് ചിരിയോടെ ചോദിച്ചതും "ആ കൊണ്ട് വന്ന് കൊടുക്ക്..... തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട് വേണ്ടേ എന്റെ മെക്കിട്ട് കയറാൻ.... നന്നായിട്ട് ഉരുട്ടി കൊടുക്ക്....."സാഗർ ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് അവിടെ നിന്ന് എണീറ്റതും സാക്ഷി അവനെ ആഞ്ഞു ചവിട്ടി "എടീ.... 😬 " അവൻ പല്ല് കടിച് അവൾക്ക് നേരെ പോയതും "ഒന്ന് പോടാ.... 😏" അവനെ പുച്ഛിച്ചു അവൾ എണീറ്റ് അകത്തേക്ക് പോയതും അവൻ ചുണ്ട് കൂർപ്പിച്ചു സാറയെ നോക്കി "സാറാമ്മോ.... ആ സാധനത്തിനെ മര്യാദക്ക് വളർത്തിക്കോ.... എന്റെ സ്വഭാവം അവൾക്ക് ശരിക്കറിയില്ല...!" അവൻ അതും പറഞ്ഞു ചവിട്ടി തുള്ളി പോകുന്നതും നോക്കി സാറ മനസ്സ് തുറന്ന് ചിരിച്ചു •••••••••••••••••••••••••••••••° കോളേജിൽ പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് അമ്മു ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നത് ജീവയുടെ ബൈക്കിന് പിന്നിൽ അവന്റെ തോളിൽ കൈ വെച്ച് ചേർന്നിരിക്കുന്ന ഒരു പെൺകുട്ടി ആ കാഴ്ച അവളുടെ ഉള്ളിൽ തീക്കനൽ കോരിയിട്ടു പരസ്പരം കളി പറഞ്ഞു ചിരിച്ചുല്ലസിച്ചു പോകുന്ന ശിഖയെ കാണവേ അവളുടെ രക്തം തിളച്ചു മറിഞ്ഞു ..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story