സാഗരം സാക്ഷി...❤️: ഭാഗം 41

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"തന്റെ പ്രസംഗം കേൾക്കാനല്ല ഞാൻ വന്നത്.... അവന്റെ തന്ത ഞാൻ ആണെങ്കിൽ ഞാൻ അവനെ കൊണ്ട് പോയിരിക്കും...." രവി വീറോടെ പറഞ്ഞു "താൻ ഒലത്തും.....!" അകത്തു നിന്ന് അലക്സിനൊപ്പം ഇറങ്ങിവന്ന സാഗർ പറഞ്ഞതും രവി കലിയോടെ അവനെ നോക്കി "തന്തക്ക് പിറന്നവനാണെങ്കിൽ താൻ അവനെ കൊണ്ട് പോയി നോക്ക്....!" സാഗർ ജീവ കൊണ്ട് വെച്ച ബൈക്കിൽ ചാരി നിന്ന് പറഞ്ഞതും രവി ജീവയെ നോക്കി രവിയുടെ നോട്ടത്തെ അവഗണിച്ചുകൊണ്ട് അവൻ ശിഖയുടെ കൈ മുറുകെ പിടിച്ചു.... അമ്മു രവിയുടെ കൈ പിടിച്ചു വെച്ചു വിതുമ്പി രവി ദേഷ്യത്തോടെ ജീവയുടെ അടുത്തേക്ക് നടന്നു.... സാഗർ ബൈക്കിൽ ഇരുന്നുകൊണ്ട് അയാളുടെ നെഞ്ചിൽ പിടിച്ചു പിന്നോട്ട് തള്ളി "സാഗർ....!"അയാൾ ദേഷ്യത്തോടെ അലറി.... സാഗർ ചെവിയിൽ വിരലിട്ട് കുടഞ്ഞു കൊണ്ട് അയാളെ നോക്കി "ഇവിടെ കിടന്ന് തോന്ന്യാസം കാണിക്കാൻ ഇത് തന്റെ അപ്പൻ ഉണ്ടാക്കിയിട്ട വീടൊന്നുമല്ല.... അടിച്ചിറക്കുന്നതിന് മുന്നേ ഈ സാധത്തിനെയും കൂട്ടി വേഗം ഇറങ്ങാൻ നോക്ക്...."

അമ്മുവിനെ നോക്കി ഒരു താക്കീത് പോലെ അവൻ രാവിയോട് പറഞ്ഞു "ഞാൻ പോകുന്നെങ്കിൽ അത് എന്റെ മകനെയും കൊണ്ടേ പോകൂ....." രവി ഉറപ്പിച്ചു പറഞ്ഞതും സാഗർ ഒന്ന് നിശ്വസിച്ചു "അപ്പൊ താൻ കൊണ്ടേ പോകൂ....?" അവൻ അയാളോട് ചോദിക്കുന്നതൊന്നും വക വെക്കാതെ രവി സാഗറിനെ മറി കടന്ന് അകത്തേക്ക് ജീവയെ ലക്ഷ്യം വെച്ച് നടന്നു ഇത്തവണ സാഗർ തടഞ്ഞില്ല.... അവന് പറയാനുള്ളത് അവൻ പറയട്ടെ എന്ന് കരുതി അവരെ ഫോക്കസ് ചെയ്തിരുന്നു "വാ...." ജീവയുടെ കൈ ശിഖയിൽ നിന്ന് വേർപെടുത്തി രവി അവനെ പിടിച്ചു വലിച്ചു "എങ്ങോട്ട്....?" അയാളുടെ കൈ തട്ടി എറിഞ്ഞുകൊണ്ട് ജീവ ചോദിച്ചതും രവി അവനെ നോക്കി കണ്ണുരുട്ടി എന്നാൽ തന്റെ നോട്ടത്തിന് മുന്നിൽ തല താഴ്ത്തിയിരുന്നവൻ ഇന്ന് തന്റെ കണ്ണുകളിലേക്ക് നോക്കി നിവർന്നു നിൽക്കുന്നു.... അത് രവിയെ വല്ലാതെ അസ്വസ്ഥനാക്കി "വീട്ടിലേക്ക്....."

രവി കടുപ്പിച്ചു പറഞ്ഞതും ജീവ പുച്ഛത്തോടെ ചിരിച്ചു "വീടോ.... ഏത് വീട്.... തെരുവിൽ കിടക്കുന്ന ചാവാലിപ്പട്ടികൾക്ക് വീടുണ്ടാകില്ല സാർ....." റെസ്റ്റോറന്റിൽ വെച്ച് രവി ഉപയോഗിച്ച ആ പ്രയോഗം ഓർത്തെടുത്തു കൊണ്ട് അവൻ മറുപടി കൊടുത്തു "നീ ഇങ്ങോട്ടൊന്നും പറയണ്ട.... ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി...."രവി അവനെ നോക്കി കണ്ണുരുട്ടി "Excuse me..... അങ്ങനെ നിങ്ങൾ പറയുന്നതൊക്കെ അനുസരിക്കാൻ താൻ എന്റെ ആരാ....?" ജീവ രവിയെ നോക്കി മുഖം ചുളിച്ചു.... രവി ഞെട്ടലോടെ അവനെ നോക്കി "ജീവാ...." അയാൾ അമർഷത്തോടെ അലറി "ജീവ തന്നെയാ.... പക്ഷേ നിങ്ങൾ പറയുന്നതും ചെയ്യുന്നതുമൊക്കെ സഹിച്ചു ജീവിച്ച ആ പഴേ ജീവ അല്ലാ ഞാനിപ്പോൾ.... എന്തിനെയും നേരിടാനുള്ള തന്റേടം എനിക്കിപ്പോ ഉണ്ട് പിന്നെ നിങ്ങൾ പറഞ്ഞല്ലോ വീട് എന്ന്.... അതൊക്കെ ഒരു വീടാണോ....

കൂട്ടിലിട്ട കിളിയെപ്പോലെ എന്നെ നിങ്ങൾ തളച്ചിട്ട ആ ജയിലിനെയാണോ നിങ്ങൾ വീടെന്ന് പറഞ്ഞത്....?" ജീവയുടെ ചോദ്യങ്ങൾക്ക് അയാളുടെ പക്കൽ മറുപടി ഉണ്ടായിരുന്നെങ്കിലും അയാൾ തലയെടുപ്പോടെ തന്നെ അവന് മുന്നിൽ നിന്നു "ഓർമ വെച്ച നാള് മുതൽ അവഗണന മാത്രമേ കിട്ടിയിട്ടുള്ളു.... വേദന മാത്രമേ നിങ്ങൾ സമ്മാനിച്ചിട്ടുള്ളു.... ഒക്കെ സഹിച്ചത് എന്റെ അമ്മയെ ഓർത്താ.... അമ്മ എന്നെ പറ്റി ചിന്തിക്കാറുണ്ടാവില്ല.... പക്ഷേ എനിക്ക് എന്റെ അമ്മ ജീവനാ.....പക്ഷേ ഇനി ജീവ ആർക്ക് വേണ്ടിയും ജീവിതം ഹോമിക്കാൻ ഉദ്ദേശിച്ചിട്ടില്ല ഇനി എന്റെ ജീവിതം അത് എനിക്ക് വേണ്ടിയായിരിക്കും.... എന്റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഇനി അച്ഛനാണ് അമ്മാവനാണ് എന്നൊക്കെ പറഞ്ഞു ആരും ഈ പടി കയറി ഇറങ്ങണ്ട എന്ന് സാരം....!" ജീവ പറഞ്ഞവസാനിപ്പിച്ചതും സാഗർ നീട്ടി വിസിലടിച്ചു

"ജീവേട്ടാ.... ഇങ്ങനെ ഒന്നും പറയല്ലേ.... എനിക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.... പ്ലീസ്.... ഞങ്ങൾക്കൊപ്പം വാ ജീവേട്ടാ...." അമ്മു അവന്റെ കൈയിൽ പിടിച്ചതും അവൻ അറപ്പോടെ ആ കൈകൾ തട്ടി എറിഞ്ഞു "തൊട്ട് പോകരുത് നീ.... ഇത്രയും കാലം നീ ചെയ്തു കൂട്ടിയതൊക്കെ ആരും അറിയാതെ പോയത് എന്റെ ഔദാര്യം കൊണ്ട് മാത്രമാണെന്ന് നീ മറക്കണ്ട.... എന്നും എന്നിൽ നിന്ന് ഈ ഔദാര്യം പ്രതീക്ഷിക്കേം വേണ്ട.... എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ കണ്മുന്നിൽ നിന്ന് പോടീ.... ഇറങ്ങിപ്പോകാൻ...." ജീവ അവൾക്ക് നേരെ ഒച്ചയെടുത്തതും അവളൊന്ന് ഭയന്നു ദേഷ്യം സഹിക്ക വയ്യാതെ അവൻ എന്തെങ്കിലും വിളിച്ചു പറയുമോ എന്നവൾ പേടിച്ചു ഇനി അവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്ന് ചിന്തിച്ചുകൊണ്ട് അവൾ നിറ കണ്ണുകളോടെ രവിയുടെ കൈയിൽ പിടിച്ചു തിരിഞ്ഞു നടന്നു "ഒന്ന് നിന്നേ.....!" തിരിഞ്ഞു നടക്കാനൊരുങ്ങിയ അമ്മുവിന് മുന്നിൽ വിരൽ ഞൊടിച്ചു കൊണ്ട് അവൻ പറഞ്ഞു "ഈ ജന്മമെന്നല്ല അടുത്ത ജന്മങ്ങളിൽ പോലും എന്റെ കൈ കൊണ്ട് ഒരു താലി അത് നീ പ്രതീക്ഷിക്കണ്ട....

എന്റെ മനസ്സിൽ ആ താലിക്ക് ഒരൊറ്റ അവകാശിയെ ഉള്ളു.... അത് ഈ നിൽക്കുന്നവളാണ്...."സിറ്റ് ഔട്ടിൽ ഇരുന്ന ശിഖയെ പുറത്തേക്ക് കൊണ്ട് വന്ന് ജീവ പറഞ്ഞു ശിഖ ഞെട്ടലോടെ അവനെ നോക്കി.... അമ്മു പകയോടെയും "ഡാ....!"രവി കലി അടക്കാനാവാതെ വിളിച്ചതും "നിങ്ങളോട് കൂടിയാ പറയുന്നേ.... ഇവളുടെ ഭർത്താവ് ഉദ്യോഗത്തിന് വേറെ ആളെ നോക്കിക്കോ..... ദാ ഇവളാ ജീവയുടെ പെണ്ണ്.... അതിൽ ഇനി ഒരു മാറ്റവും ഉണ്ടാവില്ല....." ശിഖയെ ചേർത്തു പിടിച്ചു ജീവ ഉറച്ച സ്വരത്തിൽ പറഞ്ഞതും രവി അവന് നേരെ കൈ ഓങ്ങി അമ്മു ഉള്ളിലെ കലി അടക്കി പിടിച്ചു രവിയെ കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു അവൾക്കൊപ്പം പോകാൻ കൂട്ടാക്കാതിരുന്ന രവിയെ അമ്മു നിർബന്ധിച്ചു പിടിച്ചു വലിച്ചു കാറിൽ കയറ്റി കൊണ്ട് പോയി അവർ പോയതും ജീവ ഒന്ന് നിശ്വസിച്ചുകൊണ്ട് സിറ്റ്ഔട്ടിന്റെ പടവിൽ ഇരുന്നു അവനടുത്തായി സാഗറും....!

സാഗർ അവന്റെ മുഖത്ത് നോക്കാതെ ഒരു കൈ കൊണ്ട് ജീവയുടെ പുറത്ത് പതിയെ തലോടി ജീവയുടെ മറുവശത്തു അലക്സും വന്നിരുന്നുകൊണ്ട് അവന്റെ തോളിലൂടെ കൈയിട്ടു സാഗറും അതുപോലെ തോളിൽ കൈയിട്ടതും ജീവ ചിരിച്ചോണ്ട് രണ്ട് പേരെയും നോക്കി "കലക്കിയെടാ...." അലക്സ് അവനെ ചേർത്തു പിടിച്ചു പറഞ്ഞു "ഇപ്പഴാ നീ എന്റെ ചങ്ക് ആയത്...."സാഗർ അവന്റെ കവിളിൽ കൈ വെച്ചു പറഞ്ഞു.... ജീവ പുഞ്ചിരിച്ചു അവർ മൂന്ന് പേരെയും കണ്ട് എല്ലാവരുടെയും മനസ്സ് നിറഞ്ഞു "ഹ്മ്മ്‌ഹ്മ്മ്‌....." ജോർജ് മുരടനക്കിയതും ജീവ പെട്ടെന്ന് എണീറ്റ് നിന്നു "അങ്കിൾ ഞാൻ...." അവൻ എന്തോ പറയാൻ വന്നതും ജോർജ് കൈ കൊണ്ട് തടഞ്ഞു "ഒന്ന് മാത്രം അറിഞ്ഞാൽ മതി എനിക്ക്.... അവർക്ക് മുന്നിൽ ജയിക്കാൻ വേണ്ടി മാത്രം നീ ഇവളെ കരുവാക്കിയതാണോ....?" ജോർജ് ശിഖയെ ചൂണ്ടി ഗൗരവത്തോടെ ചോദിച്ചു

"അല്ലാ.... ഒരിക്കലുമല്ല.... നെഞ്ചിൽ തൊട്ട് തന്നെയാ പറഞ്ഞത്..... പക്ഷേ അവളെ വേണമെന്ന് ഞാൻ ഒരിക്കലും വാശി പിടിക്കില്ല.... എനിക്കൊരു ജോലി ആകുമ്പോൾ ഞാൻ വരും ഇവൾക്ക് വേണ്ടി.... അന്ന് എന്റെ കൈയിൽ ഇവൾ സുരക്ഷിതയാകും എന്ന ഉറപ്പുണ്ടെങ്കിൽ മാത്രം കൈ പിടിച്ചു തന്നാൽ മതി..... അവൾക്കും എന്നെ ഇഷ്ടമാണെങ്കിൽ മാത്രം...." ജീവ പറയുന്നത് കേട്ട് ജോർജ് പുഞ്ചിരിച്ചു "പപ്പ കൈ പിടിച്ചു തന്നില്ലേൽ നിങ്ങൾ എന്റെ കൊച്ചിനെ തേക്കുവോ.... ഏഹ്ഹ്.... തേക്കുവോന്ന്....?" ജീവയുടെ നെഞ്ചിൽ ചെറുതായി തല്ലി സാക്ഷി ചോദിച്ചതും ജീവ ശിഖയെ നോക്കി "അവളെ തേക്കാനും വാർക്കാനും ഒന്നുമല്ല ഈ ചങ്കിൽ കൊണ്ട് നടക്കുന്നത്.... ഞാനുമായി ഒരു ബന്ധവും ഇല്ലാഞ്ഞിട്ടും എന്റെ വേദന കണ്ട് വേദനിച്ചവളാ..... വേദനിപ്പിക്കില്ല.... ഒരിക്കലും...." ജീവ പുഞ്ചിരിയോടെ പറഞ്ഞതും ശിഖയുടെ മുഖം തുടുത്തു "അങ്കിൾ..... എന്റെ ചങ്കിന് അങ്കിളിന്റെ ഈ മോളെ കെട്ടിച്ചു കൊടുക്കാവോ....?" സാഗർ ജീവയുടെ തോളിൽ കൈയിട്ട് ജോർജിനോട് ചോദിച്ചതും സാറ ജോർജിന്റെ കൈയിൽ കൈ കോർത്തു പിടിച്ചു

"കൊടുത്തേക്കാവേ.....!" സാഗറിന്റെ മുന്നിൽ കൈകൂപ്പി നിന്നുകൊണ്ട് ജോർജ് കളിയായി പറഞ്ഞു "ശരി ശരി.... ഇപ്പൊ രണ്ടുപേരും നന്നായിട്ട് പഠിക്കാൻ നോക്ക്..... സമയമാകുമ്പോൾ ഞങ്ങൾ തീരുമാനിച്ചോളാം..... കേട്ടല്ലോ....!"സാറ രണ്ടിനെയും നോക്കി കുറച്ചു ഗൗരത്തിൽ തന്നെ അങ്ങ് പറഞ്ഞു "നല്ല ബെസ്റ്റ് തന്തയും തള്ളയും.... മക്കളെ പ്രേമത്തിന് സപ്പോർട്ട് നിൽക്കുന്ന തന്തേനേം തള്ളേനേം ഞാൻ ആദ്യമായിട്ട് കാണുവാ...." അലക്സ് ഇടയിൽ കയറി പറഞ്ഞതും ജോർജ് അവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു "ഇതുപോലെ വേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ പ്രീയപ്പെട്ട പലതും നഷ്ടമാവില്ലായിരുന്നു റോയ്...." ജെസിയുടെ ഓർമ്മകൾ മനസ്സിലേക്ക് കടന്ന് വന്നതും ചെറു ചിരിയോടെ ജോർജ് പറയുന്നത് സാഗർ ഉറ്റു നോക്കി "പിന്നെ എന്റെ മക്കൾക്ക് ഏറ്റവും പെർഫെക്ട് ആയ ലൈഫ് പാർട്ണറിനെ തന്നെ കൊടുക്കണമെന്നാ എന്റെ ആഗ്രഹം....

എന്റെ നോട്ടത്തിൽ ശിഖക്ക് ജീവ പെർഫെക്ട് ആണ്.... അവൾക്കും അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് ഞാൻ തന്നെ നടത്തി കൊടുക്കും.... മനസ്സിൽ ഒരാളെ പ്രധിഷ്ഠിച്ചുകൊണ്ട് മറ്റൊരാൾക്കൊപ്പം നമ്മുടെ മക്കൾക്ക് ജീവിക്കേണ്ടി വന്നാൽ അത് അവരോട് ചെയ്യുന്ന ക്രൂരതയാണ്.... അത് കൊണ്ട് മക്കളുടെ ഇഷ്ടം നടത്തി കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല റോയ്...." ജോർജിന്റെ ഉത്തരം കേട്ട് അലക്സിന്റെ വായടഞ്ഞു "എന്താ മോളെ ചിന്തിക്കുന്നേ....?" എന്തോ ഓർത്ത് കണ്ണ് നിറച്ചു നിൽക്കുന്ന ശിഖയെ ചേർത്തു പിടിച്ചു സാറ അവളോട് ചോദിച്ചതും "അ.... അച്ഛനെ ഓർമ വന്നു...." അവൾ വേഗം കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞതും ജോർജ് അവളുടെ അടുത്തേക്ക് നടന്നു "മോൾക്ക് കാണണോ.... അയാളെ...?" ജോർജ് അവളുടെ കവിളിൽ കൈ വെച്ചു ചോദിച്ചതും സാറ പരിഭ്രമത്തോടെ അവളെ നോക്കി.... വിട്ട് കൊടുക്കാൻ ആഗ്രഹിക്കാത്ത പോലെ സാറ അവളെ പൊതിഞ്ഞു പിടിച്ചു "വേണ്ട.... ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ അയാൾക്ക് കിട്ടണം.... എന്റെ കണ്ണ് നിറഞ്ഞത് ആ അച്ഛന് വേണ്ടി അല്ലാ.... പപ്പയുടെ മോളെ എന്റെ അച്ഛൻ ഒരുപാട് ദ്രോഹിച്ചു....

വേദനിപ്പിച്ചു.... പെൺകുട്ടിയാണെന്ന് പോലും നോക്കാതെ രാത്രി തെരുവിലേക്ക് ഇറക്കി വിട്ടു എന്നിട്ടും ആ അച്ഛന്റെ മകളായ എന്നെ നിങ്ങൾ സ്വന്തം മകളായി സ്നേഹിക്കുന്നു.... എനിക്ക് ഏറ്റവും പെർഫെക്ട് ആയിട്ടുള്ളത് മാത്രമേ നിങ്ങൾ ഇത് വരെ തന്നിട്ടുള്ളൂ.... ഇത്രയേറെ സ്നേഹം എന്റെ അച്ഛൻ പോലും എനിക്ക് തന്നിട്ടുണ്ടാവില്ല....." അവളുടെ കണ്ണുകൾ നിറഞ്ഞു.... ആ കണ്ണുകളിലേക്ക് ജീവ വേദനയോടെ നോക്കി നിന്നു "അതൊന്നും ഓർക്കണ്ട മോളെ.... അങ്ങനൊരാളെ മറന്നേക്ക്.... നീ എന്റെ മോളാ..... ഞങ്ങളുടെ മോളാ.... നിന്റെ പപ്പയും മമ്മയും ഞങ്ങളാ.... പണത്തിന് വേണ്ടി മകളെ മറ്റൊരാളുടെ മകളെന്ന് പറയുന്ന അവർക്ക് ഇനി നിന്നേ ഞാൻ വിട്ട് കൊടുക്കില്ല.... " സാറ അവളെ നെഞ്ചോട് അണച്ചു പിടിച്ചു പറഞ്ഞു സാക്ഷി കാണുകയായിരുന്നു..... അറിയുകയായിരുന്നു.... അവളുടെ മമ്മ ആരാണെന്ന്.... പപ്പ ആരാണെന്ന്.... അവർ എങ്ങനെയുള്ളവരാണെന്ന് •••••••••••••••••••••••••••••••° "എന്താ പറഞ്ഞെ.... നീ എന്താ പറഞ്ഞെ.... ഈ ജന്മത്തിലല്ല അടുത്ത ജന്മത്തിൽ പോലും നിന്റെ താലി എന്റെ കഴുത്തിൽ വീഴില്ലെന്നോ.....?

എന്നാൽ നീ കേട്ടോ.... ഈ ജന്മത്തിൽ തന്നെ നിന്റെ കൈ കൊണ്ടൊരു താലി ഈ അമൃതയുടെ കഴുത്തിൽ വീണിരിക്കും...."ഭിത്തിയിൽ നിറഞ്ഞു നിൽക്കുന്ന ജീവയുടെ ചിത്രത്തിൽ നോക്കി അമ്മു മുരണ്ടു ഒരു ഭ്രാന്തമായ ഭാവമായിരുന്നു അവൾക്ക് അപ്പോൾ "അവളാണ് നിന്റെ പെണ്ണല്ലേ.... ആ പീറ പെണ്ണ്.... ഏഹ്ഹ്..... എനിക്ക് കിട്ടേണ്ട നിന്റെ സ്നേഹം എന്നിൽ നിന്ന് തട്ടിയെടുത്ത അവളെ ഞാൻ വെറുതെ വിടണോ ജീവ.... ഞാൻ തന്നെ കൊല്ലണ്ടേ അവളെ.... വേണ്ടേ....?" അവന്റെ ഫോട്ടോയിൽ നോക്കി ഒരു ഭ്രാന്തിയെ പോലെ അമ്മു അലറി "അമ്മു....!!"വാതിൽക്കൽ നിന്ന് ഒക്കെ കേട്ട രേവതി ദേഷ്യത്തോടെ അലറി പാഞ്ഞു വന്ന് അവളുടെ കരണം പുകച്ചു ഒന്ന് കൊടുത്തു "എന്താടി നീ പറഞ്ഞെ.... കൊല്ലുമെന്നോ..... ഒരു സാധുവിനെ കൊന്ന് വെള്ളത്തിൽ താഴ്ത്തിയിട്ടും അതിന്റെ ഒരു കുറ്റബോധവും നിനക്ക് ഇല്ല....

ആ ജീവയുടെ കാല് പിടിച്ചിട്ടാണ് സത്യം എല്ലാവരിൽ നിന്നും മറച്ചു വെച്ചത് കുഞ്ഞാറ്റയെ കൊന്നത് നീയാണെന്ന് ജീവ വിളിച്ചു പറഞ്ഞാൽ അതോടെ എല്ലാം അവസാനിക്കും..... നിന്റെ സ്വന്തം അച്ഛൻ പോലും നിനക്കൊപ്പം ഉണ്ടാവില്ല കാരണം നിന്നെക്കാൾ അവരൊക്കെ സ്നേഹിച്ചത് കുഞ്ഞാറ്റയെ ആയിരുന്നു.... വെറുതെ അവനെ ശല്യപ്പെടുത്തി അവനെക്കൊണ്ട് നീ ഒന്നും വിളിച്ചു പറയിപ്പിക്കരുത് ആ രംഗം ഓർത്തിട്ട് തന്നെ കൈയും കാലും വിറക്കുവാ....എന്നിട്ടും ഇനിയും അവൾക്ക് കൊല്ലണം പോലും.... നിനക്ക് ഇനി ആരെയാടി കൊല്ലേണ്ടത്....?"രേവതി അവളെ പിടിച്ചു കുലുക്കി അവളോട് ദേഷ്യപ്പെട്ടതും അവൾ അവരെ പിടിച്ചു തള്ളി "എന്നിൽ നിന്ന് ജീവയെ അകറ്റാൻ ആര് ശ്രമിച്ചാലും ഞാൻ അവരെ ഒക്കെ കൊല്ലും..... അവൾ.... ആ ശിഖ.... അവളും മരിക്കണം.... കൊല്ലും ഞാൻ....!".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story