സാഗരം സാക്ഷി...❤️: ഭാഗം 42

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താടി നീ പറഞ്ഞെ.... കൊല്ലുമെന്നോ..... ഒരു സാധുവിനെ കൊന്ന് വെള്ളത്തിൽ താഴ്ത്തിയിട്ടും അതിന്റെ ഒരു കുറ്റബോധവും നിനക്ക് ഇല്ല.... ആ ജീവയുടെ കാല് പിടിച്ചിട്ടാണ് സത്യം എല്ലാവരിൽ നിന്നും മറച്ചു വെച്ചത് കുഞ്ഞാറ്റയെ കൊന്നത് നീയാണെന്ന് ജീവ വിളിച്ചു പറഞ്ഞാൽ അതോടെ എല്ലാം അവസാനിക്കും..... നിന്റെ സ്വന്തം അച്ഛൻ പോലും നിനക്കൊപ്പം ഉണ്ടാവില്ല കാരണം നിന്നെക്കാൾ അവരൊക്കെ സ്നേഹിച്ചത് കുഞ്ഞാറ്റയെ ആയിരുന്നു.... വെറുതെ അവനെ ശല്യപ്പെടുത്തി അവനെക്കൊണ്ട് നീ ഒന്നും വിളിച്ചു പറയിപ്പിക്കരുത് ആ രംഗം ഓർത്തിട്ട് തന്നെ കൈയും കാലും വിറക്കുവാ....എന്നിട്ടും ഇനിയും അവൾക്ക് കൊല്ലണം പോലും.... നിനക്ക് ഇനി ആരെയാടി കൊല്ലേണ്ടത്....?"രേവതി അവളെ പിടിച്ചു കുലുക്കി അവളോട് ദേഷ്യപ്പെട്ടതും അവൾ അവരെ പിടിച്ചു തള്ളി "എന്നിൽ നിന്ന് ജീവയെ അകറ്റാൻ ആര് ശ്രമിച്ചാലും ഞാൻ അവരെ ഒക്കെ കൊല്ലും..... അവൾ.... ആ ശിഖ.... അവളും മരിക്കണം.... കൊല്ലും ഞാൻ....!"വെറി പിടിച്ചവളെ പോലെ അവൾ അലറി "ഒന്ന് പതിയെ പറയ്.....

ഏട്ടനും ഏട്ടത്തിയും അപ്പുറത്തുണ്ട്..... "രേവതി അവളെ ശാസിച്ചു "എനിക്ക് വേണം.... അവനെ എനിക്ക് വേണം.... " അവൾ പുലമ്പുന്നത് കണ്ട് രേവതിയുടെ നിയന്ത്രണം വിട്ടു "അങ്ങനെ നിനക്ക് അവനെ വേണം എന്നുണ്ടായിരുന്നെങ്കിൽ മനുഷ്യന്മാരെ പോലെ അവനോട് പെരുമാറണമായിരുന്നു.... സ്നേഹിക്കണമായിരുന്നു അവനെ സ്നേഹിക്കുന്നെന്ന് പറഞ്ഞു അവനെ നീ കൊല്ലാകൊല ചെയ്യുവല്ലായിരുന്നോ നീ.... ചെയ്യാത്ത തെറ്റിന് ഏട്ടനെക്കൊണ്ട് നീ അവനെ തല്ലിച്ചു..... അവന്റെ ജീവിതം ഇരുട്ടാക്കി ഇത്രയൊക്കെ ചെയ്ത നിന്നേ അവൻ സ്നേഹിക്കുമെന്ന് നീ കരുതുന്നുണ്ടോ....?"രേവതി അമർഷത്തോടെ ചോദിച്ചതും അവൾ കലിയോടെ വെയിസ് എറിഞ്ഞു പൊട്ടിച്ചു "ഇനി അവൾ ജീവിച്ചിരിക്കാൻ പാടില്ല.... അതിന് ഞാൻ അനുവദിക്കില്ല...."അവളുടെ ആ ഭാവം കണ്ട് രേവതിയുടെ ഉള്ളിൽ ആധിയായി •••••••••••••••••••••••••••••••° "പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.....?" തനിക്ക് മുന്നിൽ നിൽക്കുന്ന തടിമാടന്മാർക്ക് നോട്ടുകെട്ടുകൾ എറിഞ്ഞുകൊണ്ട് അമ്മു ചോദിച്ചതും അവരൊക്കെ ഗൂഢമായി ചിരിച്ചു "ഇനി അവളെ കുറിച്ചോർത്തു മാഡം വിഷമിക്കണ്ട.... ഇനി അങ്ങനെ ഒരാൾ ഉണ്ടാവില്ല.... പണി കഴിഞ്ഞിട്ട് വിളിക്കാം...."അമ്മുവിനോട് അത്രയും പറഞ്ഞു അവന്മാർ ഒരു വാനിൽ കയറി പോയി

ആ വാൻ ചെന്ന് നിന്നത് ശിഖയുടെ സ്കൂൾ ഗേറ്റിന് മുന്നിലാണ് വൈകുന്നേരം സ്കൂൾ വിടുന്നത് വരെ അവർ അക്ഷമരായി കാത്തു നിന്നു.... സ്കൂൾ വിട്ടതും ഫോട്ടോയിലുള്ള ശിഖയുടെ മുഖം അവിടെയാകമാനം തിരഞ്ഞു ഒടുവിൽ തനിച്ചു നടന്നു വരുന്ന ശിഖയെ കണ്ടതും അവർ വാൻ സ്റ്റാർട്ട്‌ ചെയ്ത് റെഡി ആയി അവൾ വാൻ ക്രോസ് ചെയ്ത് പോകാൻ നിന്നതും രണ്ടു മൂന്ന് പേര് ചേർന്ന് അവളെ ബലമായി പിടിച്ചു വാനിൽ കയറ്റി എന്തോ ഒന്ന് അവളുടെ മുഖത്തേക്ക് സ്പ്രേ ചെയ്തതും അവളുടെ ചെറുത്തു നിൽപ്പുകൾ കുറഞ്ഞു വന്ന് അവളുടെ ബോധം മറഞ്ഞു "ശിഖാ...." ബോധം മറയും മുന്നേ ജീവയുടെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞിരുന്നു എടുപിടിയിൽ വാൻ മുന്നോട്ട് പായിച്ചതും അവർക്ക് പിന്നാലെ ജീവയും പാഞ്ഞു അവരവളെ കൊണ്ട് പോയത് വൃത്തിഹീനമായ ഒരു ലോഡ്ജിലേക്കാണ് കൂട്ടത്തിലെ നേതാവെന്ന് തോന്നിക്കുന്ന ഒരുത്തൻ ശിഖയെ പൊക്കി തോളിൽ ഇട്ടുകൊണ്ട് ഒരു മുറിയിലേക്ക് കയറി അവനവളെ ബെഡിലേക്ക് ഇട്ടുകൊണ്ട് അവിടെയിരുന്ന മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി ശേഷം കട്ടിലിൽ ശയിക്കുന്ന ആ പെണ്ണുടലിലേക്ക് കഴുകൻ കണ്ണുകളോടെ നോക്കി അവളിൽ നിന്ന് വമിക്കുന്ന ഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചു....

ആ ഗന്ധം അയാളുടെ രക്തത്തെ ചൂട് പിടിപ്പിച്ചു ഇട്ടിരുന്ന വസ്ത്രങ്ങൾ ഊരിമാറ്റി അവൻ ശിഖക്ക് മേലെ മറിഞ്ഞു.... അവളുടെ യൂണിഫോമിന്റെ ബട്ടൺ ഓരോന്നായി ആർത്തിയോടെ അയാൾ ഊരി മാറ്റുമ്പോഴേക്കും ആ ഡോർ മലർക്കേ തുറന്നു വന്നു ലഹരിയുടെ ആലസ്യത്തിൽ അയാൾ പ്രയാസപ്പെട്ടു കൊണ്ട് തലയുയർത്തി നോക്കിയപ്പോഴേക്കും മുന്നിൽ നിൽക്കുന്ന സാഗറിന്റെ ചവിട്ടേറ്റ് അയാൾ തെറിച്ചു വീണിരുന്നു ജീവ ഓടി വന്ന് ശിഖയുടെ ഡ്രസ്സ്‌ നേരെ ഇട്ടുകൊടുത്തുകൊണ്ട് അയാളുടെ അസ്ഥാനത്തു നോക്കി ഒരു ചവിട്ട് കൊടുത്തതും അയാൾ വലിയ വായിൽ അലറി അലക്സ് അവിടെ ഇരുന്ന മദ്യക്കുപ്പി എടുത്ത് അവന്റെ തലയിൽ അടിച്ചു പൊട്ടിച്ചു "എന്റെ പെങ്ങളെ നീ....?" കലി അടങ്ങാതെ അവന്റെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ കൊണ്ട് പോയി ഇടിച്ചു ജീവ ദേഷ്യം സഹിക്കാൻ വയ്യാതെ അവനെ പിന്നിൽ നിന്നും ചവിട്ടിയതും അവൻ റൂമിന് പുറത്തേക്ക് പോയി വീണു അവിടെ തന്റെ കിങ്കരമാരൊക്കെ ചത്തത് പോലെ കിടക്കുന്നത് കണ്ട് അയാളുടെ കണ്ണിൽ ഭയം ഇരച്ചു കയറി "പറയടാ പന്ന **മോനെ.... എന്തിന് വേണ്ടിയാ.... ആർക്ക് വേണ്ടിയാ നീയിത് ചെയ്തത്....?"

ജീവ അവന്റെ മുഖം ഭിത്തിയിൽ ഉരച്ചു കൊണ്ട് ചോദിച്ചതും അവൻ ഭയത്തോടെ വിളിച്ചു പറയുന്ന പേര് കേട്ട് മൂന്ന് പേരുടെയും മുഖം വലിഞ്ഞു മുറുകി മൂന്ന് പേരും കൂടി അവനെ ഓടിച്ചിട്ട് തല്ലി.... തെരുവിലൂടെ ഡ്രസ്സ് ഇല്ലാതെ ഓടിയവൻ ചെന്ന് പെട്ടത് റോഡിലൂടെ ചീറിപ്പായുന്ന ഒരു ട്രക്കിന് മുന്നിലും.... അതോടെ അവന്റെ കഥയും അവസാനിച്ചു "നിങ്ങൾ.... നിങ്ങൾ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിക്ക്.... എനിക്ക് ഒരിടം വരെ പോകാനുണ്ട്...."ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് ജീവ അത്രയും പറഞ്ഞു മുന്നോട്ട് നടന്നു ബൈക്ക് എടുത്ത് പറപ്പിച്ചു വിട്ടു ആ ബൈക്ക് ചെന്ന് നിന്നത് അമ്മുവിന്റെ വീടിന് മുന്നിലാണ് പുറത്തൊന്നും ആരെയും കാണാതായപ്പോ അവൻ മുഷ്ടി ചുരുട്ടി പിടിച്ചു അവളുടെ മുറിയിലേക്ക് കയറി പോയി അവളുടെ മുറിയിൽ കയറിയതും പെട്ടെന്ന് ആ വാതിലടഞ്ഞ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി "ജീവേട്ടൻ മനസ്സ് മാറ്റി വരുമെന്ന് എനിക്കറിയാമായിരുന്നു...." അവൾ വശ്യമായ ചിരിയോടെ ഡോറിൽ ചാരി നിന്നതും ജീവ മുഷ്ടി ചുരുട്ടി പിടിച്ചു "എന്താ ജീവേട്ടാ ഇങ്ങനെ നോക്കണേ...." അവൾ മുടി പിന്നിലേക്ക് ഒതുക്കി വെച്ച് വശ്യമായി പുഞ്ചിരിച്ചു ജീവ പാഞ്ഞു വന്ന് അവളുടെ രണ്ട് കരണത്തും മാറി മാറി അടിച്ചു "തല്ലിക്കോ.... തല്ലി കൊന്നോ.... ജീവേട്ടന്റെ കൈ കൊണ്ട് മരിക്കാൻ എനിക്ക് പേടിയില്ല...."

അവൾ നിറ കണ്ണുകളോടെ പറഞ്ഞതും ജീവ അവളുടെ മുടിക്കുത്തിൽ പിടിച്ചു തല ഭിത്തിയിൽ ഇടിപ്പിച്ചു "എങ്കിൽ നീ മരിക്കാൻ ഒരുങ്ങിക്കോ.... നിന്റെ ആയുസ്സ് തീരാൻ പോകുന്നത് എന്റെ ഈ കൈ കൊണ്ടായിരിക്കും....." അവളുടെ കഴുത്തിൽ കുത്തി പിടിച്ചു കലിയോടെ അവൻ പറഞ്ഞതും അവൾ പിടഞ്ഞു പോയി "ജീവേട്ടാ.... വിട്.... ഞാൻ ചത്ത് പോകും...." അവൾ അവന്റെ കൈ വെപ്രാളത്തോടെ തട്ടി എറിഞ്ഞു "എന്താടി.... നിനക്കിപ്പോ എന്റെ കൈ കൊണ്ട് മരിക്കണ്ടേ....?" അവൻ അവൾക്ക് നേരെ അലറിക്കൊണ്ട് അവളുടെ കരണത്ത് ആഞ്ഞടിച്ചു അവളൊന്ന് ആടിക്കൊണ്ട് ഭിത്തിയിൽ ഇടിച്ചു നിന്നു "ഇത് നീ എന്റെ കുഞ്ഞാറ്റയെ കൊന്നപ്പോൾ തരേണ്ടതായിരുന്നു.... തെറ്റ് പറ്റിപ്പോയി എനിക്ക്..... ഒരുനിമിഷം ഞാൻ വൈകിയിരുന്നെങ്കിൽ എന്റെ ശിഖയെയും നീ ഇന്ന് ഇല്ലാതിക്കിയേനെ...." അവൻ ദേഷ്യം സഹിക്ക വയ്യാതെ അവൾക്ക് നേരെ ചീറി "ഓഹ്.... അപ്പൊ അവൾ ചത്തില്ല അല്ലെ.....?" ചുണ്ട് കോട്ടി ദേഷ്യത്തോടെ ചോദിക്കുന്നവളുടെ കഴുത്തിൽ അവൻ കുത്തി പിടിച്ചു "ശിഖയെ നിനക്ക് ഒരു പുല്ലും ചെയ്യാൻ പറ്റില്ലടി.... അവളെ എന്റെ പെണ്ണാ.... ഈ ജീവയുടെ പെണ്ണ്.... എന്നെക്കാൾ ഉശിരുള്ള രണ്ട് ആങ്ങളമാർ ഉണ്ട് അവൾക്ക്..... തൊട്ടാൽ നീ നിന്ന് കത്തും....."

ജീവയുടെ സ്വരത്തിൽ ഭീഷണി കലർന്നിരുന്നു "അവൾ ഇല്ലാതായാൽ ഞാൻ നിന്നെ സ്വീകരിക്കുമെന്നാണോ നീ കരുതിയത്....? ജീവയുടെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഈ കൈ കൊണ്ടൊരു താലി നിന്റെ കഴുത്തിൽ വീഴില്ല...." ജീവ വീറോടെ പറഞ്ഞതും അമ്മു അവനെ തള്ളി മാറ്റി "വീഴും.... കാണണോ നിനക്ക്....." ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് അവൾ സ്വന്തം വസ്ത്രങ്ങൾ വലിച്ചു കീറി അവിടെയും ഇവിടെയും കുറേശെ കീറി വെച്ചുകൊണ്ട് സ്വന്തം ചുണ്ട് കടിച്ചു പൊട്ടിക്കുന്നവളെ നോക്കി നിൽക്കാതെ അവൻ അറപ്പോടെ മുഖം തിരിച്ചു "ആാഹ്ഹ്....." ആ വീട് ഇളകി മാറും വിധം അവൾ ഉച്ചത്തിൽ അലറി... ജീവ കാര്യം മനസിലാവാതെ നിന്നപ്പോഴേക്കും ഡോറിൽ മുട്ട് വീണിരുന്നു അമ്മു അവനെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ഓടി പോയി ഡോർ തുറന്നു "അമ്മാ....!" മാറിൽ കൈ പിണച്ചു കെട്ടി അവൾ കരഞ്ഞുകൊണ്ട് രേവതിയെ പോയി കെട്ടിപ്പിടിച്ചു "ഈ ജീവേട്ടൻ എന്നെ....!"അവൾ രവിയെ നോക്കി വിതുമ്പിയതും രവി ദേഷ്യത്തോടെ ജീവയുടെ നേർക്ക് കൈ ഓങ്ങിയതും ജീവ അരിശത്തോടെ അത് തടഞ്ഞു "ഇത്രയും നെറികെട്ട ഒരുത്തനാണല്ലോടോ തന്റെ വയറ്റിൽ വന്ന് പിറന്നത്....?" ജീവയെ പിന്നിലേക്ക് തള്ളിക്കൊണ്ട് അയാൾ ടീച്ചറമ്മയെ നോക്കി പറഞ്ഞു "എന്റെ മോളെ നീ കൊന്നു.... ഇപ്പൊ ഇവളുടെ ജീവിതം കൂടി നശിപ്പിക്കണോടാ നിനക്ക്....?? എന്നെ ഇങ്ങനെ വേദനിപ്പിക്കാൻ എന്ത് ദ്രോഹമാടാ നിന്നോട് ഞാൻ ചെയ്തത്....??

നിനക്ക് ജന്മം തന്നതോ....?? എന്തിനാടാ ഇങ്ങനെ എല്ലാർക്കും ഒരു ഭാരമായി ജീവിക്കുന്നത്....?? പോയി ചത്തൂടെ നിനക്ക്....??" രവി അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി ദേഷ്യത്തോടെ ചോദിച്ചു "ഏട്ടാ.... എന്റെ മോള്...." രേവതി അമ്മുവിനെ നെഞ്ചോടടക്കി പിടിച്ചു വിതുമ്പി "നീ പേടിക്കണ്ട മോളെ..... ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇവൻ തന്നെ മോൾടെ കഴുത്തിൽ താലി കെട്ടും.... കെട്ടിക്കും ഞാൻ....!!" രവി ഒരുതരം വാശിയോടെ പറഞ്ഞതും "അത് നടക്കില്ല.... അതിന് ഞാൻ സമ്മതിക്കില്ല....!" എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ടീച്ചറമ്മയുടെ സ്വരം അവിടെ മുഴങ്ങിക്കേട്ടു "ഏട്ടത്തി....!!"രേവതി ഞെട്ടലോടെ വിളിച്ചു "എന്റെ മകൻ നിന്റെ മകളുടെ കഴുത്തിൽ താലി കെട്ടില്ല രേവതി....!" അവരുടെ കണ്ണുകളിൽ അന്നേരം വല്ലാത്ത ഒരു ചുവപ്പ് പടർന്നിരുന്നു "അപ്പൊ.... എന്റെ മോളെ ഞാൻ എന്ത് ചെയ്യണമെന്നാ ഏട്ടത്തി പറയുന്നേ....?" രേവതി അവർക്ക് നേരെ ചീറി "വല്ല വിഷവും കൊടുത്ത് കൊല്ലണം....!" തന്റെ അമ്മയുടെ ഭാവമാറ്റം ജീവയെ ഞെട്ടിച്ചു കളഞ്ഞു "എന്റെ മോൻ നിന്നെ നശിപ്പിക്കാൻ ശ്രമിച്ചു.... അല്ലെ....?" അമ്മുവിന്റെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് ടീച്ചറമ്മ ചോദിച്ചതും അവൾ പേടിയോടെ തല കുലുക്കി ആ ക്ഷണത്തിൽ അമ്മുവിന്റെ കരണം പൊട്ടുന്ന വിധത്തിൽ ടീച്ചറമ്മ അവളെ ആഞ്ഞടിച്ചു "എന്റെ കുഞ്ഞിനെ കൊന്നതും പോരാഞ്ഞിട്ട്.... ഇപ്പൊ എന്റെ മോന്റെ ജീവിതം കൂടി ഇല്ലാതാക്കണോടി നിനക്ക്....???!"........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story