സാഗരം സാക്ഷി...❤️: ഭാഗം 43

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അപ്പൊ.... എന്റെ മോളെ ഞാൻ എന്ത് ചെയ്യണമെന്നാ ഏട്ടത്തി പറയുന്നേ....?" രേവതി അവർക്ക് നേരെ ചീറി "വല്ല വിഷവും കൊടുത്ത് കൊല്ലണം....!" തന്റെ അമ്മയുടെ ഭാവമാറ്റം ജീവയെ ഞെട്ടിച്ചു കളഞ്ഞു "എന്റെ മോൻ നിന്നെ നശിപ്പിക്കാൻ ശ്രമിച്ചു.... അല്ലെ....?" അമ്മുവിന്റെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് ടീച്ചറമ്മ ചോദിച്ചതും അവൾ പേടിയോടെ തല കുലുക്കി ആ ക്ഷണത്തിൽ അമ്മുവിന്റെ കരണം പൊട്ടുന്ന വിധത്തിൽ ടീച്ചറമ്മ അവളെ ആഞ്ഞടിച്ചു "എന്റെ കുഞ്ഞിനെ കൊന്നതും പോരാഞ്ഞിട്ട്.... ഇപ്പൊ എന്റെ മോന്റെ ജീവിതം കൂടി ഇല്ലാതാക്കണോടി നിനക്ക്....???!"ആ അമ്മ മനസ്സ് പിടയുകയായിരുന്നു.... കലങ്ങി മറിയുകയായിരുന്നു "ടീച്ചറമ്മ എന്താ ഈ പറയണേ.... ഞാൻ....!" അമ്മു വിതുമ്പലോടെ അവരുടെ കൈയിൽ പിടിച്ചതും "തൊട്ട് പോകരുതെന്നെ.... നീയാ.... നീയാ എന്റെ കുഞ്ഞാറ്റയെ കൊന്നത്.... എന്റെ കുഞ്ഞിന്റെ കൊലപാതകിയാ നീ...." അമ്മുവിന്റെ കൈ തട്ടി എറിഞ്ഞുകൊണ്ട് അവർ അലറിയതും രവി അവരുടെ കരണം പുകച്ചു ആഞ്ഞടിച്ചു "നിനക്കെന്താ ഭ്രാന്ത്‌ പിടിച്ചോ....?

എന്താ വിളിച്ചു പറയുന്നതെന്ന ബോധം നിനക്കുണ്ടോ.... നിന്റെ മോനെ ന്യായീകരിക്കാൻ മറ്റുള്ളവരുടെ ചുമലിൽ കുറ്റം ചുമത്താൻ ശ്രമിക്കരുത്...." രവി നിന്ന് കലി തുള്ളിയതും ടീച്ചറമ്മ പുച്ഛത്തോടെ ചിരിച്ചു "കുഞ്ഞാറ്റയെ കൊന്നത് നിന്റെ ഈ പുന്നാര മോ....!" ജീവക്ക് നേരെ കൈ ചൂണ്ടി രവി പറഞ്ഞതും ടീച്ചറമ്മ അയാൾക്ക് നേരെ നീട്ടിയ ഫോണിലെ ദൃശ്യം കണ്ട് അയാൾ പാതിയിൽ നിർത്തി "എന്താടി നീ പറഞ്ഞെ.... കൊല്ലുമെന്നോ..... ഒരു സാധുവിനെ കൊന്ന് വെള്ളത്തിൽ താഴ്ത്തിയിട്ടും അതിന്റെ ഒരു കുറ്റബോധവും നിനക്ക് ഇല്ല.... ആ ജീവയുടെ കാല് പിടിച്ചിട്ടാണ് സത്യം എല്ലാവരിൽ നിന്നും മറച്ചു വെച്ചത് കുഞ്ഞാറ്റയെ കൊന്നത് നീയാണെന്ന് ജീവ വിളിച്ചു പറഞ്ഞാൽ അതോടെ എല്ലാം അവസാനിക്കും..... നിന്റെ സ്വന്തം അച്ഛൻ പോലും നിനക്കൊപ്പം ഉണ്ടാവില്ല കാരണം നിന്നെക്കാൾ അവരൊക്കെ സ്നേഹിച്ചത് കുഞ്ഞാറ്റയെ ആയിരുന്നു.... വെറുതെ അവനെ ശല്യപ്പെടുത്തി അവനെക്കൊണ്ട് നീ ഒന്നും വിളിച്ചു പറയിപ്പിക്കരുത് ആ രംഗം ഓർത്തിട്ട് തന്നെ കൈയും കാലും വിറക്കുവാ....

എന്നിട്ടും ഇനിയും അവൾക്ക് കൊല്ലണം പോലും.... നിനക്ക് ഇനി ആരെയാടി കൊല്ലേണ്ടത്....?" ഫോണിലെ ദൃശ്യത്തിൽ രേവതിയുടെ നാവിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്ന ഓരോ വാക്കുകളും രവിയുടെ കാതുകളിൽ തുളച്ചു കയറി അമ്മുവും രേവതിയും ഞെട്ടലോടെ പരസ്പരം നോക്കി "എന്നിൽ നിന്ന് ജീവയെ അകറ്റാൻ ആര് ശ്രമിച്ചാലും ഞാൻ അവരെ ഒക്കെ കൊല്ലും..... അവൾ.... ആ ശിഖ.... അവളും മരിക്കണം.... കൊല്ലും ഞാൻ....!" പിന്നീട് അമ്മു അത് പറഞ്ഞത് ഫോണിൽ നിന്ന് കേട്ട ജീവ കൈ മുഷ്ടി ചുരുട്ടി പിടിച്ചു രവി ആ ആഘാതം താങ്ങാനാവാതെ ഒരു ആശ്രയതിനെന്ന വണ്ണം ഭിത്തിയിൽ ചാരി നിന്നു "ഒന്ന് പതിയെ പറയ്..... ഏട്ടനും ഏട്ടത്തിയും അപ്പുറത്തുണ്ട്..... "ഫോണിൽ നിന്ന് വീണ്ടും വീണ്ടും അവരുടെ ശബ്ദം കേട്ടതും രവി ദേഷ്യത്തോടെ അത് വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു അയാൾക്ക് സമനില തെറ്റുന്നത് പോലെ.... മകളെ പോലെ.... അല്ലാ മകളായി തന്നെയാണ് അമ്മുവിനെ സ്നേഹിച്ചത്....

ആ അവളാണ് തന്റെ കുഞ്ഞിന്റെ കൊലപാതകി എന്ന തിരിച്ചറിവ് അയാളുടെ ഉറച്ച മനസ്സിനെ തകർത്തു കളഞ്ഞു നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന തോന്നിയതും അയാൾ നെഞ്ചിൽ കൈ അമർത്തി നിന്നു "ഇന്ന് ദൈവം ആയിട്ടാണ് എനിക്ക് ഇതൊക്കെ കേൾപ്പിച്ചു തന്നത്.... അല്ലായിരുന്നെങ്കിൽ ഇന്ന് നീ കാരണം എന്റെ മകന്റെ ജീവിതം കൂടി തകർന്നേനെ.... എന്റെ മകൻ സ്നേഹിക്കുന്ന കുട്ടി എന്ന ഒറ്റ കാരണം കൊണ്ടല്ലേ നീ ആ കുട്ടിയെ കൊല്ലാൻ നോക്കിയേ.... നീ കൊല്ലാൻ നോക്കിയപ്പോൾ ദൈവം അവളെ രക്ഷപ്പെടുത്താൻ എന്നെ ചുമതലപ്പെടുത്തി.... അതുകൊണ്ടാ അപ്പൊ തന്നെ ഞാൻ സാഗറിനെ വിളിച്ചു ഒക്കെ പറഞ്ഞത് അവൻ ഉള്ളപ്പോൾ നിനക്ക് അവളുടെ ഒരു രോമത്തിൽ പോലും തൊടാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു.... അത് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു...." ടീച്ചറമ്മയുടെ വാക്കുകളെക്കാൾ ആ നോട്ടമാണ് അമ്മയ്ക്കും മകൾക്കും നേരിടാനാവാതിരുന്നത് "പറയടി.... എന്തിനാടി.... എന്തിനാടി എന്റെ കുഞ്ഞിനെ നീ കൊന്നത്.... പറയാൻ....!!"

അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു ടീച്ചറമ്മ അലറിയതും രേവതി അവരുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു "ഏട്ടത്തി.... എന്റെ മോളെ ഒന്നും ചെയ്യല്ലേ.... "അവർ കാല് പിടിച്ചതും ടീച്ചറമ്മ അമ്മുവിന്റെ കഴുത്തിലെ പിടി വിട്ടു രേവതിയുടെ മുടിക്കുത്തിൽ പിടിച്ചു എണീപ്പിച്ചു ശാന്തസ്വരൂപിണിയിൽ നിന്ന് ഭദ്രകാളിയായി മാറുകയായിരുന്നു ആ അമ്മ തന്റെ മകളെ ഇല്ലാതാക്കിയവരുടെ ഉന്മൂലനം അത് മാത്രമായിരുന്നു മനസ്സിൽ "എങ്കിൽ നീ പറയടി.... എങ്ങനെയാ എന്റെ മോള് മരിച്ചത്....? എന്തിന് വേണ്ടിയായിരുന്നു അവളെ ഇല്ലാതാക്കിയത്.... പറയാൻ....!!"ടീച്ചറമ്മ രേവതിയുടെ കഴുത്തിൽ പിടി മുറുക്കി "ഞാ.... ഞാൻ പറയാം...." രേവതി അവരുടെ കൈയിൽ കിടന്ന് പിടഞ്ഞതും ടീച്ചറമ്മ പിടി ഒന്ന് അയച്ചു "ജീവക്ക് വേണ്ടിയാ.... അവനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാ.... എന്റെ മോൾക്ക് തെറ്റ് പറ്റിപ്പോയി...."

രേവതി കൈകൂപ്പി പൊട്ടികരഞ്ഞതും രവി ഇടി വെട്ട് ഏറ്റവനെ പോലെ തറഞ്ഞു നിന്നു.... കണ്ണുകൾ നിറഞ്ഞു.... അവ നിയന്ത്രണമില്ലാതെ കവിളിലൂടെ ഒലിച്ചിറങ്ങി "ജീവ മാത്രമല്ല നിങ്ങൾ ഓരോരുത്തരും അമ്മുവിനെക്കാൾ സ്നേഹിച്ചത് കുഞ്ഞാറ്റയെ ആയിരുന്നില്ലേ.... അത്രയും കാലം കിട്ടിയിരുന്ന സ്നേഹവും കരുതലും പെട്ടെന്നൊരു ദിവസം മറ്റൊരാൾക്ക് കിട്ടിയത് അവളുടെ കുഞ്ഞു മനസ്സിനെ അത്രത്തോളം നോവിച്ചിട്ടുണ്ടാകും പിന്നെ ജീവ.... അവനും കുഞ്ഞാറ്റയെ മതിയായിരുന്നു.... അതിന് വേണ്ടി അമ്മുവിനെ അവൻ ഒഴിവാക്കി.... അവന്റെ സ്നേഹം കൊതിച്ചു നടന്ന ആ കുഞ്ഞ് മനസ്സിൽ ഒരു നിമിഷം ദുർബുദ്ധി തോന്നിപ്പോയി കുളത്തിൽ കളിച്ചോണ്ടിരുന്ന കുഞ്ഞിനെ ജീവ കാണാതെ ആഴത്തിലേക്ക് തള്ളിയിട്ടു.... പക്ഷേ കൺവെട്ടത്തു നിന്ന് ഒരുനിമിഷം മാറാതെ ശ്രദ്ധിച്ച ജീവ അത് കണ്ടിരുന്നു രക്ഷിക്കാൻ വന്ന ജീവയെ അവൾ വെള്ളത്തിലേക്ക് തള്ളിയിട്ടു.... ആ തള്ളലിൽ അവൻ ആഴത്തിലേക്ക് വീണു പോയിരുന്നു..... മുങ്ങി പൊങ്ങി വന്ന കുഞ്ഞാറ്റയെ അവൾ ചവിട്ടി താഴ്ത്തി....

ഒരു കൈകൊണ്ട് ജീവയെ വെള്ളത്തിൽ തള്ളിയിട്ടു കൊണ്ട് കാലുകൊണ്ട് കുഞ്ഞാറ്റയെ വെള്ളത്തിൽ മുക്കി കൊല്ലുന്ന കാഴ്ചയ്ക്ക് ഞാനും സാക്ഷിയായിരുന്നു പക്ഷേ ഞാൻ ഓടി എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു പുറം ലോകം അറിഞ്ഞാൽ.... എല്ലാത്തിനും ഉപരി ഏട്ടൻ ഇതൊക്കെ അറിഞ്ഞാൽ എന്റെ കുഞ്ഞിന്റെ ഭാവി ഇല്ലാതാകുമെന്ന് ഓർത്തപ്പോൾ കുഞ്ഞാറ്റയുടെ ശരീരം ചേർത്തു പിടിച്ചു വിതുമ്പുന്ന ആ ജീവയുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു ഒരിക്കലും എന്റെ കുഞ്ഞിനെ കാട്ടിക്കൊടുക്കരുതെന്ന് യാചിച്ചു.... എന്റെ കുഞ്ഞ് കൊലപാതകിയായാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് ഞാൻ പറഞ്ഞു അന്നവൻ മറുപടി പറയാതെ നിറ കണ്ണുകളോടെ ഒന്ന് നോക്കുക മാത്രമേ ചെയ്തിരുന്നുള്ളു.... എല്ലാവരും ചോദിച്ചിട്ടും അവൻ എന്റെ കുഞ്ഞിന്റെ പേര് പറഞ്ഞില്ല.... " രേവതി ഒരു പൊട്ടിക്കരച്ചിലോടെ എല്ലാം ഏറ്റു പറഞ്ഞതും രവി പാഞ്ഞു വന്ന് അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു അർജുനൻ ഒരു പാവയെപ്പോലെ നിസ്സംഗനായി എല്ലാം കണ്ടും കേട്ടും നിന്നു

"നിക്ക്.... നിങ്ങൾക്ക് തല്ലാനും കൊല്ലാനുമുള്ള സമയം തരാം....!!"രവിയെ പിടിച്ചു മാറ്റി ടീച്ചറമ്മ പറഞ്ഞു "നിന്നെയൊക്കെ രക്ഷിക്കാൻ വേണ്ടി എന്റെ കുഞ്ഞ് സത്യം മറച്ചു വെച്ചു.... എന്നിട്ടും എന്തിനാ നീയൊക്കെ എന്റെ കുഞ്ഞിനെ കൊലപാതകി ആക്കിയത്....? അവനെ എന്തിനാ നീയും നിന്റെ മകളും കൂടി ചതിച്ചത്.... ഒരു പാവം ആയിരുന്നില്ലേ അവൻ.... നിന്നെയൊക്കെ രക്ഷിച്ചവനല്ലേ അവൻ.... എന്നിട്ടും നിങ്ങൾ അവനെ....!" ടീച്ചറമ്മയുടെ കണ്ണുകൾ നിറഞ്ഞു.... രവി കണ്ണീരോടെ ജീവയെ നോക്കി.... ജീവ മുഖം തിരിച്ചുകൊണ്ട് ഒന്ന് നിശ്വസിച്ചു അന്ന് ജീവയെ പട്ടിയെ പോലെ തല്ലുന്നതും അവനെ ജുവനൈൽ ഹോമിൽ തള്ളുന്നതും രവിയുടെ മനസ്സിനെ ഒരു തീചൂള പോലെ ചുട്ട് പൊള്ളിച്ചു കുറ്റബോധത്താൽ അയാളുടെ ശിരസ്സ് താണീരുന്നു "എന്നിട്ടും നിനക്കൊക്കെ മതിയായില്ല.... എന്റെ മോൻ ജുവനൈൽ ഹോമിൽ ആയപ്പോ നീയൊക്കെ കണ്ട് രസിച്ചു അവനെ രക്ഷിക്കാൻ എല്ലാവരും ഒരുപാട് ബുദ്ധിമുട്ടി.... എനിക്കറിയാം അതൊക്കെ വെറും പ്രഹസനം ആയിരുന്നെന്ന് ആ സാഗറും അവന്റെ അച്ഛനും ഇല്ലായിരുന്നെങ്കിൽ ആ ഇരുമ്പഴിക്കുള്ളിൽ കിടന്ന് എന്റെ മോന്റെ ജീവിതം തന്നെ അവസാനിച്ചേനെ....

എനിക്കറിയാം ആ വലിയ മനുഷ്യന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടിയത് അവൻ പുറത്ത് വന്നിട്ടും നിന്റെ മകൾക്ക് കലി തീർന്നില്ല..... സത്യം ഒന്നും പുറത്തു വരാതിരിക്കാൻ അവനെ അവൾ കാലിനടിയിലിട്ട് ചവിട്ടി മെത്തിക്കുകയായിരുന്നു അച്ഛനെയും മകനെയും തമ്മിൽ തല്ലിപ്പിച്ചു.... അവന്റെ അച്ഛനിൽ നിന്ന് അവനെ അകറ്റി.... ശരീരികമായും മാനസികമായും അവനെ ദ്രോഹിച്ചു അവൻ ആഗ്രഹിച്ചതൊക്കെ അവനിൽ നിന്ന് തർട്ടിയെടുത്തു..... ഒടുവിൽ ഒരു നാടകം കളിച്ചു എന്നെക്കൊണ്ട് തന്നെ എന്റെ മകനെ തല്ലിച്ചു വീട്ടിൽ നിന്ന് ഇറക്കി വിടുക വരെ ചെയ്തു.... ഇത്രയൊക്കെ ചെയ്തിട്ടും നീ നിന്റെ മകളെ തിരുത്താൻ പോലും ശ്രമിച്ചില്ല.... നഷ്ടം എനിക്കും എന്റെ മോനും മാത്രം...." ടീച്ചറമ്മ പറയുന്നതൊക്കെ കേട്ട് ജീവ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു "മോനെ...." ടീച്ചറമ്മ അവന്റെ കവിളിൽ പിടിച്ചു വിതുമ്പിയതും അവൻ അവരുടെ കൈ രണ്ടും ചേർത്തു പിടിച്ചു ആ കണ്ണുകൾ തുടച്ചു കൊടുത്തു "ഞാനും തെറ്റുകാരി ആയിരുന്നു.... അനാവശ്യമായി നിന്റെ അച്ഛൻ നിന്റെ ദേഹത്തു കൈ വെച്ചപ്പോൾ തടയാനുള്ള ധൈര്യം ഞാൻ കാണിക്കണമായിരുന്നു..... കുത്തുവാക്കുകൾ കൊണ്ട് നോവിച്ചപ്പോൾ ചോദ്യം ചെയ്യാനുള്ള തന്റേടം കാണിക്കണമായിരുന്നു....

കൊലപാതകി എന്ന് മുദ്ര കുത്തിയപ്പോൾ നിന്നെ ചേർത്തു പിടിച്ചു അല്ലാ എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള മനസ്സ് കാണിക്കണമായിരുന്നു Atleast.... അച്ഛൻ നോവിക്കുമ്പോഴൊക്കെ നിന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുക എങ്കിലും വേണമായിരുന്നു.... ഒന്നും ചെയ്തില്ല.... എല്ലാം കണ്ടും കേട്ടും സർവം സഹയായ ഒരു ഭാര്യയായി ഒതുങ്ങിപ്പോയി പക്ഷേ എനിക്കറിയാം.... എന്റെ മോനു കുഞ്ഞാറ്റയെ കൊല്ലാനുള്ള മനക്കട്ടി ഒന്നും ഇല്ലെന്ന്.... മനസ്സ് കൊണ്ട് ഒരായിരം തവണ എന്റെ കുഞ്ഞിനോട് മാപ്പ് ചോദിച്ചിട്ടുണ്ട് ഈ അമ്മ...." അവർ വിതുമ്പലോടെ പറഞ്ഞതും "അറിയാം അമ്മാ.... എന്നും ഞാൻ ഉറങ്ങിയെന്നു കരുതി എന്നെ ചേർത്തു പിടിക്കാൻ വരുന്ന അമ്മയെ ഞാൻ കാണാറുണ്ട്.... എന്നെ ചേർത്തു പിടിച്ചു പൊട്ടിക്കരയുന്ന എന്റെ അമ്മയുടെ മനസ്സ് ഞാൻ അറിയാറുണ്ട് അതുകൊണ്ടാ ജന്മം തന്ന അച്ഛനെ വെറുത്തു പോയിട്ടും അമ്മയെ വെറുക്കാൻ ഈ ജീവക്ക് കഴിയാതെ പോയത്....!" ജീവയുടെ വാക്കുകൾ രവിയുടെ ചങ്കിൽ തന്നെ കൊണ്ടു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അമ്മുവിനോട് തീർത്താൽ തീരാത്ത കലി തോന്നി അയാൾക്ക് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയോട് ചേർക്കുമ്പോൾ അമ്മുവിനെ കൊല്ലണമെന്ന ഒറ്റ ലക്ഷ്യമേ അയാൾക്കുണ്ടായിരുന്നുള്ളു ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story