സാഗരം സാക്ഷി...❤️: ഭാഗം 44

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അറിയാം അമ്മാ.... എന്നും ഞാൻ ഉറങ്ങിയെന്നു കരുതി എന്നെ ചേർത്തു പിടിക്കാൻ വരുന്ന അമ്മയെ ഞാൻ കാണാറുണ്ട്.... എന്നെ ചേർത്തു പിടിച്ചു പൊട്ടിക്കരയുന്ന എന്റെ അമ്മയുടെ മനസ്സ് ഞാൻ അറിയാറുണ്ട് അതുകൊണ്ടാ ജന്മം തന്ന അച്ഛനെ വെറുത്തു പോയിട്ടും അമ്മയെ വെറുക്കാൻ ഈ ജീവക്ക് കഴിയാതെ പോയത്....!" ജീവയുടെ വാക്കുകൾ രവിയുടെ ചങ്കിൽ തന്നെ കൊണ്ടു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അമ്മുവിനോട് തീർത്താൽ തീരാത്ത കലി തോന്നി അയാൾക്ക് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയോട് ചേർക്കുമ്പോൾ അമ്മുവിനെ കൊല്ലണമെന്ന ഒറ്റ ലക്ഷ്യമേ അയാൾക്കുണ്ടായിരുന്നുള്ളു "മാറി നിൽക്കെടോ...."അകത്തേക്ക് ഓടിക്കയറിയ പോലീസ് ഉദ്യോഗസ്ഥർ രവിയെ പിടിച്ചു മാറ്റിയതും രേവതി അവരെക്കണ്ടു ഞെട്ടി "വാടി ഇങ്ങോട്ട്...." ഒരു വനിതാ കോൺസ്റ്റബിൾ അമ്മുവിനെ പിടിച്ചു വലിച്ചു കൊണ്ട് പോകാൻ നിന്നതും രേവതി അവർക്ക് മുന്നിൽ കയറി തടസ്സമായി നിന്നു "നിങ്ങൾ.... നിങ്ങളെന്താ ഈ ചെയ്യുന്നേ.... പോ.... പോലീസിനെ ആരാ വിളിച്ചത്....?"

അവർ വെപ്രാളത്തോടെ ചോദിച്ചതും പോലീസിന് തടസ്സമായി നിൽക്കുന്ന രേവതിയെ ആരോ പിടിച്ചു മാറ്റി "ഞാനാ വിളിച്ചത്...." പരുക്കൻ ശബ്ദം കേട്ട് രേവതി തലയുയർത്തി നോക്കി മുന്നിൽ നിൽക്കുന്ന സ്വന്തം ഭർത്താവിനെ കണ്ട് അവർ ഞെട്ടി.... ആ കാഴ്ച അമ്മുവിന്റെ ഹൃദയത്തെ കീറി മുറിച്ചു തനിക്ക് നേരെ നീളുന്ന വെറുപ്പ് നിറഞ്ഞ ആ കണ്ണുകൾ അവളെ വല്ലാതെ തളർത്തി കളഞ്ഞു "അർജുനേട്ടാ.... നിങ്ങൾ.... നമ്മുടെ മോളല്ലേ ഏട്ടാ...." അവർ കണ്ണീരോടെ പറഞ്ഞതും അയാൾ രേവതിയുടെ കരണത്ത് ആഞ്ഞടിച്ചു.... ആ അടി കണ്ട് അമ്മു അറിയാതെ കവിളത്തു കൈ വെച്ച് പോയി കവിളിൽ കൈയും വെച്ച് ഞെട്ടലോടെ നിൽക്കുന്ന രേവതിയെ നോക്കിക്കൊണ്ട് അയാൾ ടീച്ചറമ്മയെ ചേർത്തു പിടിച്ചു "നീയൊക്കെ ഒരുപക്ഷെ മറന്നിട്ടുണ്ടാവും.... ഈ നിൽക്കുന്നവൾ എന്റെ പെങ്ങളാ.... ഈ അർജുനന്റെ ആദ്യത്തെ മകൾ ഇവളായിരുന്നു.... എന്റെ പെങ്ങളുടെ പൊന്ന് മോളെ കൊന്ന ഇവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എനിക്ക്.... എന്റെ കൈകൊണ്ട് ചാവുന്നതിന് മുന്നേ കൊണ്ട് പോ സാറേ ഈ അശ്രീകരത്തെ...."

തന്നെ കൊഞ്ചിച്ചിരുന്ന അച്ഛന്റെ നാവിൽ നിന്ന് വീഴുന്ന ഓരോ വാക്കുകളും ഇടിമുഴക്കം പോലെ കാതിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു "അച്ഛാ...." അവൾ വിതുമ്പലോടെ വിളിച്ചതും അയാൾ അവളെ ആഞ്ഞടിച്ചു തടയാൻ ചെന്ന കോൺസ്റ്റബിളിനെ SI തടഞ്ഞു വെച്ചു "ചെയ്ത് കൂട്ടയതിനൊക്കെ പലിശ സഹിതം വാങ്ങട്ടെ.... എന്നിട്ട് കൊണ്ട് പോയാൽ മതി...." മേലുദ്യോഗസ്ഥന്റെ വാക്കുകൾ കേട്ട് അവർ അനുസരണയോടെ ആ രംഗം നോക്കി നിന്നു "അർജുനേട്ടാ.... തല്ലല്ലേ.... നമ്മുടെ കുഞ്ഞല്ലേ...." രേവതി അയാളുടെ കൈ കടന്നു പിടിച്ചതും അർജുനൻ അവരെ തള്ളി മാറ്റി രവിയുടെ വാക്കിങ് സ്റ്റിക്ക് എടുത്ത് അവളെ അറഞ്ചം പുറഞ്ചം തല്ലി.... വേദന കൊണ്ട് നിലവിളിക്കുന്ന അമ്മുവിനെ കണ്ടപ്പോൾ തെറ്റ് ചെയ്യാതെ വാക്കിങ് സ്റ്റിക്ക് വെച്ച് ജീവയെ തല്ലുന്ന രംഗം രവിക്ക് ഓർമ വന്നു അയാൾ നിറ കണ്ണുകളോടെ ജീവയെ നോക്കി... അവൻ തന്നെ നോക്കുന്നു പോലും ഇല്ലെന്ന് കണ്ടതും അയാളുടെ ഉള്ളം നീറി പുകഞ്ഞു പാഞ്ഞു വന്ന് അർജുനന്റെ കൈയിൽ നിന്ന് വാക്കിങ് സ്റ്റിക്ക് പിടിച്ചു വാങ്ങി ജീവയെ തല്ലുന്ന രംഗം മനസ്സിൽ ആവാഹിച്ചുകൊണ്ട്.... കുഞ്ഞാറ്റയുടെ അവസാന പിടച്ചിൽ ഉള്ളിൽ സങ്കൽപ്പിച്ചുകൊണ്ട്..... കലി തീരുവോളം അയാൾ അവളെ തല്ലി....

തടയാൻ വന്ന രേവതിയെ അർജുനൻ പിടിച്ചു വെച്ചു തല്ല് കൊണ്ട് അവശയായ അവൾ നിലത്തേക്ക് വീണതും SI അയാളെ പിടിച്ചു മാറ്റി "എന്റെ കുഞ്ഞാറ്റയെ പോലെ കണ്ടതല്ലെടി നിന്നെ ഞാൻ.... ആ എന്നോട് തന്നെ നീ....." അയാൾ നിറ കണ്ണുകളോടെ പറഞ്ഞതും അമ്മു തലയിൽ കൈ വെച്ച് പൊട്ടി പൊട്ടി കരഞ്ഞു "കൊണ്ട് പൊയ്ക്കോ സാറേ.... ഇല്ലെങ്കിൽ ഇവൾ നിങ്ങളുടെ മുന്നിൽ കിടന്ന് ചാകുന്നത് കാണേണ്ടി വരും...." അർജുനൻ അത് പറഞ്ഞതും വനിതാ കോൺസ്റ്റബിൾ അവളെ പിടിച്ചെണീപ്പിച്ചു "കൊണ്ട് പോകാൻ വരട്ടെ...." പുറത്ത് നിന്ന് അകത്തേക്ക് കയറി വരുന്ന സാഗറിനെയും അലക്സിനെയും കണ്ട് SI പുഞ്ചിരിച്ചു "ഞങ്ങളെ പെങ്ങളെ തൊട്ടിട്ട് വെറുതെ അങ്ങ് ജയിലിൽ പോയാൽ ഇവൾ കരുതും ഞങ്ങൾ വെറും പോങ്ങന്മാരാണെന്ന്..... അതുകൊണ്ട്.... ഹ്മ്മ്‌.... ഇത് വച്ചോ...." അതും പറഞ്ഞു സാഗർ അവളുടെ കരണം പൊളിയും വിധം ആഞ്ഞടിച്ചു അമ്മു ഒന്ന് ആടിയതും കോൺസ്റ്റബിൾ അവളെ നേരെ നിർത്തി "നീ കൊടുക്കുന്നില്ലേ മച്ചൂ....?" അവൻ അലക്സിന് നേരെ തിരിഞ്ഞു ചോദിച്ചതും "വേണ്ടാ.... എത്ര ഒക്കെ ആയാലും ഒരു പെണ്ണല്ലേ.... പോട്ടെ....." അവൻ ദേഷ്യം കടിച്ചമർത്തി പറഞ്ഞതും "അത് മോശം.... നിന്റെ വക കൂടി കൊടുത്തില്ലെങ്കിൽ എനിക്ക് ഇന്ന് ഉറക്കം വരില്ല....

അതുകൊണ്ട്..... മോളെ അമ്മു.... ഇവന്റെ വകയായിട്ട്.... ദേ ഇത് വച്ചോ...."അതും പറഞ്ഞു സാഗർ ഒന്ന് കൂടി കൊടുത്തു "എന്റെ ചങ്കിനെ നോവിച്ചതിനുള്ളത് പിന്നെ സൗകര്യം പോലെ തന്നേക്കാം.... എല്ലാം കൂടി ഇപ്പൊ നീ താങ്ങില്ല.... എന്നാൽ പിന്നെ നിങ്ങള് വിട്ടോ സാറേ...." അവൻ SI സാറിന് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് പറഞ്ഞതും അയാളൊന്ന് ചിരിച്ചു.... മുൻപ് പോലീസ് സ്റ്റേഷനിൽ കയറിയപ്പോ കിട്ടിയ കമ്പനി ആണ്.... ഈ പുള്ളിയടക്കം അന്ന് കാല് പിടിച്ചിട്ടാണ് ചെക്കൻ ലോക്കപ്പിൽ നിന്ന് ഒന്ന് ഇറങ്ങി വന്നത് "അച്ഛനോട് ആന്വേഷണം പറഞ്ഞേക്ക്.... കോൺസ്റ്റബിൾ.... Take her...." സാഗറിന്റെ തോളിൽ ഒന്ന് തട്ടി അയാൾ പോയതും സാഗർ രവിയെ തല ചെരിച്ചു നോക്കി ജീവയെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന രവിയെ കണ്ടതും അവൻ ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് ജീവക്ക് നേരെ നടന്നു അവന്റെ വലതു കൈയിൽ പിടിമുറുക്കി അവനെയും കൂട്ടി മുന്നോട്ട് നടന്നു "മോനെ.... മോനെ ജീവ...." രവി ഓടി വന്ന് ജീവയുടെ കൈയിൽ പിടിച്ചതും അവൻ നിർവികാരതയോടെ ആ കൈയിലേക്ക് നോക്കി ശേഷം ആ കണ്ണുകളിലേക്കും.... വർഷങ്ങൾക്കിപ്പുറം ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹം കണ്ടു.... വാത്സല്യം കണ്ടു കാലങ്ങൾക്കിപ്പുറം മോനെ എന്നൊരു വിളി കേട്ടു....

പക്ഷേ അതിനൊന്നും മനസ്സിൽ നിറഞ്ഞു പൊന്തിയ വെറുപ്പിനെ അലിയിച്ചു കളയാൻ ശേഷിയുള്ളവ ആയിരുന്നില്ല "ജീവാ.... വാ...." സാഗറിന്റെ വിളി കേട്ടാണ് ജീവ ചിന്തകളിൽ നിന്നുണർന്നത് സാഗറിന്റെ മുഖത്തെ പുഞ്ചിരി കണ്ടതും ഒന്ന് നിശ്വസിച്ചുകൊണ്ട് ജീവ രവിയുടെ കൈ എടുത്ത് മാറ്റി മുന്നോട്ട് നടന്നു "ജീവാ.... മോനെ പോകല്ലേടാ..... മോനെ ജീവ.... "അയാൾ അവനെ വരിഞ്ഞു മുറുക്കി പറഞ്ഞതും ജീവ കണ്ണുകൾ ഇറുക്കിയടച്ചു "അച്ഛനോട് ക്ഷമിക്കെടാ.... അവൾ.... അവൾ പറഞ്ഞതൊക്കെ വിശ്വസിച്ചു പോയി.... ചതിക്കുവാണെന്ന് ഈ അച്ഛൻ അറിഞ്ഞില്ലെടാ.... അവളാ... അവളാ മോനെ എല്ലാത്തിനും കാരണം.... "അയാൾ അവനെ വരിഞ്ഞു മുറുക്കിയതും ജീവ അയാളെ തള്ളി മാറ്റി "നിങ്ങൾ പറയുന്നതൊക്കെ കേട്ടും വിശ്വസിച്ചും അനുസരിച്ചും ജീവിക്കുന്ന നിങ്ങളുടെ മകൻ ജീവ മരിച്ചു.....ഇവനിപ്പോ ഞങ്ങടെ കൂടെപ്പിറപ്പാ.... ഇവന്റെ ബന്ധവും സ്വന്തവും ഒക്കെ ഞങ്ങളാ.... ഞങ്ങൾ മാത്രം.....!" സാഗർ ജീവയെ ചേർത്തു പിടിച്ചു പറഞ്ഞതും അലക്സ് മുന്നോട്ട് വന്നു "അവളാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞല്ലോ നിങ്ങൾ.... ഞാനൊന്ന് ചോദിച്ചോട്ടെ.... മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്തം മക്കളെ വേദനിപ്പിക്കുന്ന അച്ഛൻ നിങ്ങൾ അല്ലാതെ ലോകത്ത് മാറ്റാരെങ്കിലും ഉണ്ടാകുമോ....?

ഞാൻ പല തവണ കണ്ടിട്ടുണ്ട്.... ഒരു അടിമ‌യെ പോലെ നിങ്ങൾ ഇവനോട് പെരുമാറുന്നത്.... ചെറിയ തെറ്റുകൾക്കൊക്കെ കഠിനമായ ശിക്ഷ കൊടുക്കുന്നത്.... ശരിക്കും നിങ്ങൾ ഇവനെ വളർത്തുക തന്നെ ആണോ ചെയ്തത് ചെയ്യാത്ത കൊലപാതകം അവന്റെ തലയിൽ കെട്ടി വെച്ചു.... അവനെ ജുവനയിൽ ഹോമിൽ അടച്ചു..... മക്കൾ തെറ്റ് ചെയ്താലും അവരെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നവരായിരിക്കും ഒട്ടു മിക്ക മാതാപിതാക്കളും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കണ്ട എന്ന് പറയുന്നില്ല.... പക്ഷേ നിരപരാധികളെ ശിക്ഷിക്കുന്നത്.... അതും അവൻ നിങ്ങളുടെ സ്വന്തം മകനല്ലേ.... അവനെ മനസ്സിലാക്കാൻ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ.... സത്യം എന്താണെന്ന് ഇന്നേവരെ അവനോട് അന്വേഷിച്ചിട്ടുണ്ടോ.....? ഓരോ തവണ അവളുടെ വാക്ക് കേട്ട് ഇവനെ ദ്രോഹിക്കുമ്പോഴും അതിൽ കഴമ്പുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ....? അവന്റെ മനസ്സ് എത്രത്തോളം നീറുന്നുണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ നിങ്ങൾ..... ഇല്ലല്ലോ.... എന്നിട്ട് പറയുന്നത് കേട്ടില്ലേ എല്ലാം അവൾ കാരണം ആണെന്ന്.... "അലക്സ് ചുണ്ട് കോട്ടി ചിരിച്ചു.... രവിക്ക് മറുപടി ഇല്ലായിരുന്നു ടീച്ചറമ്മ കല്ല് പോലെ ഉറച്ചു നിന്നു.... ഇനിയും സർവം സഹയാവാൻ ആ സ്ത്രീ ഒരുക്കമല്ലായിരുന്നു "ഇത്ര ഒക്കെ ആയിട്ടും നിനക്കൊന്നും പറയാനില്ലെടാ....?"

അലക്സ് ജീവയോട് ചോദിച്ചതും അവൻ വിളറിയ ഒരു ചിരി ചിരിച്ചു "നിങ്ങൾക്കറിയോ.... നീയും സാഗറും പണ്ടൊക്കെ നിങ്ങടെ അച്ഛന്മാരെ കുറിച്ചു പറയുമ്പോ ഞാൻ കൊതിച്ചിട്ടുണ്ട്.... അച്ഛൻ ലാളിക്കുന്നതും സ്നേഹിക്കുന്നതും ഒക്കെ പറയുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.... എന്റെ അച്ഛൻ എന്നെ ഒന്ന് സ്നേഹിച്ചിരുന്നെങ്കിൽ എന്ന്.... എന്നെ ഒന്ന് ലാളിച്ചിരുന്നെങ്കിൽ എന്ന് എന്റെ അച്ഛൻ എന്നെ ലാളിക്കാറുണ്ട്....പക്ഷേ എന്റെ അച്ഛന്റെ ലാളനകൾ ഒക്കെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും മറക്കാൻ പറ്റാത്ത ലാളന അച്ഛന്റെ പൊന്ന് മോള് അമ്മുവിനോട് ഒന്ന് ദേഷ്യപ്പെട്ടതിന് എന്നെ അച്ഛൻ ഒന്ന് ലാളിച്ചതായിരുന്നു അന്നെനിക്ക് പത്തോ പതിമൂന്നോ വയസ്സ് മാത്രേ ഉണ്ടായിരുന്നുള്ളു.... അമ്മുവിന്റെ കണ്ണീർ കണ്ട് അച്ഛൻ എന്നെ ബെൽറ്റ്‌ കൊണ്ട് പൊതിരെ തല്ലി എന്നിട്ടും മതിയാകാതെ എന്റെ കൈ വിരലുകൾക്കിടയിൽ പേപ്പർ കഷ്ണം ചുരുട്ടി വെച്ച ശേഷം അത് തീ കൊണ്ട് കത്തിക്കും കത്തി കത്തി കൈ പൊള്ളിയാലും അച്ഛൻ എന്റെ കൈ കൂട്ടി പിടിച്ചു വെച്ചിരിക്കും.... എനിക്കൊന്നും ചെയ്യാൻ കഴിയില്ല....

ആ തീയുടെ ചൂട് ഏൽപ്പിച്ച പൊള്ളലിന്റെ നീറ്റൽ ഇപ്പോഴും എന്റെ ഉള്ളിലുണ്ട് തെറ്റ് ചെയ്യാതെ തന്നെ അച്ഛന്റെ പല ശിക്ഷാമുറകളും ഏറ്റു വാങ്ങിയിട്ടുണ്ട് എല്ലാവരും അച്ഛന്റെ ലാളനകളെ കുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ വരുന്ന എന്റെ അച്ഛന്റെ സ്നേഹലാളനകൾ ഇതൊക്കെയാണ്...." ജീവ പറയുന്നത് കേട്ട് രവിയുടെ കണ്ണുകൾ നിറഞ്ഞു.... അയാളുടെ തല പതിയെ താഴ്ന്നു "കഴിക്കുന്ന ഭക്ഷണത്തിന്റെയും ഉടുക്കുന്ന വസ്ത്രത്തിന്റെയും.... ഞാൻ ജനിച്ചത് മുതൽ എനിക്ക് വേണ്ടി ചിലക്കിയ ഓരോ രൂപക്കും ദിവസവും കണക്ക് പറയുന്ന അച്ഛൻ കണക്ക് പറയുന്നത് പേടിച്ചു ഞാനായിട്ട് അനാവശ്യ ചിലവുകൾ ഒന്നും വരുത്തി വെക്കാറില്ല.... എന്നാലും പഴി കേൾക്കും മുറിയിൽ ഫാൻ ഇട്ടാലും ലൈറ്റ് ഇട്ടാലും കറന്റ്‌ ബില്ല് നീയാണോ അടക്കുന്നെ എന്നൊരു ചോദ്യമാണ് എന്റെ ഇഷ്ടങ്ങളൊക്കെ അടിച്ചമർത്തി.... അച്ഛന്റെ ഇഷ്ടങ്ങളൊക്കെ എന്നിൽ അടിച്ചേൽപ്പിച്ചു.... അവർ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി മാറുകയായിരുന്നു ഞാൻ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല.... പക്ഷേ പിന്നെ പിന്നെ എന്നെ അത് ബാധിക്കാൻ തുടങ്ങി അച്ഛൻ എന്ന വ്യക്തിയെ ഓർക്കുമ്പോൾ മനസ്സിൽ വെറുപ്പ് വന്ന് നിറയാൻ തുടങ്ങി ഇനിയൊരിക്കലും സ്നേഹിക്കാൻ പറ്റാത്ത വിധം വെറുത്തു പോയി ഞാൻ നിങ്ങളെ...."

രവിയുടെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞു നിർത്തിയത് ഭൂമി രണ്ടായി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് രവി ആശിച്ചു പോയി.... ജീവ പറഞ്ഞതൊക്കെ അയാളുടെ ചങ്കിൽ തന്നെ കൊണ്ടു "ആത്മഹത്യയെ പറ്റി പലതവണ ചിന്തിച്ചു..... ദേ ഇവൻ ഇല്ലായിരുന്നെങ്കിൽ എന്നേ അവസാനിക്കുമായിരുന്നു ഈ ജീവിതം...."സാഗറിനെ നോക്കി ജീവ പറഞ്ഞതും മറ്റെങ്ങോ നോക്കി സാഗർ അവനെ ചേർത്തു പിടിച്ചു അവനെ ചേർത്തു പിടിച്ചു ടീച്ചറമ്മയുടെ അടുത്തേക്ക് നടന്നു "അമ്മയോട് മാത്രമേ അനുവാദം ചോദിക്കാനുള്ളു.... ഇവനെ ഞാൻ കൊണ്ട് പോകുവാ.... എന്റെ കൂടെപ്പിറപ്പായിട്ട്..... " "അല്ലാ ഞങ്ങളുടെ കൂടെപ്പിറപ്പായിട്ട്...."സാഗറിനെ തിരുത്തിക്കൊണ്ട് അലക്സ് ജീവയുടെ മറുതോളിൽ കൈയിട്ടു "കൊണ്ട് പൊയ്ക്കോ..... ഇനിയെങ്കിലും എന്റെ മോൻ സന്തോഷത്തോടെ ജീവിക്കണം.... " ടീച്ചറമ്മ ജീവയുടെ നെറ്റിയിൽ അമർത്തി മുത്തി.... അവൻ തിരിച്ചും "എന്റെ മോനൊരു പാവാ.... നോക്കിക്കോണേ അവനെ...."സാഗറിനെയും അലക്സിനെയും ചേർത്തു പിടിച്ചു ടീച്ചറമ്മ പറഞ്ഞതും അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു ഇതൊക്കെ കണ്ട് ഹൃദയം പൊട്ടി നിൽക്കുകയായിരുന്നു രവി....!  ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story