സാഗരം സാക്ഷി...❤️: ഭാഗം 47

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്റെ ആവശ്യം നടന്നില്ലേ.... ഞാൻ നിന്റെ ഭാര്യ ആയിക്കോളാം..... ഇപ്പൊ ശല്യം ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ.... പ്ലീസ്...."അവൾക്ക് നേരെ വന്ന സഞ്ജുവിനോട് അവൾ ചീറിയതും അവൻ ഒന്ന് പുഞ്ചിരിച്ചു "പോകാം സാക്ഷി.... ഞങ്ങൾ പൊയ്ക്കോളാം.... നിനക്ക് എന്നോടുള്ള ദേഷ്യം അത് എത്രയും വേഗം ഞാൻ മാറ്റിയെടുക്കും...."സാഗറിനെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന സഞ്ജുവിനെ കണ്ടതും സാഗർ കാറ്റ് പോലെ പുറത്തേക്ക് പോയി പെട്ടെന്ന് എന്തോ ഓർത്ത് അവനൊന്നു നിന്നു "സഞ്ജു..... വിവാഹത്തിന് ആർഭാടം ഒന്നും വേണ്ടാ.... പാഴ്ചിലവായിപ്പോകും...." സാഗർ തിരിഞ്ഞു നിന്ന് സഞ്ജുവിനെ നോക്കി പറയുമ്പോൾ മുഖത്ത് വന്യമായ ഒരു ചിരി ഉണ്ടായിരുന്നു അത്രയും നേരം ഉണ്ടായിരുന്ന കോൺഫിഡൻസ് സാഗറിന്റെ ആ വാക്കുകൾ കേട്ട് ചോർന്നു പോകുന്നത് പോലെ സഞ്ജുവിന് തോന്നി അവന്റെ വാക്കുകളിൽ പതറി പോകുന്നത് പോലെ സാക്ഷിയെ ഒന്ന് നോക്കിക്കൊണ്ട് സാഗർ ബൈക്ക് എടുത്ത് പോയതും സാക്ഷി അകത്തേക്ക് കയറി "ഒന്ന് നിന്നേ....!"

പോകാനൊരുങ്ങിയ സഞ്ജുവിന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് അലക്സ് പുറത്തേക്ക് വന്നതും സഞ്ജു അവനെ തിരിഞ്ഞു നോക്കി "നീ സ്വപ്നം കണ്ട് തുടങ്ങിക്കോ സഞ്ജയ്‌.... എല്ലാത്തിന്റെയും അവസാനം അവളെ കെട്ടുന്നത് സാഗർ മാത്രമായിരിക്കും.... അവൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ശരി.... കാരണം എന്റെ അളിയൻ നട്ടെല്ലുള്ള ആണൊരുത്തൻ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്... എന്നാൽ വിട്ടോ...."സഞ്ജുവിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് അലക്സ് അകത്തേക്ക് പോയതും വസു ചുണ്ട് കോട്ടി ചിരിച്ചു "അങ്ങനെയാണെങ്കിൽ നിന്റെ പെങ്ങളെ കെട്ടാൻ പോകുന്ന ആ നട്ടെല്ലുള്ളവൻ എന്റെ ഈ മകൻ തന്നെ ആയിരിക്കും...." വസു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് സഞ്ജുവിനെയും വിളിച്ചു അവിടെ നിന്ന് പോയി •••••••••••••••••••••••••••••••°

ശിഖയെ ഒരുനോക്ക് കാണാൻ ഓടിച്ചെന്ന ജീവ കാണുന്നത് ശൂന്യമായ ബെഡ് ആയിരുന്നു അത് കണ്ട് ഒരുനിമിഷം അവന്റെ ഉള്ളിൽ കൊള്ളിയാൻ മിന്നി പരിഭ്രമത്തോടെ അവൻ ചുറ്റും നോക്കുമ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് ടവ്വൽ കൊണ്ട് തല തോർത്തി വരുന്ന ശിഖയെ കാണുന്നത് കുഴപ്പമൊന്നുമില്ലാതെ തന്റെ മുന്നിൽ നിൽക്കുന്ന ശിഖയെ കണ്ടപ്പോഴാണ് അവന് ശ്വാസം നേരെ വീണത് ഒരു നിമിഷം പോലും ചിന്തിക്കാതെ അവൻ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി.... അവന്റെ നെഞ്ചിൽ പറ്റി നിന്ന ആ കുഞ്ഞു ശരീരം വിറക്കുകയായിരുന്നു "ചേ.... ചേട്ടാ...." അവൾ വിറയലോടെ വിളിച്ചതും അവൻ കണ്ണുകളടച്ചു അവളുടെ തോളിൽ മുഖമമർത്തി ശിഖ ഒന്ന് പുളഞ്ഞുകൊണ്ട് കണ്ണുകളടച്ചു ജീവയുടെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.... ഇന്ന് ഒരൽപ്പം വൈകിയിരുന്നെങ്കിൽ കുഞ്ഞാറ്റയെ പോലെ ശിഖയെയും നഷ്ടപ്പെടുമായിരുന്നു എന്താ ചിന്ത മാത്രമായിരുന്നു അവൻ നടന്നതൊക്കെ ഓർത്തുകൊണ്ട് അവളെ വരിഞ്ഞു മുറുക്കി.....

ശിഖ അവന്റെ കൈക്കുള്ളിൽ നിന്ന് വെട്ടി വിയർത്തു അവന്റെ കുറ്റി താടി അവളെ ഇക്കിളിപ്പെടുത്തിയതും അവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് ഞെരിപിരി കൊണ്ടു അവൾ നിന്ന് പുളയുന്നതറിഞ്ഞാണ് ജീവക്ക് ബോധം വന്നത്.... ഞൊടിയിടയിൽ അവൻ അവളിൽ നിന്ന് അടർന്നു മാറി പിന്നോട്ട് നിന്നു അവൾ അവന്റെ മുഖത്ത് നോക്കാനാവാതെ തല താഴ്ത്തി.... ജീവ അബദ്ധം പറ്റിയത് പോലെ സ്വയം തലക്കടിച്ചു "അത്... ഞാൻ.... പെട്ടെന്ന്.... കണ്ടപ്പോ അറിയാതെ...." അവൻ നെറ്റി ചൊറിഞ്ഞു ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു ശിഖ എന്ത് പറയണമെന്നറിയാതെ ഇട്ടിരുന്ന സ്‌കർട്ടിൽ പിടി മുറുക്കി "സോറി.... "അവന്റെ ആർദ്രമായ ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി അവൻ ചമ്മിയ ചിരിയോടെ തലയും ചൊറിഞ്ഞു പുറത്തേക്ക് നടക്കുന്നത് കണ്ട് അവളും ചിരിച്ചു പോയി •••••••••••••••••••••••••••••••° "നിനക്കെന്താ സാക്ഷി ഭ്രാന്ത്‌ പിടിച്ചോ.... അവനും അവന്റെ അമ്മയും എങ്ങനെയുള്ളവരാണെന്ന് അറിഞ്ഞു വെച്ചിട്ട് എന്തിനാ നീ അവനെ കെട്ടാമെന്ന് സമ്മതിച്ചത്....?"

അലക്സിന് ദേഷ്യം നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല ജോർജ് ഒന്നും മിണ്ടാതെ കൈ മുഷ്ടി ചുരുട്ടി നെറ്റിയോട് ചേർത്തു പിടിച്ചിരുന്നു സാറ ആർക്കൊപ്പം നിൽക്കണമെന്നറിയാതെ നിസ്സഹായയായി നിൽക്കുന്നുണ്ട് "നീ എന്താ മിണ്ടാത്തെ.... അവനെ തന്നെ കെട്ടാൻ നീ തീരുമാനിച്ചോ....? പറയ് സാക്ഷി..... മറുപടി പറയ്....?" അലക്സ് അവൾക്ക് നേരെ ശബ്ദമുയർത്തിയതും ഒരക്ഷരം മിണ്ടാതെ അവൾ തല താഴ്ത്തി ഇരുന്നു "അവൻ എങ്ങനെയുള്ളവനാണെന്ന് നേരിട്ട് കണ്ടറിഞ്ഞിട്ടാ ആശാന്റി മരിച്ചത്.... അമ്മക്ക് വേണ്ടി നിന്നെ വേണ്ടാന്ന് പറഞ്ഞു പോയ അവനെപ്പോലൊരുത്തനെ നിന്റെ ഭർത്താവാക്കണം എന്ന് നിന്നെ സ്നേഹിക്കുന്ന ആശാന്റി ആഗ്രഹിക്കുമോ...? നിനക്ക്.... നിനക്ക് എന്താ സാക്ഷി ബുദ്ധി ഇല്ലേ.....? ഇത്രയും ഇടുങ്ങിയ ചിന്താഗതിയാണോ നിന്റേത്.... ചിന്തിക്കാനുള്ള കഴിവ് ഇല്ലേ.... ഏഹ്ഹ്....?" അലക്സ് അവൾക്ക് നേരെ പൊട്ടി തെറിച്ചതും സാക്ഷിയുടെ കണ്ണ് നിറഞ്ഞു വന്നു ആദ്യമായിട്ടാൻ അവളുടെ ഇച്ഛൻ ഇങ്ങനെ ഒക്കെ അവളോട് സംസാരിക്കുന്നത്

"ഇത്രയും ലോജിക് ഇല്ലാത്ത കാരണം പറഞ്ഞു ഈ വിവാഹം നടത്തുന്നത് എന്തിനാ.... സത്യം പറയ് സാക്ഷി..... ആശാന്റിയെ ഓർത്തിട്ടാണോ നീ ഇങ്ങനൊരു തീരുമാനം എടുത്തത്....?" സാക്ഷിയെ നോക്കി അമർഷത്തോടെ അലക്സ് ചോദിച്ചതും സാക്ഷി കണ്ണുകൾ ഇറുക്കിയടച്ചു "അതോ നീ ഇപ്പോഴും ആ സഞ്ജുവിനെ സ്നേഹിക്കുന്നുണ്ടോ....?" അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടലോടെ തലയുയർത്തി അലക്സിന്റെ മുഖത്ത് ദേഷ്യം മാത്രമായിരുന്നു "ഒന്ന് തുറന്ന് പറയ് സാക്ഷി.... നീ അവനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോന്ന്....??!"" അലക്സിന്റെ അലർച്ച ആ മുറിയിൽ മുഴങ്ങിയതും സാക്ഷി ഞെട്ടി പിടഞ്ഞെണീറ്റു "പറ സാക്ഷി ...." അവൻ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചതും അവൾ നിലത്തു മുട്ട് കുത്തി ഇരുന്നു വിതുമ്പി "എനിക്കറിയില്ല.... സഞ്ജുവിനോട് എനിക്ക് ദേഷ്യമാണോ ഇഷ്ടമാണോ എന്നൊന്നും എനിക്കറിയില്ല എനിക്ക്..... എനിക്ക് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്..... എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഇച്ഛാ...."

അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞതും അലക്സിന് ദേഷ്യമാണ് തോന്നിയത് "എന്നാൽ എനിക്കറിയാം.... നിനക്ക് ഇപ്പോഴും ആ ചെറ്റയെ ഇഷ്ടമാണ്.... അതുകൊണ്ടാ.... അതുകൊണ്ടാ ഇത്രയും നോൺസെൻസ് ആയിട്ടുള്ളൊരു കാരണം കേട്ട് നീ വിവാഹത്തിന് തയ്യാറായാത്...."അലക്സ് ചീറിയതും അന്ന അവനെ സമാധാനിപ്പിക്കാൻ നോക്കി ഒക്കെ കേട്ട് വന്ന ജീവയിൽ ഞെട്ടൽ ഉടലെടുത്തു "സാക്ഷി.... നിനക്ക് എന്താ പറ്റിയെ.... നിനക്ക് പ്രേമിക്കാൻ ആ സഞ്ജുവിനെ മാത്രമേ കിട്ടിയുള്ളോ....?" ജീവയുടെ ചോദ്യം കേട്ട് അവൾ തല താഴ്ത്തി ഇരുന്നു "പപ്പാ.... പപ്പ എന്താ ഒന്നും മിണ്ടാത്തെ.... പപ്പക്ക് ഒന്നും പറയാനില്ലേ....?" അലക്സ് ജോർജിന് നേരെ തിരിഞ്ഞതും ജോർജ് അവിടുന്ന് എണീറ്റ് സാക്ഷിക്ക് നേരെ വന്നു "നീ അപ്പൊ ആ സഞ്ജുവിനെ സ്നേഹിക്കുന്നുണ്ട് അല്ലെ....?"ജോർജ് അമർഷത്തോടെ ചോദിച്ചതും സാക്ഷി കണ്ണും നിറച്ചു തലയും താഴ്ത്തി നിന്നു "അവനെ തന്നെ കെട്ടാൻ നീ തീരുമാനിച്ചു.... അല്ലെ....?" ജോർജിന്റെ അടുത്ത ചോദ്യത്തിന് അവൾ കണ്ണുകൾ ഇറുക്കിയടച്ചു മൂളി "അപ്പൊ ഞങ്ങളൊക്കെ ആരാ....

നിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ....?" ജോർജ് ശബ്ദമുയർത്തിയതും സാറ അയാളെ പിടിച്ചു മാറ്റി "വേണ്ടിച്ചായാ.... ദേഷ്യപ്പെടല്ലേ.... വീണ്ടും അവളെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ...."സാറ കണ്ണീരോടെ പറഞ്ഞതും സാക്ഷി ചുണ്ട് കടിച്ചു വിതുമ്പലടക്കി "ഓ.... എനിക്കൊന്നും പറയാൻ പാടില്ലല്ലോ..... പറഞ്ഞാൽ ഇറങ്ങിപ്പോയാലോ.... ഇല്ലാ... ഒന്നും പറയുന്നില്ല.... അവളായിട്ട് തീരുമാനിച്ച കല്യാണം അല്ലെ.... അവൾ തന്നെ നടത്തട്ടെ.... കൈ പിടിച്ചു കൊടുക്കാൻ ഈ ജോർജിനെ കിട്ടില്ല.... എന്റെ സമ്മതവും ഉണ്ടാവില്ല..... ജന്മം കൊടുത്ത അപ്പനും അമ്മയും ഒന്നും ഇവൾക്ക് ഒന്നുമല്ല.... ആരുമല്ല.... എന്നെയും നിന്നെയും ഒക്കെ കണ്ണീർ കുടിപ്പിച്ച ആ ആശയാ ഇവൾക്ക് വലുത്.... ആയിക്കോട്ടെ.... തന്നിഷ്ടം പോലെ എന്താന്ന് വെച്ചാ ആയിക്കോട്ടെ.... ഒന്നിലും തലയിടാൻ ഞാനോ എന്റെ മക്കളോ ഉണ്ടാവില്ല.... റോയ്.... വാടാ...."അത്രയും പറഞ്ഞു ജോർജ് റോയിയെ കൂട്ടി തിരിഞ്ഞു നടന്നതും സാക്ഷി മുഖം പൊത്തി കരഞ്ഞു സമാധാനിപ്പിക്കാൻ തുനിഞ്ഞ സാറയെ കൂട്ടി അലക്സ് ജോർജിന് പിന്നാലെ നടന്നു പുറത്തേക്ക് നടന്ന ജോർജ് വാതിൽക്കൽ കൈയും കെട്ടി നിൽക്കുന്ന സാഗറിനെ കണ്ട് നിന്നു ഒരു നിശ്വാസത്തോടെ അവന്റെ തോളിൽ കൈ വെച്ചു

"അവളുടെ ഇഷ്ടം നോക്കി നിനക്ക് കൈ പിടിച്ചു തരാൻ ഒരുപാട് ആഗ്രഹിച്ചു പോയി.... തീരുമാനം എടുക്കാനുള്ള അവകാശം അവൾക്ക് വിട്ട് കൊടുത്തപ്പോൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ഞാൻ..... സോറി...."അവന്റെ തോളിൽ തട്ടി മറ്റെങ്ങോ നോക്കി പറഞ്ഞതും സാഗറിന്റെ കണ്ണുകൾ സാക്ഷിയിൽ തറഞ്ഞു നിന്നു കണ്ണുനീർ വറ്റി നിസ്സംഗയായി ഇരിക്കുന്നവളെ അവൻ ഇരുത്തി ഒന്ന് നോക്കി "തെറ്റായിപ്പോയി.... എന്റെ മകളെ കുറിച്ചുള്ള എന്റെ ധാരണകളൊക്കെ തെറ്റായിപ്പോയി....!" അത്രയും പറഞ്ഞുകൊണ്ട് ജോർജ് സാറയെ കൂട്ടി പുറത്തേക്ക് പോയതും അലക്സ് സാക്ഷിയെ ഒന്ന് കടുപ്പിച്ചു നോക്കി അവർക്ക് പിന്നാലെ പോയി അന്നയും കൂടി പോയതും ആ മുറിയിൽ സാഗറും സാക്ഷിയും ജീവയും മാത്രമായി സാഗർ മുന്നോട്ട് നടന്നുകൊണ്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തി പോക്കറ്റിൽ കൈയിട്ട് ഇരുന്നു സാക്ഷി തലയുയർത്താതെ അങ്ങനെ തന്നെ ഇരുന്നു "നിനക്ക്.... അവനെ..... ഇഷ്ടമാണ്.... അല്ലെ....?" നിർത്തി നിർത്തി പരിഹാസത്തോടെ അവൻ ചോദിക്കുന്നത് കേട്ട് അവൾ തലയുയർത്തി നോക്കിക്കൊണ്ട് ഒന്ന് മൂളി അത് കണ്ട് അവൻ അവളെ മൊത്തത്തിലൊന്ന് നോക്കി "നീ ആള് കൊള്ളാമല്ലോ ... മുഖത്ത് നോക്കി ഒരു ഉളുപ്പുമില്ലാതെയല്ലേ പച്ചകള്ളം പറയുന്നത്....?"

സാഗർ അവൾക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ചോദിച്ചതും സാക്ഷി മൗനത്തെ കൂട്ട് പിടിച്ചിരുന്നു "അപ്പൊ ഇവൾ നുണ പറഞ്ഞതാണോ....?" ജീവ ഞെട്ടലോടെ ചോദിച്ചതും സാക്ഷി തല താഴ്ത്തി ഇരുന്നു "Yes ofcourse....." സാഗർ കണ്ണ് ചിമ്മി പറഞ്ഞതും സാക്ഷി മറ്റെങ്ങോ നോക്കിയിരുന്നു "എന്തിന്....?"ജീവ അവളെ നോക്കി സാഗറിനോട് ചോദിച്ചതും അവൻ കൈമലർത്തി കാണിച്ചു "അല്ലാ നിനക്ക് എങ്ങനെ അറിയാം ഇവൾ നുണ പറഞ്ഞതാണെന്ന്....?" ജീവ അവനെ ചൂഴ്ന്ന് നോക്കിയതും സാഗർ ഭിത്തിയിൽ ചാരി നീണ്ടു നിവർന്നിരുന്നു "അങ്ങനെ അറിഞ്ഞിട്ട് പറഞ്ഞതൊന്നുമല്ല....ഒരു ഡൌട്ട് തോന്നി ഒന്ന് എറിഞ്ഞു നോക്കിയതാ.... ഇവള്ടെ കണവൻ ചത്ത പോലുള്ള എക്സ്പ്രഷൻ കണ്ടപ്പോഴാ ഞാൻ തന്നെ ഒന്ന് ഉറപ്പിച്ചത്...." അവൻ പറയുന്നത് കേട്ട് ആ വേദനയിലും അവൾ അവനെ നോക്കി കണ്ണുരുട്ടി "ഇനി പറയ്.... എന്തിനാ ഈ നാടകം....?" സാഗർ നെറ്റി ചൊറിഞ്ഞുകൊണ്ട് അവളോട് ചോദിച്ചതും അവൾ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റു "നാടകം ഒന്നും അല്ലാ.... എനിക്ക് ഇഷ്ടമാണ്...."

അവൾ വീറോടെ പറഞ്ഞതും സാഗർ ചിരിച്ചു "എന്നെയല്ലേ.... അതെനിക്കറിയാം.... എനിക്കറിയേണ്ടത് ഈ നാടകത്തിന്റെയൊക്കെ കാരണമാണ്...."സാഗർ എണീറ്റ് നിന്ന് കൈയിലെ പോടീ തട്ടിക്കൊണ്ടു പറഞ്ഞതും സാക്ഷി അവനെ നോക്കി കണ്ണുരുട്ടി അവനെ മറി കടന്ന് പോയി "ഹാ.... പറഞ്ഞിട്ട് പോടീ...."സാഗർ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചതും അവൾ നിറഞ്ഞു വന്ന കണ്ണുകൾ വീറോടെ തുടച്ചു മാറ്റി "വേഗം പറഞ്ഞോ.... ഇല്ലെങ്കിൽ നിനക്ക് ആ നട്ടെല്ല് ഇല്ലാത്ത സഞ്ജുനെ കെട്ടി അവന്റെ മക്കളെയും പ്രസവിച്ചു ജീവിക്കേണ്ടി വരും...."സാഗർ അത് പറഞ്ഞതും എന്തോ ഓർത്ത് അവളുടെ കണ്ണ് നിറഞ്ഞു "അയിഷ്.... കരയണ്ട.... ചേട്ടനൊരു തമാശ പറഞ്ഞതല്ലേ.... നിന്നെ ഞാൻ തന്നെ കെട്ടിക്കോളാടി..... " കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചതും അവൾ കൈ തട്ടി മാറ്റി കണ്ണും തുടച്ചു പുറത്തേക്ക് പോയി "സാക്ഷി കരയണമെങ്കിൽ എന്തോ ഗുരുതരമായ പ്രശ്നമുണ്ട് സാഗർ..... പ്രശ്നം എന്താണെന്നറിയാതെ എങ്ങനെയാ ഈ കല്യാണം ഒന്ന് മുടക്കുന്നെ....?"

ജീവ അസ്വസ്ഥനാകുന്നത് കണ്ടതും സാഗർ ചിരിച്ചു "എന്ത് വന്നാലും അവളെ ഞാൻ തന്നെ കെട്ടും.... ആ ഒരു ഉറപ്പേ എനിക്കിപ്പോ തരാൻ പറ്റൂ.... 😌" സാഗർ പറയുന്നത് കേട്ട് ജീവ അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു "എന്താടാ.... അവൾക്കൊരു ലൈഫ് കൊടുക്കുന്നതിൽ എനിക്കൊരു വിരോധവുമില്ല...." സാഗർ നിഷ്കളങ്കമായി ചിരിച്ചു "വോ.... അത്രക്കും ഔദാര്യം ഒക്കെ വേണോ....?" ജീവ അവനെ നോക്കി പല്ല് കടിച്ചു "പിന്നേ... വേണം വേണം...." സാഗറിന്റെ വർത്താനം ഒക്കെ കേട്ട് ജീവക്ക് കളിയിളകി "എന്റെ പൊന്ന് സാഗർ.... അവളെ ഇപ്പൊ ആര് കെട്ടും എന്നതല്ല ഇവിടുത്തെ പ്രശ്നം.... സാക്ഷിക്ക് എന്താ പറ്റിയതെന്ന് അറിയണം.... അവൾ ആർക്ക് വേണ്ടിയാ ഇങ്ങനൊക്കെ ചെയ്യുന്നത് അതോ ഇനി അവളെ ആരെങ്കിലും ഭയപ്പെടുത്തുന്നുണ്ടോ അതൊക്കെ അറിയണം..... നീ ഉള്ളപ്പോ സഞ്ജു അവളെ കെട്ടില്ലെന്ന് എനിക്കും അറിയുന്ന കാര്യം തന്നെയാ....

പക്ഷേ അതിന് മുൻപ് സാക്ഷി എന്തെങ്കിലും അവിവേകം കാണിച്ചാൽ എന്ത് ചെയ്യും.... സോ... നീ കുറച്ച് സീരിയസ് ആവണം സാഗർ...." ജീവ അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞതും കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കി ഭംഗിയാക്കുന്ന സാഗറിനെ കണ്ട് പല്ല് കടിച്ചു "മുടി വല്ലാത്തങ്ങു വളർന്നു.... ഇന്ന് എന്തായാലും ഒന്ന് മുടി വെട്ടണം....." മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവൻ കണ്ണാടിയിൽ നോക്കി പറഞ്ഞു "നിന്നോട് പറഞ്ഞ എന്നേ വേണം തല്ലാൻ...."ജീവ സ്വയം തലക്കടിച്ചു "Chill മച്ചാ.... All is well...." ജീവയുടെ നെഞ്ചിൽ ഒന്ന് ഇടിച്ചുകൊണ്ട് അവൻ പറഞ്ഞതും ജീവ അവനെ ഒന്ന് ഇരുത്തി നോക്കി "അതും പറഞ്ഞു നീ ഇവിടെ ഇരുന്നോ.... അവസാനം അവളെ ആ സഞ്ജു കെട്ടിക്കൊണ്ട് പോകുന്നത് നോക്കി നിൽക്കേണ്ടി വരും...." ജീവ ചവിട്ടി തുള്ളി പുറത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞതും "നമുക്ക് കാണാലോ.... ആര് കെട്ടുമെന്നും ആര് നോക്കി നിൽക്കുമെന്നും.....".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story