സാഗരം സാക്ഷി...❤️: ഭാഗം 5

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആനന്ദ് ..... നമുക്കൊരു കാര്യം ചെയ്യാം ..... നീ പഠിപ്പിക്കുന്ന കോളേജിൽ തന്നെ മോൾക്ക് അഡ്മിഷൻ എടുക്കാം ..... ഞാൻ രവിയോട് ഒന്ന് സംസാരിക്കട്ടെ ..... അവന്റെ മോനും അവിടെ തന്നെ അല്ലെ ......" കഴിച്ചെണീറ്റുകൊണ്ട് അജയൻ പറഞ്ഞതും ആനന്ദ് ഒന്ന് തല കുലുക്കി അജയൻ നോക്കുമ്പോൾ നന്ദിയോടെ അയാളെ നോക്കി ഇരിക്കുവായിരുന്നു സാക്ഷി അതിന് അയാൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കൈ കഴുകി ഫോണുമായി പുറത്തേക്ക് നടന്നു കുറച്ചുനേരം സംസാരിച്ചശേഷം അയാൾ ഫോണുമായി അകത്തേക്ക് വന്നു അവൾ ആകാംക്ഷയോടെ അയാളെ നോക്കി ഇരുന്നു "മോൾടെ സർട്ടിഫിക്കറ്റ് ഒക്കെ ഒന്ന് എടുത്ത് വെച്ചേക്ക് ....."

അയാൾ ചിരിയോടെ പറഞ്ഞതും അവളുടെ മുഖം വിടർന്നു "2 years ഒരു ബ്രേക്ക് എടുത്തു എന്ന് കരുതിയാൽ മതി ..... മുടങ്ങിപ്പോയ പഠിപ്പ് നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങണം ..... നിന്നെ വലിച്ചെറിഞ്ഞവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ പറ്റുന്നിടത്തോളം ഉയർന്ന് വരണം ..... അതിന് പഠനം മാത്രമേ നിന്നെ സഹായിക്കുള്ളു ......" അയാൾ പുഞ്ചിരിയോടെ പറയുന്നതൊക്കെ അവൾ മനസ്സിൽ കുറിച്ചിട്ടു "അഡ്മിഷൻ കിട്ടുവോ ....?" സന്ധ്യ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു "മ്മ് കിട്ടും ..... ഈ വർഷത്തെ ക്ലാസ്സ് ഒക്കെ തുടങ്ങി ..... അഡ്മിഷൻ ഒക്കെ ക്ലോസ്‌ ആയതാ ..... പിന്നെ നമ്മുടെ രവിക്കും കൂടി ഷെയർ ഉള്ള കോളേജ് അല്ലെ ..... അവൻ ശരിയാക്കാമെന്ന് പറഞ്ഞു ..... "

അയാൾ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു "എന്തായാലും ഈ മുറിവ് ഒക്കെ ഒന്ന് ഭേദമായിട്ട് ക്ലാസ്സിന് പോയി തുടങ്ങാം ..... മോൾടെ സർട്ടിഫിക്കറ്റൊക്കെ ആനന്ദിനെ ഏല്പിച്ചേക്ക് ....." അത് പറഞ്ഞതും സാക്ഷി തലകുലുക്കി "ആനന്ദ് നീയത് കോളേജിൽ പോകുമ്പോ ജീവയെ ഏൽപ്പിച്ചാൽ മതി ..... ബാക്കി ഒക്കെ രവി നോക്കിക്കോളും ....." അയാൾ ആനന്ദിനോടായി പറഞ്ഞു "ശരി അച്ഛാ ....." അവൻ അതും പറഞ്ഞു സാക്ഷിയെ ഒന്നുകൂടി നോക്കി അവിടെ നിന്നും എണീറ്റ് പോയി  "ജീവൻ ....." പാർക്കിങ്ങിൽ നിന്ന് വരുന്ന ജീവയെ നോക്കി ആനന്ദ് വിളിച്ചതും അവൻ ആനന്ദിന് നേരെ നടന്നു "മറ്റേ ആള് സസ്പെഷൻ ആയതുകൊണ്ട് നീ വരില്ലാന്നാ ഞാൻ കരുതിയെ ....."

അവൻ അടുത്തേക്ക് വന്നതും ആനന്ദ് ഒരു ചിരിയോടെ പറഞ്ഞു "ക്ലാസ്സിൽ വന്നില്ലാന്ന് അച്ഛനെങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ സാറിന് അറിയില്ലേ ....." അത് കേട്ട് ആനന്ദ് ഒന്ന് ചിരിച്ചു "അല്ല സർ എന്തിനാ വിളിച്ചേ ....?" അവൻ സംശയത്തോടെ ചോദിച്ചു "ഓഹ് .... ഞാൻ ഈ സർട്ടിഫിക്കറ്റ് ഏൽപ്പിക്കാൻ വിളിച്ചതാ ...." ബാഗിൽ നിന്ന് സാക്ഷിയുടെ സർട്ടിഫിക്കറ്റ് എടുത്തുകൊണ്ട് ആനന്ദ് പറഞ്ഞു "ആഹ് ഇന്നലെ അച്ഛൻ പറഞ്ഞിരുന്നു ..... ഇങ് തന്നേക്ക് ....." അവനത് വാങ്ങി ഭദ്രമായി ബാഗിൽ വെച്ചു "എന്നാൽ ശരി .... നീ ക്ലാസ്സിലേക്ക് ചെല്ല് ....." അവനെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് ആനന്ദ് സ്റ്റാഫ് റൂമിലേക്ക് നടന്നു 

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അഡ്മിഷൻ ഒക്കെ റെഡി ആയി സന്ധ്യയും അജയനും അവളെ സ്വന്തം മകളെപ്പോലെയാണ് നോക്കിയത് ..... അവളുടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ നോക്കിയും കണ്ടും ചെയ്യുന്ന സന്ധ്യയെ അവൾ അമ്പരപ്പോടെയാണ് നോക്കിയത് ഇങ്ങനൊരു അനുഭവം ആദ്യമായിട്ടായിരുന്നു അഡ്മിഷൻ ശരിയായെങ്കിലും മുറിവ് ഒക്കെ മാറുന്നത് വരെ അജയൻ അവളെ എങ്ങും വിടാൻ ഒരുക്കമല്ലായിരുന്നു അങ്ങനെ മുറിവൊക്കെ ഒരുവിധം മാറിയതും അവൾ കോളേജിൽ പോകാൻ തീരുമാനിച്ചു ..... അവൾക്ക് വേണ്ട ബുക്‌സും ഡ്രെസ്സും ഒക്കെ അജയൻ എത്തിച്ചു കൊടുത്തിരുന്നു അവൾ അതിരാവിലെ തന്നെ എണീറ്റ് സന്ധ്യയെ സഹായിച്ചു .....

കോളേജിൽ പോകാൻ സമയം ആയതും സന്ധ്യ അവളെ റെഡി ആകാൻ പറഞ്ഞു വിട്ടു സന്ധ്യ തന്നെ ഒരു അടിപൊളി ഡ്രസ്സ് അവൾക്കായി സെലക്ട് ചെയ്തിരുന്നു അവളതും ഇട്ട് റെഡി ആയി വന്നതും ആനന്ദ് അവളെ കാത്തു നിൽപ്പുണ്ടായിരുന്നു "ഡാ ഒരു പത്തു മിനിറ്റ് .... അവൾ കഴിച്ചിട്ട് ഇപ്പൊ വരും ....." സാക്ഷിയെ ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ട് വന്നശേഷം സന്ധ്യ പറഞ്ഞതും അവനൊന്ന് തലകുലുക്കി പുറത്തേക്ക് നടന്നു സാക്ഷി വേഗം അത് കഴിച്ചെണീറ്റ് സന്ധ്യയോട് പറഞ്ഞു പുറത്തേക്ക് പോയി ..... അവൾക്ക് പിറകെ സന്ധ്യയും ആനന്ദ് കാറിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു സാക്ഷിക്കൊപ്പം സന്ധ്യ വന്നതും അവൻ ഫോൺ കട്ട്‌ ചെയ്ത്‌ ഡോർ തുറന്നു കൊടുത്തു "കയറ് മോളെ ....."

സന്ധ്യ സ്നേഹത്തോടെ പറഞ്ഞതും സാക്ഷി അവർക്കായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബാഗുമായി കാറിലേക്ക് കയറി അവൾ കയറിയതും ആനന്ദ് കാർ മുന്നോട്ടെടുത്തു ആനന്ദ് അവളെ നോക്കി ഒന്ന് ചിരിച്ചു ..... തിരിച്ചു അവളും രണ്ടുപേരും ഒന്നും മിണ്ടിയില്ല "വീടൊക്കെ ഇഷ്ടായോ ..... ?" ഏറെനേരത്തിന് ശേഷം അവൻ തന്നെ ഒരു സൗഹൃദസംഭാഷണത്തിന് തുടക്കം കുറിച്ചു "മ്മ് ..... ഇഷ്ടായി ....." അവളൊന്ന് ചിരിച്ചു "സങ്കടം ഒക്കെ മാറിയോ ....?" അവൻ ചിരിയോടെ ചോദിച്ചു "ഞാൻ സങ്കടപ്പെടുന്നത് കണ്ട് സന്തോഷിച്ച ഒരുപാട് പേരുണ്ട് ..... പക്ഷെ ലൈഫിൽ ആദ്യമായി ..... എന്റെ അമ്മ അല്ലാതെ എന്നെയോർത്തു വേദനിക്കുന്ന കുറച്ചുപേരെ കണ്ടു ..... എന്റെ സന്തോഷം ആഗ്രഹിക്കുന്ന ചിലർ ..... അമ്മാവനും സന്ധ്യാന്റിയും .....അവർ എന്റെ കണ്ണുനീർ ആഗ്രഹിക്കുന്നില്ല ..... പിന്നെ ഞാനെന്തിന് സങ്കടപ്പെടണം ......?"

മുഖത്തു പ്രസന്നമായ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ പറഞ്ഞതും അവനൊന്ന് തലയാട്ടി ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി  "നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം ..... എന്നാലും പറയുവാ ..... ഈ ഒരു വർഷം കൂടിയേ ഉള്ളു ..... അതൊന്ന് കമ്പ്ലീറ്റ് ആകുന്നത് വരെ എങ്കിലും പുതിയ പ്രശ്നം ഉണ്ടാക്കി സസ്‌പെൻഷനും വാങ്ങി വരരുത് .... " ശ്രീധർ കൈകൂപ്പി പറഞ്ഞതും അവൻ ഷർട്ടിന്റെ സ്ലീവൊന്ന് മടക്കിക്കൊണ്ടു അവിടെ നിന്നും എണീറ്റു ഇന്നാണ് അവന്റെ സസ്‌പെൻഷൻ തീരുന്നത് അവൻ സ്ലീവ് മടക്കി ശ്രീധറിനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു "ആ കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും തരാൻ പറ്റില്ല ഡാഡ് ....."

അവന്റെ ആ മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഭാവം ഒന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല "നിന്നെ വഷളാക്കുന്നത് ഞാനാണെന്നാ എല്ലാരുടെയും പരാതി ...." അയാൾ അവനെ നോക്കി പറഞ്ഞതും അവനൊന്ന് ചിരിച്ചു "പറയുന്നവർ പറയട്ടെ ..... To me you are the great father ....." അവൻ ചുണ്ടിലെ ചിരി നിലനിർത്തിക്കൊണ്ട് പറഞ്ഞതും ശ്രീധർ ഒന്ന് തലയാട്ടി ചിരിച്ചു "വെറുതെ വാചകമടിച്ചു സമയം കളയാതെ കോളേജിൽ പോടാ ...." അയാൾ അവന്റെ തലക്ക് ഒന്ന് കിഴുക്കി അവിടെ നിന്നും പോയതും അവൻ വാച്ച് കെട്ടി ബാഗും എടുത്ത് കറക്കി പുറത്തേക്ക് നടന്നു ബാഗ് ബൈക്കിലേക്ക് വെച്ചുകൊണ്ട് അവൻ അതിൽ കയറി ഇരുന്ന് കോളേജ് ലക്ഷ്യമാക്കി പറപ്പിച്ചു

"വാ .... പ്രിൻസിയെ കണ്ടിട്ട് ക്ലാസ്സിൽ കയറാം ....." ആനന്ദ് കാർ പാർക്ക് ചെയ്ത് ഇറങ്ങിക്കൊണ്ട് അവളോട് പറഞ്ഞതും അവൾ തലകുലുക്കി അവനൊപ്പം നടന്നു അവൻ അവളെയും കൂട്ടി പ്രിൻസിയുടെ റൂമിലേക്ക് കയറിയതും അയാൾ അവരോട് ഇരിക്കാൻ പറഞ്ഞു "What’s your name ....?” മുന്നിലിരിക്കുന്ന സാക്ഷിയോട് കുറച്ചു ഗൗരവത്തോടെ തന്നെ അയാൾ ചോദിച്ചു "സാക്ഷി ....." അവളുടെ മറുപടിക്ക് ഒന്ന് മൂളിക്കൊണ്ട് പ്രിൻസി അവളുടെ സർട്ടിഫിക്കറ്റിലേക്ക് നോക്കി "mm not bad ..... പ്ലസ് ടു ഇത്രയും മാർക്കോട് കൂടി പാസ് ആയിട്ട് പിന്നെ എന്താ രണ്ട് വർഷം ബ്രേക്ക് എടുത്തത് ....." പ്രിൻസിയുടെ ചോദ്യം കേട്ടതും അവൾ നിശബ്ദയായി ഇരുന്നു

"anyway ..... നന്നായിട്ട് പഠിക്കാൻ നോക്ക് ...... മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ മാന്യമായി പഠിച്ചാൽ കുട്ടിക്ക് ഇവിടെ തുടരാം ..... ഞാൻ വളരെ സ്ട്രിക്ട് ആണ് ..... മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക് ..... പിന്നെ ....."അയാൾ വീണ്ടും എന്തൊക്കെയോ പറയാൻ വന്നതും ഡോറിൽ ആരോ മുട്ടി മൂന്ന് പേരും ഒരുപോലെ ഡോറിലേക്ക് നോക്കി "May I come in Mr.Pushpuu .....?" ഡോറിനിടയിലൂടെ തല മാത്രം അകത്തിട്ടുകൊണ്ട് നിൽക്കുന്ന സാഗറിനെ കണ്ടതും പ്രിൻസിയുടെ മുഖം കടുത്തു അവന്റെ ചോദ്യം കേട്ട് ആനന്ദ് ചിരി കടിച്ചു പിടിച്ചിരുന്നു സാക്ഷി അവനെ തന്നെ ഉറ്റു നോക്കിയിരുന്നു "Get in ....."

പ്രിൻസി കുറച്ചു കടുപ്പിച്ചു പറഞ്ഞതും അവൻ അകത്തേക്ക് വന്നു അകതെക്ക്‌ വന്ന സാഗറിന്റെ മുഖത്തു സാക്ഷിയെ കണ്ടതും മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു "പിന്നെ ഒരു കാര്യം ..... ദേ ഇവനെ പോലെ ഒക്കെ ബിഹേവ് ചെയ്‌താൽ പിന്നെ ഇങ്ങോട്ടേക്ക് വരേണ്ടി വരില്ല .... വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും ....." സാഗറിനെ ചൂണ്ടി പ്രിൻസി പറഞ്ഞതും സാക്ഷി അവനെ നോക്കി "ചുമ്മാതാ ..... ഞാൻ വന്നല്ലോ ....." അവൻ അവളെ നോക്കി കണ്ണ് ചിമ്മി പറഞ്ഞതും പ്രിൻസി അവനെ ഒന്ന് കടുപ്പിച്ചു നോക്കി U "പൊന്ന് കൊച്ചേ ..... ഇതിന്റെയൊന്നും വാക്ക് കേട്ട് തുള്ളാൻ നിന്നാൽ ആദ്യം പണി കിട്ടുന്നത് ഇവന്റെ കൈയീന്ന് തന്നെ ആയിരിക്കും ഇവന്റെ ബൈക്കിനേക്കാൾ നല്ലതാണെന്ന് പറഞ്ഞു ഇവിടുത്തെ ചെയർമാന്റെ ബൈക്ക് അടിച്ചു തകർത്തു ..... അത് ചോദിക്കാൻ വന്ന ആ ചെക്കനെ തല്ലിച്ചതച്ചു ഹോസ്പിറ്റലിൽ ആക്കി .....

അതിന് കിട്ടിയ സസ്‌പെൻഷനും കഴിഞ്ഞ്‌ വരുന്ന വരവാ..... ആരുടെ തലയെടുക്കാൻ ആണെന്ന് ദൈവത്തിന് മാത്രം അറിയാം ....." അയാൾ അവനെ രൂക്ഷമായി നോക്കിയതും അവൻ വലതുകൈ നെഞ്ചിൽ വെച്ച് അയാൾക്ക് നേരെ കുനിഞ്ഞു കാണിച്ചു "ദേ ഇനി എന്തെങ്കിലും ഉണ്ടായാൽ ഡയറക്റ്റ് ഡിസ്മിസ്സൽ ആണ് ..... പറഞ്ഞില്ലാന്ന് വേണ്ട ....." അയാൾ ഒരു താക്കീത് പോലെ പറഞ്ഞതും അവൻ ബാഗും കറക്കി തിരിഞ്ഞു നടന്നു "Mr.Pushpu ....." ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ നിന്ന സാഗർ അയാൾക്ക് നേരെ തിരിഞ്ഞു "സാഗർ ....😠" അയാൾ ദേഷ്യത്തോടെ വിളിച്ചതും അവനൊന്ന് ചിരിച്ചു "അല്ല .... ആ ഡിസ്മിസ്സൽ ലെറ്റർ നേരത്തെ കൂട്ടി പ്രിന്റ് ചെയ്തു വെച്ചോ ..... എപ്പോഴാ ആവശ്യം വരാന്ന് പറയാൻ പറ്റില്ലേ ....."..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story