സാഗരം സാക്ഷി...❤️: ഭാഗം 50

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇപ്പോഴാ ശരിക്കും നനഞ്ഞേ...." അവൾ അവന്റെ ഷർട്ടിൽ ബാക്കി ഇരുന്ന വെള്ളം കൂടി ഒഴിച്ച് ദേഷ്യത്തിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ജീവ അവളെ മുന്നോട്ട് ആഞ്ഞ് കെട്ടിപ്പിടിച്ചു അവന്റെ ഷർട്ടിലെ നനവ് അവളുടെ ഡ്രസ്സിലേക്ക് പടരുന്നത് അരിഞ്ഞതും അവൾ അവനെ തള്ളി മാറ്റാൻ നോക്കി എന്നാൽ അവൻ അവളുടെ ഇടുപ്പിലൂടെ മുറുകെ പിടിച്ചു കൊണ്ട് ഏതോ ഉൾപ്രേരണയിൽ അവളുടെ വെളുത്ത തോളിൽ മുഖം പൂഴ്ത്തി അവന്റെ മുഖത്തിലെ തണുപ്പ് ഏറ്റ് അവളൊന്ന് കുറുകിയതും ജീവ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർത്തി ശിഖ അവന്റെ ആ നീക്കത്തിൽ ഞെട്ടിപ്പോയി.... അവന്റെ ചുണ്ടുകൾക്കൊപ്പം കൂർത്ത പല്ലുകളും അവളുടെ തോളിൽ അമർന്നതും ശിഖ വേദനയാൽ കണ്ണുകൾ പൂട്ടി അവളിലെ നോവറിഞ്ഞു ജീവ അവിടം ചുണ്ടുകൾ കൊണ്ട് തലോടി.... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഓടി നടന്നു ശിഖയുടെ ശരീരത്തിലെ ചൂട് അവന്റെ വികാരങ്ങളെ പുറത്തു കൊണ്ട് വന്നു....

നിയന്ത്രിക്കാൻ അവനാവുന്നുണ്ടായിരുന്നില്ല അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഇഴഞ്ഞു നടന്നതും അവൾ കൈ ചുരുട്ടി കണ്ണുകൾ പൂട്ടി നിന്നു എന്തോ അവനെ നോക്കാനുള്ള ത്രാണി ഇല്ലാത്തത് പോലെ.... അവനെ തടയാൻ മനസ്സ് അനുവദിക്കുന്നില്ല അവന്റെ നിശ്വാസം പോലും അവളെ അവനിലേക്ക് അടുപ്പിക്കുന്നത് അവളറിഞ്ഞു അവന്റെ ഓരോ പ്രവർത്തിയിലും അവൾ പ്രണയമറിഞ്ഞു..... അവന്റെ ഉള്ള് കവിഞ്ഞൊഴുകുന്ന തന്നോടുള്ള പ്രണയം പതിയെ അവളും ആസ്വദിക്കാൻ തുടങ്ങിയിരുന്നു പ്രായത്തിന്റെ അതിർവരമ്പുകളൊന്നും അവർക്ക് തടസ്സമായി വന്നിരുന്നില്ല അവളുടെ കഴുത്തിലൂടെ ഇഴഞ്ഞ ചുണ്ടുകൾ പതിയെ അവയുടെ ഇണയുമായി കോർത്തു പൂട്ടിയിരുന്ന ശിഖയുടെ കണ്ണുകൾ ഞെട്ടലോടെ അവൾ വലിച്ചു തുറന്നു ജീവ ആ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.... അവളുടെ ഇരു കവിളിലും പിടിച്ചു അവളുടെ പൂ പോലുള്ള ചുണ്ടുകളെ അവൻ കവർന്നെടുത്തു ശിഖയുടെ വികസിച്ചു വരുന്ന കണ്ണുകളിലേക്ക് നോക്കവേ അവന്റെ ഉള്ളിലെ വികാരങ്ങൾ പുറത്തേക്ക് ആർത്തലച്ചു വന്നു

അവളുടെ ചോരച്ചുണ്ടുകളെ അവൻ ചുണ്ടുകളാൽ പൊതിഞ്ഞു.... അവയിലെ തേൻ ആവോളം നുകർന്നു പിന്നീട് അവയെ മോചിപ്പിച്ചു കൊണ്ട് അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു "I love you more and more in every seconds.....In your presence i forget even my self....." അവന്റെ ആർദ്രമായ വാക്കുകൾ അവളുടെ കാതിനെ കുളിരണിയിപ്പിച്ചു അവന്റെ നിശ്വാസമേൽക്കുമ്പോൾ അവളുടെ ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ അനുഭവപ്പെട്ടു അന്നാദ്യമായി ഉള്ളിൽ മഞ്ഞു പെയ്യുന്ന ആ സുഖം അവളും അറിഞ്ഞു.... പ്രണയം..... കളങ്കമില്ലാത്ത ആ പ്രണയത്തിന്റെ സുഖം അവളും തിരിച്ചറിയുകയായിരുന്നു ജീവയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയം അവളുടെ മനസ്സിനെ സന്തോഷിപ്പിച്ചു അവന്റെ കൈക്കുള്ളിൽ നിൽക്കുമ്പോൾ സുഖമുള്ള ഒരു അനുഭൂതി അവളെ വന്ന് പൊതിയുന്നത് പോലെ....! അവന്റെ വശ്യമായ പുഞ്ചിരിക്ക് മുന്നിൽ സകലതും മറന്ന് നിന്നു പോയി അവൾ വീണ്ടും അവന്റെ ചുണ്ടുകൾ അവയുടെ ഇണയെ ലക്ഷ്യമിട്ട് വരുന്നത് കണ്ടതും ശിഖ കണ്ണുകളടച്ചു അവനെ സ്വീകരിച്ചു

"ഡാ...!" ചുണ്ടോട് ചുണ്ട് ചേർക്കാൻ ഒരുങ്ങുമ്പോഴാണ് അലക്സിന്റെ അലർച്ച കേട്ടത് വാതിൽക്കൽ നടുവിന് കൈയും കൊടുത്തു നിൽക്കുന്ന അലക്സിനെ കണ്ടതും രണ്ടും ഞെട്ടി പിടഞ്ഞു വിട്ടു മാറി ശിഖ വെപ്രാളത്തോടെ അലക്സിനെ നോക്കാതെ അവനെ മറി കടന്ന് പുറത്തേക്ക് പോയി ജീവ നെറ്റി ചൊറിഞ്ഞുകൊണ്ട് ഇടം കണ്ണിട്ട് നോക്കിയതും അലക്സ് കൈയും കെട്ടി നിന്നു "അതേ.... എന്റെ കൊച്ചിന് വെറും പതിനേഴ് വയസ്സേ ഉള്ളു...."അവൻ ഗൗരവം വിടാതെ പറഞ്ഞതും "എനിക്കറിയാം അളിയാ...."അവൻ ഒരു വളിഞ്ഞ ഇളിയുമായി അലക്സിന് നേരെ നടന്നുകൊണ്ട് പറഞ്ഞു "എന്നിട്ടാണോടാ യൂദാസേ നീ എന്റെ കൊച്ചിനെ കയറി പിടിച്ചത്....?" അവന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അലക്സ് ചോദിച്ചതും ജീവ വേദന കൊണ്ട് തുള്ളി "ഡാ.... കാലാ വിടെടാ.... ആ അമ്മാ.... വിടെടാ തെണ്ടി...."അവൻ നിന്ന് തുള്ളിയതും അലക്സ് അവനെ ചവിട്ടി ബെഡിലേക്കിട്ടു "അളിയാ....ഞാൻ മനഃപൂർവം ചെയ്തതല്ല..... അവൾ എന്നെ നനച്ചപ്പോൾ അവളെ നനക്കാൻ വേണ്ടി ചെയ്തതാ....

പക്ഷേ നൈസ് ആയിട്ട് കൈയീന്ന് പോയി...."നിഷ്കളങ്കമായി ഇളിച്ചുകൊണ്ട് ജീവ പറഞ്ഞതും അലക്സ് അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു "സത്യം പറഞ്ഞാൽ എനിക്ക് ആ സാഗറിനെ ആയിരുന്നു പേടി.... പക്ഷേ അവനെക്കാൾ സൂക്ഷിക്കേണ്ടത് നിന്നെയാ.... ഞാൻ ഇത്തിരി ലേറ്റ് ആയിരുന്നെങ്കിൽ നീ എന്റെ പെങ്ങളെ...." ബാക്കി പറയാതെ അലക്സ് അവന്റെ കുത്തിന് പിടിച്ചു "അളിയാ.... പിടി വിട്.... സംഭവം കൈയീന്ന് പോയതാണെന്നുള്ളത് ശരിയാ..... പക്ഷേ ഞാൻ അത്രക്ക് തറയാവില്ലടാ..... അതൊക്കെ അവൾക്ക് പതിനെട്ടു തികഞ്ഞ് താലി കെട്ടിയതിന് ശേഷം...."അവന്റെ കൈ എടുത്ത് മാറ്റി ജീവ പറഞ്ഞതും "എന്തോ.... എങ്ങനെ....?? പതിനെട്ട് വയസ്സിൽ താലി കെട്ടുമെന്നോ....?" ജീവയെ നോക്കി അവൻ ചോദിച്ചതും ജീവ ഇളിയോടെ തല കുലുക്കി "കൊല്ലും ഞാൻ.... അവളുടെ പഠിപ്പൊക്കെ കഴിഞ്ഞിട്ടല്ലാതെ കെട്ട് കുട്ടി എന്നൊക്കെ പറഞ്ഞു വന്നാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും.... പട്ടി....."അവന് നേരെ വിരല് ചൂണ്ടി അലക്സ് പറഞ്ഞതും "അളിയാ 🤧" ജീവ ദയനീയമായി വിളിച്ചു "പോടാ തെണ്ടി...."അവനെ നോക്കി ചുണ്ട് കോട്ടി പോകുന്നതിനിടയിൽ അലക്സ് പറഞ്ഞതും ജീവ പല്ല് കടിച്ചു "ഇവനൊക്കെ ഒരു ചങ്കാണോ.... ചെറ്റ...." അവൻ പോകുന്നതും നോക്കി ജീവ പിറുപിറുത്തു •••••••••••••••••••••••••••••••°

സാക്ഷി വീടിന് പുറത്ത് ഗാർഡനിൽ വന്നിരിക്കുന്നത് കണ്ടതും സാഗർ അങ്ങോട്ട് നടന്നു അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് കർച്ചീഫ് അവൾക്ക് നേരെ നീട്ടി അവൾ ചുവന്ന് കലങ്ങിയ കണ്ണുകളോടെ അവനെ തുറിച്ചു നോക്കി "ഇങ്ങനെ നോക്കല്ലേ.... എന്റെ കൺട്രോൾ പോയി ഞാൻ വല്ലതും ചെയ്‌താൽ പിന്നേ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.... "അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു സാക്ഷി ദേഷ്യത്തോടെ നോട്ടം മാറ്റി "അപ്പൊ ഞാൻ പറഞ്ഞാൽ അനുസരിക്കാനൊക്കെ അറിയാം...."സാഗർ കള്ള ചിരി ചിരിച്ചു സാക്ഷി ഒന്നും മിണ്ടിയില്ല "എന്തിനാടി മോങ്ങുന്നേ.... നിന്റെ ക്യാമുകൻ സഞ്ജു ചത്തോ....?"അവളുടെ കലങ്ങിയ കണ്ണുകൾ നോക്കിക്കൊണ്ട് അവൻ പിന്നിലേക്ക് ചാരി ഇരുന്ന് ചോദിച്ചതും അവൾ അവനെ തുറിച്ചു നോക്കി "ഈ പെണ്ണ്.... നീ എന്റെ കൺട്രോൾ കളയിക്കാനായിട്ട് തന്നെ ഇറങ്ങിയേക്കുവാണോ....?" അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു അവന്റെ കണ്ണിലും ചുണ്ടിലും കുസൃതി നിറയുന്നത് കണ്ട് അവൾ നോട്ടം മാറ്റി "നീ ഒന്ന് പോകുന്നുണ്ടോ....?"

അവനെ നോക്കാതെ അവൾ ദേഷ്യത്തോടെ ചോദിച്ചു "എന്താ സാക്ഷി....? ഞാൻ അടുത്തുണ്ടെങ്കിൽ നിനക്ക് നിന്നെ കൺട്രോൾ ചെയ്യാൻ പറ്റില്ലെന്ന പേടിയാണോ....?" അവൻ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചതും അവൾ അവനെ തുറിച്ചു നോക്കി "പേടിക്കണ്ട.... നിന്റെ കണ്ട്രോൾ പോയാലും ഞാൻ നിന്നെ തടഞ്ഞോളാം.... ഞാനുള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നെ.... " അവൻ വീണ്ടും ചിരിച്ചു.... സാക്ഷി ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി "അല്ലാ.... എന്നാ കല്യാണം....?" അവളുടെ ഇരുപ്പ് കണ്ട് ചുണ്ടിൽ ചിരി പടർത്തി അവൻ ചോദിച്ചു "അതൊക്കെ എന്തിനാ നീ അറിയുന്നേ....?" അവളുടെ ശബ്ദത്തിൽ ദേഷ്യവും നിരാശയും കലർന്നിരുന്നു "പിന്നെ എന്റെ കല്യാണം ഞാൻ അല്ലാതെ ആരാ അറിയേണ്ടേ....?" സാഗർ നെറ്റി ചുളിച്ചു സാക്ഷി ഒന്ന് ശ്വാസം വലിച്ചു വിട്ടു "നിനക്ക് തമാശ കാണിക്കാൻ പറ്റിയ മൂഡിൽ അല്ല ഞാൻ..." അവൾ കനപ്പിച്ചു പറഞ്ഞു "പിന്നേ ഏത് മൂടിലാ....?" സാഗർ വഷളൻ ചിരിയോടെ ചോദിച്ചതും സാക്ഷി തറപ്പിച്ചു നോക്കി "എനിക്ക് നിന്നെ കാണുമ്പോൾ നല്ല ദേഷ്യം വരുന്നുണ്ട് സാക്ഷി...."

അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു അവൾ മുഖം ചുളിച്ചു "പക്ഷേ അതിനേക്കാൾ ഏറെ ഇഷ്ടവും തോന്നുന്നുണ്ട്....."അവന്റെ ചൊടികളിൽ മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചു സാക്ഷി അവനെ നോക്കാതെ മുഖം തിരിച്ചു "You know what.... മനസ്സ് കൊണ്ട് ആഗ്രഹിച്ചത് ഞാൻ ഇന്നുവരെ നഷ്ടപ്പെടുത്തിയിട്ടില്ല.... മനസ്സ് കൊണ്ട് ചേർത്തു പിടിക്കുന്നത് ആർക്ക് വേണ്ടിയും ഉപേക്ഷിച്ചിട്ടുമില്ല..... "അവൻ മുടി പിന്നിലേക്ക് ഒതുക്കിക്കൊണ്ട് അവളോട് പറഞ്ഞു "ഇതിപ്പോ പറഞ്ഞത്.... കല്യാണം എന്നായാലും..... കെട്ടാൻ പോകുന്നത്.... അതീ സാഗർ ആയിരിക്കും..... "......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story