സാഗരം സാക്ഷി...❤️: ഭാഗം 51

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"You know what.... മനസ്സ് കൊണ്ട് ആഗ്രഹിച്ചത് ഞാൻ ഇന്നുവരെ നഷ്ടപ്പെടുത്തിയിട്ടില്ല.... മനസ്സ് കൊണ്ട് ചേർത്തു പിടിക്കുന്നത് ആർക്ക് വേണ്ടിയും ഉപേക്ഷിച്ചിട്ടുമില്ല..... "അവൻ മുടി പിന്നിലേക്ക് ഒതുക്കിക്കൊണ്ട് അവളോട് പറഞ്ഞു "ഇതിപ്പോ പറഞ്ഞത്.... കല്യാണം എന്നായാലും..... കെട്ടാൻ പോകുന്നത്.... അതീ സാഗർ ആയിരിക്കും..... "സാഗർ കോൺഫിഡന്റായി പറഞ്ഞതും സാക്ഷി മുഖം പൊത്തി ഇരുന്നു അവൾ തലക്ക് താങ്ങു കൊടുത്ത് എന്തോ ചിന്തിച്ചിരുന്നു മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയി "നിന്റെ പപ്പക്കും മമ്മക്കും നല്ല വിഷമം ഉണ്ട്.... നീ ഇങ്ങനെ ബീഹെവ് ചെയ്യുമ്പോൾ...."അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കുന്നതിനിടയിൽ പറഞ്ഞു "ഈ വിഷമം ഒക്കെ അവർക്കിനി ശീലമായിക്കോളും സാഗർ...." അവൾ മനസ്സിൽ മൊഴിഞ്ഞു "ഇവിടുന്ന് ഞാൻ പടിയിറങ്ങുന്നത് എന്നന്നേക്കുമായിട്ടാണെന്ന് അറിയുമ്പോൾ ഇതിനേക്കാളേറെ ആ മനസ്സുകൾ വേദനിക്കും.... അതിന് മുന്നേ.... എന്റെ പപ്പയെയും മമ്മയെയും എന്നാലാവും വിധം എനിക്ക് സന്തോഷിപ്പിക്കണം...." അവൾ ചിന്തിച്ചു മുഖത്ത് നിന്ന് കൈ എടുത്ത് മാറ്റി അവളുടെ അടുത്ത് ഇരുന്ന് സെൽഫി എടുക്കുന്ന സാഗറിനെ ഒന്ന് നോക്കി

"എന്റെ പേരെന്റ്സിന്റെ വിഷമം കാണാൻ പറ്റുന്ന നിനക്ക് നിന്റെ സ്വന്തം മമ്മയുടെ സങ്കടം കാണാൻ പറ്റുന്നുണ്ടോ....?" അവളുടെ ചോദ്യം കേട്ട് അവൻ ഫോൺ താഴ്ത്തി അവളെ നോക്കി "എന്റെ മമ്മക്ക് എന്ത് സങ്കടം 🙄?" അവൻ മുഖം ചുളിച്ചു "നിന്നെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്നില്ലേ.... അതിനേക്കാൾ വലിയ എന്ത് സങ്കടമാ ആ പാവത്തിനുള്ളത്....?"സാക്ഷിയുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു "ഇത്രയും വർഷം കഴിഞ്ഞിട്ടും നിന്റെ വാശി തീർന്നില്ലേ.... ഒരിക്കൽ പോലും ആ മമ്മയെ ഒന്ന് കാണാൻ നിനക്ക് തോന്നിയിട്ടില്ലേ.... ഓഹ്.... നിനക്ക് നിന്റെ സുഖവും സന്തോഷവും ഒക്കെ അല്ലെ വലുത്.... പിന്നെങ്ങനെയാ...."അവൾ അവനിൽ നിന്ന് മുഖം തിരിച്ചതും സാഗർ അവൾക്ക് നേരെ തിരിഞ്ഞിരുന്നു "വാശിയല്ല.... എന്റെ ഡാഡ് തനിച്ചായി പോകരുതെന്ന് കരുതി.... ഡാഡ് മമ്മയെ പോലെയല്ലേ.... കൂടെയുള്ളവർ ചതിക്കാൻ മാത്രം അറിയുന്നവരാണ്..... ഞാനും കൂടി പോയാൽ...."ബാക്കി പറയാതെ അവൻ കണ്ണ് ചിമ്മി ചിരിച്ചു "അതിന് എന്തിനാ നീ നിന്റെ മമ്മയെ അകറ്റി നിർത്തിയത്...?" അവൾ ദേഷ്യത്തോടെ ചോദിച്ചു "മമ്മ ലവിങ് ആണ് സാക്ഷി.... ഞാനാ മമ്മയുടെ ഫേവറൈറ്റ്.... കൂടുതൽ അടുത്താൽ ഡാഡിനെ വിട്ട് മമ്മയുടെ കൂടെ പോകാൻ തോന്നും.... So...."

അവൻ പാതിയിൽ നിർത്തി "അപ്പൊ നിനക്ക് അവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചൂടെ....?"അവൾ അവന് നേരെ തിരിഞ്ഞു ചോദിച്ചു അവനൊന്നും മിണ്ടിയില്ല.... മറ്റെങ്ങോ നോക്കി ഇരുന്നു.... ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു "അതിന് അവർ തന്നെ മനസ്സ് വെക്കണം...."അവന്റെ മറുപടി കേട്ട് അവൾ നിശ്വസിച്ചു "എങ്കിൽ നിനക്ക് എങ്കിലും മമ്മയെ പോയി കണ്ടൂടെ....?"അവളുടെ ചോദ്യം കേട്ട് അവൻ ഫോണിൽ തോണ്ടിക്കൊണ്ട് ചിരിച്ചു.... അർത്ഥം വെച്ചുള്ള ഒരു ചിരി....! "അത് വിട്.... എനിക്ക് ഇപ്പൊ നിന്റെ ഒരു ഹെല്പ് വേണം...." അവൾ അത് പറഞ്ഞതും സാഗർ ഫോണിലേക്ക് തന്നെ നോക്കി ചിരിച്ചു "നീ മാര്യേജ് കഴിഞ്ഞ് പോകുന്നതിന് മുന്നേ നിന്റെ പപ്പയെയും മമ്മയെയും ഹാപ്പി ആക്കണം.... അതിന് എന്റെ മമ്മയെയും നിന്റെ പപ്പയെയും ഒന്നിപ്പിക്കണം.... Right....?"ഫോണിൽ മിഴികളൂന്നി അവൻ ചോദിച്ചതും അവളൊന്ന് ഞെട്ടി "അപ്പൊ.... നിനക്ക്.... നിനക്ക് നിന്റെ മമ്മ ഈ തറവാട്ടിലുള്ളതാണെന്ന് അറിയാമായിരുന്നോ....?"അവൾ ഞെട്ടലോടെ ചോദിച്ചതും അവൻ പുഞ്ചിരിച്ചു "എങ്ങനെ....?" അവൾ അമ്പറപ്പോടെ ചോദിച്ചു "ഡാഡ് പറഞ്ഞിട്ടുണ്ട്...." അവൻ അവിടെ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞതും സാക്ഷിയും എണീറ്റു "എന്നെ ഹെല്പ് ചെയ്യുമോ സാഗർ....?"

പോകാൻ നിന്ന അവന്റെ കൈയിൽ പിടിച്ചു നിർത്തി അവൾ ചോദിച്ചു "നീ പതിവില്ലാതെ എന്റെ മമ്മയുടെ ടോപ്പിക്ക് എടുത്തിട്ടപ്പോൾ തന്നെ എനിക്ക് തോന്നി.... ഇതിനാവും എന്ന്.... "അവൻ അവളെ അടിമുടി നോക്കി പറഞ്ഞതും "Please...." അവൾ ദയനീയമായി പറഞ്ഞു "ഹ്മ്മ്‌.... ഞാനൊന്ന് ആലോചിക്കട്ടെ...." അതും പറഞ്ഞു അവളുടെ കൈ എടുത്ത് മാറ്റി സാഗർ ബൈക്ക് എടുത്ത് പോയി ഏറെ ദൂരം പിന്നിട്ടതും നടു റോഡിൽ നല്ലൊരു ഫൈറ്റ് കണ്ടവൻ ബൈക്ക് സൈഡ് ആക്കി അതിൽ ചാരി നിന്നു ഒരു നാലഞ്ച് തടി മാടന്മാര് ചേർന്ന് ഒരുത്തനെ വളഞ്ഞിട്ടായിരുന്നു തല്ല്.... തല്ല് കൊള്ളുന്നവന്റെ മുഖം കാണുന്നുണ്ടായിരുന്നില്ല ആ തടി മാടന്മാർ ആ ചെക്കനെ പിടിച്ചു വെച്ച് നല്ല അസ്സൽ തല്ല് തുടങ്ങിയതും സാഗർ നീട്ടി വിസിലടിച്ചു "ചേട്ടാ ആ കുനിച്ചു നിർത്തി ഇടിച്ചത് എനിക്ക് ബോധിച്ചു കേട്ടോ...."സാഗർ സിനിമ കാണുന്ന ത്രില്ലിൽ കൂക്കി വിളിച്ചു പറഞ്ഞതും ഇടി കൊണ്ട് നിന്നവൻ പല്ല് കടിച്ചു "ചേട്ടനോടല്ല.... ദാറ്റ്‌ മുടി നീട്ടി വളർത്തിയ ചേട്ടനോടാ...."അവനെ നോക്കി കണ്ണുരുട്ടുന്ന ഒരുത്തനെ നോക്കി സാഗർ ഇളിയോടെ പറഞ്ഞതും അവന്മാർ വീണ്ടും ഇടി തുടങ്ങി ഇടി കൊള്ളുന്നവൻ ഇടക്കും മുറക്കും തിരിച്ചും കൊടുക്കുന്നുണ്ടായിരുന്നു

"ചേട്ടാ.... അവന്റെ വലതു കൈ പിടിച്ചു തിരിച്ചു മുട്ട് കാല് കയറ്റി ഒന്ന് കൊടുക്ക്.... അവൻ അടങ്ങി നിന്നോളും...."ബൈക്കിൽ ഇരുന്ന് സാഗർ വിളിച്ചു പറഞ്ഞതും അടി കൊണ്ട് നിന്നവൻ ചുറ്റും നിന്നവരെ ഒക്കെ ചവിട്ടി തെറിപ്പിച്ചുകൊണ്ട് സാഗറിന് നേരെ തിരിഞ്ഞു "Omg.... " തന്റെ മുന്നിൽ നിന്ന് കണ്ണുരുട്ടുന്ന ജെറിയെ കണ്ടതും അവൻ വായും പൊളിച്ചു നിന്നു "Ohh god.... ഇവനായിരുന്നോ....?" അവൻ തലക്ക് കൈ കൊടുത്തതും ജെറി അവനെ നോക്കി മുരണ്ടു "രക്ഷിക്കാതെ.... അവിടെ ഇരുന്ന് പ്രോത്സാഹിപ്പിക്കുന്നോ.... തെണ്ടി....." അവൻ ദേഷ്യത്തോടെ മുരണ്ടതും ഒരുത്തൻ വന്ന് ജെറിയെ ചവിട്ടി താഴെ ഇട്ടു "Ohh shit...." സാഗർ പെട്ടെന്ന് ബൈക്കിൽ നിന്ന് ചാടി ഇറങ്ങി ഓടി വന്ന് ജെറിയെ ചവിട്ടി ഇട്ടവനെ ചവിട്ടി താഴെയിട്ടു "Sorry bro...." സാഗർ അതും പറഞ്ഞു ജെറിയുടെ തോളിൽ ഒന്ന് തട്ടി തനിക്ക് നേരെ പാഞ്ഞു വരുന്ന ഗുണ്ടകൾക്ക് നേരെ തിരിഞ്ഞതും ജെറി ഒന്ന് ഞെട്ടി "ഡാ...." വടിയും കൊണ്ട് തനിക്ക് നേരെ ഓടി വരുന്നവന്റെ കൈയിൽ നിന്ന് ആ വടി പിടിച്ചു വാങ്ങി സാഗർ അവന്റെ ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചു ആ വടി കൊണ്ട് അവൻ എല്ലാത്തിനെയും അടിച്ചു അവശരാക്കി "നീയല്ലേ കുറച്ചു മുന്നേ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചത്..... ഇപ്പൊ എന്നാത്തിനാടാ ഇപ്പൊ ഞങ്ങളെ തല്ലുന്നേ.....?"

കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്നവൻ നിലത്തു ഇരുന്നുകൊണ്ട് ചോദിച്ചതും "അടിയും അക്രമവും ഒക്കെ എനിക്കും ഇഷ്ടമാണ്.... എന്ന് കരുതി എന്റെ മുന്നിലിട്ട് എന്റെ അനിയനെ തല്ലിയാൽ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും ഞാൻ...."സാഗർ അത് പറഞ്ഞത് ഗുണ്ടകൾക്കൊപ്പം ജെറിയും ഞെട്ടി "അനിയനാ.... എന്തരടെയ്..... ഈ ചെക്കന് ഒരു അമ്മയും പെങ്ങളും മാത്രേ ഒള്ളെന്നല്ലേ പറഞ്ഞത്.... ഇപ്പൊ എവിടുന്നെടെ ഒരു ചേട്ടൻ പൊട്ടി മുളച്ചത്....?" കൂട്ടത്തിലെ തലവൻ കൂടെ ഉണ്ടായിരുന്നവരോട് ചോദിച്ചത് സാഗർ ജെറിയെ നോക്കി പുഞ്ചിരിച്ചു "എണീക്കെടാ.... എണീക്കാൻ...."അവൻ നിലത്തിരിക്കുന്ന ഗുണ്ടകൾക്ക് ചുറ്റും വടി കറക്കി നടന്നതും പേടിയോടെ എല്ലാവരും പരസ്പരം നോക്കി "ഛീ എണീക്കെടാ....." അത് കേട്ടതും എല്ലാം ചാടി പിടഞ്ഞെണീറ്റു സാഗർ വടി തോളിൽ വെച്ച് അവർക്ക് മുന്നിൽ വന്ന് നിന്നു "നിനക്കൊക്കെ എന്റെ അനിയനെ തല്ലണം അല്ലെ....?" അതും ചോദിച്ചു സാഗർ ആദ്യം നിന്നവന്റെ ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചതും അവൻ ചാടി തുള്ളി അലറി "അതും എന്റെ മുന്നിലിട്ട് തന്നെ നിനക്കൊക്കെ എന്റെ അനിയനെ തല്ലണം അല്ലെ....?" അതും ചോദിച്ചു രണ്ടാമത്തവന്റെ ബാക്കിലും പൊട്ടിച്ചു.... അവനും നിന്ന് തുള്ളി "നീ അവനെ കുനിച്ചു നിർത്തി ഇടിച്ചല്ലേ....?"

മൂന്നാമത് നിന്ന മുടിയന്റെ മുടിയിൽ പിടിച്ചു അവനെ തിരിച്ചു നിർത്തി അവന്റെ ബാക്കിലും ഒന്ന് പൊട്ടിച്ചു "നീ ഇവനെ ചവിട്ടും അല്ലെ....?" നാലാമത്തെ ഗുണ്ടയുടെ ബാക്കിനിട്ട് പൊട്ടിച്ചുകൊണ്ട് അവൻ ചോദിച്ചു "എന്റെ അമ്മച്ചിയാണേ ഞാനൊന്നും ചെയ്തില്ല സാറേ....🤧" അഞ്ചാമന്റെ നേരെ എത്തിയതും അവൻ സാഗറിനെ നോക്കി കൈകൂപ്പി പറഞ്ഞു "ഇവനാടാ ചേട്ടാ എന്നെ പിടിച്ചു വെച്ചത്.... പിടിച്ചു വെച്ചിട്ടാ ഈ നായിന്റെ മക്കൾ എന്നെ തല്ലിയത്.... അടിച്ചു പൊളിക്ക് ചേട്ടാ അവനെ...." ജെറി വിളിച്ചു പറയുന്നത് കേട്ട് സാഗർ വടി തോളിൽ വെച്ച് ആ ഗുണ്ടയെ നോക്കി "കേട്ടല്ലോ....?" സാഗർ അവനോട് ചോദിച്ചതും "മ്മ് കേട്ടു.... സാർ തുടങ്ങിക്കോ...." അതും പറഞ്ഞു ആ ഗുണ്ട തിരിഞ്ഞു നിന്നതും സാഗർ അവനെ അറഞ്ചം പുറഞ്ചം തല്ലി "അയ്യോ.... അമ്മാ...... വേദന സഹിക്കാൻ വയ്യേ.... അയ്യോ....."അഞ്ച് മിനിറ്റിന് ശേഷം അവിടെ കൂട്ട നിലവിളി തുടങ്ങിയതും സാഗർ അവന്മാരുടെ കാറിന്റെ ബോണറ്റിൽ കയറി കാലിന്മേൽ കാല് കയറ്റി ഇരുന്നു "ശൂ.... മിണ്ടരുത്.... അടി... അടി...."

അവൻ വടി അവർക്ക് നേരെ ഓങ്ങി അടിക്കുന്നത് പോലെ കാണിച്ചതും പാവങ്ങൾ വായും പൊത്തി ആയി കരച്ചിൽ അവരുടെ കരച്ചിൽ കണ്ട് സാഗർ മുഖം ചുളിച്ചു "നിങ്ങളൊക്കെ ഇത് എവിടുത്തെ ഗുണ്ടയാടോ..... ഗുണ്ടകളെ പേര് കളയാൻ...."സാഗർ നെറ്റിക്ക് കൈ കൊടുത്തു പറഞ്ഞതും അവരൊക്കെ പാവത്തിനെ പോലെ ഇരുന്നു "ഇരുന്ന് മോങ്ങാതെ എണീറ്റ് പോടെയ്...."സാഗർ അത് പറഞ്ഞതും അഞ്ചും കൂടി ചാടി പിടഞ്ഞെണീറ്റു അവർ പോകാതെ അവിടെ തന്നെ നിൽക്കുന്നത് കണ്ടതും സാഗർ അവരെ നോക്കി പുരികം പൊക്കി "അത് പിന്നേ.... ഞങ്ങടെ കാറ്...."അവൻ ഇരിക്കുന്ന കാറിൽ നോക്കി ഗുണ്ടാത്തലവൻ പറഞ്ഞതും സാഗർ വടിയും എടുത്ത് ചാടി ഇറങ്ങി "ഓടിക്കോടാ...."അവൻ ഇറങ്ങുന്നത് കണ്ടതും ഗുണ്ടകൾ ഒക്കെ ഏതൊക്കെയോ വഴിയിൽ കൂടി ഓടി അത് കണ്ട് സാഗർ വടി വലിച്ചെറിഞ്ഞു ജെറിക്ക് നേരെ നടന്നു "What'up bro....? ചതവൊന്നും ഇല്ലല്ലോ....?" തോൾ കൊണ്ട് ജെറിയുടെ നെഞ്ചിൽ ഇടിച്ചു സാഗർ ചോദിച്ചതും ജെറി അവനെ തന്നെ ഉറ്റുനോക്കി "അപ്പോ ഞാൻ ആരാണെന്ന് അറിയാമായിരുന്നു.... അല്ലെ....?" ജെറി കൈയും കെട്ടി നിന്നതും സാഗർ ചിരിയോടെ അവന്റെ തോളിൽ കൈയിട്ട് ബൈക്കിന് നേരെ നടന്നു "നല്ല വിശപ്പ്.... എന്തെങ്കിലും കഴിച്ചാലോ....?"

വയർ ഉഴിഞ്ഞുകൊണ്ട് സാഗർ ചോദിച്ചതും "ഏയ്യ് ഞാനില്ല.... വീട്ടിൽ.... മമ്മീ വെയ്റ്റിംഗ്...." അവൻ ചെറു ചിരിയോടെ പറഞ്ഞതും സാഗർ ബൈക്കിലേക്ക് കയറി "എന്നാൽ പിന്നേ നീ വിട്ടോ.... ഞാൻ പോയി എന്തേലും കഴിക്കട്ടെ...."അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പറഞ്ഞത് ജെറി അവന്റെ മുന്നിൽ കയറി നിന്നു "എന്നെ എങ്ങനെ മനസ്സിലായി....?"ജെറിയുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു "ഞാനറിയാതെ മമ്മ എന്നെ വാച് ചെയ്യുന്നത് പോലെ നിങ്ങളറിയാതെ ഞാനും നിങ്ങളെ വാച് ചെയ്യുന്നുണ്ട്.... "അവൻ കൂളിംഗ് ഗ്ലാസ്‌ വെക്കുന്നതിനിടയിൽ പറഞ്ഞതും ജെറി ഒന്ന് ചിരിച്ചു "വരുന്നോ.... വീട്ടിലേക്ക്.... മമ്മയെ കണ്ടിട്ട് പോവാം...."ജെറി പറഞ്ഞതും സാഗർ അവനെ അടിമുടി നോക്കി "നീ ക്ഷണിച്ചിട്ട് വേണ്ടേ എനിക്ക് എന്റെ വീട്ടിലോട്ട് വരാൻ.... ഒന്ന് പോയേടാ...."സാഗർ ചുണ്ട് കോട്ടി പറഞ്ഞതും "ആഹ് എന്നാൽ വന്നൂടെ....."ജെറി പ്രതീക്ഷയോടെ അവനെ നോക്കി "സമയമായിട്ടില്ല bro...." കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവൻ ബൈക്ക് മുന്നോട്ടെടുത്തു പെട്ടെന്ന് ഒന്ന് നിർത്തിക്കൊണ്ട് അവൻ തിരിഞ്ഞു നോക്കി "Bro.... ജെസിയോട് പറയ്.... വീട്ടിലേക്ക് വരണമെങ്കിൽ നൈസ് ആയിട്ട് ഒന്ന് എന്നോട് റിക്വസ്റ്റ് ചെയ്യാൻ .... ഒളിച്ചും പാത്തും വന്ന് കണ്ടാൽ ഒന്നും സാഗർ വീഴില്ല....

ഇങ്ങോട്ട് വന്ന് വിളിക്കാതെ ഞാൻ വരില്ല.... You know... ഞാനെ അഭിമാനിയാ.....!"അവൻ വിളിച്ചു പറഞ്ഞതും കൈയിൽ കിട്ടിയ വടി എടുത്ത് ജെറി അവന് നേരെ എറിഞ്ഞു "പോടാ ചേട്ടൻ തെണ്ടി..... "സാഗർ ബൈക്ക് മുന്നോട്ട് പറപ്പിച്ചത് കണ്ട് ജെറി വിളിച്ചു പറഞ്ഞു അത് കേട്ട് പൊട്ടി ചിരിച്ചുകൊണ്ട് സാഗർ ബൈക്കിന്റെ വേഗത കൂട്ടി അവിടെ നിന്നും സാഗർ നേരെ വീട്ടിലേക്കാണ്..... (ശ്രീധറിന്റെ വീട് ) അവൻ ബൈക്ക് മുറ്റത്ത് കൊണ്ട് പോയി നിർത്തിയതും സഞ്ജുവിനൊപ്പം കാറിൽ കയറി പോകുന്ന സായിയെ കണ്ട് ഒന്ന് സംശയിച്ചു നിന്നു "ആഹാ.... വന്നോ.... എന്റെ മുടിയനായ പുത്രൻ...."ശ്രീധർ സിറ്റ് ഔട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നതും സഞ്ജുവിന്റെ കാറിൽ നിന്നും കണ്ണുകൾ പിൻവലിച്ചു അവൻ ശ്രീധറിനെ നോക്കി "ആരാ ഡാഡ് അവന്റെ കൂടെ ഉള്ളത്....?" സഞ്ജുവിന്റെ കാർ പോയ ഭാഗത്തേക്ക് ചൂണ്ടി അവൻ ചോദിച്ചതും "ഓഹ് അതോ.... അതവന്റെ കസിനാ..... ചെറിയച്ഛന്റെ മോനാ.... സായ്..... കോളേജ് പ്രൊഫസർ ആണ്...." ശ്രീധർ പറഞ്ഞത് കേട്ട് അവൻ നെറ്റി ചുളിച്ചു "നിനക്ക് അറിയാൻ വഴിയില്ല.... അളിയൻ വസുവിനെ കെട്ടിയ സമയത്ത് വീട്ടുകാരുമായി സ്വത്ത്‌ സംബന്ധമായ ചില തർക്കങ്ങൾ ഒക്കെ ഉണ്ടായി....

ആ പ്രശ്നത്തിന് ശേഷം അളിയൻ അളിയന്റെ സഹോദരങ്ങളെ ഒക്കെ വിട്ട് വസുവിനൊപ്പം ഇങ്ങോട്ട് പോന്നു.... പിന്നീട് അവരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല കുറച്ചു ദിവസം മുന്നേ വസുവിനെ കാണാൻ ഈ പോയ സായിയും പിന്നേ അവന്റെ പേരെന്റ്സും ഒക്കെ വന്നിരുന്നു.... എന്താ സംഭവിച്ചതെന്ന് അറിയില്ല.... അവരുടെ വഴക്ക് ഒക്കെ അന്നത്തോടെ തീർന്നു...."ശ്രീധർ പറയുന്നത് കേട്ട് സാഗർ ഗൂഢമായി ചിരിച്ചു.... സാക്ഷിയുടെ മാറ്റത്തിന്റെ കാരണം അപ്പോഴാണ് അവന് മനസ്സിലായത് "ആ ചെക്കന്റെ ദേഹത്തു മുഴുവൻ ബാന്റെജ് ആയിരുന്നു.... ആരോ പഞ്ഞിക്കിട്ടതാണെന്ന് തോന്നുന്നു...." ബൈക്കിന്റെ പുറത്ത് നിന്ന് ഇറങ്ങിയ സാഗറിനോടായി ശ്രീധർ പറഞ്ഞു "ആരോ അല്ലാ ഞാനാ പഞ്ഞിക്കിട്ടത്...." അവൻ പറഞ്ഞത് കേട്ട് അയാൾ ഞെട്ടി "നീയോ.... എന്തിന്....?" ശ്രീധർ അത് ചോദിച്ചതും അവൻ സംഭവിച്ചതൊക്കെ പറഞ്ഞു "എങ്കിൽ നീ ഉറപ്പിച്ചോ.... ഇത് വസു സായിയെ ഇറക്കി കളിച്ചതാ.... അവനോടുള്ള അവളുടെ പേടി മുതലെടുത്തതാ എന്റെ പുന്നാര പെങ്ങൾ..... " ശ്രീധർ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു "ഒരു താലി സങ്കടിപ്പിച്ചു വെക്കണം.... എപ്പഴാ എങ്ങനെയാ ആവശ്യം വരുകാ എന്ന് പറയാൻ പറ്റില്ല...." സാഗർ ആരോടെന്നില്ലാതെ പറഞ്ഞതും ശ്രീധർ അവനെ അടിമുടി നോക്കി "ഡാ മോനെ.... നിന്റെ മമ്മയെ അടിച്ചോണ്ട് വന്നപ്പോ ജോർജ് എന്നെ കൊന്നില്ലന്നെ ഉള്ളു.....

ഇനി നീ അവന്റെ മോളെ കൂടി പൊക്കിയെന്ന് അറിഞ്ഞാൽ ഞാനും നീയും പിന്നേ ബാക്കി ഉണ്ടാവില്ല.... അവനെ നല്ല അസ്സൽ അച്ചായനാ.... തല്ല് പവർ ഫുൾ ആയിരിക്കും...." ശ്രീധർ തമാശ രൂപേണ പറഞ്ഞതും സാഗർ ചിരിച്ചു "ഞാനും പകുതി അച്ചായനല്ലേ ഡാഡ്....?" അവൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു "നീ വാ.... ഫുഡ്‌ കഴിച്ചിട്ട് പോകാം...." ശ്രീധർ അവനെ വിളിച്ചതും അവൻ സിറ്റ്ഔട്ടിൽ നിൽക്കുന്ന വാസുവിനെ ഒന്ന് നോക്കി "വേണ്ട ഡാഡ്.... ആ ഫുഡിൽ കുറച്ചു എലി വിഷം കലക്കി ദേ ആ സാധനത്തിന് കൊടുത്തേക്ക്...."വസുവിനെ നോക്കി പറഞ്ഞുകൊണ്ട് അവൻ ബൈക്കിൽ കയറി പോയതും ശ്രീധർ ചിരിച്ചു പോയി •••••••••••••••••••••••••••••••° ടെറസ്സിൽ ഉണങ്ങാനിട്ട ഡ്രസ്സ്‌ ഒക്കെ എടുക്കാൻ വേണ്ടി ശിഖ സ്റ്റെയർ കയറിയതും അലക്സ് അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി ജീവയും അവൾക്ക് പിന്നാലെ പോയി അവൾ ചവിട്ടുന്ന അതേ പൊസിഷനിൽ തന്നെ ചവിട്ടി അവനും അവൾക്കൊപ്പം കൂടി ശിഖ അത് അറിയാതെ ടെറസിൽ കയറിയതും ജീവ കല്ലചിരിയോടെ അവൾക്ക് പിന്നാലെ പോയി.... പിന്നിൽ നിന്ന് അവളെ കെട്ടിപിടിച്ചു ശിഖ ഒന്ന് ഞെട്ടിക്കൊണ്ട് തല ചെരിച്ചു നോക്കിയതും അവളുടെ തോളിൽ മുഖം ചേർത്തു നിൽക്കുന്ന ജീവയെ കണ്ട് ഒന്ന് ശ്വാസം വലിച്ചു വിട്ടു "പേടിപ്പിച്ചു കളഞ്ഞല്ലോ...."അവൾ അവനെ നോക്കി കണ്ണുരുട്ടിയതും ജീവ അവളുടെ തോളിൽ ഉമ്മ വെച്ചു "ചേട്ടനിപ്പോ വന്ന് വന്ന്.... കുഴപ്പം കുറച്ചു കൂടുന്നുണ്ട്....."

അവന്റെ തല തട്ടി മാറ്റി ശിഖ ചുണ്ട് കൂർപ്പിച്ചതും അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ തറഞ്ഞു നിന്നു അവൻ അവൾക്ക് നേരെ നടന്നതും ശിഖ ഒന്ന് പതറി "ചേട്ടാ.... വേണ്ടാ...."അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞതും "വേണം...." പുഞ്ചിരിയോടെ അവൻ മുന്നോട്ട് വന്നു "വേണ്ടാ...." അവൾ പറയുന്നത് കേൾക്കാതെ അവൻ മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപ്പിടിക്കാൻ നിന്നതും ശിഖ അവിടെ നിന്നും മാറി ജീവ നേരെ പോയി അയയിൽ കിടന്ന തുണിയിൽ കുരുങ്ങി കിടന്നതും ശിഖ പൊട്ടി ചിരിച്ചു "നിന്നെ ഇന്ന് ഞാൻ.... "അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് എണീക്കാൻ നിന്നതും തുണിയിൽ കാല് കുരുങ്ങി അവൻ അവിടെ തന്നെ കിടന്നു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് ശിഖ അവിടെ നിന്നും താഴേക്ക് ഇറങ്ങി ഓടി "മ്യോനെ.... ജീവാ...." ആരുടെയോ അരുമമായ വിളി കേട്ടാണ് അവൻ തല പൊക്കി നോക്കിയത് അപ്പൊ മുന്നിൽ കൈയും കെട്ടി നിൽക്കുന്ന അലക്സിനെ കണ്ട് അവൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഇളിച്ചു കൊടുത്തു "അളിയൻ എന്നെ അനുഗ്രഹിക്കണം...."തുണിയിൽ കുരുങ്ങി നിലത്തു കിടന്ന ജീവ അലക്സിന്റെ കാലിൽ പിടിച്ചു പറഞ്ഞതും അലക്സ് അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു "അളിയാ.... 🤧"......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story