സാഗരം സാക്ഷി...❤️: ഭാഗം 52

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മ്യോനെ.... ജീവാ...." ആരുടെയോ അരുമമായ വിളി കേട്ടാണ് അവൻ തല പൊക്കി നോക്കിയത് അപ്പൊ മുന്നിൽ കൈയും കെട്ടി നിൽക്കുന്ന അലക്സിനെ കണ്ട് അവൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഇളിച്ചു കൊടുത്തു "അളിയൻ എന്നെ അനുഗ്രഹിക്കണം...."തുണിയിൽ കുരുങ്ങി നിലത്തു കിടന്ന ജീവ അലക്സിന്റെ കാലിൽ പിടിച്ചു പറഞ്ഞതും അലക്സ് അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു "അളിയാ.... 🤧"നിലത്തു വീണു പുറം ഉഴിഞ്ഞുകൊണ്ട് അവൻ വിളിച്ചതും അലക്സ് അവന്റെ മോന്തക്കിട്ട് ഒരു തട്ട് കൊടുത്തു "മിണ്ടരുത് നീ.... ഒരു വശത്ത് സാഗർ ഒരു വശത്ത് നീ.... രണ്ടും കൂടി എന്റെ പ്രെഷർ കൂട്ടാൻ വേണ്ടി ഇറങ്ങിയേക്കുവാ...." അലക്സ് കഴുത്തിനു പിടിച്ചതും ജീവ നൈസ് ആയിട്ട് അവന്റെ കൈ അടർത്തി മാറ്റി "എന്നായാലും ഞാൻ കെട്ടേണ്ടേ പെണ്ണല്ലെടാ അവൾ.... പിന്നെന്താ....?" ജീവ മുഖത്ത് നിഷ്കളങ്കത വാരി വിതറി "കെട്ടിയിട്ടില്ലല്ലോ.... കെട്ടിയിട്ട് മതി ഇതൊക്കെ...."അലക്സ് തറപ്പിച്ചു പറഞ്ഞതും ജീവ പല്ല് കടിച്ചു "അവൾക്ക് പ്രായപൂർത്തി ആകുന്നതിനു മുൻപ് നീ എന്നെ നിന്റെ കൊച്ചിന്റെ മാമനാക്കുമെന്ന പേടി എനിക്കുണ്ട്.... "

അലക്സ് അവനെ ഇരുത്തി നോക്കി "ഒന്ന് പോ അളിയാ 🙈...." ജീവയുടെ അവിഞ്ഞ എക്സ്പ്രഷൻ കണ്ട് അലക്സ് പല്ല് കടിച്ചു "അയ്യേ..... 😬 എന്നാൽ കാല് കൊണ്ട് രണ്ട് കളം കൂടി വരക്കെടാ.... 😤" അലക്സ് അവന് നേരെ മുട്ട് കാല് പൊക്കിയതും ജീവ മാറി നിന്നു "എന്തിനാടാ തെണ്ടി നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടണേ.... നിനക്ക് ഇവിടെ വേറെ പണിയൊന്നുമില്ലേ....?" ജീവ അവനെ നോക്കി പല്ല് കടിച്ചതും അലക്സ് ചുണ്ട് കോട്ടി "തല്ക്കാലം എന്റെ പെങ്ങന്മാരുടെ പ്രൊട്ടക്ഷൻ ആണ് ഇപ്പോഴത്തെ എന്റെ പണി..... മനസ്സിലായോ.... വരും കാല അളിയാ...."ജീവയുടെ കവിളിൽ നുള്ളി അവനെ കളിയാക്കി പോകുന്ന അലക്സിനെ നോക്കി അവൻ പല്ല് കടിച്ചു "എടാ തെണ്ടി അളിയാ....നിന്റെ ലൈഫിലും ഒരു പെണ്ണ് വരും.... അന്ന് നീ ഈ ചെയ്തതിനൊക്കെ മുതലും പലിശയും ചേർത്തു ഈ ജീവ തിരിച്ചു തന്നിരിക്കും...."അവൻ പോകുന്നത് നോക്കി പല്ല് കടിച്ചു ജീവ പറഞ്ഞു •••••••••••••••••••••••••••••••° "എന്നാലും നിനക്ക് അവളോട് ഇത്രക്ക് അസ്ഥിക്ക് പിടിച്ച പ്രേമമാണോ....?"

മുന്നിലിരുന്ന ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തുന്ന സഞ്ജുവിനെ നോക്കി സായ് ചോദിച്ചതും അവൻ ചിരിച്ചു "അസ്ഥിക്ക് മാത്രമല്ല ചേട്ടാ.... എന്റെ ശരീരത്തിലെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് അവളാ.... അവളോടുള്ള പ്രണയമാണ് അവൾക്ക് വേണ്ടിയല്ലേ ഞാൻ ചേട്ടനെ പോലും ജയിലിലാക്കിയത്...." അവൻ തല താഴ്ത്തി പറഞ്ഞതും സായ് ചിരിച്ചു "അന്ന് പോലീസ് ഏമാന്മാർ എന്നെ നന്നായിട്ട് സൽക്കരിച്ചിട്ടാ ജയിലിലോട്ട് വിട്ടത്.... പിന്നെ കുറച്ചു കാലം അകത്തായിരുന്നു...." ഒന്ന് നിശ്വസിച്ചു കൊണ്ട് സായ് പറഞ്ഞതും സഞ്ജു അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു "Sorry ചേട്ടാ.... അന്നെനിക്ക്.... അന്നെനിക്ക് അറിയില്ലായിരുന്നു.... നമ്മളൊക്കെ ഒരേ ചോരയാണെന്ന്.... അറിയാതെ പറ്റിപ്പോയതാ.... ഏട്ടൻ എന്നോട് പൊറുക്കണം...." ഫിറ്റ്‌ ആയത് കൊണ്ട് തന്നെ അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു "നീ അതൊക്കെ വിട്...." സഞ്ജുവിന്റെ തോളിൽ തട്ടി സായ് പറഞ്ഞു "എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല സഞ്ജു.... എന്റെ പകയും പ്രതികാരവും ഒക്കെ അവളോടാ.... ആ സാക്ഷിയോട്...."

സായ് പകയോടെ പറഞ്ഞതും സഞ്ജു അവന്റെ കൈയിൽ പിടിച്ചു "ചേട്ടാ.... ചേട്ടൻ അതൊക്കെ മറക്കണം.... പഴെയതൊക്കെ മനസ്സിൽ വെച്ച് ചേട്ടൻ ഇനി അവളെ ദ്രോഹിക്കരുത്...." അവൻ യാചന പോലെ പറഞ്ഞതും സായ് ചിരിച്ചു "എന്റെയും എന്റെ അനിയത്തിയുടെയും ലൈഫ് ഒരുപോലെ തകർത്തവളാ അവൾ....ഇന്നും പകയും പ്രതികാരവും ഒട്ടും കുറഞ്ഞിട്ടില്ല..... പക്ഷേ നിന്റെ പെണ്ണിനെ ഞാനായിട്ട് ഒന്നും ചെയ്യില്ല.... എന്നോട് ചെയ്തതിനൊക്കെ ഞാൻ പകരം വീട്ടുന്നത് നിന്റെ താലി അവളുടെ കഴുത്തിൽ വീഴുന്നതിലൂടെയാണ്.... ആഗ്രഹിച്ച ജീവിതം നഷ്ടപ്പെട്ട് വീട്ടുകാരുടെ വെറുപ്പ് സാമ്പാദിച്ചു അവൾ ചത്തു ജീവിക്കുന്നത് കണ്ടാൽ മതി സഞ്ജു എനിക്ക്...." സായ് പകയോടെ പറഞ്ഞതും സഞ്ജു ഓഫായിരുന്നു ഫിറ്റ്‌ ആയി ബോധം കെട്ട് കിടക്കുന്ന സഞ്ജുവിനെ നോക്കി സായ് പുച്ഛിച്ചു ചിരിച്ചു "അവൾ എന്റെ കൈയിൽ എത്തിപ്പെട്ടാൽ പിന്നെ നീയെന്നല്ല സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും അവളെ രക്ഷിക്കാൻ പറ്റില്ല സഞ്ജു...." അവനെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് സായ് മനസ്സിൽ ചിന്തിച്ചു •••••••••••••••••••••••••••••••°

"ജെറീ.... എന്താടാ ഇതൊക്കെ.... ഇതെങ്ങനാ ഈ മുറിവ് പറ്റിയെ....?" ജെറിയുടെ നെറ്റിയിലെ മുറിവിലൂടെ കൈ ഓടിച്ചുകൊണ്ട് ജെസി ചോദിച്ചതും ജെറി മെറിനെ നോക്കി "അവർ വീണ്ടും വന്നോടാ....?" മെറിൻ വേദനയോടെ ചോദിച്ചതും ജെറി ഒന്ന് നിശ്വസിച്ചു "മൂന്ന് നാല് ഗുണ്ടകളാ വന്നത്.... മെറിൻ എവിടെയാണെന്ന് അവർക്ക് അറിയണമത്രേ.... കൊറേ തല്ലി.... പക്ഷേ അവർക്ക് വേണ്ട മറുപടി എന്നെ കൊന്നാലും ഈ നാവിൽ നിന്ന് വരില്ല..." ജെറി വാശിയോടെ പറഞ്ഞു "ഒരുപാട് തല്ല് കിട്ടിയോടാ...." മെറിൻ അവന്റെ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടയിൽ ചോദിച്ചതും അവൻ ഇല്ലെന്ന് തല കുലുക്കി "അവന്മാർ തല്ലി കൊല്ലുന്നതിനു മുൻപ് നമ്മുടെ ഹീറോ വന്ന് രക്ഷിച്ചു...."അവൻ ജെസിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു "ഹീറോയോ....?" ജെസി നെറ്റി ചുളിച്ചു "ആഹ്.... മമ്മേടെ മുടിയനായ പുത്രൻ.... സാഗർ...." അവന്റെ മറുപടി കെട്ട് ജെസി പുഞ്ചിരിച്ചു "അതെങ്ങനെ....?" മെറിൻ സംശയം മാറാതെ ചോദിച്ചു "നമ്മൾ കരുതുന്നത് പോലെ ഒന്നുമല്ല.... ഞാൻ അനിയനാണെന്ന് മമ്മേടെ മോന് അറിയാം... "

അത് കേട്ട് രണ്ട് പേരും ഒന്ന് ഞെട്ടി "അതെങ്ങനെ...?" ജെസി ഞെട്ടലോടെ ചോദിച്ചതും "അതൊന്നും എനിക്കറിയില്ല.... പക്ഷേ മമ്മയോടോ എന്നോടോ വിരോധം ഉള്ളതായി എനിക്ക് തോന്നിയില്ല...." അവൻ പറഞ്ഞു നിർത്തിയതും ജെസി എന്തോ ചിന്തിച്ചു "നീ വീട്ടിലേക്ക് വിളിച്ചില്ലേ....?" ജെസി "വിളിച്ചു.... മമ്മയെ കണ്ടിട്ട് പോകാമെന്നു പറഞ്ഞതാ.... ജെസിയോട് റിക്വസ്റ്റ് ചെയ്യാൻ പറയണമത്രേ.... വീട്ടിൽ വരണമെങ്കിൽ അങ്ങോട്ട് പോയി വിളിക്കണം അഭിമാനിയാണെന്നൊക്കെ പറഞ്ഞു...." ജെറി പറയുന്നത് കേട്ട് മെറിൻ പൊട്ടി ചിരിച്ചു "കുരുത്തം കെട്ടവൻ.... അവന്റെ ഒരു അഭിമാനം...." ജെസി പല്ല് കടിച്ചതും ജെറി പൊട്ടി ചിരിച്ചു "അല്ലടാ.... അവർ എന്തിനാ നിന്നെ തല്ലിയതെന്ന് ചേട്ടായി ചോദിച്ചില്ലേ....?" മെറിൻ മരുന്ന് പുരട്ടിയ ശേഷം ചോദിച്ചു "ഇല്ലാ.... ഞാൻ പറയാനും പോയില്ല.... വെറുതെ ചേട്ടായിയെ കൂടി ഇതിലേക്ക് വലിച്ചിഴക്കണ്ട മെറി.... എന്ത് വന്നാലും നമുക്ക് നേരിടാം...." ജെറി അവളെ ചേർത്തു പിടിച്ചു പറഞ്ഞു "ഞാൻ കാരണം അവര് നിന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ ....?"

മെറിന്റെ ചോദ്യം കേട്ട് ജെറി ചിരിച്ചു "എന്തായാലും നിന്നോളം വരില്ല അവരുടെ തല്ല്...." അവൻ കളിയായി പറഞ്ഞതും മെറിൻ അവനെ പിടിച്ചു തള്ളി രണ്ടും കൂടി നിലത്തു കിടന്ന് തല്ല് കൂടുന്നത് കണ്ട് ജെസി തലക്ക് കൈ കൊടുത്തു നിന്നു •••••••••••••••••••••••••••••••° ഗാർഡനിൽ തനിച്ചിരിക്കുന്ന സാക്ഷിയെ കണ്ടതും അലക്സ് അങ്ങോട്ട് നടന്നു അവളുടെ അടുത്തായി ചെന്നിരുന്നു രണ്ടുപേരും ഒന്നും മിണ്ടിയില്ല.... സാക്ഷി തല താഴ്ത്തി ഇരിക്കുന്നത് കണ്ടതും അലക്സ് അവളുടെ തോളിലൂടെ കൈയിട്ട് അവളുടെ മറുതോളിൽ രണ്ട് തട്ട് തട്ടി "Sorry Saakshi....." അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവൾ അവനെ കെട്ടിപ്പിടിച്ചു "എനിക്ക് അവനെ ഇഷ്ടമല്ല സാക്ഷി.... പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.... Sorry....നീ ഇച്ഛനോട് ക്ഷമിക്ക്...." അലക്സ് അവളുടെ കവിളിൽ കൈ വെച്ച് പറഞ്ഞതും സാക്ഷി അവന്റെ കൈയിൽ പിടിച്ചു "വേണ്ടിച്ചാ.... ഇച്ഛൻ എന്നോട് സോറി ഒന്നും പറയണ്ട...." അവൾ പുഞ്ചിരിച്ചു "എന്ത് വന്നാലും ഈ ഇച്ഛൻ ഉണ്ടാവും നിന്റെ കൂടെ.... അത് എപ്പോഴും ഓർത്തിരുന്നാൽ മതി...."

അവളുടെ കവിളിൽ തട്ടി അതും പറഞ്ഞുകൊണ്ട് അലക്സ് എണീറ്റ് പോയതും സാക്ഷി ഒന്ന് നിശ്വസിച്ചു അപ്പോഴാണ് സാഗർ തിരികെ വന്നത് അവൻ അവളെ കാണാത്ത ഭാവത്തിൽ അകത്തേക്ക് പോകാൻ നിന്നതും സാക്ഷി അവന് നേരെ നടന്നു "സാഗർ എന്തായി....?"അവൾ അവന് മുന്നിൽ കയറി നിന്നുകൊണ്ട് ചോദിച്ചതും "എന്ത്....?" അവൻ പുരികം പൊക്കി "ഞാൻ പറഞ്ഞ കാര്യം...." അവൾ കടുപ്പിച്ചു പറഞ്ഞതും സാഗർ നെറ്റി ചുളിച്ചു "നീ നിന്റെ മമ്മയെ കാണാൻ പോയില്ലേ....?" അവൾ ഗൗരവത്തോടെ ചോദിച്ചു "ഇല്ല...." അവൻ മുടി കൈ കൊണ്ട് ഒതുക്കി വെച്ച് കൂസലില്ലാതെ പറഞ്ഞതും സാക്ഷി അവനെ തുറിച്ചു നോക്കി "അപ്പൊ നീ എന്നെ ഹെല്പ് ചെയ്യില്ലാ...?" അവൾ ദേഷ്യത്തോടെ ചോദിച്ചതും സാഗർ ചിരിച്ചു "ഒരു കിസ്സ് തന്നാൽ ചെയ്യാം...."അവൻ കള്ളചിരിയോടെ പറഞ്ഞതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി അത് കണ്ട് അവൻ ഊറി ചിരിച്ചു ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story