സാഗരം സാക്ഷി...❤️: ഭാഗം 53

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ നിന്റെ മമ്മയെ കാണാൻ പോയില്ലേ....?" അവൾ ഗൗരവത്തോടെ ചോദിച്ചു "ഇല്ല...." അവൻ മുടി കൈ കൊണ്ട് ഒതുക്കി വെച്ച് കൂസലില്ലാതെ പറഞ്ഞതും സാക്ഷി അവനെ തുറിച്ചു നോക്കി "അപ്പൊ നീ എന്നെ ഹെല്പ് ചെയ്യില്ലാ...?" അവൾ ദേഷ്യത്തോടെ ചോദിച്ചതും സാഗർ ചിരിച്ചു "ഒരു കിസ്സ് തന്നാൽ ചെയ്യാം...."അവൻ കള്ളചിരിയോടെ പറഞ്ഞതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി അത് കണ്ട് അവൻ ഊറി ചിരിച്ചു "ഡാ..... നീ എവിടെ ആയിരുന്നു....?"അലക്സ് സിറ്റ് ഔട്ടിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് സാഗറിനോടായി ചോദിച്ചു "വീട് വരെ ഒന്ന് പോയി.... അതുകൊണ്ട് ചിലരെ ഒക്കെ കാണാൻ പറ്റി...." ബൈക്കിൽ നിന്ന് കീ ഊരി കറക്കിക്കൊണ്ട് സാഗർ പറഞ്ഞു "ആരെ കണ്ടെന്നാ നീ ഈ പറയുന്നേ...?" അലക്സ് സംശയത്തോടെ നോക്കി "ഞാനിന്ന് സായിയെ കണ്ടു.... " അവൻ ബൈക്കിൽ ചാരി നിന്ന് പറഞ്ഞതും അലക്സ് ഞെട്ടി "ഏഹ്ഹ്... എങ്ങനെ....എവിടെ വെച്ച്...?" അലക്സ് "സഞ്ജുവിന്റെ കൂടെ.....എന്റെ വീട്ടിൽ വെച്ച് കണ്ടു.... "സാഗറിന്റെ മറുപടി കേട്ട് കുറെയെരെ സംശയങ്ങൾ അലക്സിന്റെ മനസ്സിൽ നിറഞ്ഞു

"എന്താണ്.... അളിയനും അളിയനും കൂടി ഒരു ഗൂഡാലോചന....?" ജീവ നടന്നു വന്ന് സാഗറിന്റെ ബൈക്കിനു പിന്നിൽ ചാടിക്കയറി "നീ പറഞ്ഞില്ലേ സാക്ഷി എന്തോ ഭയക്കുന്നുണ്ടെന്ന്.... അത് ആരെയാണെന്ന് എനിക്ക് മനസ്സിലായി...."ജീവക്ക് നേരെ തല ചെരിച്ചു കൊണ്ട് സാഗർ പറഞ്ഞു ജീവ അതാരാ എന്ന മട്ടിൽ അവനെ നോക്കി "സായ്.... സായ് കിരൺ...."ആ പേര് കേട്ട് രണ്ടുപേരും ഞെട്ടി "സായിയോ.... അവനെങ്ങനെ ഇതിനിടയിൽ വന്ന് പെട്ടു.... അല്ലെങ്കിൽ തന്നെ സായിയെ പേടിച്ചു സാക്ഷി എന്തിനാ സഞ്ജുവിനെ വിവാഹം കഴിക്കാൻ സമ്മതിച്ചേ....?" അലക്സ് അവന്റെ സംശയം ചോദിച്ചു "They are cousins.... സഞ്ജുവിന്റെ ചെറിയച്ഛന്റെ മകനാണ്...."അവന്റെ വെളിപ്പെടുത്തൽ അവരെ അമ്പരപ്പിച്ചു സാഗർ ശ്രീധർ പറഞ്ഞത് അവരോട് പറഞ്ഞു "അത് ശരി.... വർഷങ്ങൾക്ക് ശേഷം അവർ ഇപ്പൊ ഒന്നിച്ചതിന് ഉറപ്പായും സാക്ഷി തന്നെയാവും കാരണം സാക്ഷിക്ക് അവനോടുള്ള പേടി അവർ നന്നായി മുതലെടുത്തിട്ടുണ്ടാവും...."ജീവ മുഷ്ടി ചുരുട്ടി പിടിച്ചു പറഞ്ഞു

"സായിയെ പേടിച്ചാണ് സാക്ഷി വിവാഹത്തിന് സമ്മതിച്ചതെങ്കിൽ പിന്നെയെന്തിനാ അവൾ ആദ്യം അവരെ അപമാനിച്ചത്.... ആശാമ്മയുടെ പേര് പറഞ്ഞു ഒരു നാടകം എന്തിനായിരുന്നു.... അവർ ഭയപ്പെടുത്തിയതാണെങ്കിൽ ആദ്യമേ അവൾ yes പറയില്ലായിരുന്നോ....?" അലക്സ് കുറച്ചു നേരം ചിന്തിച്ച ശേഷം ചോദിച്ചു "ഈ സംശയം എനിക്കും തോന്നിയിരുന്നു.... പക്ഷേ സഞ്ജുവിനോട് സാക്ഷിക്കുള്ള ദേഷ്യം ശിഖയിലൂടെ നമ്മൾ അറിഞ്ഞതാണ്.... അപ്പൊ സഞ്ജു വന്ന് വിവാഹഭ്യർത്ഥന നടത്തിയ ഉടൻ സാക്ഷി yes പറഞ്ഞാൽ നമ്മൾ അവളെ സംശയിക്കുമെന്ന് അവൾ ഓർ അവർ ചിന്തിച്ചിട്ടുണ്ടാവും.... അതുകൊണ്ടായിരിക്കും അങ്ങനെ ഒരു ഡ്രാമ കളിച്ചത്...." ജീവ അവന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു "നീ എന്താ ഒന്നും പറയാത്തെ...." മിണ്ടാതെ ഇരിക്കുന്ന സാഗറിനെ നോക്കി അലക്സ് ചോദിച്ചതും അവൻ ചിരിച്ചു "ഞാനൊരു താലിക്ക് ഓർഡർ കൊടുത്തിട്ടുണ്ട് .... ഞാൻ പോയി അത് വാങ്ങീട്ട് വരാം.... "ജീവയെ തള്ളി മാറ്റി ബൈക്കിൽ കയറി പോയി അത് കണ്ട് അവർ രണ്ടും പരസ്പരം നോക്കി ചിരിച്ചു •••••••••••••••••••••••••••••••°

സാക്ഷി എന്തൊക്കെയോ ചിന്തിച്ചു ബെഡിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് സാറയും ജോർജും അവളുടെ മുറിയിലേക്ക് വന്നത് രണ്ട് പേരും അവളുടെ രണ്ട് വശത്തായി വന്നിരുന്നപ്പോഴാണ് സാക്ഷി തലയുയർത്തി നോക്കിയത് "സോറി മോളു...."ജോർജ് അവളുടെ കവിളിൽ കൈ വെച്ച് പറഞ്ഞതും സാക്ഷി അയാളെ കെട്ടിപ്പിടിച്ചു സാറ അവളുടെ മുടി ഒക്കെ ഒതുക്കി കൊടുത്തു "എന്താ മോളെ പ്രശ്നം....? പപ്പയോട് പറയ്...." അവളുടെ തലയിൽ തഴുകി വാത്സല്യത്തോടെ അയാൾ ചോദിച്ചു അവൾ അയാളുടെ നെഞ്ചോരം ചേർന്നിരുന്നു കൊണ്ട് തലയുയർത്തി നോക്കി "എല്ലാം ഉള്ളിലിട്ട് നടന്നാൽ പ്രശ്നം കൂടുകയേ ഉള്ളു...."ആ ശബ്ദത്തിൽ അവളോടുള്ള കരുതൽ അവളറിഞ്ഞു "പപ്പക്ക് എന്നെ വിശ്വാസം ഉണ്ടോ....?" മുഖത്ത് ഒരു ചിരി വരുത്തി അവൾ ചോദിച്ചു "ഉണ്ടോ...?"ജോർജിന്റെ മൗനം കണ്ട് അവൾ എടുത്തു ചോദിച്ചു "ഉണ്ട്...."മറുപടി കേട്ട് അവൾ ചിരിച്ചു

"അത് മാത്രം മതി എനിക്ക്.... നിങ്ങൾ രണ്ടു പേരുടെയും മനസ്സും പ്രാർത്ഥനയും എനിക്കൊപ്പം ഉള്ളിടത്തോളം കാലം എനിക്കൊന്നും സംഭവിക്കില്ല.... എല്ലാം നല്ലതിന് വേണ്ടിയാ പപ്പാ.... വേറൊന്നും എന്നോടിപ്പോ ചോദിക്കരുത്...."അവൾ രണ്ട് പേരെയും ചേർത്തു പിടിച്ചു പറഞ്ഞു... രണ്ട് പേരും ഒന്നും മിണ്ടിയില്ല പരസ്പരം ഒന്നും സംസാരിക്കാതെ അവർ ഏറെ നേരം അതേ ഇരുപ്പ് തുടർന്നു •••••••••••••••••••••••••••••••° എങ്ങോട്ടോ പോകാൻ വേണ്ടി പുറത്തേക്കിറങ്ങിയതായിരുന്നു അലക്സ് ബൈക്കിൽ കയറിയപ്പോഴാണ് കീ എടുത്തില്ലെന്ന് അവൻ ഓർത്തത് "ശിഖാ.... എന്റെ റൂമിൽ ബൈക്കിന്റെ കീ ഇരുപ്പുണ്ട്.... അതൊന്ന് എടുത്തിട്ട് വാ...." സിറ്റ് ഔട്ടിലേക്ക് വന്ന ശിഖയോട് അവൻ വിളിച്ചു പറഞ്ഞു ഇത് അകത്തു നിന്ന ജീവ കൃത്യമായി കേട്ടു അവൻ ശിഖക്ക് മുന്നേ അലക്സിന്റെ മുറിയിലേക്ക് പാഞ്ഞു ടേബിളിൽ ഇരുന്ന കീ എടുത്ത് പാന്റ്സിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് വാതിലിന് പിറകിൽ മറഞ്ഞു നിന്നു ശിഖ അകത്തേക്ക് വന്ന് റൂം മുഴുവൻ അരിച്ചു പിറക്കിയിട്ടും കീ കിട്ടിയില്ല "ശെടാ....ഇവിടിരുന്ന കീ ഇതാരാ എടുത്തേ...?"

അവൾ ഇടുപ്പിന് കൈ കുത്തി നിന്ന് ആരോടെന്നില്ലാതെ ചോദിച്ചതും "ഞാനാ എടുത്തേ...."വാതിൽ കൈകൊണ്ട് ചാരി ജീവ അത് പറഞ്ഞതും വാതിലിന് പിന്നിൽ നിന്ന ജീവയെ കണ്ട് ശിഖ ഞെട്ടി "ചേട്ടനെന്തിനാ ആ കീ.... ഇങ് തന്നേ...." അവൾ അവന് നേരെ കൈ നീട്ടിയതും അവൻ ഇല്ലെന്ന് തല കുലുക്കി "കളിക്കാതെ തരുന്നുണ്ടോ....?" അവൾ അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞു ജീവ അവന്റെ കൈ രണ്ടും പോക്കിൽ തലക്ക് പിന്നിൽ ചേർത്തു വെച്ചു "പോക്കറ്റിൽ ഉണ്ട്.... എടുത്തോ....." അവൻ കുസൃതിയോടെ പറഞ്ഞതും ശിഖയുടെ മുഖം വീർത്തു "നിനക്ക് വേണേൽ എടുത്താൽ മതി.... എന്തായാലും ഞാൻ എടുത്ത് തരുമെന്ന് വിചാരിക്കണ്ട...." ജീവ അത് പറഞ്ഞതും ശിഖ മുഖം വീർപ്പിച്ചു അവന്റെ അടുത്തേക്ക് നടന്നു ജീവ ചുണ്ട് കടിച്ചു പിടിച്ചു ചിരി ഒളിപ്പിച്ചു ശിഖ ഒന്ന് നിശ്വസിച്ചുകൊണ്ട് അവന്റെ വലത് പോക്കറ്റിൽ കൈയിട്ടതും അവൻ നിന്ന് പുളഞ്ഞു "ആഹ്.... ആഹ്ഹ്.... ചുമ്മാതിരിക്ക് പെണ്ണെ...."അവൻ ഒരു പ്രത്യേക താളത്തിൽ പുളഞ്ഞുകൊണ്ട് പറഞ്ഞതും അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ശിഖ ആ പോക്കറ്റിൽ നിന്ന് കൈ വലിച്ചെടുത്തു

"ഇക്കിളിയായിട്ടാ sorry.... You continue...." അവളുടെ നോട്ടം കണ്ട് അവൻ ഇളിയോടെ പറഞ്ഞതും ശിഖ അവനെ തറപ്പിച്ചു നോക്കി പോക്കറ്റിൽ കൈയിട്ടു അവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതിയതും അവൾ പോക്കറ്റിൽ നിന്ന് കൈ എടുത്തു "ഇതിൽ ഇല്ലല്ലോ 😠"അവൾ അവനെ നോക്കി ചോദിച്ചതും ജീവ ചിരിച്ചു "എന്നാൽ ഇതിലായിരിക്കും...." അവൻ മറ്റേ പോക്കറ്റിൽ നോക്കി പറഞ്ഞു ശിഖ അവനെ കടുപ്പിച്ചു നോക്കിക്കൊണ്ട് ആ പോക്കറ്റിലും കൈയിട്ടു ഇക്കിളി കൊണ്ട് പുളയുന്നവനെ നോക്കി അവൾ കണ്ണുരുട്ടിയതും അവൻ അടങ്ങി ഒതുങ്ങി നിന്നു "കിട്ടി...." കുറേ നേരത്തെ തപ്പലിന് ശേഷം കീ വലിച്ചെടുത്തുകൊണ്ട് അവൾ പറഞ്ഞതും ജീവ മുന്നോട്ട് ആഞ്ഞുകൊണ്ട് അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു ശിഖ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി ജീവ പുഞ്ചിരിയോടെ അവളുടെ ഇടുപ്പിൽ കൈയിട്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "ഡാ...."അവളുടെ ചുണ്ടോട് ചുണ്ട് ചേർക്കാൻ ഒരുങ്ങുമ്പോഴാണ് അലക്സിന്റെ അലർച്ച കേട്ടത് അലക്സിനെ കണ്ട് ശിഖ ജീവയെ തള്ളി മാറ്റി കീ അലക്സിന്റെ കൈയിൽ വെച്ചു കൊടുത്തു താഴേക്ക് ഓടി

"നീ എങ്ങനെയാടാ കറക്റ്റ് ടൈമിൽ തന്നേ ഇങ്ങനെ വന്ന് നിൽക്കുന്നെ.... 😬" ജീവ അവനെ നോക്കി പല്ല് കടിച്ചതും അലക്സ് അവന്റെ കുത്തിന് പിടിച്ചു ഭിത്തിയോട് ചേർത്തു "നിന്നോട് മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവില്ലേടാ നിനക്ക്....?" അലക്സ് അവന്റെ കവിളിന് ഒരു തട്ട് കൊടുത്തതും ജീവ പാവത്തെ പോലെ നിന്നു "നിന്നെ ഒക്കെ വിശ്വസിച്ചു ഞാൻ എങ്ങനെയാടാ ഒന്ന് പുറത്ത് പോകുന്നെ.... 🙄?" ജീവയുടെ നിൽപ്പ് കണ്ട് അവൻ തലക്കൾ കൈ കൊടുത്തു "അതാണ് നിനക്ക് വലിയ കാര്യം.... നല്ലൊരു കിസ്സാടാ തെണ്ടി നീ തൊലച്ചു കളഞ്ഞത് 🤧.... നീ വല്ലപ്പോഴും ഒക്കെ ആ സാഗറിന്റെ പിന്നാലെ പോ.... എപ്പഴും ഇങ്ങനെ എന്നെ ടോർചർ ചെയ്യാതെ...."ജീവ പറയുന്നത് കേട്ട് അലക്സ് അവന്റെ തലക്ക് മേട്ടി "അവൻ നിന്നെപ്പോലെ അല്ലടാ.... " അലക്സ് അത് പറഞ്ഞു തീരും മുന്നേ എന്തോ വീണുടയുന്ന ശബ്ദം കേട്ട് രണ്ട് പേരും അങ്ങോട്ട് നടന്നു സാക്ഷിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോൾ അവിടത്തെ കാഴ്ച കണ്ട് അലക്സ് ഞെട്ടി സാക്ഷിയെ ഭിത്തിയോട് ചേർത്തു നിർത്തി അവളുടെ ചുണ്ടിൽ ഉമ്മ വെക്കുന്ന സാഗർ.....! അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് കണ്ട ജീവ കണ്ണ് തള്ളി നിന്നു "നീ പറഞ്ഞത് ശരിയാ.... ഇവൻ എന്നെപ്പോലെ അല്ലാ 🙄...." ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story