സാഗരം സാക്ഷി...❤️: ഭാഗം 54

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നല്ലൊരു കിസ്സാടാ തെണ്ടി നീ തൊലച്ചു കളഞ്ഞത് 🤧.... നീ വല്ലപ്പോഴും ഒക്കെ ആ സാഗറിന്റെ പിന്നാലെ പോ.... എപ്പഴും ഇങ്ങനെ എന്നെ ടോർചർ ചെയ്യാതെ...."ജീവ പറയുന്നത് കേട്ട് അലക്സ് അവന്റെ തലക്ക് മേട്ടി "അവൻ നിന്നെപ്പോലെ അല്ലടാ.... " അലക്സ് അത് പറഞ്ഞു തീരും മുന്നേ എന്തോ വീണുടയുന്ന ശബ്ദം കേട്ട് രണ്ട് പേരും അങ്ങോട്ട് നടന്നു സാക്ഷിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോൾ അവിടത്തെ കാഴ്ച കണ്ട് അലക്സ് ഞെട്ടി സാക്ഷിയെ ഭിത്തിയോട് ചേർത്തു നിർത്തി അവളുടെ ചുണ്ടിൽ ഉമ്മ വെക്കുന്ന സാഗർ.....! അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് കണ്ട ജീവ കണ്ണ് തള്ളി നിന്നു "നീ പറഞ്ഞത് ശരിയാ.... ഇവൻ എന്നെപ്പോലെയേ അല്ലാ 🙄...."ജീവ വായും പൊളിച്ചു നിൽക്കുന്നത് കണ്ടതും അലക്സ് അവനെ പിടിച്ചു തിരിച്ചു നിർത്തി "ഡാാാാ....!" അലക്സ് സാഗറിനെ നോക്കി അലറി ഞെട്ടിപ്പിടഞ്ഞു വിട്ട് മാറും എന്ന് കരുതിയ അലക്സിനെ ഞെട്ടിച്ചു കൊണ്ട് സാഗർ അലക്സിന് നേരെ കൈ പൊക്കി കാണിച്ചു കൊണ്ട് അവന്റെ ജോലി തുടർന്നു ഒരു നാണവുമില്ലാതെ സാഗർ അവളുടെ ചുണ്ടുകളെ നുണയുന്നത് കണ്ട് സാക്ഷിക്ക് ദേഷ്യം വന്നു

അവൾ അവൻ പിടിച്ചു വെച്ച കൈകളെ വിടുവിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല ഇത്ര ഒക്കെ ആയപ്പോ തന്നേ അലക്സ് ഓടി ചെന്ന് സാഗറിനെ തള്ളി മാറ്റി "ഏത് തെണ്ടിയാടാ അത്.... " സാഗർ കിസ്സിങ് മുറിഞ്ഞ ദേഷ്യത്തിൽ ചോദിച്ചതും അലക്സ് സാക്ഷിയെ മറഞ്ഞു അവൾക്ക് മുന്നിൽ കയറി നിന്നു "ഓ.... ഈ തെണ്ടി ആയിരുന്നോ....?" ഒരു വിലയുമില്ലാത്ത സാഗറിന്റെ മുഖഭാവം കണ്ട് അലക്സ് പല്ല് കടിച്ചു "നിങ്ങടെ കഴിഞ്ഞല്ലോ അല്ലെ....? ഞാൻ തിരിഞ്ഞു നോക്കാൻ പോവാണേ 🙈..." ഒരു പ്രത്യേക ഈണത്തിൽ ജീവ അത് പറഞ്ഞു തിരിഞ്ഞതും അലക്സ് അവനെ നോക്കി നാവ് കടിച്ചു "എന്തോന്നായിരുന്നെടാ ഇവിടെ....?" അലക്സ് സാഗറിന് നോക്കി കണ്ണുരുട്ടിയതും അവൻ ചുണ്ട് കടിച്ചു പിടിച്ചു സാക്ഷിയെ നോക്കി "ശ്ശെ.... നീ കണ്ടില്ലേ.... ബേബി ഇവൻ കണ്ടില്ലെന്ന്..... നീ ഇങ്ങോട്ട് വന്നേ.... " അവൻ അലക്സിനെ തള്ളി മാറ്റി സാക്ഷിയുടെ കൈയിൽ പിടിച്ചതും സാക്ഷി ഞെട്ടി "ഡാ ഡാ ഡാ.... നീ ഇത് എന്തിനുള്ള പുറപ്പാടാ...." അലക്സ് സാക്ഷിയെ പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചതും "നീ കണ്ടില്ലല്ലോ... അപ്പൊ കാണിച്ചു തരണ്ടേ....?"

അവൻ നിഷ്കളങ്കമായി ചോദിച്ചു "ഓഹ്.... കണ്ടിടത്തോളം മതി.... നിന്നോട് ഇവിടെ നടന്നത് recreate ചെയ്യാനല്ല പറഞ്ഞത്.... നീ എന്തിനാ ഇങ്ങനെ ചെയ്തേന്നാ ഞാൻ ചോദിച്ചേ...." സാഗറിന്റെ തലക്ക് കിഴുക്കി അവൻ ചോദിച്ചു "ഞാൻ നിന്റെ പെങ്ങളോട് സുഖമാണോന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു സുഖത്തിനു കുറച്ച് കുറവുണ്ട്.... നികത്തി തരാൻ പറ്റോന്ന്.... അങ്ങനെ ചോദിച്ചാൽ കൊടുക്കാതെ പോകുന്നത് ശരിയല്ലല്ലോ.... "അവൻ പറയുന്നത് കേട്ട് അലക്സ് സാക്ഷിയെ നോക്കി.... അവൾ തല ചൊറിഞ്ഞു "വല്ല ആവിശ്യോം ഉണ്ടാര്ന്നോ....?"അവൻ അവളെ നോക്കി കൈ മലർത്തി "പിന്നെ.... ഞാനിവിടെ ഭ്രാന്ത് പിടിച്ചു ഇരിക്കുമ്പോ സുഖവിവരം തിരക്കി വന്നാൽ ദേഷ്യം വരില്ലേ.... ഞാനറിഞ്ഞോ അത് കേട്ട് ഇവൻ ഇങ്ങനെ ചെയ്യുമെന്ന്...." സാക്ഷി സാഗറിനെ നോക്കി പല്ല് കടിച്ചതും അവൻ ഇളിച്ചു കാണിച്ചിട്ട് ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു "നിനക്ക് ഇത് വേണം.... എന്റെ ക്ഷാപമാടാ തെണ്ടി...." ജീവ ഇടക്ക് കയറി അലക്സിനെ ചൊറിഞ്ഞു "റോയിച്ചായാ.... ഇച്ചായനെ പപ്പ വിളിക്കുന്നു...."

അന്ന വന്ന് വിളിച്ചതും അലക്സ് അവൾക്കൊപ്പം നടന്നു എന്തോ ഓർത്തുകൊണ്ട് അവൻ ഒന്ന് നിന്നു "നിങ്ങൾ രണ്ടും ഇവിടെ നിൽക്കണ്ട.... എന്റെ കൂടെ വാ..." "ഞാനില്ല...." അലക്സ് പറഞ്ഞു തീരും മുന്നേ സാഗർ ബെഡിലേക്ക് വീണു "എന്നാൽ പിന്നെ ഞാനും ഇല്ല...."ജീവയും സാഗറിന്റെ അടുത്തായി സ്ഥാനം പിടിച്ചു "വേണ്ടാ... നിങ്ങൾ വരണ്ട.... അവളുമാരെ കൊണ്ട് പൊയ്ക്കോളാം ഞാൻ...."അതും പറഞ്ഞു അലക്സ് സാക്ഷിയുടെ കൈയും പിടിച്ചു പുറത്തേക്ക് പോയി "തെണ്ടി...."ബെഡിൽ നിന്ന് തല പൊക്കി നോക്കി സാഗർ പതുക്കെ പറഞ്ഞു "അപ്പൊ മോനിവിടെ ഇരിക്ക്.... സേട്ടൻ സേച്ചിയെ ഒന്ന് കണ്ടിട്ട് വരാം...."ജീവ അവനെ കളിയാക്കി എണീറ്റതും അലക്സ് വാതിൽക്കൽ നിന്ന് തല അകത്തേക്കിട്ട് നോക്കി "മോനെ ജീവാ.... സാക്ഷിയെ മാത്രമല്ല ശിഖയെയും ഞാൻ കൊണ്ട് പോകുന്നുണ്ട് കേട്ടോ...." അലക്സ് പറഞ്ഞത് കേട്ട് സാഗർ ബെഡിൽ ഉരുണ്ട് കിടന്ന് ചിരിച്ചു "ചെറ്റ.... 😬" ജീവ മനസ്സാലെ സ്മരിച്ചു "ഇവൻ ഒരു വിധത്തിലും ജീവിക്കാൻ സമ്മതിക്കുന്നില്ലല്ലോ...." അലക്സ് പോയത് കണ്ട് ജീവ ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞതും സാഗർ ചിരിച്ചു

"അവൻ എത്ര കാലം കാവലിരിക്കും.... Try again and again...."സാഗർ അവന്റെ കവിളിൽ പിടിച്ചു കൊഞ്ചാലോട് പറഞ്ഞതും ജീവയുടെ ചുണ്ടിലും ഒരു ചിരി പടർന്നിരുന്നു •••••••••••••••••••••••••••••••° ജോർജിനൊപ്പം പുറത്ത് പോയതാണ് അലക്സ്.... പക്ഷേ പോകാൻ നേരം അവൻ കഴിക്കാൻ നീണ്ട ഒരു ഫുഡിന്റെ ലിസ്റ്റ് കൊടുത്ത് സ്ത്രീ ജനങ്ങളെ ഒക്കെ കിച്ചണിൽ ആക്കിയിട്ടാണ് പോയത് സാക്ഷിയും ശിഖയും അന്നയും കൂടി കുക്കിങ് ഏറ്റെടുത്തതും സാറ മേൽനോട്ടം വഹിച്ചു അവർ കിച്ചണിൽ കയറിയതും സാഗറും ജീവയും വേറെ വഴിയില്ലാതെ റൂമിൽ പോയി ഒരു ഒന്നൊന്നര ഉറക്കം ഉറങ്ങി കിച്ചണിൽ നിൽക്കുമ്പോഴാണ് അന്നയ്ക്ക് അലക്സിന്റെ കാൾ വരുന്നത് "എന്താ റോയിച്ചാ...." അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ച് ചോദിച്ചതും "എടീ.... സാക്ഷിയും ശിഖയും എവിടെ....?"അവന്റെ ചോദ്യം കേട്ട് അവൾ ജോലിതിരക്കിൽ നിൽക്കുന്ന സാക്ഷിയെയും ശിഖയെയും നോക്കി "എന്റൊപ്പം കിച്ചണിൽ ഉണ്ട്.... എന്തേ....?" അവൾ പറയുന്നത് കേട്ട് അലക്സ് ഒന്ന് ആശ്വസിച്ചു "അവന്മാർ എന്തെടുക്കുവാ.... നീ ഒന്ന് പോയി നോക്കിയേ....?"അലക്സ് അത് പറഞ്ഞതും അന്ന മടിയോടെ അവരെ തപ്പി നടന്നു "അവർ നല്ല ഉറക്കാ റോയിച്ചാ.... "അവളുടെ മറുപടി കേട്ട് റോയ് ആശ്വാസത്തോടെ ഫോൺ വെച്ചു "എന്താടാ....?"

അവന്റെ സംസാരം ഒക്കെ കേട്ട് ഡ്രൈവ് ചെയ്യുന്ന ജോർജ് ചോദിച്ചു "ഒന്നുല്ല പപ്പാ.... ഞാൻ വെറുതെ...." അവൻ ചുമല് കൂച്ചി പറഞ്ഞതും ജോർജ് തലയാട്ടി ചിരിച്ചു പെട്ടെന്ന് ഒരു സ്ത്രീ കാറിന്റെ മുന്നിലേക്ക് വന്ന് വീണതും ജോർജ് സടൺ ബ്രേക്ക്‌ ഇട്ട് കാർ നിർത്തി ബോണറ്റിൽ ഇടിച്ചു നിന്ന ആ സ്ത്രീ പതിയെ തലയുയർത്തി നോക്കിയതും മുന്നിൽ ജോർജിനെ കണ്ട് ഞെട്ടി "ജെസി....?" അയാൾ അമ്പറപ്പോടെ ഉരുവിട്ടു.... അത് കേട്ട് അലക്സ് ഞെട്ടി കണ്ണിൽ നീർതിളക്കം.... ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടേയിരുന്നു "ഇച്ചായാ...." അവൾ ഇടർച്ചയോടെ വിളിച്ചതും ജോർജ് വേഗം കാറിൽ നിന്ന് പുറത്തേക്കിറങ്ങി "മോളെ.... ജെസി..." ജോർജ് പാഞ്ഞു ചെന്ന് ജെസിയെ കെട്ടിപ്പിടിച്ചു "എവിടെ ആയിരുന്നെടി ഇത്രയും കാലം....? അന്നത്തെ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്.... ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ നിനക്ക് എന്നെ....?" അയാൾ വേദനയോടെ ചോദിച്ചതും ജെസി കണ്ണ് നിറച്ചു നോക്കി "മമ്മാ.....!!" പെട്ടെന്നൊരു അലർച്ച കേട്ട് അവർ തിരിഞ്ഞു നോക്കിയതും ആരൊക്കെയോ ചേർന്നു പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന മെറിനെയാണ് കാണുന്നത്.... ഒരു ഭാഗത്തു നിന്ന് ജെറി കുറച്ചു പേരെ പിടിച്ചു മാറ്റുന്നുണ്ട് "ഇവളോ....?" അലക്സ് നെറ്റി ചുളിച്ചു അവളെ നോക്കി

"ഇച്ചായാ.... എന്റെ മോള്.... അവളെ രക്ഷിക്ക്.... പ്ലീസ്...." ജെസിയുടെ വാക്കുകൾ അലക്സിനെ ഞെട്ടിച്ചു "നീ വിഷമിക്കാതെ ജെസി.... മോൾക്ക് ഒന്നും സംഭവിക്കില്ല.... റോയ് വാടാ...."ജോർജ് കോട്ട് ഊരി ജെസിയെ ഏൽപ്പിച്ചുകൊണ്ട് ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് കയറ്റി വെച്ച് അവർക്ക് നേരെ നടന്നതും പിന്നാലെ അലക്സും പോയി അവർക്ക് നേരെ ചെന്നത് മാത്രമേ ജെസി കണ്ടുള്ളു..... പിന്നെ കാണുന്നത് അവന്മാർ ഓരോരുത്തരായി അന്തരീക്ഷത്തിലൂടെ പറക്കുന്നതാണ് ആ പ്രായത്തിലും ജോർജിന്റെ പഴേ ആരോഗ്യവും തന്റേടവും നഷ്ടപ്പെട്ടില്ലെന്ന് ജെസിക്ക് തോന്നി ജെറിയും അലക്സും ജോർജും കൂടി അവരെ ഓരോരുത്തരെയായി അടിച്ചു വീഴ്ത്തി "കുരിശിങ്കൽ തറവാട്ടിലെ കുട്ടിയെ തൊടാൻ നീയൊക്കെ വളർന്നോടാ....?" ജോർജ് മീശ പിരിച്ചുകൊണ്ട് ഒരുത്തന്റെ കഴുത്തിനു കുത്തി പിടിച്ചു തൂക്കി എറിഞ്ഞത് കണ്ട് ബാക്കിയുള്ളവരൊക്കെ ചിതറി ഓടി "മമ്മാ...." മെറിൻ ഓടി വന്ന് ജെസിയെ കെട്ടിപ്പിടിച്ചു "നീ....?" ജെറിയെ നോക്കി സംശയയത്തോടെ അലക്സ് ചോദിച്ചതും ജെറി ചിരിച്ചു "Juvaan Jeric.... എന്റെ മകൻ...."

ജെസിയാണ് അവനുള്ള മറുപടി കൊടുത്തത് അത് കേട്ട് ഞെട്ടലോടെ നിൽക്കുന്ന അലക്സിന്റെ തോളിൽ കൈയിട്ട് ജെറി കണ്ണിറുക്കി ചിരിച്ചു "ആരാ ജെസി അവർ.... എന്തിനാ മോളെ കൊണ്ട് പോകാൻ നോക്കിയത്....?" ജോർജിന്റെ ചോദ്യം കേട്ട് ജെസി ഒന്ന് നിശ്വസിച്ചു ഒരു നെടുവീർപ്പോടെ അവൾ ജോർജിന് മുന്നിൽ സത്യങ്ങൾ തുറന്ന് പറഞ്ഞു.... ഒക്കെ കേട്ട് ജോർജ് മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു "മക്കളെ കൂട്ടി വണ്ടിയിൽ കേറ്...." ജോർജ് ഗൗരവത്തോടെ പറഞ്ഞതും ജെസി തലയുയർത്തി അയാളെ നോക്കി "എങ്ങോട്ടാ ഇച്ചായ....?" ജെസിയുടെ ചോദ്യം കേട്ടതും ജോർജ് അവരെ പിടിച്ചു കാറിൽ കയറ്റി "ഇനി നീ എനിക്കൊപ്പം നമ്മുടെ തറവാട്ടിൽ ജീവിക്കും..... ഏത് പുന്നാര മോനാ നിങ്ങളെ തേടി വരുന്നതെന്ന് എനിക്ക് അറിയണം..... അത്ര ധൈര്യം ഉള്ളവൻ ആണെങ്കിൽ അവൻ അങ്ങോട്ട് വരട്ടെ..... കുരിശിങ്കൽ തറവാട്ടിലേക്ക്...." ജോർജ് വീറോടെ പറഞ്ഞതും ജെസി ഒന്ന് മടിച്ചു നിന്നു "വേണ്ടിച്ചായാ.... ഞാൻ കാരണം നിങ്ങൾക്കൊരു പ്രശ്നം വേണ്ടാ.... ഞങ്ങൾ "

"നിന്നോട് കാറിൽ കയറാനാ ജെസി ഞാൻ പറഞ്ഞത്.... പറഞ്ഞാൽ അനുസരിക്കില്ലേ നീ....?" ശാസനയുടെ ശബ്ദമുയന്നതും ജെസി മെറിനെ കൂട്ടി കാറിൽ കയറി അലക്സ് ജെറിയെ കൊണ്ട് വന്ന് കാറിൽ കയറ്റി അവനും കയറിയതും ജോർജ് കാർ മുന്നോട്ടെടുത്തു •••••••••••••••••••••••••••••••° സാഗറും ജീവയും ഒരു ഉറക്കം ഒക്കെ കഴിഞ്ഞു സിറ്റ് ഔട്ടിൽ വായും നോക്കി ഇരിക്കുമ്പോഴാണ് ജോർജിന്റെ കാറ് മുറ്റത്ത് വന്ന് നിന്നത് ആ കാറ് തുറന്ന് ഇറങ്ങി വരുന്നവരെ കണ്ട് സാഗറും ജീവയും ഒരുപോലെ ഞെട്ടി "മമ്മ....!" രണ്ട് പേരും ഒരുപോലെ ഉരുവിട്ടു ജെസി കാറിൽ നിന്നിറങ്ങി സാഗറിനെ നോക്കി കണ്ണുരുട്ടി നിൽക്കുന്നത് കണ്ടതും സാഗർ ഒന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് ഓടാൻ നിന്നു "ഓടരുത്.... ഡാ നിന്നോടാ പറയുന്നേ ഓടരുതെന്ന്...."ജെസി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അകത്തേക്ക് ഓടിക്കയറി ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story