സാഗരം സാക്ഷി...❤️: ഭാഗം 55

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജെസി കാറിൽ നിന്നിറങ്ങി സാഗറിനെ നോക്കി കണ്ണുരുട്ടി നിൽക്കുന്നത് കണ്ടതും സാഗർ ഒന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് ഓടാൻ നിന്നു "ഓടരുത്.... ഡാ നിന്നോടാ പറയുന്നേ ഓടരുതെന്ന്...."ജെസി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അകത്തേക്ക് ഓടിക്കയറി അത് കണ്ട് സാഗർ ജീവയെ പിടിച്ചു ജെസിയുടെ മുന്നിലേക്കിട്ട് കൊണ്ട് അകത്തേക്ക് ഓടി ജെസി സ്റ്റെപ്പിന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു.... ആ സ്റ്റെപ്പിലേക്ക് കുറച്ചു നേരം നോക്കി നിന്നു.... ജോർജ് അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറിയതും സാഗർ അകത്തേക്ക് പായുന്നത് കണ്ട് ജെസിയുടെ മുഖം വീർത്തു "ഡാ.... നിന്നോടാ ഓടരുതെന്ന് പറഞ്ഞത്.... നിക്കെടാ.... അവിടെ നിൽക്കാൻ...."സാരിത്തുമ്പ് ഇടുപ്പിൽ തിരുകി സാഗറിന്റെ പിന്നാലെ ഓടുന്നതിനിടയിൽ ജെസി വിളിച്ചു പറഞ്ഞു ഇതൊക്കെ കണ്ട് അലക്സ് ഒന്നും മനസ്സിലാവാതെ ജെറിയെ നോക്കി കൈ കൊണ്ട് ആംഗ്യം കാണിച്ചു എന്താന്ന് ചോദിച്ചു.... ജെറി ഒന്നും പറയാതെ ഇളിച്ചു കൊടുത്തു സാഗറിന് പിന്നാലെ ജെസി പോയതും ജോർജ് ജെറിയെയും മെറിനെയും കൂട്ടി അകത്തേക്ക് കയറി അലക്സ് തല ചൊറിഞ്ഞു നിന്നതും ജീവ അവനെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ട് പോയി

"ഡാ കുരുത്തം കെട്ടതേ.... ഇങ്ങോട്ട് വരാനല്ലേ പറഞ്ഞെ.... " സോഫക്ക് പിന്നിൽ നിന്ന് ഇളിക്കുന്ന സാഗറിനെ നോക്കി ജെസി ഇടുപ്പിൽ കൈ കുത്തി "എന്നെ പിടിക്കേണ്ടത് മമ്മേടെ ആവശ്യം അല്ലെ.... അപ്പൊ മമ്മ ഇങ്ങോട്ട് വാ...."സാഗർ മമ്മ എന്ന് അഭിസംബോധന ചെയ്തത് കേട്ട് അലക്സ് ഞെട്ടി "മമ്മയാ.... 🙄?" അവൻ അമ്പരപ്പോടെ ചോദിച്ചതും ജീവ തല കുലുക്കി "ഇത് എന്തുവാടെ.... രാവിലെ മുതൽ തലങ്ങും വിലങ്ങും ട്വിസ്റ്റ്‌ ആണല്ലോടെയ്...."അലക്സ് ആരോടെന്നില്ലാതെ പറഞ്ഞതും ജീവ കണ്ണിറുക്കി ചിരിച്ചു "ഇങ്ങോട്ട് വാടാ...."ജെസി സോഫയിൽ കിടന്ന പില്ലോ എടുത്ത് സാഗറിന് നേരെ എറിഞ്ഞു.... അവനത് ക്യാച്ച് പിടിച്ചു "ഇത്രയും കൊല്ലം ആയിട്ട് ഇതുവരെ എന്നെ ഒന്ന് വന്ന് കാണാൻ നിനക്ക് തോന്നിയോ....?" ജെസി കണ്ണുരുട്ടി ചോദിച്ചത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു "എന്തേലും പറയുമ്പോഴുള്ള ഈ ചിരി നിനക്ക് പണ്ടും ഉള്ളതാ.... ഈ ചിരി കാണിച്ചു മയക്കാമെന്ന് നീ ഇനി വിചാരിക്കണ്ട...." ജെസി ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി കണ്ണുരുട്ടി "എന്തിനാടാ എന്നെ ഒരു നോക്ക് കാണാൻ പോലും നീ കൂട്ടാക്കാതിരുന്നേ....

അച്ഛനുമായുള്ള ബന്ധം അവസാനിപ്പിച്ചു പോയപ്പോ മോനും അവസാനിപ്പിച്ചോ എന്നോടുള്ള ബന്ധം....?" ദേഷ്യത്തോടെയാണ് ജെസി അത് ചോദിച്ചത്.... അപ്പോഴും അവൻ ചിരിക്കുകയായിരുന്നു "സമയം കിട്ടാഞ്ഞിട്ടല്ലേ മമ്മാ....ബിസി ആയിപ്പോയി..."അവൻ കൊഞ്ചാലോടെ പറഞ്ഞതും ജെസി അടുത്ത പില്ലോയും അവന് നേരെ എറിഞ്ഞു അതും അവൻ ക്യാച്ച് എടുത്തു ഇതൊക്കെ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ജോർജ് ജെസിയെ ചേർത്തു പിടിച്ചു "നീ ഒന്ന് അടങ് ജെസി...."ജോർജ് സമാധാനിപ്പിക്കാൻ ശ്രമിച്ചതും "അവൻ പറഞ്ഞത് കേട്ടില്ലേ.... ഇത്രയും കൊല്ലമായിട്ടും എന്നെ ഒന്ന് വന്ന് കാണാൻ സമയം കിട്ടിയില്ല പോലും.... നീ ആരാടാ ഇന്ത്യൻ പ്രധാനമന്ത്രിയോ..... അവന്റെ ഒരു ബിസി...."ജെസി അവനെ തറപ്പിച്ചു നോക്കിയതും സാഗർ ഒളികണ്ണിട്ട് ജെസിയെ നോക്കി "എന്നെ വന്ന് കാണാൻ നേരമില്ലാത്ത നിനക്ക് എന്താ എന്റെ തറവാട്ടിൽ കാര്യം....?"ജെസി അവന്റെ ഒളികണ്ണിട്ട് ഉള്ള നോട്ടം കണ്ട് കണ്ണുരുട്ടി "അങ്കിൾ നിർബന്ധിച്ചിട്ടാ മമ്മാ.... ഇവിടുന്ന് പോകരുതെന്ന് അങ്കിൾ കാല് പിടിച്ചു റിക്വസ്റ്റ് ചെയ്താൽ പിന്നെ എന്ത് ചെയ്യാനാ....?"

അവന്റെ മറുപടി കേട്ട് ജോർജ് ഒന്ന് മുരടനക്കി "ഓഹ്.... അതിനെ പറ്റി എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട നീ..."ജെസി അവനെ നോക്കി പല്ല് കടിച്ചു "അപ്പൊ ഇത് നിന്റെ മമ്മേടെ തറവാടാണെന്ന് നിനക്ക് അറിയാമായിരുന്നല്ലേ....?" ജോർജ് ഗൗരവത്തോടെ ചോദിച്ചതും സാഗർ അതേ എന്ന മട്ടിൽ ഇളിച്ചു "എന്റിച്ചായാ.... എന്ത് ധൈര്യത്തിലാ ഇവനെ ഇവിടെ പിടിച്ചു നിർത്തിയത്.... ഇച്ചായന്റെ മോളോട് ഇച്ചായന് ഇത്രയും വൈരാഗ്യം ഉണ്ടായിരുന്നോ....?" "മമ്മാ.... 😬😬" ജെസി പറയുന്നത് കേട്ട് സാഗർ പല്ല് കടിച്ചു "കൊമ്മാ.... നീ മിണ്ടരുത്.... ഞാൻ വന്ന് റിക്വസ്റ്റ് ചെയ്താലേ നിനക്ക് വീട്ടിലേക്ക് വരാൻ പറ്റൂ അല്ലെ.... ഏഹ്ഹ്.... അഭിമാനിയാണല്ലേ..... എന്നിട്ടാണോടാ നീ ഇവിടെ വന്ന് താമസിക്കുന്നെ..... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്..... കേട്ടല്ലോ....?" ജെസി കണ്ണുരുട്ടിയതും സാഗർ ചുണ്ട് ചുളുക്കി "മമ്മാ.... 🤧?" അവന്റെ വിളി കേട്ട് ജെസി ചുണ്ട് കോട്ടി "എന്നെ കാണാൻ വരാൻ അഭിമാനക്കുറവുള്ള നീ എന്റെ വീട്ടിൽ അങ്ങനെ ഇപ്പൊ താമസിക്കണ്ട..... ഇന്ന് തന്നെ സ്ഥലം വിട്ടോണം...."ജെസി വാണിംഗ് പോലെ പറഞ്ഞതും "നീ ഒന്ന് മിണ്ടാതിരിക്ക് ജെസി...."

ജെസിയുടെ തലക്ക് ഒന്ന് മേട്ടി ജോർജ് ചിരിച്ചു "അല്ലാതെ പിന്നെ.... അച്ഛനെ വേണോ അമ്മയെ വേണോന്ന് കോടതി ചോദിച്ചപ്പോൾ എന്നെ വേണ്ടെന്ന് പറഞ്ഞു ഇറങ്ങി പോയവനാ.... ഞാൻ കാണാൻ ചെന്നാൽ എന്നെ കാണാൻ പോലും കൂട്ടാക്കാതെ മാറി നടക്കും.... ഇനി അവനെ കാണാൻ ശ്രമിക്കരുതെന്ന് പോലും പറഞ്ഞിട്ടുണ്ട്.....അത് എത്രത്തോളം എന്നെ വേദനിപ്പിക്കുമെന്ന് ഓർത്തോ ഇവൻ അന്ന് തൊട്ട് ഇന്ന് വരെ അവൻ കാണാതെ ദൂരെ നിന്ന് കണ്ട് മടങ്ങുമായിരുന്നു ഞാൻ.... എന്തിന്.... എന്ത് തെറ്റ് ചെയ്തിട്ടാ ഇവൻ എന്നെ അകറ്റി നിർത്തിയത്....?" ആദ്യം കളിയായി തുടങ്ങി അവസാനം ജെസിയുടെ പിടി വിട്ട് പോയി ജെസിയുടെ വാക്കുകൾ ഇടറുന്നത് കണ്ട് സാഗർ പുഞ്ചിരിയോടെ ജെസിയുടെ അടുത്തേക്ക് നടന്നു അവൻ ജെസിയെ ചേർത്തു പിടിച്ചു കവിളിൽ മുത്തി "മമ്മക്ക് ഇവരുണ്ട്.... പക്ഷേ എന്റെ ഡാഡിന് ഞാൻ മാത്രമേ ഉള്ളു...." അവൻ പുഞ്ചിരിയോടെ പറയുന്നത് കേട്ട് ജെസി തലയുയർത്തി അവനെ നോക്കി "അതിന് എന്തിനാടാ എന്നെ അവോയ്ഡ് ചെയ്തേ....?" അവന്റെ കവിളിൽ അടിച്ചുകൊണ്ട് ജെസി ചോദിച്ചതും അവൻ കവിൾ തടവിക്കൊണ്ട് ജെസിയെ നോക്കി "ഇതാണ്..... ഒന്ന് പറഞ്ഞു രണ്ടിന് അങ്ങ് തല്ലുവാ.....മമ്മേടെ തല്ല് കൊള്ളാൻ ഞാനായിട്ട് എന്തിനാ അവസരം ഉണ്ടാക്കുന്നെ...."

അവൻ കവിൾ തടവിക്കൊണ്ട് കണ്ണുരുട്ടിയതും ജെസി ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു "Missed you a lot Monuuh...." അവന്റെ തലയിൽ പിടിച്ചു നെറ്റിയിൽ മുത്തി ജെസി പറഞ്ഞതും അവൻ കണ്ണ് ചിമ്മി ചിരിച്ചു "Missed you too...."അവൻ ജെസിയുടെ തലയിൽ ചുന്ദമർത്തി "അപ്പോ ഞാനിനി ഇവിടുന്ന് പോകണ്ടല്ലോ....?"സാഗർ ഒളി കണ്ണിട്ട് ജെസിയെ നോക്കിയതും ജെസി അവനെ അടിമുടി നോക്കി "ഓഹ് അപ്പോ അതിന് വേണ്ടിയുള്ള സ്നേഹം ആയിരുന്നോ ഇത്....?" "Yes.... Ofcourse....." ജെസിയുടെ ചോദ്യത്തിന് അവൻ കൂളായി മറുപടി പറഞ്ഞു "നിന്നെ ഇന്ന് ഞാൻ.... നിൽക്കെടാ അവിടെ...." ജെസിയെ തള്ളി മാറ്റി മുന്നോട്ട് ഓടുന്ന സാഗറിന് പിന്നാലെ ജെസി ഓടി.... "ആരാ ഇച്ചായാ അവിടെ....?" സംസാരം ഒക്കെ കേട്ട് വന്ന സാറയുമായി ജെസി കൂട്ടി ഇടിച്ചു.... കിച്ചണിലെ ജോലി ഒക്കെ തീർത്തു സാറക്ക് പിന്നാലെ പെൺപടകളും ഉണ്ടായിരുന്നു നേരെ നിന്ന് കൊണ്ട് സാറ ഇടിച്ചയാളെ ഒന്ന് നോക്കി ആ കണ്ണുകൾ വിടരുന്നത് ജെസി പുഞ്ചിരിയോടെ നോക്കി നിന്നു "ജെസീ...." സാറ സന്തോഷത്തോടെ ജെസിയെ വാരി പുണർന്നതും ആ പേര് കേട്ട് സാക്ഷിയും ശിഖയും ഞെട്ടി പരസ്പരം നോക്കി അവരുടെ അടുത്തേക്ക് ജെറിയും അന്നയും കൂടി വന്ന് നിന്നതും മൂന്ന് പേരും കൂടി അവരെ നോക്കി സംശയിച്ചു നിന്നു

"ജെസീ.... നീ ഇത് എവിടെയായിരുന്നു.... സുഖല്ലേ നിനക്ക്....?" ജെസിയുടെ കവിളിൽ കൈ വെച്ച് സാറ ചോദിച്ചതും ജെസി ആ കൈയിൽ പിടിച്ചു പുഞ്ചിരിച്ചു "ആഹ് ഏട്ടത്തി..... " ചിരിയോടെ ജെസി പറഞ്ഞു "ഇതേതാ ഈ കുട്ടി....?"മെറിനെ നോക്കി സാറ സംശയിച്ചു നിന്നു "ഇത് ജെറി അല്ലെ.... ഇവനെന്താ നിങ്ങടെ കൂടെ....?" ജെറിയെ നോക്കി സാറ വീണ്ടും ചോദിച്ചതും ജെസി അവരെ രണ്ടുപേരെയും ചേർത്തു പിടിച്ചു "ഇവര് എന്റെ മക്കളാ ഏട്ടത്തി....."അത് കേട്ട് സാറക്കൊപ്പം സാക്ഷിയും ശിഖയും അന്നയും ഞെട്ടി "ഏഹ്ഹ് ജെറി നിന്റെ മോനാണോ.....?" വിശ്വസിക്കാനാവാതെ സാറ ചോദിച്ചു "ആഹ് ഏട്ടത്തി...."ജെറിയെ നോക്കി ചിരിച്ചുകൊണ്ട് ജെസി പറഞ്ഞു "എന്റീശോയേ.... എത്ര കാലമായി ഇവനെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട്.... ഇതുവരെ ഞങ്ങൾക്കിവനെ മനസ്സിലായില്ലല്ലോ....?" ഇതേ ചോദ്യം തന്നെ ആയിരുന്നു അന്നയുടെ മനസ്സിലും ഉണ്ടായിരുന്നു "ആന്റിടെ മക്കൾ ഇവരാണെന്ന് ചേട്ടനെന്താ പറയാഞ്ഞേ....?" ജീവയുടെ ചെവിയിൽ സാക്ഷി രഹസ്യമായി ചോദിച്ചതും "അവൻ തന്നെയാ പറഞ്ഞത് ആരോടും പറയണ്ടെന്ന്...."

ജെറിയെ നോക്കി അവളുടെ ചെവിയിൽ ജീവ മറുപടി പറഞ്ഞു "എന്താടി അവന്റെ ചെവി തിന്നുന്നെ....?" അവർ സ്വകാര്യം പറയുന്നത് കണ്ട് അവർ ചെയ്തത് പോലെ സാഗർ സാക്ഷിയുടെ കാതോരം ചോദിച്ചു സാക്ഷി ചുമല് കൂച്ചി കാണിച്ചു "Thanks.... " ജെസിയും ജോർജും ഒക്കെ സന്തോഷത്തോടെ നിൽക്കുന്നത് കണ്ട് സാക്ഷി സാഗറിനോട് പറഞ്ഞു "എന്തിന്...?"അവൻ നെറ്റി ചുളിച്ചു "എന്റെ പപ്പയെയും ആന്റിയെയും ഒന്നിപ്പിച്ചതിന്..... ഇത്ര പെട്ടെന്ന് നീ എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് ഞാൻ കരുതിയില്ല.... Thank you Saagar.... Thank you so much....."അവൾ പറയുന്നത് കേട്ട് അവന്റെ മുഖത്ത് കള്ളത്തരം നിറഞ്ഞു "ഓഹ് അതോ.... ഇതൊക്കെ എനിക്ക് ഒരു ടാസ്‌കെ അല്ലാ..... ബുദ്ധിപരമായി പ്ലാൻ ചെയ്തു എക്സിക്യൂട്ട് ചെയ്തു.....So.... താങ്ക്‌സിന്റെ ആവശ്യമില്ല...." അവൻ വല്യ ഗമയിൽ പറഞ്ഞു "ഒന്ന് പോയേടാ..... എന്റെ പൊന്ന് സാക്ഷി ഇവൻ അവരെ ഒന്നിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല.... ഇത്രയും നേരം പോത്തു പോലെ കിടന്ന് ഉറങ്ങുവായിരുന്നു തെണ്ടി നിന്റെ പപ്പയും ആന്റിയും എങ്ങനെയോ കണ്ട് മുട്ടിയതാണ്....

അല്ലാതെ ഇവൻ ഒരു മാങ്ങാത്തൊലിയും പ്ലാൻ ചെയ്തിട്ടില്ല " "അളിയാ....😬" ജീവ ഇടയിൽ കയറി എല്ലാം നശിപ്പിച്ചതും സാഗർ അവനെ നോക്കി പല്ല് കടിച്ചു "നീ ഒരിക്കലും നന്നാവില്ലേടാ....?" സാക്ഷി അവന്റെ മോന്തക്ക് ഒന്ന് കൊടുത്തുകൊണ്ട് കണ്ണുരുട്ടിയതും അവൻ വൃത്തിക്ക് ഒന്ന് ഇളിച്ചു കൊടുത്തു ജോർജ് ജെസിയെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയതും മെറിനും ജെറിയും കൂടി സാഗറിനെ നോക്കി "Welcome guys....."സാഗർ രണ്ട് പേരെയും ഒരുമിച്ച് കെട്ടിപിടിച്ചു പറഞ്ഞുകൊണ്ട് വിട്ടു നിന്നു "Bro.... ഇവൾ...."ജെറി മെറിനെ നോക്കി എന്തോ പറയാൻ വന്നതും സാഗർ കൈകൊണ്ട് തടഞ്ഞു "Our Sister.... I know.... I know everything...."സാഗർ അർത്ഥം വെച്ച് പറഞ്ഞതും അവൻ പറയുന്നത് കേട്ട് മെറിൻ അവനെ കെട്ടിപ്പിടിച്ചു.... ജെറി സംശയത്തോടെ മുഖം ചുളിച്ചു.... സാഗർ കണ്ണ് ചിമ്മി കാണിച്ചു "We missed you...." അവനെ ചേർത്തു പിടിച്ചുകൊണ്ടു അവൾ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു "I too guys...." അവൻ ചെറു ചിരിയോടെ പറയുന്നത് സാക്ഷി പുഞ്ചിരിയോടെ നോക്കി നിന്നു അവരുടെ സ്നേഹം നോക്കി നിൽക്കുന്ന സാക്ഷിയെ അലക്സ് ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു

എന്നാൽ അന്നയും ശിഖയും സാഗറിന്റെയും മെറിന്റെയും സംസാരം ഒക്കെ കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു "റോയിച്ചാ..... സാഗർ ചേട്ടായി ജെസിയാന്റീടെ മോനാണെന്ന്....." അന്ന ഞെട്ടൽ വിട്ടു മാറാതെ പറഞ്ഞതും അലക്സ് തല കുലുക്കി "എന്താ ഞെട്ടാത്തെ....🙄?" അവന്റെ മുഖഭാവം കണ്ട് അന്ന ചോദിച്ചതും "അവൻ ഒരിക്കൽ ഞെട്ടിയതാ.... പുറത്ത് വെച്ച്...." ജീവയാണ് മറുപടി കൊടുത്തത് "എന്തായാലും ഇവര് ഇങ്ങോട്ട് വന്നത് കൊണ്ട് ജീവ രക്ഷപ്പെട്ടു...." പെട്ടെന്ന് സാഗർ അത് പറഞ്ഞത് കേട്ട് ജീവ നെറ്റി ചുളിച്ചു "അല്ലാ.... ഇനി നിനക്ക് എന്നെ ഒളിച്ചും പാത്തും മമ്മയെ കാൾ ചെയ്യണ്ടല്ലോ.... റിസ്ക് എടുത്ത് കാണാനും പോകണ്ട.... " സാഗർ പറയുന്നത് കേട്ട് ജീവയും ജെറിയും മെറിനും ഞെട്ടി "നീ ഇതെങ്ങനെ.... 🙄?" ജീവ അമ്പരപ്പോടെ ചോദിച്ചതും "നീ ഒന്ന് തുമ്മിയാൽ പോലും ഞാനപ്പോ അത് അറിയും..... നിന്റെ ഈ കള്ളത്തരം ഞാൻ എന്നോ അറിഞ്ഞതാണ്...." ജീവയെ നോക്കി ചെറു ചിരിയോടെ സാഗർ പറഞ്ഞു "കൃത്യമായി പറഞ്ഞാൽ പട്ടാളം നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ദിവസം.... നിന്നെ ഫോൺ ചെയ്ത് കിട്ടാതായപ്പോൾ ഞാൻ നിന്റെ വീട്ടിലേക്ക് വന്നിരുന്നു.... അന്ന് നിന്റെ തന്ത എന്നെ കൊന്നില്ലന്നെ ഉള്ളു... ഹോ പിന്നെ അവിടുന്ന് തിരിച്ചു പോകുമ്പോഴാണ് നീ ഇവനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടത്....

പിന്നാലെ ഞാനും ഉണ്ടായിരുന്നു..... നിങ്ങൾ സംസാരിച്ചതും ഞാൻ കേട്ടു.... പിന്നെ മിണ്ടാതെ തിരിച്ചു പോന്നു...." സാഗർ പറഞ്ഞത് കേട്ട് ജീവ വായും പൊളിച്ചു നിന്നു.... മെറിനെ കുറിച്ചുള്ള സത്യങ്ങൾ സാഗർ അറിഞ്ഞത് എങ്ങനെയാണെന്ന് ജെറിക്ക് അപ്പോഴാണ് പിടി കിട്ടിയത് "എന്നിട്ടെന്താ നീ എന്നോട് ഒന്നും ചോദിക്കാതിരുന്നേ....?" ജീവ "എല്ലാം അറിഞ്ഞു വെച്ചിട്ട് പിന്നെ നിന്നോട് ചോദിക്കുന്നത് എന്തിനാ....?" സാഗർ സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് തിരിച്ചു ചോദിച്ചു ജീവ അത് കേട്ട് ചിരിച്ചു "എന്നാലും ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോ നിങ്ങൾക്ക്....?" അന്ന ജെറിയെയും മെറിനെയും നോക്കി കണ്ണുരുട്ടി രണ്ടും ഒരുപോലെ ചിരിച്ചു കാണിച്ചു "ഫ്രണ്ട്ഷിപ്പിൽ സീക്രെട്സ് പാടില്ലെന്ന് അറിയില്ലേ നിനക്ക്....?" സാക്ഷി ജെറിയുടെ വയറിന്നിട്ട് ഒരു പഞ്ച് കൊടുത്തതും അവൻ വയറിൽ കൈ വെച്ചു അവളുടെ തലക്ക് ഒന്ന് കൊടുത്തു ഇതൊന്നും സാഗറിന് പിടിക്കുന്നുണ്ടായിരുന്നില്ല സാക്ഷിയുടെ തോളിൽ കൈയിട്ട് നിന്ന് സൊറ പറയുന്ന ജെറിയെ നോക്കി അവൻ പല്ല് കടിച്ചു "അനിയൻ ബാ.... ചേട്ടൻ സുഖവിവരം ഒക്കെ ഒന്ന് ചോദിക്കട്ടെ ...."ജെറിയുടെ കഴുത്തിൽ കൈയിട്ട് ലോക്ക് ചെയ്ത് സാഗർ അവനെയും വലിച്ചോണ്ട് പുറത്തേക്ക് പോയി "ഇങ്ങനൊരു ചെക്കൻ...."

ആ പോക്ക് എന്തിനാണെന്ന് മനസ്സിലാക്കിക്കൊണ്ട് ജീവ തലക്ക് കൈ കൊടുത്തു പുറത്ത് ചെന്ന് സാഗർ അവനെ കുനിച്ചു നിർത്തി ഒന്ന് സ്നേഹിച്ചു "ആഹ്.... എന്തിനാടാ ചേട്ടാ എന്നെ തല്ലിയെ....?" അവൻ വേദന കൊണ്ട് പല്ല് കടിച്ചതും "സ്നേഹം കൊണ്ടാടാ കുട്ടാ...." അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊഞ്ചിച്ചു കൊണ്ട് സാഗർ പറഞ്ഞതും ജെറി നാവ് കടിച്ചു "സ്നേഹിച്ചു കൊല്ലും എന്ന് കേട്ടിട്ടുണ്ട്.... സ്നേഹിച് തല്ലുന്നത് ഇത് ആദ്യമായിട്ട് കേൾക്കുവാ...."ജെറി പുറം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു "ചില പ്രത്യേക സാഹചര്യങ്ങളിൽ ഇങ്ങനെയും സ്നേഹിക്കാം...." സാഗർ അവൻ താടയിൽ പിടിച്ചു പറഞ്ഞതും ജെറി ആ കൈക്ക് ഒരു തട്ട് കൊടുത്തു "അല്ലേലും ഞാൻ സാക്ഷിയുമായി അടുത്തിടപെഴുകുമ്പോ ബ്രോയ്ക്ക് പണ്ടേ എന്നോട് ഈ സ്നേഹക്കൂടുതൽ ഉള്ളതാണ്...." അവൻ സാഗറിനെ അടിമുടി നോക്കി പറഞ്ഞതും സാഗർ ഇളിച്ചു "അല്ലാ.... കാര്യം അനിയനാണെങ്കിലും നീ ലുക്കിൽ എന്റൊപ്പം വരില്ലെങ്കിലും അവൾക്ക് നീ മുറച്ചെറുക്കനാണ്.... പോരാത്തതിന് അവൾക്ക് ലോക്കൽ പീസിനോടാണ് താല്പര്യം.... "(സഞ്ജു സഞ്ജു 🤭🤭)

സാഗർ പറയുന്നത് കേട്ട് ജെറി നെടുവീർപ്പിട്ടു "ആ കാര്യത്തിൽ ബ്രോയ്ക്ക് ടെൻഷൻ വേണ്ടാ..... എനിക്ക് ചേച്ചിയോടല്ല അനിയത്തിയോടാ താല്പര്യം...."ജെറി കണ്ണിറുക്കി പറഞ്ഞതും "എടാ മഹാപാപി.... എന്റെ പെണ്ണിനെ മാത്രേ നിനക്ക് കിട്ടിയൊള്ളോ....?" അലക്സിനൊപ്പം പുറത്തേക്ക് വന്ന ജീവ ഇത് കേട്ട് നെഞ്ചത്ത് കൈ വെച്ച് പോയി "ഡാ പൊന്ന് മോനെ.... ശിഖ നിനക്ക് പെങ്ങളെ പോലെയാ.... അങ്ങനെയേ കാണാവു..." ജീവ അവന്റെ മുഖത്തും തലയിലും തലോടി പറഞ്ഞതും ജെറി അവന്റെ കൈ എടുത്തു മാറ്റി "അയ്യേ ശിഖയുടെ കാര്യം അല്ലാ.... ഞാൻ നമ്മടെ അന്നമ്മയെയാ ഉദ്ദേശിച്ചത്...."അവൻ മുഖം ചുളിച്ചു പറഞ്ഞതും "ഈശോയെ..... ചതിച്ചല്ലോ...." അലക്സ് നെഞ്ചത്ത് കൈ വെച്ച് ഭിത്തിയിൽ ചാരി നിന്നു "സഭാഷ്.... ഇപ്പോഴാ കോളം തികഞ്ഞത്.... " സാഗർ അലക്സിനെ നോക്കി അർത്ഥം വെച്ച് പറഞ്ഞതും അലക്സ് ദയനീയമായി ജെറിയെ നോക്കി "ഇനി ആരുടെയൊക്കെ പുറകെ നടക്കുമെന്ന് എനിക്കൊന്ന് കാണണം.... ഇത് എന്റെ.... അല്ലല്ല.... ഞങ്ങടെ ക്ഷാപമാടാ തെണ്ടി...."

ജീവ നിന്ന് തുള്ളി ചാടിയതും അലക്സ് അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു ചവിട്ട് കിട്ടി ജീവ പോയി വീണതും ജെറിയുടെ പുറത്തും.... രണ്ടും കൂടി അലച്ചു തല്ലി താഴെ വീണു വീണ വീഴ്ചയിൽ ജീവ ജെറിയുടെ കവിളിൽ ഒരു അടാർ ഉമ്മ കൊടുത്തു "നീ കറക്റ്റ് സമയത്താടാ വന്നത്.... നീ മുത്താടാ മുത്ത്.... Ummaaahhh 😘😘😘" അതും പറഞ്ഞു ജീവ കെട്ടിപ്പിടിച്ചു അവനെ ഉമ്മ വെച്ചു "ഇനി പെങ്ങന്മാരെ നോക്കാൻ നിനക്ക് പുറത്തൂന്ന് ആളെ ഇറക്കേണ്ടി വരും...." സാഗർ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചതും അലക്സ് ദയനീയമായി അവനെ നോക്കി "ഡാ തെണ്ടി.... ചുമ്മാ അവന് ഓരോ ഐഡിയ കൊടുക്കല്ലേ.... ഇനി ഇത് കേട്ടിട്ട് അവൻ സെക്യൂരിറ്റിക്ക് പുറത്തൂന്ന് ആളെ കൊണ്ട് വന്നാൽ നമ്മടെ ഒക്കെ കഞ്ഞിയിൽ പാറ്റയല്ല പഴുതാര തന്നെ വീഴും....." ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story