സാഗരം സാക്ഷി...❤️: ഭാഗം 56

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇനി പെങ്ങന്മാരെ നോക്കാൻ നിനക്ക് പുറത്തൂന്ന് ആളെ ഇറക്കേണ്ടി വരും...." സാഗർ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചതും അലക്സ് ദയനീയമായി അവനെ നോക്കി "ഡാ തെണ്ടി.... ചുമ്മാ അവന് ഓരോ ഐഡിയ കൊടുക്കല്ലേ.... ഇനി ഇത് കേട്ടിട്ട് അവൻ സെക്യൂരിറ്റിക്ക് പുറത്തൂന്ന് ആളെ കൊണ്ട് വന്നാൽ നമ്മടെ ഒക്കെ കഞ്ഞിയിൽ പാറ്റയല്ല പഴുതാര തന്നെ വീഴും....."ജീവ നിലത്തൂന്ന് ചാടി എണീറ്റ് കൊണ്ട് പറഞ്ഞതും സാഗർ മൂടിക്കെട്ടുന്നത് പോലെ കാണിച്ചു "എല്ലാം കൂടി എന്റെ നെഞ്ചത്തേക്കാണല്ലോ കർത്താവേ ലാൻഡ് ആവുന്നത്...." അലക്സ് നെഞ്ച് തടവി ആരോടെന്നില്ലാതെ പറഞ്ഞു "ഇതാ പറയുന്നേ വരാനുള്ളത് വഴിയിൽ താങ്ങില്ല.... ടാക്സി പിടിച്ചായാലും ഇങ് വരും...." ജീവ അവനെ നോക്കി വല്ലാത്തൊരു ചിരിയോടെ പറഞ്ഞു "ഇതിപ്പോ ഇവനായിട്ട് കാറിൽ കയറ്റി കൊണ്ട് വന്നതല്ലേ.... അനുഭവിച്ചോ...."സാഗർ ജീവയെ തിരുത്തിക്കൊണ്ട് പറഞ്ഞു

"ശവത്തിൽ കുത്തല്ലേ തെണ്ടികളെ...." അലക്സ് ദയനീയമായി പറഞ്ഞതും "കുത്തുമെടാ കുത്തും.... അങ്ങനെയാ നീ എനിക്കിട്ട് പണി തന്നോണ്ടിരുന്നത്.... ഇതാ പറയുന്നേ.... ദൈവം ഉണ്ട്...."ജീവയുടെ സംസാരം കേട്ട് അലക്സ് പല്ല് കടിച്ചു അവൻ ക്ഷീണത്തോടെ സിറ്റ് ഔട്ടിലേക്ക് ഇരുന്നു "അന്നമ്മോ...."ഹാളിൽ നിന്ന അന്നയെ ജീവ നീട്ടി വിളിച്ചതും അവള് അങ്ങോട്ടേക്ക് വന്നു "നിന്റെ റോയിച്ചന് വല്ലാത്ത പരവേശം.... കുറച്ചു ഗ്ലൂക്കോസ് കലക്കി കൊടുക്ക് തെണ്ടിക്ക്.... "ജീവ അതും പറഞ്ഞു അലക്സിന് ഒരു ചവിട്ടും കൊടുത്ത് അകത്തേക്ക് കയറിപ്പോയി "നീ കുറച്ചു റസ്റ്റ് എടുക്ക്..... ക്ഷീണം ഒക്കെ ഒന്ന് മാറട്ടെ.... ഞങ്ങൾ അകത്തുണ്ടാവും...." സാഗറും കൂടി അകത്തേക്ക് പോയതും അലക്സിന് വട്ട് പിടിക്കുന്ന പോലെ തോന്നി.. "നീ വാ അന്നാ.... ഇച്ചായന് ജ്യൂസ് എടുക്കാൻ ഞാനും സഹായിക്കാം...." ജെറി അന്നയും കൂട്ടി പോകുന്നത് കൂടി കണ്ടതോടെ അലക്സിന്റെ കിളി മുഴുവൻ പറന്നു "ബേബി..... നീ എവിടെയാ.....?" ഹാളിൽ നിന്നും സാഗറിന്റെ ശബ്ദം കേട്ട് അലക്സ് ഞെട്ടി "ശിഖക്കുട്ടീ.... I'm coming...."

അകത്തു നിന്ന് ജീവയുടെ ശബ്ദം കൂടി കേട്ടതും അലക്സ് മുടി കോർത്തു വലിച്ചു പല്ല് കടിച്ചു "ആഹ്ഹ് ...." അവൻ അലറിക്കൊണ്ട് തല ചൊറിഞ്ഞു പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അവൻ അവർക്ക് പിറകെ ഓടി താഴെ ആരെയും കാണാതായതും അവൻ നെഞ്ചത്ത് കൈ വെച്ചു മുകളിലേക്ക് ഓടി അവിടെയുള്ള കാഴ്ച കണ്ട് അവന്റെ ഉള്ളൊന്ന് തണുത്തു ജെസിക്ക് ചുറ്റും ഇരിക്കുന്ന സാക്ഷിയും ശിഖയും അന്നയും....മെറിനും സാറയും ജോർജും അവർക്കൊപ്പം ഉണ്ടായിരുന്നു കുറച്ച് മാറി വാതിൽക്കൽ എന്തോ പോയ ആരെയോ പോലെ നിൽക്കുന്ന സാഗറും ജീവയും ജെറിയും "ഇത്രയും ആളുകൾ ഈ വീട്ടിൽ ഉള്ളപ്പോ എന്തിനാ ഇനി പുറത്തൂന്ന് സെക്യൂരിറ്റി.....?" അലക്സ് അവർക്ക് മൂന്നിനും കേൾക്കാൻ പാകത്തിൽ ചിരിയടക്കി പിടിച്ചു പറഞ്ഞതും മൂന്നും കൂടി അവനെ ചെറഞ്ഞു നോക്കി ജെസി മൂന്ന് പേരെയും പിടിച്ച പിടിയാലേ കൂടെ കൂട്ടിയതാണ്.... വിടുന്ന ലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല "സാക്ഷി രണ്ട് വർഷം ബ്രേക്ക്‌ എടുത്തിട്ടല്ലേ കോളേജിൽ കയറിയത്....? പിന്നെങ്ങനെയാ ഇവർക്കൊപ്പം ആയത്....?"

ഇതുവരെയുള്ള വിശേഷങ്ങൾ പങ്ക് വെക്കുന്നതിനിടയിൽ ജെസി സാക്ഷിയോട് ചോദിച്ചു.... സാക്ഷി ഒന്നും മിണ്ടിയില്ല "ഞാൻ പറഞ്ഞില്ലേ ആന്റി.... അച്ഛനും അച്ഛമ്മയും ചേച്ചിയെ ഒരുപാട് ദ്രോഹിച്ചിരുന്നു.... അതിൽ നിന്ന് ഒരു പരിധി വരെ എങ്കിലും ചേച്ചിയെ രക്ഷിക്കാൻ വേണ്ടി അമ്മ ചെറിയ പ്രായത്തിൽ തന്നെ ചേച്ചിയെ സ്കൂളിൽ ചേർത്തു.... അത് സർക്കാർ സ്കൂളിൽ.... അവിടെ ഫസ്റ്റ് സ്റ്റാൻഡേർഡ് ആയിരുന്നു സ്റ്റാർട്ടിങ്...... നേരത്തെ ചേർത്തത് കൊണ്ട് നേരത്തെ plus two കംപ്ലീറ്റ് ചെയ്യാൻ പറ്റി.... അല്ലെങ്കിൽ അച്ഛമ്മ കാരണം അത് പോലും നടക്കില്ലായിരുന്നു.... അങ്ങനെയാ രണ്ട് വർഷം ബ്രേക്ക്‌ എടുത്തിട്ടും ഇവരുടെ ഒക്കെ കൂടെ ഒരു ക്ലാസ്സിൽ എത്തൻ പറ്റിയത്...."ശിഖയാണ് ജെസിക്ക് മറുപടി കൊടുത്തത് "ആന്റി ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരിയാ...."സാക്ഷി വിഷയം മാറ്റാനാവണം പുഞ്ചിരിയോടെ ചോദിച്ചു "അതിന് മോള് എന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ....?" ജെസി സംശയത്തോടെ ചോദിച്ചതും "ആഹ്.... മെറീടെ ഫോണിൽ കണ്ടിട്ടുണ്ട്...."അത് കേട്ട് ജെസി ചിരിച്ചു "വിശേഷം പറഞ്ഞതൊക്കെ മതി.... എല്ലാവരും എണീറ്റ് വാ....

ഞാൻ പോയി ഫുഡ്‌ എടുത്ത് വെക്കട്ടെ...."സാറ അതും പറഞ്ഞു അവിടുന്ന് എണീറ്റ് പോയി "നിന്ന് ക്ഷീണിക്കണ്ട.... മക്കള് ബാ...." അലക്സ് വാതിൽക്കൽ തളർന്നു നിൽക്കുന്നവന്മാരെ വിളിച്ചോണ്ട് താഴേക്ക് പോയതും അന്നയും മെറിനും ശിഖയും കൂടി സാറക്ക് പിന്നാലെ കിച്ചണിലേക്ക് പോയി സാക്ഷി മാത്രം പോയില്ല കളിച്ചും ചിരിച്ചും ഇരിക്കുന്ന ജോർജിനെയും ജെസിയെയും തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു "എന്താണ് സാക്ഷിക്കുട്ടി....?" ജെസി അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ നെറ്റി മുട്ടിച്ചതും അവള് പുഞ്ചിരിച്ചു "ഒന്നുല്ല.... നിങ്ങടെ സ്നേഹം കണ്ട് നോക്കിപ്പോയതാ...." അവൾ ചെറു ചിരിയോടെ പറഞ്ഞു അത് കേട്ട് ജോർജ് ജെസിയെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തി "ആഹാ.... അനിയത്തി വന്നപ്പോ ഞാൻ പുറത്തായോ....?" സാക്ഷി കളിയായി ചോദിച്ചതും ജോർജ് മരുകൈ കൊണ്ട് സാക്ഷിയെയും ചേർത്തു പിടിച്ചു മുത്തി "നീ പപ്പേടെ പൊന്നല്ലേ.....?" ജോർജ് അവളെ പതപ്പിച്ചതും സാക്ഷി ആ കൈ അങ്ങ് എടുത്തുമാറ്റി "ഉവ്വ ഉവ്വേ...." തലയാട്ടി ചിരിച്ചുകൊണ്ട് അവൾ എണീറ്റ് പുറത്തേക്ക് പോയി "വാ ജെസി...."

ജോർജ് ജെസിയുടെ കൈയിൽ പിടിച്ചു അവിടുന്ന് എണീറ്റു ചെറുപ്പത്തിൽ ജോർജ് തന്റെ കൈയും പിടിച്ചു നടക്കുന്നത് ഒരു പുഞ്ചിരിയോടെ ഓർത്തുകൊണ്ട് ജെസി ജോർജിനൊപ്പം നടന്നു "ജോയിച്ചായൻ എവിടെ ഇച്ചായാ....?" താഴേക്ക് നടക്കുന്നതിനിടയിൽ ജെസി ചോദിച്ചു "ലീന മരിച്ചതിൽ പിന്നെ അവൻ അധികം ഒന്നും ഇവിടെ നിൽക്കാറില്ല ജെസി.... ബിസിനസ്സ് ആവശ്യങ്ങൾക്കായി ബാംഗ്ലൂർ തന്നെയാവും മിക്കപ്പോഴും....." അത് കേട്ട് ഒന്ന് മൂളിക്കൊണ്ട് ജെസി ജോർജിനൊപ്പം ഡൈനിംഗ് ഹാളിലേക്ക് നടന്നു സാറയും പിള്ളേരും ഫുഡ്‌ നിരത്തിയതും ജോർജ് ജെസിയെ അടുത്ത് പിടിച്ചിരുത്തി അവർക്ക് ഓപ്പോസിറ്റായി സാഗറും ജീവയും ജെറിയും ഓരോ ചെയർ ഇടവിട്ട് ഇരുന്നു അവരുടെ തൊട്ട് അടുത്ത് തന്നെ സാക്ഷിക്കും ശിഖക്കും അന്നക്കുമുള്ള ചെയർ അവർ കരുതി വെച്ചത് കണ്ട് അലക്സ് ഉള്ളിൽ ചിരിച്ചു "നിങ്ങൾ നോക്കി നിൽക്കാതെ ഇങ്ങോട്ട് ഇരിക്ക്...."

എന്ന് പറഞ്ഞു അലക്സ് സാഗറിനും ജീവക്കും ഇടയിലുള്ള ചെയറിൽ മെറിനെയും ജീവക്കും ജെറിക്കും ഇടയിലുള്ള ചെയറിൽ സാക്ഷിയെയും ജെറിയുടെ അടുത്തുള്ള ചെയറിൽ ശിഖയെയും പിടിച്ചിരുത്തി ബാക്കി വന്ന അന്നയെ അവൻ സാഗറിന്റെ റൈറ്റ് സൈഡിൽ കൊണ്ടുപോയി ഇരുത്തിക്കൊണ്ട് അവരെ നോക്കി വിജഭാവാത്തിൽ ചിരിച്ചു സാഗറും ജീവയും ജെറിയും അവനെ നോക്കി പല്ല് കടിച്ചു അവർക്ക് ഓപ്പോസിറ്റ് ആയി വന്നിരുന്ന അലക്സിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് സാഗർ ടേബിളിന് അടിയിലൂടെ അവന്റെ കാലിന് ചവിട്ടി പക്ഷേ അത് കൊണ്ടതും നിലവിളിച്ചതും കാല് നീട്ടി വെച്ചിരുന്ന ജീവക്കാണ്..... "ഡാ എന്താടാ....?" അവന്റെ നിലവിളി കേട്ട് ജെസി അവനോട് ചോദിച്ചതും അവൻ സാഗറിനെ നോക്കി "നീ എന്തിനാടാ ഇടക്ക് കൊണ്ട് കാല് വെച്ചേ....?" സാഗർ അവനെ നോക്കി ചുണ്ടനക്കിയതും "നീ അവനെ ചവിട്ടാൻ നിൽക്കുവാണെന്ന് ഞാൻ അറിഞ്ഞോ.... 🤧" ജീവ അതേ പോലെ തിരിച്ചു ചുണ്ടനക്കി "ഡാ നിന്നോടാ ചോദിച്ചേ.... എന്തിനാ നീ അലറിയെ....?" ജെസി വീണ്ടും ചോദിച്ചതും ജീവ കാല് ഉഴിഞ്ഞുകൊണ്ട് തലയുയർത്തി നോക്കി

"ഏഹ്ഹ്... ആഹ്.... അത്.... മമ്മാ.....എന്താണെന്നറിയില്ല.... പെട്ടെന്നൊരു വയറു വേദന...." അവൻ സാഗറിനെ നോക്കി കാല് ഉഴിഞ്ഞുകൊണ്ട് തപ്പി തടഞ്ഞു പറഞ്ഞതും സാഗർ തലക്ക് കൈ കൊടുത്തു "വയർ വേദനയാണേൽ ആ അന്ന ഉണ്ടാക്കിയ കറി കഴിച്ചിട്ടാവും...." ജെറി അടുത്തിരുന്ന് പറഞ്ഞതും "ഡാ ഡാ.... " അന്ന അവനെ നോക്കി കണ്ണുരുട്ടി.... അവൻ ഇളിച്ചു കൊടുത്തു "വയർ വേദനയോ....? നിന്റെ വയർ എന്താ കാലിലാണോ ഇരിക്കുന്നെ....?" ജെസി അവൻ കാലുഴിയുന്നത് കണ്ട് ഗൗരവത്തോടെ ചോദിച്ചു "അതാണോ ഇവിടുത്തെ പ്രശ്നം....? കാലായാലും വയറായാലും വേദന വേദന അല്ലെ....?" അവൻ കപടദേഷ്യം നടിച്ചതും ജെസി അമർത്തി ഒന്ന് മൂളി "ഇതിനാണ് പറയുന്നേ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന്...." അവരുടെ കോപ്രായം ഒക്കെ കണ്ട് അലക്സ് കളിയാക്കി പറഞ്ഞതും "നീ എന്താ അങ്ങനെ പറഞ്ഞത്....?" ജോർജാണ് അത് ചോദിച്ചത് "ഒന്നുല്ല പപ്പാ.... ചുമ്മാ ഒരു ഫ്ലോയിൽ പറഞ്ഞതാ...."

സാഗറിനെ നോക്കി ആക്കി ചിരിച്ചുകൊണ്ടാൻ അലക്സ് പറഞ്ഞത് "അടുത്ത തവണ കൊക്കിന് തന്നെ കൊള്ളുമെടാ തെണ്ടീ....." സാഗർ പല്ല് കടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു എണീക്കുമ്പോഴാണ് സാക്ഷിക്ക് സഞ്ജുവിന്റെ കാൾ വന്നത്.... തുടരെ തുടരെ കാൾ വന്നത് കണ്ട് സാക്ഷി ദേഷ്യത്തോടെ കാൾ അറ്റൻഡ് ചെയ്തു "നിനക്ക് എന്താ വേണ്ടേ....?" അവൾ എല്ലാവരിൽ നിന്നും മാറി നിന്ന് ദേഷ്യത്തോടെ അവനോട് ചോദിച്ചു "എനിക്ക് വേണ്ടത് നിന്നെയാ സാക്ഷി...." അവൻ ആർദ്രമായി പറഞ്ഞു അത് കേട്ട് സാക്ഷി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു "ഞാൻ വിളിച്ചത് നമ്മുടെ വിവാഹത്തിന്റെ ഡേറ്റ് പറയാനാ....മറ്റന്നാൾ.... അതായത് ഇന്നേക്ക് മൂന്നാം നാൾ ഉച്ചക്ക് 12 നും 12:30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നീ എന്റെ സ്വന്തമാകാൻ പോവുകയാണ് സാക്ഷി...." അവൻ സന്തോഷത്തോടെ പറയുന്നത് കേട്ട് സാക്ഷി ഞെട്ടി "മറ്റന്നാളോ....? ആരോട് ചോദിച്ചിട്ടാ മറ്റന്നാൾ വിവാഹം ഫിക്സ് ചെയ്തത്....?" അവൾ ദേഷ്യത്തോടെ ചോദിച്ചു "ആരോടും ചോദിക്കണ്ടന്ന് സായ് പറഞ്ഞു....

സായ് പറഞ്ഞാൽ പിന്നെ നിനക്ക് ഒരു എതിരഭിപ്രായം ഇല്ലെന്ന് എനിക്കറിയാം...."സഞ്ജു പറയുന്നത് കേട്ട് സാക്ഷിക്ക് അടുമുടി വിറച്ചു "എന്ന് നിന്നോടാരാ പറഞ്ഞെ.....?" അവൾ കലിയോടെ ചോദിച്ചു "സായ് തന്നെയാ.... നീ മറന്നോ സാക്ഷി.... നീ അവനോടും അവന്റെ അനിയത്തിയോടും ചെയ്തതൊക്കെ.... അവന്റെ അനിയത്തിയെ കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ ഒരു കേസ് ഫയൽ ചെയ്‌താൽ മോള് അകത്താവാനുള്ള എല്ലാ തെളിവുകളും അവന്റെ കൈയിൽ ഉണ്ട്..... അത് മറക്കണ്ട സാക്ഷി... നിന്നെ ജയിലിൽ ആക്കുന്നത്തോടെ സായ് അടങ്ങില്ലെന്ന് അറിയാല്ലോ.... അവൻ നിന്റെ കുടുംബത്തിന്റെ അടിവേര് വരെ ഇളക്കിയിട്ടേ അടങ്ങുള്ളൂ.... എതിർക്കാൻ നിന്നാൽ നിന്റെ പപ്പയും മമ്മയും കൂടെപ്പിറപ്പുകളും ഒന്നും ബാക്കി ഉണ്ടാവില്ല.... അത് കൊണ്ട് ഞങ്ങൾ പറയുന്നത് നീ അനുസരിക്കും.....

അനുസരിച്ചേ പറ്റൂ...."അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ടാക്കി പോയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു "ഇല്ല സഞ്ജു.... മറ്റന്നാൾ എന്ത് നടന്നാലും അത് ഞാൻ ആഗ്രഹിക്കുന്നത് പോലെ ആയിരിക്കും.... എന്റെ ഫാമിലിയെ ഒന്ന് തൊടാൻ പോലും നിനക്ക് പറ്റില്ല സായ്......" സാക്ഷി വീറോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ഫുൾ ഫാമിലിയെയും കണ്ട് ഒന്ന് പതറി "സായിയാണോ അപ്പൊ ഇതിന് പിന്നിൽ....?" ജോർജ് ദേഷ്യത്തോടെ ചോദിച്ചതും സാക്ഷി തല താഴ്ത്തി നിന്നു "സാക്ഷി നിന്നോടാ ചോദിക്കുന്നെ.... സായ് ആണോ ഇതിനൊക്കെ പിന്നിലെന്ന്....?" ജോർജിന്റെ ശബ്ദമുയർന്നു സാക്ഷി ഒന്ന് മൂളി "അവനെ പേടിച്ചു അവന് മുന്നിൽ നിന്റെ ലൈഫ് അടിയറവ് വെക്കാനാണോ നിന്റെ ഉദ്ദേശം....?" ജോർജ് ദേഷ്യത്തോടെ ചോദിച്ചതും അല്ലെന്ന് അവൾ തലയാട്ടി "ഇല്ല പപ്പേ.... ഒരിക്കലും ഇല്ല .... കല്യാണപ്പന്തലിൽ എത്തുന്നത് വരെ എനിക്ക് ഇങ്ങനെ നിന്നേ പറ്റൂ.... "......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story