സാഗരം സാക്ഷി...❤️: ഭാഗം 57

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സായിയാണോ അപ്പൊ ഇതിന് പിന്നിൽ....?" ജോർജ് ദേഷ്യത്തോടെ ചോദിച്ചതും സാക്ഷി തല താഴ്ത്തി നിന്നു "സാക്ഷി നിന്നോടാ ചോദിക്കുന്നെ.... സായ് ആണോ ഇതിനൊക്കെ പിന്നിലെന്ന്....?" ജോർജിന്റെ ശബ്ദമുയർന്നു സാക്ഷി ഒന്ന് മൂളി "അവനെ പേടിച്ചു അവന് മുന്നിൽ നിന്റെ ലൈഫ് അടിയറവ് വെക്കാനാണോ നിന്റെ ഉദ്ദേശം....?" ജോർജ് ദേഷ്യത്തോടെ ചോദിച്ചതും അല്ലെന്ന് അവൾ തലയാട്ടി "ഇല്ല പപ്പേ.... ഒരിക്കലും ഇല്ല .... കല്യാണപ്പന്തലിൽ എത്തുന്നത് വരെ എനിക്ക് ഇങ്ങനെ നിന്നേ പറ്റൂ.... "സാക്ഷി ദയനീയമായി പറഞ്ഞതും ജോർജ് കൈ മുഷ്ടി ചുരുട്ടി പിടിച്ചു "എന്താ ഇച്ചായാ പ്രശ്നം....?" ജെസി ഒന്നും മനസ്സിലാവാതെ ചോദിച്ചതും ജീവ ഉണ്ടായതൊക്കെ പറഞ്ഞു ഒക്കെ കേട്ട് ജെസിയുടെ മുഖം വലിഞ്ഞു മുറുകി "സാക്ഷി.... വസുവിനെ നന്നായി അറിയുന്നത് കൊണ്ട് പറയുന്നതാ.... നീ വിവാഹപ്പന്തലിൽ എത്തിയാൽ നിന്റെ കഴുത്തിൽ സഞ്ജുവിനെക്കൊണ്ട് അവൾ താലി കെട്ടിക്കും.... അതിന് വേണ്ടി എന്ത് തരം താഴ്ന്ന കളിയും അവൾ കളിക്കും....."ജെസി ദേഷ്യത്തോടെ പറഞ്ഞു "ഒരു പരീക്ഷണത്തിന് നിന്നെ വിട്ട് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല...."

ജോർജ് തീർത്തു പറഞ്ഞതും സാക്ഷി ദയനീയമായി ജോർജിനെ നോക്കി "അവളെ തടയണ്ട അങ്കിൾ.... അവൾ പൊയ്ക്കോട്ടേ...." സാഗർ അവൾക്കൊപ്പം വന്ന് നിന്ന് കൊണ്ട് അവളെ പിന്തുണച്ചു "സാഗർ....?" ജോർജ് അമ്പരപ്പോടെ അവനെ നോക്കി "പപ്പാ.... Trust me.... എല്ലാം നന്നായിട്ടേ അവസാനിക്കൂ...." സാക്ഷി ജോർജിന്റെ കൈയിൽ പിടിച്ചു പറഞ്ഞതും ജോർജ് എന്തോ ചിന്തിച്ചു നിന്നു "ശരി.... ഞാൻ സമ്മതിക്കാം.... പക്ഷേ എനിക്കൊരു കണ്ടിഷൻ ഉണ്ട്...." ജോർജ് ഗൗരവത്തോടെ പറഞ്ഞു പിന്നീട് ജോർജ് പറയുന്ന കണ്ടിഷൻ കേട്ട് സാക്ഷിയടക്കം എല്ലാവരും ഞെട്ടി •••••••••••••••••••••••••••••••° "അവളെന്ത്‌ പറഞ്ഞു....?" സഞ്ജു ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് നടന്ന് വരുന്നത് കണ്ട് വസു സായിയെ ഒന്ന് നോക്കി സഞ്ജുവിനോട് ചോദിച്ചു "എന്ത് പറയാൻ.... കുറച്ചു ചൂടായി.... ഞാൻ നല്ല മറുപടി കൊടുത്ത് ഫോൺ വെച്ചു...."സഞ്ജു അവരുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു "അവളിനി വരാതിരിക്കുമോ.....?" വസു ആശങ്കയോടെ ചോദിച്ചതും സായ് ചിരിച്ചു

"അവൾ വരും വല്യമ്മേ.... വന്നില്ലെങ്കിൽ പിന്നെ അവൾ അകത്താ....."സായ് പുച്ഛത്തോടെ ചുണ്ട് കോട്ടി "അതൊന്നും വേണ്ട ചേട്ടാ.... അവൾ വരും എനിക്കുറപ്പാ...." സഞ്ജു പറയുന്നത് കേട്ട് സായ് ഉള്ളിൽ ചിരിച്ചു "വിവാഹം കഴിഞ്ഞാലും അവൾക്ക് എന്നോട് ദേഷ്യം ആയിരിക്കും.... സാരമില്ല.... ഞാൻ പതിയെ പതിയെ അത് മാറ്റിക്കോളാം.... "സഞ്ജു പുഞ്ചിരിയോടെ പറഞ്ഞതും വസു താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു "അതിന് നീ അവളെ കണ്ടിട്ട് വേണ്ടേ....അവൾ നിന്നോടൊപ്പം സുഖിച്ചു ജീവിക്കാനല്ല ഞാൻ ഇത്രയൊക്കെ ചെയ്തത്....താലി കെട്ട് കഴിഞ്ഞാൽ പിന്നെ അവൾ എനിക്കൊപ്പമാണ്..... എന്റെ ദേഷ്യവും പകയും ഒക്കെ എനിക്ക് അവളിൽ തീർക്കണം.... നിന്റെ താലിയും അണിഞ്ഞു എന്റെ വെപ്പാട്ടിയെ പോലെ അവൾ ജീവിക്കും......" നിഗൂഢമായി ചിരിച്ചുകൊണ്ട് സായ് മനസ്സിൽ ചിന്തിച്ചു "ഈ വിവാഹം നടന്നാൽ ഗുണം രണ്ടാണ്....ഒന്ന് സാക്ഷിയിലൂടെ കുരിശിങ്കൽ ഗ്രൂപ്പിന്റെ സ്വത്ത്‌ നമ്മുടെ കൈയിലെത്തും..... രണ്ട്...സാഗർ സരിഗ മോളെ കെട്ടുന്നതിലൂടെ ഏട്ടന്റെ സ്വത്തുക്കളും നമ്മുടെ കൺട്രോളിൽ ആവും...."

വസു ഏതോ സ്വപ്നലോകതെന്ന പോലെയാണ് അത് പറഞ്ഞത് "സാഗർ അതിന് നിന്ന് തരുമോ ....?" സഞ്ജു സംശയത്തോടെ അവരെ നോക്കി "സാക്ഷിയെ അവനിൽ നിന്ന് അകറ്റാൻ സാധിക്കുമെങ്കിൽ അവനെ സരിഗയിലേക്ക് അടുപ്പിക്കാനും എനിക്ക് സാധിക്കും...." ഇതൊക്കെ കേട്ട് അവിടേക്ക് വന്ന സരിഗക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല "സാഗർ നിന്ന് തന്നാലും ഞാനൊരിക്കലും ഇതിന് നിന്ന് തരില്ല.... എന്റെ മനസ്സിൽ ആനന്ദിന് മാത്രമേ സ്ഥാനമുള്ളു..... അവനെ മനസ്സിൽ വെച്ച് സാഗറിന് മുന്നിൽ കഴുത്ത് നീട്ടാൻ എനിക്ക് പറ്റില്ല....."സരിഗ വീറോടെ പറഞ്ഞതും വസു ചാടി എണീറ്റ് അവളുടെ കരണത്തടിച്ചു "അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ കൊന്ന് കളയും ഞാൻ...." അവൾക്ക് നേരെ വിരല് ചൂണ്ടി വസു പറഞ്ഞതും "നിങ്ങളെന്നെ കൊന്നാലും ശരി.... സാഗറുമായുള്ള എന്റെ വിവാഹം നടക്കില്ല.... നടക്കാൻ ഞാൻ സമ്മതിക്കില്ല...." അവൾ വാശിയോടെ പറഞ്ഞു "ഇതാണ് നിന്റെ തീരുമാനമെങ്കിൽ കൊല്ലാൻ പോകുന്നത് നിന്നെയാകില്ല.... നിന്റെ ആനന്ദിനെയാകും...." വസു ക്രൂരമായി ചിരിച്ചതും സരിഗ ഞെട്ടി "അമ്മേ....?"

അവൾ ഞെട്ടലോടെ വിളിച്ചു "അതേടി അമ്മ തന്നെയാ.... മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ കഴിഞ്ഞില്ലെങ്കിൽ അവന്റെ ശവം നീ കാണും.... കാണിക്കും ഞാൻ...." അവൾക്ക് നേരെ വിരല് ചൂണ്ടി ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറിപ്പോയി കരഞ്ഞുകൊണ്ട് പിന്നാലെ അവളും പോയതും സഞ്ജു ഒന്ന് നെടുവീർപ്പിട്ടു •••••••••••••••••••••••••••••••° വീട്ടിൽ എല്ലാവരും ഹാപ്പി ആണ്.... പക്ഷേ സാക്ഷി മാത്രം എപ്പോഴും എന്തോ ചിന്തയിലാണ് അവളുടെ ഇരുപ്പ് കണ്ട് മെറിൻ അവളുടെ അടുത്ത് വന്നിരുന്നു "നാളെ കഴിയുന്നത്തോടെ സായിയുടെ കാര്യത്തിൽ മാത്രമല്ല എന്റെ മമ്മയുടെ ജീവിതം തകർത്ത ആ സ്ത്രീയുടെ കാര്യത്തിലും തീരുമാനമാകും...." മെറിൻ പറയുന്നത് കേട്ട് സാക്ഷി തല ചെരിച്ചു നോക്കി "ആ സ്ത്രീക്ക് നല്ലൊരു പണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.... എന്നിട്ട് പപ്പയുടെ മുന്നിൽ ആ സ്ത്രീയുടെ എല്ലാ കള്ളത്തരവും പൊളിക്കണമെന്ന് കരുതി ഇരുന്നതാ.... ഇനിയിപ്പോ വെറുതെ സമയം പാഴാക്കാതെ അവരുടെ തനി നിറം പപ്പയെ അറിയിക്കണം.... എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് പപ്പയും മമ്മയും ഒന്നിക്കുന്നത് എനിക്ക് കാണണം സാക്ഷി...."

സാക്ഷിയുടെ കൈയിൽ പിടിച്ചു മെറിൻ പറഞ്ഞു അപ്പോഴേക്കും ജീവയും അന്നയും അവരുടെ അടുത്ത് വന്നിരുന്നു "നിനക്ക് എന്ത് സംഭവിക്കുമെന്നാ.... എന്തിനും പോന്ന ചേട്ടന്മാർ നിനക്കൊപ്പം ഇല്ലേ.... എന്റെ പപ്പ ഇല്ലേ.... ഞങ്ങളെല്ലാവരും ഇല്ലേ.... ഞങ്ങളെ ഒക്കെ മറി കടന്ന് നിന്നെ ഒന്ന് തൊടാൻ പോലും ഒരുത്തനും ധൈര്യം കാണിക്കില്ല.... പിന്നെ നിന്റെ പപ്പയെയും മമ്മയെയും ഒന്നാക്കുന്ന കാര്യം.... അത് ഞങ്ങളേറ്റു....അല്ലെ ചേട്ടാ....?"സാക്ഷി അത്രയും പറഞ്ഞു ജീവയെ നോക്കി ചോദിച്ചു "പിന്നല്ല.... നീ ധൈര്യമായിട്ടിരിക്ക്...." ജീവ മെറിന്റെ തോളിൽ കൈയിട്ട് പറഞ്ഞു "ഓഹ്.... എപ്പോ നോക്കിയാലും നീ പെണ്പിള്ളേരുടെ ഇടയിലാണല്ലോ...."ജീവ മെറിന്റെ തോളിൽ കൈയിട്ട് ഇരിക്കുന്നത് കണ്ട് കൊണ്ട് വന്ന അലക്സ് പറഞ്ഞതും ജീവ അവനെ ഇരുത്തി നോക്കി "ഞാൻ എന്റെ പെങ്ങന്മാരുടെ കൂടെ ഇരിക്കുന്നതിന് നിനക്കെന്താടാ....?" ജീവ ഗൗരവത്തോടെ ചോദിച്ചതും അലക്സ് അവന് നേരെ കൈ കൂപ്പി ഒന്നുമില്ലെന്ന് പറഞ്ഞു അവിടുന്ന് പോയി "ഞാനിപ്പോ വരാം...." അതും പറഞ്ഞു മെറിൻ അലക്സിന് പിന്നാലെ ഓടി "എന്തോ എവിടെയോ ഒരു തകരാറു പോലെ...." അവളുടെ ഓട്ടം കണ്ട് ജീവ പറഞ്ഞതും "എനിക്കും കൊറേയായി ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു...."

അവരുടെ ഫസ്റ്റ് മീറ്റിംഗ് ഓർത്തുകൊണ്ട് അന്ന അവനോട് പറഞ്ഞു "നിങ്ങൾക്ക് രണ്ടിനും വേറെ പണിയൊന്നുമില്ലേ....?"ജീവയുടെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് സാക്ഷി അവിടുന്ന് എണീറ്റ് പോയതും ജീവ എണീറ്റ് മെറിന്റെ പിന്നാലെ പോയി •••••••••••••••••••••••••••••••° "ഓയ് ഇച്ചായോ...." മുറിയിലേക്ക് കയറാൻ നിന്നപ്പോഴാണ് അലക്സ് മെറിന്റെ വിളി കേട്ടത് "ആരാടി നിന്റെ ഇച്ചായൻ....?" അവൻ അവളെ നോക്കി കണ്ണുരുട്ടിയതും അവളൊന്ന് പുഞ്ചിരിച്ചു "നിങ്ങള് തന്നെ.... റോയിച്ചായൻ...."അവൾ കണ്ണിറുക്കി പറഞ്ഞതും അലക്സിന്റെ മുഖം വീർത്തു "ഞാൻ ആരുടേം ഇച്ചായനും കിച്ചായനും ഒന്നുമല്ല.... മേലാൽ എന്നെ അങ്ങനെ വിളിക്കരുത്...."അത് പറഞ്ഞു റോയ് അകത്തേക്ക് കയറാൻ നിന്നതും "ആഹ് ഒന്ന് നിക്കടാ റോയ്...."അവൾ കുസൃതിയോടെ അവന്റെ മുന്നിൽ കയറി നിന്നു "നിന്റെ മടിയിൽ ഇരുത്തിയാണോടി എനിക്ക് ടാ റോയ് ന്ന് പേരിട്ടത്.... മൂത്തവരെ ബഹുമാനിക്കാൻ അറിയില്ലേ നിനക്ക്....?" അലക്സ് ചൂടായതും മെറിൻ അവനെ നോക്കി വായും പൊളിച്ചു നിന്നു "അതല്ലേ മനുഷ്യാ ഞാൻ ഇച്ചായാന്ന് വിളിച്ചേ..... നിങ്ങളല്ലേ അങ്ങനെ വിളിക്കണ്ടെന്ന് പറഞ്ഞെ....?" അവൾ ചോദിക്കുന്നത് കേട്ട് അവൻ കണ്ണുരുട്ടി "നീ എന്നെ ഒന്നും വിളിക്കണ്ട.... ശല്യപ്പെടുത്താതെ ഒന്ന് പോകുന്നുണ്ടോ....?"

അലക്സ് ചൂടായതും അവൾ ചിരിച്ചു "ചൂടാവുമ്പോ ഇച്ചായനെ കാണാൻ എന്ത് ക്യൂട്ടാ.... 🙈" അവൾ കൊഞ്ചാലോട് പറഞ്ഞതും അലക്സ് അവളെ നോക്കി പല്ല് കടിച്ചു "നീ എന്നെ വട്ട് പിടിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാണോ കൊച്ചേ....?" അവൻ നടുവിന് കൈ കൊടുത്തു ചോദിച്ചതും അവൾ കണ്ണിറുക്കി ചിരിച്ചു "എന്താ ഇച്ചായ ഇങ്ങനെ.... ഞാൻ ഇച്ചായന് ആകെയുള്ള ഒരു മുറപ്പെണ്ണല്ലേ.... എന്നിട്ട് എന്നോട് ഇങ്ങനെയാണോ പെരുമാറുന്നെ....?"അവൾ ചുണ്ടിൽ ചിരിയൊളിപ്പിച്ചു കൊണ്ട് ചോദിച്ചതും അലക്സ് തറപ്പിച്ചു നോക്കി "ഇങ്ങനെ നോക്കല്ലേ ഇച്ചായാ....🙈" അവൾ മുഖത്ത് നാണം വാരി വിതറി "പോടീ പുല്ലേ...." അലക്സ് അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് റൂമിൽ കയറി ഡോർ അടച്ചതും മെറിൻ പൊട്ടിച്ചിരിച്ചു പോയി അവൾ ചിരിച്ചുകൊണ്ട് തിരഞ്ഞതും അവളെ നോക്കി കൈയും കെട്ടി നിൽക്കുന്ന ജീവയെ കണ്ട് അവളുടെ ചിരി താനേ നിന്നു "എന്താടി..... 🤨?" ജീവ ഗൗരവം നടിച്ചതും അവൾ ചുമല് കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു "സത്യം പറയടി.... നിനക്ക് അതല്ലേ....?" അവൻ അവളെ ഇരുത്തി നോക്കിക്കൊണ്ട് ചോദിച്ചു "ഏത്....🙄?"

അവൾ മുഖം ചുളിച്ചു "മറ്റേ പ്രേമത്തിന്റെ അസ്ക്യത.... 🧐" അവനവളുടെ ചുറ്റും കൈ കെട്ടി നടന്നുകൊണ്ട് പറഞ്ഞു "ചേട്ടനൊന്ന് പോയെ.... ഞങ്ങൾ കോളേജിൽ വെച്ചുള്ള ബന്ധമാ...." അവൾ കൂളായി പറഞ്ഞതും ജീവ ഞെട്ടി "ബന്ധോ 😲.... എന്ത് ബന്ധം....?" അവൻ ഒച്ചത്തിൽ ചോദിച്ചത് കേട്ട് മെറിൻ ഞെട്ടി "ബന്ധമെന്ന് പറഞ്ഞാൽ ഒരു ചൊറിയൽ മാന്തൽ ബന്ധം...."അവൾ തലക്ക് കൈ കൊടുത്തതും ജീവ നെറ്റി ചുളിച്ചു "അതെന്ത് ബന്ധം....?" ജീവ കാര്യം മനസ്സിലാവാതെ അവളെ നോക്കി "കോളേജിൽ വെച്ച് അങ്ങേരെ ബൈക്ക് എന്നെ ഒന്ന് മുട്ടാൻ വന്നു.... അന്ന് ഞാൻ കേറി ചൊരിഞ്ഞപ്പോൾ പുള്ളി നൈസ് ആയിട്ട് മാന്തി വിട്ടു ഇപ്പൊ അത് ഓർമ വന്നപ്പോൾ ചുമ്മാ ഒന്ന് വട്ട് പിടിപ്പിച്ചതാ...." അത്രയും പറഞ്ഞുകൊണ്ട് അവൾ കണ്ണ് ചിമ്മി ചിരിച്ചു "ശ്യേ.... ഞാൻ ഏതാണ്ടൊക്കെയോ പ്രതീക്ഷിച്ചു....." ജീവ നിരാശയോടെ പറഞ്ഞു "അപ്പൊ നിനക്ക് അവനോട് പ്രേമം ഇല്ലാ.... ☹️?" ജീവ നിരാശയോടെ ചോദിച്ചു "ഇല്ല ചേട്ടാ.... എനിക്ക് പ്രേമം ഒന്നും ഇല്ല...."അവൾ പുഞ്ചിരിയോടെ പറഞ്ഞു "ഇല്ലെങ്കിൽ ഉണ്ടാക്കണം...."അവൻ ആവേശത്തോടെ പറഞ്ഞു "എന്തോന്നാ 🙄...?"

അവൾ കണ്ണും മിഴിച്ചു അവനെ നോക്കി "എടീ പൊട്ടീ.... നീ അവനെ പ്രേമിക്കണമെന്ന്...." ജീവ അവളുടെ തലക്ക് കിഴുക്കി പറഞ്ഞതും അവൾ ഞെട്ടി "പ്രേമിക്കാനോ.... ചേട്ടനൊന്ന് പോയെ...." അവൾ ജീവയെ മറി കടന്ന് പോകാൻ നിന്നതും ജീവ അവളുടെ മുന്നിൽ കയറി നിന്നു "നിന്നോട് അവനെ കൊല്ലാൻ ഒന്നും അല്ലല്ലോ പറഞ്ഞെ.... പ്രേമിക്കാനല്ലേ..... എന്റെ അഭിപ്രായത്തിൽ അവനെക്കാൾ നല്ലൊരു പാരയെ.... സോറി ചെക്കനെ നിനക്ക് കിട്ടാനില്ല.... അത്രക്ക് പെർഫെക്ട് മാച്ച് ആണ് നിങ്ങൾ രണ്ടാളും....." ജീവ ഇളിച്ചോണ്ട് പറയുന്നത് കേട്ട് മെറിൻ അവനെ അടിമുടി നോക്കി "നീ ഒന്ന് ആലോചിച്ചു നോക്കിയേ.... സാഗർ സാക്ഷിയെ കെട്ടും ഞാൻ ശിഖയെ കെട്ടും ജെറി അന്നയെയും കെട്ടും.... അലക്സും നീയും സെറ്റായാൽ നമ്മൾ എല്ലാവരും ഒരുമിച്ച് ഇവിടെ ഒരു വീട്ടിൽ ഉണ്ടാവില്ലേ.... അതിനേക്കാൾ വലിയ എന്ത് ഭാഗ്യമാ നിനക്ക് വേണ്ടത്.... അത് കൊണ്ട് നീ ഇനി ഒന്നും നോക്കണ്ട.... അവനെ കണ്ണും പൂട്ടി പ്രേമിച്ചോ....." ജീവ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി "ഇച്ചായനെ എന്റെ തലയിൽ കെട്ടി വെക്കാൻ ചേട്ടന് എന്താ ഇത്രയും താല്പര്യം....?"

അവൾ കൈയും കെട്ടി നിന്ന് അവനെ ചൂഴ്ന്ന് നോക്കി "കെട്ടി വെക്കാനോ.... കൊള്ളാടി കൊള്ളാം.... പെങ്ങൾക്ക് നല്ലൊരു ചെക്കനെ കിട്ടണമെന്ന് ആഗ്രഹിച്ചത് ഇത്രയും വലിയ തെറ്റാണോടി.... നിനക്കറിയുമോ.... ഞങ്ങൾക്ക് വേണ്ടി മരിക്കാൻ പോലും ഞങ്ങടെ അലക്സിന് മടിയില്ല..... ചങ്കും കരളും പോലെയാ എന്നെയും സാഗറിനെയും അവൻ കൊണ്ട് നടക്കുന്നത്.... എന്നെയും അവനെയും ഒരു നിമിഷം പോലും കൺവെട്ടത്തു നിന്ന് മാറാൻ സമ്മതിക്കില്ല.... അത്രക്ക് സ്നേഹമാ...."ജീവ കള്ളക്കണ്ണീർ തുടച്ചുകൊണ്ട് തുടർന്നു "ഇത്രയൊക്കെ പോരെ കെട്ടുന്ന പെണ്ണിനെ അവൻ പൊന്ന് പോലെ നോക്കുമെന്ന് മനസ്സിലാക്കാൻ ..... നിനക്ക് അവനെക്കാൾ നല്ലൊരു ചെക്കനെ ഈ ജന്മത്തിൽ കിട്ടാൻ പോണില്ല...."ജീവ തീർത്തു പറഞ്ഞതും മെറിൻ തലക്ക് കൈ കൊടുത്തു "നീ പ്രേമിക്കണം പെങ്ങളെ.... അവന്റെ പിന്നാലെ നടന്ന് അവന്റെ തപസ്സിളക്കി അവനെ നിന്റെ പിറകെ നടത്തിക്കണം...."പെട്ടെന്ന് വേറൊരു ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി.... സാഗർ ആയിരുന്നു അത് "ബ്രോയുടെ ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു...." ജെറിയും കൂടി വന്നതും മെറിൻ ഒന്ന് നെടുവീർപ്പിട്ടു "നല്ല ബെസ്റ്റ് ആങ്ങളമാര്.... പെങ്ങളെ പ്രേമിക്കാൻ പ്രോത്സാഹിപ്പിക്കുന്നു...."

അവൾ ഇടുപ്പിൽ കൈ കുത്തി മൂന്നിനെയും അടിമുടി നോക്കി മൂന്ന് പേരും വൃത്തിക്ക് ഒന്ന് ഇളിച്ചു കൊടുത്തു "നീ ധൈര്യമായിട്ട് പ്രേമിച്ചോടി.... ഞങ്ങൾ ഉണ്ട് കട്ട സപ്പോർട്ടായി...."ജെറി അവളെ ചേർത്തു പിടിച്ചു പറഞ്ഞതും മെറിൻ തലയാട്ടി ചിരിച്ചു "ആദ്യം നിങ്ങൾ നിങ്ങടെ കാര്യം ഒന്ന് സെറ്റ് ആക്കാൻ നോക്ക്.... " ജെറിയുടെ കൈ എടുത്തു മാറ്റി അവൾ ആക്കി പറഞ്ഞതും "അതിനാ തെണ്ടി അളിയൻ സമ്മതിക്കണ്ടേ...." ജീവ പിറുപിറുത്തത് കണ്ട് മെറിൻ നെറ്റി ചുളിച്ചു "അല്ലാ ഇവനെന്താ മുറിയിൽ കയറി അട ഇരിക്കുവാണോ.... അല്ലെങ്കിൽ പെങ്ങന്മാരുടെ പിറകിൽ നിന്ന് മാറില്ലല്ലോ...?" ജീവ അവളുടെ നോട്ടം കണ്ട് വിഷയം മാറ്റി "അല്ലാ സാക്ഷി എവിടെയാ....?" സാഗർ എന്തോ ഓർത്തത് പോലെ ചോദിച്ചു "അവൾ അവളുടെ മുറിയിലേക്ക് പോയി...." ജീവ മറുപടി കൊടുത്തു "അപ്പൊ ശരി എന്നാ...." സാഗർ അതും പറഞ്ഞു പോയപ്പോഴാണ് ജീവക്ക് ക്ലിക്ക് ആയത് "അയ്യോ എന്റെ ശിഖ.... എന്റെ പൊന്ന് പെങ്ങളെ.... നീ ഇവിടെ തന്നെ നിൽക്കണം.... അവൻ ഇറങ്ങിയാൽ നേരത്തെ വെറുപ്പിച്ചത് പോലെ വെറുപ്പിച്ചു തിരിച്ചു മുറിയിലേക്ക് തന്നെ കയറ്റണേ വായി നോക്കി നിൽക്കാതെ കിട്ടിയ അവസരം ഉപയോഗിക്കെടാ...."

മെറിനോട് പറഞ്ഞുകൊണ്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു ജീവ ശിഖയുടെ മുറിയിലേക്ക് പാഞ്ഞു ജെറിയും അവിടുന്ന് ഓടുന്നത് കണ്ട് മെറിൻ കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ചു നിന്നു •••••••••••••••••••••••••••••••° സാക്ഷി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയതും ബെഡിൽ കാല് പൊക്കി വെച്ച് രാജാകീയമായി കിടക്കുന്ന സാഗറിനെ കണ്ട് ഒന്ന് നെടുവീർപ്പിട്ടു "ഡാ.... നിനക്കെന്താ ഇവിടെ കാര്യം...?" അവൾ പില്ലോ എടുത്ത് അവന് നേരെ എറിഞ്ഞുകൊണ്ട് ചോദിച്ചതും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ടു "നീ ഇവിടെയുള്ളപ്പോൾ പിന്നെ ഇവിടെയല്ലാതെ എവിടെയാ എനിക്ക് കാര്യം....?" അവൻ കുസൃതിയോടെ പറഞ്ഞുകൊണ്ട് ഒന്ന് മറിഞ്ഞതും സാക്ഷി അടിയിലും അവൻ അവൾക്ക് മുകളിലുമായി "സാഗർ.... ഞാനാകെ ഭ്രാന്ത്‌ പിടിച്ചിരിക്കാ.... നീ പോയെ...." അവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി വന്നതും സാക്ഷി അവന്റെ വായ കൈ കൊണ്ട് പൊത്തി അവൾ പൊത്തിയ കൈയിൽ സാഗർ ചുണ്ടമർത്തിയതും അവൾ ആ കൈ വലിച്ചെടുത്തു ആ നേരം കൊണ്ട് അവൻ അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് ചുണ്ടുകൾ പിൻവലിച്ചു "മോളെ സാക്ഷി...."ജെസിയുടെ ശബ്ദം കേട്ടതും സാക്ഷി ഞെട്ടി "സാഗർ ദേ ആന്റി വരുന്നു.... ഒന്ന് മാറ്.... പ്ലീസ്...." അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ ഇല്ലെന്ന് തലയാട്ടി "സാക്ഷി.... മോളെ നീ എവിടെയാ....?" ശബ്ദം അടുത്തടുത്തു വരുന്നത് കണ്ട് സാക്ഷി ദയനീയമായി സാഗറിനെ നോക്കി ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story