സാഗരം സാക്ഷി...❤️: ഭാഗം 58

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മോളെ സാക്ഷി...."ജെസിയുടെ ശബ്ദം കേട്ടതും സാക്ഷി ഞെട്ടി "സാഗർ ദേ ആന്റി വരുന്നു.... ഒന്ന് മാറ്.... പ്ലീസ്...." അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ ഇല്ലെന്ന് തലയാട്ടി "സാക്ഷി.... മോളെ നീ എവിടെയാ....?" ശബ്ദം അടുത്തടുത്തു വരുന്നത് കണ്ട് സാക്ഷി ദയനീയമായി സാഗറിനെ നോക്കി അവൻ ഒരു വഷളൻ ചിരിയോടെ അവളുടെ ചുണ്ടോട് ചുണ്ട് ചേർത്തതും ജെസി ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു "സാ..... ക്ഷി.... 🙄" പുന്നാര മകന്റെ പരാക്രമം കണ്ട് ജെസി കണ്ണും തള്ളി നിന്നു സാഗർ ഒരു കുസൃതി ചിരിയോടെ അവളുടെ ചുണ്ടുകളെ താലോലിച്ചു കൊണ്ടിരുന്നു സാക്ഷി ആകെ നാണം കെട്ട് തൊലി ഉരിഞ്ഞ അവസ്ഥയിലായിരുന്നു.... അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി അവനെ തള്ളി മാറ്റാൻ അവൾ ആവും വിധം ഒക്കെ നോക്കിയെങ്കിലും ഒന്നും നടന്നില്ല "ഡാ....!" ബോധം വന്നത് പോലെ ജെസി അലറിയതും അവൻ സാക്ഷിയുടെ ചുണ്ടുകളെ വിടുവിക്കാതെ ജെസിക്ക് നേരെ കൈ പൊക്കി കുറച്ചു നേരം കൂടി എന്ന് കാണിച്ചതും ജെസി പല്ല് കടിച്ചു

"ഡാ ഡാ.... എന്റെ കൊച്ചിനെ വിടെടാ.... ഡാ.... " ജെസി സാരിത്തുമ്പ് പിടിച്ചു ഇടുപ്പിൽ കുത്തിക്കൊണ്ട് അവന് നേരെ ഓടി "ഡാ ഇങ്ങോട്ട് വാടാ.... പെൺപിള്ളേരെ മുറിയിൽ കയറി തോന്ന്യാസം കാണിക്കുന്നോ....?" അവന്റെ ഷർട്ടിൽ പിടിച്ചു ജെസി അവനെ തൂക്കി എടുത്തതും സാക്ഷി ആഞ്ഞു ശ്വാസം എടുക്കാൻ തുടങ്ങി.... "മോളെ.... എന്ത് പറ്റി....?" അവൾ ആഞ്ഞു ശ്വാസം എടുക്കുന്നത് കണ്ട് ജെസി അവളുടെ നെഞ്ചിൽ തടവിക്കൊടുത്തു "മമ്മ അങ്ങോട്ട് മാറിക്കേ.... ഞാൻ തടവി കൊടുക്കാം...." സാഗർ ജെസിയെ പിടിച്ചു മാറ്റിയതും ജെസി അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു "ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട് വല്ല കൂസലും ഉണ്ടോന്ന് നോക്കിയെ..." ജെസി അവന്റെ മുഖത്ത് ഒരു കുത്ത് വെച്ച് കൊടുത്തു "ആഹ്ഹ്... എന്തിനാ മമ്മാ ഇങ്ങനെ ഉപദ്രവിക്കുന്നെ....?" അവൻ മുഖത്ത് തടവിക്കൊണ്ട് ചോദിച്ചതും ജെസി അവനെ തറപ്പിച്ചു നോക്കി "മിണ്ടരുത് നീ.... ഞാൻ വന്നില്ലായിരുന്നെങ്കിൽ നീ ഈ കൊച്ചിനെ കൊന്നേനല്ലോ.....?" ജെസി കണ്ണൂരുട്ടിയതും സാഗർ ഇളിച്ചു "ഞാൻ വന്നിട്ട് പോലും ഒരു കൂസലും ഇല്ല....

നിനക്ക് ഈ നാണോം മാനോം ഒന്നും ഇല്ലേ ചെക്കാ....?" അവന്റെ കവിളിന് കിഴുക്കി ജെസി ചോദിച്ചതും അവൻ ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചതും ജെസി അവനെ തല്ലാൻ ഓങ്ങി സാഗർ അതിൽ നിന്നും ഒഴിഞ്ഞു മാറി "മേലാൽ ഇത് ആവർത്തിക്കരുത്.... കേട്ടല്ലോ....?" ജെസി ദേഷ്യത്തോടെ ചോദിച്ചതും അവൻ അനുസരണയുള്ള കുട്ടിയെ പോലെ തല കുലുക്കി "മ്മ് പൊയ്ക്കോ...." ജെസി ഗൗരവത്തോടെ പറഞ്ഞതും സാഗർ ഒന്ന് കുനിഞ്ഞുകൊണ്ട് ബെഡിൽ ഇരുന്ന സാക്ഷിയുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് അവിടുന്ന് പുറത്തേക്ക് ഓടി.. "ഡാ നിക്കെടാ അവിടെ...." ജെസി കൈയിൽ കിട്ടിയ വെയിസും എടുത്ത് അവന് പിറകെ ഓടി "Catch me if you can....." അവൻ ഓടുന്നതിനിടയിൽ പൊട്ടിച്ചിരിയോടെ വിളിച്ചു പറഞ്ഞതും ജെസി ഇടുപ്പിന് കൈയും കുത്തി നിന്ന് കിതച്ചു "കുരുത്തം കെട്ട ചെക്കൻ...." ജെസിക്ക് ഫ്ലയിങ് കിസ്സും കൊടുത്ത് താഴേക്ക് പോകുന്ന സാഗറിനെ നോക്കി ജെസി സ്വയം പറഞ്ഞു.. "സോറി മോളെ.... ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത ചെക്കനാ.... മോള് ക്ഷമിക്ക്...."സാക്ഷിക്ക് നേരെ വന്ന് കൊണ്ട് ജെസി പറഞ്ഞതും അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു "ആഹ് മോള് വാ.... ഏട്ടത്തി അന്വേഷിക്കുന്നുണ്ട്...."

ജെസി അതും പറഞ്ഞു സാക്ഷിയുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു •••••••••••••••••••••••••••••••° "അവളുടെ ഒരു ഇച്ചായൻ.... ഹും.... എനിക്കറിയാം ആ കുട്ടി പിശാഷ് എന്നെ വട്ട് പിടിപ്പിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയേക്കുവാ... ഇതിന് എന്നെ കാണുമ്പോൾ മാത്രം എന്താ കർത്താവേ ഇത്രയും ചൊറിച്ചിൽ....? എങ്ങനേലും ആ അഹങ്കാരിയെ ഒതുക്കിയേ പറ്റൂ...." അലക്സ് കൈ പിന്നിൽ കെട്ടി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ചിന്തിച്ചു അവൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പ് തുടർന്നു സാക്ഷിയെയും ശിഖയെയും അന്നയെയും ഓർമ വന്നതും അവനൊന്നു ഞെട്ടി.. "Ohh shit....." തലയിൽ കൈ വെച്ച് കൊണ്ട് അവൻ ഓടി പോയി ഡോർ തുറന്നു "മാറി നിക്കെടി...." പുറത്ത് നിന്ന മെറിനെ തള്ളി മാറ്റി അലക്സ് വേഗത്തിൽ പാഞ്ഞു സ്റ്റെയർ ഇറങ്ങി താഴേക്ക് പോകുന്ന സാഗറിനെ കണ്ടതും അവൻ ആശ്വാസത്തോടെ ഓട്ടം നിർത്തി സമാധാനത്തോടെ കിതക്കുമ്പോഴാണ് ജീവയെ ഓർമ വന്നത് അവൻ അപ്പൊ തന്നെ ശിഖയുടെ മുറി ലക്ഷ്യമാക്കി പാഞ്ഞു •••••••••••••••••••••••••••••••°

ജീവ ഓടിപ്പാഞ്ഞു വന്നപ്പോൾ ശിഖ ബെഡിൽ കമിഴ്ന്നു കിടന്നു ബുക്ക്‌ വായിക്കുവായിരുന്നു... അത് കണ്ടതും അവൻ ശബ്ദമുണ്ടാക്കാതെ ഡോർ ചാരി പതുങ്ങി വന്ന് ബെഡിന്റെ മറവിൽ ഇരുന്നു ജീവ പതിയെ തല പൊന്തിച്ചു നോക്കിയതും കണ്ണിലുടക്കിയത് അവളുടെ വെളുത്ത കാലിൽ കിടക്കുന്ന സ്വർണകൊലുസാണ് അവൻ പുഞ്ചിരിയോടെ അവളുടെ കാലിൽ വിരലോടിച്ചതും ശിഖ ഞെട്ടി പിടഞ്ഞെണീറ്റു.. അവൻ അവൾ കാണാതെ ബെഡിനടിയിലേക്ക് മറഞ്ഞു ശിഖ ചുറ്റും നോക്കിക്കൊണ്ട് ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി വീണ്ടും കമിഴ്ന്നു കിടന്നു ജീവ കുസൃതി ചിരിയോടെ വീണ്ടും കൈ കൊണ്ട് അവളുടെ കാലിൽ തഴുകി.... ശിഖ ചാടി എണീറ്റ് ബെഡിൽ നിന്നിറങ്ങിയതും ജീവ ബെഡിനടിയിൽ നിന്ന് പുറത്തേക്ക് വന്നുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു ആ വലിയിൽ അവൾ അവന്റെ മടിയിൽ പോയി വീണു ജീവയാണെന്ന് കണ്ടതും ശിഖ നെഞ്ചിൽ കൈ വെച്ച് ആശ്വസിപ്പിച്ചു "എന്നെ ഇങ്ങനെ പേടിപ്പിക്കാമെന്ന് ചേട്ടന് വല്ല നേർച്ചയും ഉണ്ടോ.... മര്യാദക്ക് ഒന്നും വരാൻ അറിയില്ലേ....?"

അവൾ അവനെ നോക്കി കണ്ണുരുട്ടിയതും ജീവ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു "ഇല്ലല്ലോ...." അവൻ കൊഞ്ചലോടെ പറഞ്ഞു "കൊഞ്ചാതെ എന്നെ വിട്ടേ...."അവൾ കുതറിയതും ജീവ അവളെ പിടിച്ചു വെച്ച് "നിന്റെ ചേട്ടനെ വെട്ടിച്ചു വല്ലപ്പോഴും കൂടിയാ നിന്നെ ഒന്ന് അടുത്ത് കിട്ടുന്നെ.... അപ്പോ ഒരുമാതിരി വൃത്തികെട്ട സ്വഭാവം കാണിക്കരുത്...." ജീവ അവളുടെ കവിളിൽ പിടിച്ചു വലിച്ചതും അവൾ എരിവ് വലിച്ചു "ചേട്ടനിപ്പോ എന്താ വേണ്ടേ....?" അവൾ തലക്ക് കൈ കൊടുത്തു ചോദിച്ചതും അവൻ അവളെ നോക്കി മീശ പിരിച്ചു "എനിക്ക് വേണ്ടത് ഞാൻ തന്നെ എടുത്തോളാം...."അതും പറഞ്ഞു ജീവ ശിഖക്ക് നേരെ മുഖം അടുപ്പിച്ചതും അവൾ ചുണ്ട് അകത്തേക്ക് കൂട്ടി പിടിച്ചു വെച്ചു അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് ജീവ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.... അവളൊരു വിറയലോടെ അവന്റെ തോളിൽ പിടി മുറുക്കി അവന്റെ കുറ്റിത്താടി അവളെ ഇക്കിളിപ്പെടുത്തിയതും അവളൊന്ന് പുളഞ്ഞു "I love you Shikhaaa....." അവൻ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞുകൊണ്ട് ഞെട്ടലോടെ ചുണ്ടുകൾ പുറത്തേക്കെടുത്ത ശിഖയുടെ ചുണ്ടിൽ ജീവ ചുണ്ട് ചേർത്തു അവളുടെ നേത്രഗോളങ്ങൾ വികസിച്ചു വരുന്നത് കണ്ട് ജീവയുടെ കണ്ണിൽ കുസൃതി നിറഞ്ഞു

അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തിക്കൊണ്ട് അവൻ വിട്ട് മാറിയതും അവൾ ഞെട്ടി പിടഞ്ഞു അവന്റെ മടിയിൽ നിന്ന് എണീറ്റു ശിഖ ആകെ വിരണ്ട് പോയിരുന്നു.... അവൾക്ക് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ല അവളാകെ വെപ്രാളത്തോടെ നിൽക്കുന്നത് കണ്ട് ജീവ പതിയെ എണീറ്റു അവൾക്ക് നേരെ നടന്നുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു തിരിച്ചുനിർത്തി "എന്ത് പറ്റി ശിഖാ.... നിന്റെ സമ്മതമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ നിനക്ക് എന്നോട് ദേഷ്യമുണ്ടോ....?" അവൻ അവളുടെ കവിളിൽ കൈ വെച്ച് അലിവോടെ ചോദിച്ചതും അവൾ പകപ്പോടെ അവനെ നോക്കി അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് ജീവ പതിയെ കൈ പിൻ വലിച്ചു.... എന്തോ അവന്റെ മുഖം ഒക്കെ അങ്ങ് വാടി "I'm sorry shikhaa.... ഞാൻ എന്റെ കാര്യം മാത്രമേ നോക്കിയുള്ളു.... തന്റെ ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ ഞാൻ മനസ്സിലാക്കണമായിരുന്നു...." അവൻ അവളിൽ നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു "Sorry..... എന്റെ സ്നേഹക്കൂടുതൽ കൊണ്ട് തന്റെ മനസ്സ് അറിയാൻ ഞാൻ ശ്രമിച്ചില്ല.... അങ്കിളിനോട് എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞപ്പോഴും തന്റെ ഉള്ളിൽ ഞാൻഉണ്ടോയെന്ന് ഞാൻ അറിയാൻ ശ്രമിച്ചില്ല.... എന്റെ തെറ്റാ ശിഖാ.... നീ എന്നോട് ക്ഷമിച്ചേക്ക്.... "

അത്രയും പറഞ്ഞു പോകാൻ നിന്ന ജീവയുടെ മോന്തക്കിട്ട് ഒന്ന് കൊടുത്തുകൊണ്ട് അവൾ കണ്ണുരുട്ടി "ഓവറാക്കല്ലേ....?" അവൾ കലിപ്പോടെ പറഞ്ഞതും ജീവ ഇളിച്ചു കാണിച്ചു "പ്രായം തികയാത്ത എന്നെ കേറി ഉമ്മ വെച്ചിട്ട് നിന്ന് സെന്റി അടിക്കുന്നോ....?" അവൾ അവന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തു "ഏറ്റില്ലല്ലേ....?" ജീവ പല്ലിളിച്ചു "ഇല്ല...." അവനെ പിടിച്ചു പിന്നിലേക്ക് തള്ളിക്കൊണ്ട് അവൾ കണ്ണുരുട്ടി.... "അപ്പോ ശരി എന്നാ.... 🚶‍♂️..." ജീവ പുറത്തേക്ക് നടക്കാൻ നിന്നതും ശിഖ അവന്റെ മുന്നിൽ കേറി നിന്നു "പറഞ്ഞതിൽ കുറച്ചൊക്കെ മനസ്സിൽ നിന്ന് വന്നതാണെന്ന് എനിക്കറിയാം.... എന്റെ മനസ്സ് അറിയാഞ്ഞിട്ട് ചേട്ടൻ ഇനി സെന്റി അടിച്ചു നടക്കണ്ട....."അത്രയും പറഞ്ഞു അവൾ അവന്റെ കാൽപാദത്തിൽ കയറി നിന്ന് ഉയർന്നു പൊങ്ങി അവന്റെ ചുണ്ടിൽ അമർത്തി മുത്തി ജീവ റിലേ പോയ പോലെ അവളെ നോക്കി ശിഖ അവനിൽ നിന്ന് വിട്ട് മാറി അവനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു "എന്നാൽ പിന്നെ ഇനി നിൽക്കണ്ട.... വിട്ടോ...." ജീവയെ നോക്കി പറഞ്ഞുകൊണ്ട് അവൾ ബുക്ക്‌ എടുക്കാൻ നിന്നതും ജീവ പിന്നിലൂടെ അവളെ വരിഞ്ഞു മുറുക്കി "ഡാ....!" അവളുടെ കഴുത്തിൽ ചുണ്ടമർത്താൻ ഒരുങ്ങുമ്പോഴാണ് അലക്സ് വാതിൽ തള്ളി തുറന്ന് വന്ന് അലറിയത് ജീവ അവനെ മനസ്സിൽ നന്നായി സ്മരിച്ചുകൊണ്ട് പല്ല് കടിച്ചു....

ശേഷം ശിഖയിൽ നിന്ന് വിട്ട് മാറി "എന്റെ കണ്ണൊന്നു തെറ്റിയാൽ അപ്പൊ ഓടി കയറിക്കോണം...." അവന്റെ കഴുത്തിൽ ലോക്കിട്ട് പിടിച്ചു വലിച്ചു അലക്സ് അവനെ പുറത്തേക്ക് കൊണ്ട് പോയി "ശിഖേ.... നിന്നെ മമ്മ വിളിക്കുന്നു.... നീ അങ്ങോട്ട് പൊയ്ക്കോ...." അലക്സ് വാതിൽക്കൽ എത്തി തിരിഞ്ഞുനോക്കി പറഞ്ഞതും അവൾ തല കുലുക്കി താഴേക്ക് ഓടി "വിടെടാ തെണ്ടി...." ജീവ അവന്റെ കൈ തട്ടി മാറ്റി അവനെ ചെറഞ്ഞു നോക്കി "എന്താടാ നോക്കുന്നെ....?" അലക്സ് പുരികം പൊക്കി ചോദിച്ചു "എന്റെ കഞ്ഞിയിൽ നീ പാറ്റ ഇട്ട സ്ഥിതിക്ക് എനിക്കൊരു കാര്യം പറയാൻ ഉണ്ട്...." അലക്സ് എന്തെന്ന മട്ടിൽ അവനെ നോക്കി "സാഗർ സാക്ഷിയുടെ മുറിയിലേക്ക് പോയിട്ടിട്ടുണ്ട്...."അവൻ പറഞ്ഞു തീർന്നതും സാഗർ അവർക്ക് നേരെ നടന്നു വന്നു "അപ്പോ പിന്നെ ഇതാരാ....?" ജീവയുടെ പിന്നിൽ വന്ന് നിന്ന സാഗറിനെ ചൂണ്ടി അലക്സ് പറഞ്ഞതും ജീവ തിരിഞ്ഞു നോക്കി "ഏഹ്ഹ്... നീ എന്താ ഇവിടെ.... നീ സാക്ഷിയുടെ കൂടെ അല്ലായിരുന്നോ....?" ജീവ കണ്ണും മിഴിച്ചു ചോദിച്ചതും സാഗർ തല കുലുക്കി "ആയിരുന്നു.... മമ്മ വന്ന് എന്നെ ഗെറ്റ്ഔട്ട്‌ അടിച്ചു....🥴"

അവൻ മുഖം ചുളിച്ചു "അപ്പൊ ജെറി....?" ജീവ ചോദിച്ചതും അവൻ കൈ മലർത്തി അത് കണ്ട് അലക്സ് അവിടുന്ന് ഓടുന്നത് കണ്ട് രണ്ടും കൂടി പൊട്ടിച്ചിരിച്ചു പക്ഷേ മുറിയിലൊക്കെ നോക്കിയിട്ടും അവരുടെ പൊടി പോലും കിട്ടിയില്ല.... അലക്സ് പുറത്തേക്ക് ഇറങ്ങിയതും ഗാർഡനിൽ ചുമ്മാ സംസാരിച്ചിരിക്കുന്ന ജെറിയെയും അന്നയെയും കണ്ട് ഒന്ന് നിന്നു അപ്പോഴേക്കും സാഗറും ജീവയും അവന്റെ അടുത്തേക്ക് വന്നു "അവൻ നിങ്ങളെ പോലെയല്ലടാ...." ജെറിയെ നോക്കി അലക്സ് ആശ്വാസത്തോടെ പറഞ്ഞു "ഇത് തന്നെയാ നീ സാഗറിന്റെ കാര്യത്തിലും പറഞ്ഞെ...." ജീവ പറയുന്നത് കെട്ട് സാഗർ ഊറി ചിരിച്ചു അപ്പോഴാണ് വീട്ടു മുറ്റത്ത് ഒരു കാർ വന്ന് നിന്നത് അവർ മൂന്നും കൂടി അങ്ങോട്ട് നോക്കിയതും കാറിൽ നിന്ന് ഇറങ്ങി വരുന്ന വസുവിനെയും മകനെയും കണ്ട് അലക്സിന്റെയും ജീവയുടെയും മുഖം മാറി.. വസു കാറിൽ നിന്നിറങ്ങി അവരെ ഒക്കെ പുച്ഛത്തോടെ നോക്കി "നീ ഇവിടെ സ്ഥിരതാമസം ആക്കിയോ....?" സാഗറിനെ നോക്കി അവർ ചുണ്ട് കോട്ടി "എന്ത് ചെയ്യാനാ.... സാക്ഷിക്ക് ഞാൻ എപ്പോഴും അടുത്ത് വേണമെന്ന് ഒരേ വാശി...."

അവനത് പറഞ്ഞത് സഞ്ജുവിന്റെ മുഖം വലിഞ്ഞു മുറുകി ജോർജ് ബാൽക്കണിയിൽ നിന്ന് അവർ വരുന്നത് കണ്ട് കൊണ്ട് ജെസിയെ അവിടെ നിന്നും മാറ്റി സാക്ഷിയെ താഴേക്ക് പറഞ്ഞു വിട്ടു സാക്ഷി പുറത്തേക്ക് വന്നതും സാഗർ സഞ്ജുവിനെ ഒന്ന് നോക്കിക്കൊണ്ട് അവൾക്ക് നേരെ നടന്നു സഞ്ജുവും വസുവും നോക്കി നിൽക്കെ സാഗർ അവളെ കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ മുത്തിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി സഞ്ജു കലിയോടെ സാക്ഷിക്ക് നേരെ നടന്നു വന്നു "സാക്ഷി....!!"സാഗർ പോകുന്നതും നോക്കി ഞെട്ടി നിൽക്കുന്ന സാക്ഷിയെ പിടിച്ചു തിരിച്ചുകൊണ്ട് സഞ്ജു അലറി "What's going on here....? അവൻ എന്തിനാ നിന്നെ കിസ്സ് ചെയ്തത്....?" അവൻ കലി അടക്കാനാവാതെ അവൻ അവളുടെ കൈയിൽ പിടിച്ചു ഞെരിച്ചു "വിട്.... അവന് കിസ്സ് ചെയ്യാൻ തോന്നി.... അവൻ കിസ്സ് ചെയ്തു.... അതിന് നിനക്ക് എന്താ....?" ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story