സാഗരം സാക്ഷി...❤️: ഭാഗം 59

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സാക്ഷി....!!"സാഗർ പോകുന്നതും നോക്കി ഞെട്ടി നിൽക്കുന്ന സാക്ഷിയെ പിടിച്ചു തിരിച്ചുകൊണ്ട് സഞ്ജു അലറി "What's going on here....? അവൻ എന്തിനാ നിന്നെ കിസ്സ് ചെയ്തത്....?" അവൻ കലി അടക്കാനാവാതെ അവൻ അവളുടെ കൈയിൽ പിടിച്ചു ഞെരിച്ചു "വിട്.... അവന് കിസ്സ് ചെയ്യാൻ തോന്നി.... അവൻ കിസ്സ് ചെയ്തു.... അതിന് നിനക്ക് എന്താ....?" അവൾ കൈ തട്ടി എറിഞ്ഞുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചതും സഞ്ജു മുഷ്ടി ചുരുട്ടി പിടിച്ചു "വിട്ടേക്ക് സഞ്ജു.... മോളെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട...." വസു പുഞ്ചിരിയോടെ പറഞ്ഞതും സാക്ഷി ചുണ്ട് കോട്ടി "ഞങ്ങളെ ഇവിടെ നിർത്താനാണോ മോൾടെ പ്ലാൻ..... 😅 എന്താ മോളെ ഞങ്ങളെ അകത്തേക്ക് ക്ഷണിക്കാത്തെ.....?" വസു മുഖത്ത് പുഞ്ചിരി വരുത്തി അവളോട് ചോദിച്ചതും സാക്ഷി ദേഷ്യത്തോടെ അകത്തേക്ക് നടന്നു പിന്നാലെ വസുവും സഞ്ജുവും "പപ്പയും മമ്മയും ഇല്ലേ....?" സിറ്റ് ഔട്ടിലേക്ക് ഇരുന്നുകൊണ്ട് വസു ചോദിച്ചു "നിങ്ങൾ വന്ന കാര്യം എന്താണെന്ന് വെച്ചാൽ പറയ്...."

സാക്ഷി താല്പര്യമില്ലാത്ത ഭാവത്തിൽ പറഞ്ഞതും വസു എരിഞ്ഞു കയറിയ ദേഷ്യം അടക്കി പിടിച്ചു അവൾക്ക് മുന്നിൽ പുഞ്ചിരിച്ചു "നാളെ കഴിഞ്ഞാൽ വിവാഹം അല്ലെ.... വിവാഹസാരിക്കും ആഭരണങ്ങൾക്കും വേണ്ടി നിങ്ങളാരും ഇനി ഓടി നടക്കണ്ട.... മോൾക്കുള്ളതൊക്കെ ഞങ്ങൾ വാങ്ങിയിട്ടുണ്ട്.... ധാ വാങ്ങിക്കോ...."ഡ്രൈവർ കൊണ്ട് വന്ന സാധനങ്ങളൊക്കെ വാങ്ങി വസു സാക്ഷിക്ക് നേരെ നീട്ടി സാക്ഷി അത് നോക്കി പുച്ഛിച്ചു ചിരിച്ചു "ഹാ.... ഇത് പിടിക്ക് മോളെ...." വസു അതൊക്കെ അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു "സാരി സഞ്ജുവിന്റെ സെലെക്ഷൻ ആണ്.... എങ്ങനെ ഉണ്ടെന്ന് നോക്ക് മോളെ....?" സാരി പുറത്തെടുത്തു അവൾക്ക് നേരെ നീട്ടിയതും അവൾ ചുണ്ട് കോട്ടി "വളരെ വളരെ മോശമായിട്ടുണ്ട്..... ഒരു സാരി സെലക്ട്‌ ചെയ്യാൻ പോലും അറിയാത്ത ഇവനെക്കൊണ്ടാണോ നിങ്ങൾ വിവാഹം കഴിപ്പിക്കാൻ നോക്കുന്നെ....?" സാക്ഷി എടുത്തടിച്ചത് പോലെ പറഞ്ഞതും അമ്മയുടെയും മകന്റെയും മുഖം മാറി "ഡീ...." സഞ്ജു ചാടി എണീറ്റതും വസു അവനെ തടഞ്ഞു "വേണ്ട സഞ്ജു.... മോൾക്ക് നമ്മളോടുള്ള പ്രതിഷേധം ഇനിയും മാറിയിട്ടില്ല..... വിട്ടേക്ക്...."വസു പറയുന്നത് കേട്ട് സഞ്ജു അടങ്ങി "അമ്മമാർ പറയുന്നത് അനുസരിക്കുന്നതൊക്കെ നല്ലതാണ്....

പക്ഷേ സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്ത നട്ടെല്ല് ഇല്ലാത്തവനായി ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാ നല്ലത്....." സാക്ഷി പരിഹാസത്തോടെ പറഞ്ഞതും സഞ്ജു മുഷ്ടി ചുരുട്ടി നിന്നു "എന്താ ബേബി.... അവന് നട്ടെല്ല് ഇല്ലെന്ന് മാത്രം നീ പറയരുത്.... അവന് നട്ടെല്ലുണ്ട്.... പക്ഷേ അത് അവന്റെ അമ്മയ്ക്ക് പണയം വെച്ചിരിക്കുവാ.... പാവം....." സാഗർ പുറത്തേക്ക് വന്ന് കൊണ്ട് പറഞ്ഞതും വസു അവനെ തുറിച്ചു നോക്കി "ഓ ഞാനങ്ങു പേടിച്ചു...." വസുവിനെ നോക്കി പരിഹാസത്തോടെ പറഞ്ഞുകൊണ്ട് അവൻ സിറ്റ് ഔട്ടിൽ ഇരുന്നു "ആഹാ ഇതെന്താ.... കല്യാണ സാരിയോ....?" വസുവിന്റെ കൈയിൽ നിന്ന് സാരി പിടിച്ചു വാങ്ങി സാഗർ ചോദിച്ചു അവനത് നിവർത്തി സഞ്ജുവിന്റെ ദേഹത്തേക്ക് ചേർത്തു വെച്ച് നോക്കി "നിന്നോടാരാ ബേബി പറഞ്ഞെ ഈ സാരി മോശമാണെന്ന്.... നോക്ക്.... സഞ്ജുവിന് നന്നായി ചേരുന്നുണ്ട്....."സഞ്ജുവിന്റെ തോളിലൂടെ സാരി കടത്തി ഇട്ടുകൊണ്ട് സാഗർ പറഞ്ഞതും സാക്ഷി ചിരി കടിച്ചു പിടിച്ചു നിന്നു "പാവം.... അവന് മാച്ചിങ് ആയതല്ലേ അവൻ എടുക്കുള്ളു....." സാഗർ ചുണ്ട് ചുളുക്കി പറഞ്ഞതും സഞ്ജു ആ സാരി വലിച്ചെടുത്തു "സാരി ചേർന്ന സ്ഥിതിക്ക് ആ ഓർണമെൻറ്സ് കൂടി മോന് തന്നെ കൊടുത്തേക്ക്.... എന്റെ പെങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല...."

അലക്സ് സാക്ഷിയുടെ കൈയിൽ ഇരുന്നതൊക്കെ വാങ്ങി അവർക്ക് ഇട്ട് കൊടുത്തു വസുവിനും സഞ്ചുവിനും ദേഷ്യം വന്നെങ്കിലും അവർ കടിച്ചു പിടിച്ചു നിന്നു "മറ്റന്നാൾ രാവിലെ 11 മണിക്ക് രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം.... ലേറ്റ് ആവാതെ വന്നേക്കണം....."അവളെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് വസു സഞ്ജുവിന്റെ കൈയും പിടിച്ചു അവിടുന്ന് ഇറങ്ങിപ്പോയി സഞ്ജു അവളെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് കാറിൽ കയറിയതും സാക്ഷി മുഖം തിരിച്ചു ആ കാർ അവിടെ നിന്ന് പോയതും ജെസി ദേഷ്യത്തോടെ പുറത്തേക്ക് വന്നു "ഇച്ചായൻ എന്തിനാ എന്നെ പുറത്തേക്ക് വിടാതിരുന്നേ..... അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു മുഖത്ത് നോക്കി നാല് പറയില്ലായിരുന്നോ ഞാൻ...." പിറകെ വന്ന ജോർജിനെ നോക്കി ജെസി ദേഷ്യത്തോടെ പറഞ്ഞു "അവർക്കുള്ളത് ഇവര് ആവശ്യത്തിന് കൊടുത്തിട്ടുണ്ട്..... പിന്നെ നിന്നെ അവൾ ഇങ്ങനെ അല്ലാ കാണേണ്ടത് നിന്റെ തിരിച്ചു വരവ്.... അത് ഒരു ഒന്നൊന്നര വരവ് ആയിരിക്കണം...." ജെസിയെ ചേർത്തു പിടിച്ചു ജോർജ് കണ്ണിറുക്കി "എന്റെ ലൈഫ് തകർത്തത് പോരാഞ്ഞിട്ട് എന്റെ പിള്ളേരുടെ ലൈഫ് കൂടി നശിപ്പിക്കാൻ ശ്രമിക്കുവാ അവൾ.... ഒന്നും നടക്കില്ല.... നടത്തിക്കില്ല ഞാൻ....." ജെസി വാശിയോടെ പറഞ്ഞതും ജോർജ് ചിരിച്ചു

"അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ആ സ്ത്രീ സാക്ഷിക്ക് ഡ്രസ്സും ഓർണമെന്റ്സും വാങ്ങിക്കൊണ്ട് വന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...." ജീവ താടക്ക് കൈ കൊടുത്ത് അത്ഭുതത്തോടെ പറഞ്ഞതും സാഗർ ചിരിച്ചു "അതിൽ ഇത്ര അത്ഭുതപ്പെടാൻ ഒന്നും ഇല്ല.... ഡാഡിന്റെ അക്കൗണ്ടിലേ ഒരു അഞ്ചാറ് ലക്ഷം പൊട്ടി..... അത്ര തന്നെ...." സാഗർ ഒരു നെടുവീർപ്പോടെ പറഞ്ഞുകൊണ്ട് ജെസിയെ നോക്കി ജെസിയുടെ മുഖം മാറുന്നതും വെട്ടി തിരിഞ്ഞു അകത്തേക്ക് പോകുന്നതും കണ്ട് അവൻ ചിരിച്ചു "ഇപ്പോഴും നിന്റെ ഡാഡ് അവർ ചോദിക്കുമ്പോൾ ഒക്കെ ക്യാഷ് കൊടുക്കുന്നല്ലോ.... സമ്മതിക്കണം...." ജീവ ഒരു നെടുവീർപ്പോടെ പറഞ്ഞു "പണ്ടേ പപ്പക്ക് പെങ്ങൾ സ്നേഹം കുറച്ചു കൂടുതലാ.... ഇപ്പോഴും അതിന് മാറ്റം ഒന്നും വന്നിട്ടുണ്ടാവില്ല...." ജെറി അന്നക്കൊപ്പം അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു "ഡാ.... ഡാ.... ഡാഡിനെ പറയാൻ നീ ആയിട്ടില്ല...." സാഗർ ജെറിയുടെ കഴുത്തിലൂടെ കൈയിട്ട് ലോക്ക് ആക്കി പറഞ്ഞതും ജെറി അവനെ തള്ളി മാറ്റി "അവന്റെ അപ്പന് പറഞ്ഞപ്പോ അവന് നൊന്തു...."ചിരിയോടെ അകത്തേക്ക് നടന്നുകൊണ്ട് അവരെ നോക്കി നിൽക്കുന്ന ജെസിയോടായി ജോർജ് പറഞ്ഞതും ജെസി ഒന്ന് മൂളി •••••••••••••••••••••••••••••••°

രാത്രി ആയതും എല്ലാവരും ഫുഡ്‌ കഴിച്ചു ഹാളിൽ ഇരിപ്പായി കാളിങ് ബെൽ കേട്ടതും അലക്സ് എണീറ്റ് പോയി ഡോർ തുറന്നു "ആഹ് ചാച്ചനായിരുന്നോ.....?" അകത്തേക്ക് വന്ന ജോയിയെ കെട്ടിപ്പിടിച്ചുകൊണ്ട് അലക്സ് അകത്തേക്ക് കൊണ്ട് വന്നു "ചാച്ചാ...." അന്ന ഓടിപ്പോയി ജോയിയെ കെട്ടിപ്പിടിച്ചു "സുഖാണോ മോൾക്ക്....?" അന്നയുടെ നെറ്റിയിൽ മുത്തി ജോയ് ചോദിച്ചതും അവൾ തല കുലുക്കി "ശിഖ മോൾക്ക് സുഖല്ലേ....?" അടുത്ത് നിൽക്കുന്ന ശിഖയുടെ തലയിൽ തലോടിയതും അവളും തല കുലുക്കി "എന്താ മോളെ നോക്കുന്നെ.... ഇങ് വാ...."തന്നെ നോക്കി നിൽക്കുന്ന സാക്ഷിയെ ജോയ് വാത്സല്യത്തോടെ വിളിച്ചതും അവൾ മടിയോടെ ജോയ്ക്ക് നേരെ നടന്നു "എന്താ മോളെ.... കേട്ടറിഞ്ഞ കഥകളിലെ ഈ വില്ലനോട് ദേഷ്യം ആണോ....?" ജോയ് കളിയായി ചോദിച്ചതും സാക്ഷി അല്ലെന്ന് തല കുലുക്കി "ഇല്ല ചാച്ചാ...."അവൾ അടുത്തോട്ടു വന്നതും ജോയ് അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തി "സോറി മോളെ...."ജോയ് പറഞ്ഞത് കേട്ട് സാക്ഷി കണ്ണ് ചിമ്മി ചിരിച്ചു "ഇച്ചായൻ എന്തിനാ എന്നോട് വരാൻ പറഞ്ഞ.....!"

സാക്ഷിയിൽ നിന്ന് മുഖം തിരിച്ചു ജോർജിനോടായി ചോദിക്കുമ്പോഴാണ് ജോർജിന് അടുത്തിരിക്കുന്ന ജെസിയെ ജോയ് കാണുന്നത് ജെസിയെ കണ്ടതും ആ കണ്ണുകൾ വിടർന്നു..... ആ കണ്ണിൽ കണ്ണ് നീർ ഉരുണ്ട് കൂടിയത് കണ്ട് ജെസി പുഞ്ചിരിയോടെ എണീറ്റ് ജോയിയെ കെട്ടിപ്പടിച്ചു "സുഖല്ലേ ജോയിച്ചാ....?" അവൾ പുഞ്ചിരിയോടെ ചോദിച്ചതും ജോയ് വിശ്വാസം വരാതെ ജോർജിനെ നോക്കി ജോർജ് കണ്ണ് അടച്ചു കാണിച്ചു "മോളെ.... ജെസി.... നീ....?" ജോയ് ഞെട്ടൽ വിട്ട് മാറാതെ ജെസിയുടെ കവിളിൽ തഴുകി "എന്താ ജോയിച്ചാ ഷോക്ക് ആയോ....?"ജോയിച്ചന്റെ മൂക്കിൽ പിടിച്ചു വലിച്ചു അവൾ കുസൃതിയോടെ ചോദിച്ചതും ജോയിച്ചൻ ചിരിച്ചു.... അപ്പോഴും കണ്ണ് നിറഞ്ഞിരുന്നു "എവിടെ ആയിരുന്നെടി ഇത് വരെ..... സുഖല്ലേ നിനക്ക്...." ജെസിയെ നെഞ്ചോടടക്കി ജോയ് പരിഭവത്തോടെ ചോദിച്ചു "എനിക്ക് സുഖാ ജോയിച്ചാ..... ജോയിച്ചൻ എന്റെ മക്കളെ കണ്ടില്ലല്ലോ..... ദേ നോക്ക്....."സോഫയുടെ സൈഡിൽ ഫോണിൽ തോണ്ടി ഇരിക്കുന്ന സാഗറിനെയും അവന്റെ അടുത്തായി ജോയിയെ നോക്കി പുഞ്ചിരിയോടെ ഇരിക്കുന്ന ജെറിയെയും മെറിനെയും ചൂണ്ടി ജെസി പറഞ്ഞതും ജോയ് അവർക്ക് നേരെ നടന്നു ജോയിയെ കണ്ടപ്പോൾ ജെറി ഒരു ഒന്നൊന്നര ഇളി അങ്ങ് ഇളിച്ചു "ഇത് ജെറി..... ഇത് മെറിൻ..... പിന്നെ ഇത്....."

സാഗറിന് നേരെ കൈ ചൂണ്ടി ജെസി പറയാൻ തുടങ്ങിയതും "ഇവൻ നിന്റെ മോനാണെന്ന് എനിക്കറിയാം.... ഇവൻ ഒട്ടു മിക്കപ്പോഴും റോയിക്കൊപ്പം ഇവിടെ തന്നെയാ...." ജെസി മുഴുമിപ്പിക്കും മുന്നേ ജോയ് പറഞ്ഞു "നീ ഞങ്ങളെ ഉപേക്ഷിച്ചു പോയാലും നിന്നെ കുറിച്ച് ഞങ്ങൾ അന്വേഷിക്കുമായിരുന്നു ജെസി.... സാഗർ ജനിച്ചത് അറിഞ്ഞപ്പോൾ നിന്നെ വന്ന് കാണണമെന്ന് പലപ്പോഴും ചിന്തിച്ചതായിരുന്നു.... പക്ഷേ ദുരഭിമാനം സമ്മതിച്ചില്ല പിന്നീട് വീണ്ടുവിചാരം വന്നപ്പോൾ ഒരുപാട് വൈകിപ്പോയിരുന്നു.... ഒരുപാട് അന്വേഷിച്ചു നിന്നെ..... പക്ഷേ ഫലമുണ്ടായില്ല....." ഒരു ക്ഷമാപണം പോലെ ജോയ് ഏറ്റ് പറഞ്ഞതും ജെസി ജോയിയുടെ കൈയിൽ തൂങ്ങി കണ്ണ് ചിമ്മി ചിരിച്ചു "ഇപ്പൊ മനസ്സിലായോ..... എന്തിനാ നിന്നോട് വരാൻ പറഞ്ഞതെന്ന്....?" ജോർജ് സോഫയിൽ ഇരുന്ന് ചോദിച്ചത് കേട്ട് ജോയ് പുഞ്ചിരിയോടെ തല കുലുക്കി "വാ ചാച്ചാ..... ഞാൻ ചാച്ഛന് ഫുഡ്‌ എടുത്ത് വെക്കാം...."

ജോയിയുടെ ബാഗ് വാങ്ങി വെച്ച് അന്ന അയാളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയതും പിന്നാലെ എല്ലാവരും പോയി "ഇങ്ങോട്ട് ഇരിക്ക് ചാച്ചാ...."അവൾ ജോയിയുടെ തോളിൽ പിടിച്ചു ചെയറിലേക്ക് ഇരുത്തിക്കൊണ്ട് ഫുഡ്‌ വിളമ്പി അവൾ സ്നേഹത്തോടെ ഭക്ഷണം വിളമ്പുന്നത് നിർബന്ധിച്ചു കഴിപ്പിക്കുന്നതൊക്കെ കണ്ട് ജോയിയുടെ കണ്ണ് നിറഞ്ഞു.... എന്തോ ഒരു കുറ്റബോധം അയാളെ വന്ന് പൊതിഞ്ഞതും ആ കണ്ണുകൾ നിറഞ്ഞു "എരിവ് ഉണ്ടോ ചാച്ചാ.....?" അയാളുടെ മുഖഭാവം കണ്ട് അന്ന ഗ്ലാസ്സിൽ വെള്ളം എടുത്ത് നീട്ടിയതും ജോയ് ഒന്നും മിണ്ടാതെ അത് വാങ്ങി കുടിച്ചു ജോർജ് ചിരിച്ചുകൊണ്ട് ജോയിയുടെ തോളിൽ തട്ടി അയാളുടെ അടുത്ത് വന്നിരുന്ന് "നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...." ഫുഡ്‌ കഴിച്ചു എണീറ്റ ജോയിയെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി ജോർജ് പറഞ്ഞു "എന്താ ഇച്ചായാ....?" ജോയ് സംശയത്തോടെ ജോർജിനെ നോക്കി "പറയാം....." ഒരു നെടുവീർപ്പോടെ ജോർജ് പറയുന്നതൊക്കെ കേട്ട് ജോയ് ചിന്തയിലാണ്ടു "ശരി ഇച്ചായാ.... ഇച്ചായൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം....." ജോയ് അത് പറഞ്ഞതും ജോർജ് ജോയിയുടെ തോളിൽ കൈ വെച്ച് അകത്തേക്ക് കയറി പോയി •••••••••••••••••••••••••••••••°

സാക്ഷിയും ശിഖയും ഒരു മുറിയിൽ കിടക്കുന്നത് കണ്ട് അന്നയും മെറിനും അവർക്കൊപ്പം കൂടി ബെഡിൽ നാലും കൂടി എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു കിടന്നതും സാറയും ജെസിയും ലൈറ്റ് ഓഫ്‌ ചെയ്ത് പുറത്തേക്ക് നടന്നു "ജെസി.... നിന്റെ പഴേ മുറി ക്ലീൻ ചെയ്ത് വൃത്തിയാക്കി ഇട്ടിട്ടുണ്ട്.... "കീ ജെസിയെ ഏൽപ്പിച്ചുകൊണ്ട് സാറ പറഞ്ഞതും ജെസി ഒരു പുഞ്ചിരിയോടെ റൂം ലക്ഷ്യമാക്കി നടന്നു കീയിട്ട് റൂം തുറന്ന് ജെസി അകത്തേക്ക് കയറി ഇപ്പോഴും റൂമിനു ഒരു മാറ്റവും ഇല്ലെന്ന് അവൾക്ക് തോന്നി.... എല്ലാം പഴേത് പോലെ തന്നെ.... പെയിന്റിന്റെ കളർ പോലും മാറ്റിയിട്ടില്ല.... അത്ര വൃത്തിയോടെ സൂക്ഷിച്ചിരുന്നു ആ മുറി അവൾ മുറിയിൽ കയറി ചുറ്റും വീക്ഷിക്കുമ്പോഴാണ് സാഗർ മുറിക്ക് മുന്നിലൂടെ പോകുന്നത് കണ്ടത് ജെസി സംശയത്തോടെ അങ്ങോട്ട് നോക്കിയതും സാഗറിന് പിന്നാലെ ജീവയും പോകുന്നത് കണ്ടു ജെസി അത് കണ്ട് അവർക്ക് പിന്നാലെ നടന്നു സാക്ഷിയുടെ മുറിക്ക് മുന്നിൽ എത്തിയ സാഗർ ഡോർ തുറന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കി.... അവിടെയുള്ള കാഴ്ച കണ്ട് അവൻ ഒന്ന് നെടുവീർപ്പിട്ടു ബെഡിൽ നിരനിരയായി കിടക്കുന്ന തരുണീമണികളെ കണ്ട് സാഗർ നിരാശനായി തിരിഞ്ഞപ്പോഴാണ് ശിഖയെ അന്വേഷിച്ചു നടക്കുന്ന ജീവയെ കണ്ടത് "ശൂ.... ശൂ...."

സാഗർ പതിയെ വിളിച്ചതും ജീവ ആ ശബ്ദം കേട്ട് ഒന്ന് നിന്നു "ആരെടാ അത്....🙄?" ജീവ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചതും സാഗർ പല്ല് കടിച്ചു "ഡാ.... മുന്നോട്ട് നോക്കെടാ പൊട്ടാ...." സാഗർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ജീവ മുന്നോട്ട് നോക്കി അവിടെ നിൽക്കുന്ന സാഗറിനെ കണ്ടതും ജീവ ഇളിച്ചു കൊടുത്തു.... സാഗർ അതേ ഇളി തിരിച്ചും കൊടുത്തു "മ്മ്... മ്മ്....?" എന്തെന്നുള്ള അർത്ഥത്തിൽ ജീവ പുരികം പൊക്കിയതും "മ്മ്.... മ്മ്...."ഇങ്ങോട്ട് വാ എന്ന അർത്ഥത്തിൽ സാഗർ അവനെ നോക്കി കൈ മാടി വിളിച്ചു "എന്താടാ.... ഒരു വഴിക്ക് പോകാൻ സമ്മതിക്കില്ലേ....?" ജീവ അവന്റെ അടുത്തേക്ക് വന്ന് പല്ല് കടിച്ചതും സാഗർ സാക്ഷിയുടെ റൂമിന്റെ ഡോർ കുറച്ചു തുറന്നു "നിനക്ക് പോകേണ്ട വഴി ദേ ഇങ്ങോട്ടാ...." സാഗർ കണ്ണ് കൊണ്ട് സാക്ഷിയുടെ ബെഡ് കാണിച്ചു നാലും കൂടി കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ട് ജീവയുടെ ഫ്യൂസ് പോയി അതും മെറിന്റെയും അന്നയുടെയും നടുക്കാണ് സാക്ഷിയും ശിഖയും കിടക്കുന്നത് "വല്ലാത്ത ചതിയായിപ്പോയി...."ജീവ ആരോടെന്നില്ലാതെ പറഞ്ഞു "ഇനിയിപ്പോ ഇവിടെ നിന്നിട്ട് എന്തിനാ....?"

ജീവ സാഗറിനെ നോക്കി "ഇവിടെ വരെ വന്ന സ്ഥിതിക്ക് ചുമ്മാ അങ്ങ് പോകാൻ പറ്റുമോ....?" സാഗർ വഷളൻ ചിരിയോടെ അകത്തേക്ക് പോകാൻ നിന്നതും ആരോ അവനെ പിടിച്ചു വെച്ചു "പിടി വിടെടാ തെണ്ടി...."അവൻ അടുത്ത് നിൽക്കുന്ന ജീവയെ നോക്കി കണ്ണുരുട്ടി "അതിന് ആര് പിടിച്ചു... 🙄?" ജീവ വായും പൊളിച്ചു അവനെ നോക്കി "എന്റെ ഷർട്ടിൽ പിടിച്ച നിന്റെ കൈ എടുത്ത് മാറ്റടാ പുല്ലേ...."സാഗർ പല്ല് കടിച്ചതും ജീവ അവന്റെ രണ്ടു കൈയും പൊക്കി നോക്കി "എന്റെ കൈ അല്ലെ ഇത്.... 🙄" സാഗറിന് നേരെ കൈ നീട്ടി ജീവ പറഞ്ഞതും സാഗറും ജീവയും ഒരുപോലെ പതിയെ തിരിഞ്ഞു നോക്കി അവിടെ സാഗറിന്റെ ഷർട്ടിൽ പിടിച്ചു നിൽക്കുന്ന ജെസിയെ കണ്ട് രണ്ടും ഞെട്ടി "അപ്പോ എങ്ങനാ.... പോവല്ലേ....?" ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story