സാഗരം സാക്ഷി...❤️: ഭാഗം 6

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Mr.Pushpu ....." ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ നിന്ന സാഗർ അയാൾക്ക് നേരെ തിരിഞ്ഞു "സാഗർ ....😠" അയാൾ ദേഷ്യത്തോടെ വിളിച്ചതും അവനൊന്ന് ചിരിച്ചു "അല്ല .... ആ ഡിസ്മിസ്സൽ ലെറ്റർ നേരത്തെ കൂട്ടി പ്രിന്റ് ചെയ്തു വെച്ചോ ..... എപ്പോഴാ ആവശ്യം വരാന്ന് പറയാൻ പറ്റില്ലേ ....."സാക്ഷിയെ ഒന്ന് നോക്കി അവൻ പ്രിന്‍സിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും സാക്ഷി അവനെ അന്താളിപ്പോടെ നോക്കി "Saagar.....Get out from my cabin ...." പ്രിൻസിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു പുതുതായി വന്ന സ്റ്റുഡന്റിന് മുന്നിൽ ഒന്നുമല്ലാതായത് പോലെ അയാൾക്ക് തോന്നി "Ok bie ....." അവൻ പ്രിൻസിയെ നോക്കി ചുണ്ട് ചുളുക്കിക്കൊണ്ട് സാക്ഷിയെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു

"എന്നാൽ ഞാൻ അങ്ങോട്ട് ..... Bye Mr.Pushpu ..... catch you later ....." അയാള്‍ക്ക് നേരെ ഷൂട്ട് ചെയ്യുന്നത് പോലെ കൈ ചൂണ്ടി അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി "Such a disobedient student..... ഇവനെപ്പോലൊരു സ്റ്റുഡന്റിനെ ലൈഫിൽ ആദ്യമായി കാണുവാ ..... ആരോട് എങ്ങനെ ബീഹെവ് ചെയ്യണമെന്ന മാന്നേഴ്സ് പോലും ഇല്ല ...." അയാൾ കൈയിൽ ഇരുന്ന പെൻ കൊണ്ട് ടേബിളിൽ കുത്തി ദേഷ്യം പ്രകടിപ്പിച്ചു "എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ സർ ....?" ആനന്ദിന്റെ ചോദ്യം കേട്ടതും പ്രിൻസി കനത്തിൽ ഒന്ന് മൂളി "മര്യാദക്ക് ഒക്കെ നടന്നോണം ..........പെണ്ടിങ് നോട്സ് ഒക്കെ ക്ലിയർ ആക്കണം .... ലേറ്റ് ആയിട്ടാണ് വന്നതെന്ന ഓർമ ഉണ്ടാവണം ....."

അയാൾ കണ്ണട ശരിക്ക് വെച്ചുകൊണ്ട് പറഞ്ഞതും അവൾ തല കുലുക്കി ബാഗും എടുത്ത് എണീറ്റ് ആനന്ദ് അവളെ കൂട്ടി പുറത്തേക്ക് നടന്നു "വാ .... തന്റെ ക്ലാസ്സിലാ എനിക്ക് ഫസ്റ്റ് അവർ .... " ആനന്ദ് പുഞ്ചിരിയോടെ പറഞ്ഞതും അവൾ അവനൊപ്പം നടന്നു ക്ലാസ്സിലേക്കുള്ള വഴിയിൽ ബാഗ് കൈയിലിട്ട് കറക്കി ജീവയോട് സംസാരിച്ചു നിൽക്കുന്ന സാഗറിനെ അവളൊന്ന് നോക്കി ഇതേസമയം തന്നെ ജീവയോട് എന്തോ സംസാരിച്ചു തിരിഞ്ഞ സാഗർ കാണുന്നത് അവനെ നോക്കി വരുന്ന സാക്ഷിയെയാണ് അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു അവളപ്പോൾ തന്നെ മുഖം വെട്ടിച്ചു നേരെ നോക്കി നടന്നു ജീവയെ കണ്ടിട്ടാവണം ആനന്ദ് അവരുടെ നേർക്ക് നടന്നു "ആഹ് അഡ്മിഷൻ ഒക്കെ ശരിയായല്ലോ .... ഞാനാ അതിന്റെ പിറകെ ഓടിയത് .... അതോണ്ട് എനിക്ക് ചിലവ് വേണം ട്ടോ ...."

ജീവ അവൾക്ക് മുന്നിൽ നിന്ന് പറഞ്ഞതും അവൾ അവനെ മനസ്സിലാവാതെ നെറ്റി ചുളിച്ചു ആനന്ദിനെ ഒന്ന് നോക്കി "രവി അങ്കിളിന്റെ മോനാ ...." ആനന്ദ് സാക്ഷിയോടായി പറഞ്ഞതും അവൾ ജീവയെ നോക്കി ചിരിച്ചു "ആനന്ദ്...."പ്രിന്‍സി പിന്നില്‍ നിന്ന് വിളിച്ചതും അവൻ അങ്ങോട്ട് നടന്നു "ഞാൻ ജീവൻ ....." ആനന്ത് പോയതും ജീവ പുഞ്ചിരിയോടെ അവള്‍ക്ക് നേരെ കൈ നീട്ടി "സാക്ഷി ..." അവൾ പുഞ്ചിരിയോടെ ജീവക്ക് കൈ കൊടുക്കാൻ നിന്നതും സാഗർ ഇടക്ക് കയറി അവള്‍ക്ക് കൈ കൊടുത്തു ഞെട്ടലോടെ നില്‍ക്കുന്ന സാക്ഷിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ അവളുടെ കൈയിൽ പിടിമുറുക്കി അത് കണ്ടതും അവൾ അവനെ നോക്കി കണ്ണുരുട്ടി കൈ വിടുവിക്കാന്‍ ശ്രമിച്ചു

"സാഗർ ..... പിടി വിട് ... പിടി വിട് ....." ജീവ അവനു മാത്രം കേൾക്കാന്‍ പാകത്തില്‍ പറഞ്ഞതും അത് കേൾക്കാതെ അവളുടെ മുഖത്തെക്ക് തന്നെ ഒരു പുഞ്ചിരിയോടെ നോക്കി നില്‍ക്കുകയായിരുന്നു അവൻ "കൈയെടുക്കടോ ....." അവൾ അല്പം നീരസത്തോടെയാണ് അത് പറഞ്ഞത് അപ്പോഴും അവളുടെ കൈ വിടാതെ അവളെ നോക്കി പുഞ്ചിരിയോടെ നില്‍ക്കുകയായിരുന്നു അവൻ സാക്ഷിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ""എന്ത് സൊഫ്ട്നെസ്സാ ....." അവൻ അവളുടെ കൈകളില്‍ അമര്‍ത്തി സാക്ഷി കൈ വലിച്ചെടുക്കാൻ നോക്കുന്നുണ്ടെങ്കിലും അവന്റെ കൈക്കുള്ളിൽ നിന്ന് ഒരിഞ്ചു അനങ്ങിയില്ല ജീവ പിടി വിടുവിക്കാന്‍ നോക്കി

എങ്കിലും സാഗര്‍ ഒന്ന് തുറിച്ചു നോക്കിയപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ചു അത് കണ്ടതും സാഗര്‍ സാക്ഷിയെ നോക്കി പുഞ്ചിരിച്ചു സാക്ഷിക്ക് ക്ഷമ നശിച്ചതും അവൾ അവന്റെ കൈയില്‍ അവളുടെ നഖം കുത്തിയിറക്കി അവൻ ഒന്ന് എരിവ് വലിച്ചുകൊണ്ട് കൈ കുടഞ്ഞു അവളെ നോക്കി അവൾ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു സാഗര്‍ കൈ ഒന്ന് കുടഞ്ഞു കൊണ്ട് അവളെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു പരിഭവത്തോടെ നോക്കി അവളുടെ കണ്ണുകൾക്ക് തീക്ഷ്ണത കൂടിയതും അവൻ കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ചുണ്ട് കടിച്ചു പിടിച്ചു ചിരിക്കുന്ന സാഗറിനെ ഒന്ന് തുറിച്ചു നോക്കി അവൾ അവിടെ നിന്നും നടന്നകന്നു അവൾ പോകുന്നതും നോക്കി നിന്ന സാഗര്‍ പുഞ്ചിരിയോടെ അവൾ നഖം കുത്തിയിറക്കിയ കൈയിലേക്ക് നോക്കി ചെറുതായി രക്തം പൊടിഞ്ഞിട്ടുണ്ട്

അതേ പുഞ്ചിരിയോടെ അവൻ ആ മുറിപ്പാടില്‍ ചുണ്ട് ചേർത്തുകൊണ്ട് അവൾ പോകുന്നതും നോക്കി അവൻ നിന്നു അവൾ കണ്ണിൽ നിന്നും മറഞ്ഞതും അവൻ പുഞ്ചിരിയോടെ തിരിഞ്ഞു അപ്പോഴാണ് പിന്നില്‍ അവനെ തന്നെ ചൂഴ്ന്ന് നോക്കി നില്‍ക്കുന്ന ജീവയെ കണ്ടത് "എ ...." "എന്റെ ചോരയല്ലെ ..... എനിക്ക് നോക്കിക്കൂടെ ..... അതല്ലെ പറയാൻ പൊണെ ....." എന്തോ പറയാൻ വന്ന സാഗറിന് നേരെ കൈയുയർത്തി തടഞ്ഞുകൊണ്ട് ജീവ പറഞ്ഞതും സാഗര്‍ ഒന്ന് ചിരിച്ചു അവൻ ജീവയുടെ കഴുത്തിലൂടെ കൈയിട്ടു ലോക്ക് ആക്കിയതും ജീവ ഒന്ന് ചിരിച്ചുkond അവനെ ചൂഴ്ന്ന് നോക്കി "അസ്ഥിക്ക് പിടിച്ചല്ലെ ....?"

അവൻ ചിരിയോടെ ചോദിച്ചതും സാഗര്‍ അവന്റെ കവിളിൽ ഒന്ന് കടിച്ചു കൊണ്ട് മുന്നോട്ട് നടന്നു കുറച്ചു ദൂരം നടന്നിട്ട് അവൻ തിരിഞ്ഞു നോക്കി അപ്പോഴും തന്നെ നോക്കി നില്‍ക്കുന്ന ജീവയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ മുന്നോട്ട് നടന്നു അത് കണ്ടതും ജീവ തലയാട്ടി ചിരിച്ചുkond അവന്റെ പിന്നാലെ നടന്നു  സാക്ഷി ഒരുവിധത്തില്‍ ക്ലാസ്സ് ഒക്കെ കണ്ടു പിടിച്ചു അകത്തേക്ക് കയറി പുതുതായി വന്നത് കൊണ്ട് എല്ലാവരും അവളെ നോക്കുന്നുണ്ട് അവൾ എല്ലാവര്‍ക്കും ഒന്ന് പുഞ്ചിരിchu കൊടുത്തു എന്നിട്ട് സെക്കന്റ് ലാസ്റ്റ്‌ ബെഞ്ചിൽ പോയി ഇരുന്നു അവിടെ ഇരുന്ന ഒരു പെൺകുട്ടി അവളെ തന്നെ നോക്കുന്നുണ്ടെങ്കിലും അവളത് കാണാത്തതു പോലെ ഇരുന്നു "Hey ....."

സാക്ഷി ആരെയും നോക്കാതെ തനിച്ചു ഇരിക്കുന്നത് കണ്ടിട്ടാവണം അവൾ സാക്ഷിയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് അവളെ വിളിച്ചു "ന്യൂ അഡ്മിഷനാ ....?" അവൾ പുഞ്ചിരിയോടെ ചോദിച്ചു "ആഹ് ...." സാക്ഷി തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു "എന്താ പേര് ....?" അവൾ വീണ്ടും ചോദിച്ചു "സാക്ഷി ...." "ഞാൻ അന്ന ..... അന്ന ജോർജ് കുരിശിങ്കൽ ....." അവൾ പരിചയപ്പെടുത്തിയതും സാക്ഷി ഒന്ന് ചിരിച്ചു അപ്പോഴേക്കും അന്നയുടെ അടുത്തേക്ക് മറ്റൊരു പെൺകുട്ടി വന്നിരുന്നു "സാക്ഷീ ഇത് അമൃത ..... ദിവൾ എന്റെ കട്ട ചങ്കാ ..... അമ്മു ഇത് സാക്ഷി .... ഇപ്പൊ പരിചയപ്പെട്ടിട്ടെ ഉള്ളു ...."

അവൾ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തിയതും അമ്മു അന്നയെ തള്ളി മാറ്റി സാക്ഷിയുടെ അടുത്ത് വന്നിരുന്നു "ഡീ മാറിയേ .... ഞാൻ അല്ലെ അവിടെ ഇരുന്നേ ....." അന്ന അവളെ പിടിച്ചു മാറ്റാൻ നോക്കി "നീ പട്ടിജയപ്പെട്ടു കഴിഞ്ഞതല്ലേ .... ഇനി ഞാനൊന്ന് പരിചയപ്പെടട്ടെ ....." അന്നയെ തള്ളിമാറ്റി അമ്മു സാക്ഷിക്ക് നേരെ തിരിഞ്ഞു "ക്ലാസ്സ് തുടങ്ങിയിട്ട് ഇത്രേം ഡേയ്സ് ആയല്ലോ .... എന്താ ലേറ്റ് ആയേ ....?" അവളെ തുറിച്ചു നോക്കുന്ന അന്നയെ വക വെക്കാതെ അമ്മു സാക്ഷിയോട് ചോദിച്ചതും അവൾ അവർക്കായി ഒരു വരണ്ട ചിരി സമ്മാനിച്ചു "എന്താ ഞങ്ങളോട് സംസാരിക്കുന്നതിൽ എന്തേലും ഇഷ്ടക്കേട് ഉണ്ടോ .....? നിന്നെ കണ്ടപ്പോൾ ന്തോ വന്ന് സംസാരിക്കാൻ തോന്നി .....

തനിക്ക് താൽപര്യമില്ലെങ്കിൽ സോറി ......" അന്ന അത് പറഞ്ഞതും സാക്ഷി അവളുടെ കൈയിൽ പിടിച്ചു "അങ്ങനെ ഒന്നുമില്ല ..... എന്നെക്കുറിച്ചു കൂടുതൽ അറിഞ്ഞാൽ എന്നോട് സംസാരിക്കാൻ നിങ്ങൾ ചിലപ്പോൾ മടിക്കും .... അതാ ഞാൻ ...." സാക്ഷി പാതിയിൽ നിർത്തി ..... അവർ രണ്ടും സംശയത്തോടെ അവളെ നോക്കി "സ്കൂളിൽ പഠിക്കുമ്പോഴൊക്കെ പലരുടെ മുന്നിലും ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛനില്ലാത്ത പേരിൽ ഒരുപാട് നാണംകെട്ടിട്ടുണ്ട് ..... തനിക്ക് ഏറെ പ്രീയപ്പെട്ട പല സൗഹൃദങ്ങളും താനൊരു ജാരസന്തതിയാണെന്ന ഒറ്റകാരണത്താൽ നഷ്ടപ്പെട്ടിട്ടുണ്ട് ..... ഏറെ ഇഷ്ടപ്പെട്ടവരൊക്കെ നഷ്ടപ്പെട്ടിട്ടെ ഉള്ളു ..... എന്റെ അമ്മ സഹിതം .....

അതുകൊണ്ടിപ്പോ ആരേലും ഇഷ്ടപ്പെടാൻ തന്നെ പേടിയാ ...." അതൊക്കെ പറയുമ്പോഴും അവളുടെ വാക്കുകൾ ഇടറിയില്ല ..... കണ്ണുകൾ നിറഞ്ഞില്ല കരയില്ലെന്ന് കണ്ണുകൾ വാശി പിടിക്കുന്നത് പോലെ അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു അവൾ പറഞ്ഞതിന്റെയൊക്കെ പൊരുൾ മനസ്സിലാക്കിയപ്പോഴേക്കും അമ്മു അവളെ കെട്ടിപ്പിടിച്ചിരുന്നു "നിനക്ക്‌ ഞങ്ങളുണ്ടെടാ ..... ഒരിക്കലും തള്ളി പറയില്ല ..... ഊരും പേരും നോക്കി കൂട്ട് കൂടാൻ ഞങ്ങൾ പഠിച്ചിട്ടില്ല ...." അമ്മു അവളെ ചേർത്ത് പിടിച്ചു പറയുമ്പോൾ അവൾക്കുള്ള മറുപടിയായി ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു അവർ ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴേക്കും ആനന്ദ് ക്ലാസ്സിലേക്ക് കയറി വന്നു അത് കണ്ടതും എല്ലാവരും എണീറ്റ് നിന്ന് വിഷ് ചെയ്തു .....

അവൻ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു "Today a new member has joined in our family ...... let’s welcome Miss. Sakshi to this college ..... Sakshi plz come ....." ആനന്ദ് അവളെ വിളിച്ചതും അവൾ ചുറ്റും ഒന്ന് നോക്കി ..... എല്ലാവരും കൈയടിച്ചതും അമ്മു അവളെ ഉന്തി തള്ളി വിട്ടു അവൾ മടിച്ചു മടിച്ചു ആനന്ദിന്റെ അടുത്തേക്ക് പോയി നിന്നതും അവൻ അവളെ നോക്കി ചിരിച്ചു "Guys ..... ഇതാണ് സാക്ഷി .....എന്റെ കസിൻ ആണ് ..... 2 വർഷത്തെ ബ്രേക്ക് അവസാനിപ്പിച്ചുകൊണ്ട് ഒരുപാട് സ്വപ്നങ്ങളുമായിയാണ് പഠനമുറ്റത്തേക്ക് സാക്ഷിയുടെ ഈ രണ്ടാം വരവ് ..... എല്ലാവരും സാക്ഷിയുമായി സഹകരിക്കണം ..... സാക്ഷി .... you can go ...."

അവൻ പുഞ്ചിരിയോടെ പറഞ്ഞതും അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സീറ്റിലേക്ക് പോയി ഇരുന്നു ആനന്ദ് അവന്റെ ക്ലാസും തുടർന്നു ..... ക്ലാസ് ഒരുപാട് മിസ് ആയതുകൊണ്ട് അവൻ പഠിപ്പിക്കുന്നതൊന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല അവൻ ക്ലാസ് കഴിഞ്ഞു പോയതും അവൾ ഒരു നെടുവീർപ്പോടെ അമ്മുവിനെയും അന്നയെയും നോക്കി സർ പോയതും കുട്ടികളൊക്കെ ഓരോരുത്തരായി അവളെ വന്ന് പരിചയപ്പെട്ടു "ഹലോ ന്യൂ മെമ്പർ ...." അമ്മുവിനോട് എന്തോ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ വിളി കേട്ട് സാക്ഷി തിരിഞ്ഞു നോക്കിയത് ലാസ്റ്റ്‌ ബെഞ്ചിൽ ഫാസ്റ്റ് ഇരിക്കുന്ന പയ്യൻ അവൾക്ക് നേരെ നടന്നു വന്നതും അവൾ അവനെ നോക്കി നെറ്റി ചുളിച്ചു

"നീയൊക്കെ പരിചയപ്പെട്ടിട്ട് എന്നെ എന്താടി പരിചയപ്പെടുത്താത്തെ .....?" അമ്മുവിനെയും അന്നയെയും നോക്കിയാണ് അവനത് ചോദിച്ചത് സാക്ഷി അവനെ ഒന്ന് നോക്കി മറ്റ് രണ്ടിനേം തിരിഞ്ഞു നോക്കി "ഞങ്ങടെ ഫ്രണ്ട് ആടി .... ജെറി ...." അമ്മു അവളുടെ നോട്ടത്തിന് മറുപടിയെന്നോണം പറഞ്ഞു "No no ma name is Juvan .... juvan Jeric 😎..... but these idiots call me jerry😑" അവൻ ഇടയിൽ കയറി പറഞ്ഞതും സാക്ഷി ഒന്ന് ചിരിച്ചു "അപ്പൊ ഇനി നുമ്മ ഫ്രണ്ട്സ് ....." അവൻ അവളെ നോക്കി കണ്ണിറുക്കി കൈ നീട്ടിയതും സാക്ഷി അവനു കൈ കൊടുത്തു പിന്നെ പരസ്പരം പരിചയപ്പെടുന്നതിനിടയിൽ അടുത്ത സാറും വന്നു

അങ്ങനെ രണ്ട് മൂന്ന് പേര് മാറി മാറി വന്ന് ക്ലാസ് എടുത്തു ബ്രേക്ക് ആയതും മൂന്നും കൂടി സാക്ഷിയെ കൂട്ടി ക്യാന്റീനിലേക്ക് പോയി ജെറി മൂന്നിനോടും കത്തി അടിച്ചാണ് നടന്നത് അന്നയും അമ്മുവും അവനെ ഓടിച്ചു വിട്ടതും അവൻ സാക്ഷിയോട് വളവളാന്ന് സംസാരിച്ചു നടന്നു സാക്ഷി ചിരിയോടെ അതൊക്കെ കേട്ടുകൊണ്ട് നടന്നു അവൾ ക്യാന്റീനിലേക്ക് കാലെടുത്തു വെച്ചപ്പോൾ കാണുന്നത് അവർക്ക് നേരെ ഒരു ടേബിളിൽ ഇരുന്ന് അവളെയും ജെറിയെയും നോക്കി കൈയിലിരുന്ന ജ്യൂസ് ചുണ്ടോട് ചേർക്കുന്ന സാഗറിനെ ആയിരുന്നു ....!.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story