സാഗരം സാക്ഷി...❤️: ഭാഗം 60

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇവിടെ വരെ വന്ന സ്ഥിതിക്ക് ചുമ്മാ അങ്ങ് പോകാൻ പറ്റുമോ....?" സാഗർ വഷളൻ ചിരിയോടെ അകത്തേക്ക് പോകാൻ നിന്നതും ആരോ അവനെ പിടിച്ചു വെച്ചു "പിടി വിടെടാ തെണ്ടി...."അവൻ അടുത്ത് നിൽക്കുന്ന ജീവയെ നോക്കി കണ്ണുരുട്ടി "അതിന് ആര് പിടിച്ചു... 🙄?" ജീവ വായും പൊളിച്ചു അവനെ നോക്കി "എന്റെ ഷർട്ടിൽ പിടിച്ച നിന്റെ കൈ എടുത്ത് മാറ്റടാ പുല്ലേ...."സാഗർ പല്ല് കടിച്ചതും ജീവ അവന്റെ രണ്ടു കൈയും പൊക്കി നോക്കി "എന്റെ കൈ അല്ലെ ഇത്.... 🙄" സാഗറിന് നേരെ കൈ നീട്ടി ജീവ പറഞ്ഞതും സാഗറും ജീവയും ഒരുപോലെ പതിയെ തിരിഞ്ഞു നോക്കി അവിടെ സാഗറിന്റെ ഷർട്ടിൽ പിടിച്ചു നിൽക്കുന്ന ജെസിയെ കണ്ട് രണ്ടും ഞെട്ടി "അപ്പോ എങ്ങനാ.... പോവല്ലേ....?"ജെസി രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു അത് കേട്ട് രണ്ടും തല കുലുക്കി "എന്നാൽ നടക്ക്...." ജീവയുടെയും സാഗറിന്റെയും ഷർട്ടിൽ പിടിച്ചു ജെസി മുന്നോട്ട് നടന്നു "നാണമില്ലെടാ നിനക്കൊക്കെ....? പാതിരാത്രി പെണ്പിള്ളേരുടെ മുറിയിൽ കയറാൻ.... നിന്റപ്പൻ നിന്നെ വളർത്തി വഷളാക്കിയപ്പോ നീ ഇവനെക്കൂടി ചീത്തിയാക്കി...

."ജെസി സാഗറിനെ നോക്കി കണ്ണുരുട്ടി പറഞ്ഞു "ഞാനാണ് നിന്നെയൊക്കെ വളർത്തിയിരുന്നതെങ്കിൽ നീയൊക്കെ മര്യാദക്ക് നടന്നേനെ...." അവരെ മുറിയിലേക്ക് കൊണ്ട് പോകുന്ന പോക്കിൽ ജെസി അത് പറഞ്ഞപ്പോഴാണ് സാഗറും ജീവയും ജെറിയെ കാണുന്നത് അന്നയുടെ മുറിക്ക് പുറത്ത് നിന്ന് കറങ്ങുന്ന അവനെ കണ്ട് സാഗറും ജീവയും തല ചെരിച്ചു ജെസിയെ നോക്കി രണ്ട് പേരും പൊട്ടി വന്ന ചിരി കടിച്ചു പിടിക്കുന്നത് കണ്ട് ജെസി കണ്ണുരുട്ടി "എന്തിനാടാ ഇളിക്കുന്നെ....?" രണ്ടിനെയും ജെസി മാറി മാറി നോക്കി "കൊഞ്ചം അങ്കയ് പാറ് ഡാർലിംഗ് ...." സാഗർ ജെസിയുടെ താടയിൽ പിടിച്ചു ജെറി നിൽക്കുന്ന ഭാഗത്തേക്ക് തിരിച്ചു "ദേ നിൽക്കുന്ന മമ്മ വളർത്തിയ മര്യാദക്കുട്ടൻ... 🤭" ജീവ കളിയാക്കി പറഞ്ഞതും ജെറിയെ കണ്ട ജെസി ഞെട്ടി "ഡാ.....!" അന്നയുടെ റൂമിന്റെ ഡോർ തള്ളി തുറക്കാൻ നോക്കുന്ന ജെറിക്ക് നേരെ ജെസി അലറിയതും ജെറി ഞെട്ടി പിടഞ്ഞു താഴെ വീഴാൻ പോയി.... ഒരു വിധത്തിൽ ഡോറിൽ കൈയൂന്നി വീഴാതെ എണീറ്റ് നിന്ന ജെറി ജെസിയെ കണ്ട് കണ്ണും മിഴിച്ചു നിന്നു "എമ്മ മന്താ ഇവിടെ....?"

അവൻ കണ്ണും തള്ളി ചോദിക്കുന്നത് കേട്ട് സാഗറിനും ജീവക്കും ചിരി പൊട്ടി "എന്തോന്നാ...?"അവൻ പറഞ്ഞത് മനസ്സിലാവാതെ ജെസി ഒച്ചയെടുത്തു "അല്ല..... മമ്മ എന്താ ഇവിടെ....?" ജെറി തല ഒന്ന് കുടഞ്ഞുകൊണ്ട് ചോദിച്ചതും ജെസി അവനെ നോക്കി കണ്ണുരുട്ടി "അതാണ് മമ്മക്കും ചോദിക്കാനുള്ളെ...."ജീവ ഇടയിൽ കയറി പറഞ്ഞതും ജെസി ജീവയെ ഒന്ന് ഇരുത്തി നോക്കി "നിനക്കെന്താടാ ഇവിടെ കാര്യം...." ജെസിയുടെ ചോദ്യം കേട്ട് അവൻ വിളറി വെളുത്തു "പറഞ്ഞു കൊടുക്ക് bro.... മമ്മ ചോദിച്ചത് കേട്ടില്ലേ.... നിനക്കെന്താ ഇവിടെ കാര്യം ....?" സാഗർ ചോദിക്കുന്നത് കേട്ട് ജെറി അവനെ നോക്കി പല്ല് ഞെരിച്ചു അത് കണ്ട് ജെസി അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു "നിന്നോടല്ലേ ചോദിക്കുന്നെ.... നിനക്കെന്താ ഉറക്കം ഇല്ലേ....?" ജെസി ഗൗരവത്തോടെ ചോദിച്ചതും ജെറി എന്ത് പറയണമെന്നറിയാതെ വാക്കുകൾക്കായി തപ്പി തടഞ്ഞു "അത്.... അത് മമ്മ.... അത് പിന്നെ ഞാൻ.... മു.... മുള്ളാൻ വന്നതാ...." ജെറി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു "എവിടെ.... ഈ ഡോറിന്റെ ചുവട്ടിലോ 🙄..?" ജീവ ചോദിക്കുന്നത് കേട്ട് ജെറി പല്ല് കടിച്ചു

"അതെന്താ നിന്റെ ടോയിലെറ്റിൽ നീ മുള്ളില്ലേ.... കണ്ട പെണ്പിള്ളേരുടെ മുറിയിലെ നി മുള്ളത്തൊള്ളോ....?" ജെറിയുടെ കൈയിൽ നുള്ളി ജെസി ദേഷ്യത്തോടെ ചോദിച്ചതും ജെറി എരിവ് വലിച്ചു "അവൻ പാതിരാത്രി മുള്ളാൻ നടക്കുന്നു.... നടക്കെടാ അങ്ങോട്ട്...."ജെറിയെ പിടിച്ചു മുന്നോട്ട് തള്ളി ജെസി മറ്റേ രണ്ടിനെയും പിടിച്ചു വലിച്ചു അലക്സിന്റെ റൂമിലേക്ക് കൊണ്ട് പോയി "എന്നാലും മമ്മ വളർത്തിയ മോന് ഇത്രയും മര്യാദ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല...." ജീവ ബെഡിലേക്ക് വീണുകൊണ്ട് പൊട്ടി ചിരിച്ചത് കണ്ട് ജെസി കണ്ണുരുട്ടി "രാത്രി കൃത്യം 12 മണിക്ക് പെൺപിള്ളേരുടെ റൂമിൽ കയറും.... എന്തിനാ.... മുള്ളാൻ.... " അവസാനത്തെ ആ മുള്ളാൻ എന്നുള്ളത് രഹസ്യം പോലെ സാഗർ ജീവയുടെ ചെവിയിൽ പറഞ്ഞതും അലക്സ് കാര്യം മനസ്സിലാവാതെ ജെസിയെ നോക്കി ജെറി സാഗറിനെയും ജീവയേയും നോക്കി പല്ല് ഞെരിച്ചു അത് കണ്ട് ജെസി ദേഷ്യത്തിൽ പോയി ഡോർ അടച്ചു ലോക്ക് ചെയ്തു കീ കൈയിൽ എടുത്തുകൊണ്ട് മൂന്നു പേരെയും നോക്കി കണ്ണുരുട്ടി "നേരം വെളുത്തിട്ടല്ലാതെ മൂന്നും ഈ മുറി വിട്ട് പുറത്ത് പോകില്ല...."

ജെസി കണ്ണുരുട്ടിയതും അലക്സിന് കാര്യങ്ങൾ ഏതാണ്ടൊക്കെ ക്ലിക്ക് ആയി "ഇവന്മാരെ നന്നാക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ...." സാരിത്തുമ്പ് പിടിച്ചു ഇടുപ്പിൽ തിരുകിക്കൊണ്ട് ജെസി അലക്സിനോട് പറഞ്ഞു അലക്സ് ജെസിയെ നോക്കി ചിരിച്ചതും ജെസി പോയി ഷെൽഫ് തുറന്ന് വലിയൊരു കാർപെറ്റ് (പരവതാനി ) എടുത്തു തിരികെ വന്നു അത് നിലത്തേക്ക് വിരിച്ചുകൊണ്ട് അവർക്കുള്ള പില്ലോയും ബെഡ്ഷീറ്റും ഇട്ടുകൊടുത്തു "നാല് പേരും ഇനി മുതൽ ഇവിടെ കിടന്നാൽ മതി.... വായിനോക്കി നിൽക്കാതെ പോയി കിടന്നുറങ്ങെടാ...." സാഗറിനെയും ജീവയേയും ജെറിയും പിടിച്ചു അതിലേക്ക് തള്ളിക്കൊണ്ട് ജെസി പറഞ്ഞു അവരെ ഒന്ന് നോക്കിക്കൊണ്ട് ജെസി ബെഡിൽ കയറി കിടക്കുന്നത് കൂടി കണ്ടതും മൂന്ന് പേരും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി "അപ്പോ ഇനി ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാ...?" സാഗർ നിലത്ത് ചമ്രം പടിഞ്ഞിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചതും "ഇല്ല...." ജെസി തറപ്പിച്ചു പറഞ്ഞു "ശരി എന്നാ...." അതും പറഞ്ഞു സാഗർ തലയിണയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു അലക്സ് ചിരി കടിച്ചു പിടിച്ചു

അവന്റെ ഇടതു വശം വന്ന് കിടന്നതും ജെറി അലക്സിന്റെ അടുത്തായി കിടന്നു അപ്പോഴും ജീവ കിടന്നില്ല... അവൻ ജെസി ഉറങ്ങുന്നതും കാത്തിരുന്നു ജെസി ഉറങ്ങിയെന്നു തോന്നിയത്തും ജീവ പതിയെ എണീറ്റു ബാൽക്കണി ഡോർ തുറക്കാൻ ശ്രമിച്ചു "നോക്കണ്ട..... അത് തുറക്കില്ല...."ശബ്ദം കേട്ട് ജീവ തിരിഞ്ഞു നോക്കിയപ്പോൾ സാഗർ ഇളിയോടെ ചമ്രം പടിഞ്ഞിരിക്കുന്നത് കണ്ടു സാഗർ കൈ കൊണ്ട് ജെസിയെ നോക്കാൻ കാണിച്ചതും 👈 ജീവ അങ്ങോട്ട് നോക്കി അപ്പൊ ബെഡിൽ ഇരുന്ന് ബാൽക്കണി ഡോറിന്റെ കീഴിൽ കൈയിലിട്ട് കറക്കുന്ന ജെസിയെ കണ്ട് അവൻ ഞെട്ടി "എന്തെടാ കുട്ടാ ഉറക്കം വരുന്നില്ലേ....?" ജീവയെ നോക്കി കൊഞ്ചലോടെ ജെസി ചോദിച്ചതും ജീവ ചുണ്ട് ചുളുക്കി ഇല്ലെന്ന് തലയാട്ടി "വരില്ലെന്ന് എനിക്കറിയാം...." ജെസി ശാന്തമായി പറഞ്ഞു നിമിഷനേരം കൊണ്ട് ജെസിയുടെ മുഖം വീർത്തു വന്നു "പോയി കിടന്നുറങ്ങേടാ...." ജെസിയുടെ അലർച്ച കേട്ട അടുത്ത സെക്കന്റിൽ ജീവ സാഗറിന്റെ അടുത്ത് പുതപ്പിനടിയിൽ എത്തിയിരുന്നു അത് കണ്ട് സാഗർ ചിരിച്ചുകൊണ്ട് അവനെ ചേർത്തു പിടിച്ചു കിടന്നുറങ്ങി ഇടക്കെപ്പോഴോ കണ്ണ് തുറന്ന സാഗർ പതിയെ എണീറ്റിരുന്നു ശാന്തമായി ഉറങ്ങുന്ന ജെസിയെ കണ്ട് അവൻ പുതപ്പും വാരി കൂട്ടി ജെസിയുടെ അടുത്ത് പോയി കിടന്നു.... ഒരു കൊച്ചു കുട്ടിയെ പോലെ മമ്മയുടെ അടുത്തേക്ക് ചുരുണ്ട് കൂടി കിടക്കുന്ന അവനെ കാണാൻ ഒരു പ്രത്യേക ചന്തം തന്നെ ആയിരുന്നു •••••••••••••••••••••••••••••••°

രാവിലെ ജെസി ഉണർന്നപ്പോൾ കാണുന്നത് ജെസിയെ കെട്ടിപ്പിടിച്ചു ബെഡിൽ കിടക്കുന്ന സാഗറിനെയാണ് അത് കണ്ട് ജെസിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... ജെസി മുന്നോട്ട് ആഞ്ഞു അവന്റെ നെറ്റിയിൽ മുത്തി നാലും നല്ല ഉറക്കമാണെന്ന് കണ്ടതും പതിയെ അവനെ അടർത്തി മാറ്റി എണീറ്റ് റൂം തുറന്ന് പുറത്തേക്കിറങ്ങി ജെസി റൂമിൽ കയറി ഫ്രഷ് ആയിരുന്നു ഇറങ്ങിയപ്പോഴേക്കും കമ്പനിയിൽ നിന്ന് കാൾ വന്നു "ആഹ് അരുൺ.... സോറി ഞാൻ കുറച്ചു ബിസി ആയിരുന്നു.... ആഹ് മീറ്റിംഗ് പറഞ്ഞ സമയത്ത് തന്നെ നടക്കും.... ഒരു മാറ്റവും ഇല്ല.... ശരി.... ഞാൻ ലൊക്കേഷൻ send ചെയ്യാം.... താൻ വീട്ടിൽ പോയി എന്റെ കാർ എടുത്ത് ഇങ്ങോട്ട് വന്നാൽ മതി...."അത്രയും പറഞ്ഞു ഫോൺ കട്ടാക്കി ജെസി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് റെഡി ആയി താഴേക്ക് ചെന്നപ്പോഴേക്കും സാറ ജെസീക്കുള്ള കോഫീയുമായി എത്തി അത് വാങ്ങി കുടിച്ചുകൊണ്ട് സോഫയിൽ ഇരിക്കുമ്പോഴാണ് ജോഗിങ് കഴിഞ്ഞ് ജോർജും ജോയിയും എത്തിയത് "നീ എങ്ങോട്ടാ....?"

പുറത്തേക്ക് പോകാൻ റെഡി ആയി ഇരിക്കുന്ന ജെസിയോടായി ജോർജ് ചോദിച്ചതും "കമ്പനിയിലേക്കാ ഇച്ചായാ.... രണ്ട് മൂന്ന് ദിവസമായി അവിടുത്തെ കാര്യങ്ങളൊക്കെ കഷ്ടത്തിലാണ്.... ഞാൻ ഒന്ന് പോയിട്ട് പെട്ടെന്ന് വരാം.... "കോഫിക്കപ്പ് സാറയെ ഏൽപ്പിച്ചുകൊണ്ട് ജോർജിന് മറുപടി കൊടുത്തപ്പോഴേക്കും പുറത്ത് ജെസിയുടെ കാറ് വന്നു നിന്നു "മാം...." അരുൺ പുറത്ത് നിന്ന് വിളിക്കുന്നത് കേട്ട് ജെസി പുറത്തേക്ക് നടന്നു "ഇച്ചായാ.... ഇത് അരുൺ..... നമ്മുടെ കമ്പനിയിലെ മാനേജറാണ്‌...."അരുണിനെ ജെസി ജോർജിന് പരിചയപ്പെടുത്തിയതും ജോർജ് അരുണിന് കൈ കൊടുത്തു പരിചയപ്പെട്ടു "എന്നാൽ ഞാൻ ഇറങ്ങാ ഇച്ചായാ...."ജെസി അതും പറഞ്ഞു വേഗം കാറിലേക്ക് കയറി "SMJ Fashions...... ആരുടേയും സഹായം ഇല്ലാതെ അവൾ സ്വയം കെട്ടിപ്പടുത്ത സാമ്രാജ്യം..... ഇത്രയും വലിയൊരു ബിസിനസ്സ് വുമൺ ആയിട്ടും നമുക്ക് അവളെ കണ്ടെത്താൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു...." ജോർജ് ജോയിയോടായി പറഞ്ഞു "പണ്ടേ ഫാഷൻ ഡിസൈനിങ് ആയിരുന്നില്ലേ അവൾക്ക് താല്പര്യം.... അതിൽ ശോഭിക്കാൻ അവൾക്ക് സാധിച്ചു...." ജോയ് പറഞ്ഞത് കേട്ട് ജോർജ് പുഞ്ചിരിച്ചു "പിള്ളേര് എണീറ്റില്ലേ..."സാറ നീട്ടിയെ ടവ്വൽ വാങ്ങി മുഖം തുടച്ചു കൊണ്ട് ജോർജ് ചോദിച്ചു "ഇല്ലെന്ന് തോന്നുന്നു.... ഞാൻ പോയി നോക്കട്ടെ...."

അതും പറഞ്ഞു സാറ ജോയ്ക്ക് നേരെ ഒരു ടവ്വൽ നീട്ടി മുകളിലേക്ക് നടന്നു സാക്ഷിയുടെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ നാലും കൂടി കെട്ടിപ്പിടിച്ചു അതേ കിടപ്പ് തന്നെയാണ് സാറ അത് കണ്ട് പുഞ്ചിരിയോടെ ചെന്ന് ഓരോരുത്തരെയായി വിളിച്ചുണർത്തി ഫ്രഷ് ആവാൻ പറഞ്ഞു വിട്ടു അവരെ ഒക്കെ എണീപ്പിച്ചു വിട്ടതും സാറ നേരെ അലക്സിന്റെ റൂമിലേക്ക് നടന്നു ഡോർ പോയി തുറന്നതും മുന്നിലുള്ള കാഴ്ച കണ്ട് സാറ സ്വയം തലക്ക് അടിച്ചു ഒരു വശത്ത് ഗുണനചിഹ്നം പോലെ ജീവയുടെ പുറത്ത് കൂടി ജെറി കമിഴ്ന്നു കിടക്കുന്നു..... മറു വശത്ത് തല നിലത്തും കാല് ബെഡിലുമായി അലക്സും സാഗറിന്റെ തല ബെഡിലും ബോഡി നിലത്തുമായി കിടക്കുന്നുണ്ടെങ്കിലും അവൻ സുഖസുന്ദരമായ ഉറക്കത്തിലാണ് സാറ പോയി നാലിനെയും വിളിച്ചുണർത്തി ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു താഴേക്ക് പോയി സാറ ഫുഡ്‌ ഒക്കെ എടുത്ത് വെച്ചപ്പോഴേക്കും ഗേൾസ് ഒക്കെ ഇറങ്ങി വന്നു.... അന്ന ജോയിടെ അടുത്തും സാക്ഷിയും ശിഖയും ജോർജിന്റെ രണ്ട് വശത്തുമായി ഇരുന്നു ഈ സമയത്താണ് സാഗറും ജീവയും ജെറിയും ഇറങ്ങി വരുന്നത് അലക്സ് പിറകിൽ നിന്ന് വരുന്നത് കണ്ട് സാഗർ വേഗം വന്ന് സാക്ഷിയുടെ അടുത്തിരുന്നു.....

ജീവ ശിഖയുടെ അടുത്തും പോയി ഇരുന്നു ജെറി അന്നയുടെ അടുത്തും സ്ഥാനം പിടിച്ചു ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് സ്റ്റെയർ ഇറങ്ങി വന്ന അലക്സ് അവരെ ഒക്കെ കണ്ട് ഞെട്ടി സാഗറും ജീവയും ജെറിയും ഒരുപോലെ അവനെ നോക്കി ഇളിച്ചു കാണിച്ചു അലക്സ് മൂന്നിനെയും നോക്കി കണ്ണുരുട്ടിക്കൊണ്ട് പോയി ഒരു ചെയറിൽ ഇരുന്നതും ജീവയും ജെറിയും ഒന്ന് ആക്കി ചുമച്ചു അവരുടെ ചുമ കേട്ട് അലക്സ് സംശയത്തോടെ തല ചെരിച്ചു നോക്കിയതും അവന്റെ അടുത്തിരിക്കുന്ന മെറിനെ കണ്ട് ഞെട്ടി ദേഷ്യത്തിൽ അവൻ പോയി ഇരുന്നത് അവളുടെ അടുത്താണ്.... അവന്മാരുടെ ഇളിയും കൂടി കണ്ടതോടെ അവന് ചൊറിഞ്ഞു വന്നു "നീ എങ്ങോട്ടാ.... അവിടിരുന്ന് കഴിക്കെടാ...." എണീക്കാൻ നിന്ന അലക്സിനെ ജോർജ് തടഞ്ഞു വെച്ചു ഗത്യന്തരമില്ലാതെ അലക്സ് അവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞു കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നിയാണ് അലക്സ് ടേബിളിന് അടിയിലേക്ക് നോക്കിയത് ജീവ ശിഖയാണെന്ന് കരുതി ഓപ്പോസിറ്റ് ഇരിക്കുന്ന അലക്സിനെ തോണ്ടിയതാണ് ശിഖയുടെ മുഖത്ത് റിയാക്ഷൻ ഒന്നും ഇല്ലെന്ന് കണ്ടതും ജീവ വീണ്ടും കാലു കൊണ്ട് തോണ്ടി അലക്സിന് സഹി കെട്ടതും ജീവയുടെ കാലു നോക്കി ഒരു ചവിട്ടങ്ങ് കൊടുത്തു "അമ്മാ...." ജീവ നിലവിളിയോടെ ചാടി പിടഞ്ഞെണീറ്റു....

എല്ലാവരും ഞെട്ടലോടെ അവനെ നോക്കി ജോർജ് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "എന്താ ജീവാ....?" സാറ അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു "അത്.... അത് പിന്നെ...." അലക്സിന്റെ മുഖഭാവത്തിൽ നിന്ന് കാര്യം പിടി കിട്ടിയ ജീവ എന്തൊക്കെയോ പുലമ്പി "വയറ് വേദന ആവും.... അല്ലെ ജീവാ....?" ജോർജിന്റെ ആക്കിയുള്ള ചോദ്യം കേട്ട് ജീവ ഒരുമാതിരി ഇളി ഇളിച്ചുകൊണ്ട് അവിടെ ഇരുന്ന് കഴിക്കാൻ തുടങ്ങി എന്നാൽ സാഗർ ഇതിനിടയിൽ കൂടി സാക്ഷിയെ ശുണ്ഠി പിടിപ്പിച്ചു കൊണ്ടേയിരുന്നു അവൻ അവളുടെ ഇടുപ്പിൽ നുള്ളിയും അവളെ ഇക്കിളി ആക്കിയും ഫുഡ്‌ കഴിച്ചു.... സാക്ഷി ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ ഇരുന്ന് ഞെരിപിരി കൊണ്ടു അവൾ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും അതൊക്കെ അവൻ പുച്ഛിച്ചു തള്ളി പാവം ജെറി മാത്രം അന്നയോട് ചുമ്മാ സംസാരിച്ചിരുന്നു..... ജീവ ഒന്ന് കിട്ടിയത് കൊണ്ട് പിന്നെ വേലത്തരം ഇറക്കാൻ ഒന്നും നിന്നില്ല.... മര്യാദക്ക് ഇരുന്ന് ഫുഡ്‌ കഴിച്ചു •••••••••••••••••••••••••••••••° "നീ എന്താ പോയത് പോലെ തിരിച്ചു വന്നേ....?"

ഫുഡ്‌ കഴിച്ചു എണീറ്റപ്പോ ജെസി വന്ന് കയറിയത് കണ്ട് ജോർജ് ചോദിച്ചു "ഇന്ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു....അതിപ്പോ മാറ്റി വെക്കേണ്ടി വന്നു.... "ജെസി ബാഗ് സോഫയിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞതും സാറ അവർക്ക് നേരെ വന്നു "നീ ഫുഡ്‌ കഴിച്ചില്ലല്ലോ ജെസീ... വാ...." സാറ ജെസിയുടെ കൈയിൽ പിടിച്ചതും "വേണ്ട ഏട്ടത്തി.... ഞാൻ ഓഫീസ് ക്യാന്റീനിൽ നിന്ന് കഴിച്ചായിരുന്നു....."ജെസി അത് പറഞ്ഞതും ജോർജ് എന്തോ ചിന്തിച്ചു നിന്നു "എല്ലാവരും പെട്ടെന്ന് റെഡി ആക്.... നമുക്ക് ഒന്ന് ഷോപ്പിംഗിന് പോയിട്ട് വരാം...." ജോർജ് അത് പറഞ്ഞതും അന്നയും മെറിനും ഒക്കെ ചാടി തുള്ളി വന്നു തിരിച്ചൊന്നും ചോദിക്കാതെ എല്ലാവരും പോയി റെഡി ആയിരുന്നു വന്നു ജോർജിന്റെ കാറിൽ ജോർജും സാറയും ജെസിയും മെറിനും കയറി.... ജെസിയുടെ കാർ ജെറി എടുത്തു വന്നതും അതിൽ സാഗറും ജീവയും സാക്ഷിയും ശിഖയും കയറി അലക്സും അന്നയും ജോയിയും കൂടി ജോയിച്ചന്റെ കാറിലും കയറി ഏറ്റവും പുറകിൽ പോയത് ജോർജിന്റെ കാറായിരുന്നു..... വളരെ സ്പീഡ് കുറച്ചു വിശേഷങ്ങൾ പങ്ക് വെച്ചാണ് ജോർജ് കാർ ഡ്രൈവ് ചെയ്തത് അപ്പോഴേക്കും മറ്റ് രണ്ട് കാറുകളും ഒരുപാട് ദൂരം പിന്നിട്ടിരുന്നു....

കണ്ണിൽ നിന്ന് ആ രണ്ട് കാറുകളും മറഞ്ചത്തോടെ ഒരു കൂട്ടം കാറുകൾ അവർക്ക് പിന്നിലൂടെ വന്ന് മുന്നിൽ കയറി ജോർജിന്റെ കാറിന്റെ മുന്നിലും പിന്നിലുമായി കുറേ ബ്ലാക്ക് സ്കോർപിയോ വന്നതും അവർ ജെസിയും മെറിനും പരസ്പരം നോക്കി ആ സ്കോർപിയോസ് പോകുന്ന അതേ ഡയറക്ഷനിൽ മാത്രമേ ജോർജിനും ഡ്രൈവ് ചെയ്യാൻ കഴിയൂ... കുറച്ചു കഴിഞ്ഞതും ഒന്ന് അനങ്ങാൻ പോലും ആവാത്ത വിധം നാല് വശത്തും കാറുകൾ ഓടിക്കൊണ്ടിരുന്നു ആ കാറുകൾ ജോർജിന്റെ കാറിനെ ഒരു ഒഴിഞ്ഞ മൈഥാനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ശേഷം ഓരോ കാറുകളായി ജോർജിന്റെ കാറിന്റെ അടുത്ത് നിന്ന് മാറ്റി ദൂരോട്ട് പാർക്ക് ചെയ്തുകൊണ്ട് അതിൽ നിന്ന് കൊറേ ഗുണ്ടകൾ ഇറങ്ങി വന്നതും ജോർജ് ചുണ്ട് കോട്ടി ചിരിച്ചു പെട്ടെന്ന് അവിടുത്തെ മണ്ണിനെ അന്തരീക്ഷത്തിൽ പറത്തിക്കൊണ്ട് ഒരു വൈറ്റ് സ്കോർപിയോ ജോർജിന്റെ കാറിന് മുന്നിൽ വന്ന് നിന്നതും ജോർജ് ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി ആ വൈറ്റ് സ്കോർപിയോയിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് ജെസിയും മെറിനും ഭയത്തോടെ പരസ്പരം നോക്കി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story