സാഗരം സാക്ഷി...❤️: ഭാഗം 61

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ആ കാറുകൾ ജോർജിന്റെ കാറിനെ ഒരു ഒഴിഞ്ഞ മൈഥാനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ശേഷം ഓരോ കാറുകളായി ജോർജിന്റെ കാറിന്റെ അടുത്ത് നിന്ന് മാറ്റി ദൂരോട്ട് പാർക്ക് ചെയ്തുകൊണ്ട് അതിൽ നിന്ന് കൊറേ ഗുണ്ടകൾ ഇറങ്ങി വന്നതും ജോർജ് ചുണ്ട് കോട്ടി ചിരിച്ചു പെട്ടെന്ന് അവിടുത്തെ മണ്ണിനെ അന്തരീക്ഷത്തിൽ പറത്തിക്കൊണ്ട് ഒരു വൈറ്റ് സ്കോർപിയോ ജോർജിന്റെ കാറിന് മുന്നിൽ വന്ന് നിന്നതും ജോർജ് ചുണ്ട് കോട്ടി ചിരിച്ചു ആ വൈറ്റ് സ്കോർപിയോയിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് ജെസിയും മെറിനും ഭയത്തോടെ പരസ്പരം നോക്കി "വിക്റ്റർ.....!" സാറ അയാളെ കണ്ട് ഞെട്ടലോടെ ഉരുവിട്ടതും ജോർജ് അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു.... എന്നാൽ സാറ ആ പേര് ഉരുവിടുന്നത് കേട്ട് ജെസിയും മെറിനും ഒരുപോലെ ഞെട്ടി "നിങ്ങൾ ഇവിടെ ഇരിക്ക്.... ഞാൻ ഇപ്പൊ വരാം...."ജോർജ് അതും പറഞ്ഞു കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഷർട്ടിന്റെ സ്ലീവ് മടക്കി കൈ മുട്ട് വരെ കയറ്റി വെച്ചു മുന്നോട്ട് നടന്നതും മുന്നിൽ നിൽക്കുന്നവൻ പരിഹാസത്തോടെ ചിരിച്ചു

"ഇവരിപ്പോ നിന്റെ സംരക്ഷണത്തിലാണെന്ന് ഞാനറിഞ്ഞു.... ജോർജേ.... നമ്മൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടായിരിക്കും .... അത് നമുക്ക് സൗകര്യം പോലെ പിന്നീട് തീർക്കാം.... ഇപ്പൊ നീ ആ കൊച്ചിനെ ഇറക്കി വിട്.... ഞാൻ അങ്ങ് പോയേക്കാം...." വിക്ടർ കാറിന്റെ ബോണറ്റിൽ ചാരി നിന്ന് പറഞ്ഞതും ജോർജ് പുച്ഛിച്ചു ചിരിച്ചു "മറ്റൊരാളുടെ സ്വത്ത്‌ സ്വന്തമാക്കാനുള്ള നിന്റെ വെറി ഇതുവരെ തീർന്നില്ലേ വിക്റ്റർ....?" ജോർജ് കൈയും കെട്ടി കാറിൽ ചാരി നിന്ന് ചോദിക്കുന്നത് കേട്ട് വിക്ടർ ചിരിച്ചു "മറ്റൊരുത്തന്റെ കൈയിൽ നിന്ന് പിടിച്ചു വാങ്ങുമ്പോൾ കിട്ടുന്ന സുഖം അത് നിനക്കറിയില്ല ജോർജേ...."അത് കേട്ട് ജോർജ് പൊട്ടിച്ചിരിച്ചു "എന്തിനാടാ ചിരിക്കൂന്നേ....?" വിക്ടർ അത് ഇഷ്ടപ്പെടാത്ത മട്ടിൽ ചോദിച്ചതും ജോർജ് ചിരിച്ചുകൊണ്ട് ബോണറ്റിൽ കയറി ഇരുന്നു "ഇതുപോലെ പണ്ടൊരിക്കൽ നീ എന്റെ സാറയെ പിടിച്ചു വാങ്ങാൻ ശ്രമിച്ചതല്ലേ.... അന്ന് നീ എന്റെ കൈയിൽ നിന്ന് വാങ്ങിക്കൂട്ടിയത് ഒക്കെ ഓർത്തു ചിരിച്ചു പോയതാ.....!" ജോർജ് പറയുന്നത് കേട്ട് വിക്ടറിന്റെ മുഖം വിളറി വെളുത്തു

"എന്താ വിക്ടർ..... ആ സുഖം വീണ്ടും അനുഭവിച്ചറിയാൻ തോന്നുന്നുണ്ടോ...?" ജോർജിന്റെ സ്വരത്തിലെ പരിഹാസം വിക്ടറിനെ ചൊടിപ്പിച്ചു "നീ അഹങ്കരിക്കണ്ട ജോർജേ.... ഞാൻ തോറ്റ് പിന്മാറിയതാണെന്ന് നീ കരുതുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി സാറയെ ഞാൻ ആഗ്രഹിച്ചിരുന്നു.... സ്വന്തമാക്കാൻ അറിയാഞ്ഞിട്ടല്ല.... അവൾക്ക് പിന്നാലെ പോയാൽ അതിനേക്കാൾ വലിയ പല ലക്ഷ്യങ്ങളിലേക്കും എനിക്ക് എത്തിച്ചേരാൻ പറ്റില്ലെന്ന് തോന്നിയത് കൊണ്ട് മാത്രം വിട്ട് തന്നതാ ഈ വിക്ടർ.... അല്ലെങ്കിൽ ഇന്ന് സാറ വിക്ടറിന്റെ പെണ്ണായി ജീവിക്കുമായിരുന്നു.... ഞാനത് ചെയ്യാത്തത് കൊണ്ട് നി സ്വസ്ഥമായി ജീവിക്കുന്നു.... ഇപ്പൊ നീ എന്നോട് കടപ്പെട്ടവനാണ്.... അതിന്റെ നന്ദി എനിക്കാവശ്യമില്ല.... പക്ഷേ ആ പെണ്ണിനെ എനിക്ക് വേണം...." വിക്ടർ പറയുന്നതൊക്കെ കേട്ട് ജെസിയും മെറിനും സാറയെ നോക്കി.... സാറ ദേഷ്യത്തോടെ അവനെ നോക്കുന്നുണ്ട് "കഴിഞ്ഞോ...." കാറിന്റെ ബോണറ്റിൽ കൈ പിന്നിലേക്ക് ഊന്നി ഇരുന്നുകൊണ്ട് ജോർജ് ചോദിച്ചത് കേട്ട് വിക്ടറിന്റെ മുഖം കടുത്തു "മര്യാദക്ക് അവളെ വിട്ട് തരുന്നതാണ് നിനക്ക് നല്ലത്...."

ഭീഷണി സ്വരത്തിൽ വിക്ടർ പറഞ്ഞതും ജോർജ് അത് കേൾക്കാത്ത ഭാവത്തിൽ കാലിന്മേൽ കാലു കയറ്റി ഇരുന്നു ഈ സമയം കൊണ്ട് മെറിൻ സാഗറിന് ഫോൺ ചെയ്തു.... "ജോർജേ.... വെറുതെ എന്നെ നീ ദേഷ്യം പിടിപ്പിക്കരുത്....!" ജോർജിന്റെ ആരെയും കൂസാത്ത ഇരുപ്പ് കണ്ട് വിക്ടർ ദേഷ്യത്തോടെ പറഞ്ഞു "എനിക്കും അതേ പറയാനുള്ളൂ...." ജോർജ് കൂളായി പറഞ്ഞു അത് കണ്ടതും പിന്നിൽ നിന്ന ഗുണ്ടകളെ നോക്കി വിക്ടർ മുന്നോട്ട് വരാൻ ആംഗ്യം കാണിച്ചു "അവസാനമായി പറയുവാ.... അവളെ വിട്ട് തന്നേക്ക്.... ഞങ്ങൾ ഒരു നൂറ് പേരെങ്കിലും ഉണ്ടാവും.... പക്ഷേ നീ തനിച്ചാണ്.... തോറ്റ് പോകും ജോർജേ നീ.... അതുകൊണ്ട് വെറുതെ ഇടയാൻ നിൽക്കണ്ട...." ജോർജിന് നേരെ നടന്നുകൊണ്ട് വിക്ടർ ഒരിക്കൽ കൂടി പറഞ്ഞു.... ജോർജിന് അപ്പോഴും ഒരു കുലുക്കവുമില്ല "അവളെക്കൊണ്ട് ഈ പേപ്പറിൽ സൈൻ ചെയ്യിപ്പിച്ചിട്ട് അവളെ ഇങ് വിട്ട് തന്നാൽ ഞാൻ അവളെ മാത്രമേ കൊല്ലൂ..... ഇനി അതല്ല എന്നെ എതിർക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങളുടെ കൈ കൊണ്ട് നിങ്ങൾ എല്ലാവരും ചാകും..... And the choice is yours....."

കൈയിൽ ഇരുന്ന പേപ്പേഴ്സ് ജോർജിന് നേരെ നീട്ടിക്കൊണ്ട് വിക്ടർ പറഞ്ഞതും ജോർജ് ഒന്ന് ചിരിച്ചുകൊണ്ട് ആ പേപ്പേഴ്സ് കീറി ദൂരെ എറിഞ്ഞു.... അത് കണ്ട് വിക്ടറിന്റെ മുഖം ചുവന്നു "എന്നോട് മത്സരിക്കാൻ തന്നെയാണ് തീരുമാനമെങ്കിൽ അത് നടക്കട്ടെ.... I'm sure.... You will regret...."അത്രയും പറഞ്ഞുകൊണ്ട് വിക്ടർ പിന്നിലേക്ക് നടന്നു.... "പോയി പിടിച്ചോണ്ട് വാടാ അവളെ...."ജോർജിന്റെ കാറിലേക്ക് ചൂണ്ടി വിക്ടർ അലറിയതും ഗുണ്ടകൾ കൂട്ടത്തോടെ ആ കാറിനു നേരെ പാഞ്ഞു ജോർജ് കാറിൽ നിന്ന് സ്ലോ മോഷനിൽ ചാടി ഇറങ്ങി തനിക്ക് നേരെ പാഞ്ഞു വരുന്നവന്റെ കൈയിൽ ഇരുന്ന ഇരുമ്പ് വടി വാങ്ങി നാല് വീശു വീശി മുന്നേ വന്ന നാലെണ്ണം ദേ കിടക്കുന്നു താഴെ.... നാലിന്റെയും ബോധം പോയിരുന്നു.... അത് കണ്ട് പിന്നാലെ വന്നവർ ഒന്ന് അറച്ചു നിന്നു ജോർജ് അവരെ നോക്കി കൈ മാടിയതും ഓരോരുത്തരും പരസ്പരം നോക്കി ഒരു അലർച്ചയോടെ മുന്നോട്ട് കുതിച്ചു ജോർജ് നെഞ്ചും വിരിച്ചു നിന്ന് അവരെ നേരിട്ടു.... പക്ഷേ പ്രതീക്ഷിക്കാതെ പിന്നിൽ നിന്ന് വന്ന അടി തടുക്കാൻ ജോർജിന് സാധിച്ചില്ല "ഇച്ചായാ....!!"

പിന്നിൽ നിന്ന് ഒരുത്തൻ ജോർജിന്റെ തലക്ക് അടിച്ചതും സാറ ഒരു അലർച്ചയോടെ കാറിൽ നിന്ന് ഇറങ്ങി ഓടി ജെസിയും മെറിനും സാറക്ക് പിന്നാലെ പോകാൻ നിന്നതും കുറച്ചു പേര് വന്ന് അവരെ പിടിച്ചു വെച്ചു അടി കിട്ടിയിട്ടും പതറാതെ പൊരുതുന്ന ജോർജിന്റെ തലക്ക് വിക്ടർ ഒന്നുകൂടി അടിച്ചതും ജോർജിന്റെ തലയിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി "ഇച്ചായാ...." വേദന താങ്ങാനാവാതെ നിലത്ത് മുട്ട് കുത്തി ഇരിക്കുന്ന ജോർജിനെ സാറ വന്ന് പൊതിഞ്ഞു "വിക്ടർ......!!!!" വീണ്ടും ജോർജിനെ അടിക്കാൻ ഓങ്ങുന്ന വിക്ടറെ നോക്കി സാറ അലറി "തൊട്ട് പോകരുത് എന്റെ ഇച്ചായനെ....!!" അവരുടെ ശബ്ദത്തിന് കാടിന്യം കൂടി.... കണ്ണുകളിൽ ചുവപ്പ് പടർന്നു.... ദേഷ്യത്താൽ വിറക്കുകയായിരുന്നു സാറ എന്നാൽ വിക്ടർ വിടർന്ന കണ്ണുകളോടെ സാറയെ നോക്കുകയായിരുന്നു.... അവളുടെ കണ്ണിലെ തീക്ഷ്‌ണത കൂടി വന്നതും വിക്ടർ സാറയുടെ മുടിക്കുത്തിൽ പിടിച്ചു എണീപ്പിച്ചു "ഡാ...."ജോർജ് ഉള്ള ശക്തിയിൽ എണീറ്റ് നിന്നതും കുറച്ചു പേർ വന്ന് പിടിച്ചു വെച്ചു "സാറാ.... നിന്റെ ഈ നോട്ടത്തിന് മുന്നിൽ പലപ്പോഴും സർവം മറന്ന് നിന്നിട്ടുണ്ട് ഞാൻ....

ഇപ്പോഴും ഈ നോട്ടത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്കാവുന്നില്ല...."സാറയെ നോക്കി വശ്യമായ പുഞ്ചിരിയോടെ വിക്ടർ പറഞ്ഞതും സാറ അറപ്പോടെ മുഖം തിരിച്ചു "നിന്റെ മനസ്സിൽ ഇവൻ കയറിക്കൂടിയില്ലായിരുന്നെങ്കിൽ നീ ഇന്ന് ഒരു രാഞ്ജിയെ പോലെ കഴിയുമായിരുന്നു.... എനിക്കൊപ്പം...." വിക്ടർ അത് പറഞ്ഞതും സാറ അവനെ തള്ളി മാറ്റി കരണം നോക്കി ഒന്ന് കൊടുത്തു "ഇച്ചായാനൊപ്പമുള്ള ഈ ജീവിതം ഇനി എത്ര ജന്മം എടുത്താലും നിനക്ക് തരാൻ സാധിക്കില്ല.... കാരണം എന്റെ ഇച്ചായൻ നട്ടെല്ലുള്ള ആണൊരുത്തനാടാ..... മനസ്സ് നിറയെ സ്നേഹമുള്ളവനാ..... എന്റെ മക്കളെ നെഞ്ചിൽ കൊണ്ട് നടക്കുന്ന നല്ലൊരു അപ്പനാടാ..... ഞങ്ങൾക്ക് വേണ്ടി ചാകാൻ പോലും മടിയില്ലാത്തവനാടാ എന്റെ ഇച്ചായൻ.... ആ ഇച്ചായന്റെ അടുത്ത് നിൽക്കാൻ പോയിട്ട് ഒന്ന് നോക്കാനുള്ള അർഹത നിനക്കുണ്ടോടാ...."സാറ പറയുന്നത് കേട്ട് ജോർജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ജോർജിന്റെ അവശതകൾ പതിയെ ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു എന്നാൽ സാറ പറഞ്ഞതൊക്കെ വിക്ടറെ നന്നായി ചൊടിപ്പിച്ചു

അവൻ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൈയിൽ ഇരുന്ന വടി എടുത്ത് ജോർജിന് നേരെ വീശി എന്തോ തടസ്സം നേരിട്ടതറിഞ്ഞു വിക്ടർ തലയുയർത്തി നോക്കിയതും ആ വടിയിൽ പിടിച്ചു സ്റ്റൈൽ ആയി നിൽക്കുന്ന സാഗറിനെയാണ് കണ്ടത് അവൻ ഒരു പൂ പിടിക്കുന്ന ലാഘവത്തോടെ ആ വടി പിടിച്ചു വാങ്ങിക്കൊണ്ട് തലമുടി കൈകൊണ്ട് മുകളിലേക്ക് ഒതുക്കി വെച്ച് മുന്നോട്ട് വന്നതും മെറിൻ നീട്ടിയൊരു വിസിലടിച്ചു "സോറി bro.... കുറച്ച് ലേറ്റ് ആയിപ്പോയി...."ജോർജിനെ പിടിച്ചു വെച്ചവന്മാരെ അറഞ്ചം പുറഞ്ചം തല്ലി താഴെയിട്ടുകൊണ്ട് സാഗർ ജോർജിനെ നോക്കി പറഞ്ഞു "ബ്രോയാ.... 🙄" ജോർജ് വായും പൊളിച്ചു നിന്നതും വിക്ടർ ജോർജിന് നേരെ വന്നു.... ജോർജിനെ പിന്നിൽ നിന്ന് അടിക്കാൻ തുനിഞ്ഞ വിക്ടറിനെ ജീവ ചവിട്ടി താഴെയിട്ടു.... അലക്സ് പോയി ജെസിയെയും മെറിനെയും പിടിച്ചു വച്ചവരെ കൈകാര്യം ചെയ്തു... ജെറിയും ജോയിയും കൂടി സാഗറിനൊപ്പം കൂടി എല്ലാത്തിന്റെയും എല്ലൊടിച്ചു വിട്ടു സാക്ഷി ഓടി വന്ന് ജോർജിന്റെ മുറിവ് വെച്ച് കെട്ടി കാറിൽ കൊണ്ട് പോയി ഇരുത്തി ഗുണ്ടകൾ എല്ലാം കൂടി

ചുരുണ്ടു കൂടി നിലത്തിരുന്നതും സാഗർ വടി തോളിൽ വെച്ച് അവർക്ക് ചുറ്റും നടന്നു "ഗുണ്ടകളെ ഇറക്കുമ്പോൾ ഇനിയെങ്കിലും നല്ലതിനെ നോക്കി ഇറക്കണം.... "ഒരു ഉപദേശം പോലെ പറഞ്ഞു സാഗർ വിക്ടറിനു നേരെ തിരിഞ്ഞു "നീ എന്താടാ കരുതിയെ.... നിന്റെ തല്ലും വാങ്ങി അതുപോലെ അങ്ങ് പോകുമെന്നോ....."സാഗറിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് വിക്ടർ നീട്ടി വിസിലടിച്ചതും ഒരു വലിയ ലോറി നിറയെ ഗുണ്ടകൾ അവിടെ വന്നിറങ്ങി ഗുണ്ടാത്തലവനെ കണ്ടതും സാഗർ അവനെ സൂക്ഷിച്ചു നോക്കി..... ശേഷം ചിരി കടിച്ചു പിടിച്ചു ജെറിയെ നോക്കി.... അന്ന് ജെറിയെ തല്ലാൻ വന്ന സെയിം ടീംസ് ആണ്.... ആളെണ്ണം കുറച്ചു കൂടുതലാണെന്ന് മാത്രം.... ജെറിയും സെയിം എക്സ്പ്രഷൻ ഇട്ട് നിന്നതും സാഗർ പതിയെ തിരിഞ്ഞു നിന്നു ഗുണ്ടകൾ എല്ലാം കൂടി കൈയൊക്കെ കുടഞ്ഞു അരിവാളും ഹോക്കി സ്റ്റിക്കും ഒക്കെ ആയി സാഗറിന് നേരെ വന്നു "ഡാ...."ഗുണ്ടാതലവൻ അലറിയതും സാഗർ വടി തോളിൽ വെച്ച് പതിയെ അവർക്ക് നേരെ തിരിഞ്ഞു "എന്താടാ കുട്ടാ....?"

ഒരു പ്രത്യേക ടോണിൽ സാഗർ തിരിച്ചു ചോദിച്ചതും സാഗറിനെ അവിടെ കണ്ട് അവർ ഞെട്ടി ഗുണ്ടാത്തലവൻ ഒരുനിമിഷം അവന്റെ കൈയിൽ നിന്ന് വാങ്ങി കൂട്ടിയതൊക്കെ ഒന്ന് ഓർത്തുപോയി "അതേ വടി.... അതേ നിൽപ്പ്...."സാഗറിനെ നോക്കി ഗുണ്ടാത്തലവൻ തല കുടഞ്ഞു "ഓടരുത്....." ഓടാനുള്ള പ്ലാനിൽ ആണെന്ന് മനസ്സിലായതും സാഗർ അവരെ നോക്കി പറഞ്ഞു "എടാ..... ജീവൻ വേണേൽ ഓടിക്കോടാ...." എന്ന് അലറി വിളിച്ചു ഗുണ്ടാത്തലവൻ മുന്നേ ഓടിയതും കിങ്കരമാരൊക്കെ ചിതറി തെറിച്ചു ഓരോ ഭാഗത്തേക്ക്‌ ഓടി..... വിക്ടറും ബാക്കിയുള്ളവരും കാര്യം പിടി കിട്ടാതെ അവനെ നോക്കി "നിൽക്കവിടെ...." സാഗർ ഗൗരവത്തോടെ പറഞ്ഞതും ആരോ പിടിച്ചു വെച്ചത് പോലെ എല്ലാവരും നിന്നു "ഞാൻ അങ്ങോട്ട് വരണോ.... അതോ നീയൊക്കെ ഇങ്ങോട്ട് വരുന്നോ.....?" അവൻ വടി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞതും ഉമിനീരിറക്കി ഓരോരുത്തരായി അവന്റെ അടുത്തേക്ക് വന്ന് നിന്നു "അപ്പൊ തുടങ്ങാം....?" സാഗർ വടി തോളിൽ വെച്ച് ചോദിച്ചതും ഗുണ്ടകൾ അനുസരണയോടെ തല കുലുക്കി ഗുണ്ടാത്തലവൻ മുന്നോട്ട് വന്ന് കൊണ്ട് സാഗറിന് മുന്നിൽ പിന്തിരിഞ്ഞു നിന്നു കൊടുത്തു "തല്ലിക്കോ ബോസ്സ്...." നിഷ്കളങ്കനായ കുട്ടിയെ പോലെ അയാൾ പറഞ്ഞതും സാഗർ ആ വടി ആഞ്ഞു വീശി ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചു

അങ്ങനെ നിരനിരയായി ഗുണ്ടകളെല്ലാം വന്ന് കിട്ടേണ്ടതൊക്കെ വാങ്ങി പോയി അടികൊണ്ട് എല്ലാം ഒരു മൂലക്ക് വീണിരുന്നതും സാഗർ അവർക്ക് നേരെ നടന്നു "വേണ്ട വേണ്ട.... എണീക്കണ്ട.... അവിടെ തന്നേ ഇരിക്ക്...." പേടിയോടെ എണീക്കാൻ നിന്നവരോട് സാഗർ പറഞ്ഞു വിക്ടർ ഇത് കണ്ട് കിളി പോയ ലുക്കിൽ നിൽക്കുവാണ് "നിങ്ങൾ എന്നെ തല്ലാനല്ലേ ഇങ്ങോട്ട് വന്നത്....?" സാഗർ ശാന്തമായി ചോദിച്ചു.... കുറച്ചു പേർ ആണെന്നും കുറച്ചു പേർ അല്ലെന്നും തല കുലുക്കി "പറയന്നേ.... ഞാൻ ഒന്നും ചെയ്യില്ല...." സാഗർ ചിരിച്ചോണ്ട് പറയുന്നത് കേട്ട് അവർ ആണെന്ന് തലയാട്ടി അത് കണ്ട് സാഗർ ചിരിച്ചു "അപ്പൊ നീയൊക്കെ എന്നെ തല്ലാൻ വന്നതാണല്ലേ...." ക്ഷണനേരം കൊണ്ട് സാഗറിന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.... അവന്റെ ശബ്ദമുയർന്നതും ഗുണ്ടകൾ ഒക്കെ ഇരുന്ന് വിറക്കാൻ തുടങ്ങി "പേടിച്ചു പോയോ.....? 🤭 പേടിക്കണ്ടാട്ടോ...."മുന്നിലിരുന്ന തലവന്റെ തലയിൽ തലോടി സാഗർ ചിരിച്ചു ഇവന്റെ ഈ കോപ്രായം ഒക്കെ കണ്ട് എല്ലാവരും വായും പൊളിച്ച് ഒരേ നിൽപ്പായിരുന്നു "അല്ലാ.... എന്തായിരുന്നു എനിക്കുള്ള കൊട്ടേഷൻ....?"

ഫ്രണ്ടിൽ ഇരുന്ന തലവനോട് സാഗർ ചോദിച്ചതും അയാൾ വിക്ടറിനെ നോക്കി "ഹാ.... പറയ് ബോസ്സ്...."അയാളുടെ കഴുത്തിലൂടെ കൈയിട്ട് ലോക്കാക്കി അവൻ ചോദിച്ചതും അയാൾ ഉമിനീരിറക്കി "അത്.... കൈയും... കാ....കാലും തല്ലി ഒടിക്കാൻ...." വിക്കി വിക്കി അയാൾ പറഞ്ഞതും സാഗർ ചിരിച്ചു "നിനക്ക് ഞാനൊരു കൊട്ടേഷൻ തരാം.... കാലു വേണ്ട....പാവമല്ലേ പോട്ടെ .... അവന്റെ കൈ രണ്ടും തല്ലി ഒടിക്കുന്ന ശബ്ദം ഇവിടെ.... ദേ ഇവിടെ എന്റെ കാതിൽ കേൾക്കണം.... " വിക്ടറെ ചൂണ്ടി സാഗർ പറഞ്ഞതും ഗുണ്ടാസ് ഒക്കെ ഒരുവിധത്തിൽ ചാടി എണീറ്റു "ഏറ്റു ബോസ്സ്.... അവന്റെ കൈ മാത്രമല്ല കാലും തല്ലി ഒടിച്ചു ബോസിന്റെ മുന്നിൽ ഇട്ട് തരും ഞാൻ...." തലവൻ ഉത്സാഹത്തോടെ പറയുന്നത് കേട്ട് വിക്ടർ ഫ്യൂസ് പോയ പോലെ നിന്നു "എനിക്ക് അവന്റെ കാലു വേണ്ട.... കൈ മതി.... " സാഗർ കാറിന്റെ ബോണറ്റിൽ ചാടിക്കയറിക്കൊണ്ട് പറഞ്ഞതും ഗുണ്ടകൾ വിക്ടറിന് ചുറ്റും വളഞ്ഞു..... "ഡാ എന്താടാ ഇതൊക്കെ....?" വിക്ടർ അടി പേടിച്ചു പിന്നിലേക്ക് നടന്നുകൊണ്ട് ചോദിച്ചതും ഒരുത്തൻ വിക്ടറിന്റെ കഴുത്തിൽ കത്തി വെച്ചു

"അവനെ ഇങ്ങോട്ട് കൊണ്ട് വാ ...." സാഗർ ഉറക്കെ വിളിച്ചു പറഞ്ഞതും വിക്ടർ കഴുത്തിൽ ഇരിക്കുന്ന കത്തി ഭയത്തോടെ നോക്കി "ബോസ് പറഞ്ഞത് കേട്ടില്ലേ.... നടക്കെടാ അങ്ങോട്ട്...." അവർ വിക്ടറെ പിടിച്ചു വലിച്ചു സാഗറിന്റെ മുന്നിൽ കൊണ്ട് വന്നിട്ടു അപ്പോഴേക്കും ജോർജും അങ്ങോട്ടേക്ക് വന്നു.... ജോർജിന്റെ മുന്നിലിട്ട് ഗുണ്ടകൾ അവന്റെ കൈയുടെ എല്ലൊടിച്ചു.... വിക്ടർ വേദന സഹിക്കാനാവാതെ അലറി.... "ഇനിയും നിന്റെ അത്യാഗ്രഹം തീർന്നില്ലെങ്കിൽ.... ഒന്നുകിൽ നീ ഈ ഗുണ്ടകളുടെ കൈ കൊണ്ട് മരിക്കും.... അല്ലെങ്കിൽ ഇവൻ നിന്നെ കൊല്ലും And the choice is yours....."നേരത്തെ വിക്ടർ പറഞ്ഞ അതേ സ്റ്റൈലിൽ ജോർജ് തിരിച്ചു പറഞ്ഞതും വിക്ടർ ഒരു ഞെരക്കത്തോടെ മൂളി "മെറിന്റെ പേരിലുള്ള സ്വത്തുക്കളൊന്നും ഒരിക്കലും നിനക്ക് കിട്ടാൻ പോകുന്നില്ല.... അതിന് വേണ്ടി നീയിനി ശ്രമിക്കണ്ട വിക്ടർ.... നീ തോറ്റു പോകത്തെ ഉള്ളു...."ജോർജ് അവന് നേരെ വിരല് ചൂണ്ടി പറഞ്ഞതും സാഗർ കാറിന്റെ പുറത്തു നിന്ന് ചാടി ഇറങ്ങി "പെറുക്കിക്കൊണ്ട് പോടെയ്...

."കൊടുക്കാനുള്ളതൊക്കെ കൊടുത്തു കഴിഞ്ഞതും സാഗർ വടി അവർക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു..... വിക്ടറിനെ നോക്കി ചുണ്ട് കോട്ടി ജോർജിന്റെ തോളിൽ കൈയിട്ട് സാഗർ തിരിഞ്ഞു നടന്നതും ഗുണ്ടകൾ വിക്ടറിനെ തൂക്കി എടുത്ത് ലോറിയിൽ ഇട്ട് കൊണ്ട് പോയി "നമുക്ക് തിരിച്ചു പോവാം ഇച്ചായാ...."ജെസി ജോർജിന്റെ തലയിൽ പതിയെ തടവിക്കൊണ്ട് പറഞ്ഞതും ജോർജ് വേണ്ടെന്ന് പറഞ്ഞു "നമ്മൾ ഷോപ്പിംഗിന് വേണ്ടി ഇറങ്ങിയതാണെങ്കിൽ.... അത് കഴിഞ്ഞിട്ടേ ഇനി തിരിച്ചു പോകുന്നുള്ളൂ...." ജോർജ് തീർത്തു പറഞ്ഞതും പിന്നെ ആരും ഒന്നും മിണ്ടിയില്ല പോകുന്ന വഴിക്ക് എല്ലാവരും നിർബന്ധിച്ചു ജോർജിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.... കുഴപ്പം ഒന്നുമില്ലെന്ന് കണ്ടതും പിന്നെ നേരെ ഷോപ്പിംഗിന് പോയി ഷോപ്പിങ്ങും കറക്കവും ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു..... പിന്നെ ആരും മുറിയിൽ പോകാതെ ഹാളിൽ തന്നേ ഓരോ മൂലക്ക് ചുരുണ്ടു കൂടി കിടന്നുറങ്ങി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story