സാഗരം സാക്ഷി...❤️: ഭാഗം 62

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കൃത്യം 11 മണി ആയപ്പോൾ തന്നേ സഞ്ജുവും വസുവും സരിഗയും രജിസ്റ്റർ ഓഫീസിൽ എത്തി.... സായിയും സ്വപ്നയും ഉണ്ടായിരുന്നു കൂടെ....വസുവിന്റെ നിർബന്ധത്തിന് വഴങ്ങി ശ്രീധർ ഒപ്പം കൂടിയെങ്കിലും ഇത് നടക്കില്ലെന്നു അയാൾ ഉറച്ചു വിശ്വസിച്ചിരുന്നു സാക്ഷിയുടെ ജീവിതം തകരുന്നത് സ്വപ്നയെ നേരിട്ട് കാണിക്കണമെന്ന് സായിക്ക് വാശിയായിരുന്നു....അതുകൊണ്ടാണ് സായി സ്വപ്നയെ കൂടെ കൂട്ടിയത് വീൽ ചെയറിൽ കൈകൾ മാത്രം ചലിപ്പിച്ചുകൊണ്ട് തന്നേ നിർവികാരതയോടെ നോക്കിയിരിക്കുന്ന സ്വപ്നയെ സാക്ഷി വേദനയോടെ നോക്കി.... സായിയെ നോക്കാനുള്ള ധൈര്യം അപ്പോഴും സാക്ഷിക്കുണ്ടായിരുന്നില്ല സാക്ഷി ഒറ്റക്കാണ് വന്നതെന്നറിഞ്ഞപ്പോൾ സായിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ഡാർക്ക്‌ റെഡ് കളർ വിവാഹസാരിയുടുത്തു സർവാഭരണവിഭൂഷിതയായി നിൽക്കുന്ന സാക്ഷിയെ സഞ്ജു കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട് "സമയം ആയില്ലേ.... അപ്പൊ ചടങ്ങിലേക്ക് കടന്നാലോ....?" വസുവിന്റെ ചോദ്യം കേട്ടതും സാക്ഷിയുടെ ഹൃദയമിടിപ്പ് കൂടി....

കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടു "ചെക്കൻ വരാതെ എന്ത് ചടങ്ങ്.... നിങ്ങൾ ചെക്കനെ വിളിക്ക്...." രജിസ്ട്രാർ ഒച്ചയെടുത്തതും വസുവും സഞ്ജുവും സംശയത്തോടെ പരസ്പരം നോക്കി "ഇതാണ് സർ ചെക്കൻ...."വസു സഞ്ജുവിനെ മുന്നോട്ട് കൊണ്ട് വന്നു "നിങ്ങളെന്താ തമാശ കളിക്കുവാണോ..... അർജുൻ ബാലകൃഷ്ണൻ.... അയാളെവിടെ.... അയാളാണ് വരൻ...."രജിസ്ട്രാർ പറയുന്നത് കേട്ട് സഞ്ജുവും വസുവും ഞെട്ടി "ചെക്കൻ ഇവിടെയുണ്ടേയ്...."ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി വിവാഹവേഷത്തിൽ മുന്നിലേക്ക് വന്നുകൊണ്ട് പറയുന്ന അർജുനെ നോക്കി സാക്ഷി നിഗൂഢമായി ചിരിച്ചു സായ് ഞെട്ടലോടെ സ്വപ്നയെ നോക്കി.... ആ കണ്ണുകൾ നിറഞ്ഞിരുന്നു "ആദ്യം താലി കെട്ട്..... എന്നിട്ട് ഒപ്പിടാം....."അർജുന് താലി എടുത്ത് കൊടുക്കുന്ന ജോർജിനെ കണ്ട് വസുവും സഞ്ജുവും ഞെട്ടി "ഡാ.... എന്താ ഇതൊക്കെ.... എന്തൊക്കെയാ ഇവിടെ നടക്കുന്നെ....?"

സഞ്ജു അർജുനോട് കയർത്തു "ഒരു മിനിട്ടേ..... ഈ താലി ഒന്ന് കെട്ടിക്കോട്ടെ...."അതും പറഞ്ഞു അർജുൻ സഞ്ജുവിനെ തള്ളിമാറ്റി സാക്ഷിയുടെ മുന്നിൽ പോയി നിന്നു സാക്ഷി അവനെ നോക്കി ചിരിച്ചതും അവനാ താലി മുന്നോട്ട് കൊണ്ട് പോയി സാക്ഷിക്ക് പിന്നിൽ വീൽ ചെയറിൽ ഇരിക്കുന്ന സ്വപ്നയുടെ കഴുത്തിൽ കെട്ടി സ്വപ്നയടക്കം എല്ലാവരും ഞെട്ടി....ശ്രീധർ നേരത്തെ അറിഞ്ഞത് കൊണ്ടാവണം വലിയ ഞെട്ടൽ ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല സ്വപനക്ക് നടന്നത് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല..... അവളുടെ നിറഞ്ഞു വന്ന കണ്ണുകളെ അർജുൻ തുടച്ചു മാറ്റി അർജുന്റെ അച്ഛനും അമ്മയും മുന്നോട്ട് വന്ന് അവരെ അനുഗ്രഹിച്ചു.... " അറിയില്ലായിരുന്നു..... എന്നെ ജീവനായി സ്നേഹിക്കുന്ന ഒരു പെണ്ണ് എന്നെ കാത്തിരിപ്പുണ്ടെന്ന്..... അറിഞ്ഞിരുന്നെങ്കിൽ എന്നേ ഒപ്പം കൂട്ടിയേനെ ഞാൻ.... സഹതാപം കൊണ്ടല്ല.... ഞാൻ നിറഞ്ഞു നിൽക്കുന്ന ആ മനസ്സ് കണ്ടിട്ടാണ്.... "ഞെട്ടലോടെ നിൽക്കുന്ന സായിയുടെ കൈ പിടിച്ചു അർജുൻ പറഞ്ഞു.... സായിയുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി "നന്ദി ..... "

പറയാൻ വാക്കുകൾ കിട്ടാതെ ഒറ്റവാക്കിൽ സായ് അർജുനെ നോക്കി കൈ കൂപ്പി.... അർജുൻ ആ കൈ പിടിച്ചു വെച്ച് അരുതെന്ന് പറഞ്ഞു "എന്നോടല്ല നന്ദി പറയേണ്ടത്.... സ്വപ്നയുടെ പ്രണയം എന്നിലേക്ക് എത്തിച്ചത് സാക്ഷിയാണ്.... ഒരുപക്ഷെ അവൾ ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വപ്നയെക്കുറിച്ച് അറിയുക പോലും ഇല്ലായിരുന്നു.... തെറ്റ് പറ്റിയത് നിങ്ങൾക്കാണ്.... ആരുടെയോ അശ്രദ്ധമായ ഡ്രൈവിങ്ങിൽ സ്വപ്നയുടെ ജീവിതം താറുമാറായതിനു സാക്ഷി എന്ത് പിഴച്ചു....? ഹോസ്പിറ്റലിൽ എത്തിച്ചതും ജീവൻ രക്ഷിച്ചതും സ്വപ്നയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതും സാക്ഷിയാണ്.... സഹോദരിയുടെ ജീവിതം രക്ഷിച്ചതിന് ആത്മാർത്ഥമായ കടപ്പാട് ഉണ്ടെങ്കിൽ ഇനിയെങ്കിലും അവളെ വെറുതെ വിടണം.... എന്നന്നേക്കുമായി...."അർജുൻ പറഞ്ഞു നിർത്തിയതും സായ് ദേഷ്യത്തോടെ സാക്ഷിയെ നോക്കി പിന്നീട് ഒന്നും മിണ്ടാതെ സായ് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു മാറ്റി പുറത്തേക്ക് ഇറങ്ങിപ്പോയി.... രജിസ്റ്ററിൽ ഒപ്പ് വെച്ച് പരസ്പരം മാല ചാർത്തി സാക്ഷിയോട് നന്ദി പറഞ്ഞിട്ടാണ് സ്വപ്നയും അർജുനും പോയത് "സഞ്ജു.... ഇത് കളി വേറെയാ.... നീ ആ താലി അവളുടെ കഴുത്തിൽ കെട്ടാൻ നോക്ക്.... "

പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞത് കണ്ട് തളർന്നു നിൽക്കുന്ന സഞ്ജുവിന്റെ ചെവിയിൽ വസു രഹസ്യമായി പറഞ്ഞതും സഞ്ജു സാക്ഷിയെ നോക്കി അവൾ അവനെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും അവൻ പതിയെ പോക്കറ്റിൽ നിന്ന് താലി എടുത്ത് കൈയിൽ മറച്ചു പിടിച്ചു "നിന്റെ ഒരു താലി അവളുടെ കഴുത്തിൽ വീണാൽ പിന്നെ അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... ചെല്ല്.... പോയി കെട്ട്...."വസു അവന് ധൈര്യം പകർന്നതും അവൻ ഉറച്ച മനസ്സോടെ മുന്നോട്ട് നടന്നു പുറത്തേക്ക് പോകുന്ന അർജുനെയും സ്വപ്നയെയും നോക്കി നിറഞ്ഞമനസ്സുമായി നിൽക്കുന്ന സാക്ഷിയെ അവൾ നിനച്ചിരിക്കാത്ത നേരത്ത് സഞ്ജു താലി ചാർത്തി.... പ്രതീക്ഷിക്കാത്തിരുന്നത് കൊണ്ട് തന്നേ സാക്ഷി ഞെട്ടി കഴുത്തിൽ കിടന്ന് തിളങ്ങുന്ന താലിയും മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന സഞ്ജുവിനെയും കണ്ടപ്പോൾ സാക്ഷിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു അവനെ പച്ചക്ക് കൊളുത്താനുള്ള കലി തോന്നി അവൾക്ക് "Youu cheat.....!" ദേഷ്യം അടക്കാനാവാതെ അവൾ സഞ്ജുവിനെ ആഞ്ഞടിച്ചു അപ്പോഴാണ് ജോർജും ശ്രീധറും അത് കാണുന്നത് "ഡാ.....!!"

ഒരു അലർച്ചയോടെ ജോർജ് സഞ്ജുവിന്റെ ഷർട്ടിന് കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി ശബ്ദം കേട്ട് ട്ട് സാറയും അലക്സും ജീവയും ഒക്കെ ഓടിയെത്തി "പോക്കിരിത്തരം കാണിച്ചാൽ കൊന്ന് കുഴിച്ചു മൂടും ഞാൻ...." ജോർജ് സഞ്ജുവിന്റെ കഴുത്തിൽ കുത്തി പിടിച്ചത് വസു ജോർജിനെ തള്ളി മാറ്റി "എന്ത് പോക്കിരിത്തരമാ എന്റെ മകൻ നിങ്ങളോട് കാണിച്ചത്..... സാക്ഷിയുമായി എന്റെ മകന്റെ വിവാഹം ഇന്ന് തന്നേ അല്ലെ തീരുമാനിച്ചിരുന്നത്..... തന്റെ മകൾ സമ്മതം പറഞ്ഞത് തന്റെ മുന്നിൽ വെച്ചല്ലായിരുന്നോ....?" വസു ദേഷ്യത്തോടെ മുരണ്ടു.... ശ്രീധർ അവരെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടായിരുന്നു "നിങ്ങളുടെ സമ്മതത്തോടെ ആയാലും അല്ലെങ്കിലും എന്റെ മകൻ അവളുടെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞു..... ഇപ്പൊ സാക്ഷി എന്റെ മകന്റെ ഭാര്യയാണ്.... Mrs. Saakshi Sanjay...." വസു വിജയഭാവത്തിൽ പറഞ്ഞതും സാക്ഷിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു "അതെങ്ങനെ ശരിയാകും....? മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭർത്താവ് ബന്ധം വേർപെടുത്തണം.... ഇതൊന്നും അറിയില്ലേ നിങ്ങൾക്ക്....?"

രജിസ്ട്രാർ ചോദിക്കുന്നത് കേട്ട് സഞ്ജുവും അമ്മയും ഞെട്ടലോടെ പരസ്പരം നോക്കി "മറ്റൊരാളുടെ ഭാര്യയോ.....??" രണ്ടുപേരും ഒരേസ്വരത്തിൽ ചോദിച്ചു "അതേ....!" രജിസ്ട്രാർ തറപ്പിച്ചു പറഞ്ഞു.... ശ്രീധർ ഒഴിച്ച് ബാക്കി ഉള്ളവരുടെയൊക്കെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു "സാക്ഷിക്ക് ഭർത്താവ് ഉണ്ടെന്നോ.... ആര്....?" സഞ്ജു ഞെട്ടലോടെ ചോദിച്ചതും കൂടി നിന്നവർ ഒക്കെ രണ്ട് വശത്തേക്ക് ഒതുങ്ങി നിന്നു "നോം തന്നെ.... 🙏" എല്ലാവരും മാറിയപ്പോൾ ഏറ്റവും പുറകിൽ നമസ്കാരം പോലെ കൈ കൂപ്പി കല്യാണവേഷത്തിൽ നിൽക്കുന്ന സാഗറിനെ കണ്ട് അമ്മയും മോനും ഞെട്ടി.... ഒപ്പം ശ്രീധറും കൈ അങ്ങനെ വെച്ച് കൊണ്ട് തന്നെ അവൻ സഞ്ജുവിന്റെ മുന്നിൽ വന്ന് നിന്ന് വെളുക്കനെ ചിരിച്ചു കാണിച്ചു.... മുണ്ട് ലൂസ് ആവുന്നു എന്ന് തോന്നിയതും അവൻ ഒരു കൈകൊണ്ട് മുണ്ടിൽ പിടിച്ചു കസവിന്റെ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് നല്ല ലുക്ക്‌ ആയിയാണ് ചെക്കന്റെ നിൽപ്പ്.... മുണ്ടുടുത്തു ശീലം ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഇടക്കിടക്ക് അത് അഴിയാൻ പോകും.....

അതുകൊണ്ട് മുണ്ടിൽ നിന്ന് പിടി വിടാതെ കൊച്ചു പിള്ളേരെ പോലെ ഒക്കെ കൂടി കൂട്ടിപിടിച്ചാണ് അവനിപ്പോ നിൽക്കുന്നത് "ഈ ചെക്കൻ.... 🤦‍♂️" അവന്റെ നിൽപ്പ് കണ്ട് ശ്രീധറിന് ചിരി വന്നു "നീയോ....?" സഞ്ജു ദേഷ്യത്തോടെ ചോദിച്ചതും സാഗർ തലകുലുക്കി "Yes.... ഞാൻ തന്നെ.... Now she is Mrs. Saakshi Sagar..... Not sakshi sanjay...."സാഗർ ഒരുകൈകൊണ്ട് മുണ്ടും ഒരുകൈ കൊണ്ട് സാക്ഷിയെയും ചേർത്തു പിടിച്ചു അവനോട് പറഞ്ഞു.... എന്നിട്ട് സഞ്ജു കെട്ടിയ താലി വലിച്ചു പൊട്ടിച്ചു അവന് നേരെ ഇട്ടു കൊടുത്തുകൊണ്ട് അവളുടെ സാരിക്കിടയിൽ നിന്ന് സാഗർ എന്ന് കൊത്തിയ മനോഹരമായ ഒരു ചെയിൻ പുറത്തേക്ക് എടുത്തിട്ടു.... അത് കണ്ട് സഞ്ജുവിന് സമനില തെറ്റുന്നത് പോലെ തോന്നി "ആഹ് ഇതാണ് ആള്.... ഇന്ന് 10 മണിക്കായിരുന്നു ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തത്..... ദാ ഈ നിൽക്കുന്നവരൊക്കെ അതിന് സാക്ഷിയാണ്.....

"ജോർജിനെയും സാറയെയും ബാക്കി ടീംസിനെയും ചൂണ്ടി രജിസ്ട്രാർ പറഞ്ഞതും വസുവിന്റെ നിയന്ത്രണം വിട്ടു "Nooo..... ഇത് ചതിയാണ്.... വിവാഹവാഗ്ദാനം തന്ന് എന്റെ മകനെ വഞ്ചിച്ചതിന് നിനക്കെതിരെ ഞാൻ ലീഗലി മൂവ് ചെയ്യും...." വസു അത് പറഞ്ഞതും എല്ലാവരും അതിനെ പുച്ഛിച്ചു തള്ളി "ഡാ.... നീ ആരോട് ചോദിച്ചിട്ടാ ഇവളുടെ കഴുത്തിൽ താലി കെട്ടിയത്....?" വസു ദേഷ്യത്തോടെ സാഗറിന് നേരെ തിരിഞ്ഞു "ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാൻ മറ്റുള്ളവരോട് അനുവാദം ചോദിക്കാൻ ഇവൻ നിന്റെ മകൻ സഞ്ജു അല്ലാ.... ഈ ജെസിയുടെ മകനാണ്....." സാഗറിനും വസുവിനും ഇടയിലേക്ക് കയറി വന്ന ജെസിയെ കണ്ട് വസുവും സഞ്ജുവും ശ്രീധറും ഞെട്ടി "ജെസീ....?" ശ്രീധർ വിശ്വസിക്കാനാവാതെ അവളെ നോക്കി .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story