സാഗരം സാക്ഷി...❤️: ഭാഗം 63

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഡാ.... നീ ആരോട് ചോദിച്ചിട്ടാ ഇവളുടെ കഴുത്തിൽ താലി കെട്ടിയത്....?" വസു ദേഷ്യത്തോടെ സാഗറിന് നേരെ തിരിഞ്ഞു "ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാൻ മറ്റുള്ളവരോട് അനുവാദം ചോദിക്കാൻ ഇവൻ നിന്റെ മകൻ സഞ്ജു അല്ലാ.... ഈ ജെസിയുടെ മകനാണ്....." സാഗറിനും വസുവിനും ഇടയിലേക്ക് കയറി വന്ന ജെസിയെ കണ്ട് വസുവും സഞ്ജുവും ശ്രീധറും ഞെട്ടി "ജെസീ....?" ശ്രീധർ വിശ്വസിക്കാനാവാതെ അവളെ നോക്കി എന്നാൽ ജെസിയുടെ കണ്ണുകൾ വസുന്ധരയിൽ തറഞ്ഞു നിന്നു..... ആ കണ്ണുകളിൽ പക എറിയുകയായിരുന്നു "ജെ.... ജെസി.... നീ....?" വിശ്വസിക്കാനാവാതെ വസു ഞെട്ടി തരിച്ചു നിന്നു "അതേടി.... ജെസി തന്നെയാ.... നീയൊക്കെ കൂടി തുരത്തി വിട്ട ആ പഴേ ജെസി തന്നെയാ ഞാൻ.... " ജെസി പറയുന്നത് കേട്ട് പരിഭ്രമത്തോടെ വസു ശ്രീധറിനെ നോക്കി ശ്രീധർ ഞെട്ടലോടെയും സംശയത്തോടെയും അവരെ ഉറ്റുനോക്കി.

"ഇതാരാണെന്ന് അറിയോ നിനക്ക്....?" ജെസി മെറിനെ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തിക്കൊണ്ട് വാസുവിനോട് ചോദിച്ചു വസു സംശയത്തോടെ മെറിനെ നോക്കി "പ്രസവിച്ചയുടനെ എന്നെ ഒരുനോക്ക് പോലും കാണാൻ അനുവദിക്കാതെ നീ ലക്ഷങ്ങൾ പ്രതിഫലം വാങ്ങി വിറ്റ ആ ചോരക്കുഞ്ഞിനെ നീ ഓർക്കുന്നുണ്ടോ....?" ജെസിയുടെ ചോദ്യം കേട്ട് വസു ഞെട്ടി എന്നാൽ കാര്യങ്ങളൊന്നും വ്യക്തമാകാതെ സംശയത്തോടെ നിൽക്കുകയായിരുന്നു ശ്രീധർ "ആ കുഞ്ഞാടി ഇത്.... എന്റെ മകൾ....എന്റെ ഉദരത്തിൽ നിന്ന് ജെറിക്കൊപ്പം ഈ ഭൂമിയിലേക്ക് വന്നവൾ.... "ജെറിയെയും മെറിനെയും ചേർത്തു പിടിച്ചു ജെസി പറയുന്നത് കേട്ട് ശ്രീധർ ഞെട്ടി ജെസി അത് കാണാത്ത ഭാവത്തിൽ വസുവിന് നേരെ തിരിഞ്ഞു ശ്രീധർ മെറിനെയും ജെറിയെയും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നതും ആ കണ്ണുകൾ നിറയുന്നതും സാഗർ ചെറു ചിരിയോടെ നോക്കി നിന്നു

"സ്വത്തുക്കളൊക്കെ നിന്റെ കാൽക്കീഴിൽ എത്താൻ വേണ്ടി നീ ഒഴിവാക്കാൻ ശ്രമിച്ച എന്റെ മൂന്ന് മക്കളും ഇപ്പൊ നിന്റെ കണ്മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടില്ലേ....നിന്റെ ഏട്ടന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞു എന്റെ ജീവിതം നീ തകർത്തു.... എന്റെ മക്കളെ തമ്മിൽ അകറ്റി.... ഒരു അച്ഛന്റെ സ്നേഹം ഇവർക്ക് നിഷേധിച്ചു.... ഇതിനൊക്കെ എണ്ണിഎണ്ണി പകരം ചോദിക്കാനാണ് എന്റെ ഈ തിരിച്ചു വരവ്...." ജെസി വീറോടെ പറഞ്ഞതും വസു പതർച്ചയോടെ ശ്രീധറിനെ നോക്കി "ഏട്ടാ.... ഞാൻ ഒന്നും...." വസു കണ്ണ് നിറച്ച് പറയാൻ തുടങ്ങിയതും ജെസി അവരെ പിടിച്ചു പിന്നിലേക്ക് തള്ളി വസു വീഴാതിരിക്കാൻ ശ്രീധർ വന്ന് അവരെ താങ്ങി പിടിച്ചു അത് കണ്ട് ജെസിയുടെ നിയന്ത്രണം വിട്ടു "നിങ്ങൾക്ക് ഇപ്പോഴും ഇവൾ പറയുന്നതാണോ വിശ്വാസം..... അറിയോ നിങ്ങൾക്ക്.... നിങ്ങക്കറിയോ..... എന്നോടും എന്റെ മക്കളോടും ഇവളെന്തൊക്കെയാ ചെയ്തതെന്ന് അറിയോ നിങ്ങൾക്ക്...?" ജെസി ശ്രീധറിന് നേരെ ഒച്ചയെടുത്തതും വസു പരിഭ്രമത്തോടെ നിന്നു

"നിങ്ങൾക്കൊപ്പം ആ വീട്ടിൽ വന്ന് കയറിയ അന്ന് മുതൽ ഒളിഞ്ഞും തെളിഞ്ഞും പല തവണ ഇവൾ എന്നെ ദ്രോഹിച്ചിട്ടുണ്ട്.... ഒക്കെ ഒരു കുസൃതിയായി തള്ളി കളഞ്ഞതാ ഞാൻ.... പക്ഷേ ഇവൾ എന്നിൽ നിന്നും മക്കളിൽ നിന്നും നിങ്ങളെ അകറ്റുവാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.... എന്നെയോ മക്കളെയോ ശ്രദ്ധിക്കാനോ സ്നേഹിക്കാനോ നിങ്ങൾക്ക് സമയം ഇല്ല.... പക്ഷേ ഇവൾക്കും മക്കൾക്കും വേണ്ടി എന്ത് ചെയ്യാനും നിങ്ങൾക്ക് സമയമുണ്ട് പരാതി ഇല്ലായിരുന്നു.... ഒന്നിനും പരാതി ഇല്ലായിരുന്നു.... എന്റെ മക്കൾക്ക് കൂടി അവകാശപ്പെട്ടത് ഇവളുടെ ദൂർത്തിനു വേണ്ടി നശിപ്പിച്ചു കളഞ്ഞത് ഞാൻ ചോദ്യം ചെയ്തത്തോടെ നിങ്ങൾക്ക് ഞാൻ വെറുക്കപ്പെട്ടവളായി പ്രണയിച്ചു കൂടെ കൂട്ടിയിട്ടും എന്നെയും എന്റെ ഫീലിങ്‌സിനെയും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.... മക്കളെ തന്നതല്ലാതെ നിങ്ങൾ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല.... പരാതികൾ മനസ്സിലൊതുക്കി അവിടെ കടിച്ചു പിടിച് നിന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു...."

ജെസി ഒരു തേങ്ങലോടെ പറഞ്ഞതും ശ്രീധറിന്റെ തല താഴ്ന്നു ആളുകൾ ഒക്കെ കൂടി നിൽക്കുന്നത് കണ്ടതും ജെസി ശ്രീധറിനെ ദേഷ്യത്തോടെ പുറത്തേക്ക് ഓടി "ജെസീ...." ശ്രീധർ വസുവിനെ തള്ളി മാറ്റി ജെസിക്ക് പിന്നാലെ ഓടി.... അവളുടെ കൈയിൽ പിടിച്ചു നിർത്തിയതും എല്ലാവരും അവർക്കൊപ്പം പുറത്തേക്ക് വന്നു രക്ഷപ്പെടാൻ ശ്രമിച്ച വസുവിനെ സാഗർ കഴുത്തിൽ ലോക്കിട്ട് പൂട്ടി... "എന്റെ ജെസിക്ക് പറയാനുള്ളതൊക്കെ കേട്ടിട്ടേ നിങ്ങൾ ഇവിടുന്ന് പോകൂ.... "സാഗർ പുഞ്ചിരിയോടെ പറഞ്ഞതും വസു പകപ്പോടെ ചുറ്റും നോക്കി "വിട്...." ശ്രീധർ പിടിച്ചു വെച്ച കൈ തട്ടി മാറ്റാൻ ശ്രമിച്ചുകൊണ്ട് ജെസി പറഞ്ഞു "ജെസീ പ്ലീസ്.... എനിക്കറിയാം.... നിന്നോടും മക്കളോടും സ്നേഹത്തോടെ പെരുമാറാൻ എനിക്ക് കഴിഞ്ഞിട്ടില്ല.... തെറ്റാണ്.... ഞാൻ സമ്മതിക്കുന്നു പക്ഷേ ആ ഒരു തെറ്റിന് വേണ്ടി ഇത്രയും വലിയൊരു ശിക്ഷ എനിക്ക് തരണമായിരുന്നോ നിനക്ക്.... എന്നോടുള്ള വെറുപ്പ് കൊണ്ട് എന്നെയും മോനെയും തനിച്ചാക്കി പോകണമായിരുന്നോ....?" ശ്രീധർ വേദനയോടെ ചോദിച്ചതും ജെസി ഒന്ന് മന്ദഹസിച്ചു

"നിങ്ങൾക്കിത് വരെ എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ശ്രീ.... നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ എല്ലാം ഉപേക്ഷിച്ചു പോയത്..... ഇനിയും ആ വീട്ടിൽ നിന്നാൽ എന്റെ മക്കളുടെ ജീവനറ്റ ശരീരം കാണേണ്ടി വരുമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ്...." ശ്രീധറിന്റെ കൈ എടുത്തു മാറ്റി ജെസി പറയുന്നത് കേട്ട് അയാൾ തറഞ്ഞു നിന്നു വസു അത് കേട്ട് സാഗറിന്റെ പിടിയിൽ നിന്ന് ഊരിപ്പോകാൻ ശ്രമിച്ചു "ആ.... അടി... അടി...."അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് സാഗർ പിടി ഒന്നുകൂടി മുറുക്കി അടിക്കുന്ന പോലെ കൈ ഓങ്ങി "എന്തൊക്കെയാ ജെസീ നീ ഈ പറയുന്നേ....?" ഞെട്ടലോടെ ശ്രീധർ ചോദിച്ചതും ജെസി തിരിഞ്ഞു നിന്നു "നിങ്ങളോടുള്ള എന്റെ വെറുപ്പിന്റെ കാരണം എന്താണെന്ന് അറിയോ നിങ്ങൾക്ക്.....? നിങ്ങളെ ഞാൻ വെറുത്തു തുടങ്ങിയത് എന്നാണെന്ന് അറിയുമോ നിങ്ങൾക്ക്....?" ജെസി അയാൾക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു

"പെങ്ങളുടെ മക്കളെ സന്തോഷിപ്പിക്കാൻ അവരെക്കൂട്ടി പുറത്ത് പോകുമ്പോൾ ആ കൊച്ചു കുട്ടികൾക്ക് ഇഷ്ടമാവില്ല എന്ന ഒറ്റ കാരണം കൊണ്ട് പലപ്പോഴും എന്റെ മക്കളെ നിങ്ങൾ ഒഴിവാക്കി..... അതൊക്കെ ഞാൻ സഹിച്ചു.... ക്ഷമിച്ചു.... നിങ്ങളില്ലാത്ത തക്കം നോക്കി വെറും 5 വയസ്സ് മാത്രം പ്രായമുള്ള സാഗറിന് കൊടുക്കാൻ വെച്ച ഫുഡിൽ നിങ്ങടെ പ്രീയപ്പെട്ട സഹോദരി വിഷം കലർത്തി.... അത് കഴിച്ചു എന്റെ കുഞ്ഞ് മരണത്തോട് മല്ലിട്ട് കിടന്നപ്പോൾ ഒരായിരം വട്ടം ഞാൻ നിങ്ങളെ വിളിച്ചു.... പെങ്ങളുടെ മക്കൾക്കൊപ്പം ഉല്ലസിക്കാൻ പോയ നിങ്ങൾക്ക് എന്റെ ഫോൺ ഒന്ന് അറ്റൻഡ് ചെയ്യാനുള്ള മനസ്സ് പോലും ഉണ്ടായിരുന്നില്ല..... അന്ന് നിങ്ങളെ കാത്തു നിൽക്കാതെ സാഗറിനെ കോരി എടുത്ത് ജെറിയെയും തോളിൽ ഇട്ട് ഹോസ്പിറ്റലിലേക്ക് പോകാൻ നിൽക്കുമ്പോൾ നിങ്ങളുടെ സഹോദരി ഡ്രൈവേഴ്സിനെ വിലക്കി....

വീട്ടിലെ കാറിൽ എനിക്കും മക്കൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടു തളരാതെ മക്കളെ എടുത്ത് റോഡിലേക്ക് ഓടുമ്പോൾ മനസ്സിൽ നിങ്ങളോടുള്ള വെറുപ്പ് നിറയുകയായിരുന്നു.... എന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ആവശ്യം വന്നപ്പോൾ അവിടെയും നിങ്ങളുടെ സഹോദരി മുഖം തിരിച്ചു.... കൈയിൽ ഉണ്ടായിരുന്ന പണവും സ്വർണവും ഒക്കെ നുള്ളിപ്പിറക്കി കൊടുത്തു അവന്റെ ജീവൻ ഞാൻ രക്ഷിച്ചു ദിവസങ്ങളോളം അവനാ ആശുപത്രിയിൽ കിടന്നിട്ടും അച്ഛനായ നിങ്ങൾ അറിഞ്ഞില്ല ആശുപത്രി വാസം കഴിഞ്ഞു തിരികെ ആ വീട്ടിലേക്ക് വരരുതെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചതാണ്.... പക്ഷേ അന്ന് സാഗറിന്റെ വാശിക്ക് മുന്നിൽ തോറ്റ് കൊടുക്കേണ്ടി വന്നു എനിക്ക്.... നിങ്ങൾക്ക് മക്കളില്ലാതെ ജീവിക്കാൻ പറ്റുമായിരിക്കും.... പക്ഷേ അവന് നിങ്ങൾ ജീവനായിരുന്നു.... അവന് വേണ്ടി എല്ലാം സഹിച്ചും ക്ഷമിച്ചും ഒരിക്കൽ കൂടി ഞാനാ വീടിന്റെ പടി കയറി.... മാസങ്ങളുടെ ഉല്ലാസയാത്ര കഴിഞ്ഞു തിരിച്ചെത്തിയ നിങ്ങളോട് വെറുപ്പും അറപ്പും മാത്രമായിരുന്നു.... മനഃപൂർവം തന്നെയാണ് ഒന്നും പറയാതിരുന്നത്....

പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് പൂർണബോധ്യം ഉണ്ടായിരുന്നു എനിക്ക്....."ജെസി പറഞ്ഞു നിർത്തിയതും ശ്രീധറിന്റെ കണ്ണുകൾ ചുവന്നു.... കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി അയാൾ പകയോടെ വസുവിനെ നോക്കിയതും ഭയത്തോടെ വസു തല കുനിച്ചു ജെസി നടന്നതൊക്കെ ഓർത്തുകൊണ്ട് വേദനയോടെ സാഗറിനെ നോക്കി.... ആ നോട്ടം കണ്ട് സാഗർ ജെസിയെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു സാക്ഷി കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു "എന്നിട്ടും എന്റെ ജെസി എല്ലാം സഹിച്ചതാണ്.... ഇവളെയും മക്കളെയും ഇല്ലാതാക്കാൻ ഈ സ്ത്രീ വാടകഗുണ്ടയെ ഇറക്കിയപ്പോൾ എന്നെ കൊന്നോട്ടെ എന്ന് പറഞ്ഞു അവിടെ തന്നെ നിന്ന് കൊടുക്കണമായിരുന്നോ ഇവൾ....?" ജോർജാണ് അത് ചോദിച്ചത് "ഇനിയും അവിടെ നിന്നാൽ എന്നെയും മക്കളെയും അവൾ ഇല്ലാതാക്കുമെന്ന് ഉറപ്പായപ്പോ ആ നിമിഷം മക്കളെ എടുത്ത് ഇറങ്ങാനാ എനിക്ക് തോന്നിയത്.... പക്ഷേ സാഗർ.... അവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു..... ഒരു അച്ഛന്റെ യാതൊരു കടമയും ചെയ്യാതിരുന്നിട്ടും അവൻ നിങ്ങളെ സ്നേഹിച്ചു....

എന്നെ പോലും കണ്ടില്ലെന്ന് നടിച്ചു നിങ്ങളുടെ കൂടെ നിൽക്കാൻ വാശി പിടിച്ചു.... ഞാൻ അവനോട് ചോദിച്ചപ്പോ അവനെന്താ പറഞ്ഞതെന്ന് അറിയോ നിങ്ങൾക്ക് മമ്മക്ക് രണ്ട് മക്കൾ ഉണ്ട്.... ഞാനും കൂടി മമ്മക്കൊപ്പം വന്നാൽ എന്റെ ഡാഡിന് പിന്നെ ആരാ ഉള്ളതെന്ന്...." ജെസി പറഞ്ഞു നിർത്തിയതും ശ്രീധർ നിറ കണ്ണുകളോടെ സാഗറിനെ നോക്കി സാക്ഷിക്ക് അവനൊരു അത്ഭുതമായി തോന്നി..... കണ്ണെടുക്കാതെ അവനെ നോക്കി നിൽക്കുന്നവളെ നോക്കി അവൻ സൈറ്റ് അടിച്ചു കാണിച്ചതും അവളൊന്ന് ഞെട്ടി "എനിക്ക് സാഗറിനെ വിട്ട് പോകേണ്ടി വന്നപ്പോൾ അവന്റെ കാര്യം ഓർത്ത് ആധിയായിരുന്നു..... അതുകൊണ്ടാ വാസുവിനെതിരെ സ്റ്റേഷനിൽ ഒരു കേസ് കൊടുത്തത്.... ആ വീട്ടിൽ വെച്ച് സാഗറിന് എന്ത് സംഭവിച്ചാലും അതിന് വാസുവാകും ഉത്തരവാദി എന്ന സ്റ്റേറ്റ്മെന്റ് കൊടുത്തതോടെ വസു സാഗറിനെ ദ്രോഹിക്കുന്നത് നിർത്തി.... ആ കേസ് പേടിച്ചു ഇതുവരെ അവളെന്റെ കുഞ്ഞിനെ ഒന്ന് തൊട്ടിട്ട് പോലും ഇല്ല...."

വസുവിനെ നോക്കി ചുണ്ട് കോട്ടി ജെസി പറഞ്ഞു ശ്രീധർ വസുവിനെ കൊല്ലാനുള്ള ദേഷ്യത്തിലാണ് നിന്നത് "ഒക്കെ കഴിഞ്ഞു ജെറിക്കൊപ്പം ഞാൻ മറ്റൊരിടത്തു താമസം തുടങ്ങി....ബിസിനസ്സ് ഒക്കെ ഡെവലപ്പ് ചെയ്തതോടെ എന്റെ ബന്ധങ്ങൾ വളർന്നു.... ബിസിനസ് രംഗത്തും ജീവിതത്തിലും എനിക്ക് കിട്ടിയ നല്ലൊരു കൂട്ടായിരുന്നു ആൻസി.... ആൻസി കുര്യൻ.... ആൻസിയുടെ മകളായി പലപ്പോഴും എന്റെ വീട്ടിലേക്ക് വരുന്ന മെറിൻ എന്റെ സ്വന്തം ചോരയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല അമ്മയും മകളെയും പിരിച്ചതിൽ ആൻസിക്കുണ്ടായ കുറ്റബോധം.... അതൊന്ന് കൊണ്ട് മാത്രമാണ് ആൻസി എന്നോട് സൗഹൃദം സ്ഥാപിച്ചതും കുഞ്ഞിനെ പലപ്പോഴും എനിക്കൊപ്പം നിർത്തിയതും.... എന്നിട്ടും എനിക്കവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.... സ്വത്തിന് വേണ്ടി അവളുടെ സ്വന്തം സഹോദരൻ അവളുടെ ഭർത്താവിനെ കൊന്ന് തള്ളി..... അടുത്ത ലക്ഷ്യം അവളാണെന്ന് ഉറപ്പായതും അവൾ സത്യങ്ങളൊക്കെ വെളിപ്പെടുത്തി വർഷങ്ങളായി കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കോടീശ്വരൻ ആയ മാത്യു കുര്യനും ഭാര്യ ആൻസി കുര്യനും വേണ്ടി മേലേടത്തെ വസുന്ധര ചെയ്ത് കൊടുത്ത ഒരു ഫേവർ....

സ്വന്തം സഹോദരന്റെ ഭാര്യ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ ഒന്നിനെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങി ഒരു ഇടനിലക്കാരന്റെ സഹായത്തോടെ വിറ്റു കുഞ്ഞ് ചാപ്പില്ലയാണെന്ന ഡോക്ടറുടെ സ്റ്റേറ്റ്മെന്റിൽ കൂടുതൽ അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല ഒരു നോക്ക് കാണാൻ കൊതിച്ച എന്നോട് കുഞ്ഞിനെ മറവ് ചെയ്‌തെന്ന് നുണ പറഞ്ഞു ആരും അന്വേഷിച്ചില്ല.... അന്വേഷിക്കാൻ അനുവദിച്ചില്ല..... ലക്ഷങ്ങൾ കൈയിൽ വന്നത് മാത്രമല്ല ഗുണം.... ശ്രീയുടെ സ്വത്തുക്കളുടെ അവകാശികളിൽ ആളെണ്ണം കുറഞ്ഞു..... എന്ത് കൊണ്ടും മേലെടത്ത് വസുന്ധരക്ക് ലാഭം.... അല്ലേ....? "വസുവിന് നേരെ നടന്നുകൊണ്ട് ജെസി ചോദിച്ചതും അവരുടെ മുഖം വിളറി വെളുത്തു "ഇല്ലാ.... ഇതൊക്കെ.... ഇതൊക്കെ നുണയാണ്...." സാഗറിന്റെ കൈ തട്ടി മാറ്റി വസു അലറി.... ജെസി സ്പോട്ടിൽ അവരുടെ കരണം പുകച്ചു ഒന്ന് അങ്ങ് കൊടുത്തു "തെളിയിക്കാൻ എന്റെ കൈയിൽ തെളിവുകളുണ്ട്.... മെറിന്റെ പേരിലുള്ള മാത്യു കുര്യന്റെ സ്വത്തുക്കൾ...... അത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ആൻസിയുടെ സഹോദരൻ വിക്ടർ.....

എല്ലാത്തിനുമുപരി മെറിൻ എന്റെ മകളാണെന്ന് തെളിയിക്കുന്ന ഡിഎൻഎ റിപ്പോർട്സ്..... നിനക്ക് അന്ന് കൂട്ട് നിന്ന ആ ഡോക്ടറെ വരെ ഞാൻ പോയി കണ്ടിരുന്നു.... ആ ഡോക്ടറെ ഇപ്പൊ.... ഇവിടെ നിന്റെ കണ്മുന്നിൽ കൊണ്ട് വന്ന് നിർത്തട്ടെ ഞാൻ.....?" ജെസിയുടെ ആ ചോദ്യത്തിന് മുന്നിൽ വസു പതറിപ്പോയി വസു തിരിച്ചെന്തെങ്കിലും പറയും മുന്നേ ശ്രീധർ അവളെ പിടിച്ചു വലിച്ചു രണ്ട് കരണത്തും മാറി മാറി അടിച്ചു "ഒന്നേയ്..... ആഹ് രണ്ടേയ്..... മൂന്നേയ്...." ശ്രീധർ അടിക്കുന്നതിനൊപ്പം സാഗർ എണ്ണമെടുത്തു.... ഇടക്ക് മുണ്ട് ഊരിപ്പോകാൻ നിന്നതും അവൻ എണ്ണം വിട്ട് മുണ്ടിൽ കോൺസെൻട്രേറ്റ് ചെയ്തു ശ്രീധർ തലങ്ങും വിലങ്ങും തല്ലുന്നത് കണ്ട് സഞ്ജു വന്ന് ശ്രീധറിനെ പിടിച്ചു മാറ്റി "ഇനി നിന്നെയും നിന്റെ മക്കളെയും എന്റെ കണ്മുന്നിൽ കണ്ട് പോകരുത്.... എടുക്കാനുള്ളത് എന്താന്ന് വെച്ചാൽ എടുത്ത് ഇന്ന് തന്നെ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്...." വസുവിനെ താങ്ങി സഞ്ജു അവിടുന്ന് പോകാൻ നിന്നതും ശ്രീധർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു അത് കേട്ട് വസു ഞെട്ടി....

തിരിച്ചൊന്നും പറയാനാവാതെ കിട്ടിയതൊക്കെ വാങ്ങിക്കൂട്ടി മോനെയും കൂട്ടി വസു അവിടുന്ന് പോകുമ്പോൾ ആ മനസ്സ് നിറയെ പകയായിരുന്നു വസു പോയതും ഒരു നെടുവീർപ്പോടെ ശ്രീധർ നിലത്ത് മുട്ട് കുത്തി തളർന്നിരുന്നു..... കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി "പപ്പാ...."ശബ്ദം കേട്ട് തലയുയർത്തി നോക്കിയ ജോർജ് കാണുന്നത് മുന്നിൽ തനിക്ക് നേരെ കൈയും നീട്ടി നിൽക്കുന്ന ജെറിയെയും മെറിനെയുമാണ് അവരെ കണ്ടതും ആ മുഖം വിടർന്നു.... കണ്ണിൽ കണ്ണു നീരിനൊപ്പം വാത്സല്യവും ഉരുണ്ട് കൂടി.... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ശ്രീധർ രണ്ട് മക്കളുടെയും കൈയിൽ പിടിച്ചു "സോറി ഡാഡ്.... ഞാൻ കൈ തന്നാൽ എന്റെ മുണ്ട് താഴെ പോകും.... തല്ക്കാലം ദേ ഈ മുണ്ടിൽ പിടിച്ചു എണീറ്റോ...."ശ്രീധർ മൂന്ന് മക്കളെയും മാറി മാറി നോക്കുന്നത് കണ്ട് സാഗർ അവന്റെ മുണ്ടിൽ നോക്കി പറഞ്ഞതും ശ്രീധർ ചിരിച്ചുകൊണ്ട് മെറിന്റെയും ജെറിയുടെയും കൈയിൽ പിടിച്ചു എണീറ്റു നിന്നു എണീറ്റ് നിന്നയുടൻ ശ്രീധർ രണ്ട് പേരെയും കെട്ടിപിടിച്ചു.... ഇത്രയും കാലം കൊടുക്കാൻ കഴിയാതെ പോയ സ്നേഹം പകുത്തു നൽകാൻ എന്ന പോലെ.... അത് കണ്ട് ജെസിയുടെ കണ്ണ് നിറഞ്ഞു....

ശ്രീധർ ജെസിയെ നോക്കുന്നത് കണ്ടതും ജെസി മുഖം തിരിച്ചു മുണ്ട് എല്ലാം കൂടി കൂട്ടിപ്പിടിച്ചു നിൽക്കുന്ന സാഗറിന്റെ മുഖത്തിനിട്ട് ഒരു തട്ട് കൊടുത്തുകൊണ്ട് ജെസി അവന് നേരെതിരിഞ്ഞു "ഈ മുണ്ടും പൊക്കി പിടിച്ചു നീ എന്ത് ചെയ്യുവാ...." അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ജെസി ചോദിച്ചു "എന്റെ പൊന്ന് ജെസീ ഈ സാധനം ഊരിപ്പോകുവാ.... പിടി വിട്ടാൽ മാനം പോകും...." ജെസിയുടെ കാതിൽ അവൻ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു "അതിന് നിനക്ക് എവിടുന്നാ മാനം.... ഇങ്ങോട്ട് തിരിഞ്ഞു നിൽക്കെടാ ചെക്കാ...." അവന്റെ മോന്തക്ക് ഒരു കുത്തും കൊടുത്ത് ജെസി അവനെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ മുണ്ട് മര്യാദക്ക് ഉടുത്ത് കൊടുത്തു "ഇത് ഉടുക്കാൻ അറിയില്ലേൽ പിന്നെ നീ എന്തിനാ ഇതും ഇട്ടോണ്ട് വന്നേ....?" ജെസി അവന്റെ തലക്ക് ഒരു തട്ട് വെച്ച് കൊടുത്തു "എന്റെ ജെസീ.... ലൈഫിൽ ആദ്യമായിട്ട് കല്യാണം കഴിക്കുവല്ലേ.... അപ്പൊ ഒരു ഒറിജിനാലിറ്റി കിട്ടാൻ വേണ്ടി ചെയ്തതാ.... അതിപ്പോ ഇങ്ങനേം ആയി...."അവനൊരു നെടുവീർപ്പിട്ടു ഇതൊക്കെ കണ്ട് ജെറിയെയും മെറിനെയും ചേർത്തു പിടിച്ച ശ്രീധറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story