സാഗരം സാക്ഷി...❤️: ഭാഗം 64

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഈ മുണ്ടും പൊക്കി പിടിച്ചു നീ എന്ത് ചെയ്യുവാ...." അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ജെസി ചോദിച്ചു "എന്റെ പൊന്ന് ജെസീ ഈ സാധനം ഊരിപ്പോകുവാ.... പിടി വിട്ടാൽ മാനം പോകും...." ജെസിയുടെ കാതിൽ അവൻ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു "അതിന് നിനക്ക് എവിടുന്നാ മാനം.... ഇങ്ങോട്ട് തിരിഞ്ഞു നിൽക്കെടാ ചെക്കാ...." അവന്റെ മോന്തക്ക് ഒരു കുത്തും കൊടുത്ത് ജെസി അവനെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ മുണ്ട് മര്യാദക്ക് ഉടുത്ത് കൊടുത്തു "ഇത് ഉടുക്കാൻ അറിയില്ലേൽ പിന്നെ നീ എന്തിനാ ഇതും ഇട്ടോണ്ട് വന്നേ....?" ജെസി അവന്റെ തലക്ക് ഒരു തട്ട് വെച്ച് കൊടുത്തു "എന്റെ ജെസീ.... ലൈഫിൽ ആദ്യമായിട്ട് കല്യാണം കഴിക്കുവല്ലേ.... അപ്പൊ ഒരു ഒറിജിനാലിറ്റി കിട്ടാൻ വേണ്ടി ചെയ്തതാ.... അതിപ്പോ ഇങ്ങനേം ആയി...."അവനൊരു നെടുവീർപ്പിട്ടു ഇതൊക്കെ കണ്ട് ജെറിയെയും മെറിനെയും ചേർത്തു പിടിച്ച ശ്രീധറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു

ജെസി അവനെ പിച്ചുന്നതും മാന്തുന്നതും സാഗർ അവിടെ ഉഴിയുന്നതും ഒക്കെ നോക്കിയാണ് സാക്ഷിയും നിന്നത് സാഗർ ജെസിയെ വെറുപ്പിച്ചു കളിച്ചും ചിരിച്ചും നിൽക്കുന്നത് അവൾ കൈയും കെട്ടി നോക്കി നിന്നു അതേ സമയം ശ്രീധർ ജെറിയെയും മെറിനെയും അടർത്തി മാറ്റി ജെസിക്ക് നേരെ നടന്നു "ജെസീ.... ഇത് വീണ്ടും അഴിഞ്ഞു പോകുന്നു.... 😬" ലൂസ് ആയ മുണ്ടും വാരി കൂട്ടി സാഗർ ജെസിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പതിയെ പറഞ്ഞു "അഴിയുന്നെങ്കിൽ അഴിയട്ടെ.... ഒരു മുണ്ടുടുക്കാൻ അറിയത്തില്ല പോലും...." ജെസി അവനെ നോക്കി കണ്ണുരുട്ടി "ജെസീ.... എന്റെ മാനം.... 🤧?" അവൻ ദയനീയമായി പറഞ്ഞതും ജെസി അവനെ നോക്കി പല്ല് കടിച്ചു "വാ ഇങ്ങോട്ട്...." ശ്രീധർ തനിക്ക് നേരെയാണ് വരുന്നതെന്ന് കണ്ടതും ജെസി ദേഷ്യത്തോടെ സാഗറിന്റെ കൈയിൽ പിടിച്ചു വലിച്ചു അവിടെ നിന്നും മാറി നിന്നു അഴിഞ്ഞു പോകാത്ത വിധത്തിൽ ജെസി നല്ല വൃത്തിയായി ഉടുത്ത് കൊടുത്തു ചെക്കൻ സേഫ്ട്ടിക്ക് ഷോർട്സ് ഇട്ടിട്ടാണ് ഈ കോപ്രായം ഒക്കെ കാണിക്കുന്നത്....

അത് കണ്ട് ജെസി അവന്റെ മുഖത്ത് ഒരു കുത്ത് കൊടുത്തു "ഷോർട്സ് ഉണ്ടല്ലോടാ.... പിന്നെ മുണ്ട് അഴിഞ്ഞാലെന്താ.....?" അവന്റെ മുഖത്ത് കുത്തിക്കൊണ്ട് ജെസി ചോദിച്ചു "അതൊക്കെ ശരിയാ.... ഇന്ന് ഞാൻ ഒരു ഹസ്ബൻഡ് ആണ് ജെസി.... എന്റെ ഭാര്യയുടെയും അവളുടെ വീട്ടുകാരുടെയും മുന്നിൽ വെച്ച് മുണ്ട് അഴിഞ്ഞു വീണാൽ..... 😨😨 എന്റെ മാനം.... 😨😨 ഒരു മുണ്ട് പോലും ഉടുക്കാൻ അറിയാത്ത പോഴനാണ് ഞാനെന്ന് അവൾ കരുതിയാൽ..... 😨😨 എന്റെ ഫസ്റ്റ് നൈറ്റ്‌ അവൾ കുളം തോണ്ടിയാൽ..... 😨😨 എല്ലാം തീർന്നില്ലേ.....?" അവൻ ഓവർ ആവുന്നത് കണ്ട് ജെസി അവന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തു "അയ്യടാ.... അവന്റെ ഒരു ഫസ്റ്റ് നൈറ്റ്‌..... കെട്ട് കഴിഞ്ഞ ധൈര്യത്തിൽ അവളുടെ പരിസരത്തു എങ്ങാനും വന്നാൽ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും..... കേട്ടല്ലോ....?" ജെസി അവനെ നോക്കി കണ്ണുരുട്ടിയതും സാഗർ കാറ്റ് പോയ ബലൂൺ പോലെ ആയി "ജെസീ....??? 😥..... ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയല്ലേ.....!!"അവൻ നെഞ്ചിൽ കൈ വെച്ച് നിഷ്കളങ്കമായി ജെസിയെ നോക്കി "വോ.... എന്തൊരു നിഷ്കളങ്കത.... 😬

എന്തൊരു വിനയം..... നിന്നേം ആ കൊച്ചിനേം ഒരുമിച്ച് വിട്ടാൽ ഒറ്റ രാത്രി കൊണ്ട് നീ എന്നെ നിന്റെ കൊച്ചിന്റെ മുത്തശ്ശി ആക്കും.... അതുകൊണ്ട് തല്ക്കാലം ആ സാഹസത്തിന് ഞാൻ മുതിരില്ല...." ജെസി കൈയും കെട്ടി ഗൗരവത്തോടെ പറഞ്ഞതും സാഗർ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു "ഒറ്റ രാത്രി കൊണ്ട് ഒന്നും കൊച്ചുണ്ടാവില്ല ജെസീ.... ഈ ജെസിക്ക് ഒന്നും അറിയില്ല....🙈"സാഗർ ജെസിയുടെ കവിളിൽ നുള്ളി ഒരുമാതിരി വളിച്ച ചിരി ചിരിച്ചത് കണ്ട് ജെസി അവന്റെ കൈ തട്ടി മാറ്റി "ഡാ പോടാ അവിടന്ന്..... അവന്റെ ഒരു കൊച്ച്..... നിന്റെ പഠിപ്പൊക്കെ തീരാറായില്ലേ..... ഇനി നിനക്ക് ഒരു ജോബ് ഒക്കെ ആയിട്ട് നിങ്ങളെ ഒരുമിച്ച് താമസിപ്പിക്കാമെന്ന് ഇച്ചായനോട് പറയാൻ ഇരിക്കുവാ ഞാൻ....." ജെസി അവന്റെ കൈയിന് തല്ലിക്കൊണ്ട് പറഞ്ഞു "എന്നാൽ ഈ ജന്മത്തു ഒരുമിച്ച് താമസിച്ചത് തന്നെ....!" "എന്തോന്നാ....?" അവൻ ചുണ്ടിനടിയിട്ട് പിറുപിറുത്തത് കെട്ട് ജെസി ചോദിച്ചു

"അതല്ല ജെസി.... ഞാനെന്തിനാ ഇനി ജോബ് നോക്കുന്നെ..... എനിക്ക് വേണ്ടതൊക്കെ ഡാഡും ജെസിയും കൂടി സമ്പാദിച്ചിട്ട് ഇട്ടിട്ടില്ലേ..... നമുക്കെന്തിനാ അത്യാഗ്രഹം....? ഉള്ളത് കൊണ്ട് അങ്ങ് തൃപ്തി പെട്ട് ജീവിച്ചാൽ പോരെ....?" സാഗർ ജെസിയുടെ തോളിലൂടെ കൈയിട്ട് കൊഞ്ചലോടെ പറഞ്ഞതും ജെസി ചിരിച്ചുകൊണ്ട് ആ കൈ അങ്ങ് എടുത്തു മാറ്റി "വേണ്ട മോനെ.... അപ്പനും അമ്മയും ഉണ്ടാക്കി ഇട്ടത് തിന്ന് സുഖിക്കാമെന്ന് എന്റെ പൊന്ന് മോൻ സ്വപ്നം കാണണ്ട..... ഒന്നുകിൽ എന്റെ കൂടെ കമ്പനിയിൽ വരണം..... അല്ലെങ്കിൽ നിന്റെ അപ്പന്റെ കൂടെ ബിസിനസ്സ് നോക്കണം.... രണ്ടും പറ്റില്ലെങ്കിൽ നിനക്ക് താല്പര്യം ഉള്ള ഏത് ഫീൽഡും നിനക്ക് ചൂസ് ചെയ്യാം.... അതിന് വേണ്ട എന്ത് ഹെൽപ്പും ഞാൻ ചെയ്ത് തരും..... മോന് അതിന് പറ്റില്ലെങ്കിൽ സാക്ഷിയെ ഞങ്ങൾ നാട് കടത്തും.... ഇത് ഉപദേശം ആയിട്ട് കാണണ്ട.... ഭീഷണി ആയി കൂട്ടിയാൽ മതി....." ജെസിയുടെ ഭീഷണി കേട്ട് സാഗറിന്റെ ഉത്സാഹം ഒക്കെ കെട്ടടങ്ങി അവൻ ജെസിയെ ഒരു വിധത്തിൽ സോപ്പ് ഇടാൻ തുടങ്ങിയപ്പോഴേക്കും ശ്രീധർ അങ്ങോട്ട് വന്നു "ജെസീ...." ശ്രീധർ പിന്നിൽ വന്ന് നിന്ന് വിളിച്ചതും ജെസി തിരിഞ്ഞു നോക്കാതെ അമർഷത്തോടെ നിന്നു "സാഗർ എനിക്കൊന്നും പറയാനില്ല....!"

ജെസി സാഗറിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു "ഏഹ്ഹ്.... അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ.... 🤔" അവന്റെ ചോദ്യം കേട്ട് ജെസി കണ്ണുരുട്ടി "ഇതെന്തിനാപ്പൊ എന്നെ നോക്കി കണ്ണുരുട്ടുന്നെ.... 🙄" അവന്റെ സംസാരം കേട്ട് ജെസി പല്ല് കടിച്ചു "ജെസി പ്ലീസ്...." ശ്രീധർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ജെസി കണ്ണുകൾ ഇറുക്കിയടച്ചു "പഴേതൊന്നും അത്ര പെട്ടെന്ന് മറക്കാൻ ഈ ജെസിക്ക് കഴിയില്ല സാഗർ....!" സാഗറിനെ നോക്കിയാണ് പറയുന്നതെങ്കിലും അത് തനിക്കുള്ളതാണെന്ന് ശ്രീധറിന് മനസ്സിലായിരുന്നു "മറക്കണ്ട.... ആർക്കാ ഇപ്പൊ നിർബന്ധം.... 🙄" സാഗർ ജെസിയെ നോക്കി പറഞ്ഞതും ജെസി കണ്ണുരുട്ടി "Actually..... എന്താ മമ്മേടെ പ്രോബ്ലം ...?" അവൻ താടി ഉഴിഞ്ഞുകൊണ്ട് ജെസിയോട് ചോദിച്ചു "മമ്മയുടെ പ്രോബ്ലം ഒന്നും ആരും ഇത് വരെ മനസ്സിലാക്കിയിട്ടില്ല .... ഇനി മനസ്സിലാക്കുകയും ഇല്ല....." ശ്രീധറിനെ കൊള്ളിച്ചു കൊണ്ട് ജെസി പറഞ്ഞതും ശ്രീധർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "ആഹാ എന്നിട്ട്....?" സാഗർ താടക്ക് കൈയും വെച്ച് ജെസിയോട് ചോദിച്ചു "ജെസി പ്ലീസ്.... എനിക്ക് നിന്നോട് സംസാരിക്കണം.... " ശ്രീധർ താഴ്മയായി പറഞ്ഞു "നിന്നോട് സംസാരിക്കുന്നത് പോയിട്ട് നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ് സാഗർ...."

ശ്രീധറിനുള്ള മറുപടിയായിരുന്നു അത്.... അത് കേട്ട് സാഗർ ഞെട്ടി "മമ്മാ.... 🥺....?" സാഗർ മുഖം ചുളിച്ചു നെഞ്ചിൽ കൈ വെച്ച് ഓവർ എക്സ്പ്രഷൻ ഇട്ട് ജെസിയെ നോക്കി "എനിക്കറിയാം ജെസി.... നിന്റെ മനസ്സിൽ എത്രത്തോളം ദേഷ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു..... തെറ്റ് എന്റെ ഭാഗത്താണ്..... അതിന് മാപ്പ് ചോദിക്കാനുള്ള അവസരം എങ്കിലും നീ എനിക്ക് തരണം....."ശ്രീധർ താഴ്മയായി പറഞ്ഞു .... ജെസി തിരിഞ്ഞു പോലും നോക്കാതെ ഉറച്ചു നിന്നു "എന്നോട് ചെയ്തതതൊക്കെ ഒരു മാപ്പ് പറച്ചിൽ കൊണ്ട് അവസാനിക്കുന്നതല്ല....." സാഗറിനെ നോക്കി ജെസി തറപ്പിച്ചു പറഞ്ഞ് "അതാണ്..... അതങ്ങനെ അവസാനിക്കാൻ പാടില്ല....." സാഗർ ഇടയിൽ കയറി പറഞ്ഞതും ശ്രീധർ അവനെ ചെറഞ്ഞു നോക്കി..... അവൻ ഇളിച്ചു കൊടുത്തു "തന്നെ പോലൊരാളെ സ്നേഹിച്ചത് കൊണ്ട് കിട്ടിയ ശിക്ഷയാണ് എനിക്ക് കിട്ടിയതെന്ന് കരുതി സമാധാനിക്കാം..... പക്ഷേ എന്റെ കുഞ്ഞിനോട് ചെയ്തതൊക്കെ ഒരു അമ്മയെന്ന നിലയിൽ എനിക്ക് ക്ഷമിക്കാൻ കഴിയില്ല....." ജെസി വീറോടെ പറഞ്ഞതും ശ്രീധർ കുറ്റബോധത്തോടെ തല താഴ്ത്തി

"ക്ഷമിക്കരുത് മമ്മാ..... കഴിക്കുന്ന ഫുഡിൽ വിഷം കലർത്തി എന്നെ കൊല്ലാൻ നോക്കാ എന്നൊക്കെ പറഞ്ഞാൽ..... How cruel....?" സാഗർ നിന്ന് കത്തിക്കയറിയതും ശ്രീധർ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു "ഞാനാണോടാ അതൊക്കെ ചെയ്തേ....?" അവന് മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചുകൊണ്ട് ശ്രീധർ പല്ല് കടിച്ചു. "അതിനൊന്നും ഇവിടെ പ്രസക്തി ഇല്ല....."സാഗർ ഇളിയോടെ പറഞ്ഞു "എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാതെ പോകാൻ പറയ് സാഗർ....." ജെസി ദേഷ്യത്തോടെ പറഞ്ഞതും ശ്രീധർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. "പറഞ്ഞത് കേട്ടില്ലേ.... ഉം പൊക്കോ..... 😌" സാഗർ വല്ലാണ്ട് മമ്മയുടെ സൈഡ് നിൽക്കുന്നത് കണ്ടതും ശ്രീധർ അവനെ അടിമുടി നോക്കി "വല്ലാണ്ടങ്ങ് പതപ്പിക്കല്ലേടാ പൊന്നുമോനെ....!" അവന്റെ കൈ പിടിച്ചു തിരിച്ചുകൊണ്ട് ശ്രീധർ പല്ല് കടിച്ചതും അവൻ നിന്ന് തുള്ളി.... "കാര്യം കാണാൻ ജെസിയുടെ കാലും പിടിക്കണം ഡാഡ്...." കൈ ഒന്ന് ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞതും ജെസിയെ ഒന്ന് നോക്കി ശ്രീധർ അവനെ നോക്കി തലയാട്ടി ചിരിച്ചു "അതിന് സ്വന്തം തന്തേടെ നെഞ്ചത്ത് തന്നെ നിനക്ക് പാര വെക്കണം അല്ലേ....?"

അവന്റെ തലക്ക് ഒന്ന് കൊടുത്തതും അവൻ ജെസിയുടെ അടുത്തേക്ക് നീങ്ങി നിന്ന് "ധൈര്യം ഉണ്ടെങ്കിൽ ഇനി ഒന്ന് തൊട്ട് നോക്ക്...."ജെസിയുടെ പിന്നിൽ ചെന്ന് നിന്ന് അവൻ വെല്ല് വിളിച്ചു ദേഷ്യത്തോടെ മുഖം തിരിച്ചു നിൽക്കുന്ന ജെസിയെ കണ്ടതും ശ്രീധർ അവനെ പിന്നെ എടുത്തോളാമെന്ന രീതിയിൽ കൈ ചൂണ്ടികൊണ്ട് തിരിഞ്ഞു നടന്നു "പേടിച്ചു പോയി.... സില്ലി ബോയ്.... " ജെസി തിരിഞ്ഞു നോക്കിയതും സാഗർ വലിയ കാര്യം പോലെ പറഞ്ഞതും അവനെ ഒന്ന് ഇരുത്തി നോക്കി ജെസി അവിടെ നിന്നും പോയി •••••••••••••••••••••••••••••••° "എക്സാം കഴിഞ്ഞു സ്വന്തം കാലിൽ നിൽക്കുന്നത് വരെ സാഗർ എന്റെ കൂടെ നിൽക്കട്ടെ...." ജോർജിനോട് ശ്രീധർ പറയുന്നത് കേട്ടുകൊണ്ടാണ് സാഗർ അങ്ങോട്ട് വന്നത്.... ജെസി ഒന്നും മിണ്ടിയില്ല "അത് പറ്റില്ല..... ഡാഡിനൊപ്പം നിന്നാൽ എനിക്ക് കോൺസെൻട്രേറ്റ് ചെയ്ത് പഠിക്കാൻ പറ്റില്ല..... അത് ശരിയാവില്ല...."സാഗർ തീർത്തു പറഞ്ഞതും ജെസി അവനെ ഇരുത്തി നോക്കി "പഠിക്കാനോ.... നീയോ..... ആ ബുക്സ് ഒക്കെ നേരാ വണ്ണം തുറന്ന് നോക്കിയിട്ടുണ്ടോടാ നീ...."

ജീവ ഇടക്ക് കയറി പാര വെച്ചതും സാഗർ അവനെ ചെറഞ്ഞു നോക്കി.... "കൂടുതൽ അടവ് ഇറക്കാതെ മര്യാദക്ക് വന്നോണം എന്റെ കൂടെ....!" ശ്രീധർ അവനോട് തറപ്പിച്ചു പറഞ്ഞതും സാഗർ പല്ല് കടിച്ചു "പക പോക്കുവാണല്ലേ..... 😬?" സാഗർ ശ്രീധറിനോടായി ചോദിച്ചതും ശ്രീധർ ചുണ്ട് കോട്ടി ചിരിച്ചു "എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ.... ഇനി മുതൽ സാഗർ അവിടെ നിൽക്കട്ടെ...." ജോർജ് അന്തിമ തീരുമാനം പറഞ്ഞതോടെ പൂർത്തിയായി "ആർക്കെങ്കിലും എതിർപ്പുണ്ടോ....?"ജെസിയെ ഉദ്ദേശിച്ചാണ് ജോർജ് അത് ചോദിച്ചത്.... ജെസി ഒന്നും മിണ്ടിയില്ല "ഉണ്ട്.... എനിക്ക് നല്ല എതിർപ്പ് ഉണ്ട്.... 😤" സാഗർ പറയുന്നത് കെട്ട് ജോർജ് അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു "നിന്റെ എതിർപ്പൊക്കെ അങ്ങ് മനസ്സിൽ വെച്ചാൽ മതി.... നിന്ന് സമയം കളയാതെ പോടെയ്...." ജീവ ശിഖയുടെ മുന്നിൽ ആളാവാൻ നോക്കിയതും സാഗർ പല്ല് ഞെരിച്ചു "ശരിയാക്കി തരാടാ പട്ടീ...." മനസ്സിൽ പറഞ്ഞുകൊണ്ട് സാഗർ കൈ രണ്ടും കൂട്ടി തിരുമ്മി "ശരി.... ഞാൻ പോകാം.... ബട്ട്‌ എനിക്കൊരു കണ്ടീഷൻ ഉണ്ട്...." സാഗർ പറയുന്നത് കേട്ട് എല്ലാവരും അവനെ ഉറ്റുനോക്കി ജീവ അതൊന്നും ശ്രദ്ധിക്കാതെ ശിഖയോട് കത്തി അടിച്ചു നിൽപ്പായിരുന്നു "ഞാൻ എവിടെ പോയാലും എന്റെ മച്ചുവും എന്റെ കൂടെ വേണം.... "

ജീവയെ നോക്കി അവൻ പറഞ്ഞതും ചിരിച്ചു കളിച്ചു നിന്ന ജീവയുടെ ചിരി പതിയെ നിന്നു "ജീവ കൂടെ ഉണ്ടെങ്കിലേ ഞാൻ എങ്ങോട്ടും ഉള്ളു.....😌" സാഗർ തറപ്പിച്ചു പറഞ്ഞതും ജീവ അവനെ നോക്കി നാവ് കടിച്ചു "ജീവ വന്നില്ലെങ്കിൽ ഞാനും ഇല്ല....." ശ്രീധറിനെ നോക്കി അവൻ പറഞ്ഞു "തെണ്ടി.... 😬"ജീവ പല്ല് കടിച്ചു.... സാഗർ അവനെ നോക്കി പുച്ഛിച്ചു "എന്നാൽ പിന്നെ നീയും പോര്...." ശ്രീധർ ജീവയെ ക്ഷണിച്ചു "ഇല്ലില്ല.... അത് ശരിയാവില്ല...." ജീവ എടുത്തടിച്ച പോലെ പറഞ്ഞു "അതെന്താ ശരിയാവാത്തെ....?" ജോർജ് അവനെ നോക്കി പുരികം പൊക്കി "അല്ലാ അങ്കിൾ..... അവർ അച്ഛനും മോനും ഒരുമിച്ച് താമസിക്കുന്നിടത്ത് എനിക്കെന്താ കാര്യം.... ഞാൻ അലക്സിനൊപ്പം നിന്നോളാം...." ജീവ ശിഖയെ നോക്കി പറഞ്ഞു ശിഖ ചിരി കടിച്ചു പിടിച്ചു നിന്നു "ഓ വേണ്ടടാ.... നീ അവനൊപ്പം പൊയ്ക്കോ...."അലക്സ് കൈ ഒഴിഞ്ഞതും ജീവ അവനെ ദയനീയമായി നോക്കി "അല്ലാ.... അത് പിന്നെ...."ജീവ തടി തപ്പാൻ നോക്കിയതും "ഇനി ഒരു ചർച്ച വേണ്ട.... സാഗറിനൊപ്പം ജീവയും പോട്ടെ.... "ജോർജ് അന്തിമ തീരുമാനം പറഞ്ഞു

"ആ തീരുമാനം ഞാൻ ശക്തമായി എതിർക്കുന്നു.... 🤧" ജീവ പതിയെ പറഞ്ഞതും അടുത്തു നിന്ന ജെറി ചിരിച്ചു "എതിർത്തിട്ട് കാര്യമില്ല..... അങ്കിൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു...."ജെറി ചിരിയടക്കി കൊണ്ട് പറഞ്ഞു അത് കണ്ട് സാഗറും ചിരി കടിച്ചു പിടിച്ചു നിന്നു "ഇവൻ പെണ്ണ് കെട്ടിയതിന് എന്നെ എന്തിനാ നാട് കടത്തുന്നെ.... ഞാൻ അല്ലല്ലോ കെട്ടിയില്ലല്ലോ...." ജീവ അവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ പ്രതിഷേധിച്ചു "അവൻ കെട്ടിയതും നീ കേട്ടാത്തതും ഒക്കെ കണക്കാ.... നിന്നെയൊക്കെ മാറ്റി നിർത്തിയില്ലെങ്കിൽ ടെൻഷൻ അടിക്കാൻ പോകുന്നത് ഞാനാ.... അതോണ്ട് രണ്ടും വിട്ടോ വിട്ടോ...." അലക്സ് അത് പറഞ്ഞത് കേട്ട് ജെറി അവനെ ആക്കി ചിരിച്ചു അത് ജീവക്ക് പിടിച്ചില്ല..... നേരത്തെ സാഗർ കൈ കൂട്ടി തിരുമ്മിയത് പോലെ അവൻ ജെറിയെ നോക്കി കൈ തിരുമ്മിക്കൊണ്ട് ചെറഞ്ഞു നോക്കി ആ നോട്ടം കണ്ട് ജെറിയുടെ ചിരി ഒക്കെ എങ്ങോട്ടോ പോയി "ശരി..... ഞാൻ പോവാം..... പക്ഷേ എനിക്കും ഒരു കണ്ടീഷൻ ഉണ്ട്.... " ജീവ ജെറിയെ നോക്കി പറയുന്നത് കേട്ട് ജെറിയുടെ ഫ്യൂസ് പോയി "നിനക്ക് ഇനി ആരെ വേണം....?"

അലക്സ് ആണ് അത് ചോദിച്ചത് അത് കണ്ട് ജീവ ഗൂഢമായി ചിരിച്ചുകൊണ്ട് ജെറിയെ നോക്കി..... ജെറി വേണ്ടെന്ന് ദയനീയമായി ചുണ്ടനക്കി "വാടാ കുട്ടാ.... നീ ഇല്ലാതെ ഞങ്ങൾക്ക് എന്ത് സുഖം എന്ത് സന്തോഷം...." ജെറിയുടെ കഴുത്തിലൂടെ പൂട്ടിക്കൊണ്ട് ജീവ പറഞ്ഞതും അവൻ വരൂല്ലന്ന് തലയാട്ടി "വാ ജെറി....."ശ്രീധർ കൂടി വിളിച്ചതും ജെറിക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല "എന്നാൽ എനിക്കും ഒരു കണ്ടീഷൻ ഉണ്ട്...."ജെറി പറയുന്നത് കേട്ട് ജീവയും സാഗറും പരസ്പരം നോക്കി "പോടാ അവിടുന്ന്..... അവനും ഇനി കൂട്ട് വേണമായിരിക്കും....." ജോർജ് മുണ്ട് മടക്കി കുത്തി മുന്നോട്ട് വന്നതും ജെറി ജീവക്ക് പിന്നിൽ പോയി ഒളിച്ചു "അപ്പൊ പോവല്ലേ....?" മൂന്നിനെയും ഒന്ന് ആക്കിയ മട്ടിൽ ശ്രീധർ ചോദിച്ചതും മൂന്നും പരസ്പരം നോക്കിക്കൊണ്ട് ചുണ്ട് ചുളുക്കി തലയാട്ടി "പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഹൈലസാ.... " പെങ്ങമ്മാരെ ചേർത്തു പിടിച്ചു അലക്സ് മൂളുന്നത് കേട്ട് മൂന്ന് പേരും പല്ല് ഞെരിച്ചു "ഡാഡ്..... ഒരു അഞ്ച് മിനിറ്റ് ഞാനെന്റെ വധുവുമായി സംസാരിച്ചിട്ട് വരാം...

."അതും പറഞ്ഞു പോകാൻ നിന്ന സാഗറിനെ ശ്രീധർ തൂക്കി എടുത്ത് കാറിൽ ഇട്ടു "അവനല്ലേ വിളക്കുള്ളു.... ഞാനെന്റെ പ്രതിശ്രുധ വധുവുമായി സംസാരിക്കുന്നതിൽ തെറ്റില്ലല്ലോ ല്ലേ...." ജീവ ചോദിക്കുന്നത് കേട്ട് ശ്രീധർ ഇളിച്ചു തിരിഞ്ഞു നടക്കാനൊരുങ്ങിയ ജീവയുടെ ഷർട്ടിൽ പിടിച്ചു തൂക്കി എടുത്ത് ശ്രീധർ കാറിലിട്ടു "എന്തേ....?" ജെറി അവിടെ തന്നെ നിൽക്കുന്നത് കണ്ട് ശ്രീധർ അവനെ നോക്കി പുരികം പൊക്കി അവൻ ഒന്നുമില്ലെന്ന് ചുമല് കൂച്ചി ഓടി പോയി കാറിൽ കയറി.... അത് കണ്ട് ജെസി ചിരിച്ചു പോയി.... ജെസി ചിരിക്കുന്നത് കണ്ടതും ശ്രീധർ ജെസിയെ കണ്ണെടുക്കാതെ നോക്കി നിന്നു "മതി മതി ലൈൻ വലിച്ചത്...." സാഗർ ഇടയിൽ കയറി പറഞ്ഞതും ശ്രീധർ ഞെട്ടി "നോക്കി ദഹിപ്പിക്കാതെ വന്ന് വണ്ടിയെടുക്ക്...." ജീവ അത് പറഞ്ഞതും ശ്രീധർ അങ്ങ് ചൂളിപ്പോയി.... ആരുടേയും മുഖത്ത് നോക്കാൻ പറ്റാതെ ശ്രീധർ വേഗം കാറിലേക്ക് കയറി.. "തന്തക്കിട്ട് തന്നെ പണിയണം കേട്ടോടാ...."മുൻ സീറ്റിൽ ഇരുന്ന് കൊണ്ട് മിററിലൂടെ നോക്കി ശ്രീധർ പല്ല് കടിച്ചു "കിട്ടിയത് അപ്പപ്പോ തിരിച്ചു കൊടുത്താ ഞങ്ങടെ ശീലം.... അല്ലേ മച്ചൂ....?"......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story