സാഗരം സാക്ഷി...❤️: ഭാഗം 65

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മതി മതി ലൈൻ വലിച്ചത്...." സാഗർ ഇടയിൽ കയറി പറഞ്ഞതും ശ്രീധർ ഞെട്ടി "നോക്കി ദഹിപ്പിക്കാതെ വന്ന് വണ്ടിയെടുക്ക്...." ജീവ അത് പറഞ്ഞതും ശ്രീധർ അങ്ങ് ചൂളിപ്പോയി.... ആരുടേയും മുഖത്ത് നോക്കാൻ പറ്റാതെ ശ്രീധർ വേഗം കാറിലേക്ക് കയറി.. "തന്തക്കിട്ട് തന്നെ പണിയണം കേട്ടോടാ...."മുൻ സീറ്റിൽ ഇരുന്ന് കൊണ്ട് മിററിലൂടെ നോക്കി ശ്രീധർ പല്ല് കടിച്ചു "കിട്ടിയത് അപ്പപ്പോ തിരിച്ചു കൊടുത്താ ഞങ്ങടെ ശീലം.... അല്ലേ മച്ചൂ....?"സാഗർ ജീവയെ നോക്കി പറഞ്ഞുകൊണ്ട് രണ്ടുപേരും കൂടി ശ്രീധറിനെ പുച്ഛിച്ചു വിട്ടു "എന്റെ ഫസ്റ്റ് നൈറ്റ്‌ കലക്കി കൈയിൽ തന്ന എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്.... " സാഗർ മുഷ്ടി ചുരുട്ടി കൈ ഉഴിഞ്ഞുകൊണ്ട് ഗൂഢമായി ചിരിച്ചു "ആയിക്കോട്ടെ...." ശ്രീധർ അതിനെ ചിരിച്ചു തള്ളി.... "ഇനി എന്തോ നോക്കി നിൽക്കുവാ..... വണ്ടി എടുക്ക് തന്തേ .... 😤"ജെസിയെ നോക്കി വെള്ളമിറക്കുന്ന ശ്രീധറിനെ നോക്കി സാഗർ ചീറി "ഡാ.... മോളെ കൂടെ കൂട്ടാം.... "

അവർ എല്ലാം കൂടി പോകുന്നത് കൊതിയോടെ നോക്കി നിൽക്കുന്ന മെറിനെ ചൂണ്ടിയാണ് ശ്രീധർ അത് പറഞ്ഞത്.... അവളുടെ നിൽപ്പ് കണ്ട് ശ്രീധറിന്റെ മുഖത്ത് സെന്റിമെന്റ്സ് നിറയുന്നത് കണ്ട് സാഗർ പുഞ്ചിരിച്ചു "ഡീ.... ജെസീടെ മോളെ.... ഇങ്ങോട്ട് വാടി....."സാഗർ വിൻഡോയിലൂടെ തലയിട്ട് കൊണ്ട് മെറിനെ നോക്കി വിളിച്ചതും മെറിൻ സംശയത്തോടെ അവരെ നോക്കി നിന്ന് "ഈ പെണ്ണ്.... 😬" അവൾ വരുന്നില്ലെന്ന് കണ്ടതും സാഗർ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അവൻ നല്ല സ്റ്റൈലിൽ ഒന്ന് ചാടിക്കൊണ്ട് മുണ്ട് മടക്കി കുത്താൻ നോക്കിയതും ജെസി അവന് കണ്ണ് കൊണ്ട് അപായ സൂചന കൊടുത്തു.... സ്റ്റൈൽ കാണിച്ചു മുണ്ട് ഊരിപ്പോയാൽ തീർന്നില്ലേ.... അതുകൊണ്ട് സാഗർ ആ സാഹസം ഉപേക്ഷിച്ചു കൊണ്ട് പതിയെ മാന്യമായി മടക്കി കുത്തി മെറിന്റെ നേരെ വന്നു "ഞങ്ങൾ അപ്പനും മക്കളും പോകുമ്പോ നീ മാത്രമായിട്ട് ഇവിടെ നിൽക്കണ്ട.... ജെസി....

ഇവളെ ഞങ്ങൾ അങ്ങ് എടുക്കുവാ.... 😌" ജെസിയോട് അതും പറഞ്ഞു മെറിനെ അവൻ പൊക്കി എടുത്ത് തോളത്തു ഇട്ടു "അപ്പൊ സെരി.... "എല്ലാവരോടുമായി പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നു സാക്ഷിയുടെ അടുത്ത് എത്തിയതും അവൻ ഒന്ന് കുനിഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി മുത്തി ആരും അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ എല്ലാവരും ഞെട്ടി..... സാക്ഷി അവനെ നോക്കി കണ്ണുരുട്ടി.. "എന്റെ ബേബി.... ഇങ്ങനെ നോക്കല്ലേ.... തൽക്കാലം എന്റെ വൈഫി ഇത് കൊണ്ട് തൃപ്തിപ്പെടണം..... ബാക്കി ഞാൻ സൗകര്യം പോലെ തന്നോളാം....."അവളുടെ കാതിൽ ചുണ്ട് ചേർത്തുകൊണ്ട് അവൻ രഹസ്യമായി പറഞ്ഞതും ശ്രീധറിന്റെ ഫ്യൂസ് പോയി "ഡാ പോടാ അവിടന്ന്..... " അലക്സ് മുണ്ടും മടക്കി കുത്തി വന്നതും സാഗർ ഒരിക്കൽ കൂടി അവളുടെ ചുണ്ടിൽ മുത്തിക്കൊണ്ട് മുന്നോട്ട് നടന്നു.... അത് കണ്ട് ജെസി തലക്ക് കൈ കൊടുത്തു.... ശിഖയും അന്നയും സാറയും കണ്ണും മിഴിച്ചു ഒരേ നിൽപ്പായിരുന്നു "ഇതിന് നാണവും മാനവും ഒന്നും ഇല്ലേ ഭഗവാനെ.... 🙄" ശ്രീധർ ആരോടെന്നില്ലാതെ ഞെട്ടലോടെ പറഞ്ഞു

"ഞെട്ടിക്കൊ ഞെട്ടിക്കൊ..... ഞാനൊക്കെ കുറേ ഞെട്ടിയതാ.... 🤭" ജീവ ശ്രീധറിന്റെ ഞെട്ടൽ കണ്ട് പറഞ്ഞു "Bro നമ്മൾ കരുതുന്ന പോലൊരു ആളല്ല പപ്പാ.... റൊമ്പ ഭയങ്കരമാണ ആള്.....🙄" അതൊക്കെ കണ്ട് വായും പൊളിച്ചിരുന്ന ജെറി പറഞ്ഞതും ജീവ ചിരിച്ചു "റൊമ്പ.... 🤭🤭" ജീവ ഇതൊക്കെ കേട്ട് സാഗർ മെറിനെ ഫ്രണ്ട് സീറ്റിൽ കൊണ്ട് പോയി ഇരുത്തി ശേഷം സാക്ഷിക്ക് ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് കാറിൽ വന്ന് കയറി "പോടാ...." സാക്ഷി അവനെ നോക്കി കണ്ണുരുട്ടി "എടാ എടാ.... ഞാനും ഇതുപോലെ ഒന്ന് യാത്ര പറഞ്ഞിട്ട് വന്നാലോ.... "ജീവ അവന്റെ കൈയിൽ തോണ്ടി വിളിച്ചതും ശ്രീധർ അവനെ നോക്കി കണ്ണുരുട്ടി കാർ പറപ്പിച്ചു വിട്ടു "ഇത് ഫൗളാണ്..... 🤧"അവൻ ശ്രീധറിനെ നോക്കി മൂക്ക് ചീറ്റി "എന്നാൽ നീ കൊണ്ട് പോയി അപ്പീൽ കൊടുക്ക്...." ശ്രീധർ പുച്ഛിച്ചു വിട്ടു "ഞാൻ എവിടെ കൊണ്ടിട്ട് അപ്പീലാനാണ്.... 😬" അവൻ നിരാശയോടെ പല്ല് കടിച്ചതും ശ്രീധർ ചിരിച്ചു "വന്ന് വന്ന് ഈ അങ്കിൾ കമ്പിപ്പാരയേക്കാൾ വലിയ പാര ആയി വരുവാണ്..... Why this കൊലവെറി mahn....?"

ജീവ അവന്റെ ഉള്ളിലെ തേങ്ങൽ ശ്രീധറിന് മുന്നിൽ തുറന്ന് കാട്ടി മെറിൻ വായ പൊത്തി ചിരിക്കുന്നത് കണ്ടതും ജീവ അവളെ നോക്കി നാവ് കടിച്ചു "ഞാഞ്ഞൂലും തല പൊക്കി തുടങ്ങിയല്ലോ.....അധികം ഇളിക്കല്ലേ.... നീയും ആ കമ്പിപ്പാരയും (അലക്സ് ) തമ്മിലുള്ള ചുറ്റിക്കളി ഒക്കെ ഞാൻ കാണുന്നുണ്ട്...."ജീവ പറയുന്നത് കേട്ട് അവൾ വായും പൊളിച്ചു അവനെ നോക്കി "ഏത് കമ്പിപ്പാര..... നീ ആരുടെ കാര്യാ ഈ പറയുന്നേ....?" ശ്രീധർ മെറിനെ ഒന്ന് ഇരുത്തി നോക്കി "ഈ ചേട്ടായി ചുമ്മാ ഓരോന്ന് പറയുന്നതാ പപ്പാ...." അവൾ ബാക്ക് സീറ്റിൽ ഇരിക്കുന്ന ജീവയുടെ മുടി പിടിച്ചു വലിച്ചുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞതും അവൻ അലറി "ആാാ.... വിടെടി യക്ഷി..... ഞാൻ ചുമ്മാ പറഞ്ഞതൊന്നുമല്ല അങ്കിളേ..... ഇവൾക്ക് ഏത് നേരവും ആ അലക്സിന്റെ പിന്നാലെ അവനെ വെറുപ്പിച്ചു നടക്കലാ പണി....."ജീവ അത് പറഞ്ഞതും ശ്രീധർ മെറിനെ ഒന്ന് ചൂഴ്ന്ന് നോക്കി "ദേ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ..... ഡാ പരട്ട ഇച്ചായാ..... ഈ ചേട്ടായി പറയുന്നത് കേട്ടില്ലേ.... ഒക്കെ നുണയാണെന്ന് പപ്പയോട് പറയ്...."

അവൾ സാഗറിനെ നോക്കി പല്ല് കടിച്ചതും അവൻ ഫോണിൽ കാര്യമായ തോണ്ടലിൽ ആണ് "ഇങ്ങേരെ ഞാൻ...."മെറിൻ ദേഷ്യത്തോടെ അവന്റെ ഫോൺ പിടിച്ചു വാങ്ങി "ശ്യേ.... ഒന്ന് സ്വസ്ഥമായി സൊള്ളാനും സമ്മതിക്കില്ല...."സാഗർ അസ്വസ്ഥതയോടെ പറഞ്ഞതും മെറിൻ അവന്റെ ഫോണിലേക്ക് നോക്കി.... സാക്ഷിടെ ചാറ്റ് ആണ്..... ലാസ്റ്റ് വന്ന സാക്ഷിടെ വോയിസ്‌ അവൾ പ്ലേ ചെയ്ത് നോക്കി "താലി കെട്ടിയ പേരും പറഞ്ഞു ഇപ്പൊ പറഞ്ഞ പോലുള്ള വേണ്ടാതീനവുമായിട്ട് എന്റെ അടുത്തേക്ക് വന്നാൽ കുത്തി മലർത്തികളയും ഞാൻ.... പട്ടി നീയാരാടാ വായിനോക്കി..... നിന്റെ കിസ്സ് കിട്ടാഞ്ഞിട്ട് ഞാൻ ഇവിടെ മരിക്കാൻ നിൽക്കുവാണോടാ തെണ്ടി..... അവന്റെ അമ്മൂമ്മേട ഒരു ബേബി..... ഇനി ബേബി കോബി എന്ന് വിളിച്ചു വെറുപ്പിക്കാൻ വന്നാൽ ചവിട്ടി കൂട്ടും ഞാൻ..... അലവലാതി....." വോയിസ് കേട്ട് കാറിൽ ഇരുന്ന എല്ലാവരും ഞെട്ടി "ഇതാണോ സൊള്ളല്.... 🙄?" മെറിൻ വായും പൊളിച്ചു അവനെ നോക്കിയതും അവൻ ഇളിച്ചുകൊണ്ട് ഫോൺ വാങ്ങി "സ്നേഹം കൊണ്ടാ.... 😁" സാഗർ പല്ല് കാട്ടി ഇളിച്ചു "സ്നേഹം കൊണ്ട് തെറി വിളിക്കേ.... 🙄?"

ജെറി അവനോട് ചോദിച്ചു "മ്മ്.... ചില പ്രത്യേക സാഹചര്യങ്ങളിൽ അവൾ ഇങ്ങനെയാ സ്നേഹിക്കാറ്...." സാഗർ അതേ ഇളിയോടെ പറഞ്ഞു "അതെയതെ.... ചില സമയത്ത് അവൾ ഇവന്റെ ചെവിക്കല്ല് അടിച്ചിളക്കിയാണ് സ്നേഹിക്കുന്നെ.... ഹോ കണ്ണിൽ നിന്ന് പൊന്നീച്ച പാറും....." ജീവ ആക്കി പറഞ്ഞതും അവനൊന്നു തല കുടഞ്ഞു "ആണോടാ....?" ശ്രീധർ ചിരി കടിച്ചു പിടിച്ചതും സാഗർ ജീവയുടെ പുറം നോക്കി ഒന്ന് കൊടുത്തു "അല്ലാ അതല്ലല്ലോ നമ്മടെ വിഷയം..... ഇവൾക്ക് കമ്പിപ്പാരയോടുള്ള സംതിങ് സംതിങ് അല്ലേ....?" ജീവ ഇടി കിട്ടിയതും നല്ല കുട്ടിയായി വിഷയം മാറ്റി അത് കണ്ട് മെറിൻ കണ്ണുരുട്ടി "എന്റെ പപ്പേ..... ഞാൻ ചുമ്മാ തമാശക്ക് വട്ട് പിടിപ്പിച്ചതാ .... അപ്പൊ ഇവരാ ഇച്ചായനെ കേറി പ്രേമിച്ചോ എന്തിനും ഇവർ കൂടെ ഉണ്ടെന്നൊക്കെ പറഞ്ഞു എന്നെ വഴി തെറ്റിക്കാൻ നോക്കിയത്.... ഞാൻ അത് സമ്മതിക്കാഞ്ഞിട്ടാ ഇപ്പൊ എനിക്കിട്ട് പണിയുന്നെ....."അവൾ അത്രയും പറഞ്ഞു ജീവയുടെ മുഖത്ത് ഒരു കുത്ത് വെച്ച് കൊടുത്തു "എന്റെ പൊന്നോ.... എന്ത് നൊണയാടി.... ഇത്ര ചെറുപ്പത്തിൽ ഇമ്മാതിരി നൊണ പറയല്ലേ പെങ്ങളെ...."

ജീവ അയ്യോ പാവം ലുക്കിൽ പറഞ്ഞതും "ഡാ ഡാ.... മതിയെടാ എന്റെ കൊച്ചിനെ വാരിയത്....." ശ്രീധർ അവളെ സപ്പോർട്ട് ചെയ്തതും അവൾ ജീവയെ നോക്കി കൊഞ്ഞനം കുത്തി ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു.... "എടീ ...."ജീവ അവളെ തോണ്ടി വിളിച്ചതും മെറിൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നോക്കി "എന്താ....😤?" മെറിൻ "പോടീ.... 😌" അവൻ കൊച്ചിനെ ആസ്സാക്കി വിട്ടതും സാഗറും ജെറിയും ചിരിച്ചു അത് കണ്ട് അവൾ ജീവയുടെ മുടിയിൽ പിടിച്ചു വലിക്കാൻ നിന്നതും ജീവ കുനിഞ്ഞു കൊടുത്തു.... പിടിച്ചു വീണത് ആണെങ്കിൽ സാഗറിന്റെ മുടിയിലും "ആാാഹ്.... " സാഗർ അലറിക്കൊണ്ട് അവളെ പിടിച്ചു വലിച്ചു ഫ്രണ്ട് സീറ്റിൽ നിന്ന് ബാക്കിലേക്ക് ഇട്ടു അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചതും മെറിൻ അവന്റെ മേത്തു കേറി കാറി കൂവി അത് കണ്ട് ജീവയും മെറിനിട്ട് കൊടുത്തു... "അപ്പൊ പിന്നെ ഞാനായിട്ട് എന്തിനാ കുറക്കുന്നെ...."അതും പറഞ്ഞു ജെറിയും വന്നതോടെ അത് പിന്നൊരു കൂട്ട തല്ലായി ആർക്കൊക്കെ ആരുടെ കൈയിൽ നിന്നൊക്കെ തല്ല് കിട്ടിയെന്ന് ഒരു പിടിയും ഇല്ല "ഡെയ്.... മിണ്ടാതിരിക്ക് പിള്ളേരെ.... 😅"

അവരുടെ അടിപിടി കണ്ട് മനസ്സ് നിറഞ്ഞു ചിരിച്ചുകൊണ്ട് ശ്രീധർ പറഞ്ഞു എന്നിട്ടും അവരുടെ തമ്മിൽ തല്ല് തീർന്നില്ല മൂന്ന് പേർക്ക് ഇരിക്കാനുള്ള സീറ്റിലാണ് നാലും കൂടെ ഇരുന്ന് തല്ല് കൂടുന്നത്..... മെറിന്റെ മുടി ഒക്കെ ആകെ അലങ്കോലം ആക്കിയിട്ടുണ്ട് അവന്മാർ അവൾ ആണേൽ മൂന്നെണ്ണത്തിനെയും കടിച്ചു പറിച്ചു എടുത്തു "നിന്നെ ഇന്ന് ഞാൻ....."സാഗർ അതും പറഞ്ഞു രണ്ട് കൈയും കൊണ്ട് അവളുടെ തല ലോക്ക് ആക്കി വെച്ചു ജീവയും ജെറിയും കൂടി അവളെ എടുത്തിട്ട് പഞ്ഞിക്കിടാൻ തുടങ്ങി "Stoppppp.....!!" തല്ല് കൊറേ വാങ്ങി കൂട്ടിയ ശേഷം രണ്ട് കൈയും നീട്ടി പിടിച്ചു അവൾ അലറിയതും ജീവയും ജെറിയും ഇടി നിർത്തി "Compromise....." കിതച്ചു കൊണ്ട് അവൾ പറഞ്ഞതും ജെറിയും ജീവയും അവൾക്ക് കൈ കൊടുത്തു സീറ്റിലേക്ക് ചാരി കിടന്നു.... എന്തോ ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അവനാ മോമെൻറ്സ് ഒക്കെ നന്നായി എൻജോയ് ചെയ്തിരുന്നു മെറിൻ പുറം ഒക്കെ ഉഴിഞ്ഞു എണീറ്റ് സാഗറിന്റെ മടിയിൽ ഇരുന്നതും അവൻ അവളെ ഒന്ന് നോക്കി "Tired ആയിപ്പോയി ഇച്ചായ...."

അവൾ കിതപ്പോടെ സാഗറിനെ ചാരി കിടന്നതും സാഗർ പുഞ്ചിരിയോടെ അവളെ നോക്കി "വേദനിച്ചോടി....?" അവൾ കൈ ഒക്കെ ഉഴിയുന്നത് കണ്ട് ജീവ അവളുടെ കൈ തടവി ചോദിക്കുന്നത് കേട്ട് ചുണ്ട് കൂർപ്പിച്ചു "എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... 😤" അവൾ അത് പറഞ്ഞതും ജീവ അവളുടെ കവിളിൽ പിടിച്ചു വലിച്ചു "ഞങ്ങൾക്ക് തല്ല് കൂടാൻ നീ അല്ലേടി ഉള്ളൂ....?" അവളെ കൊഞ്ചിച്ചു കൊണ്ട് ജീവ പറഞ്ഞതും അവൾക്കതങ്ങു ഇഷ്ടപ്പെട്ടു "പതഞ്ഞ് പതഞ്ഞ്.... 🤭" ജെറി ഇടയിൽ കയറി പറഞ്ഞതും ജീവ അവന്റെ തലക്കിട്ട് ഒന്ന് കൊട്ടി അപ്പോഴേക്കും കാർ വീട്ടു മുറ്റത്ത് ചെന്ന് നിന്നിരുന്നു മെറിൻ ആദ്യം തന്നെ ചാടി ഇറങ്ങി.... ജെറിയും മെറിനും ആ വീട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കിയതും ശ്രീധർ അവരെ കൂട്ടി മുന്നോട്ട് നടന്നു "നമ്മളെ ക്ഷണിക്കാൻ ആരും വരില്ല.... ഇറങ്ങി നടക്ക്...."കാറിൽ തന്നെ ഇരിക്കുന്ന ജീവയെ നോക്കി സാഗർ പറഞ്ഞതും ജീവ ഇളിച്ചോണ്ട് ഇറങ്ങി.... ഒപ്പം സാഗറും ഇവർ എല്ലാം കൂടി അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് വസുവും മോനും പുറത്തേക്ക് വന്നത് കണ്ടത് അവരെ കണ്ടതും ശ്രീധറിന്റെ മുഖം വലിഞ്ഞു മുറുകി "നിങ്ങൾ ഇത് വരെ പോയില്ലേ....?"

അയാൾ ദേഷ്യത്തോടെ വസുവിനെ നോക്കിയതും വസു ഓടി വന്ന് ശ്രീധറിന്റെ കാലിൽ വീണു "ഏട്ടാ.... ഏട്ടനെ വിട്ട് ഞാൻ എങ്ങോട്ട് പോകാനാണ്....?" വസു കണ്ണീരോടെ ചോദിച്ചതും ശ്രീധർ മുഖം തിരിച്ചു "പ്ലീസ് ഏട്ടാ.... ഞങ്ങൾക്ക് പോകാൻ വേറെ വീട് ഇല്ല.... ഞങ്ങളെ പറഞ്ഞു വിടല്ലേ ഏട്ടാ.... "വസു പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രീധറിന്റെ കാലിൽ മുറുകെ പിടിച്ചു "അല്ലാ.... നിങ്ങടെ ഹസ്ബന്റ് നിങ്ങടെ പേരിൽ ഈയിടക്ക് വാങ്ങി തന്നത് വീടല്ലാതെ പിന്നെ പട്ടിക്കൂട് ആണോ....?" സാഗറിന്റെ ചോദ്യം കേട്ട് വസു ഞെട്ടി.... അവൻ എങ്ങനെ അറിഞ്ഞു എന്ന ഞെട്ടൽ ആയിരുന്നു അവരിൽ ഉണ്ടായിരുന്നത് "ആ വീട് വാങ്ങിയത് എന്റെ ഡാഡിനെ പിഴിഞ്ഞുണ്ടാക്കിയതിൽ നിന്നാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.... "അവനത് പറഞ്ഞതും വസു നിന്ന് വിയർത്തു "നിന്റെ കണ്ണുനീർ കണ്ട് മനസ് തകർന്ന ഒരു കാലം എനിക്കുണ്ടായിരുന്നു വസൂ.... പക്ഷേ ഇനി ഈ കണ്ണുനീരിൽ എന്നെ വീഴ്ത്താം എന്ന് നീ കരുതണ്ട.... കാരണം നീ കളിച്ചത് എന്റെ മക്കളുടെ ജീവിതം വെച്ചാണ്...." ശ്രീധർ ദേഷ്യത്തോടെ വസുവിനെ തട്ടി മാറ്റി

"പ്ലീസ് ഏട്ടാ.... ഏട്ടനെ കാണാതെ എനിക്ക് ജീവിക്കാൻ പറ്റില്ല....."അത് കേട്ടതും സാഗർ ഒന്ന് ചിരിച്ചു "സൈകോളജിക്കൽ മൂവ്മെന്റ്.... അത് കലക്കി...." സാഗർ ഇടയിൽ കയറി പറഞ്ഞതും സഞ്ജു മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു വസു നിലത്ത് മുട്ട് കുത്തി ഇരുന്ന് പൈപ്പ് തുറന്ന് വിട്ട പോലെ കണ്ണ് നീർ തുറന്ന് വിട്ടു "Hey.... You ugly lady.... ഇങ്ങോട്ട് നോക്ക്...."സാഗർ അവർക്ക് നേരെ വിരല് ഞൊടിച്ചു അപ്പോഴേക്കും സരിഗ അങ്ങോട്ട് വന്നു "ഡാഡിനെ കാണാതെ കഴിയാൻ പറ്റില്ലെന്നല്ലേ നിങ്ങൾ പറഞ്ഞത്....? ശരി നിങ്ങൾ ഇവിടെ തന്നെ നിന്നോ...." അത് കേട്ട് വസുവിന്റെ മുഖം വിടർന്നു.... മെറിനും ജെറിയും ജീവയും ഞെട്ടി "സാഗർ നീ....?" ശ്രീധർ എന്തോ പറയാൻ വന്നതും അവൻ അയാളുടെ തോളിലൂടെ കൈയിട്ടു "പോട്ടേ ഡാഡ്..... എത്ര ഒക്കെ ആയാലും ഡാഡിന്റെ സിസ്റ്റർ അല്ലേ.... " അവൻ പറയുന്നത് കേട്ട് ജീവ സംശയത്തോടെ അവനെ നോക്കി ഒന്നും കാണാതെ അവൻ അങ്ങനെ പറയില്ലെന്ന് ജീവക്ക് അറിയാമായിരുന്നു..... "നിങ്ങളെ ഇവിടെ താമസിക്കാൻ ഞങ്ങൾ അനുവദിക്കാം.... പക്ഷേ അതൊരിക്കലും ഈ വീട്ടിലെ മെമ്പർ ആയിട്ടല്ല....

ഇവിടുത്തെ സെർവന്റ്സ് ആയിട്ട്...." സാഗർ അത് പറഞ്ഞതും വസുവും സഞ്ജുവും ഞെട്ടി "പറയുന്നത് ഒക്കെ അനുസരിച്ചു ഇവിടെ ഉള്ളവരുടെ കാര്യങ്ങളൊക്കെ നോക്കി നല്ല അനുസരണയുള്ള സെർവന്റ്സ് ആയിട്ട് ഇവിടെ നിൽക്കാണം.... എന്താ പറ്റുമോ....?" സാഗർ അവർക്ക് മുന്നിൽ വന്ന് നിന്ന് ചോദിച്ചതും സഞ്ജു പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു..... വസു കുറച്ച് നേരം ചിന്തിച്ചു നിന്നു "പറ്റില്ലെങ്കിൽ വേഗം ഇറങ്ങിക്കോ...."സാഗർ പുറത്തേക്ക് കൈ ചൂണ്ടി "പറ്റും...." വസു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.... ജെറിയും ജീവയും മെറിനും ഗൂഢമായി ചിരിച്ചു "അമ്മ എന്താ ഈ....?"എന്തോ ചോദിക്കാൻ വന്ന സഞ്ജുവിനെ വസു ഒരു നോട്ടം കൊണ്ട് തളച്ചു. "എന്നാൽ ഐശ്വര്യം ആയിട്ട് അകത്തേക്ക് വാ.... പണി തരാം...."അതും പറഞ്ഞു സാഗർ എല്ലാവരെയും കൂട്ടി അകത്തേക്ക് പോയതും സഞ്ജു വസുവിന് നേരെ തിരിഞ്ഞു "അവന്റെ ജോലിക്കാരി ആവാനാണോ അമ്മേടെ ഉദ്ദേശം....?" അവൻ ദേഷ്യത്തോടെ ചോദിച്ചു "നീ ഒന്ന് അടങ് സഞ്ജു.... നമുക്ക് ഇപ്പോ ഇവിടെ പിടിച്ചു നിൽക്കുക എന്നതാണ് മുഖ്യം.....

അവൻ നമ്മളെ ഇവിടുന്ന് ഓടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.... അത് പേടിച്ചു നമ്മൾ ഇവിടുന്ന് ഇറങ്ങിയാൽ പിന്നെ ഈ കാണുന്ന സ്വത്തുക്കൾ ഒക്കെ ഒരിക്കലും നേടിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല...." വസു പറയുന്നത് കേട്ട് സഞ്ജു മുഷ്ടി ചുരുട്ടു നിന്നു "അതിപ്പോ നമ്മൾ ഇവിടെ നിന്നാലും നേടിയെടുക്കാൻ കഴിയില്ല.... കാരണം അങ്കിളിനു ഇപ്പൊ നമ്മളോട് നല്ല ദേഷ്യം ഉണ്ട്...." അവൻ ദേഷ്യം അടക്കി പറഞ്ഞു "അത് മാറ്റി എടുക്കുന്നതിലാണ് നമ്മുടെ മിടുക്ക്..... നമ്മൾ ഇനി ചെയ്യേണ്ടത് ഏട്ടന്റെ വിശ്വാസം നേടിയെടുക്കുക എന്നതാണ്..... പിന്നീട് ജെസിയെയും അവളെ മക്കളെയും ഓരോരുത്തരെയായി പിഴുത് എറിയണം..... അവസാനം നീ ആഗ്രഹിച്ചത് പോലെ സാക്ഷി നിന്റെ കാൽക്കൽ തന്നെ എത്തും.... എത്തിക്കും നിന്റെ ഈ അമ്മ...." വസു ഗൂഢമായി ചിരിച്ചതും അവൻ അലസമായി മൂളി "Hey....സെർവന്റ്..... " സാഗർ വിളിച്ചു കൂവിയതും വസു പല്ല് കടിച് അകത്തേക്ക് നടന്നു ശ്രീധർ ജെറിയെയും മെറിനെയും കൂട്ടി മുകളിലേക്ക് പോയതും സാഗർ ജീവയെ പിടിച്ചു ഡൈനിംഗ് ടേബിളിൽ ഇരുത്തി

"ഇവന് വല്ലാത്ത ദാഹം.... പോയി ഒരു ജ്യൂസ് എടുത്തിട്ട് വാ...." സാഗർ ഓഡർ ഇട്ടതും വസു ജീവയെ നോക്കി പല്ല് ഞെരിച്ചു ജീവ വസു മുൻപ് ഒരിക്കൽ ഫുഡിന്റെ മുന്നിൽ വെച്ച് അപമാനിച്ചു വിട്ടത് ഒന്ന് ഓർത്തു പോയി "പറഞ്ഞത് കേട്ടില്ലേ....?" സാഗർ ചോദിച്ചത് കേട്ട് ഒന്ന് അമർത്തി മൂളിക്കൊണ്ട് അകത്തേക്ക് നടന്നു "എടുക്കുമ്പോ ഒന്ന് എനിക്ക് കൂടി എടുത്തോ.... " സാഗർ വിളിച്ചു പറയുന്നത് കേട്ട് വസു കലിയോടെ കിച്ചണിലേക്ക് പോയി "വലിഞ്ഞു കയറി വന്നവന് ഞാൻ ജ്യൂസ് എടുത്ത് കൊടുക്കണമല്ലേ.... കൊടുക്കാം .... അവന് ഞാൻ നല്ലൊരു ജ്യൂസ് തന്നെ കൊടുക്കുന്നുണ്ട്...." അമർഷത്തോടെ പറഞ്ഞുകൊണ്ട് വസു ഓറഞ്ച് എടുത്ത് പൊളിച്ചു ജ്യൂസ് അടിച്ചു രണ്ട് ഗ്ലാസ്സിലാക്കി ഒന്ന് ജീവക്കും ഒന്ന് സാഗറിനും.... ജീവക്കുള്ള ജ്യൂസിൽ അവർ സോപ്പ് പൊടി ഇട്ട് നന്നായി കലക്കി "ഇതുപോലെ ഇന്ന് നിന്റെ വയറും കലങ്ങി മറിയുമെടാ ജീവാ...." ജ്യൂസ് ഒരു സ്പൂൺ കൊണ്ട് കലക്കിക്കൊണ്ട് വസു സ്വയം പറഞ്ഞത് കിച്ചണിലേക്ക് വന്ന സരിഗ കേട്ടിരുന്നു സരിഗ അപ്പൊ തന്നെ പോയി സാഗറിനോട് കാര്യം പറഞ്ഞു....

സാഗർ അവർ വരുന്നതും നോക്കി കാത്തിരുന്നു ജ്യൂസ് തമ്മിൽ മാറി പോകാതെ വസു പ്രത്യേകം ശ്രദ്ധിക്കുന്നത് കണ്ട് സാഗർ ചുണ്ട് കോട്ടി ചിരിച്ചു "നല്ല വിശപ്പ്.... സ്നാക്ക്സ് ഉണ്ടെങ്കിൽ എടുത്തിട്ട് വാ...." സാഗർ അത് പറഞ്ഞതും ഇഷ്ടക്കേടോടെ വസു തിരിഞ്ഞു നടന്നു അപ്പോഴേക്കും സാഗർ ജ്യൂസ് എക്സ്ചേഞ്ച് ചെയ്തു കുറച്ച് കഴിഞ്ഞു സ്നാക്സുമായി വന്നു.... "എനിക്ക് ഒരു കോഫി വേണം...." സ്നാക്സ് കൊണ്ട് വെക്കും മുന്നേ അവൻ പറഞ്ഞു "ഇപ്പഴോ...." വസു ദേഷ്യത്തോടെ പറഞ്ഞതും "ഹലോയ്.... കൂടുതൽ ചോദ്യം ഒന്നും വേണ്ട.... പറഞ്ഞത് അങ്ങോട്ട് അനുസരിച്ചാൽ മതി.... "അത് കേട്ടതും വസു ദേഷ്യത്തോടെ തിരിഞ്ഞു നടന്നു "ഇതിന് ചൂടില്ലല്ലോ....വേറെ ഇട്ടോണ്ട് വാ " "ഇതിന് മധുരം ഇല്ലല്ലോ...വേറെ കൊണ്ട് വാ.... ." "ഇതിൽ കടുപ്പം കൂടി.... വേറെ " "വേറെ.... വേറെ.... വേറെ....." കോഫിക്ക് വെള്ളം കൂടി പാല് കൂടി മധുരം കൂടി കടുപ്പം ഇല്ല എന്നൊക്കെ പറഞ്ഞു വസുവിനെ കൊണ്ട് ഒരു പത്തു പതിനഞ്ച് പ്രാവശ്യം ചായ ഇടീപ്പിച്ചു "ഇനി എന്നോട് ഒന്നും പറയല്ലേ സാഗർ...."അവസാനത്തെ കോഫിയുമായി കിതപ്പോടെയാണ് വസു വന്നത്

"അച്ചോടാ.... ക്ഷീണിച്ചോ.... സാരമില്ല ഇത് കുടിച്ചോ...." അതും പറഞ്ഞു സാഗർ വസു കൊണ്ട് വന്ന ജ്യൂസ് അവർക്ക് തന്നെ കൊടുത്തു ക്ഷീണം കൊണ്ട് ഒന്നും നോക്കാതെ വസു അത് വാങ്ങി ഒറ്റ വലിക്കു കുടിച്ചു കുടിച്ചു കഴിഞ്ഞപ്പോഴാണ് എന്തോ ചവർപ്പ് പോലെ തോന്നിയത്.... അത് കാര്യമാക്കാതെ വസു ഗ്ലാസ്‌ ടേബിളിൽ വെച്ചതും വയറിനുള്ളിൽ അപായ സൂചന മുഴങ്ങി "1....2....3...." "അമ്മേ...."സാഗർ എണ്ണി തീർന്നതും ഒരു അലർച്ചയോടെ വസു വയറും താങ്ങി പിടിച്ചു നിന്നു "അയ്യോ.... എനിക്ക് വയ്യായെ....."വസു നിലവിളിയോടെ ഹാളിലെ ബാത്റൂമിലേക്ക് ഓടാൻ നിന്നതും സാഗർ ഓടിപ്പോയി അതിൽ കയറി "സാഗർ.... ഒന്ന് ഇറങ്ങെടാ.... സാഗർ....."

വസു പുറത്ത് നിന്ന് തുള്ളുന്നത് കണ്ട് ജീവ ഇരുന്നും കിടന്നും ഒരേ ചിരി "എടാ പോന്നു മോനെ.... ഒന്ന് ഇറങ്ങെടാ..... അയ്യോ അമ്മാ....." വസുവിന്റെ നിലവിളി കൂടി വന്നു "താങ്കൾ വിളിക്കുന്ന സസ്ക്രൈബർ ഇപ്പൊ ശൂശൂ ഒഴിക്കുന്ന തിരക്കിലാണ്.... ദയവായി അൽപസമയം കഴിഞ്ഞു വിളിക്കുക.... ഇല്ലെങ്കിൽ അടുത്ത പറമ്പിലോട്ട് ഓടിക്കോ...." സാഗർ അകത്തു നിന്ന് വിളിച്ചു പറയുന്നത് കേട്ട് ജീവ പൊരിഞ്ഞ ചിരി ആയിരുന്നു അവൻ ഇറങ്ങില്ലെന്ന് ഉറപ്പായതും വസു നേരെ കണ്ട റൂം ലക്ഷ്യമാക്കി ഓടി വസുവിന് എവിടെയൊക്കെ പൊത്തി പിടിക്കണമെന്ന് തന്നെ അറിയില്ലായിരുന്നു....വയറ്റിൽ നിന്ന് പുതിയ റിങ് ടോൺ ഒക്കെ കേൾക്കാമായിരുന്നു വസു ഓടിക്കയറിയത് സരിഗയുടെ റൂമിലാണ് സരിഗ ബാത്ത് റൂമിൽ ആണെന്ന് കണ്ടതും വസു ആ ഡോർ തല്ലി പൊളിക്കാൻ തുടങ്ങി "അയ്യോ അമ്മാ ഞാനിപ്പോ ചാവുമേ.... എടീ ഒന്ന് പെട്ടെന്ന് ഇറങ്ങേടി കാലി....".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story