സാഗരം സാക്ഷി...❤️: ഭാഗം 66

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"താങ്കൾ വിളിക്കുന്ന സസ്ക്രൈബർ ഇപ്പൊ ശൂശൂ ഒഴിക്കുന്ന തിരക്കിലാണ്.... ദയവായി അൽപസമയം കഴിഞ്ഞു വിളിക്കുക.... ഇല്ലെങ്കിൽ അടുത്ത പറമ്പിലോട്ട് ഓടിക്കോ...." സാഗർ അകത്തു നിന്ന് വിളിച്ചു പറയുന്നത് കേട്ട് ജീവ പൊരിഞ്ഞ ചിരി ആയിരുന്നു അവൻ ഇറങ്ങില്ലെന്ന് ഉറപ്പായതും വസു നേരെ കണ്ട റൂം ലക്ഷ്യമാക്കി ഓടി വസുവിന് എവിടെയൊക്കെ പൊത്തി പിടിക്കണമെന്ന് തന്നെ അറിയില്ലായിരുന്നു....വയറ്റിൽ നിന്ന് പുതിയ റിങ് ടോൺ ഒക്കെ കേൾക്കാമായിരുന്നു വസു ഓടിക്കയറിയത് സരിഗയുടെ റൂമിലാണ് സരിഗ ബാത്ത് റൂമിൽ ആണെന്ന് കണ്ടതും വസു ആ ഡോർ തല്ലി പൊളിക്കാൻ തുടങ്ങി "അയ്യോ അമ്മാ ഞാനിപ്പോ ചാവുമേ.... എടീ ഒന്ന് പെട്ടെന്ന് ഇറങ്ങേടി കാലി...."വസു സരിഗയുടെ ബാത്റൂമിന്റെ ഡോർ തല്ലി പൊളിച്ചതും സരിഗ പെട്ടെന്ന് ഇറങ്ങി വന്നു "ഈ അമ്മക്ക് ഇതെന്താ...." "ഒന്ന് മാറടി പെണ്ണെ അവിടന്ന്...." സരിഗ ഡോർ തുറന്ന് ഇറങ്ങിയ പാടെ വസു അവളെ പിടിച്ചു പുറത്താക്കി ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു വസു പോയെന്ന് ഉറപ്പായതും സാഗർ പതിയെ പുറത്തിറങ്ങി

"അയ്യോ..... അമ്മാ...."വസുവിന്റെ കരച്ചിലൊക്കെ ഇടക്കും മുറക്കും കേൾക്കാമായിരുന്നു "എന്താടാ അവിടെ.... ആരുടെ കരച്ചിലാ കേട്ടത്....?" ശ്രീധർ മുകളിൽ നിന്ന് വിളിച്ചു ചോദിച്ചതും സാഗർ മുകളിലേക്ക് നോക്കി "ഓ അത് നമ്മുടെ ന്യൂ സെർവന്റിന്റെയാ...."സാഗർ പറഞ്ഞതും ശ്രീധർ നെറ്റി ചുളിച്ചു "എന്താ പറയാ.... കുറച്ച് ദിവസത്തേക്ക് ഇനി ഒൺലി അൺലിമിറ്റെഡ് ഔട്ട്‌ഗോയിങ് ആയിരിക്കും....."സാഗർ എതിരെ ദേഷ്യത്തോടെ വരുന്ന സഞ്ജുവിനെ നോക്കി പറഞ്ഞു.... ശ്രീധർ ഒന്നും മിണ്ടാതെ അകത്തേക്ക് തന്നെ പോയി സാഗർ പറയുന്നത് കേട്ട് സഞ്ജുവിന്റെ മുഖം വീർത്തു വന്നു.... "നീയൊക്കെ കൂടി എന്താ എന്റെ അമ്മക്ക് കൊടുത്തത്....?" സഞ്ജു സാഗറിന്റെ ഷർട്ടിൽ കയറി പിടിക്കാൻ നിന്നതും ആരോ അവന്റെ കൈകളെ പിടിച്ചു വെച്ചു തല ചെരിച്ച് നോക്കിയ സഞ്ജു കാണുന്നത് പുഞ്ചിരിയോടെ നിൽക്കുന്ന ജീവയെയാണ് ..... "ഇവന്റെ ദേഹത്തു കൈ വെക്കാൻ മാത്രം നീ വളർന്നിട്ടില്ല സഞ്ജു...."ജീവ പുഞ്ചിരിയിൽ മാസ്സ് കാണിച്ചതും സാഗർ ജീവയുടെ തോളിൽ കൈയൂന്നി നിന്നു.....

"മച്ചൂ.... വെറുമൊരു തൊഴിലാളിയായ ആയ ഇവൻ മുതലാളിയായ എനിക്ക് നേരെ കൈ പൊക്കിയിരിക്കുന്നു..... അതിനുള്ള പണിഷ്മെന്റ് ഇവന് കൊടുക്കണ്ടേ....?" ജീവയുടെ തോളിൽ കൈ ഊന്നിക്കൊണ്ട് സാഗർ അവനോട് ചോദിച്ചു "Ofcourse കൊടുക്കണം....."ജീവ സഞ്ജുവിനെ നോക്കി പറഞ്ഞു.... സഞ്ജു മുഷ്ടി ചുരുട്ടി.... "എന്ത് പണിഷ്മെന്റ് കൊടുക്കും....മ്മ്...?" സാഗർ കുറച്ച് നേരം ചിന്തിച്ചു നിന്നു "Okay.... തല്ക്കാലം പോയി ഞങ്ങൾക്കൊരു കോഫീ എടുത്തിട്ട് വാ..... അത് കഴിഞ്ഞ് എന്റെ ബൈക്കും കാറും വൃത്തിയായി വാഷ് ചെയ്ത് ഇടണം.... പിന്നെ ഇന്ന് ഞങ്ങൾക്കുള്ള ഡിന്നർ നീ വേണം കുക്ക് ചെയ്യാൻ.... Understand....?" സാഗർ പറയുന്നത് കേട്ട് സഞ്ജുവിന് ദേഷ്യം വന്നു.... "ഇതൊക്കെ ചെയ്യാനാണ് ഇവിടെ സെർവന്റ്സിനെ നിർത്തിയേക്കുന്നത്...." അവൻ ദേഷ്യത്തോടെ പറഞ്ഞതും "അത് കൊണ്ടല്ലേ ഞാൻ നിന്നോട് പറഞ്ഞത്...." സാഗർ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചതും സഞ്ജുവിന്റെ മുഖം വീർത്തു വന്നു "തൊഴിലാളി പോയി മുതലാളിക്ക് കടുപ്പത്തിൽ ഒരു കോഫി എടുത്തിട്ട് വന്നേ..."

സഞ്ജുവിന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊഞ്ചിക്കുന്നത് പോലെ പരിഹസിച്ചുകൊണ്ട് സാഗർ പറഞ്ഞതും സഞ്ജു ആ കൈ തട്ടി മാറ്റി "നിന്റെ ജോലിക്കാരൻ ആവാൻ എനിക്ക് സൗകര്യമില്ല....." സഞ്ജു തറപ്പിച്ചു പറഞ്ഞു.... സാഗർ ചിരിച്ചു.... ജീവ ഒന്നും മിണ്ടാതെ അവരെ നോക്കി നിന്നു "നീ ആവും...."സാഗർ ചിരിച്ചു..... സഞ്ജു പുച്ഛിച്ചു "പോയി എടുക്കെടാ കോഫീ...." പെട്ടെന്ന് സാഗർ അലറിയതും സഞ്ജുവിനൊപ്പം ജീവയും ഒന്ന് ഞെട്ടി.... സാഗർ ദേഷ്യത്തോടെ സഞ്ജുവിന് നേരെ നടന്നതും സഞ്ജു വസു ഓടിക്കയറിയ മുറിയിലേക്ക് ഓടി.... അത് കണ്ട് സാഗർ ചിരിച്ചതും ജീവ അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു "എന്തിനാടാ ഇതൊക്കെ....?" ജീവ ചെറുചിരിയോടെ ചോദിച്ചതും സാഗർ സെറ്റിയിലേക്ക് ഇരുന്നു "അങ്കിൾ കാരണം ആണ് എനിക്ക് സാക്ഷിടെ കഴുത്തിൽ ഇപ്പൊ ഒരു താലി കെട്ടാൻ പറ്റിയത്.... ഞാൻ കഷ്ടപ്പെട്ട് പ്രേമിച്ചു അവളുടെ അപ്പനേം കുപ്പിയിലാക്കി എന്തോരം കഷ്ടപ്പെട്ടിട്ടാ ഒരു താലി കെട്ടിയത്....

അങ്ങനെ ഉള്ളപ്പോൾ ഒരു കഷ്ടപ്പാടും ഇല്ലാതെ എന്റെ ഭാര്യേടെ കഴുത്തിൽ താലി കെട്ടിയ ആ തെണ്ടിയെ ഞാൻ വെറുതെ വിടണോ.... 😬" സാഗർ പല്ല് കടിച്ചതും ജീവ ചിരിച്ചു പോയി •••••••••••••••••••••••••••••••° "അയ്യോ.... അമ്മാ..... എനിക്ക് വയ്യേ..... അയ്യോ.... ഞാനിപ്പോ ചാവുമേ...."സരിഗയുടെ മുറിയിൽ കയറിയ സഞ്ജു കാണുന്നത് ബാത്‌റൂമിൽ ഓടിക്കയറുന്നതിനിടയിൽ അലറുന്ന വസുവിനെയാണ് സഞ്ജു നിൽക്കെ തന്നെ നാലഞ്ച് തവണ വസു പുറത്തിറങ്ങി.... ഇറങ്ങി രണ്ടടി നടക്കും മുന്നേ വയറും പൊത്തി തിരിഞ്ഞോടും.... ഇത് തന്നെ കുറേ നേരം നീണ്ടു പോയി അവസാനം വാടി തളർന്നു ക്ഷീണത്തോടെ വസു നിലത്ത് വീനിരുന്നതും സഞ്ജു അവരുടെ അടുത്തേക്ക് നടന്നു.... "അമ്മാ.... അമ്മ എണീക്ക്.... വാ ഹോസ്പിറ്റലിൽ പോകാം...."സഞ്ജു പിടിച്ചു എണീപ്പിക്കാൻ നിന്നതും "അയ്യോ.... പിടിക്കല്ലേ.... പിടിച്ചു വലിക്കല്ലേ.... എല്ലാം കൈവിട്ട് പോകും...."സഞ്ജു ബലം പ്രയോഗിക്കുന്നത് കണ്ട് വസു അലറിയതും സഞ്ജു പിടി വിട്ടു വസു നിലത്തിരുന്ന് കുറേ നേരം വയറ് ഉഴിഞ്ഞു "ആ ജീവക്കിട്ട് പണി കൊടുക്കാൻ....

കുറേ വാരി കലക്കിയത് ഇപ്പൊ എനിക്ക് തന്നെ പണിയായി.... അമ്മാ....."വസു വയറിൽ കൈ വെച്ച് അലറി "അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ.... ഗുലുമാൽ.... ഗുലുമാൽ....!" സരിഗ ഫോണിൽ തോണ്ടി മൂളുന്നത് കേട്ട് വസു പല്ല് കടിച്ചു "ടീ നിന്നെ ഞാൻ...." വസു സ്‌ട്രെയിൻ ചെയ്തതും വയറിൽ അപായസൂചന മുഴങ്ങി അപ്പോ തന്നെ എല്ലാം കൂടി വാരിക്കൂട്ടി ബാത്റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു വസു സരിഗ ഒക്കെ കണ്ട് ചിരി കടിച്ചു പിടിക്കുന്നത് കണ്ട് സഞ്ജു കണ്ണുരുട്ടി കുറച്ച് കഴിഞ്ഞതും വസു വീണ്ടും ഇറങ്ങി വന്നു "സെർവന്റ്..... സെർവന്റ്....."സാഗറിന്റെ വിളി കേട്ട് വസു പല്ല് ഞെരിച്ചു "ഒന്ന് പോയി എന്തെന്ന് ചോദിക്കെടാ...." വസു അവശതയോടെ സഞ്ജുവിനോട് പറഞ്ഞു "ഇല്ല.... അവൻ എന്നെ ഇവിടുത്തെ സെർവന്റ് ആക്കാനുള്ള പുറപ്പാടാണ്.... അവൻ പറയുന്നതൊക്കെ അനുസരിക്കാൻ സഞ്ജയിനെ കിട്ടില്ല....

"സഞ്ജയ്‌ ദേഷ്യത്തോടെ മുരണ്ടു. "ഇങ്ങനെ പറഞ്ഞിരുന്നോ..... ഇപ്പൊ അവന്റെ മുന്നിൽ താഴ്ന്നു കൊടുക്കുന്നതാണ് ബുദ്ധി.... ഇല്ലെങ്കിൽ ഇവിടുന്ന് പടി ഇറങ്ങേണ്ടി വരും പിന്നെ.... അവനെ ദേഷ്യം പിടിപ്പിക്കാതിരിക്കുന്നതാണ് നിന്റെ ആരോഗ്യത്തിന് നല്ലത്.... എന്റെ പ്രായം പോലും നോക്കാതെ അവൻ എനിക്ക് തന്ന പണി നീ കണ്ടല്ലോ.... അതുകൊണ്ട് വെറുതെ ഇടയാൻ നിൽക്കാതെ പോകാൻ നോക്ക്...." അവശതയിലും മകനെ ഉപദേശിച്ചുകൊണ്ട് വസു അവനെ തള്ളി വിട്ടു സഞ്ജു പുറത്തേക്ക് ചെന്നപ്പോൾ ജീവ സെറ്റിയിൽ ഇരിക്കുന്നത് കണ്ടു.... അവന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു സാഗർ അവനൊന്നും മിണ്ടാതെ കിച്ചണിൽ പോയി കോഫീ ഇട്ട് കൊണ്ട് വന്ന് അവർക്ക് നേരെ നീട്ടി ജീവ അത് വാങ്ങി ടേബിളിൽ വെച്ചു "അമ്മയെ പോലെ മോനും ഇതിൽ എന്തെങ്കിലും ചേർത്തിട്ടുണ്ടോ ആവോ....?"ജീവ കളിയായ്‌ പറഞ്ഞതും സഞ്ജു ദേഷ്യത്തോടെ അവനെ നോക്കി "അതിനുള്ള ഗട്സ് ഒന്നും ഇവനില്ല.... "അതും പറഞ്ഞു സാഗർ ആ കോഫീ വാങ്ങി കുടിച്ചു "എങ്ങനെയുണ്ടെടാ ഇവന്റെ കോഫീ...."

ഒരു സിപ് കുടിച്ചയുടൻ കോഫി തിരിച്ചു വെക്കുന്ന സാഗറിനെ നോക്കി ജീവ ചോദിച്ചതും "ഇതുപോലൊരു കോഫി ഞാൻ എന്റെ ലൈഫിൽ ഇതുവരെ കുടിച്ചിട്ടില്ല...." അത് കേട്ട് സഞ്ജുവിന് ഇച്ചിരി ഗമയൊക്കെ വന്നു "അത്രയ്ക്ക് നന്നായിട്ടുണ്ടോ...."ജീവ "ബ്ലാഹ്.... ഒരു മെനകെട്ട കോഫി.... ഇവനെ ഒക്കെ ആരാണോ എന്തോ കോഫി ഉണ്ടാക്കാൻ പഠിപ്പിച്ചത്...."മുഖം ചുളിച്ചു സാഗർ പറഞ്ഞത് കേട്ട് സഞ്ജുവിന്റെ ഫ്യൂസ് പോയി.... അത്രയും നേരം മുഖത്തുണ്ടായിരുന്ന ഗമയൊക്കെ എവിടെ പോയോ എന്തോ.... 🤷‍♀️ "നോക്കി നിൽക്കാതെ പോയി വണ്ടി കഴുകെടാ വേലപ്പാ.... 😌" സാഗർ അത് പറഞ്ഞതും സഞ്ജുവിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി "നീ എന്താ വിളിച്ചേ....?" സഞ്ജു ഓൺ ഫയർ🔥🔥 "കേട്ടില്ലേ.... വേലപ്പാന്ന്...." ജീവ ആ ഫയറിൽ കുറച്ച് വെള്ളം കോരി ഒഴിച്ചതും ആ ഫയർ അങ്ങ് കെട്ടടങ്ങി മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു നിൽക്കുന്ന സഞ്ജുവിനെ വസു മാറി നിന്ന് കണ്ണ് കാണിച്ചു നേരെ ഒന്ന് നിൽക്കാനാവാതെ തിരിഞ്ഞു ബാത്റൂമിലേക്ക് ഓടുന്ന വസുവിനെ കണ്ടതും സഞ്ജു ഒന്ന് നെടുവീർപ്പിട്ടു "മ്മ് പൊയ്ക്കോ.... 😌

പോയി വാഷ് ചെയ്ത് വെടിപ്പാക്കി ഇട്ടോ.... " സാഗർ അത് പറഞ്ഞതും സഞ്ജു നീരസം ഉള്ളിൽ അടക്കി വെച്ച് പുറത്തേക്ക് പോയി.... ഡ്രസ്സ്‌ മാറ്റി ഒരു ലുങ്കിയും സ്ലീവ്ലെസ്സ് ബനിയനും തലയിൽ ഒരു തോർത്തും കെട്ടി ഓസും പിടിച്ചു നിൽക്കുന്ന സഞ്ജുവിനെ കണ്ടപ്പോൾ എന്താന്നറിയില്ല സാഗറിന് ചിരി കൺട്രോൾ ചെയ്യാൻ പറ്റിയില്ല ചിരിക്കാൻ ഒന്നും ഉണ്ടായിട്ടല്ല..... വെറുതെ സഞ്ജുവിനെ ഒന്ന് ചൊറിയാൻ.... ഒരു മനസുഖം.... അത്രേ ഉള്ളൂ.... സഞ്ജുവിന്റെ നിൽപ്പും ഭാവവും കണ്ട് സാഗർ വയറും പൊത്തി ചിരിച്ചതും ജീവ തലക്ക് കൈയും വെച്ചിരുന്നു.... "ഡാ ഡാ മതി....ഓവർ ആക്കണ്ട...."ജീവ അവനടുത്ത് വന്ന് പറഞ്ഞതും അവൻ ചിരി നിർത്താതെ തല ചെരിച്ച് ജീവയെ നോക്കി ഓവർ ആയോ എന്ന മട്ടിലായിരുന്നു അവന്റെ നോട്ടം..... അതേയെന്ന മട്ടിൽ ജീവ എന്നാൽ ഇത്രേം മതി നിർത്താം എന്ന മട്ടിൽ സാഗർ..... അതാ നല്ലത് എന്ന് ജീവ ചിരി ഒക്കെ കഴിഞ്ഞ് സാഗർ സഞ്ജുവിന് നേരെ തിരിഞ്ഞു "അപ്പോ ശരി.... Your time..... Stars now.....😌

"സാഗർ ആക്കിയ രീതിയിൽ പറഞ്ഞതും സഞ്ജു അവനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് വെള്ളം ഒഴിച്ച് ബൈക്ക് കഴുകാൻ തുടങ്ങി അവൻ കാറും ബൈക്കും ഒക്കെ വൃത്തിയായി വാഷ് ചെയ്തിട്ടും അവിടെ വൃത്തിയായില്ല ഇവിടെ വൃത്തിയായില്ല എന്ന് പറഞ്ഞു സാഗർ അവനെക്കൊണ്ട് ഒരു പത്തിരുപതു തവണ കഴുകിപ്പിച്ചു അവസാനം ക്ഷമ നശിച്ച സഞ്ജു ഒരു അണ്ടാവു പോലൊരു പാത്രത്തിൽ കുറേ വെള്ളം എടുത്ത് വന്നു "ആ വരവ് കണ്ടാ.... ബാഹുബലി സിനിമയിൽ ശിവലിംഗം പൊക്കിക്കൊണ്ട് പോണ പ്രഭാസ് തന്നെ.... 🥴" സാഗർ അവന്റെ വരവ് കണ്ട് ചുണ്ട് കോട്ടി.... ജീവ ചിരിച്ചു "കാര്യം സഞ്ജു ഒരു പോഴനാണെങ്കിലും ആളൊരു മസിൽ മാൻ ആണ്..... നോക്കിക്കേ എന്ത് ഈസി ആയിട്ടാ അവനതും തൂക്കി പോകുന്നെ...." ജീവ അവന്റെ പോക്ക് കണ്ട് മൂക്കത്ത് വിരൽ വെച്ചു "മസിൽ മാത്രേ ഉള്ളൂ..... പത്തു പൈസക്ക് ബുദ്ധി ഇല്ല.... " ജീവ പറഞ്ഞു തീർന്നതും സാഗർ ചുണ്ട് കോട്ടി പറഞ്ഞു "നിനക്ക് പിന്നെ അസൂയ ഇല്ലാത്തോണ്ട് കുഴപ്പമില്ല....."

അവനെ ഒന്ന് ഇരുത്തി നോക്കി ജീവ പറഞ്ഞതും സാഗർ ഒന്ന് ഇളിച്ചു കൊടുത്തു സഞ്ജു ആ പാത്രത്തിലെ വെള്ളം ബൈക്കിലും കാറിലും ആയി കമഴ്ത്തി കൊടുത്തു..... എന്നിട്ട് അവൻ സാഗറിന് നേരെ പാഞ്ഞു വന്നു അവന്റെ മസിലും പെരുപ്പിച്ചുള്ള വരവ് കണ്ട് സാഗർ ചാടിക്കയറി ജീവയുടെ ഒക്കത്ത് ഇരുന്നു "ഇപ്പൊ വൃത്തിയായില്ലേ.....?" അടിക്കാൻ വരുന്ന പോലെ വന്ന് നിന്ന സഞ്ജു അത് ചോദിച്ചതും സാഗർ വായും പൊളിച്ചു അവനെ നോക്കി വൃത്തിയായി എന്ന അർത്ഥത്തിൽ അറിയാതെ തന്നെ അവൻ തല കുലുക്കിയതും സഞ്ജു കാറ്റ് പോലെ അകത്തേക്ക് കയറിപ്പോയി "ഇവൻ ശരിക്കും പൊട്ടനാടാ....🙄" എന്ന് പറഞ്ഞു തിരിഞ്ഞപ്പോഴാണ് തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകൾ സാഗർ കാണുന്നത് ആഹാ ഇത് ജീവയാണല്ലോ.... എന്താ കുട്ടാ വിശേഷിച്ചു... എന്ന മട്ടിൽ സാഗർ അവനെ നോക്കി "പ്ഫാ ഇറങ്ങിപ്പോടാ തെണ്ടി...

."അവന്റെ ആട്ട് കേട്ടപ്പോഴാണ് താൻ ഇത്രയും നേരം ജീവയുടെ ഒക്കത്തായിരുന്നെന്ന് സാഗർ അറിയുന്നത് അപ്പോഴേക്കും ജീവ അവനെ തൂക്കി എടുത്ത് എറിഞ്ഞു.... സാഗർ മൂടിടിച്ചു നിലത്ത് വന്ന് വീണു.... "ഒന്ന് കൈ താടാ...."ജീവക്ക് നേരെ കൈ നീട്ടി സാഗർ പറഞ്ഞതും "വേണേൽ എണീറ്റ് പോടാപ്പാ....😏" ജീവ അവനെ പുച്ഛിച്ചു അകത്തേക്ക് കയറിപ്പോയതും സാഗർ ചുറ്റും നോക്കി ആരും വരില്ലെന്ന് കണ്ടതും അവൻ സ്വന്തത്തിൽ എണീറ്റ് അങ്ങ് പോയി.... •••••••••••••••••••••••••••••••° സാഗർ അന്ന് മുഴുവൻ സഞ്ജുവിനെ കാളയെ പോലെ പണി എടുപ്പിച്ചു സഞ്ജു വസുവിന്റെ ഉപദേശപ്രകാരം എതിർപ്പൊന്നും പറയാതെ എല്ലാം അനുസരിച്ചു അറിയാൻ പാടില്ലാത്ത കുക്കിങ് വരെ സഞ്ജു ചെയ്യേണ്ടി വന്നു.... എല്ലാം അവൻ സഹിച്ചു.... പക്ഷേ സാഗർ സഞ്ജു ഉണ്ടാക്കിയ വെറൈറ്റി ഫുഡ്‌ സഞ്ജുവിനെ കൊണ്ട് തന്നെ തീറ്റിപ്പിച്ചു അപ്പൊ ഇറങ്ങി ഓടിയതാണ് സഞ്ജു.... പിന്നെ ആ പരിസരത്തു വന്നിട്ടില്ല..... എന്തെര് ചെക്കനാണോ എന്തോ.... വസു പിന്നെ വയറ് കേടായതിൽ പിന്നെ മുറി വിട്ട് പുറത്ത് ഇറങ്ങിയിട്ടില്ല....

സാഗർ പോയി വിളിച്ചെങ്കിലും പണി പേടിച്ചു അവർ പുറത്തിറങ്ങിയില്ല..... സരിഗയെ പിന്നെ അവർ ബുദ്ധിമുട്ടിപ്പിക്കാൻ നിന്നില്ല.... സഞ്ജുവും വസുവും ഇല്ലാഞ്ഞിട്ട് സാഗറിന് ഭയങ്കര ബോറടി... "എന്താടാ ഒരു ആലോചന....?" അവൻ കാര്യമായി ചിന്തിക്കുന്നത് കണ്ട് ജീവ അവനെ ഇരുത്തി നോക്കി "ഞാൻ എന്റെ അച്ചിവീട് വരെ ഒന്ന് പോയി വന്നാലോന്ന് ആലോചിക്കുവാ.... എന്താ നിന്റെ അഭിപ്രായം.....?" സാഗർ താടിയിൽ കൈയ്യൂന്നി ജീവയെ നോക്കിയതും അവന് ഓപ്പോസിറ്റ് ഇരുന്ന ജീവ അടുത്ത സെക്കന്റിൽ സാഗറിന്റെ തൊട്ട് അടുത്തെത്തി.... "വളരെ നല്ല അഭിപ്രായമാടാ..... ഞാനും ഉണ്ട് നിന്റെ കൂടെ.... "ജീവ ഇളിച്ചോണ്ട് പറഞ്ഞതും "എന്തിന്.... 🤨?" സാഗർ "ചുമ്മാ ഒരു ധൈര്യത്തിന്..... 😁" ജീവ നിഷ്കളങ്കമായി പറഞ്ഞു "എന്നാൽ ഞാനും ഉണ്ട്.... "എവിടെ നിന്നോ ഒരു ശബ്ദം "യാറത്.... 👀"

സാഗർ തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്ന ജെറിയെ കണ്ട് ഒന്ന് നിശ്വസിച്ചു "ഇനി നീ എന്തിനാ വരുന്നേ....?" സാഗർ ഗൗരവത്തോടെ ചോദിച്ചു "ചുമ്മാ.... ബ്രോയ്ക്ക് ഒരു ധൈര്യത്തിന് വേണ്ടി.... " ജീവ ഇളിച്ച സെയിം അവിഞ്ഞ ഇളി തന്നെ ജെറിയും ഇളിച്ചു "😁😁😁😁" ജെറിയും ജീവയും പരസ്പരം നോക്കി കൊണ്ട് സാഗറിന് നേരെ ഇളിച്ചു കാട്ടി "എന്നാൽ കേട്ടോ.... എനിക്ക് ഒരു ധൈര്യക്കുറവും ഇല്ല..... ഞാൻ തനിച് പൊയ്ക്കോളാം...." "മച്ചൂ 🤧" "ബ്രോ 🤧" അവൻ പറഞ്ഞു തീർന്നതും ജീവയും ജെറിയും ദയനീയമായി അവനെ നോക്കി "അപ്പൊ ഞങ്ങളെ നീ കൊണ്ട് പോകില്ലാ....?" ജീവ ഭീഷണി സ്വരത്തിൽ ചോദിച്ചു... സാഗർ ഇല്ലെന്ന് തലയാട്ടി "ഞങ്ങൾ പോയില്ലെങ്കിൽ നീയും പോകില്ല...."ജീവ കൈയും കെട്ടി നിന്നതും സാഗർ നെറ്റി ചുളിച്ചു "ജോബ് കിട്ടുന്നത് വരെ ആ പരിസരത്ത് പോലും ചെന്നേക്കരുതെന്ന് മമ്മ പറഞ്ഞത് ഞങ്ങളും കേട്ടതാണ്...." ജീവ ഗൗരവത്തോടെ പറഞ്ഞു "അതിന് ഞാൻ പോകുന്നത് മമ്മ അറിയുന്നില്ലല്ലോ...." സാഗർ നെറ്റി ചുളിച്ചു "ഞങ്ങൾ അറിയിക്കുമല്ലോ...."

ജെറി ചിരിച്ചുകൊണ്ട് ജീവയെ നോക്കി "മമ്മ അറിഞ്ഞാൽ പിന്നെ സാക്ഷിടെ കൂടെ അവൾക്ക് കാവല് വരെ കിടന്നെന്ന് വരും..... ആ അലക്സ് അറിഞ്ഞാൽ പിന്നെ പറയേം വേണ്ട...." ജീവ കളിയായും കുറച്ച് ഭീഷണി ആയും പറഞ്ഞതും സാഗർ പല്ല് കടിച്ചു "അപ്പൊ നിങ്ങൾ ഒറ്റും....?"അവൻ എടുത്ത് ചോദിച്ചു "Yes ofcourse...." രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞതും സാഗർ ഒന്ന് നെടുവീർപ്പിട്ടു " കൊണ്ട് പോകാം.... 😤" സാഗർ വഴിക്ക് വരുന്നത് കണ്ട് രണ്ട് പേരും വിജയഭാവത്തിൽ ചിരിച്ചു എല്ലാം പ്ലാൻ ചെയ്ത് മൂന്നും കൂടി തിരിഞ്ഞതും ദേ നിൽക്കുന്നു ശ്രീധർ.... മുഖത്ത് ഒരു പുഞ്ചിരിയും ഉണ്ട്.... "കേട്ടാ.... 👀?" സാഗർ " കേട്ടു...." ശ്രീധർ "അടിപൊളി... വാ പോവാം...." ജീവ "ശരിക്കും കേട്ടാ....?"

ജെറി "നല്ല വൃത്തിക്ക് കേട്ടു...." ശ്രീധർ "ഒറ്റുവോ....👀?" സാഗർ "തീർച്ചയായും.... " ശ്രീധർ അത് കേട്ട് ജീവയും ജെറിയും ശോകം അടിച്ചു നിന്നു "ഡാഡ്...." സാഗർ "എന്തേ....?" ശ്രീധർ "ജെസി ഉറങ്ങിക്കാണില്ല... 😌" സാഗർ അത് പറഞ്ഞതും ശ്രീധറിന്റെ മുഖം തെളിഞ്ഞു "ശരിക്കും.... 🤩?" ശ്രീധർ "ആന്നേ...." ജെറി "എന്നാ വാ പോവാം...."എന്ന് പറഞ്ഞു ശ്രീധർ മുന്നിൽ നടന്നതും ചിരി കടിച്ചു പിടിച്ചു പിന്നാലെ സാഗറും നടന്നു.... അവന് പിന്നാലെ ജീവയും ജെറിയും ഇതേസമയം മുറിക്കുള്ളിൽ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു മെറിൻ ഏത് നേരവും അലക്സിനെ ചൊറിഞ്ഞു ചൊറിഞ്ഞു മാറി നിന്നപ്പോൾ എന്തോ മിസ്സിംഗ്‌ തോന്നുകയായിരുന്നു അവൾക്ക്........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story