സാഗരം സാക്ഷി...❤️: ഭാഗം 67

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ജെസി ഉറങ്ങിക്കാണില്ല... 😌" സാഗർ അത് പറഞ്ഞതും ശ്രീധറിന്റെ മുഖം തെളിഞ്ഞു "ശരിക്കും.... 🤩?" ശ്രീധർ "ആന്നേ...." ജെറി "എന്നാ വാ പോവാം...."എന്ന് പറഞ്ഞു ശ്രീധർ മുന്നിൽ നടന്നതും ചിരി കടിച്ചു പിടിച്ചു പിന്നാലെ സാഗറും നടന്നു.... അവന് പിന്നാലെ ജീവയും ജെറിയും ഇതേസമയം മുറിക്കുള്ളിൽ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു മെറിൻ ഏത് നേരവും അലക്സിനെ ചൊറിഞ്ഞു ചൊറിഞ്ഞു മാറി നിന്നപ്പോൾ എന്തോ മിസ്സിംഗ്‌ തോന്നുകയായിരുന്നു അവൾക്ക്.... എന്നാൽ താഴെ അപ്പനും ആങ്ങളമാരും മതിൽ ചാടുന്ന ഡിസ്‌കഷനിൽ ആയിരുന്നു.... ശ്രീധർ പോയി സരിഗയുടെ മുറിയുടെ വാതിലിൽ മുട്ടി.... "എന്താ അങ്കിൾ....?" അവൾ ഡോർ തുറന്ന് വന്ന് ശ്രീധറിനോട് ചോദിച്ചു "ഒന്നുല്ല മോളെ.... ഞങ്ങൾ ഒന്ന് പുറത്ത് പോകുവാ..... നീ മെറിനെ ഒന്ന് ശ്രദ്ധിച്ചേക്കണേ....." ശ്രീധർ പിന്നിൽ നിൽക്കുന്ന സാഗറിനെ നോക്കിക്കൊണ്ട് അവളോട് പറഞ്ഞു എല്ലാത്തിന്റെയും മുഖത്തുള്ള കള്ള ലക്ഷണം കണ്ട് സരിഗ അവരെ മൊത്തത്തിൽ ഒന്ന് നോക്കി സാഗർ മാത്രം ഒരു പുഞ്ചിരിയോടെ നിൽക്കുന്നുണ്ട്... "എന്താ അങ്കിൾ....? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ....?"

അവൾ ശ്രീധറിന്റെ മുഖത്തേക്ക് ഉറ്റുനോക്കി "ഏയ്യ്.... എന്ത് പ്രോബ്ലം.... ഒന്നുല്ല.... ഞങ്ങൾ പോയിട്ട് വരാം...." ശ്രീധർ ഒരു വിധത്തിൽ അവിടുന്ന് തടി തപ്പി പുറത്തേക്ക് ഇറങ്ങി ജീവ കാർ എടുത്തു വന്നതും സാഗർ ഫ്രണ്ട് സീറ്റിൽ കയറി ഞെളിഞ്ഞിരുന്നു.... ജെറിയും ശ്രീധറും പിന്നിൽ കയറി ജീവ അലക്സിന്റെ വീട്ടിൽ നിന്ന് കുറച്ച് മാറി കാർ കൊണ്ട് പോയി നിർത്തി.... "അല്ലടാ നമ്മൾ എങ്ങനെ അകത്ത് കയറും....?" ശ്രീധർ ചോദിക്കുന്നത് കേട്ട് സാഗർ ഗൂഢമായി ചിരിച്ചു "അതൊക്കെ ഈസി അല്ലേ.... Just wait and watch....." വല്യ ഗമയിൽ പറഞ്ഞുകൊണ്ട് സാഗർ ഫോൺ എടുത്ത് സാക്ഷിക്ക് ഡയൽ ചെയ്ത് സ്പീക്കറിൽ ഇട്ടു "ബേബി...." അറ്റൻഡ് ചെയ്ത ഉടൻ തന്നെ അവൻ കൊഞ്ചലോടെ വിളിച്ചു "പോടാ പട്ടി...." അവൾ എടുത്ത വായിൽ പറയുന്ന കേട്ട് സാഗറിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ വന്ന് പോയി.... അവൻ മെല്ലെ തല ചെരിച്ചു കൂടെ ഉള്ളവരെ നോക്കി ജീവ നമ്മളിതൊക്കെ എത്ര കേട്ടതാ എന്ന എക്സ്പ്രഷൻ ഇട്ട് ഇരിപ്പുണ്ട്.... മറ്റേ രണ്ട് പേരുടെയും മുഖത്ത് പുച്ഛം ആണോ.... 🧐 അല്ലല്ല.... സഹതാപമാ.....വെറും സഹതാപം സാഗർ പിന്നെ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല....

"വിളിച്ച കാര്യം പറഞ്ഞിട്ട് വെച്ചിട്ട് പോടാ...." അപ്പുറത്ത് സാക്ഷീടെ അലർച്ച കേട്ടതും സാഗർ ഒന്ന് നെടുവീർപ്പിട്ടു "ബേബി.... നീ ആരും അറിയാതെ വന്ന് ടെറസ്സിലെ ഡോർ തുറക്ക്.....ഞാൻ പുറത്തുണ്ട്.....വേഗം...."അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും "ആരും അറിയാതെ ഡോർ തുറന്ന് തരാൻ നീയാരാടാ എന്റെ ജാരനോ.....😤?" സാക്ഷിക്ക് കലിയിളകി "ബേബി.... ഒന്ന് വന്ന് തുറക്കെടി.... ഞാൻ നിന്റെ ഹസ്ബൻഡ് അല്ലേ.....?" സാഗർ സ്വരത്തിൽ പരമാവധി ദയനീയത വരുത്തി "ഹസ്ബന്റോ..... പൊയ്ക്കോണം അവിടുന്ന്....ഞാൻ കാരണം ലൈഫ് തകർന്നവളാ സ്വപ്ന..... ആ സ്വപ്നയെയും അർജുനെയും ഒരുമിപ്പിക്കാൻ പപ്പ പറഞ്ഞ ഒരു കണ്ടീഷൻ എനിക്ക് അംഗീകരിക്കേണ്ടി വന്നു.... അല്ലാതെ നിന്നെ ഞാനെന്റെ ഭർത്താവായി കാണുന്നൊന്നുമില്ല...." സാക്ഷി ദേഷ്യത്തോടെ പറഞ്ഞു "പക്ഷേ ഞാൻ നിന്നെ എന്റെ സ്വന്തം ഭാര്യയായിട്ടല്ലേ കാണുന്നത്...." അവൻ കൊഞ്ചലോടെ ചോദിച്ചു "വെച്ചിട്ട് പോടാ വായിനോക്കി.... 😤" സാക്ഷി "വായിനോക്കിയാ.... ഏട്ടാന്ന് വിളിക്കെടി 🥴"

സാഗർ അത് പറഞ്ഞതും എന്തെന്നറിയില്ല ജീവക്ക് വല്ലാത്ത ഇളി..... അവൻ ജീവയുടെ തലക്കിട്ട് ഒന്ന് കിഴുക്കി "ഏട്ടൻ..... ഹും.... എന്നെക്കൊണ്ട് നീ ഒന്നും പറയിപ്പിക്കാതെ വെച്ചിട്ട് പോടാ...." സാക്ഷി നിന്ന് കലി തുള്ളി "എടീ ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റ്‌ അല്ലേടി.... ഒരു കിസ്സ് എങ്കിലും കിട്ടിയില്ലേൽ ഉറക്കം വരില്ല.... ആ ഡോർ ഒന്ന് തുറക്കെടി...." സാഗർ വിനയകുലീനനായി പറഞ്ഞു "പോടാ ഞെരമ്പ് രോഗി...."അത്രയും വിളിച്ചു അവൾ അവളെ പാട്ടിനു പോയി സാഗർ ഒരു വളിഞ്ഞ മുഖഭാവത്തിൽ മൂന്ന് പേരെയും നോക്കി "ഇത്രയും പരിതാപകരമാണ് നിന്റെ അവസ്ഥ എന്ന് ഞാൻ അറിഞ്ഞില്ലെടാ മോനെ...."ശ്രീധർ അവന്റെ തോളിൽ തട്ടി പറഞ്ഞു.... "ഇനിയിപ്പോ എന്ത് ചെയ്യാനാ..... ഇനി ആര് വന്ന് തുറന്ന് തരാൻ ആണ്.... തിരിച്ചു പോയേക്കാം....."ശ്രീധർ നിരാശയോടെ പറഞ്ഞതും ജീവ ഗൂഢമായി ചിരിച്ചു "പഞ്ച് ഡയലോഗ് ഒന്നും ഞാൻ അടിക്കില്ല.... ഇപ്പൊ നോക്കിക്കോ ഡോർ തുറക്കുന്നത് എങ്ങനെയാണെന്ന്.... " അതും പറഞ്ഞു ജീവ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി പിന്നാലെ നെറ്റി ചുളിച്ചു സാഗറും.....

അവന് പിന്നാലെ ജെറിയും ശ്രീധറും "നീ ഇതെങ്ങോട്ടാ....?" ശ്രീധർ സംശയിച്ചു നിന്നതും ജീവ തിരിഞ്ഞു നോക്കി "അകത്തു കയറാൻ താല്പര്യം ഉണ്ടെങ്കിൽ..... ഫോള്ളോ മി 😌..." അതും പറഞ്ഞു അവൻ ഒറ്റ പോക്ക് ജീവ നേരെ മതിലിന്റെ അടുത്തേക്ക് ചെന്ന് ഒന്ന് ഉർന്നു പൊങ്ങി ഒറ്റ കുതിപ്പിന് അവൻ മതിലിന്റെ മുകളിൽ കയറി ഇരുന്നു "വരുന്നെങ്കിൽ വരാൻ നോക്ക്.... " ജീവ വിളിച്ചു പറഞ്ഞതും സാഗർ ഓടി വന്ന് പുഷ്പം പോലെ മതിൽ ചാടി കടന്നു.... അത് കണ്ട ശ്രീധർ കിളിപോയ ലുക്കിൽ നിന്നു.... "ഇവന്മാർക്ക് ഇത് സ്ഥിര പരിപാടിയാണോ.... 🙄?" ശ്രീധർ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ട് മുന്നോട്ട് നടന്നു ജെറിയുടെ സഹായത്തോടെ ഒരുവിധം മതിൽ ചാടി.... പിന്നാലെ ജെറിയും വന്നതും അവർ ജീവക്ക് പിന്നാലെ പോയി ഇവരൊക്കെ മതിൽ ചാടി കഴിഞ്ഞതും കാറിന്റെ ഡിക്കി തുറന്ന് ഒരുത്തി പുറത്തേക്ക് ചാടി അത് വേറാരുമല്ല..... നമ്മടെ സ്വന്തം മെറിൻ....! അവർ പോയെന്ന് ഉറപ്പ് വരുത്തി ലവൾ മതിലിനു നേരെ പോയി.... ഏന്തി വലിഞ്ഞു ഒരു വിധത്തിൽ മതിൽ ചാടി ഇവൾ ചാടുന്ന ശബ്ദം കേട്ട് മുന്നേ പോയ നാലും ഒന്ന് നിന്നു

"എന്താ ഒരു ശബ്ദം കേട്ടത്....?" ശ്രീധർ അവരോട് ചോദിക്കുന്നത് കേട്ട് മെറിൻ ചെടിക്ക് പിന്നിൽ ഒളിച്ചു..... പക്ഷേ സാഗർ അവളെ വ്യക്തമായി കണ്ടിരുന്നു അവളെ അവിടെ കണ്ടപ്പോൾ അവന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി പടർന്നു "അത് വല്ല തേങ്ങയും വീണതാവും...." എന്ന് പറഞ്ഞു സാഗർ മുന്നോട്ട് നടന്നു തേങ്ങ വീണാൽ ഇത്രയും വലിയ ശബ്ദം കേൾക്കോ എന്ന സംശയത്തിൽ പിന്നാലെ അവരും നടന്നു നാലും കൂടി വീടിന്റെ ഒരു സൈഡിലേക്ക് മാറി നിന്നു.... അവർ കാണാതെ ഒളിച്ചും പാത്തും വരുന്ന മെറിനെ കണ്ട് സാഗർ പുഞ്ചിരിച്ചു ജീവ അവരെ ഒന്ന് നോക്കിക്കൊണ്ട് പൈപ്പിലൂടെ വലിഞ്ഞു കയറി സൺഷെയ്ഡിൽ ഇറങ്ങി.... അവിടെ നിന്ന് വലിഞ്ഞു കയറി ടെറസ്സിൽ എത്തി....ഇതൊക്കെ കണ്ട് ശ്രീധർ അന്തം വിട്ട് നിൽപ്പാണ്.... അവൻ കയറിയത് പോലെ സാഗറും വലിഞ്ഞു കയറി ടെറസ്സിൽ എത്തി ശ്രീധർ പോയി പിന്നാമ്പുറത്ത് നിന്ന് ഒരു ഏണി സങ്കടിപ്പിച്ചു വന്ന് അതിലൂടെ മുകളിലേക്ക് കയറി ജെറി പിന്നെ സാഹസം കാണിക്കാൻ ഒന്നും നിന്നില്ല സ്‌ട്രെയിറ്റായിട്ട് ഏണി വഴി കേറിപ്പോയി

"നീയൊക്കെ ആരാടാ ടാർസന്റെ കൊച്ചുമക്കളോ .....?" ശ്രീധർ കൈയും കെട്ടി അവരെ മുന്നിൽ നിന്നു "😁😁😁😁" സാഗർ & ജീവ "ഇളിക്കാതെ ഡോർ തുറക്കാനുള്ള വഴി നോക്ക്...." ശ്രീധർ ജീവയുടെ തലക്കിട്ട് കൊട്ടി ജീവ ഫോൺ എടുത്ത് ശിഖക്ക് ഡയൽ ചെയ്തു "ഹലോ.... " റിങ് ചെയ്ത ഉടനെ അവൾ എടുത്തത് ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി "ഹലോ...." അവൻ ആർദ്രമായി പറഞ്ഞു... "എന്താ ചേട്ടാ ഈ നേരത്ത്....?" ശിഖയുടെ സൗമ്യമായ സ്വരം.... "എനിക്ക് വിളിക്കണമെന്ന് തോന്നി.... വിളിച്ചു..... അല്ലാ നീ ഉറങ്ങിയോ....?"ജീവ ട്രാക്ക് മാറുന്നത് കണ്ട് സാഗർ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു ജീവ ശബ്ദം വരാതെ എരിവ് വലിച്ചു "ഉറങ്ങിയെങ്കിൽ ഞാൻ ഇപ്പൊ ചേട്ടനോട് സംസാരിക്കോ...🤦‍♀️.?" ശിഖ "അതേല്ലേ..... 😁?" ജീവ സാഗറിനെ നോക്കിയതും സാഗർ പറയെന്നു കണ്ണ് കൊണ്ട് കാണിച്ചു "അയ്യോ....." ജീവ പതിയെ നിലവിളിച്ചു "എന്താ ചേട്ടാ...... എന്ത് പറ്റി....?" ശിഖക്ക് അത് കേട്ട് ആധിയോട് ആധി.... "ഡീ..... നീ വേഗം ടെറസ്സിലെ ഡോർ തുറക്ക്.... പെട്ടെന്ന്....." ജീവ ധൃതിപ്പെടുന്നത് പോലെ അഭിനയിച്ചു

"ഏഹ്ഹ് എന്താ ചേട്ടാ..... എന്തിനാ ഇപ്പൊ ടെറസിലെ ഡോർ തുറക്കുന്നെ....?" ശിഖ സംശയത്തോടെ ചോദിച്ചു "സംസാരിച്ചു നിൽക്കാൻ സമയം ഇല്ല.... ഒന്ന് വേഗം തുറക്ക്.... ലേറ്റ് ആയാൽ പ്രശ്നാവും...."ജീവ അത് പറഞ്ഞു തീരും മുന്നേ ശിഖ ഫോൺ ഇട്ടിട്ട് ഓടി "ഇത് വല്ലതും നടക്കോ....?" ജെറിയുടെ മുഖത്ത് പുച്ഛം ശ്രീധറിന്റെ മുഖത്ത് നിരാശ.... സാഗറിന്റെ മുഖത്ത് പതിവ് പുഞ്ചിരിയും.... "നടക്കും mahn..... 3.....2.....1....." എണ്ണി തീരും മുന്നേ ടെറസിലെ ഡോർ തുറന്ന് ശിഖ ഓടി വന്നു "കണ്ടില്ലേ.... ഇങ്ങനെ വേണം ഡോർ തുറപ്പിക്കേണ്ടത്....." ജീവ കോളർ പൊക്കി സാഗറിനെ നോക്കി വല്യ ഗമയിൽ പറഞ്ഞു "എന്താ ചേട്ടാ.... എന്താ പ്രശ്നം....?" ശിഖ വെപ്രാളത്തോടെ ചോദിച്ചതും അവൻ പുഞ്ചിരിയോടെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവളുടെ നെഞ്ചോട് ചേർത്തു അവരെ ഒക്കെ കണ്ട് അവൾ ആകെ ഞെട്ടി നിന്നു "നിങ്ങൾ ചെല്ല്...."ശ്രീധറിനെ പകപ്പോടെ നോക്കുന്ന ശിഖയെ കണ്ട് ജീവ അവരെ നോക്കി പറഞ്ഞതും സാഗർ മുന്നേ ഓടിപ്പോയി ശ്രീധറും ജെറിയും തലയാട്ടി ചിരിച്ചുകൊണ്ട് പിന്നാലെ പോയി

"എന്താ ഇതൊക്കെ.... എനിക്കൊന്നും മനസിലാവുന്നില്ല....?" ജീവയുടെ നെഞ്ചോരം ചേർന്ന് നിന്ന് അവൾ ചോദിച്ചതും ജീവ കണ്ണ് ചിമ്മി ചിരിച്ചു "സാഗറിന് സാക്ഷിയെ കാണാൻ തോന്നി..... അങ്കിളിനു മമ്മയെയും ജെറിക്ക് അന്നമ്മയെയും കാണണം..... അപ്പൊ തോന്നി ഈ കുരുട്ടടക്കയെ കൂടി ഒന്ന് കണ്ടേക്കാമെന്ന്....." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അവൻ പറഞ്ഞതും ശിഖ മുഖം വീർപ്പിച്ചു "അപ്പൊ വിളിച്ചപ്പോ എന്തോ പ്രശ്നം ആണെന്ന് പറഞ്ഞതോ....?" അവൾ മുഖം വീർപ്പിച്ചു ചോദിച്ചു "അത് നീ ഡോർ തുറക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതല്ലേ....?" ജീവ അതും പറഞ്ഞു ചിരിച്ചതും ശിഖ അവന്റെ കവിളിൽ ഒരു കുത്ത് കൊടുത്തു ജീവ ആ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ട് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു "I missed you Shikhaa....."അവൻ ആർദ്രമായി പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ മുത്തി പിന്നെ അവളുടെ കവിളിൽ മുത്തി..... മൂക്കിന് നേരെ വന്നതും ആ ചുംബനം ഏറ്റ് വാങ്ങാൻ അവൾ കണ്ണും പൂട്ടി നിന്നതും ജീവ അവളുടെ മൂക്കിൽ കടിച്ചു "ആഹ്ഹ്...."

അവൾ വേദനയോടെ കൈ മുട്ട് കൊണ്ട് അവന്റെ വയറിനിട്ട് ഒന്ന് കൊടുത്തു അവൻ വയറ് ഉഴിഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി..... അത് കണ്ട് പുഞ്ചിരിയോടെ ജീവ പിന്നിലേക്ക് തിരിച്ച അവളുടെ കൈ രണ്ടും പിടിച്ചു മുത്തി ശിഖ നിന്ന് ഞെരിപിരി കൊണ്ടു.... "ചേട്ടൻ പോയെ..... ഇച്ചായൻ എങ്ങാനും കണ്ടാൽ അത് മതി.... പാവം ഇപ്പഴാ മനഃസമാധാനം ആയിട്ട് ഒന്ന് ഉറങ്ങാൻ തുടങ്ങിയെ...."അവൾ കൈ വലിച്ചെടുത്തുകൊണ്ട് ജീവയെ പിന്നിലേക്ക് തള്ളി "നീ ആ ശകുനം മുടക്കിയെ കുറിച്ച് ഓർമിപ്പിച്ച് എന്റെ മൂഡ്‌ കളയല്ലേ.... വാ ഇങ്ങോട്ട്...." അത്രയും പറഞ്ഞു ജീവ ശിഖയുടെ കൈയിൽ പിടിച്ചു വലിച്ചു അവളുടെ മുറിയിലേക്ക് കൊണ്ട് പോയി.... ജീവ കൂടി പോയതും ഏണി വഴി സൺഷെയ്ഡിൽ നിന്ന മെറിൻ പതിയെ മുകളിലേക്ക് കയറി വന്ന് ടെറസ്സിലേക്ക് ചാടി മെറിൻ അവിടെ ആരും ഇല്ലെന്ന് ഉറപ്പിച്ചുകൊണ്ട് പമ്മി പമ്മി അലക്സിന്റെ മുറി ലക്ഷ്യമാക്കി നടന്നു അപ്പോഴാണ് ഓപ്പോസിറ്റ് ഉള്ള ശിഖയുടെ റൂമിലേക്ക് ശിഖയെ കൂട്ടി ജീവ പോകുന്നത് കണ്ടത്....

പോകുന്ന വഴിക്ക് ജീവയുടെ കൈ തട്ടി ഒരു വെയിസ് താഴെ വീണുടഞ്ഞതും മെറിൻ വേഗം അലക്സിന്റെ മുറിയിലേക്ക് കയറി കുനിഞ്ഞു ഇരുന്നു വെയിസ് പൊട്ടിയത് കണ്ട് ജീവ ശിഖയെ കൂട്ടി പെട്ടെന്ന് മുറിക്കുള്ളിലേക്ക് കയറി എന്തോ പൊട്ടുന്ന ശബ്ദം കേട്ട് ഉറങ്ങാൻ കിടന്ന അലക്സ് ചാടി എണീറ്റു ഇതേസമയം നിലത്ത് കുനിഞ്ഞിരുന്ന മെറിൻ ചാടി എണീറ്റതും ഇരുട്ടിൽ ആ രൂപം കണ്ട് അലക്സ് പേടിച്ചു പോയി അലറാൻ നിന്ന അവന്റെ വാ പൊത്തിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞ മെറിൻ കാലു തെന്നി ദേ പോണ് അവന്റെ നെഞ്ചത്തോട്ടു.... വായ പൊത്താൻ നീട്ടിയ കൈക്ക് പകരം അവളുടെ ചുണ്ടുകളാണ് അവന്റെ ചുണ്ടുകളെ പൊതിഞ്ഞത്.... അബദ്ധത്തിൽ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിയതും മെറിന്റെ കണ്ണ് തള്ളി.... എന്നാൽ അലക്സ് ആളാരാണെന്ന് അറിയാതെ ഒന്ന് പതറി അവൻ പെട്ടെന്ന് കൈ എത്തി ബെഡ് ലാമ്പ് ഓൺ ആക്കിയതും അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്ത് കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് ഞെട്ടി അവളുടെ തലമുടി മുഖത്തേക്ക് വീഴുന്നത് കൊണ്ട് അത് ആരാണെന്ന് അവൻ കണ്ടിരുന്നില്ല

പെട്ടെന്ന് വന്ന ദേഷ്യത്തിൽ അവൻ അവളെ പിടിച്ചു ഒറ്റ തള്ള് അവൾ നടുവും തല്ലി നിലത്തേക്ക് പോയി വീണു "ഡീീീ.....!!!! ആരാടീ നീീീ....????" അവൻ ബെഡിൽ നിന്ന് ചാടി എണീറ്റ് അവൾക്ക് നേരെ അലറിയതും മെറിൻ മുടി ഒതുക്കി വെച്ച് അവനെ നോക്കി ഇളിച്ചു "ഏഹ്ഹ്.... നീ.... നീയോ....??" അവൻ അവൾക്ക് നേരെ വിരല് ചൂണ്ടി ഞെട്ടലോടെ ചോദിച്ചു "അതേ ഇച്ചായാ.... ഇത് ഞാൻ തന്നെയാ... 🙈" അവൾ മുഖത്ത് നാണം വാരി വിതറി "ആരാടീ നിന്റെ ഇച്ചായൻ.... നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്...." അലക്സ് വൻ കലിപ്പിലായിരുന്നു മെറിൻ അതിനെ കണ്ട ഭാവം നടിച്ചില്ല.... "ഒന്ന് പോ ഇച്ചായാ.... ഇച്ചായനെ അല്ലാതെ ഞാൻ വേറെ ആരെയാ ഇച്ചായാന്ന് വിളിക്കേണ്ടേ....?" അലക്സിന്റെ കൈയിൽ വിരലുകൊണ്ട് തോണ്ടി നാണം അഭിനയിച്ചു അവൾ ചോദിച്ചതും അലക്സ് അവളെ കൈ തട്ടി മാറ്റി "ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.... നീ എന്തിനാടി ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ....?" അലക്സ് അവളോട് ചൂടായി

"എന്തോ ഇവിടുന്ന് പോയപ്പോ മുതൽ എന്തോ നെഞ്ചിൽ എന്തോ കൊളുത്തിപിടിച്ച ഫീൽ ആയിരുന്നു...."മെറിൻ നെഞ്ചിൽ കൈ വെച്ച് ചുണ്ട് ചുളുക്കി പറഞ്ഞു "അത് വല്ല ഗ്യാസ് മറ്റോ ആവും...." അലക്സ് ചുണ്ട് കോട്ടി "വോ.... ഒരു തമാശക്കാരൻ....🥴" മെറിൻ അവന്റെ മുഖത്തിനിട്ട് ഒരു കുത്ത് കൊടുത്തതും അവൻ അവളെ നോക്കി കണ്ണുരുട്ടി "നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്....?"അലക്സ് അവളെ നോക്കി പല്ല് ഞെരിച്ചു "ഞാൻ പറഞ്ഞില്ലേ ഇച്ചായാ..... ഇവിടുന്ന് പോയപ്പോ തൊട്ട് എന്തോ വല്ലാത്ത മിസ്സിംഗ്‌.... ഇച്ചായനെ ചൊറിഞ്ഞു പിന്നാലെ നടന്നതൊക്കെ ഓർക്കുമ്പോ ഒന്ന് കാണാൻ തോന്നും.... കാണുന്നത് വരെ ഒരു ശ്വാസം മുട്ടലായിരുന്നു.... I think....." അവൾ പാതിയിൽ നിർത്തി പുഞ്ചിരിയോടെ അവനെ നോക്കി അവൻ സംശയത്തോടെ നെറ്റി ചുളിച്ചു "I think i am falling in love...." അവൾ ആർദ്രമായി പറഞ്ഞു "Whattt....?" അലക്സ് ഞെട്ടലോടെ അവളെ നോക്കി.... "Yes..... I love you.... Love you so much...." പറഞ്ഞു തീർന്നതും മെറിന്റെ കരണത്ത് ഒരു പടക്കം പൊട്ടി.... ലവൾ കവിളിൽ കൈയും വെച്ച് തലക്ക് ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളെ എണ്ണിക്കൊണ്ടിരുന്നതും അലക്സ് അവൾക്ക് മുന്നിൽ വിരൽ ഞൊടിച്ചു "ഇനി ഇമ്മാതിരി ചീപ് ഡ്രാമയുമായി എന്റെ മുന്നിലേക്ക് വന്നാൽ....?

അടിച്ചു ചെവിക്കല്ല് തെറിപ്പിക്കും ഞാൻ.... ചങ്കിന്റെ പെങ്ങൾ ആണെന്നൊന്നും ഞാൻ നോക്കില്ല.... കേട്ടോടി പുല്ലേ...."അവൻ അവൾക്ക് നേരെ ചീറി.... അവൾ കേട്ടു എന്ന രീതിയിൽ തല കുലുക്കി "എങ്കിൽ വീട്ടിൽ പോടീ.... 😤" അലക്സ് ചൂടായതും അവൾ കവിൾ ഉഴിഞ്ഞു അവനെ നോക്കി കണ്ണുരുട്ടി "ഡോ ഡോ.... കൂടുതൽ പേടിപ്പിക്കല്ലേ.... തന്റെ ഉണ്ടക്കണ്ണ് ഉരുട്ടി കാണിച്ചാൽ ഞാനങ് പേടിക്കുമെന്ന് കരുതിയോ താൻ... താൻ എന്നെ തല്ലിയല്ലേ.... താൻ ചെവിയിൽ നുള്ളിക്കോ.... എന്നെ തല്ലിയതിന് തന്നെക്കൊണ്ട് ക്ഷ ഞ്ഞ വരപ്പിച്ചില്ലേൽ താൻ തന്റെ പേര് പട്ടിക്കിട്ടോ....."മെറിൻ നിന്ന് കലി തുള്ളിയതും അലക്സ് അവളെ നോക്കി കണ്ണുരുട്ടി "പിന്നെ എന്തോ പറഞ്ഞല്ലോ.... ഇമ്മാതിരി ചീപ് ഡ്രാമയുമായി വന്നാൽ അടിച്ചു ചെവിക്കല്ല് തെറിപ്പിക്കുമെന്നോ....? എന്നാൽ എനിക്കതൊന്ന് കാണണമല്ലോ.... ഞാൻ ഇനിയും വരും.... തനിക്ക് ചെയ്യാൻ പറ്റുന്നത് താൻ അങ്ങോട്ട് ചെയ്യ്.... 😏😏" മെറിൻ അവനെ പുച്ഛിച്ചു വിട്ടു "ഇറങ്ങിപ്പോടി പുല്ലേ.... 😡" ദേഷ്യം കൺട്രോൾ ചെയ്ത് നിന്ന് അവൻ പറഞ്ഞു "പോകണമെന്ന് കരുതിയതാ.....

താൻ പറഞ്ഞ സ്ഥിതിക്ക് ഞാൻ പോകുന്നില്ല...."എന്നും പറഞ്ഞ് മെറിൻ വന്ന് അവന്റെ ബെഡിലേക്ക് വീണു ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നവളെ കണ്ട് അവൻ പല്ല് കടിച്ചു.... "ഡീ.... മര്യാദക്ക് പൊയ്ക്കോ... അല്ലേൽ തൂക്കി എടുത്ത് വെളിയിൽ കളയും ഞാൻ...." അലക്സ് ദേഷ്യത്തിലാണെന്ന് കണ്ടതും അവൾ ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു "ശരിക്കും എടുക്കുവോ ഇച്ചായാ.... 😍" മെറിൻ "ഇതിനെയൊക്കെ ഏത് നേരത്താണോ എന്തോ ഇങ്ങോട്ട് കെട്ടിയെടുത്തത്...." അലക്സ് പിറുപിറുത്തു.... മെറിൻ ചുണ്ട് കോട്ടി **** ജെറിയും ശ്രീധറും ഇത് വരെ സെറ്റ് ആവാത്തത് കൊണ്ട് അഭ്യാസത്തിന് ഒന്നും പോയില്ല ജെറി പോയി അന്നയുടെ റൂം പതിയെ തുറന്ന് നോക്കിയതും അവൾ ഉറങ്ങാൻ കിടന്നിരുന്നു അവൻ ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി അവളുടെ അടുത്ത് പോയി ഇരുന്നു.... അവൾ ഉറങ്ങുന്നതും നോക്കി കുറേ നേരം ഇരുന്നു.... പിന്നെ എന്തോ ഓർത്തുകൊണ്ട് അവളുടെ കൂടെ ഒരു സെൽഫി എടുത്ത് ഫോണിൽ സൂക്ഷിച്ചു "ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാഞ്ഞിട്ടല്ലടി..... നീ നോ പറഞ്ഞാലോ എന്നൊരു തോന്നൽ....

സ്വന്തം കാലിൽ നിൽക്കാനുള്ള യോഗ്യത നേടി ഞാൻ നിന്റെ അപ്പൻസിന്റെ(ജോർജ് &ജോയ് )മുന്നിലേക്ക് വരും.... അങ്കിളിന്റെ അന്നമ്മയെ എനിക്ക് കെട്ടിച്ചു തരുമോന്നു ചോദിക്കാൻ.... എന്റെ പ്രണയം നീ അന്ന് അറിഞ്ഞാൽ മതി...." അവളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ അത്രയും പറഞ്ഞ് പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ജെറിയെ കണ്ട് വാതിൽക്കൽ നിന്ന ശ്രീധർ അമ്പരന്നു പണ്ട് ജെസിയെ പ്രണയിച്ചു നടന്നപ്പോൾ താനും ഇങ്ങനെയായിരുന്നു.... തെറ്റായ രീതിയിൽ ഒന്ന് നോക്കുക പോലും ചെയ്യാറില്ലായിരുന്നു.... ജെസി മുതിർന്നാൽ പോലും അവളെ തടഞ്ഞിരുന്ന തന്റെ സ്വഭാവമാണ് ജെറിക്കുള്ളതെന്ന് ഓർത്ത് ശ്രീധർ പുഞ്ചിരിച്ചു അവന്റെ തോളിൽ കൈയിട്ട് പുഞ്ചിരിച്ചുകൊണ്ട് ശ്രീധർ ജെസിയുടെ റൂം ലക്ഷ്യമാക്കി നടന്നു ജെസി റൂമിൽ ഇരുന്ന് എന്തൊക്കെയോ ഫയൽസ് പഠിക്കുന്നത് പാതി തുറന്ന ഡോറിലൂടെ ശ്രീധർ നോക്കി നിന്നു അകത്തേക്ക് ചെല്ലാൻ മനസ്സ് കൊതിച്ചെങ്കിലും ജെസിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ബോധ്യമുള്ളത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു ജെസി ഇടക്ക് ഡോറിന് നേരെ നോക്കുന്നത് കണ്ട് ശ്രീധർ അവിടുന്ന് മാറി നിന്നു "സ്വന്തം മമ്മേടെ റൂമിലേക്ക് ഒളിഞ്ഞുനോക്കാൻ കൂട്ട് നിൽക്കുന്ന ആദ്യത്തെ മകനായിരിക്കും ഞാൻ...

."തിരിഞ്ഞു നടക്കുന്നതിനിടയിൽ ജെറി പറഞ്ഞു.... "സ്വന്തം അപ്പന് വേണ്ടി അല്ലേ.... സാരമില്ല...." ശ്രീധർ അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് സാഗറിനെയും ജീവയേയും തപ്പി പോയി **** ഇതേസമയം സാക്ഷിയുടെ റൂമിൽ....* സാക്ഷി ബാത്റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാണുന്നത് അവളുടെ ബെഡിൽ സുഖസുന്ദരമായി കിടക്കുന്ന സാഗറിനെയാണ് അവനെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ പല്ല് ഞെരിച്ചു "ഡാ.... 😡" അവൾ അലറിയതും സാഗർ കമിഴ്ന്നു കിടന്ന് തല പൊന്തിച്ചു നോക്കി "ഹൈ ബേബി.... "പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞുകൊണ്ട് അവൻ ബെഡിൽ മുഖം അമർത്തി കിടന്നു അത് കണ്ട് സാക്ഷി പല്ല് കടിച്ചു പില്ലോ എടുത്ത് അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു പില്ലോ ഇട്ട് അടിച്ചാൽ എവിടെ ഏൽക്കാൻ.... അവൻ അനങ്ങിയില്ല "ഇവനെ ഞാനിന്ന്...."എന്ന് പറഞ്ഞ് സാക്ഷി അവനെ പിടിച്ചു മാറ്റാൻ വന്നതും സാഗർ മലർന്നു കിടന്ന് അവളെ കൈയിൽ പിടിച്ചു ഒറ്റ വലി ദേ കിടക്കുന്നു ബെഡിലോട്ട്.... അവൾ ബെഡിൽ ലാൻഡ് ആയതും സാഗർ അവളുടെ മുകളിൽ കയറി കിടന്നു "എണീറ്റ് പോടാ...."

അവൾ പല്ല് കടിച്ചു "അങ്ങനെ പെട്ടെന്ന് അങ്ങ് പോകാൻ ആണോ ഞാൻ നിന്റെ മോളിൽ കേറി കിടന്നത്....?" അവളുടെ കവിളിലൂടെ അവൻ വിരലോടിച്ചതും അവളത് തട്ടി മാറ്റി "മര്യാദക്ക് പൊയ്ക്കോ.... ഇല്ലെങ്കിൽ ഞാൻ ഒച്ച വെക്കും...."സാക്ഷിയുടെ ഭീഷണി കേട്ട് അവൻ ചിരിച്ചു "നീ ഒച്ച വെക്ക് ബേബി..... എനിക്ക് just ഒരു കിസ്സ് ചെയ്താൽ മതി.... അതിപ്പോ ആര് വന്നാലും കണ്ടാലും I don't care.... ഞാൻ അത് തന്നിട്ടേ പോകുള്ളൂ.... ഒച്ച വെച്ചാൽ നാണക്കേട് നിനക്ക് മാത്രം ആയിരിക്കും...." അവൻ വഷളൻ ചിരിയോടെ പറഞ്ഞതും സാക്ഷി ഒന്ന് നെടുവീർപ്പിട്ടു "അല്ലേലും നാണവും മാനവും ഇല്ലാത്ത നിന്നോട് ഇതൊക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ...."സാക്ഷി പിറുപിറുത്തു.... സാഗർ ചിരിച്ചു "തല്ലാൻ ഒന്നും എനിക്ക് വയ്യ.... വേണേൽ ഒരു ഉമ്മ തരാം.... ദേ ഇങ്ങനെ...." എന്ന് പറഞ്ഞ് അവൻ അവളുടെ ചുണ്ടോട് ചുണ്ട് ചേർത്തു പെട്ടെന്നായത് കൊണ്ട് സാക്ഷി ഞെട്ടി.... അവൻ ഒരു കൂസലും ഇല്ലാതെ അവളുടെ ചുണ്ടുകളെ ആവേശത്തോടെ നുണഞ്ഞു സാക്ഷി അവനെ തള്ളി മാറ്റി ബെഡിൽ നിന്ന് എണീറ്റ് നിന്നു "ശ്യേ.... ആ ഫ്ലോ അങ്ങ് പോയി...."

സാഗർ ചുണ്ട് തുടച് അവളെ നോക്കി "പോടാ വൃത്തികെട്ടവനെ.... 😡"അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവൻ ബെഡിൽ മുട്ട് കുത്തി നിന്ന് അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു അവൾ എതിർക്കും മുന്നേ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... അവളുടെ രണ്ട് കൈകളും പിടിച്ചു വെച്ച് അവളുടെ കഴുത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടി ചുണ്ടുകളാൽ അവളെ ഇക്കിളിപ്പെടുത്തിയതും അവൾ കിടന്ന് ഞെരിപിരി കൊണ്ടു സാഗർ അവളുടെ കഴുത്തിലൂടെ ചുണ്ടുകൾ ഓടിച്ചു മാറിലേക്ക് വന്നതും സാക്ഷിയുടെ കണ്ണ് തല്ലി.... അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ ഹൃദയഭാഗത്ത് പല്ലുകൾ അമർത്തി സാക്ഷി എരിവ് വലിച്ചതും അവൻ അവിടെ അമർത്തി ചുംബിച്ചുകൊണ്ട് കഴുത്തിലൂടെ ചുണ്ടുകൾ ഉരസി മുകളിലോട്ട് പോയി ചുണ്ടുകളിൽ എത്തി നിന്നതും അവൾ വിറയലോടെ വേണ്ടെന്ന് തല കുലുക്കി അത് കണ്ട് കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് അവൻ ഒരിക്കൽ കൂടി ആ ചോര ചുണ്ടുകളെ നുണഞ്ഞു സാക്ഷി ആ ചുംബനത്തിൽ ആകെ തളർന്നു പോയി അവന്റെ കിസ്സിൽ സംഭരിച്ചു വെച്ച സ്റ്റാമിന ഒക്കെ ചോർന്നു പോയി....

അത് മനസ്സിലായത്തും സാഗർ പതിയെ വിട്ട് മാറി "നീയായിട്ട് തന്നിരുന്നെങ്കിൽ എനിക്കിത് ചെയ്യേണ്ടി വരുമായിരുന്നോ....? ഇനിയെങ്കിലും കണ്ടറിഞ്ഞു തരാൻ പഠിക്ക്...." അവസാനം ഒരു ഉപദേശം പോലെ പറഞ്ഞു അവളുടെ കവിളിൽ ഒരു കടിയും കൊടുത്ത് അവൻ റ്റാറ്റാ പറഞ്ഞു പുറത്തേക്ക് നടന്നു "ഇന്ന് ശരിക്കും നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കേണ്ടതാ..... നമുക്ക് ഒരു കൈ നോക്കിയാലോ...." വാതിൽക്കൽ എത്തി തിരിഞ്ഞു നിന്നുകൊണ്ട് അവൻ കുസൃതിയോടെ ചോദിച്ചതും അവൾ കൈയിൽ കിട്ടിയ വെയിസ് അവന് നേരെ ഓങ്ങി.... അപ്പഴേക്കും സാഗർ പുറത്തേക്ക് ഓടി.... എന്തോ ഓർത്തുകൊണ്ട് അവന് പിന്നാലെ സാക്ഷിയും പോയി ***** "നിന്നോട് മര്യാദക്ക് പറയുവാ.... ഇറങ്ങിപ്പോ ഇവിടുന്ന്...."അവൻ മുഷ്ടി ചുരുട്ടി പിടിച്ചു "ഞാൻ പോകില്ലെന്ന് പറഞ്ഞില്ലേ...."അവൾ കൈയും കെട്ടി വാശിയോടെ പറഞ്ഞു

"ശരി.... ഞാൻ എല്ലാവരെയും വിളിച്ചിട്ട് വരാം.... ഈ പാതിരാത്രി നീ എന്റെ മുറിയിൽ വന്നത് എന്തിനാണെന്ന് അവരോട് പറഞ്ഞാൽ മതി...." അലക്സ് ഭീഷണി സ്വരത്തിൽ പറഞ്ഞു "വിളിച്ചിട്ട് വാ..... അവർ ചോദിക്കുമ്പോൾ നിങ്ങളാണ് ഈ പാതിരാത്രി എന്നെ ഇങ്ങോട്ട് വിളിച്ചു കയറ്റിയതെന്ന് ഞാനും പറയും...." മെറിൻ കൂളായി പറഞ്ഞു.... അലക്സ് അവളെ നോക്കി കണ്ണുരുട്ടി "Wait.... Wait.... നീ ഈ നേരത്ത് ഒറ്റക്കാണോ ഇങ്ങോട്ട് വന്നത്....? അല്ലാ നീ എങ്ങനെ അകത്തു കയറി.... ആരാ നിനക്ക് ഡോർ തുറന്ന് തന്നത്....?"അവൻ എന്തോ ഓർത്തത് പോലെ ചോദിച്ചതും അവൾ ചിരിച്ചു "അകത്തു കയറിയത് ടെറസ് വഴി.... ഡോർ തുറന്ന് തന്നത് ശിഖ.... ഒറ്റക്കാണോ വന്നതെന്ന് ചോദിച്ചാൽ അല്ലാ.... അപ്പനും ആങ്ങളമാരും ഒക്കെ വന്നിട്ടുണ്ട്.... അവർ ഇവിടെ എവിടെയൊക്കെയോ ഉണ്ടായിരുന്നു...." മെറിൻ പറയുന്നത് കേട്ട് അലക്സ് ഞെട്ടി "കർത്താവേ.... ചതിച്ചോ....?" എന്നും പറഞ്ഞു അലക്സ് പുറത്തേക്ക് ഒറ്റ ഓട്ടം......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story