സാഗരം സാക്ഷി...❤️: ഭാഗം 68

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Wait.... Wait.... നീ ഈ നേരത്ത് ഒറ്റക്കാണോ ഇങ്ങോട്ട് വന്നത്....? അല്ലാ നീ എങ്ങനെ അകത്തു കയറി.... ആരാ നിനക്ക് ഡോർ തുറന്ന് തന്നത്....?"അവൻ എന്തോ ഓർത്തത് പോലെ ചോദിച്ചതും അവൾ ചിരിച്ചു "അകത്തു കയറിയത് ടെറസ് വഴി.... ഡോർ തുറന്ന് തന്നത് ശിഖ.... ഒറ്റക്കാണോ വന്നതെന്ന് ചോദിച്ചാൽ അല്ലാ.... അപ്പനും ആങ്ങളമാരും ഒക്കെ വന്നിട്ടുണ്ട്.... അവർ ഇവിടെ എവിടെയൊക്കെയോ ഉണ്ടായിരുന്നു...." മെറിൻ പറയുന്നത് കേട്ട് അലക്സ് ഞെട്ടി "കർത്താവേ.... ചതിച്ചോ....?" എന്നും പറഞ്ഞു അലക്സ് പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു അത് കണ്ട് പൊട്ടി ചിരിച്ചുകൊണ്ട് മെറിൻ പിന്നാലെ ഓടി... അലക്സ് ഓടിക്കയറിയത് ശിഖയുടെ മുറിയിലാണ്.... അവിടെ പരസ്പരം ചുണ്ട് ചേർത്തു നിൽക്കുന്ന ഇണക്കുരുവികളെ കണ്ടതും അലക്സ് നെഞ്ചത്ത് കൈ വെച്ച് പോയി.... "എടാ സാമദ്രോഹി....." അലക്സിന്റെ വിളി കേട്ടതും രണ്ടും പിടച്ചടിച്ചു വിട്ടു മാറി.... ശിഖയാണേൽ ആകെ നാണം കെട്ട് തൊലി ഉരിഞ്ഞു തലയും താഴ്ത്തി ഒറ്റ നിൽപ്പ്..... ജീവ പിടിക്കപ്പെട്ട കള്ളനെപ്പോലെ ഒരു അവിഞ്ഞ ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് നിൽപ്പുണ്ട്....

"നീ എന്നെ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ.... 😬?" അവൻ പാഞ്ഞു ചെന്ന് ശിഖയെ പിടിച്ചു പിന്നിലേക്ക് നിർത്തിക്കൊണ്ട് ജീവയോട് ചോദിച്ചു "അത് പിന്നെ ഞാനും ഒരു മനുഷ്യൻ അല്ലേ അളിയാ.... എനിക്കും ഉണ്ടാവില്ലേ വികാരവിചാരങ്ങൾ..... 🙈?" ജീവയുടെ ചോദ്യം കേട്ട് അലക്സ് പല്ല് കടിച്ചു "18 തികയാത്ത കൊച്ചിനോടാണോടാ നീ നിന്റെ വികാരവിചാരങ്ങൾ കാണിക്കുന്നത്..." അലക്സ് അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു ശിഖ ചിരി കടിച്ചു പിടിച്ചു നിന്നതും ജീവ അവളെ നോക്കി കണ്ണുരുട്ടി അലക്സ് തിരിഞ്ഞു ശിഖയെ നോക്കിയതും അവൾ പാവത്തെ പോലെ നിന്നു "ഞാനല്ല ഇച്ചായ.... ഈ ജീവേട്ടനാ എന്നെ.... ☹️" ശിഖ പാവത്തെ പോലെ നിന്നതും ജീവ വായും പൊളിച്ചു അവളെ നോക്കി... "അടി പാവി.... 🙄" ജീവ വിളിക്കുന്നത് കേട്ട് അവൾ ചിരിയടക്കി നിന്നു.... "എന്റെ കൊച്ചിന വഴി തെറ്റിക്കാൻ ഇറങ്ങിയേക്കുവാ വൃത്തികെട്ടവൻ.... ഇറങ്ങിപ്പോടാ യൂദാസേ..... 😤"

അലക്സ് അലറിയതും അടുത്ത സെക്കന്റിൽ അവൻ മുറിക്ക് പുറത്ത് എത്തി മുറിക്ക് പുറത്ത് ഇളിച്ചോണ്ട് നിൽക്കുന്ന മെറിനെ കണ്ടതും ജീവ ഞെട്ടി "നീയോ...😳?" ജീവ "😁😁😁" മെറിൻ "നീ എങ്ങനെ ഇവിടെ.... 🧐?" ജീവ "നിങ്ങൾ വന്ന കാറിന്റെ ഡിക്കിയിൽ കയറി ഞാനും ഇങ്ങ് പോന്നു.... 😌" മെറിൻ "അടിപൊളി.... അല്ലാ എന്താ വിശേഷിച്ച്.... 🙄?" ജീവ "പ്രത്യേകിച്ച് ഒന്നുല്ല.... ഇച്ചായനെ ഒന്ന് കാണണമായിരുന്നു.... വന്നു കണ്ടു ..... ഇനി അങ്ങ് പോയേക്കാം....." മെറിൻ അത് കേട്ട് ജീവ അലക്സിനെ ചൂഴ്ന്ന് ഒന്ന് നോക്കി.... "ഈ പാതിരാത്രി നീ എന്തിനാ അവനെ കാണുന്നത്.... 🧐?" അവൻ മെറിനെ ഇരുത്തി നോക്കി "അത് പിന്നെ.... അതൊക്കെ ഞാൻ എങ്ങനെയാ ഒരു ആങ്ങളയോട് പറയുന്നേ.... 😁?" മെറിന്റെ മറുപടി കേട്ട് അലക്സ് ഞെട്ടി ജീവ കൈയും കെട്ടി അലക്സിനെ ഒന്ന് നോക്കി.... സൂക്ഷിച്ചു നോക്കിയപ്പോൾ ദേ അലക്സിന്റെ ചുണ്ടിൽ ഒരു ചുവന്ന പാട് 🙊 അവൻ അത് കണ്ട് സംശയത്തോടെ നെറ്റി ചുളിച്ചു മെറിനെ നോക്കി മെറിന്റെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ചെറുതായി പരന്നത് കണ്ടതും ജീവ ഗൂഢമായി ചിരിച്ചു "നീ ഇത്രയും നേരം ഇവന്റെ മുറിയിൽ ആയിരുന്നോ...?"

ജീവ അവളോട് ഗൗരവത്തോടെ ചോദിച്ചു "അത് പിന്നെ.... 😁 ഇച്ചായൻ നിർബന്ധിച്ചപ്പോ.... 😁😁" മെറിൻ പറയുന്നത് കേട്ട് അലക്സ് ഞെട്ടി "എടാ അവൾ നുണ പറയു...."അലക്സ് അവളെ നോക്കി പല്ല് കടിച് പറഞ്ഞതും ജീവ അവനെ തടഞ്ഞു "അവിടെ എന്തായിരുന്നു നിങ്ങൾക്ക് പണി.... 🤨?" ജീവ ഗൗരവം നടിച്ചതും മെറിൻ നാണം കൊണ്ട് മുഖം താഴ്ത്തി നിലത്ത് കളം ഒക്കെ വരക്കുന്നുണ്ട്... "അയ്യേ.... 😬" അവളുടെ കോപ്രായം ഒക്കെ കണ്ട് അലക്സ് പല്ല് കടിച്ചു "എടാ ഇവൾ എനിക്കിട്ട് പണിയാൻ നോക്കുവാ.... ഒക്കെ നുണയാ.... പെരുങ്കള്ളി... 😤"അലക്സ് അവളെ നോക്കി കണ്ണുരുട്ടി "അവൾ പറഞ്ഞത് നുണയാണെങ്കിൽ ഈ പാതിരാത്രി നിന്റെ ചുണ്ടിൽ ലിപ് സ്റ്റിക്ക് എങ്ങനെ വന്നു.... 🤨🤨?" ജീവയുടെ ചോദ്യം കേട്ട് അവൻ ഞെട്ടലോടെ ചുണ്ട് തൊട്ട് നോക്കി കൈയിൽ പുരണ്ട ലിപ്സ്റ്റിക്ക് കണ്ട് അവൻ മെറിനെ നോക്കി പല്ല് കടിച്ചു.... അവൾ ഇല്ലാത്ത നാണം ഒക്കെ വരുത്തി ശിഖ ആകെ ഞെട്ടി നിൽക്കുന്നുണ്ട്.... ഇതേസമയമാണ് അലക്സിന്റെ കണ്ണിൽ പെടാതെ എങ്ങനെ മുങ്ങുമെന്ന് ചിന്തിച്ചു കൊണ്ട് സാഗർ അങ്ങോട്ട് വന്നത്.... അവിടുത്തെ സംഭാഷണം കേട്ട് അവൻ ഊറി ചിരിച്ചു

"അത് ശരി.... ഞങ്ങൾ ഇല്ലാത്ത നേരം നോക്കി നീ എന്റെ പെങ്ങളെ മുറിയിൽ വിളിച്ചു കയറ്റി കിസ്സ് അടിച്ചല്ലേ....?" പെട്ടെന്നൊരു ശബ്ദം കേട്ട് അലക്സ് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ കൈയും കെട്ടി നിൽക്കുന്ന സാഗറിനെ കണ്ട് അവൻ പതറി.... അവന് പിന്നിൽ സാക്ഷിയും ഉണ്ടായിരുന്നു "എടാ ഞാൻ ഒന്നും ചെയ്തിട്ടില്ല.... അത് ആക്‌സിഡന്റ്ലി സംഭവിച്ചു പോയതാ...." അലക്സ് നിന്ന് വിയർത്തു.... "നീ ഇനി ഒന്നും പണയണ്ട.... ഞങ്ങൾക്ക് എല്ലാം പിടി കിട്ടി...." ജീവ ഇടക്ക് കയറി പറഞ്ഞു അപ്പോഴേക്കും അളിയനും അളിയനും പോലെ തോളിൽ കൈയിട്ട് ശ്രീധറും ജെറിയും അങ്ങോട്ട് വന്നു അവർ രണ്ടും മെറിനെയും അലക്സിനെയും ഒക്കെ കണ്ട് ഞെട്ടി... "എടാ ഓടിക്കോടാ...." എന്നും വിളിച്ചു ശ്രീധർ ഓടാൻ നിന്നതും ജീവ അയാളെ പിടിച്ചു നിർത്തി "ഓടണ്ട അങ്കിളേ.... ഇവനിനി ചലിക്കില്ല.... 😌" ജീവ അത് പറഞ്ഞതും അലക്സ് പല്ല് കടിച്ചു.... ശ്രീധർ നെറ്റി ചുളിച്ചു. "അതെന്താ 👀?" ശ്രീധർ "വലിയ കഥയാ.... ഡാഡ് പോയി മമ്മയെ ഒന്ന് കൂടി കണ്ടിട്ട് വാ.... അതുവരെ ഞങ്ങൾ ഒന്ന് സൊള്ളിയിട്ടൊക്കെ വരാം.... അല്ലേ അളിയോ... "

സാഗർ അലക്സിനെ നോക്കി ആക്കി ചോദിച്ചതും അലക്സ് അവനെ നോക്കി കണ്ണുരുട്ടി "സമ്മതിക്കില്ലടാ....ഞാൻ ഇപ്പോ തന്നെ പപ്പയെയും ആന്റിയെയും വിളിക്കും.... എല്ലാരും കൂടി തീരുമാനിക്കട്ടെ.... നിങ്ങളെ എന്ത് ചെയ്യണമെന്ന്...."അലക്സ് മെറിനെ നോക്കി കടുപ്പിച്ചു പറഞ്ഞു.... അവൾ ഇളിച്ചു "നീ പോയി വിളിച്ചിട്ട് വാ.... മമ്മ വരുമ്പോ നീ ഞങ്ങളെ പെങ്ങളെ കേറി ഉമ്മിച്ചതും ഞങ്ങൾക്ക് പറയേണ്ടി വരും..." ജീവ ഇടക്ക് കയറി പറഞ്ഞതും അലക്സ് ഒന്ന് വിരണ്ടു "ഉമ്മിച്ചെന്നോ.... 🙊?" ശ്രീധർ ഞെട്ടലോടെ ചോദിച്ചതും അലക്സ് തൊലി ഉരിഞ്ഞ പോലെ നിന്നു "പോയി വിളിച്ചോണ്ട് വാടാ.... ഞങ്ങൾ വിസ്തരിച്ചു പറഞ്ഞോളാം...." സാഗർ "ഭീഷണി ആണോ...?" അലക്സ് "അതേല്ലോ ....😌" ജീവ "ഇത് ഞങ്ങടെ കോൺഫിഡൻസ് അല്ലാ അഹങ്കാരം ആണ്.... 😈" ജെറി "അത് ഇവിടെ പറയേണ്ട കാര്യം....👀?" ജീവ "ചുമ്മാ ഇരിക്കട്ടെന്ന്...." ജെറി "എന്ന ഓക്കേ.... 🤝" ജീവ പെട്ടെന്ന് ജെസിയുടെ മുറിയിൽ നിന്ന് ഒരു സൗണ്ട് കേട്ടതും അലക്സ് ഒന്ന് വിരണ്ടു "ഞാൻ നിന്റെയൊക്കെ കാല് പിടിക്കാം....ഒന്ന് ഇറങ്ങി പോയിനടേയ് 🙏🙇‍♂️" അലക്സ് അവർക്ക് മുന്നിൽ കൈ കൂപ്പിയതും അവർ അഞ്ച് പേരും പരസ്പരം നോക്കി "എന്തേ.... എല്ലാരേയും വിളിക്കുന്നില്ലേ... 🤨" സാഗർ ചോദിക്കുന്നത് കേട്ട് അവൻ പല്ല് കടിച്ചു "ഒന്ന് പോയി താടാ.... പ്ലീസ്...."അലക്സ് ഭൂമിയോളം താഴ്ന്നു

"വിട്ടേക്ക് bros..... പാവം റിക്വസ്റ്റ് ചെയ്തതല്ലേ.... വാ പോയേക്കാം...." മെറിൻ അത് പറഞ്ഞതും സാഗർ മുന്നോട്ട് വന്നു "തല്ക്കാലം ഞങ്ങൾ പോകുന്നു.... പക്ഷേ ഉടനെ തിരിച്ചു വരും.... അന്ന് എന്തെങ്കിലും കൊനിഷ്ട്ടും കൊണ്ട് വന്നാൽ....? ബാക്കി അപ്പൊ....!" സാഗർ ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് അലക്സിന്റെ മുന്നിൽ വെച്ച് അവൻ സാക്ഷിക്ക് ഒരു ഉമ്മയും കൊടുത്ത് മുന്നോട്ട് നടന്നു.... സാക്ഷി അലക്സിനെ ഇടം കണ്ണിട്ട് നോക്കി "എന്നാൽ ഞാനും കൊടുക്കും...." ജീവ ഓടിപ്പോയി ശിഖക്ക് ഒരു ഉമ്മ കൊടുത്തു അലക്സ് അത് കണ്ട് പല്ല് ഞെരിച്ചു അപ്പോഴേക്കും മെറിനും വന്ന് അലക്സിനെ കിസ്സി.... പ്രതീക്ഷിക്കാത്തത് കൊണ്ട് എല്ലാവരെയും പോലെ അവനും ഞെട്ടി "എന്താ എല്ലാരും നോക്കുന്നെ.... 🙄 അവരൊക്കെ കൊടുത്തില്ലേ.... പിന്നെ ഞാനായിട്ട് എന്തിനാ കുറക്കുന്നെ....?" അവളുടെ ചോദ്യം കേട്ട് ശ്രീധർ തലക്ക് കൈ കൊടുത്തു പോയി "വിളിച്ചോണ്ട് പോടാ ഇതിനെ...." അലക്സ് ജീവക്ക് നേരെ ചീറി.... "അയിനെന്തിനാ അവരെ വിളിക്കണേ.... എനിക്ക് പോവാൻ അറിഞ്ഞൂടെ.... 🙄" അത് കൂടി ആയപ്പോ അലക്സിന്റെ മുഖം ഇപ്പൊ പൊട്ടും എന്ന നിലക്ക് ആയി ശ്രീധർ അത് കണ്ട് അവളെ തലക്കിട്ട് ഒന്ന് കൊടുത്ത് അവളെയും വലിച്ചു

അവിടുന്ന് നടന്നു ടെറസ് വഴി വലിഞ്ഞിറങ്ങാൻ മെനക്കെടാതെ അവർ ഫ്രണ്ട് ഡോർ ലക്ഷ്യമാക്കി നടന്നു ആശ്വാസത്തോടെ അലക്സ് അവർക്ക് പിന്നാലെ നടന്നു "എന്നാലും ഈ കുരുട്ട് നമ്മടെ കൂടെ വന്നിട്ട് നമ്മളാരും അറിഞ്ഞില്ലല്ലോ...." മുന്നോട്ട് നടക്കുന്നതിനിടയിൽ ജീവ ചോദിച്ചു "ഞാൻ അറിഞ്ഞ് 😌.... അലക്സിനെ ഒതുക്കാൻ ഇവൾ കൂടെ ഉള്ളത് നല്ലതാണെന്നു കരുതി ഞാൻ കാണാത്ത പോലെ അങ്ങ് ഇരുന്നതാ... " സാഗർ അത് പറഞ്ഞതും മെറിൻ അവനെ നോക്കി ഇളിച്ചു കൊടുത്തു "എന്തായാലും എന്റെ പൊന്നുമോളെ പറ്റി ഈ പപ്പക്ക് ഉണ്ടായിരുന്ന ധാരണകൾ ഒക്കെ തെറ്റിപ്പോയി...."ശ്രീധർ ചിരിയോടെ പറഞ്ഞതും അവൾ ഇളിച്ചുകൊണ്ട് വന്ന് ശ്രീധറിനെ ചേർത്തു പിടിച്ചു ഡോർ ലക്ഷ്യമാക്കി നടന്നു ഡോറിന്റെ അടുത്ത് എത്താനായതും പെട്ടെന്ന് അവിടെ മുഴുവൻ പ്രകാശം പരന്നു ആരോ പിടിച്ചു വെച്ചത് പോലെ അഞ്ച് പേരും സ്റ്റക്ക് ആയിപോയി പിടിക്കപ്പെട്ട കള്ളന്മാരെ പോലെ അഞ്ചും കൂടി കണ്ണുകൾ ഇറുക്കിയടച്ചു ഒരുമിച്ച് തിരിഞ്ഞു നോക്കി മുന്നിൽ തന്നെ കൈയും കെട്ടി നിൽക്കുന്ന ജെസി.... "Beautyful.... 🙄"

ശ്രീധർ ജെസിക്ക് പിന്നിലായി ജോർജ് ജോയ് സാറ ഓരോരുത്തരായി ഇറങ്ങി വന്നു "ആഹാ.... എല്ലാരും ഉണ്ടല്ലോ... 🤧" ജീവ "ഒന്നും നോക്കണ്ട.... ഓടിക്കോ...."ജെറി "എങ്ങോട്ട് ഓടാൻ....? ഡോർ ലോക്കാടാ പുല്ലേ.... 😬" സാഗർ "സോറി അത് ഞാൻ ഓർത്തില്ല.... 🤧" ജെറി "ഒന്ന്.... രണ്ട്.... മൂന്ന്.... നാല്.... അഞ്ച്.... ഒരു മൂന്ന് നാല് പേരെ കൂടി കൂട്ടായിരുന്നില്ലേ....?"ജോയ് എണ്ണമെടുത്തു കൊണ്ട് പറഞ്ഞതും അഞ്ചും കൂടി ഒന്ന് ഇളിച്ചു കൊടുത്തു "ഞാനും ഓർത്തതാ.... പിന്നെ വേണ്ടെന്ന് വെച്ചു....😌" സാഗർ "നിർത്തെടാ.....നിങ്ങൾക്കെന്താ ഇവിടെ കാര്യം....?" അഞ്ചിനെയും നോക്കി ജെസി ദേഷ്യത്തോടെ ചോദിച്ചു ആള് നല്ല ദേഷ്യത്തിലാണെന്ന് കണ്ടതും സാഗർ അവന്റെ നുണക്കുഴി കാട്ടി ചിരിച്ചു മയക്കാൻ നോക്കി "ചോദിച്ചത് കേട്ടില്ലേ....?" ജെസി അലറി "ഏറ്റില്ല ഏറ്റില്ല...." സാഗറിന്റെ ഇളി ചീറ്റിയത് കണ്ട് ജീവ അവന്റെ ചെവിയിൽ പറഞ്ഞു അഞ്ചും കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടതും ജെസി ദേഷ്യത്തോടെ അവർക്ക് നേരെ പാഞ്ഞു ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story