സാഗരം സാക്ഷി...❤️: ഭാഗം 69

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിർത്തെടാ.....നിങ്ങൾക്കെന്താ ഇവിടെ കാര്യം....?" അഞ്ചിനെയും നോക്കി ജെസി ദേഷ്യത്തോടെ ചോദിച്ചു ആള് നല്ല ദേഷ്യത്തിലാണെന്ന് കണ്ടതും സാഗർ അവന്റെ നുണക്കുഴി കാട്ടി ചിരിച്ചു മയക്കാൻ നോക്കി "ചോദിച്ചത് കേട്ടില്ലേ....?" ജെസി അലറി "ഏറ്റില്ല ഏറ്റില്ല...." സാഗറിന്റെ ഇളി ചീറ്റിയത് കണ്ട് ജീവ അവന്റെ ചെവിയിൽ പറഞ്ഞു അഞ്ചും കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടതും ജെസി ദേഷ്യത്തോടെ അവർക്ക് നേരെ പാഞ്ഞു ജെസി അവർക്ക് മുന്നിൽ വന്ന് നിന്നുകൊണ്ട് ദേഷ്യത്തോടെ ശ്രീധറിനെ നോക്കി.... ശ്രീധർ അത് കണ്ട് മേപ്പോട്ട് നോക്കി സീലിംഗിന്റെ ഭംഗി ആസ്വദിച്ചു "മെറി.... എന്താ ഇതൊക്കെ....? ആരാ നിങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നേ....?" ശ്രീധറിനെ ഒന്ന് നോക്കി പാവത്തെ പോലെ നിൽക്കുന്ന മേറിനോടായി ജെസി ദേഷ്യത്തോടെ ചോദിച്ചതും മെറിൻ സാഗറിനെ നോക്കി "ഈ സീലിംഗ് ഒക്കെ എന്ത് ഭംഗിയാ.... 😌" അവളുടെ നോട്ടം കണ്ട് സാഗർ മേപ്പോട്ട് നോക്കി പറഞ്ഞു "അതെന്താ ഇവിടുത്തെ സീലിംഗ് നീ ആദ്യായിട്ട് ആണോ കാണുന്നെ... 🙄" സാക്ഷി ഇടയിൽ കയറി ചോദിച്ചതും സാഗർ അവളെ നോക്കി പല്ല് ഞെരിച്ചു....

അവൾ അവനെ പുച്ഛിച്ചു വിട്ടു ഇതൊക്കെ കേട്ട് ജെസി ദേഷ്യത്തോടെ സാഗറിന് നേരെ തിരിഞ്ഞു "നിന്നോട് ഇങ്ങോട്ട് വരണ്ടന്ന് ഞാൻ പറഞ്ഞതല്ലേ.... പിന്നെ എന്തിനാ ഇവരെ ഒക്കെ കൂട്ടി നീ ഇങ്ങോട്ട് വന്നത്....😡" ജെസി നല്ല കലിപ്പിലാണ്.... അടി വീഴുമോന്ന് കണ്ട് നിന്നവരൊക്കെ ചിന്തിച്ചു പോയി "എന്റെ പൊന്ന് ജെസീ.... ഇക്കാര്യത്തിൽ ഞാൻ നിരപരാധിയാണ്.... ചുമ്മാ ഇരുന്ന ഞങ്ങളെ ഒക്കെ ഈ ഡാഡ് ആണ് വിളിച്ചോണ്ട് വന്നത്.... " സാഗർ ചുണ്ടിൽ ചിരിയൊളിപ്പിച്ചു കൊണ്ട് ജെസിയെ നോക്കി "ഏഹ്ഹ്.... ഞാനാ....എപ്പ... 😳?"സീലിംഗ് നോക്കി നിന്ന ശ്രീധർ ഞെട്ടി ജെസി ദേഷ്യത്തോടെ ശ്രീധറിനെ നോക്കിയതും ശ്രീധർ പതറിപ്പോയി "അളിയോ.... 🤭" ജോയ് വല്ലാത്തൊരു ഈണത്തിൽ വിളിച്ചതും ശ്രീധർ ഒന്ന് തല കുടഞ്ഞു.... "എടാ എടാ മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്നോ.... ഞാൻ ആണോ നിങ്ങളെ വിളിച്ചോണ്ട് വന്നത്.... 😬?" ശ്രീധർ സാഗറിനെ നോക്കി പല്ല് കടിച്ചു ജെസിയുടെ നോട്ടം കണ്ട് ശ്രീധർ കർച്ചീഫ് എടുത്ത് നെറ്റിയിലെ വിയർപ്പൊക്കെ തുടക്കുന്നുണ്ട്

ജോർജ് ഇതൊക്കെ കണ്ട് ഒരു ചിരിയോടെ കൈയും കെട്ടി നിന്നു ജീവയും ജെറിയും മെറിനും ചിരി കടിച്ചു പിടിച്ചു നിന്നു "സാഗർ....!" സാഗർ ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിക്കുന്നത് കണ്ട് ജെസി ഗൗരവത്തോടെ വിളിച്ചു "നിന്നോട് ഞാൻ വരണ്ടന്ന് പറഞ്ഞാൽ വരരുത്.... എന്റെ വാക്കും മറി കടന്ന് നീ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ അതിനുള്ള പണിഷ്മെന്റ് നിനക്ക് കിട്ടണം.... സാക്ഷിയെ നാളെ തന്നെ ജോയിച്ചന്റെ കൂടെ ബാംഗ്ലൂർക്ക് അയക്കും....." അത് കേട്ട് സാക്ഷിയും സാഗറും ഒരുപോലെ ഞെട്ടി "അയ്യോ എന്റെ ജെസീ.... ഞാൻ പറഞ്ഞില്ലേ ... ഈ ഡാഡ് ആണ് ഞങ്ങളെ നിർബന്ധിച്ചത്....അതാ ഞ..." "ഡാ പോടാ.... ഞാൻ എപ്പോഴാടാ നിന്നെ നിർബന്ധിച്ചത് 😬...?" അവൻ മുഴുമിപ്പിക്കും മുന്നേ ശ്രീധർ ഇടയിൽ കയറി ചോദിച്ചു "എന്തിനാ ഡാഡ് ഇങ്ങനെ പേടിക്കുന്നെ.... ഭാര്യയെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ല.... ഒന്ന് വന്ന് കണ്ട് ഒരു കിസ്സ് ഒക്കെ കൊടുക്കാൻ തോന്നുന്നു എന്നൊക്കെ ഡാഡ് തന്നെയല്ലേ എന്നോട് പറഞ്ഞത്.....?" സാഗറിന്റെ ചോദ്യം കേട്ട് ശ്രീധർ വായും പൊളിച്ചു നിന്നു "ഇതൊക്കെ എപ്പ.... 🙄?" ശ്രീധർ "ഇവനോടൊക്കെ ഇതാണോ പറഞ്ഞു കൊടുക്കുന്നെ... 😡?"

ജെസി ദേഷ്യത്തോടെ ശ്രീധറിനെ നോക്കി... "ജെസി... ഇല്ലാ.... ഞാൻ.... ഒന്നും.... 😟" "ഇത് മാത്രമല്ല ജെസീ.... കിസ്സിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതാ എന്റെ ജെസിക്ക് അതൊന്നും ഇഷ്ടമല്ലെന്ന് അപ്പൊ ജെസി എന്റെ ഭാര്യ ആണേൽ ഞാൻ കിസ്സ് ചെയ്തിരിക്കും എന്ന് ബെറ്റും വെച്ച് അത് കാണിക്കാൻ വേണ്ടി ഞങ്ങളെ ഒക്കെ നിർബന്ധിച്ചു കൊണ്ട് വന്നതാ ഈ ഡാഡ്.... അല്ലാതെ ഞങ്ങൾക്ക് ഇതിലൊരു പങ്കും ഇല്ല.... അല്ലേൽ തന്നെ ജെസി പറഞ്ഞാൽ ഞാൻ അത് അനുസരിക്കാതെ ഇരിക്കുമോ....?" സാഗർ നിഷ്കളങ്കൻ ചമഞ്ഞു ജെസി കലി തുള്ളി ശ്രീധറിനെ നോക്കി.... ശ്രീധറിന്റെ ഫ്യൂസ് ഏകദേശം ഒക്കെ പോയി ജോർജ് പുഞ്ചിരിയോടെ അതേ നിൽപ്പാണ്.... ജോയിയും സാറയും മുക്കിയും മൂണ്ടും ഒക്കെ നിൽക്കുന്നുണ്ട് "എടാ എന്തൊക്കെ തോന്ന്യാസം ആടാ ഈ വിളിച്ചു പറയുന്നത്.... ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.... എന്നെ ഒന്ന് വിശ്വസിക്ക് 🤧" ശ്രീധർ ദയനീയമായി പറഞ്ഞു "ഡാ മോനെ ജീവാ.... ജെറി.... മക്കളെ ഒന്ന് പറയെടാ.... സത്യം എന്താണെന്ന് പറഞ്ഞു കൊടുക്ക്..... 😩"

ജീവയേയും ജെറിയെയും മാറി മാറി വിളിച്ചുകൊണ്ടു ശ്രീധർ പറഞ്ഞതും സാഗർ അവരെ നോക്കി മിണ്ടിയാൽ ഫിനിഷ്ഡ് എന്ന അർത്ഥത്തിൽ കഴുത്തിനു കത്തി വെക്കണ പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.... "അത്.... അത് പിന്നെ.... " ജീവ "നിന്ന് വിക്കാതെ പറയെടാ അങ്ങോട്ട്.... 🤧" ശ്രീധർ അത് കേട്ട് സാഗർ നിഗൂഢമായി അവരെ നോക്കി ചിരിച്ചു "അത് പിന്നെ....😥" ജെറി "അല്ല ജെസീ ...സാക്ഷിയെ ബാംഗ്ലൂർ അയക്കുമ്പോ അന്നയും ശിഖയും അവൾക്കൊപ്പം ഉണ്ടാവില്ലേ....?" സാഗറിന്റെ ചോദ്യത്തിന് ജെസി അമർത്തി മൂളിയതും ജെറിയും ജീവയും ഞെട്ടി എന്നിട്ട് പരസ്പരം ദയനീയമായി നോക്കി "ജീവാ.... ജെറി.... നിങ്ങൾ പറയ്.... എന്താ ഉണ്ടായത്....?" ജെസി ഗൗരവത്തോടെ ചോദിച്ചതും ശ്രീധർ പ്രതീക്ഷയോടെ അവരെ നോക്കി "സാഗർ പറഞ്ഞത് മാത്രേ ഞങ്ങൾക്കും പറയാനുള്ളൂ...."ജീവ "പപ്പ നിർബന്ധിച്ചിട്ടാ ഞങ്ങളൊക്കെ ഇറങ്ങി പുറപ്പെട്ടത്...." ജെറി "സാഗറിന്/ബ്രോയ്ക്ക് ഇതിലൊരു പങ്കും ഇല്ല...." രണ്ടും കൂടി ഒറ്റ സ്വരത്തിൽ പറഞ്ഞതും ശ്രീധർ വായും പൊളിച്ചു നിന്നു ജെസി ദേഷ്യത്തോടെ ശ്രീധറിനെ നോക്കി.....

ശ്രീധർ ആണേൽ പാവത്തെ പോലെ നിൽപ്പുണ്ട് "പിള്ളേരോട് എന്തൊക്കെ പറയണം പറയണ്ട എന്ന് ഇതുവരെ ആയിട്ടും നിങ്ങൾക്കറിയില്ലേ....?"ശ്രീധറിന് നേരെ ജെസി ഒച്ചയെടുത്തതും ശ്രീധർ ഞെട്ടി.... "മക്കളോട് ബെറ്റ് വെച്ചേക്കുന്നു.... എനിക്ക് വരുന്ന ദേഷ്യത്തിന് നല്ല നാല് തല്ലാണ് തരേണ്ടത്.... അത് ഞാൻ ചെയ്യാത്തത് ദേ ഈ മക്കളുടെ മുന്നിൽ ഉള്ള വില കളയാതിരിക്കാൻ വേണ്ടിയാ.... മക്കളെക്കാൾ കുട്ടിക്കളിയാണ് അപ്പന്.... ഇവരുടെ ഒക്കെ ലൈഫിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കാത്തത് എന്താ.... ഇവൻ ലൈഫിനെ കുറച്ചു കൂടി സീരിയസ് ആയി കാണാൻ വേണ്ടിയാ ഇവനെ നിങ്ങൾക്കൊപ്പം അയച്ചത്.... എന്നിട്ട് നിങ്ങൾ തന്നെ അവനെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നു.... ഇവരൊന്നും ലൈഫിൽ സക്സസ് ആവണമെന്ന ആഗ്രഹം ഒന്നും നിങ്ങൾക്കില്ലേ.... ഇവർ നാല് പേരുടെയും ഉള്ളിലിരുപ്പ് എന്താണെന്നൊക്കെ എനിക്ക് ഇന്ന് ബോധ്യമായി.... ഇവിടെ വന്ന് എന്തൊക്കെ കാണിച്ചു കൂട്ടിയെന്ന് ഞാൻ കാണുന്നുണ്ടായിരുന്നു..... ഇനി എന്താ വേണ്ടതെന്നു എനിക്കറിയാം...."

എന്ന് പറഞ്ഞു ജെസി ദേഷ്യത്തോടെ അവിടെ നിന്ന് പോയതും ശ്രീധറിന്റെ കണ്ണ് നിറഞ്ഞു വന്നു അത് കണ്ട് സാഗർ വന്ന് ശ്രീധറിനെ ഹഗ് ചെയ്തു "പപ്പക്ക് വെഷ്മായോ...?"ശ്രീധറിന്റെ തോളിൽ ചാരി മെറിൻ ചോദിച്ചതും ശ്രീധർ പുഞ്ചിരിയോടെ കണ്ണ് തുടച്ചു "ഇത്രയും വർഷങ്ങൾക്ക് ശേഷം ദേഷ്യപ്പെട്ടിട്ടാണേലും ഇന്നാണ് എന്റെ ജെസി എന്നോട് വീണ്ടും സംസാരിച്ചത്.... സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല...." ശ്രീധർ ചിരിച്ചുകൊണ്ട് കണ്ണ് തുടച്ചു ഇത് കണ്ട് ജോർജ് ശ്രീധറിന്റെ അടുത്തേക്ക് വന്നു "ഈ ദേഷ്യം ഒക്കെ അവൾ അനുഭവിച്ചതൊക്കെ ഓർത്തുള്ള വേദനയാണ് ശ്രീ.... നിന്റെ മുന്നിൽ അധിക കാലം ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയില്ല.... Because she loves you..... ഇപ്പോഴും അവളുടെ ഉള്ളിൽ ആ സ്നേഹം ഉണ്ട്.... അത് പുറത്ത് വരണമെങ്കിൽ നീ തന്നെ വിചാരിക്കണം...." അത്രയും പറഞ്ഞുകൊണ്ട് ശ്രീധറിന്റെ തോളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചുകൊണ്ട് ജോർജ് അകത്തേക്ക് കയറിപ്പോയി "അളിയൻ ഇവരെ കൂട്ടി പോകാൻ നോക്ക്.... ഇനിയും അവളെ ദേഷ്യം പിടിപ്പിക്കണ്ട....

"ജോയ് അത് പറഞ്ഞ് മെറിന്റെ തലയിൽ ഒന്ന് തലോടി അകത്തേക്ക് പോയതും സാറ അവരെ നോക്കി പുഞ്ചിരിയോടെ നിന്നു "വാ പോകാം...." ശ്രീധർ സന്തോഷത്തോടെ പുറത്തേക്ക് നടന്നതും സാഗറും ജീവയും ജെറിയും മെറിനും ഒന്ന് തിരിഞ്ഞു നോക്കി അത് കണ്ട അലക്സ് ശിഖയെയും സാക്ഷിയെയും അന്നയെയും വിളിച്ചു അകത്തേക്ക് കയറിപ്പോയി.. അത് കണ്ട് നാലും കൂടി ചുണ്ട് കോട്ടി പരസ്പരം നോക്കി എന്നിട്ട് ഒന്ന് ചിരിച്ചുകൊണ്ട് നാലും കൂടി തോളിൽ കൈയിട്ട് പുറത്തേക്ക് പോയി.... പുറത്തേക്ക് ചെന്നതും അവിടെ കൈയും കെട്ടി കാറിൽ ചാരി നിൽക്കുന്ന ശ്രീധറിനെ കണ്ട് നാലും ഒന്ന് നിന്നു.... മുഖത്തെ ചിരി ഒക്കെ എങ്ങോട്ടോ പോയി.... പക്ഷേ സാഗറിന്റെ മുഖത്ത് ഒരു ഇളി ഉണ്ടായിരുന്നു "എന്റെ പൊന്ന് മക്കൾ ഇങ്ങ് വന്നേ...." സാഗറിനെയും ജെറിയെയും ജീവയേയും നോക്കി ശ്രീധർ സ്നേഹത്തോടെ വിളിച്ചതും മൂന്ന് പേരും പരസ്പരം നോക്കിയിട്ട് ഇല്ലെന്ന് തലയാട്ടി "സ്വന്തം തന്തേടെ ജീവിതം വെച്ച് തന്നെ നിനക്കൊക്കെ കളിക്കാണം അല്ലേ.... 😤 നിക്കെടാ അവിടെ...." എന്നും പറഞ്ഞ് ശ്രീധർ അവന്മാരെ തല്ലാൻ ഓടിയതും മെറിനെ പിടിച്ചു നടുക്ക് നിർത്തി അവർ അവൾക്ക് ചുറ്റും ഓടി.... പിന്നാലെ ശ്രീധറും "അത് പിന്നെ ജെസിയെ ഡാഡ് കുറേ വിഷമിപ്പിച്ചതല്ലേ....

അതിനുള്ള ചെറിയ ശിക്ഷയായി കൂട്ടിയാൽ മതി ...."ഓടുന്നതിനിടയിൽ സാഗർ വിളിച്ചു പറഞ്ഞു "നിന്നെ ഞാൻ ഇന്ന്..."ശ്രീധർ മെറിനെ പിടിച്ചു മാറ്റി മൂന്നിനെയും പിടിച്ചു ഉന്തിയതും മൂന്നും കൂടി നിലത്തേക്ക് വീണു.... നിലത്ത് കിടന്ന് നാലും കൂടി തല്ല് കൂടുന്നത് കണ്ട് മെറിൻ തലക്ക് കൈ കൊടുത്തു നിലത്തുള്ള മണ്ണ് മുഴുവൻ അവരുടെ ദേഹത്തായി മുടിയൊക്കെ വൃത്തികേടായി മുഖത്തും ഡ്രസ്സിലും ഒക്കെ മണ്ണായി നിലത്ത് കിടക്കുന്നവരെ കണ്ട് മെറിൻ പൊട്ടി ചിരിച്ചതും സാഗർ അവളെ പിടിച്ചു വലിച്ചു താഴെയിട്ടു എന്നിട്ട് നാല് പേരും കൂടി അവളെ മണ്ണിലിട്ട് ഉരുട്ടി എടുത്തു.... അവളെ മേത്ത് മുഴുവൻ മണ്ണ് ആയതും അവൾ അപ്പനേം മക്കളെയും എടുത്തിട്ട് പെരുമാറി.... അതോടെ സാഗറും ജീവയും ജെറിയും കൂടി അവളെ പിടിച്ചു വെച്ച് ഇടിച്ചു ഇത് കണ്ട് ചുരിച്ചുകൊണ്ട് മുകളിലോട്ട് നോക്കിയ ശ്രീധർ കണ്ടത് ബാൽക്കണിയിൽ നിന്ന് അവരെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ജെസിയെയാണ്....!  ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story