സാഗരം സാക്ഷി...❤️: ഭാഗം 70

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മുടിയൊക്കെ വൃത്തികേടായി മുഖത്തും ഡ്രസ്സിലും ഒക്കെ മണ്ണായി നിലത്ത് കിടക്കുന്നവരെ കണ്ട് മെറിൻ പൊട്ടി ചിരിച്ചതും സാഗർ അവളെ പിടിച്ചു വലിച്ചു താഴെയിട്ടു എന്നിട്ട് നാല് പേരും കൂടി അവളെ മണ്ണിലിട്ട് ഉരുട്ടി എടുത്തു.... അവളെ മേത്ത് മുഴുവൻ മണ്ണ് ആയതും അവൾ അപ്പനേം മക്കളെയും എടുത്തിട്ട് പെരുമാറി.... അതോടെ സാഗറും ജീവയും ജെറിയും കൂടി അവളെ പിടിച്ചു വെച്ച് ഇടിച്ചു ഇത് കണ്ട് ചിരിച്ചുകൊണ്ട് മുകളിലോട്ട് നോക്കിയ ശ്രീധർ കണ്ടത് ബാൽക്കണിയിൽ നിന്ന് അവരെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ജെസിയെയാണ്....! ശ്രീധർ നോക്കുന്നത് കണ്ട് ജെസി ഒന്ന് ഞെട്ടി..... പെട്ടെന്ന് മുഖത്തെ ചിരി മറച്ചു പിടിച്ചു കുറച്ച് ഗൗരവം ഇട്ട് വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി അത് കണ്ട് ശ്രീധറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... പിന്നീട് തല ചെരിച്ച് പുന്നാര മക്കളെ ഒന്ന് നോക്കി.... അവരെ തല്ല് അപ്പോഴും തീർന്നിട്ടില്ല.... മെറിന്റെ കഴുത്തിൽ ലോക്കായി സാഗറിന്റെ കൈ.... മെറിന്റെ കൈ അവന്റെ മുടിയിലും.... ജീവയുടെ കൈ അവളുടെ മുടിയിൽ ....

ജെറി ആണേൽ ജെറി അവളെ പിടിച്ചു വെച്ച് കൈ കടിച്ചു പറിക്കുന്നുണ്ട്.... അവളുടെ ഒരു കൈ ജെറിയുടെ കഴുത്തിനു കുത്തിപ്പിടിച്ചിരിപ്പുണ്ട്....എല്ലാത്തിന്റെയും മുഖത്തും ഡ്രസ്സിലും ഒക്കെ മണ്ണും പൊടിയുമായിരുന്നു ഇതാണ് അവരുടെ നിലവിലെ പോസ്....! "എന്തോന്നാടെ ഇത്.... നീയൊക്കെ Lkg പിള്ളേരാണോ...."പിടിയും വലിയുമായി നിലത്ത് കിടക്കുന്നവരെ നോക്കി ശ്രീധർ ചോദിച്ചതും അതേ പോസ് മെയിന്റെയിൻ ചെയ്ത് നാലും കൂടി ഒരുപോലെ തലചെരിച്ചു നോക്കി എന്നിട്ട് പരസ്പരം നോക്കി ഗൂഢമായി ചിരിച്ചു ആ ചിരി കണ്ട് പന്തികേട് തോന്നി ശ്രീധർ അവിടുന്ന് മുങ്ങാൻ നോക്കി.... അപ്പഴേക്കും സാഗർ ശ്രീധറിന്റെ കാലിൽ പിടിച്ചു ഒറ്റ വലി.... മൂക്കും കുത്തി ദേ കിടക്കുന്നു.... സേഫ് ലാൻഡിംഗ് കഴിഞ്ഞതും സാഗർ ശ്രീധറിന്റെ പുറത്ത് കയറി ഇരുന്നു അപ്പനാണെന്ന പരിഗണന പോലും കൊടുക്കാതെ നാലും കൂടി മാന്തി പറിച്ചു വിട്ടു ആ പാവത്തിനെ.... "അമ്മാ.... ഇതിങ്ങൾ എല്ലാം കൂടി എന്നെ കൊല്ലുന്നേ....."ഇടിയും തൊഴിയും താങ്ങാനാവാതെ ശ്രീ വിളിച്ചു പോയി "ശൂ ശൂ.... മിണ്ടരുത്.... അടി.... 😌"

സാഗർ കൈ കൊണ്ട് തല്ലുന്ന പോലെ കാണിച്ചതും ശ്രീ അവനെ തള്ളിയിട്ട് എണീറ്റിരുന്നു "എന്തിനാടാ നീയൊക്കെ കൂടി എന്നെ തല്ലിയെ... 😬?" ശ്രീ "ആാാ 😌...." സാഗർ, ജീവ, ജെറി, മെറിൻ ഒരുപോലെ പറഞ്ഞു "നീയൊക്കെ എന്റെ വിത്ത് തന്നെയാണോടാ.... 🤧?" ശ്രീ "സംശയം ഉണ്ടെങ്കിൽ ജെസിയെ വിളിക്കാം... 😌 ജെസി.... ജെസിയേയ്.... കൂയ്...."സാഗർ കൂക്കി വിളിച്ചതും ശ്രീ അവന്റെ വായ പൊത്തി "മിണ്ടാതിരിയെടാ കാലാ..... അവൾ എങ്ങാനും കേട്ടാൽ എന്നെ ഉടലോടെ സ്വർഗത്തിലോട്ട് എടുക്കും....😥" ശ്രീ ദയനീയമായി പറഞ്ഞതും "അപ്പൊ സംശയം തീർക്കണ്ടേ....?" സാഗർ "വോ വേണ്ടായേ..... അമ്മയും മക്കളും കൂടി എന്റെ പൊക കാണാൻ ഇറങ്ങിയേക്കുവാ.... 😬😬"ശ്രീ ആരോടെന്നില്ലാതെ പറഞ്ഞതും നാലും കൂടി ഇളിച്ചു കാണിച്ചു "😁😁😁😁" "😬😬😬😬" ശ്രീ "മതി ഇളിച്ചത്.... വാ പോവാം...."അതും പറഞ്ഞ് ശ്രീ എണീറ്റ് നിന്നതും മെറിനും ജെറിയും എണീറ്റു സാഗർ നിലത്ത് തന്നെ കിടന്നുകൊണ്ട് മുകളിലേക്ക് നോക്കി അപ്പൊ സാക്ഷിയുടെ റൂമിന്റെ വിൻഡോയിലൂടെ അവനെ നോക്കുന്ന സാക്ഷിയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു...

അവളെ കണ്ടതും സാഗർ ചാടി എണീറ്റ് കണ്ണ് തിരുമ്മി ഒന്നുകൂടി ശരിക്ക് നോക്കി.... അപ്പോഴും അവൾ അവിടെ തന്നെ ഉണ്ടായിരുന്നു.... അത് കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു പെട്ടെന്ന് ബോധം വന്നത് പോലെ സാക്ഷി അവിടെ നിന്നും മറഞ്ഞു നിന്നു.... "മഞ്ഞുരുകി തുടങ്ങീ.... യ്...." ജീവ നീട്ടി പറയുന്നത് കേട്ടാണ് സാഗർ തല ചെരിച്ച് നോക്കിയത്.... അപ്പോ അവൻ ഇരിക്കുന്നത് പോലെ നിലത്ത് പിന്നിലേക്ക് കൈയൂന്നി ഇരിക്കുന്ന ജീവയെ കണ്ടതും അവന്റെ മുഖത്ത് കുസൃതി നിറഞ്ഞു ബാക്കി മൂന്നും കൈയും കെട്ടി നിൽപ്പുണ്ട്.... "ഇതുപോലെ എന്റെ ശിഖക്കുട്ടിയും എന്നെ എവിടെയെങ്കിലും മാറി നിന്ന് നോക്കുന്നുണ്ടാവും.... 🙈 ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ...."എന്നും പറഞ്ഞ് ജീവ ഫോൺ എടുത്ത് ശിഖക്ക് ഡയൽ ചെയ്തു കുറേ നേരം ട്രൈ ചെയ്ത് അവസാനം അവൾ അറ്റൻഡ് ചെയ്തു.... "ഹലോ... 🥱" ഒരു കോട്ടുവാ ഇട്ടുകൊണ്ടാണ് അവൾ അറ്റൻഡ് ചെയ്തത് "വാവേ.... നീ എവിടെയാ.... ☺️" ജീവ കൊഞ്ചലോടെ ചോദിച്ചു "വാവയാ 🥴..?" ജെറി "എനിക്കറിയാം നീ ലൈറ്റും ഓഫാക്കി എന്നെയും നോക്കി ആ ജനലോരം നിൽപ്പുണ്ടെന്ന്...." ജീവയുടെ വാക്കുകളിൽ തേനൊലിക്കുകയായിരുന്നു.... "ഓ.... എനിക്ക് പ്രാന്തല്ലേ..... ഉറക്കം കളഞ്ഞു ജനലോരം വന്ന് നിങ്ങളേം നോക്കി നിൽക്കാൻ....

വെച്ചിട്ട് പോ മനുഷ്യാ.... എനിക്ക് ഉറങ്ങണം...."ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ലവൾ ഫോൺ കട്ടാക്കി പോയി "ചുമ്മാതാ.... 😁😁" ജീവ ഒരു വളിഞ്ഞ ചിരിയോടെ എല്ലാവരെയും നോക്കി "ഓ ശരി.... ഇനി പോവാലോ....?" ശ്രീ അതും പറഞ്ഞ് മുന്നിൽ നടന്ന്.... ജീവ നിരാശനായി എണീറ്റ് നിന്നു.... സാഗറിന് നേരെ കൈ നീട്ടിയതും സാഗർ അവന്റെ കൈയിൽ പിടിച്ചു എണീറ്റു സാഗറിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്.... ജീവയുടെ മുഖത്ത് ഒരു മ്ലാനതയും.... ഇവർ മൂന്നും മുന്നിൽ നടന്നിട്ടും ജെറിയും മെറിനും അവിടെ തന്നെ നിന്നു.... എന്തിനോ വേണ്ടി അവർ തിരിഞ്ഞു നോക്കി.... ജെറി അന്നയുടെ റൂമിന്റെ വിൻഡോയിലേക്കും മെറിൻ അലക്സിന്റെ റൂമിന്റെ വിൻഡോയിലേക്കും.... പ്രതീക്ഷിച്ച ആളെ കാണാതായതും രണ്ടു പേരുടെയും മുഖം വാടി.... അവർ അങ്ങോട്ട് തന്നെ നോക്കി നിന്നതും ജീവ വന്ന് രണ്ടിന്റെയും തോളിൽ കൈയിട്ടു "ഇപ്പൊ നമ്മൾ തുല്യദുഖിതർ....."രണ്ടിനെയും ചേർത്തു പിടിച്ചു അവൻ പറഞ്ഞു "ഈ വിഷമം ഒന്ന് ചുറ്റിയടിച്ചു തീർക്കാം നമുക്ക്.... "

ജീവ അത് പറഞ്ഞതും രണ്ടിന്റെയും മുഖം തെളിഞ്ഞു "ഞങ്ങടെ ഈ ദുഃഖത്തിൽ വേണേൽ നിങ്ങൾക്കും പങ്ക് ചേരാം...."സാഗറിനെയും ശ്രീയെയും നോക്കി പറഞ്ഞുകൊണ്ട് ജീവ അവരെ കൂട്ടി മുന്നിൽ നടന്നത്.... മതിൽ ചാടാൻ നിൽക്കുമ്പോഴാണ് അവനാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് "തെണ്ടി.... ഗേറ്റ് ലോക്ക് അല്ലായിരുന്നോ.... വെറുതെ ഈ മതിൽ ചാടി സ്റ്റാമിന വേസ്റ്റ് ആക്കി...."ജീവ ഗേറ്റിലേക്ക് നോക്കുന്നത് കണ്ട് സാഗർ പല്ല് ഞെരിച്ചു "സോറി അളിയാ.... നോർമലി ഇത് പോലത്തെ സാഹചര്യങ്ങളിൽ കാമുകിമാരുടെ വീടിന്റെ ഗേറ്റ് ലോക്ക് ആയിരിക്കും.... അപ്പൊ മതിൽ ചാടുകയാണ് വേണ്ടത്...." ജീവ ന്യായീകരിച്ചു "എന്ന് നിന്നോടാര് പറഞ്ഞു...?" ശ്രീ "ആരും പറഞ്ഞില്ല....😁" ജീവ "😬😬😬😬" എല്ലാം കൂടി ഒരുപോലെ പല്ല് കടിച്ചു "സിനിമേൽ ഒക്കെ അങ്ങനാ... 🤧" ജീവ അത് പറഞ്ഞതും സാഗർ അവന്റെ തലക്കിട്ട് ഒന്ന് കൊട്ടി അവനേം വലിച്ചോണ്ട് പോയി.... അവർ നേരെ പോയത് ബീച്ചിലേക്കാണ്.... അവരെ എൻജോയ് ചെയ്യാൻ വിട്ടിട്ട് ശ്രീ തീരത്തേക്ക് മാറി ഇരുന്നതും മെറിൻ വന്ന് ശ്രീയെ പിടിച്ചു വലിച്ചു വെള്ളത്തിലിട്ടു.... ശ്രീയെ പിടിക്കാൻ ചെന്ന ജെറിയെ ശ്രീ മെറിൻ ആണെന്ന് കരുതി വലിച്ചു വെള്ളത്തിലേക്കിട്ടു... ശ്രീയും ജെറിയും വെള്ളത്തിൽ മുങ്ങിയതും സാഗറും ജീവയും കൂടി മെറിക്ക് നേരെ പോയി....

അവരുടെ വരവ് കണ്ട് മെറിൻ ഓടി.... അവന്മാർ അവളെ പിറകെ ഓടി അവളെ പിടിച്ചു വെച്ചു സാഗർ അവളുടെ കൈയിലും ജീവ അവളുടെ കാലിലും പിടിച്ചു പൊക്കി.... തൊട്ടിലാട്ടുന്നത് പോലെ അവളെ ആട്ടിക്കൊണ്ട് തൂക്കി എടുത്ത് ഒറ്റ എറി മെറിയെ ... മെറി ദേ കിടക്കുന്നു ഉപ്പ് വെള്ളത്തിൽ....! വായിലും മൂക്കിലും ഒക്കെ വെള്ളം കേറിയതും അവൾ പല്ല് കടിച്ചു അവിടുന്ന് എണീറ്റു ശ്രീയും ജെറിയും കിണിക്കുന്നത് കണ്ട് അവൾ പാഞ്ഞു ചെന്ന് അവരെ തല പിടിച്ചു വെള്ളത്തിൽ മുക്കി ജീവ ഓടി വന്ന് അവളെ പിടിച്ചു വെള്ളത്തിൽ ഇട്ടു.... അവൾ പല്ല് കടിച്ചു വീണ്ടും എണീറ്റു.... അപ്പൊ സാഗർ അവളെ കാലു വെച്ച് വെള്ളത്തിലേക്ക് വീഴ്ത്തി.... അവൾ ക്ഷമ നശിച്ചു പിന്നെയും എണീറ്റു.... ഇത്തവണ ജെറിയും ശ്രീയും കൂടി അവളെ വലിച്ചിട്ടു ലാസ്റ്റ് അവൾ ആടിക്കൊണ്ട് എങ്ങനെയൊക്കെയോ എണീറ്റ് നിന്നു "നീയെന്താടി ഫിറ്റാണാ... 🤭?" അവൾ ആടുന്നത് കണ്ട് ജീവ കളിയാക്കി "നിന്നെ ഞാൻ കൊല്ലുമെടാ ചേട്ടൻ തെണ്ടീ...."എന്ന് പറഞ്ഞു ആടി ആടി അവൾ മുന്നോട്ട് വന്നതും ദേ പോണ് ബാലൻസ് തെറ്റി വീണ്ടും വെള്ളത്തിലോട്ട് അവൾ വീണത് കണ്ട് ജീവയും സാഗറും അവിടെ നിന്ന് പൊരിഞ്ഞ ചിരി....

അത് കൊച്ചിന് ഇഷ്ടപ്പെട്ടില്ല "ഏട്ടന്മാർ എന്നെ അനുഗ്രഹിക്കണം.... 😬"എന്ന് പറഞ്ഞു അവന്മാരെ കാലിൽ പിടിച്ചു ഒറ്റ വലി വെള്ളത്തിൽ രണ്ടും കൂടി മൂക്കും കുത്തി വീണ്.... എന്താണെന്നറിയില്ല മെറിന് ചിരി അൺസഹിക്കബിൾ.... പാവം കൊച്ച് സന്തോഷം കൊണ്ടാ.... "എടീ.... 😬" ജീവ പല്ലും കടിച്ചു അവളെ പുറം നോക്കി ഒന്നങ്ങ് കൊടുത്തു "മമ്മാ...."അവൾ കാറി കൂവി "മിണ്ടാതിരിക്കെടി.... ഇല്ലേൽ വായിൽ ഉപ്പുവെള്ളം നിറയ്ക്കും.... 😬😤"ജീവ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ ഒരു ചവിട്ട് കൊടുത്തു "അയ്യോ.... ഞാൻ ധാ പോണേ.... ഡേയ് നോക്കി നിൽക്കാതെ പിടിച്ചു കയറ്റടാ....." ജീവ ഉരുണ്ടുരുണ്ട് വെള്ളത്തിലോട്ട് പോയതും സാഗർ അവന്റെ കാലിൽ പിടിച്ചു വലിച്ചു മുകളിലോട്ട് ഇട്ടു അവനൊന്നു കിതച്ചു കൊണ്ട് തീരത്ത് വന്ന് മലർന്നു കിടന്നതും അതേ കിതപ്പോടെ മെറിനും സാഗറും കയറി വന്ന് അവന്റെ ഇടതും വലതുമായി കിടന്നു "ഹ്ഹ് ഹ്ഹ് ഹ്ഹ് ഹ്ഹ് ഹ്ഹ് ഹ്ഹ് " മൂന്ന് പേരും ഒരുപോലെ കിതക്കുന്നുണ്ടായിരുന്നു.... ശ്രീയും ജെറിയും അവരുടെ അടുത്തേക്ക് വന്നിരുന്നു തിരമാല ഇടക്കൊക്കെ വന്ന് അവരുടെയൊക്കെ കാലുകളെ കുളിരണിയിപ്പിച്ചു പോയി ജീവയുടെ മുഖത്ത് ഒരു പുഞ്ചിരിച്ചു ഉണ്ടായിരുന്നു.... ആ പുഞ്ചിരിയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണ്..... "എന്താടാ....?"

അവന്റെ പുഞ്ചിരി കണ്ട് സാഗർ അവന് നേരെ തിരിഞ്ഞു മണ്ണിൽ കൈയൂന്നി ആ കൈയിൽ തല വെച്ച് ചോദിച്ചതും ജീവ പതിയെ എണീറ്റിരുന്നു "ഞാൻ ഓർക്കുവായിരുന്നു.... എന്റെ ലൈഫിൽ എത്ര വലിയ മാറ്റമാണ് ഉണ്ടായതെന്ന്.... ആ വീട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ ഇന്നേവരെ എന്റെ മനസ്സ് അങ്ങോട്ട് പോയിട്ടില്ല.... നിന്റെ കൂടെ എന്തേലും പൊട്ടത്തരം കാണിച്ചു ചിരിച്ചു കളിച്ചു നടക്കുമ്പോ ഞാൻ ഹാപ്പിയാണെടാ.... അപ്പോഴും ഒരു നോവായി കുഞ്ഞാറ്റ എന്റെ ഉള്ളിൽ ഉണ്ടാവുമായിരുന്നു.... അവളെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തീരാത്ത നഷ്ടമായി മനസ്സിനെ വേദനിപ്പിക്കുമായിരുന്നു.... ആ വേദന ഞാൻ മറന്ന് തുടങ്ങിയത് എന്നാണെന്ന് അറിയോ നിനക്ക്....?" അവൻ ഒന്ന് നിർത്തിക്കൊണ്ട് സാഗറിനെ നോക്കി സാഗർ അവനെ തന്നെ ഉറ്റുനോക്കി "ധാ ഇവളെ കിട്ടിയത് മുതൽ...." സാഗറിനെ തന്നെ നോക്കിക്കൊണ്ട് മെറിന്റെ തോളിൽ കൈയിട്ട് ജീവ അവളെ ചേർത്തു പിടിച്ചു.... മെറിന്റെ കണ്ണ് നിറഞ്ഞു.... "അയിന് നീ എന്നാത്തിനാടി കരയുന്നെ.... 🙄?" ജെറി "സന്തോഷം കൊണ്ടാ.... 🥺"

മൂക്ക് തുടച് അവൾ പറയുന്നത് കേട്ട് ജീവ ചിരിച്ചു.... മെറിൻ അവനെ കെട്ടിപ്പിടിച്ചു "ഞാനും ചേട്ടായിടെ സ്വന്തം പെങ്ങളെ അല്ലേ.... 🥺?" അവൾ ചോദിക്കുന്നത് കേട്ട് അവൻ നിറ കണ്ണുകളോടെ തല കുലുക്കി "നിന്നോട് ഞാൻ ഓവർ ഫ്രീഡം എടുക്കുന്നതും തല്ലുണ്ടാക്കുന്നതും അത് കൊണ്ടാ.... "അവൻ കണ്ണ് ചിമ്മി ചിരിച്ചു.... മെറിൻ അവകാശത്തോടെ അവനെ പൂട്ടി സാഗർ അത് കണ്ട് ചിരിച്ചു പോയി "നിനക്ക് വേണേൽ നീ ദത്ത് എടുത്തോടാ.... ഞങ്ങൾക്ക് സന്തോഷേ ഉള്ളൂ.... ഒരു മാരണം ഒഴിഞ്ഞു പോകുന്നതിൽ...." സാഗറിന്റെ വർത്താനം അവളെ ചൊടിപ്പിച്ചു "അങ്ങനെ നിങ്ങളാരും സ്വപ്നം കാണണ്ട.... എന്നെ ഒഴിവാക്കി സുഗിക്കാമെന്ന് മൂന്ന് പേരും കരുതണ്ട.... നിങ്ങൾ എവിടെപ്പോയാലും ഞാനും ഉണ്ടാവും അവിടെ.... " അവൾ ജീവയുടെ തോളിൽ ചാരി ഇരുന്ന് വാശിയോടെ പറഞ്ഞു "ഞങ്ങൾ മൂന്ന് വഴിക്ക് പോയാലോ... 😌?" സാഗർ "😬😬😬😬" മെറിൻ "നിങ്ങളെങ്ങനെ മൂന്ന് വഴിക്കൊന്നും പോകില്ല...... എനിക്കുറപ്പാ.... എന്നും നിങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും...."ശ്രീ പുഞ്ചിരിയോടെ പറഞ്ഞതും മൂന്ന് പേരും ചിരിച്ചു "എന്റെ മോള് വിഷമിക്കണ്ട.... നിന്റെ മൂന്ന് ആങ്ങളമാരും നിനക്കൊപ്പം തന്നെ ഉണ്ടാവും.... "ശ്രീ മെറിന്റെ താടയിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞു "ഇവര് ഇട്ടിട്ട് പോയാലും എന്റെ ജീവേട്ടൻ ഇട്ടിട്ട് പോവില്ല... 😏" സാഗറിനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ ജീവയുടെ തോളിൽ ചാരി ഇരുന്നു  ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story