സാഗരം സാക്ഷി...❤️: ഭാഗം 71

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിങ്ങളങ്ങനെ മൂന്ന് വഴിക്കൊന്നും പോകില്ല...... എനിക്കുറപ്പാ.... എന്നും നിങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും...."ശ്രീ പുഞ്ചിരിയോടെ പറഞ്ഞതും മൂന്ന് പേരും ചിരിച്ചു "എന്റെ മോള് വിഷമിക്കണ്ട.... നിന്റെ മൂന്ന് ആങ്ങളമാരും നിനക്കൊപ്പം തന്നെ ഉണ്ടാവും.... "ശ്രീ മെറിന്റെ താടയിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞു "ഇവര് ഇട്ടിട്ട് പോയാലും എന്റെ ജീവേട്ടൻ ഇട്ടിട്ട് പോവില്ല... 😏" സാഗറിനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ ജീവയുടെ തോളിൽ ചാരി ഇരുന്നു ജീവ അവളെ ചേർത്തു പിടിച്ചു.... സാഗർ ചിരിച്ചുകൊണ്ട് തലക്ക് പിന്നിൽ കൈ വെച്ച് ആകാശം നോക്കി കിടന്നു "വാടാ.... ഇനി പോയേക്കാം...."കുറച്ച് കഴിഞ്ഞ് ശ്രീ വിളിച്ചതും സാഗറും ജെറിയും എണീറ്റു മെറി മടി പിടിച്ചു ഇരിക്കുന്നത് കണ്ട് ജീവ അവളെ പൊക്കി തോളത്തേക്കിട്ട്.... അവൾ സുഖമായി അവന്റെ തോളത്തു കിടന്നതും സാഗർ അവളെ തലക്കിട്ട് ഒന്ന് കൊടുത്തു "താഴെ ഇറങ്ങി നടക്കെടി...."അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു "ജീവേട്ടന് കുഴപ്പം ഇല്ലല്ലോ.... പിന്നെ ഇച്ചായനെന്താ.... 😼?" അവൾ അതും ചോദിച്ചു ജീവയുടെ തോളത്തു കിടന്നു.... ജീവ ചിരിച്ചു....

സാഗർ അവളെ മൂക്ക് പിടിച്ചു വലിച്ചുകൊണ്ട് മുന്നിൽ നടന്നു ജീവ ആ ലഗേജും എടുത്ത് പതിയെ പിറകെ പോയി അവളെ ഫ്രണ്ട് സീറ്റിൽ ഇട്ടുകൊണ്ട് അവർ മൂന്നും ബാക്കിൽ കയറി.... ശ്രീ കാർ എടുത്തതും മെറി മുന്നിൽ നിന്ന് പിന്നിലേക്ക് ചാടി "പോയി അവിടെ ഇരിക്കെടി.... 😬" സാഗർ അവളെ തള്ളിക്കൊണ്ട് പറഞ്ഞതും "പറ്റൂല... ഞാൻ ഇവിടേ ഇരിക്കൂ.... ☹️"സാഗറിനെ നോക്കി അവൾ പാവത്തെ പോലെ പറഞ്ഞു "എവിടെ.... എന്റെ തലേലോ.... 😤?" സാഗർ "നീ ഒന്ന് ചുമ്മാതിരിക്ക്.... അവൾ അവിടെ ഇരുന്നോട്ടെ...." ശ്രീധർ സപ്പോർട്ട് ചെയ്തതും അവൾ സാഗറിന്റെ മടിയിൽ ചാടിക്കയറി ഇരുന്ന് സാഗർ അവളെ നോക്കി പല്ല് കടിച്ചു "എന്താടാ ചേട്ടാ....നിനക്ക് ദേഷ്യം വരുന്നുണ്ടോ....? നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോ.... 😌 തല്ലെടാ.... ഒന്ന് തല്ലി നോക്കെടാ.... 😌"അവന്റെ മീശയിൽ പിടിച്ചു വലിച്ചു അവൾ കൊഞ്ചലോടെ ചോദിച്ചതും അടുത്ത സെക്കന്റിൽ സാഗർ അവളെ മോന്തക്കിട്ട് ഒന്ന് കൊടുത്തു "പപ്പാ.... ഇവനെന്നെ തല്ലി.... 🥺😭" അവൾ കവിളിൽ കൈയും വെച്ച് കരയണ പോലെ പറഞ്ഞതും സാഗർ അവളെ കവിളിന് ഒരു കുത്ത് കൊടുത്തു "ചോദിച്ചു വാങ്ങിയതല്ലേ.... സഹിച്ചോ...." ജീവ അവളോട് പറയുന്നത് കേട്ട് അവൾ ചുണ്ട് ചുളുക്കി "അല്ലേലും നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ.... ☹️🤧....

"മെറി ചുണ്ട് ചുളുക്കി അവരെ നോക്കി "ആഹാ എന്നിട്ട്.... 🤭" ജെറി "എനിക്ക് സങ്കടോംന്നുല്ല..... എന്നാലും ചെറിയോരു വെഷ്മം.... 🥺"ഇത് കേട്ട് ജീവയും ജെറിയും ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു "പോരാ പോരാ.... ഇന്നലെ നീയിത് റീൽസിട്ട അത്ര ഒറിജിനാലിറ്റി ഇല്ലടി....."ജെറി അവളെ ആക്കിയതും അവൾ അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു "ഡീ ഡീ.... മൂത്തവരെ നേർക്ക് കൈ ഓങ്ങുന്നോടി.... ഏഹ്ഹ്...."സാഗർ ആ കൈ പിടിച്ചു തിരിച്ചതും മെറിൻ ഇരുന്ന് തുള്ളി "അതിന് ഞാനും അവനും മിനിറ്റുകളുടെ വ്യത്യാസം അല്ലേ... "സാഗറിന്റെ പിടി അയച്ചുകൊണ്ട് അവൾ മുഖം വീർപ്പിച്ചു "ഓ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.... നിങ്ങളെക്കാൾ ഭേദം ഫസ്റ്റ് സ്റ്റാൻഡേർഡിലെ പിള്ളേരാണല്ലോ.... പോത്ത് പോലെ വളർന്നിട്ടും കാക്കാശിന് മെച്ചൂരിറ്റി ഇല്ല...."ശ്രീ ഗൗരവത്തോടെ പറഞ്ഞതും നാലും സൈലന്റ് ആയി.... ശബ്ദം കേൾക്കാതായപ്പോൾ ശ്രീ മിററിലൂടെ അവരെ നോക്കി..... നാലും വിടാതെ ശ്രീയെ തന്നെ നോക്കിയിരിക്കുകയാണ് "എന്താ.... 😬?" അവരുടെ നോട്ടം കണ്ട് ശ്രീ ചോദിച്ചു

"കുറച്ച് മുന്നേ ഞങ്ങടെ കൂടെ മണ്ണിൽ കിടന്ന് ഉരുണ്ട ആളാ മെച്ചൂരിറ്റിയെ പറ്റി പറയുന്നേ.... 🥴" മെറിൻ "അത് പിന്നെ ഒരു രസത്തിന് ... 😁😁😁😁" ശ്രീ വൃത്തിക്ക് ഒന്ന് ഇളിച്ചു കാണിച്ചു "പ്ഫാ.... 😤" നാലും ഒരുമയോടെ ആട്ടിയതും ശ്രീ വെട്ടി തിരിഞ്ഞു നേരെ നോക്കി ഡ്രൈവ് ചെയ്തു "തന്തയെ ആട്ടുന്ന ലോകത്തിലെ ആദ്യത്തെ മക്കളാവും നിങ്ങൾ.... നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ 🤧...?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൂക്ക് ചീറ്റി ശ്രീധർ പറഞ്ഞു "സെഡ് ആയോ തന്തേ....?" മെറി മുന്നിലേക്ക് ആഞ്ഞുകൊണ്ട് ശ്രീധറിന്റെ കവിളിൽ പിടിച്ചു കൊഞ്ചലോടെ ചോദിച്ചതും ശ്രീ ഒന്ന് മൂളി "കണക്കായിപ്പോയി... 🤭" മെറി അത് പറഞ്ഞതും ശ്രീ അവളെ നോക്കി കണ്ണുരുട്ടി "ഞാൻ കരുതി ഇവൻ മാത്രമാ ഇങ്ങനെ തല തെറിച്ച സ്വഭാവം കൊണ്ട് നടക്കുന്നതെന്ന്.... ഇക്കാര്യത്തിൽ നിങ്ങൾ നാലും കണക്കാ നിന്റെയൊക്കെ തോന്ന്യസത്തിന് ജെസീടെ വായിൽ ഇരിക്കുന്നതൊക്കെ ഞാനാ കേട്ടത്....😩" ശ്രീ പരാതി കെട്ടഴിച്ചു നാലും പല്ല് കാണിച്ചു ഇളിച്ചോണ്ട് ഇരിപ്പുണ്ട്.... "കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തിൽ മക്കളായി പിറക്കുക എന്ന് പറയുന്നത് എത്ര ശരിയാ... 🤧" ശ്രീ ആരോടെന്നില്ലാതെ പറഞ്ഞു "അത് ശരി.... അങ്കിൾ തന്നെയല്ലേ ഈ സാഗറിനെ വളർത്തി ഇങ്ങനെയാക്കിയത്....🧐?"

ജീവ അത് ചോദിച്ചതും ശ്രീ സാഗറിനെ ഒന്ന് ഇരുത്തി നോക്കി.... സാഗർ പല്ലിളിച്ചു "ഓ പിന്നെ ഞാൻ ഇവനെ വിളക്കും വെച്ച് ഇരുത്തി പഠിപ്പിച്ചല്ലേ ഇങ്ങനെ ആക്കിയത്.... പോടാ അവിടന്ന്.... 😬" ശ്രീ പല്ല് കടിച്ചു "ഇവൻ ഇങ്ങനെ ആയത് ഞാൻ വളർത്തിയിട്ടാണെങ്കിൽ അപ്പൊ ഇവരോ.... ഇവരെ ജെസി അല്ലേ വളർത്തിയത്....."ശ്രീ ജീവയെ നോക്കി പുരികം പൊക്കി "ഒരേ ബ്ലഡ്‌ ആയത് കൊണ്ട് ഒരേ സ്വഭാവം വന്ന് കൂടാ എന്നില്ലല്ലോ.... It's quite natural.... 😌"എന്ന് ജീവ "മിണ്ടാണ്ടിരുന്നോണം..... ഇനി നീയൊക്കെ കാരണം ജെസി എന്നെ ചീത്ത പറഞ്ഞാൽ നാലിനേം കൊന്ന് കൊല വിളിക്കും ഞാൻ.... ഈ വയസ്സ് കാലത്താണ് ഭാര്യയെ തിരിച്ചു കിട്ടിയേ.... എന്നിട്ട് ഒന്ന് സ്നേഹിക്കാൻ പോലും പറ്റുന്നില്ല..... നീയൊക്കെ കാരണം എനിക്കെന്നും ആട്ടും തുപ്പും ഒക്കെ തന്നെ ആയിരിക്കും...." ശ്രീ നിരാശനായി പറഞ്ഞതും മെറി ഫ്രണ്ട് സീറ്റിലേക്ക് ചാടി "പപ്പേ...."അവൾ സൗമ്യമായി വിളിച്ചതും ശ്രീ പരിഭവത്തോടെ അവളെ നോക്കി അവൾ പുഞ്ചിരിയോടെ നോക്കുന്നത് കണ്ടതും ശ്രീ പുരികം പൊക്കി.... "പപ്പക്ക് ഇപ്പൊ എന്താ വേണ്ടേ.... പപ്പേം മമ്മേം തമ്മിലുള്ള പ്രശ്നങ്ങളൊക്കെ സോൾവ് ചെയ്യണം.... അത് ഞാൻ സോൾവ് ചെയ്യും.... അല്ലാ.... ഞങ്ങൾ സോൾവ് ചെയ്യും...."മെറി പറയുന്നത് കേട്ട് ശ്രീയുടെ മുഖം തെളിഞ്ഞു "വിശ്വസിക്കാവോ.... 😒?"

ശ്രീ "വിശ്വസിക്കാം.... നിങ്ങൾ ഒന്നിക്കണമെന്ന് മക്കളായ ഞങ്ങൾക്ക് ആഗ്രഹം ഉണ്ടാവില്ലേ.... എല്ലാമറിഞ്ഞപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാനും ഇവനും പപ്പയുടെ ഒക്കെ ലൈഫിലേക്ക് വന്നത് പ്രതികാരത്തിന് വേണ്ടി മാത്രമല്ല..... ഒരു അച്ഛന്റെ സ്നേഹം കിട്ടാനുള്ള കൊതി കൊണ്ടാ.... പപ്പയും മമ്മയും ഒരുമിച്ച് ജീവിക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാ...."അവൾ പുഞ്ചിരിയോടെ പറഞ്ഞതും ശ്രീയുടെ കണ്ണ് നിറഞ്ഞു.... ശ്രീ കാർ നിർത്തിക്കൊണ്ട് നിറ കണ്ണുകളോടെ അവളെ നോക്കി "We love you ppa.... ☺️" മെറി അത് പറഞ്ഞതും ശ്രീക്ക് വല്ലാത്ത സന്തോഷം തോന്നി.... അയാൾ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് അവളുടെ നെറ്റിയിൽ മുത്തി.... "Love you too moluuu.... " ശ്രീ സന്തോഷത്തോടെ പറഞ്ഞു.... "പപ്പയെ പപ്പയായി കാണുന്നതിനേക്കാൾ ഞങ്ങൾക്കിഷ്ടം ഞങ്ങടെ ബെസ്റ്റ് ബഡിയായി കാണാനാ.... "അവൾ ശ്രീയുടെ താടിയിൽ പിടിച്ചു വലിച്ചു കൊഞ്ചലോടെ പറഞ്ഞതും ശ്രീ താടി ഉഴിഞ്ഞുകൊണ്ട് ചിരിച്ചു "അപ്പൊ നാളെ മുതൽ മമ്മയെ വീഴ്ത്താനുള്ള നമ്മുടെ മിഷൻ തുടങ്ങുവാ.....

"അവൾ എല്ലാവരോടും കൂടി പറഞ്ഞുകൊണ്ട് കൈ നീട്ടിയതും ശ്രീയുടെ മുഖം അങ്ങ് തെളിഞ്ഞു ജീവയും ജെറിയും അവളുടെ കൈക്ക് മുകളിൽ കൈ വെച്ചു "എന്റെ ജെസിയെ വീണ്ടും കുഴിയിൽ ചാടിക്കാൻ എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ല.... 😌" സാഗർ അത് പറഞ്ഞതും ശ്രീ അവനെ ചെറഞ്ഞു നോക്കി "തെണ്ടി.... 😬" ശ്രീ പല്ല് കടിച്ചു.... "പിന്നെ ജെസിയെ മെരുക്കി എടുത്താൽ അത് എനിക്ക് കൂടി ഗുണം ചെയ്യും.... അതുകൊണ്ട് മാത്രം ഞാൻ ഇതിന് സമ്മതിക്കുന്നു...."എന്ന് പറഞ്ഞ് സാഗറും അവരുടെ കൈക്ക് മുകളിൽ കൈ വെച്ചു ആവശ്യം തന്റെയായത് കൊണ്ട് ശ്രീ തല്ക്കാലം സമ്യപനം പാലിച്ചു കാർ മുന്നോട്ടെടുത്തു കാർ പോർച്ചിൽ കൊണ്ട് പോയി കാർ നിർത്തിയതും ഓരോന്നോരോന്നായി പുറത്തേക്കിറങ്ങി എല്ലാത്തിന്റെയും ഡ്രസ്സ് മുഴുവൻ വെള്ളവും മണലും ആയിരുന്നു ശ്രീ നാലെണ്ണത്തിനെയും വരിവരിയായി പിടിച്ചു നിർത്തിക്കൊണ്ട് കാർ കഴുകുന്ന ഓസും എടുത്ത് വന്നു പൈപ്പ് ഓൺ ചെയ്ത് അവർക്ക് നേരെ വെള്ളം ചീറ്റിച്ചതും ഒരുമാതിരി വെള്ളത്തിൽ വീണ സോമ്പീസിനെ പോലെ അവർ പിടച്ചടിച്ചു ഓടി....

ശ്രീ അവർക്ക് പിറകെ ഓടി അവർക്ക് നേരെ വെള്ളം ചീറ്റിച്ചു അവരുടെ ദേഹത്തെ മണ്ണൊക്കെ കഴുകി കളഞ്ഞതും സാഗർ അത് പിടിച്ചു വാങ്ങി ശ്രീയെ ഒന്ന് കൂടി കുളിപ്പിച്ചെടുത്തു "ആഹ്.... ഞാൻ ഈ മണ്ണൊക്കെ എങ്ങനെ കഴുകി കളയുമെന്ന് ചിന്തിച് നിൽക്കുവായിരുന്നു.... ഇപ്പൊ ഓക്കേ ആയി...."സാഗർ വെള്ളം ചീറ്റിച്ചു കഴിഞ്ഞതും ശ്രീ പറഞ്ഞു വെള്ളത്തിൽ കുളിച്ചു നിൽക്കുന്നത് കൊണ്ട് അകത്തേക്ക് കയറുമ്പോൾ ഡ്രസ്സിലെ മണ്ണ് മുഴുവൻ അകത്താവും.... അത് ഒരു പരിധി വരെ എങ്കിലും കുറയ്ക്കാനാണ് ശ്രീ ഇതിങ്ങളെ കുളിപ്പിച്ചു വിട്ടത്.... കുളിപ്പിച്ച് വീട്ടിട്ടും നടക്കുമ്പോ നിലത്തു കുറേശ്ശെ ഒക്കെ മണ്ണ് വീഴുന്നുണ്ടായിരുന്നു "നമ്മുടെ ന്യൂ സെർവന്റ്സിന് നാളത്തേക്കുള്ള പണിയായി...."എന്ന് പറഞ്ഞു സാഗർ അവന്റെ ഡ്രെസ്സിൽ ഇരുന്ന മണ്ണൊക്കെ കൂടി ഹാളിൽ തട്ടി ഇട്ട് അകത്തേക്ക് കയറിപ്പോയി പിന്നെ ഓരോരുത്തരായി ഓരോ ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ പോയി എല്ലാം കൂടി ഫ്രഷ് ആയി ശ്രീടെ മുറിയിൽ കയറി കിടന്നു ശ്രീ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ബെഡ് ഹൗസ്ഫുൾ ആയിരുന്നു.....

അത് കണ്ട് ശ്രീ നടുവിന് കൈയും കൊടുത്ത് അവരെ നോക്കി "ഞാൻ അപ്പൊ എവിടെ പോയി കിടക്കണം.... 🙄?"ശ്രീ വായും പൊളിച്ചു നിന്ന് പോയി "പുറത്തെങ്ങാനും പോയി കിടക്കാൻ നോക്ക്....🥴"അലസമായി പറഞ്ഞുകൊണ്ട് സാഗർ പില്ലോയിലേക്ക് മുഖം പൂഴ്ത്തി കിടന്നു "അത് ശരി.... എന്റെ റൂമിൽ കയറി കിടന്നിട്ട് എന്നോട് പുറത്ത് പോകാനോ.... ഇപ്പോ ഇറങ്ങിക്കോണം നാലും.... 😼" ശ്രീ തീർത്തു പറഞ്ഞതും "🥱🥱🥱🥱" സാഗർ കോട്ടുവായിട്ട് നേരെ കിടന്നു അത് കണ്ട് ശ്രീ പല്ല് ഞെരിച്ചു കൊണ്ട് നാലിന്റേം കാല് കൂട്ടി പിടിച്ചു ഒറ്റ വലി..... മൂടും കുത്തി നാലും നിലത്തു വീണതും ശ്രീ വിജയശ്രീലാളിതനായി ബെഡിലേക്കിരുന്നു "Why this kolaveri mahn....??" ജീവ നടു ഉഴിഞ്ഞുകൊണ്ട് ചോദിച്ചു "മക്കളെ നിലത്തേക്കിട്ടിട്ട് ബെഡിൽ കയറി കിടക്കാൻ ഉളുപ്പില്ലേ തന്തേ... 😤?" സാഗർ നിലത്തു നിന്ന് ചാടി എണീറ്റു "നിങ്ങളെന്ത് തന്തയാണ് തന്തേ.....😬" മെറിൻ ജെറി മാത്രം ഇതിലൊന്നും ഇടപെടാതെ നിലത്തു കിടന്ന് പൂര ഉറക്കം.... സുഖ നിദ്ര.... ശുഭ നിദ്ര.... 😴 "നിങ്ങളെ മക്കളായി കാണുന്നതിലും എനിക്കിഷ്ടം എന്റെ ബെസ്റ്റ് ബഡീസായി കാണുന്നതാ.... 😌"

നേരത്തെ മെറിൻ പറഞ്ഞ അതെ ടോണിൽ ശ്രീ തിരിച്ചു പറഞ്ഞതും അവൾ നാവ് കടിച്ചു ശ്രീയെ നോക്കി "അപ്പൊ മക്കൾ നിലത്ത് ചാച്ചിക്കോ.... ഗുഡ് നൈറ്റ്‌...."അതും പറഞ്ഞു ശ്രീ ബെഡിലേക്ക് വീണു ഇത് നമ്മളെ ടീംസിന് പിടിക്കോ..... നെവർ.... ഒരിക്കലുമില്ല ജീവയും മെറിയും ഉള്ള സ്ഥലത്ത് കയറി കിടന്നതും സാഗർ ശ്രീയുടെ നെഞ്ചത് കയറി കിടന്നു "ഇവിടെ വേറെ ബെഡ് ഇല്ലാഞ്ഞിട്ടയാണോടാ നീ എന്റെ നെഞ്ചത്ത് കേറി കിടക്കുന്നെ.....?" സാഗറിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് ശ്രീ ചോദിച്ചു "മാറട അങ്ങോട്ട്...." സാഗറിനെ തള്ളി മാറ്റി ശ്രീ അവിടുന്ന് എണീറ്റു "നിനക്കൊക്കെ ബെഡിൽ കിടക്കണമെങ്കിൽ കിടന്നോ.... എന്നെ വെറുതെ വിട്.... 🙏"എന്ന് പറഞ്ഞ് ശ്രീ ഒരു കാർപെറ്റ് കൊണ്ട് വന്നു നിലത്ത് വിരിച്ചു വെറും നിലത്ത് കിടന്നുറങ്ങുന്ന ജെറിയെ പൊക്കി എടുത്ത് അതിൽ കിടത്തി അവനെയും കെട്ടിപിടിച്ചു കിടന്നു ഇത് കണ്ട് നമ്മടെ മെറിക്ക് കുശുമ്പ് കേറി.... അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി ശ്രീയുടെ അടുത്ത് വന്നു കെട്ടിപിടിച്ചു കിടന്നതും ശ്രീ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു സാഗറും ജീവയും അതൊന്നും മൈൻഡ് ചെയ്യാതെ കെട്ടിപിടിച്ചു കിടന്ന് സുഖമായി ഉറങ്ങി ******

"നിങ്ങളിത്ര രാവിലെ തന്നെ ഇതെങ്ങോട്ടാ....?" ധാവണി ഒക്കെ ചുറ്റി അതിരാവിലെ ഇറങ്ങി വരുന്ന സാക്ഷിയെയും ശിഖയും കണ്ട് ജെസി ചോദിച്ചു അപ്പോഴാണ് സാറയും അവരെ കാണുന്നത്... "അമ്പലത്തിലേക്കാ...."സാക്ഷി പറഞ്ഞു "അമ്പലത്തിലേക്കോ....?" ജെസി നെറ്റി ചുളിച്ചു "ഇന്ന് അമ്മേടെ പിറന്നാളാ...."ശിഖ വരണ്ട ചിരിയോടെ പറഞ്ഞപ്പോഴാണ് സാറയും അതോർത്തത്.... "ശരിയാണല്ലോ.... ഇന്നാ ആശേടെ പിറന്നാള്....."സാറാ ഓർമ വന്നത് പോലെ പറഞ്ഞു "എല്ലാ വർഷവും അമ്മേടെ പിറന്നാളിന് അമ്പലത്തിൽ പോക്ക് മുടക്കാറില്ല..... ഞങ്ങൾ പൊയ്ക്കോട്ടേ....??" സാക്ഷി പ്രതീക്ഷയോടെ അവരെ നോക്കി "അതിന് എന്തിനാ മോളെ അനുവാദം ഒക്കെ ചോദിക്കുന്നെ....?" ജെസി പുഞ്ചിരിയോടെ ചോദിച്ചു "നിങ്ങളുടെ വിശ്വാസങ്ങൾക്കൊന്നും ഞങ്ങളാരും എതിര് നിൽക്കില്ല സാക്ഷി.... നിങ്ങൾ പോയിട്ട് വാ.... റോയിയെ കൂടെ വിളിച്ചോ...." സാറ ശിഖയുടെ കവിളിൽ തലോടി പറഞ്ഞു "ഇച്ഛൻ ഉറങ്ങുവാ മമ്മാ.... ഞങ്ങൾ തനിച് പൊയ്ക്കോളാം.... ഇവിടെ അടുത്തല്ലേ...." സാക്ഷി പറഞ്ഞു "ശരി.... എന്നാൽ നിങ്ങള് ചെല്ല്...."സാറ അത് പറഞ്ഞതും രണ്ട് പേരും കൂടി പുറത്തേക്ക് നടന്നു ******

ശിഖ രാവിലെ തന്നെ വിളിച്ചു അമ്പലത്തിൽ പോകുന്നുണ്ടന്ന് പറഞ്ഞപ്പോൾ തന്നെ ജീവ ചാടി എണീറ്റ് സാഗറിന്റ റൂമിൽ കയറി ഫ്രഷ് ആയി അവന്റെ ഒരു ഡ്രസ്സും എടുത്തിട്ട് പുറത്തേക്ക് നടന്നു ബൈക്കിന്റെ കീ എടുക്കാൻ മറന്നതും അവൻ അകത്തേക്ക് തിരിച്ചു കയറി റൂമിലൊക്കെ തപ്പിയിട്ടും കീ കിട്ടിയില്ല "ശെടാ.... ഈ തെണ്ടി കീ എവിടെയാ വെച്ചേ....?" അവൻ നടുവിൽ കൈയൂന്നി ചുറ്റും നോക്കി "തെണ്ടീടെ കൈയിൽ തന്നാ വെച്ചേ...." ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ സാഗർ കീയും കറക്കി വാതിൽക്കൽ നിൽക്കുന്നുണ്ട് അവനെ കണ്ട് ജീവ ഒന്നിളിച്ചു.... "പോവാം.... 😌?" സാഗർ "എങ്ങോട്ട്.... 👀?" ജീവ "അമ്പലത്തിലോട്ട്...." സാഗർ "അയിന് നീ കുളിച്ചാ.... 👀?"ജീവ "നീ എണീറ്റ് പോയപ്പോ തന്നെ അതൊക്കെ കഴിഞ്ഞു.... 😁" സാഗർ "ബാ പോവാം 😑" ജീവ അതും പറഞ്ഞു മുന്നിൽ നടന്നു സാഗർ കീയും കറക്കി പിന്നാലെ പോയി.... കീ അവനു നേരെ നീട്ടിയതും ജീവ അത് വാങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അമ്പലം ലക്ഷ്യമാക്കി സ്പീഡിൽ കുതിച്ചു.... അമ്പലത്തിനു പുറത്ത് ബൈക്ക് കൊണ്ടുപോയി പാർക്ക്‌ ചെയ്ത് ഇറങ്ങുമ്പോഴാണ് അവനാ കാഴ്ച കണ്ടത്.... തൊട്ട് മുന്നിൽ ടീച്ചറമ്മയുടെ കൂടെ നിൽക്കുന്ന രവി....!! രവി മുന്നോട്ട് നോക്കിയതും അയാളെ കണ്ട് തറഞ്ഞു നിൽക്കുന്ന ജീവയെ കണ്ട് ഞെട്ടി.... ആ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു "മോനെ.... ജീവാ....!".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story